Row.in

Row.in exclusive

09/01/2024

അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ല:

14/12/2023



02/12/2023

*ഫിലീപ്പൈൻസിൽ 7.5 തീവ്രതയിൽ അതിശക്തമായ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്*

*2-12-2023*

ഫിലിപ്പൈൻസിലെ മിൻഡാനാവോയിൽ അതിശക്തമായ ഭൂകമ്പം. 7.5 തീവ്രതയേറിയ ശക്തിയേറിയ ഭൂചലനമാണ് ശനിയാഴ്‌ച ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് അമേരിക്കൻ സുനാമി മുന്നറിയിപ്പ് വിഭാഗം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മിൻഡോനാവോയിൽ ഭൂമിയുടെ ഏതാണ്ട് 63 കിലോമീറ്റർ ഉള്ളിലാണ് പ്രഭവ കേന്ദ്രം. മനിലയിൽ നിന്നും 893 കിലോമീറ്റർ ദൂരെയാണിത്.

ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തെ ആസ്‌പദമാക്കി ഫിലിപ്പൈൻസ്, പലാവു, മലേഷ്യ, ഇന്തോനേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നവംബർ 17ന് ദക്ഷിണ മിൻഡാനാവോയിൽ 6.7 തീവ്രതയേറിയ അതിശക്തമായൊരു ഭൂകമ്പം ഉണ്ടായിരുന്നു. എന്നാൽ അന്ന് നാശനഷ്‌ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തിരുന്നില്ല. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ഫിലിപ്പൈൻ കടലിനും ദക്ഷിണ ചൈന കടലിനും ഇടയിലാണ് ഫിലിപ്പൈൻസിന്റെ സ്ഥാനം. 'റിംഗ് ഓഫ് ഫയർ' എന്നറിയപ്പെടുന്ന സജീവ അഗ്നിപർവത മേഖലയായ ഇവിടം ഭൂകമ്പങ്ങളടക്കം നിരന്തരം ഉണ്ടാകുന്ന മേഖലയിലാണ് രാജ്യം.അതേസമയം ശനിയാഴ്‌ച രാവിലെ ബംഗ്ലാദേശിൽ റിക്ടർ സ്‌കെയിലിൽ 5.5 തീവ്രതയിൽ ഭൂചലനമുണ്ടായി. ആളപായമോ നാശനഷ്ടമോ ഇല്ല. ഇന്ത്യൻ സമയം രാവിലെ 9.05ന് ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. ലക്ഷ്മിപൂർ ജില്ലയിലെ റാംഗഞ്ചിന് കിഴക്ക് എട്ട് കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. തലസ്ഥാനമായ ധാക്കയിലും ഇന്ത്യയിൽ പശ്ചിമ ബംഗാൾ, ത്രിപുര, മിസോറാം, അസാം എന്നിവിടങ്ങളിലും പ്രകമ്പനം രേഖപ്പെടുത്തി.
ഇന്ത്യയിൽ ലഡാക്കിലും ഇന്നലെ ഭൂചലനമുണ്ടായിരുന്നു

മലപ്പുറം ജില്ലയില്‍ നാല് ദിവസത്തെ പര്യടനം ഇന്ന് പൂര്‍ത്തിയാവുകയാണ്. പൊന്നാനിയില്‍ തുടങ്ങി ഇന്ന് പെരിന്തല്‍മണ്ണയില്‍ എത്ത...
30/11/2023

മലപ്പുറം ജില്ലയില്‍ നാല് ദിവസത്തെ പര്യടനം ഇന്ന് പൂര്‍ത്തിയാവുകയാണ്. പൊന്നാനിയില്‍ തുടങ്ങി ഇന്ന് പെരിന്തല്‍മണ്ണയില്‍ എത്തി നില്‍ക്കുന്ന മലപ്പുറം ജില്ലയിലൂടെയുള്ള യാത്ര ഈ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയുടെ കാഴ്ച കൂടിയാണ്. വഴിനീളെ ജനങ്ങള്‍ സ്വയമേവ കാത്തു നില്‍ക്കുകയാണ്. ആവേശത്തോടെ അഭിവാദ്യം ചെയ്യുന്നു.

സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കും എടുക്കുന്ന തെളിഞ്ഞ നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് ജനങ്ങളുടെ ഈ വികാരം. ഓരോ മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അത് ജനങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്.

