11/07/2024
പറയാൻ പോകുന്നത് 1970-90 കാലഘട്ടത്തിൽ ജനിച്ചവരെ കുറിച്ചാണ്, ഞ
😎
കല്ലു പെൻസിൽ ഉപയോഗിച്ച് തുടക്കം. പിന്നെ പേനയുടെ കാലം സിലോ,റെയ്നോൾഡ്, ഏറ്റവും വലിയ പേന ഹീറോ പെൻ. ചെൽപ്പാർക്ക് മഷി ഉപയോഗിച്ച് എഴുതിയിരുന്ന കാലം ഇങ്ങനെ മറക്കും.
😎
ബോക്സ് മേടിച്ചു തുടങ്ങിയപ്പോൾ നടരാജ് കമ്പനിയുടെ ബോക്സ്,സാമ്പത്തികമുള്ളവർ ക്യാമൽ
😎
നാലാംക്ലാസ് വരെ നിക്കർ ഇട്ട് സ്കൂളിൽ പോയത്. പുസ്തകം കൊണ്ടുപോകുന്നതിന് തുണിസഞ്ചിയും, പ്ലാസ്റ്റിക് ബാഗ്.. സാമ്പത്തികം ഉള്ളവർ അലുമിനിയം പെട്ടി. സാമ്പത്തികം ഇല്ലാത്തവർ പുസ്തകം കൊണ്ടുവന്നിരുന്നത്. പുസ്തകത്തിന്റെ മുകളിൽ പലതരത്തിലുള്ള റബ്ബർ ബാൻഡ് ഇട്ടുകൊണ്ടും, ചിലർ ഇലാസ്റ്റിക് ബാൻഡ് ഉപയോഗിച്ചിരുന്നു.
😎
മഴക്കാലത്ത് ഓവുചാലിൽ നിന്ന് മീൻ കുട്ടികളെയും വാൽമാക്രി (തവള കുട്ടികൾ) പിടിച്ച് കുപ്പിയിൽ ആക്കി വീട്ടിൽ വെച്ചത്.
😎
പീടികയിൽ മിട്ടായി ഭരണികളിൽ കവർ ഇല്ലാത്ത മിട്ടായികൾ മാത്രം ഉണ്ടായിരുന്നത്.
പിന്നീട് എക്കളയർ, കോഫി ബൈറ്റ്.. തുടങ്ങിയ കവറിലുള്ള മിഠായികൾ.
😎
മാഷിന്റെ അടുത്ത് നിന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യമുണ്ടായവർ. ഒരു പരാതിയും അതിനെപ്പറ്റി ഉണ്ടായിരുന്നില്ല!
😎
അയൽവക്കത്ത് ഒരു കല്യാണം ഉണ്ടെങ്കിൽ ഒരു ഉത്സവ പ്രിതിതി ആയിരുന്നു. എല്ലാ ഭക്ഷണങ്ങളും വീട്ടിൽ തന്നെ ഉണ്ടാക്കുമായിരുന്നു.. നാല് ദിവസം മുൻപേ മീൻ കറി വയ്ക്കും, രണ്ടുദിവസം മുന്നേ അച്ചപ്പം, കുഴലപ്പം അവലോസുണ്ട പലഹാരങ്ങളും.. കല്യാണത്തിന് രാവിലെ എഴുന്നേറ്റ് അയൽവക്കത്തെ ദോശക്കല്ലുകൾ ഉൾപ്പെടെ എടുത്ത് എല്ലാവർക്കും വേണ്ടിയ അപ്പം ചുടും ആയിരുന്നു.. ഉച്ചത്തെ ആഹാരം വിളമ്പാൻ ആയി വാഴയിലകൾ വെട്ടിക്കൊണ്ടുവരും.. പത്രാസ് കാണിക്കുവാനായി കുറച്ചു പേപ്പർ പ്ലേറ്റ്..കല്യാണ വീടിന്റെ വാതിൽക്കൽ ഓലകൊണ്ട് ഉള്ള കമാനം തീർത്തിരുന്നു.
