Expressmalayali.com

Expressmalayali.com online news portel www.expressmalayali.com വൈവിധ്യത വിരല്‍ തുമ്പില്‍

06/12/2024

*ഞെട്ടിക്കുന്ന കാഴ്ച*

സ്വകാര്യബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിൽ സ്ത്രീയ്ക്ക് പരിക്ക്. പാലോട് സ്വദേശി ഷൈലജ (52)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് കല്ലറ മരുതമൺ ജംഗ്ഷനിലാണ് സംഭവം. സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഷൈലജയുടെ താടിയെല്ല് പൊട്ടി. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് .

മൃഗശാലയിലെ സിംഹത്തിന് ത്വക്‌രോഗം: അമേരിക്കയി‍ൽ നിന്നെത്തിച്ച മരുന്ന് ഫലിക്കുന്നുമൃഗശാലയിൽ ത്വക്‌രോഗ ചികിത്സയ്ക്കു വിധേയയ...
06/12/2024

മൃഗശാലയിലെ സിംഹത്തിന് ത്വക്‌രോഗം: അമേരിക്കയി‍ൽ നിന്നെത്തിച്ച മരുന്ന് ഫലിക്കുന്നു

മൃഗശാലയിൽ ത്വക്‌രോഗ ചികിത്സയ്ക്കു വിധേയയായ സിംഹം ഗ്രേസി
തിരുവനന്തപുരം ∙ തലസ്ഥാനത്തെ മൃഗശാലയിലെ ആറു വയസ്സുള്ള പെൺസിംഹം ഗ്രേസിയുടെ ത്വക്‌രോഗ ചികിത്സയ്ക്കായി അമേരിക്കയിൽ നിന്ന് മരുന്ന് ഇറക്കുമതി ചെയ്തു. ‘ ക്രോണിക് അറ്റോപിക് ഡെർമറ്റൈറ്റിസ് ’ എന്ന രോഗത്തിന് ‘ സെഫോവേസിൻ ’ എന്ന മരുന്നാണ് എത്തിച്ചത്. 10,000 രൂപ വീതം വിലയുള്ള നാലു ഡോസ് ഉപയോഗിച്ചുള്ള ചികിത്സയെത്തുടർന്ന് രോഗലക്ഷണങ്ങൾ കുറയുന്നതായി മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ പറഞ്ഞു. രോഗം മാറുന്നതോടെ ഗ്രേസിയെ ചെന്നൈയിലെ വെണ്ടല്ലൂർ മൃഗശാലയ്ക്കു നൽകി പകരം മറ്റൊരു പെൺസിംഹത്തെ അവിടെ നിന്ന് എത്തിക്കും. ജനിതക ഗുണമേന്മ കൂടിയ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനായാണ് ഇത്തരം കൈമാറ്റം . മൃഗശാലയിൽ തന്നെ ഉണ്ടായിരുന്ന ആയുഷ്– ഐശ്വര്യ സിംഹങ്ങളുടെ കുട്ടിയാണ് ഗ്രേസി. ജന്മനാ പിൻകാലുകൾക്ക് സ്വാധീനക്കുറവുണ്ടായിരുന്നതിനാൽ പ്രത്യേക പരിചരണം നൽകിയാണ് വളർത്തിയത്.

04/12/2024

കൊല്ലം*ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.* അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം പുലർച്ചെ ആയിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 30ഓളം പേർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. ബസിലുണ്ടായിരുന്ന ആളാണ് മരിച്ചത്. മൃതദേഹം പുനലൂർ ആശുപത്രിയിലാണുള്ളത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

https://chat.whatsapp.com/LJ6F16PhxfC6mcrromSuCW.