ഉദാഹരണത്തിന് ആരോഗ്യമേഖല എടുത്താല്‍, സമാനതകളില്ലാത്ത നേട്ടങ്ങളാണ് മലപ്പുറം ജില്ലയില്‍ ഉണ്ടാക്കിയത് എന്ന് കാണാനാവും. കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ 61 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ന്നത്. 15 സാമൂഹികാരോഗ്യകേന്ദ്രങ്ങളെ ബ്ലോക്ക് തല കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. ഒ.പി പരിവര്‍ത്തനത്തിനായി തെരഞ്ഞടുത്ത അഞ്ച് പ്രധാന ആശുപത്രികളില്‍ രണ്ടെണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു.

6 ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കേരളത്തിലെ ഏക കാന്‍സര്‍ ഹോമിയോ ആശുപത്രിയായ വണ്ടൂര്‍ കാന്‍സര്‍ ആശുപത്രിയിലും കൂടുതല്‍ സൗകര്യം ഒരുക്കാന്‍ കഴിഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോടികൾ ചെലവഴിച്ചുള്ള നവീകരണമാണ് നടന്നത്. മലപ്പുറത്ത് പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിച്ചു.

മലപ്പുറത്ത് മാത്രമല്ല സംസ്ഥാനത്താകെ അഭൂതപൂര്‍വ്വമായ പുരോഗതിയാണ് ഉണ്ടാകുന്നത്.

ഈയാഴ്ചയാണ് രാജ്യത്ത് ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയ ഒരു ജില്ലാതല ഗവണ്മന്‍റ് ആശുപത്രിയില്‍ നടക്കുന്ന സംസ്ഥാനമെന്ന പദവി കേരളം നേടുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയ ആദ്യത്തെ സംസ്ഥാനവും നമ്മളാണ്.

ഏറ്റവും കുറവ് മാതൃ, ശിശുമരണമുള്ള സംസ്ഥാനം, ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം, ആന്‍റി ബയോഗ്രാം പുറത്തിറക്കുന്ന ആദ്യ സംസ്ഥാനം, മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് രാജ്യത്ത് ആദ്യം നടപ്പാക്കുന്ന സംസ്ഥാനം, ആദ്യമായി വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം, 6500ലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയ സംസ്ഥാനം, തുടങ്ങി എണ്ണിയാല്‍ തീരാത്ത നേട്ടങ്ങള്‍ ഇക്കാലയളവില്‍ കേരളം നേടിയിട്ടുണ്ട്.

2022 ല്‍ ദേശീയ ആരോഗ്യ മിഷന്‍ പുറത്തിറക്കിയ ഗ്രാമീണ ആരോഗ്യ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം കേരളത്തില്‍1919 പേര്‍ക്ക് ഒന്നു വീതം സബ് സെന്‍ററുകള്‍ നിലവിലുണ്ട്. എന്നാല്‍ 5734 പേര്‍ക്ക് ഒന്ന് എന്നതാണു ദേശീയ ശരാശരി.

നമുക്ക് 12844 പേര്‍ക്ക് ഒന്നെന്ന നിലയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 47,155 പേര്‍ക്ക് ഒന്നെന്ന നിലയില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്. 35,602 പേര്‍ക്ക് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും 1,63,298 പേര്‍ക്ക് ഒരു സാമൂഹ്യ ആരോഗ്യ കേന്ദ്രവും എന്നതാണു ദേശീയശരാശരി.
10,000 കോടി രൂപയാണ് കേരളത്തിന്‍റെ പ്രതിവര്‍ഷ ആരോഗ്യ ബജറ്റ്. അതിനുപുറമേ തദ്ദേശ സ്ഥാപനങ്ങള്‍ കോടികള്‍ ചിലവഴിക്കുന്നുണ്ട്.

എന്നാല്‍ ഈ നേട്ടങ്ങളേയും സ്വന്തം ബ്രാന്‍റ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമികതല ആരോഗ്യ കേന്ദ്രങ്ങളെ 'ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍' എന്ന് പേര് മാറ്റണമെന്നാണ് പുതിയ നിര്‍ദേശം. 2023 ഡിസംബര്‍ 31നകം പേരുമാറ്റം പൂര്‍ത്തിയാക്കാനാണ് കേന്ദ്രം പറയുന്നത്. ഇതൊന്നും ആരോഗ്യകരമായ നിർദേശമല്ല.