😎
75% കുട്ടികളും ഉപയോഗിച്ചിരുന്നത് പഴയ പുസ്തകങ്ങളാണ്. പുസ്തകങ്ങൾക്കകത്ത് മയിൽപീലികൾ സൂക്ഷിച്ചിരുന്നു അത് പ്രസവിച്ചു പെറ്റു പെരുകും എന്നും വിശ്വസിച്ചിരുന്നു😂
😎
ആദ്യം എഴുത്തു പഠിക്കുന്നത് ആശാൻ കളരിയിൽ അതും മണലിലും, ഓലയിലും എഴുതി . മുഴുവൻ അക്ഷരങ്ങളും പഠിച്ച ശേഷം ആശാനേ വീട്ടിൽ വിളിച്ചു വരുത്തി ഒരു സദ്യയും കൊടുക്കും.. ഇലു,(ഌ) എന്ന അക്ഷരം ഉണ്ടായിരുന്നു.
😎
വാഴ ഇലയിൽ, തേക്കിന്റെ ഇലയിലും, മൺചട്ടിയിലും മീൻ മേടിച്ചിരുന്ന കാലം.
😎
മിക്ക വീടുകളിലും വൈദ്യുതി ഇല്ലായിരുന്നു. മണ്ണെണ്ണ വെളിച്ചം ആയിരുന്നു ശരണം.. പെട്രോൾ മാക്സുകൾ ചിമ്മിനി വിളക്കുകൾ, റാന്തൽ, ചെറിയ നിലവിളക്കുകൾ, കുപ്പിക്ക് അകത്ത് തിരിയിട്ട് വിളക്കുകൾ സാഹചര്യങ്ങൾ അനുസരിച്ച് ഓരോ വീടുകളിലും ക്രമീകരിച്ചിരുന്നു.
😎
തെങ്ങിൻ ഓലകൊണ്ട് മേൽക്കൂര മേഞ്ഞ വീടുകളോ, പനം പട്ടയാൽ മേഞ്ഞ വീടുകളോ, ഓടിട്ട വീടുകളോ, ചില സാമ്പത്തികം ഉള്ളവർ ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ചും മേൽക്കൂര പണിതിരുന്നു. ചാണകം ഉപയോഗിച്ച് തറ മെഴുകുമായിരുന്നു വീടിന്റെ.. സാമ്പത്തികം ഉള്ളവർ റെഡ്ഡോക്സൈഡ്, സിമന്റ് ഉപയോഗിച്ച് വീടിന്റെ റൂമുകളുടെ തറ അലങ്കരിച്ചിരുന്നു.
😎
പലചിരക്ക് കടയിൽ നിന്ന് സാധനങ്ങൾ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് അത് കെട്ടിത്തരുന്നത് ചാക്ക്ന്നൂലിൽ.
😎
ബേക്കറികളിൽ കുപ്പികളിൽ നിറഞ്ഞിരിക്കുന്ന ബിസ്ക്കറ്റുകൾ പലതരത്തിൽ.
😎
ഹോട്ടലുകളിൽ പൊറോട്ട ലഭിച്ചിരുന്നു. മുട്ടക്കറി, കടലക്കറി ബീഫ് കറി. സാധാരണക്കാർ പൊറോട്ടയോടൊപ്പം ഉള്ളിക്കറിയോ, ബീഫ് കറിയുടെ ചാറ് ഒരു പീസ് എങ്ങനെയും വീഴണേ എന്ന് പ്രാർത്ഥിച്ച ഒരു കാലം
😎
റേഡിയോയുടെ ആദർ ഭാവം പോക്കറ്റ് റേഡിയോകൾ, വാൽവ് റേഡിയോകൾ, ആകാശവാണി ആർക്കെങ്കിലും മറക്കാൻ പറ്റുമോ.. ടേപ്പ് റെക്കോർഡർ ചെറുതും വലുതുമായ പല സൈസുകളിൽ...