ആലപ്പുഴയിൽ ബസിൽ കാറിടിച്ച് 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചുആലപ്പുഴ > ദേശീയപാതയിൽ കളർകോട് ചങ്ങനാശേരി ജങ്‌ഷന് വടക്ക് കെഎസ്ആർ...
03/12/2024

ആലപ്പുഴയിൽ ബസിൽ കാറിടിച്ച് 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു

ആലപ്പുഴ > ദേശീയപാതയിൽ കളർകോട് ചങ്ങനാശേരി ജങ്‌ഷന് വടക്ക് കെഎസ്ആർടിസി ബസിൽ കാറിടിച്ച് അഞ്ച് പേർ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളായ ദേവനന്ദൻ (മലപ്പുറം), ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ), മുഹമ്മദ്‌ ഇബ്രാഹിം (ലക്ഷദ്വീപ്‌) എന്നിവരാണ്‌ മരിച്ചതെന്നാണ് പ്രാഥമിക വിവരം.

തിങ്കൾ രാത്രി 9.30നായിരുന്നു അപകടം. ഗുരുവായൂരിൽനിന്ന്‌ കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ആലപ്പുഴ ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാർ ഇടിച്ചുകയറുകയായിരുന്നു. കെഎസ്ആർടിസി ബസ് യാത്രികർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ വിദ്യാർഥികളായ കൃഷ്‌ണദേവ് (ചേർത്തല), ആനന്ദ് (കൊല്ലം), ആൽവിൻ (എടത്വാ), മുഹ്സിൻ (കൊല്ലം), ഗൗരിശങ്കർ (തൃപ്പൂണിത്തുറ) എന്നിവർ അപകടനില തരണംചെയ്‌തെന്ന്‌ ആശുപത്രിയിൽനിന്ന്‌ അറിയിച്ചു. ഫെയ്ൻഡെൻസൺ നിസാര പരിക്കോടെ രക്ഷപ്പെട്ടു. കെഎസ്ആർടിസി ബസിലെ യാത്രക്കാരായ ഷീബ (40), ബിയ (26), ബിനോജ് (50), അബ്ദുൾ ഗഫൂർ (60) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

*അന്തരിച്ചു*  ചലച്ചിത്ര നടനും അന്തരിച്ച നടൻ ഭരത് ബാലൻ കെ. നായരുടെ മകനുമായ മേഘനാദൻ (60)അന്തരിച്ചു. ശ്വാസ കോശ സംബന്ധമായ അസ...
21/11/2024

*അന്തരിച്ചു*

ചലച്ചിത്ര നടനും അന്തരിച്ച നടൻ ഭരത് ബാലൻ കെ. നായരുടെ മകനുമായ മേഘനാദൻ (60)അന്തരിച്ചു.

ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

1983ൽ പുറത്ത് വന്ന അസ്ത്രം ആണ് ആദ്യ സിനിമ. ചെങ്കോൽ, ഈ പുഴയും കടന്ന്കുടമാറ്റം, വാസ്തവം, ആക്ഷൻ ഹീറോ ബിജു തുടങ്ങി നൂറോളം സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഭാര്യ:സുസ്മിത.
മകൾ:പാർവതി.
സംസ്കാരം:ഷൊർണൂർ വീട്ടു വളപ്പിൽ..

തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കൾ ശബരിമലയിൽ രണ്ടുപേർ പിടിയിൽ കറുപ്പ് സ്വാമി, വസന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.സംശയം ...
19/11/2024

തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കൾ ശബരിമലയിൽ രണ്ടുപേർ പിടിയിൽ
കറുപ്പ് സ്വാമി, വസന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

സംശയം തോന്നിയതിനെ തുടർന്ന്‌ ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ രണ്ട്‌ പേരും ജോലിക്കായി എത്തിയവരാണെന്ന്‌ പറഞ്ഞുവെങ്കിലും അത്‌ തെളിയിക്കുന്ന രേഖകളൊന്നും മോഷ്ടാക്കളുടെ കൈവശം ഉണ്ടായിരുന്നില്ല. തുടർന്ന്‌ സ്ഥലത്ത്‌ നിന്ന്‌ മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. പിന്നീട് കാട്ടിൽ ഒളിച്ച ഇരുവരും മോഷണം നടത്തുന്നതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് പറയുന്നു.

