P-vision news

P-vision news വാർത്തകൾ കൃത്യതയോടെയും,വ്യക്തതയോടെയും, നേരോടെ നിർഭയം നിങ്ങളിലെത്തുന്നു......

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ വിജയിച്ച പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ആദരിച്ച് പെരുവള്ളൂർ_____________...
18/07/2023

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ വിജയിച്ച പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ആദരിച്ച് പെരുവള്ളൂർ
____________________________
P-vison news
18-07-2023
ചൊവ്വ
___________________________

പെരുവള്ളൂർ: ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച പഞ്ചായത്തിലെ മുഴുവൻ വിദ്ധ്യാർത്ഥികളേയും ആദരിക്കുന്ന ചടങ്ങിൽ മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ റഫീഖ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെറീന ഹസീബ് വിശിഷ്ഠാതിഥിയായി.

ഡോക്ടര്‍ ഹാറൂണ്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി സി ഫൗസിയ , പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയർമാന്മാരായ എ ഹംസ ഹാജി, യുപി മുഹമ്മദ്, തസ്ലീന സലാം, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇസ്മായിൽ കാവുങ്ങൽ , വാർഡ് മെമ്പർമാരായ ഉമൈബ മുനീർ, ബഷീർ അരീക്കാട്ട്, കോയമോൻ കൊണ്ടാടൻ, പി കെ സൈതു, ടി പി സൈതലവി, ഷാഹിദ സ്വാലിഹ്, സൈതലവി പൂങ്ങാടൻ, സുനിൽ പി പി , മുഹ്സിന ശിഹാബ്, , അസൂറ കോയ കാട്ടീരി, ആയിശ ഫൈസൽ, പിടി.എ പ്രസിഡന്‍റ് എപി അശ്റഫ്, ഇരുമ്പന്‍ സൈതലവി, കരീം മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് തങ്ക വേണു ഗോപാലൻ സ്വാഗതവും, ജാസിര്‍ അരീക്കാട്ട് നന്ദിയും പറഞ്ഞു.
____________________________

വൈദ്യുതി സുരക്ഷ ബോധവൽക്കരണ ക്ലാസ്__________________________________________ചാത്രത്തൊടി എ കെ എച്ച് എം യു പി സ്കൂളിൽ വൈദ്യ...
13/07/2023

വൈദ്യുതി സുരക്ഷ ബോധവൽക്കരണ ക്ലാസ്
__________________________________________
ചാത്രത്തൊടി എ കെ എച്ച് എം യു പി സ്കൂളിൽ വൈദ്യുതി സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്‌ ചേളാരി KSEB അസിസ്റ്റന്റ് എഞ്ചിനീയർ ജെയിംസ് ജോർജ് ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അശ്ക്കർ അലി എം സി അദ്ധ്യക്ഷനായ ചടങ്ങിന് എനർജി ക്ലബ്ബ് കൺവീനർ യഹ്‌യ മാസ്റ്റർ സ്വാഗതം പറഞ്ഞു. സബ് എഞ്ചിനീയർ ജിനേഷ്, രാജീവ്, സഹീറ തുടങ്ങിയവർ കുട്ടികൾ ക്ക് ക്ലാസെടുത്തു.
രാജേഷ് മാസ്റ്റർ, എസ് ആർ ജി കൺവീനർ റഷീദ ടീച്ചർ എന്നിവർ സംസാരിച്ചു. ബോധവത്കരണ സന്ദേശം പ്രിന്റ് ചെയ്ത നെയിം സ്ലിപ് കുട്ടികൾക്കു വിതരണം ചെയ്തു

"ഓണത്തിന് ഒരു മുറം പച്ചക്കറി" പറമ്പിൽപീടിക ജി.എൽ.പി.എസിന് തൈകൾ കൈമാറി___________________________P-vison news10-07-2023തി...
10/07/2023

"ഓണത്തിന് ഒരു മുറം പച്ചക്കറി" പറമ്പിൽപീടിക ജി.എൽ.പി.എസിന് തൈകൾ കൈമാറി
___________________________
P-vison news
10-07-2023
തിങ്കൾ

https://chat.whatsapp.com/ICFvNiSVtii3FsKQkpBFxd
___________________________
പറമ്പിൽ പീടിക: വരുന്ന ഓണത്തിന് വിളവെടുപ്പ് ലക്ഷ്യമാക്കി പറമ്പിൽപീടിക ജി.എൽ.പി.എസ്സിന് പച്ചക്കറി തൈകൾ കൈമാറി.

