30/09/2024
നീതി നിഷേധിക്കപ്പെടുന്ന പ്രതിഭകളെ സാംസ്കാരിക കേരളം തിരിച്ചറിയണം - ആദി
ബോധി സാഹിത്യോത്സവം വേറിട്ട സാസ്കാരികോത്സവമായി.
പൂക്കോട്ടുംപാടം:അരികുവൽക്കരിക്കപ്പെട്ടവരിലും നീതി നിഷേധിക്കപ്പെട്ടവരിലും പെട്ട ഒട്ടേറെ പ്രതിഭകളുടെ കേൾക്കാതെ പോയ ശബ്ദം സമൂഹം തിരിച്ചറിയണം എന്ന് ബോധി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട്
സാഹിത്യ അക്കാദമി അവാർഡ് ജേതാവും ക്യൂർ കവിയുമായ ആദി പറഞ്ഞു.
ബോധി ബുക്സ് നിലമ്പൂരും സാഹിത്യ സൗഹൃദ കൂട്ടായ്മകളും ചേർന്ന് നടത്തിയ ബോധി സാഹിത്യോത്സവം '2024 വേറിട്ട സാംസ്കാരികോത്സവമായി മാറി.
മണിലാൽ മുക്കുട്ടുതറ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സജിൻ നിലമ്പൂർ ഉദ്ഘാടന പൊതുയോഗത്തിന് നന്ദി പറഞ്ഞു.
'എഴുത്തുകാരുടെ സംഗമം' എന്ന സെഷൻ 2 ന് സുശീലൻ നടുവത്ത് (ഫെസ്റ്റിവൽ കോഡിനേറ്റർ) സ്വാഗതം പറഞ്ഞു. എം.ടി. നിലമ്പൂർ (കവി) മോഡറേറ്റർ ആയിരുന്നു. ഡോ. സഞ്ജയ്.എസ് (കവി) 'ഞാനെന്തിന് എഴുതുന്നു?' എന്ന വിഷയാവതരണം നടത്തി. തുടർന്ന് എഴുത്തുകാർ പ്രതികരിച്ചു. പ്രബിൻ.എസ് നന്ദി പറഞ്ഞു.
സെഷൻ 3 ൽ 'നിർമ്മിത ബുദ്ധിക്കാലത്തെ സർഗാത്മകത' എന്ന സംവാദ സെഷനിൽ കവിയും അധ്യാപകനുമായ ഡോ.ഗോപു വിഷയം അവതരിപ്പിച്ചു. ഈ സെഷനിൽ കവിയും നിരൂപകനുമായ പി.എസ്. വിജയകുമാർ മോഡറേറ്റർ ആയിരുന്നു. സംവാദത്തിൽ വിവിധ വ്യക്തികൾ പങ്കെടുന്നു. കെ. രാജേന്ദ്രൻ സെഷന് നന്ദി പറഞ്ഞു.
സെഷൻ 4 കവിയരങ്ങിന് രാജേഷ് അമരമ്പലം സ്വാഗതം പറഞ്ഞു.ബാലകൃഷ്ണൻ ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. രമേശ് വട്ടിങ്ങാവിൽ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ കവികൾ കവിത അവതരിപ്പിച്ചു. പി.കെ.ശ്രീകുമാർ നന്ദി പറഞ്ഞു.
സെഷൻ 5 ൽ എം.എസ് സാനു സ്വാഗതം പറഞ്ഞു. സീന ശ്രീവത്സൻ, നീന കുര്യൻ, ദിവ്യ. ജി.എസ് എന്നിവർ മലയാള 'കവിതയുടെ ഭിന്നമുഖങ്ങൾ' എന്ന സംവാദത്തിന് നേതൃത്വം നൽകി. എൻ. തൃഷ നന്ദി പറഞ്ഞു.
സെഷൻ 6 ലെ പുസ്തക പ്രകാശന ചടങ്ങിൽ എൻ.എൻ.സുരേന്ദ്രൻ എഴുതിയ നാമൊന്ന്, നാവുമരം പൂക്കുന്നു, അന്യം നിന്നു പോകുന്ന കളികളും ചില പുതിയ കളികളും, കളിക്കൂട്ടം, അമ്മയോട്, മധുരം മലയാളം, Burning verses എന്നീ 7 പുസ്തകങ്ങൾ രാജൻ കരുവാരകുണ്ട്, എം ടി നിലമ്പൂർ, പ്രമോദ് നിലമ്പൂർ, യു.ബി.കെ നിലമ്പൂർ പി സി തിരുവാലി ശ്രീനി നിലമ്പൂർ ഉണ്ണികൃഷ്ണൻ എ എന്നിവർ പ്രകാശനം ചെയ്തു. കെ പി വി വിനോദ്, കബീർ കതിർ, കുഞ്ഞുമുഹമ്മദ് അഞ്ചച്ചവിടി, അബ്ദുൽ മജീദ്. പി, അഥീന, കെ.രാജേന്ദ്രൻ ജെ.രാധാകൃഷ്ണൻ എന്നിവർ പുസ്തകം ഏറ്റുവാങ്ങി.
ജെ. രാധാകൃഷ്ണൻ, പി. കെ. ശ്രീകുമാർ, നീനാ കുര്യൻ, മുജീബ് റഹ്മാൻ കരുളായി, സജിൻ നിലമ്പൂർ എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി.
സെഷൻ 6 ൽ കവിയും കർഷകനുമായ യു.ബി. കെ. നിലമ്പൂർ, വിദേശ സർവകലാശാലയിൽ പ്രബന്ധം അവതരിപ്പിച്ച വിനോദ് മാഞ്ചേരി എന്നിവരെ സാഹിത്യോത്സവ സംഘാടകസമിതി ആദരിച്ചു .സമാപന ചടങ്ങിൽ സീതിക്കോയ തങ്ങൾ, കെ.സി. വേലായുധൻ എന്നിവർ ആശംസകളർപ്പിച്ചു.എൻ.എൻ.സുരേന്ദ്രൻ നന്ദി പറഞ്ഞു.
സാഹിത്യോത്സവത്തിന്റെ ഭാഗമായി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 105 കുട്ടികളുടെ വീടുകളിൽ ഒരുക്കിയ വീട്ടു വായനശാലകളെ പ്രതിനിധീകരിച്ച് കുട്ടികൾ സാഹിത്യോത്സവം സന്ദർശിക്കുകയുണ്ടായി.
അനുബന്ധമായി ബോധി ബുക്സിന്റെയും മറ്റ് പബ്ലിക്കേഷൻസിന്റെയും ആഭിമുഖ്യത്തിൽ പുസ്തകോത്സവവും നടന്നു.