രണ്ടുപേരെയും റാന്നി കോടതിയിൽ ഹാജരാക്കും. ഇരുവരും തിരുട്ടു ഗ്രാമത്തിലുള്ളവരാണെന്നും നിരവധി കേസുകൾ ഇവരുടെ പേരിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
R

*പൊലീസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയില്‍* _പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിയാണ് മരിച്ചത്_ പൊലീസ് ഉദ്യോഗസ്...
18/11/2024

*പൊലീസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയില്‍*

_പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിയാണ് മരിച്ചത്_

പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജി (33) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. പാറശ്ശാല റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
▪️
https:///JjwJgXsN

17/11/2024

നിലക്കൽ പമ്പറൂട്ടിൽ നെയ്യാറ്റിൻകര ഡിപ്പോയുടെ ബസിന് തീപിടിച്ചു....*ശബരിമല തീർഥാടന പാതയിൽ കെഎസ്ആർടിസി ബസിനു തീപിടിച്ചു* . ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ വനമേഖലയിലെ 30–ാം വളവിൽ ഇന്നു പുലർച്ചെ 5.30ന് ആണ് സംഭവം. പമ്പയിൽ നിന്നു നിലയ്ക്കലേക്കു പോയ ബസായിരുന്നു. ബസിൽ പുക കണ്ടപ്പോൾ ഡ്രൈവർ ബസ് നിർത്തി.

നിലയ്ക്കൽ നിന്നു തീർഥാടകരെ കയറ്റാൻ കാലിയായി പോകുകയായിരുന്നു. ബസ് ഭാഗികമായി കത്തിനശിച്ചു. ആർക്കും പരുക്കില്ല. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. സംഭവം അറിഞ്ഞ് ദേവസ്വം ബോർഡ് അംഗം എ.അജികുമാർ സ്ഥലം സന്ദർശിച്ചു.

നഴ്സിം​ഗ് വിദ്യാർത്ഥിനിയുടെ മരണം.. സഹപാഠികൾ നിരന്തരം ഭീഷണിപ്പെടുത്തി.. ദുരൂഹതയെന്ന് കുടുംബം… പോത്തൻകോട് ഐരൂപ്പാറ സ്വദേശ...
17/11/2024

നഴ്സിം​ഗ് വിദ്യാർത്ഥിനിയുടെ മരണം.. സഹപാഠികൾ നിരന്തരം ഭീഷണിപ്പെടുത്തി.. ദുരൂഹതയെന്ന് കുടുംബം…



പോത്തൻകോട് ഐരൂപ്പാറ സ്വദേശിനിയായ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിൻ്റെ മരണത്തിന് പിന്നിൽ സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമെന്ന് കുടുംബം. സഹപാഠികളായ മൂന്ന് പേർ അകാരണമായി ശല്യപ്പെടുത്തിയിരുന്നുവെന്നും ടൂ‌ർ കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഇവ‌ർ ഭീഷണിയുമായെത്തിയെന്നും അമ്മുവിൻ്റെ പിതാവ് പറയുന്നു.അവസാന വ‌ർഷ നഴ്സിങ് വിദ്യാർത്ഥിയായ അമ്മുവിനെ അകാരണമായി സുഹൃത്തുക്കൾ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ആലപ്പുഴ മെഡിക്കൽ കോലേജിൽ ഗൈനക് പ്രാക്ടീസിനു പോയ സമയത്ത് സാഹപാഠികളായ മൂന്ന് പെൺകുട്ടികളും അമ്മുവുമായി നിസ്സാര പ്രശ്നങ്ങളുടെ പേരിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. പിന്നീട്ടിങ്ങോട്ട് മകളെ അവർ നിരന്തരമായി ശല്യപെടുത്തിയിരുന്നുവെന്ന് അമ്മുവിന്റെ അച്ഛൻ. ശല്യം സഹിക്കാതെ ഒടുവിൽ ഹോസ്റ്റലിലെ മറ്റൊരു മുറിയിലേക്ക് മാറി താമസിക്കേണ്ടിയും വന്നു.