😎
കാറിൽ പ്രീമിയർ പത്മിനി, അംബാസഡർ, ജീപ്പ് മഹേന്ദ്രയുടെ, ലോറി ടാറ്റ,ലോറി അശോക് ലെയ്ലാൻഡ് . ടെമ്പോ സാധാരണക്കാരന്റെ റാലി, ഹീറോ, ഹെർക്കുലീസ് തുടങ്ങിയ കമ്പനികളുടെ സൈക്കിൾ.
😎
റെഡിമെയ്ഡ് ഷർട്ടുകൾ ഇല്ലാതിരുന്ന കാലം. ബോംബെ ഡൈയിങ് തുണിത്തരങ്ങളിലെ രാജാവ്.. ഉപജീവനമാർഗമായി തയ്യൽ നടത്തിയിരുന്ന അനേകം ആളുകൾ നാട്ടിൻപുറത്ത് ഉണ്ടായിരുന്നു.
😎
ആളുകൾ തമ്മിൽ നല്ല സ്നേഹബന്ധം ഉണ്ടായിരുന്നു കുടുംബങ്ങൾ തമ്മിലും.. പഞ്ചസാര, വെളിച്ചെണ്ണ, തുടങ്ങി എല്ലാം അയൽ വീടുകളിൽ നിന്ന് മേടിച്ചിരുന്ന ഒരു കാലം.
😎
മീൻ പിടിക്കുമായിരുന്നു.. കുട്ടികൾ തോർത്തുമുണ്ട് ഉപയോഗിച്ച്, വലിയവർ ചൂണ്ടയിട്ട്, മഴക്കാലത്ത് കൂട്, വല ഉപയോഗിച്ചും..
😎
90% പേർക്കും നീന്താൻ അറിയുന്ന കാലഘട്ടo
😎
ടീവിയിൽ ക്ലിയർ കൂട്ടാൻ ഓടിൻപ്പുറത്ത് കയരി ഏരിയൽ തിരിച്ച് തിരിച്ച് മടുത്തിരുന്ന കാലം.
😎
ക്രിക്കറ്റ് മാച് ഡി ഡി-2 വിൽ മാത്രം.നീളം കൂടിയ മുളയിൽ ആന്റിന വെച്ച് കെട്ടി ഉയർത്തി ഫുൾ കുത്ത് കുത്തുള്ള ഡിസ് പ്ലേ ആയിട്ടും ആവേശത്തോടെ 50 ഓവർ മാച്ച് ഫുൾ കണ്ടവർ.
😎
സൈക്കിൾ വാടകക്കെടുത്ത് മണിക്കൂറിന് പൈസ കൊടുത്ത് അവധി ദിവസം കറങ്ങിയവർ.
😎 സൈക്കിളിൽ വരുന്ന ഐസുകാരൻ എന്ന ഹീറോ.. അഞ്ചു പൈസയുടെ കളർ ഐസ്, 15 പൈസക്ക് കിട്ടുന്ന സേമിയ ഐസ്, ഒരു മുന്തിരിങ്ങ വെച്ച ഐസ് 25 പൈസ, കപ്പ് ഐസിന് ഒരു രൂപ.
😎
മഴക്കാലത്ത് പാരഗൺ, ലൂണാർ ഹവായ് ചെരുപ്പിട്ട് നടന്ന് യൂണിഫോമിന്റെ പിന്നിൽ ചളി കൊണ്ട് ഡിസൈൻ ഉണ്ടാകിയവർ.
😎
ഹവായ് ചെരുപ്പ് മാറ്റി പ്ലാസ്റ്റിക് ചെരുപ്പ് കിട്ടാൻ കൊതിച്ച കൗമാരം.