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സബ് സെന്‍ററുകളിലൂടെ നാമമാത്ര സേവനങ്ങള്‍ മാത്രം നല്‍കി വരുമ്പോള്‍ നമ്മള്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കി അടുത്തിടെ ഈ സബ് സെന്‍ററുകളെ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വൈകുന്നേരം വരെ
പ്രവർത്തിക്കുന്ന നിലയുണ്ടാക്കി. കാലാകാലങ്ങളായി സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്നാണ് സ്ഥലവും കെട്ടിടവും വികസനവുമൊക്കെ സാധ്യമാക്കിയത്. സബ്സെന്‍ററുകള്‍ക്ക് വെറും 4 ലക്ഷം രൂപയാണ് കേന്ദ്രം നല്‍കുന്നത്. സംസ്ഥാനങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ളതാണ് ആരോഗ്യമേഖല. എന്നിട്ടും ഈ പേര് മാറ്റാന്‍ നിര്‍ബന്ധിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

കോബ്രാന്‍ഡിംഗ് നടത്തിയില്ല എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം തടഞ്ഞു വയ്ക്കുകയാണിപ്പോള്‍. 2023-24 ലെ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ കേന്ദ്രം പറഞ്ഞിരിക്കുന്ന ഫണ്ടുകള്‍ പോലും തന്നിട്ടില്ല. 2521.99 കോടി രൂപയാണ് ആര്‍.ഒ.പി. ഗ്രാന്‍റായി അംഗീകാരം നല്‍കിയിട്ടുള്ളൂവെങ്കിലും അതില്‍ 1376.70 കോടി രൂപ മാത്രമേ ഈ വര്‍ഷം ചെലവഴിക്കാന്‍ അനുമതിയുള്ളൂ. എന്‍.എച്ച്.എം. റിസോഴ്സ്, അടിസ്ഥാനസൗകര്യ വികസനം, കൈന്‍ഡ് ഗ്രാന്‍റ് എന്നീ വിഭാഗങ്ങളിലാണ് തുകയനുവദിക്കുന്നത്. ഈ തുകയില്‍ 60:40 അനുപാതത്തില്‍ കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്. സംസ്ഥാനം 550.68 കോടിയും. കോബ്രാന്‍ഡിംഗ് നടത്തിയില്ല എന്നതാണ് ഫണ്ടനുവദിക്കുന്നതിനു തടസമായി പറയുന്നതെങ്കില്‍ അതും വാസ്തവവിരുദ്ധമാണ്. കേന്ദ്ര നിര്‍ദേശ പ്രകാരം 6,825 സ്ഥാപനങ്ങളില്‍ 99 ശതമാനം കോ ബ്രാന്‍ഡിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞ ഒക്ടോബറില്‍ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.

എന്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന 409.05 കോടി രൂപയില്‍ ക്യാഷ് ഗ്രാന്‍റായി 371.20 കോടി രൂപയാണ് ധനകാര്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ഈ തുക 4 ഗഡുക്കളായാണ് (25 ശതമാനം വീതം) അനുവദിക്കുന്നത്. ഒരു ഗഡു 92.80 കോടി രൂപയാണ്. 3 ഗഡുക്കള്‍ അനുവദിക്കേണ്ട സമയം കഴിഞ്ഞു. ഒരു ഗഡു പോലും അനുവദിച്ചിട്ടില്ല. അതായത് 278.4 കോടി രൂപ കേന്ദ്രം കുടിശികയായി തരാനുണ്ട്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ കേരളത്തിന്‍റെ സംസ്ഥാന വിഹിതമുപയോഗിച്ചാണ് എന്‍.എച്ച്.എം. പദ്ധതികള്‍ മുന്നോട്ട് പോകുന്നത്.

കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എന്‍എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം, ബയോമെഡിക്കല്‍ മാനേജ്മെന്‍റ്, കനിവ് 108 ആംബുലന്‍സ് തുടങ്ങിയയെല്ലാം പ്രതിസന്ധിയിലാണ്. ഇതുകൂടാതെ ബേണ്‍സ് യൂണിറ്റുകള്‍, സ്കില്‍ സെന്‍റര്‍, ട്രോമകെയര്‍, മാനസികാരോഗ്യ പരിപാടി, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റ്, ഫാര്‍മസി അപ്ഗ്രഡേഷന്‍, ടെറിഷ്യറി കാന്‍സര്‍ കെയര്‍ സെന്‍റ്ര്‍, പാരമെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഭാഗങ്ങളിലായി 30 കോടിയോളം രൂപ കുടിശിക വേറെയുമുണ്ട്. അതിനാല്‍ എത്രയും വേഗം ഫണ്ട് അനുവദിക്കാന്‍ സംസ്ഥാനം നിരന്തരം ആവശ്യപ്പെടുകയാണിപ്പോള്‍.നവകേരള സദസ്സുപോലുള്ള ഇത്തരം ബഹുജന സംവാദ പരിപാടികള്‍ അതുകൊണ്ടാണ് അനിവാര്യമാക്കുന്നത്.

ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ചൈനയിലെ ചില പ്രവിശ്യകളില്‍ ന്യൂമോണിയ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന തലത്തില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡും പൊതുജനാരോഗ്യ വിഭാഗവും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും നിലവിലെ സ്ഥിതിവിശേഷങ്ങള്‍ വിലയിരുത്തുന്നുണ്ട്.
സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളില്‍ കഴിഞ്ഞ മൂന്ന് മാസമായി സാധാരണയില്‍ കവിഞ്ഞ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടില്ല.
ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ശ്വാസകോശസംബന്ധമായ രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ മൂന്ന് ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ 53546 നിവേദനങ്ങളാണ് ലഭിച്ചത്. ഇന്നലെ മഞ്ചേരി 5683, കൊണ്ടോട്ടി 7259, മങ്കട 4122, മലപ്പുറം 4781 എന്നിങ്ങനെ നിവേദനങ്ങള്‍ ലഭിച്ചു.

30/11/2023

മോട്ടോര്‍ വാഹന വകുപ്പും സര്‍ക്കാരും ലക്ഷ്യം വെക്കുന്നത് റോബിന്‍ ബസിനെ മാത്രമാണോ? Adv pream jith




ആഭ്യന്തരമന്ത്രി രാജി വെക്കേണ്ട സമയം എന്നെ കഴിഞ്ഞു... ഒരു മന്ത്രിയുടെ  ശരിക്കുള്ള ജോലി വകുപ്പ് പഠിക്കുക എന്നുള്ളതാണ്     ...
22/11/2023

ആഭ്യന്തരമന്ത്രി രാജി വെക്കേണ്ട സമയം എന്നെ കഴിഞ്ഞു... ഒരു മന്ത്രിയുടെ ശരിക്കുള്ള ജോലി വകുപ്പ് പഠിക്കുക എന്നുള്ളതാണ്





18/10/2023

ഇത് തന്നെയാ ഞങ്ങൾക്കും പറയാനുള്ളത്...... വെറുതെയിരുന്നു ശമ്പളം തിന്നുകയല്ലേ?

ലേശം ഉളുപ്പ്
17/10/2023

ലേശം ഉളുപ്പ്


എന്തുകൊണ്ട് തോറ്റു?ഇതാണ് കാരണം 😂🤣
08/09/2023

എന്തുകൊണ്ട് തോറ്റു?
ഇതാണ് കാരണം 😂🤣

അതിവേകം.... ബഹുദൂരം
08/09/2023

അതിവേകം.... ബഹുദൂരം

80%കൊടുത്തു...... മെല്ലെ പോകുന്നത് ആരാണ്?
06/09/2023

80%കൊടുത്തു...... മെല്ലെ പോകുന്നത് ആരാണ്?

15/08/2023

വികസനം/പുതുപ്പള്ളി

19/07/2023
18/07/2023
ആൾക്കൂട്ടത്തിൽ മാത്രം കണ്ടിരുന്നഒരു മനുഷ്യൻ ഒറ്റയ്ക്ക്തൻ്റെ യാത്ര ആരംഭിച്ചിരിക്കുന്നു...😪💔വിട🌹കുഞ്ഞൂഞ്ഞ്...🥲
18/07/2023

ആൾക്കൂട്ടത്തിൽ മാത്രം കണ്ടിരുന്ന
ഒരു മനുഷ്യൻ ഒറ്റയ്ക്ക്
തൻ്റെ യാത്ര ആരംഭിച്ചിരിക്കുന്നു...😪💔

വിട🌹
കുഞ്ഞൂഞ്ഞ്...🥲

06/07/2023

Budjet 2023
01/02/2023

Budjet 2023

കേരളത്തിന് ഒരു ആഭ്യന്തര മന്ത്രി ഉണ്ടോ?
28/01/2023

കേരളത്തിന് ഒരു ആഭ്യന്തര മന്ത്രി ഉണ്ടോ?


