24/01/2024
കാരുണ്യ സേവനം ജീവിത ലക്ഷ്യമാക്കി അബു മാസ്റ്റർ
🅺🄰🅻🅸🅺 🄰🆅🆄 🅽🅴🆆🆂
വാർത്താ ഗ്രൂപ്പിൽ അംഗമാവുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇🏻👇🏻👇🏻
https://chat.whatsapp.com/KnpF3FC4OfWHYDjK4owgnc
കാളികാവ്: സർവീസ് കാലാവധി നാലുവർഷം ബാക്കിനിൽക്കെ വിരമിച്ച് കാരുണ്യ പ്രവർത്തനത്തിനിറങ്ങിയ ഒരു മാഷുണ്ടിവിടെ. 1979 ൽ കാപ്പിൽ എയ്ഡഡ് സ്കൂളിൽ അധ്യാപകനായി ചേർന്നാണ് അബു മാസ്റ്റർ ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. 2016ലാണ് വിരമിക്കേണ്ടതെങ്കിലും 2012ൽ സ്വയം വിരമിച്ചു. അതാകട്ടെ മുഴുവൻസമയ കാരുണ്യ പ്രവർത്തനം ലക്ഷ്യമാക്കിയും. ശമ്പള സ്കെയിലിനെയും പെൻഷനേയും ഇത് ബാധിക്കുമെന്ന് ബോധ്യമുണ്ടെങ്കിലും കാരുണ്യ സേവനത്തിൽ കിട്ടുന്ന മനഃസംതൃപ്തിയോളം വരില്ലെന്ന് അദ്ദേഹം കരുതി. തുടർന്ന് 2009ൽ കാളികാവ് പാലിയേറ്റീവ് കെയർ അസോ സിയേഷൻ കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിച്ചു.ദിവസത്തിന്റെ ഏറിയ സമയം പാലിയേറ്റിവ് പ്രവർത്തനത്തി നാണ് ഇദ്ദേഹം ചെലവിടുന്നത്. മൂന്നുവർഷം അതിന്റെ സെക്രട്ട റിയുമായി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷൻ്റെ പ്രാദേശിക കോർഡിനേറ്ററായും സജ്ജീവാമാണ് അബു മാഷ്. മലയോര മേഖലയിലെ ഡ്രീംസ് ഫൗണ്ടേഷൻ കുടുംബ കൂട്ടാ യ്മയുടെ മുഖ്യ സൂത്രധാരനും ഇദ്ദേഹം തന്നെ. ആയിരത്തിലേറെ കുടുംബങ്ങളും മൂവ്വായിരത്തോളം അംഗങ്ങളുമുള്ള ഈ കൂട്ടായ്മയുടെ നെടുംതൂണും ഇദ്ദേഹമാണ്. നിരവധി കുടുംബങ്ങൾക്ക് സഹായമെത്തിക്കാനും ഗ്രാമീണ മേഖലയിലെ സ്ത്രീ ശാക്തീകരണം നടത്താനും ഡ്രീംസ് ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്.
🅺🄰🅻🅸🅺🄰🆅🆄 🅽🅴🆆🆂