😎
നീളൻ കുട മാറ്റി മടക്കുന്ന കുട കിട്ടാൻ കൊതിച്ചത്.
😎
കല്ല്യാണത്തിനു വരന്റെ/വധുവിന്റെ വീട്ടിലെക്ക് പോവുമ്പോൾ ജീപ്പിന്റെ പുറകിൽ തൂങ്ങി നിന്ന് പോവുമ്പോയുള്ള നിർ വൃതി.
😎
മുറ്റത്ത് ചക്ര വണ്ടി ഉരുട്ടി കളിച്ചും പമ്പരം കറക്കിയും ഗോട്ടി കളിച്ചും വളർന്ന ഞങ്ങളുടെ ബാല്യം വളരെ പെട്ടെന്ന് തന്നെ വീഡിയോ ഗയിമുകളിലേക്കും താമസിയാതെ കമ്പ്യൂടറിൽ സോഫ്റ്റ്‌വെയർ ഗയിമുകളിലേക്കും മാറി.
😎
ബാലരമയും, പൂമ്പാറ്റയും, ബാലഭൂമിയും, ബാല മംഗളവും വായിച്ചു വളർന്ന ഞങ്ങളുടെ ഇടയിലേക്കാണ് ശക്തിമാനും സ്പൈഡർമാനും കടന്നു വന്നത്.
പ്രായമായവർ മലയാള മനോരമ, മംഗളം തുടങ്ങിയ മാസികകൾ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്നു.. ബുദ്ധിജീവികൾ ഭാഷാപോഷിണി വായിച്ചു 😜
😎
ഗവാസ്കറിനെയും, കപിലിനെയും, സച്ചിനെയും, ഗാംഗുലിയെയും അനുകരിച്ചു ക്രിക്കറ്റ് കളിച്ചതും ഞങ്ങളാണ്.
😎
ഇംഗ്ലീഷ് അല്ഫബെറ്റ്‌കൾക്ക് മുൻപ് മലയാളം അക്ഷരമാല പഠിക്കാന് അവസരം ലഭിച്ച അവസാന തലമുറ ഒരുപക്ഷെ ഞങ്ങളുടെതാകും.
😎
റേഡിയോയിൽ വരുന്ന പാട്ടുകൾ ക്യാസിറ്റുകളിൽ അവസാനമായി റെക്കോർഡ് ചെയ്തതും ഞങ്ങളായിരിക്കും. സോണി കമ്പനിയുടെ കാസറ്റ് ആയിരുന്നു ഇതിൽ മുൻപൻ.
😎
വി സി ആർ, വി സി പി തുടങ്ങിയവ ഉപയോഗിച്ച് വീട്ടിൽ സിനിമ കണ്ടിരുന്നു, സാധാരണക്കാർ പള്ളികളിലും, അമ്പലങ്ങളിലും, ക്ലബ്ബുകളിലും വലിയ തുണി സ്ക്രീനിൽ വല്ലപ്പോഴും പ്രദർശിപ്പിക്കുന്ന ചിത്രത്തിനായി കാത്തിരുന്നു.
😎
ആ റേഡിയോ പിന്നെ വാക്മാനും ഐ പോടിനും വഴിമാറിയത് ചരിത്രം.
😎
കമ്പ്യൂട്ടര് യുഗം വളര്ന്നതും മൊബൈല് ടെക്നൊളജി വളര്ന്നതും ഞങ്ങള്കൊപ്പംയിരുന്നു.
😎
ഞായറാഴ്ചകളില് വൈകുന്നേരം തൊട്ടടുത്ത വീട്ടില് പോയി കണ്ടിരുന്ന ടിവി സ്വന്തം വീടുകളിലേക്കും കമ്പ്യൂട്ടര്കളിലെക്കും വഴിമാറിയത്
😎
വളരെയേറെ മാറ്റങ്ങള് കണ്ടു വളര്ന്നതാണ് ഞങ്ങളുടെ ഈ തലമുറ.