16/07/2023
🔹 ചാന്ദ്രയാൻ 3
വിക്ഷേപിച്ചത് - 2023ജൂലൈ 14
🔹 വിക്ഷേപണ വാഹനം - ലോഞ്ച് വെഹിക്കൽ മാർക്ക്3
🔹 ജിഎസ്എൽവി മാർക്ക് ത്രീ പുനർനാമകരണം ചെയ്തതാണ് ബാഹുബലി/ഫാറ്റ്ബോയ് എന്നറിയപ്പെടുന്ന എൽവിഎം 3
🔹 വിക്ഷേപണം - സതീഷ് ധവാൻ സ്പേസ് സെന്റർ ശ്രീഹരിക്കോട്ട
🔹ലക്ഷ്യം -
ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ സോഫ്റ്റ് ലാന്റിങ് സാധ്യമാക്കുക,
ചന്ദ്രനിൽ റോവർ ചലിപ്പിക്കുക,
ലാന്റ് ചെയ്യുന്ന സ്ഥലത്ത് വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക
🔹 പ്രൊപ്പൻഷൽ മൊഡ്യൂൾ, ലാൻഡർ,റോവർ എന്നിവ അടങ്ങുന്നതാണ് പേടകം
🔹 റോക്കറ്റിന്റെ ആദ്യ ഘട്ടം ഖര ഇന്ധനം ഉപയോഗിച്ചും രണ്ടാംഘട്ടത്തിൽ ദ്രവ ഇന്ധനവും, അവസാന ഘട്ടത്തിൽ ക്രയോജനിക് എൻജിനുമാണ് പ്രവർത്തിക്കുക
🔹 നിർമ്മാണ ചെലവ് - 615 കോടി
🔹 ഐഎസ്ആർഒ ചെയർമാൻ - എസ് സോമനാഥ്
🔹 ചന്ദ്രയാൻ 3 പ്രോജക്ട് ഡയറക്ടർ - പി.വീര മുത്തുവേൽ
🔹 ചാന്ദ്രയാൻ 3 മിഷൻ ഡയറക്ടർ - എസ് മോഹൻകുമാർ
🔹 vssc ഡയറക്ടർ - വി. ഉണ്ണികൃഷ്ണൻ
🔹 കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി - ജിതേന്ദ്ര സിംഗ്
Visit