പാവപ്പെട്ടവന്റെ പാർട്ടി......  എന്താല്ലേ?
28/01/2023

പാവപ്പെട്ടവന്റെ പാർട്ടി...... എന്താല്ലേ?


ലഹരി മാഫിയ തലവനെ പിടിച്ചു..... എന്നാൽ കേരള പോലീസിലെ ക്രിമിനലുകൾ ഇപ്പോഴും ഡ്യൂട്ടിയിൽ അവർക്കെതിരെ യാതൊരു അന്വേഷണവും ഇല്ല....
28/01/2023

ലഹരി മാഫിയ തലവനെ പിടിച്ചു..... എന്നാൽ കേരള പോലീസിലെ ക്രിമിനലുകൾ ഇപ്പോഴും ഡ്യൂട്ടിയിൽ
അവർക്കെതിരെ യാതൊരു അന്വേഷണവും ഇല്ല. പരാതിക്കാരന്റെ വിവരം ചോർത്തി നൽകിയത് കേരള പോലീസ്
കോടികൾ മുടക്കി നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രഹസനമോ ആഭ്യന്തരമന്ത്രിയുടെ പരാജയമാണ് ഇതിലെല്ലാം കാണുന്നത്



25/01/2023

രാജ്യത്തെക്കാൾ വലുതല്ല രാഷ്ട്രീയം


ലഹരി വിരുദ്ധ ക്യാമ്പും /പോലീസ് തട്ടിപ്പും
21/01/2023

ലഹരി വിരുദ്ധ ക്യാമ്പും /പോലീസ് തട്ടിപ്പും



15/01/2023

ശബരിമല വീഡിയോ വൈറലാകുമ്പോൾ:

മണിക്കൂറുകൾ ക്യൂ നിന്ന് അയ്യപ്പ ദർശനത്തിനെത്തുന്ന ഭക്തരെ ശ്രീകോവിലിന് മുന്നിൽ കഴുത്തിന് പിടിച്ചുതള്ളുന്ന ദേവസ്വത്തിലെ ഇടത് യൂണിയൻ നേതാവ്; മന്ത്രി ശിവൻകുട്ടിയുടെ വിശ്വസ്തനായ പെരുന്താന്നി രാജുവിന്റെ അനുജൻ; കോർപ്പറേഷനിലേക്ക് മത്സരിച്ച് തോറ്റ സിപിഎം നേതാവിന്റെ സഹോദരനെതിരെ ഉയരുന്നത് വ്യാപക പ്രതിഷേധം.


. in


ലഹരി  ഉണ്ടാകുന്ന കമ്പനി നിരോധിച്ചാൽ പോരെ !മുന്നറിയിപ്പ് വായിച്ചു മനസ്സുമാറിയവർ ഉണ്ടോ? 🤭🫠
04/01/2023

ലഹരി ഉണ്ടാകുന്ന കമ്പനി നിരോധിച്ചാൽ പോരെ !
മുന്നറിയിപ്പ് വായിച്ചു മനസ്സുമാറിയവർ ഉണ്ടോ? 🤭🫠

പിണറായി ഡാ!
04/01/2023

പിണറായി ഡാ!




"അന്തസ്സോടെ ജീവിക്കണം"
04/01/2023

"അന്തസ്സോടെ ജീവിക്കണം"

കേരള പോലീസിന് അതിനൊന്നും വയ്യ!
02/01/2023

കേരള പോലീസിന് അതിനൊന്നും വയ്യ!

Address

Mukkola Tvm
Thiruvananthapuram

Telephone

+917994609117

Website

Alerts

Be the first to know and let us send you an email when Row.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Row.in:

Videos

Share


Other News & Media Websites in Thiruvananthapuram

Show All