കാണാതായ ലോഗ് ബുക്കിനായി അനുവാദമില്ലാതെ ബാഗ് പരിശോധിച്ചതും മകളെ ഏറെ തളർത്തി. പ്രശ്നങ്ങൾ തുടർന്നതോടെ കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയിരുന്നു. ക്ലാസ് ടീച്ചർ ടൂർ കോർഡിനേറ്ററായി നിയമിച്ച വിവരം അമ്മു അറിഞ്ഞിരുന്നില്ല. ടൂറിന് വരുന്നില്ലെന്ന് അറിയിച്ചിട്ടും സംഘം ഭീഷണിയുമായെത്തിയെന്നും കുടുംബം പറഞ്ഞു.

കേരളത്തിൽ രണ്ട് ചക്രവാതച്ചുഴികൾ…ഇടിയോടുകൂടി മഴ….ശക്തമായ മഴ മുന്നറിയിപ്പ്…തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 16 വരെ ഇടിമിന...
15/11/2024

കേരളത്തിൽ രണ്ട് ചക്രവാതച്ചുഴികൾ…ഇടിയോടുകൂടി മഴ….ശക്തമായ മഴ മുന്നറിയിപ്പ്…

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 16 വരെ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രണ്ട് ചക്രവാതച്ചുഴികൾ രൂപപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിലവിൽ തെക്കൻ തമിഴ്‌നാടിനു മുകളിലും ലക്ഷദ്വീപിന്‌ മുകളിലുമായാണ് ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നലെ പുറത്തുവന്ന കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് മുതൽ ഒറ്റപ്പെട്ട ഇടങ്ങളിൽ, നവംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലും നവംബർ 16ന് എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്

കെഎസ്ആർടിസി ബസിലെ സീറ്റിനെക്കുറിച്ച് തർക്കം വേണ്ട; 25% സീറ്റുകൾ സ്ത്രീകൾക്ക്..."കെഎസ്ആർടിസി ബസിൽ 25% സീറ്റുകൾ സ്ത്രീകൾക്...
13/11/2024

കെഎസ്ആർടിസി ബസിലെ സീറ്റിനെക്കുറിച്ച് തർക്കം വേണ്ട; 25% സീറ്റുകൾ സ്ത്രീകൾക്ക്...

"കെഎസ്ആർടിസി ബസിൽ 25% സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നവ. കേരള മോട്ടർ വാഹന നിയമത്തിന്റെ 269(5) ചട്ടമനുസരിച്ചാണിത്. ബസ് സർവീസ് തുടങ്ങുമ്പോൾ സ്ത്രീകളുണ്ടെങ്കിൽ, സംവരണ സീറ്റുകൾ അവർക്ക് മാത്രമേ നൽകാവൂ. സ്ത്രീകളില്ലെങ്കിൽ പുരുഷൻമാർക്ക് ആ സീറ്റിൽ ഇരിക്കാം. രണ്ടിൽ കൂടുതൽ പേർക്ക് ഇരിക്കാവുന്ന സംവരണ സീറ്റിൽ ഒരു സ്ത്രീ മാത്രമാണ് ഇരിക്കുന്നതെങ്കിലും സമീപത്ത് പുരുഷൻ ഇരിക്കാൻ അനുമതി നൽകാൻ കണ്ടക്ടർക്ക് കഴിയില്ല. സീറ്റിലിരിക്കുന്ന സ്ത്രീയുടെ അനുമതിയോടെ മാത്രമേ പുരുഷൻ ഇരിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ."

