14/01/2024
*പെരിന്തൽമണ്ണയിൽ ചായപ്പൊടിയിൽ മായം കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പ്*
--------------------------------
*News Scan News*
*------ (14.01.24)------*
*N* _NEWS_
--------------------------------
പെരിന്തൽമണ്ണ: ഭക്ഷ്യ സുരക്ഷാ വിഭാഗം പെരിന്തൽമണ്ണയിൽ മുൻപ് നടത്തിയ പരിശോധനയിൽ ചായപ്പൊടിയിൽ മായം കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. അനുവദനീയമല്ലാത്ത കളറുകളും കീടനാശിനിയുടെ
അംശവുമാണ് കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ അധികൃതർ പെരിന്തൽമണ്ണയിൽ നടന്ന താലൂക്ക്തല ഭക്ഷ്യോപദേശ വിജിലൻസ് സമിതി യോഗത്തിലാണ്
ഇക്കാര്യം വെളിപ്പെടുത്തിയത്. ഭക്ഷ്യ സുരക്ഷാ ലാബിൽ നടത്തിയ പരിശോധനയിലാണ് മായം വ്യക്തമായത്. ഇതു സംബന്ധിച്ച് ഉന്നത അധികൃതർക്ക് റിപ്പോർട്ട്
സമർപ്പിച്ചതായും ബന്ധപ്പെട്ടവർ യോഗത്തിൽ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ കർശനമാക്കാൻ യോഗം തീരുമാനിച്ചു. ഇതോടൊപ്പം മത്സ്യ-മാംസ്യ മാർക്കറ്റുകളിലും ഭക്ഷ്യ സ്ഥാപനങ്ങളിലും
ഹോട്ടലുകളിലും പരിശോധന കർശനമാക്കും.
_N-News_
ജില്ലയിൽ ഭക്ഷ്യ സുരക്ഷാ പരിശോധനാ ലാബ് ആരംഭിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
പെരിന്തൽമണ്ണ തഹസിൽദാർ പി.എം.മായ
ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എം.മുസ്തഫ, സി.സുകുമാരൻ, താലൂക്ക് സപ്ലൈ ഓഫിസർ
പി.അബ്ദുറഹിമാൻ, റേഷനിങ് ഇൻസ്പെക്ടർ ടി.എ.രജീഷ് കുമാർ, ഭക്ഷ്യസുരക്ഷാ ഓഫിസർ മീനു റേച്ചൽ വർഗീസ്, സപ്ലൈകോ അസി.മാനേജർ ജോർജ്
കെ.സാമുവൽ, ഉമ്മർ പി.കുഞ്ഞു, ഹംസ പാലൂർ, എം.കെ.ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
വാർത്തകൾ വിരൽ തുമ്പിലറിയാം. ന്യൂസ് സ്കാൻ ഗ്രൂപ്പിൽ അംഗമാവുക:
ന്യൂസ് സ്കാൻ ന്യൂസ്
Everyone
NewsScan News
@പിന്തുടരുന്നവര്‍
News Scan News
NewsScan Perinthalmanna