അച്ചാറിന് രുചി വ്യത്യാസം..പരിശോധിച്ചപ്പോൾ കണ്ടത്..പ്രതിഷേധിച്ച് ഡിജിറ്റൽ സർവകലാശാല വിദ്യാർഥികൾ…പോത്തൻകോട്: മംഗലാപുരത്തെ ...
11/11/2024

അച്ചാറിന് രുചി വ്യത്യാസം..പരിശോധിച്ചപ്പോൾ കണ്ടത്..പ്രതിഷേധിച്ച് ഡിജിറ്റൽ സർവകലാശാല വിദ്യാർഥികൾ…

പോത്തൻകോട്:

മംഗലാപുരത്തെ ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ നിന്ന് ചത്ത പല്ലിയെ കിട്ടി.സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി വിദ്യാർത്ഥികൾ ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തി. മെസ്സിൽ വിതരണം ചെയ്യുന്ന ഭക്ഷണം വൃത്തിഹീനമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. നേരത്തെ ചോറിൽ നിന്ന് പുഴുവിനെയും പാറ്റയെയും വണ്ടിനെയും കണ്ടെത്തിയതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. പിജിക്കും പിഎച്ച്ഡിക്കുമുൾപ്പടെ പഠിക്കുന്ന മുന്നൂറോളം വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഈ ദയനീയ അവസ്ഥ.

എന്നാൽ പല തവണ പരാതി ഉന്നയിച്ചിട്ടും അധികൃതർ നടപടിയെടുക്കാൻ തയ്യാറായില്ലെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ മം​ഗലാപുരം പൊലീസിനും ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിനും മന്ത്രി ആർ ബിന്ദുവിനും പരാതി നൽകിയിട്ടുണ്ട്. ഹോസ്റ്റലിൽ 300ലധികം വിദ്യാർഥികളാണ് താമസിക്കുന്നത്.

*ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു വിളിച്ചുവരുത്തി; വെമ്പായം സ്വദേശിയായ യുവാവിന് കുത്തേറ്റ സംഭവത്തിൽ 23കാരി അറസ്റ്റിൽ...* "മാന...
10/11/2024

*ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു വിളിച്ചുവരുത്തി; വെമ്പായം സ്വദേശിയായ യുവാവിന് കുത്തേറ്റ സംഭവത്തിൽ 23കാരി അറസ്റ്റിൽ...*

"മാനവീയം വീഥിക്കു സമീപം പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തി പരുക്കേൽപിച്ച കേസിൽ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിലിനെ (ലച്ചു–23) ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്നേഹ. പ്രതികളുടെ നിർദേശപ്രകാരം ഷിജിത്തിനെ സ്നേഹയാണ് മാനവീയംവീഥിയിലേക്കു വിളിച്ചു വരുത്തിയത്. ഷിജിത്തിനെ കാറിൽ കയറ്റി മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾക്കൊപ്പം ട്രെയിൻ മാർഗം സ്നേഹ മുങ്ങി."

ഏറത്തെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെയാണ് സ്നേഹയെ പിടികൂടിയത്. സ്നേഹ അ‍ഞ്ചാം പ്രതിയാണ്. ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈൽ, രഞ്ജിത്ത്, അർഫാജ് എന്നിവരാണ് മറ്റു പ്രതികൾ. നഗരത്തിലെ മാളിൽ ജോലി ചെയ്തിരുന്ന സ്നേഹ മാനവീയംവീഥിയിൽ വച്ചാണ് ഇവരുമായി സൗഹൃദത്തിലായത്. സുഹൃത്തുക്കളായിരുന്ന ഷിജിത്തും ഷിയാസും മാസങ്ങൾക്കു മുൻപ് തെറ്റിപ്പിരിഞ്ഞു. ലഹരി കേസുകളിൽ ഷിയാസിനെ അടുത്തിടെ പൊലീസ് പിടികൂടിയപ്പോൾ ഷിജിത്ത് ആണ് ഒറ്റിയതെന്ന സംശയത്തിനു പുറത്താണ് ആക്രമണം.

ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു ഷിജിത്തിനെ നിർബന്ധിച്ച് ആൽത്തറ–വെള്ളയമ്പലം റോഡിലേക്കു സ്നേഹ കൊണ്ടുപോവുകയും അവിടെ കാറിൽ കാത്തുകിടന്ന ഷിയാസും സംഘവും ആക്രമിക്കുകയുമായിരുന്നു. വ്യാഴം രാത്രി 10.30ന് ആയിരുന്നു സംഭവം. ഹൃദയത്തിലേറ്റ പരുക്കിനെ തുടർന്നു ഷിജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സ്നേഹയെ കോടതിയിൽ ഹാജരാക്കി. എസ്എച്ച്ഒ എസ്.വിമലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പരമാവധി സൂക്ഷിക്കുക. പ്രത്യേകിച്ചും ഡോറിനരികിൽ. ട്രെയിനിലെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ പു...
09/11/2024

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പരമാവധി സൂക്ഷിക്കുക. പ്രത്യേകിച്ചും ഡോറിനരികിൽ.

ട്രെയിനിലെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണു; ജിൻസിയുടെ മരണം കുടുംബത്തിനൊപ്പം യാത്ര ചെയ്യവേ

കണ്ണൂരിൽ നിന്നും മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതി കണ്ണൂർ ആലപ്പുഴ എക്സ്പ്രസ് ട്രയിനിൽ നിന്നും വീണ് മരിച്ചു.മലപ്പുറം ചേലേമ്പ്ര സ്വദേശിനി ജിൻസി എന്ന 26 കാരിയാണ് മരിച്ചത്
കോഴിക്കോട് ഇരിങ്ങൽ ഗേറ്റിന് സമീപമാണ് വീണത്. ശുചി മുറിയിൽ പോകുന്നതിനിടെയായിരുന്നു ട്രെയിൻ ന്റെ ഡോർ തട്ടി പുറത്ത് വീണത്.

08/11/2024

കനത്ത മഴ; തിരുവനന്തപുരത്ത് വ്യാപക നാശം*

_ മരുതൂർ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് ഒരാളെ കാണാതായി,പ്ലാവിള സ്വദേശി വിജയനായുള്ള തെരച്ചില്‍ രാത്രിവരെ തുടര്‍ന്നെങ്കിലും കണ്ടെത്താനായിട്ടില്ല_

തിരുവനന്തപുരം/പത്തനംതിട്ട: കനത്ത മഴയിൽ തിരുവനന്തപുരത്തും പത്തനംതിട്ട തിരുവല്ലയിലും വ്യാപക നാശം. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലയിൽ പെയ്ത മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മരുതൂർ തോടിലേക്ക് ഓട്ടമറിഞ്ഞ് ഒരാളെ കാണാതായി.ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടു.പ്ലാവിള സ്വദേശി വിജയനായുള്ള തെരച്ചിൽ രാത്രിവരെ തുടര്‍ന്നെങ്കിലും കണ്ടെത്താനായിട്ടില്ല. ഉച്ചയ്ക്ക് എംസി റോഡിൽ മണ്ണന്തലയിൽ വെള്ളം കയറിയതോടെ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

28/10/2024

Breaking news

*മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഉൾപ്പെടെ അപകടത്തിൽപ്പെട്ടു*

*മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു*

എംസി റോളിൽ വെഞ്ഞാറമൂളിന് സമീപം
വാമനപുരത്താണ് സംഭവം

അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ചതായാണ്

സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിന് ഇടയിലാണ്
അപകടം


മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വന്നിരുന്ന പൈലറ്റ് വാഹനങ്ങളും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു ഒരു പെൺകുട്ടി സ്കൂട്ടർ കൊണ്ട് ആറ്റിങ്ങൽ റോഡിലോട്ട് പെട്ടെന്ന് തിരിഞ്ഞപ്പോൾ മറ്റു വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തി തുടർന്ന് തമ്മിലിടിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം മറ്റു കുഴപ്പങ്ങൾ ഇല്ലാത്തതിനാൽ ഉടൻ തന്നെ പുറപ്പെട്ടു മറ്റു വാഹനങ്ങൾ വാമനപുരം ജംഗ്ഷനിൽ നിർത്തിയിട്ടു.

വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്👇👇

https://chat.whatsapp.com/JkNr9sw9fK8EBjPJ0X17C3

*ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു; നടപടി* October 28, 2024: തിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്...
28/10/2024

*ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു; നടപടി*
October 28, 2024

: തിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു. ഇന്ന് രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍സിസിയിലെ കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി.

രോഗികളുടെ ബന്ധുക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയതോടെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചിരുന്നു. ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു

https://chat.whatsapp.com/GOH6bcOHcYG3S9zTT7hFNU

4 മരുന്ന് വ്യാജം, �45 എണ്ണത്തിന് നിലവാരമില്ല ; 3000 മരുന്ന് പരിശോധിച്ചതിൽ 49 എണ്ണം വിപണിയിൽനിന്ന്‌ തിരിച്ചുവിളിച്ചുപ്രചാ...
28/10/2024

4 മരുന്ന് വ്യാജം, �45 എണ്ണത്തിന് നിലവാരമില്ല ; 3000 മരുന്ന് പരിശോധിച്ചതിൽ 49 എണ്ണം വിപണിയിൽനിന്ന്‌ തിരിച്ചുവിളിച്ചു
പ്രചാരമുള്ള കാൽസ്യം സപ്ലിമെന്റായ ഷെൽക്കാൾ 500ന്റെ അടക്കം നാലു വ്യാജ മരുന്ന് കണ്ടെത്തി കേന്ദ്ര ഡ്രഗ് റെഗുലേറ്ററി അതോറിറ്റി. 45 മരുന്ന് ഗുണനിലവാര പരിശോധനയിലും പരാജയപ്പെട്ടു. ഷെൽക്കാളിന്‌ പുറമേ പാൻ–-ഡി, യൂറിമാക്‌സ്‌ ഡി, ഓസ്റ്റിയോപൊറോസിസിനുള്ള ഡെക്കാ-ഡുറാബോലിൻ 25 എന്നിവയുടെയും വ്യാജ മരുന്നാണ് കണ്ടെത്തിയത്‌. 3000 മരുന്ന് പരിശോധിച്ചതിൽ 49 എണ്ണം വിപണിയിൽ നിന്ന്‌ തിരിച്ചുവിളിച്ചുവെന്ന്‌ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. രാജീവ് സിങ്‌ രഘുവംശി പറഞ്ഞു. ഓസ്റ്റിയോ ആർത്രൈറ്റിസ്, നെഞ്ചെരിച്ചിൽ, ബാക്ടീരിയ മൂലമുള്ള അണുബാധ തുടങ്ങിയ്ക്കുള്ള മരുന്നുകളാണ്‌ ഭൂരിഭാഗവും. ഈ മരുന്നുകൾ തങ്ങളല്ല നിര്‍മിച്ചതെന്നാണ് കമ്പനികളുടെ വാദം.

ഇന്നോവ ക്യാപ്‌റ്റാബ് ലിമിറ്റഡ്‌ നിർമിച്ച നിമെസുലൈഡ്, പാരസെറ്റമോൾ ഗുളികകൾ, ആൽകെം ഹെൽത്ത്‌ നിർമിച്ച പാന്റോ പ്രസോൾ ഗ്യാസ്‌ട്രോ -റെസിസ്റ്റന്റ്‌ ഗുളികകൾ, അരിസ്റ്റോ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച സെഫ്‌പോഡോക്‌സൈം ഗുളികകൾ തുടങ്ങിയ ജനപ്രിയ മരുന്നുകളും നിലവാര പരിശോധനയിൽ പരാജയപ്പെട്ടു. കഴിഞ്ഞ മാസത്തെ പരിശോധനയിൽ പരാജയപ്പെട്ട 54 മരുന്ന് സമാനമായി തിരിച്ചുവിളിച്ചിരുന്നു.

Address

Thiruvananthapuram

Opening Hours

Monday 7am - 5pm
Tuesday 7am - 11pm
Wednesday 7am - 5pm
Thursday 7am - 5pm
Friday 7am - 5pm
Saturday 7am - 5pm
Sunday 7am - 5pm

Alerts

Be the first to know and let us send you an email when Expressmalayali.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Expressmalayali.com:

Videos

Share

Nearby media companies


Other News & Media Websites in Thiruvananthapuram

Show All