വാർഡ് മെമ്പർക്ക് കൃഷി ഭവനിൽ നിന്നും ലഭിച്ച തൈകളാണ് അദ്ധ്യാപകരുടെയും, വിദ്ധ്യാർത്ഥികളുടെയും സംരക്ഷണത്തിൽ വളരുക.

സ്കൂളിലെ അദ്ധ്യാപകരും,വിദ്ധ്യാർത്ഥികളും പ്രത്യേക താൽപര്യം പ്രകടിപ്പിച്ചതിനാലാണ് ഇത്തരമൊരു ആശയത്തിന് മെമ്പർ മുൻകൈയെടുത്തത്.

ഓരോ ക്ലാസ് മുറികൾക്ക് മുൻപിലും സ്ഥാപിച്ച ചെടിച്ചട്ടികളിലാണ് പച്ചക്കറി കൃഷി.

സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീ: മൈമൂന ടീച്ചർക്ക് മറ്റു അദ്ധ്യാപകരുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ ആയിഷാ ഫൈസൽ തൈകൾ കൈമാറി.

ജില്ലയിൽ മഴ തുടരുന്നു. വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി വേണം.___________________________P-vison news06-07-2023വ്യാഴം___...
06/07/2023

ജില്ലയിൽ മഴ തുടരുന്നു. വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി വേണം.
___________________________
P-vison news
06-07-2023
വ്യാഴം
___________________________

പെരുവള്ളൂർ: ദിവസങ്ങളായി മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുന്നു.
കോഴിക്കോട് ജില്ലയോട് അതിർത്തി പങ്കിടുന്ന ഭാഗങ്ങളിൽ അതിശക്തമായ തോരാത്ത മഴ തുടരുന്നുണ്ട് .
തീരദേശ മേഖലകൾ ഉൾപ്പെടുന്ന താലൂക്കുകളിൽ പ്രളയ സാധ്യത നിലനിൽക്കുന്നതിനാൽ മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിക്കണം എന്ന് കേരള സ്റ്റുഡന്റസ് കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം. ഫവാസ് കൂമണ്ണ ആവശ്യപ്പെട്ടു.
____________________________

05/07/2023

ബഷീർ ദിനത്തിൽ ഒരു തകർപ്പൻ റീക്രിയേഷനുമായി വിദ്ധ്യാർത്ഥികൾ
__________________________
P-vison news
05-07-2023
ബുധൻ
___________________________

ചാത്രത്തൊടി: ഏഴാം തരം വിദ്ധ്യാർത്ഥികളുടെ ഒരു തകർപ്പൻ ബഷീർ ദിന റീക്രിയേഷൻ.

ചാത്രത്തൊടി സ്വദേശി എം.കെ മുഹമ്മദലിയുടെ കൊച്ചു മക്കളാണ് പാത്തുമ്മാൻ്റെ ആടിലെ ചില ഭാഗങ്ങൾ അഭിനയിച്ചത്.

മസ്ക്കറ്റ് ഇന്ത്യൻ സ്കൂളിലെ വിദ്ധ്യാർത്ഥികളായ മനാൽ,മിനാൽ കൊണ്ടോട്ടി എയർപോർട്ട് സ്കൂൾ വിദ്ധ്യാർത്ഥികളായ അയാൻ,ഇമാനി എന്നിവർ ചേർന്നാണ് ഇത്തരത്തിൽ ഒരു വീഡിയോ നിർമിച്ചത്.

പതിനഞ്ച് ദിവസത്തെ വെക്കേഷൻ ദിനത്തിനിടെ മുഹമ്മദലിയുടെ മകൾ നജ്ലയുടെ സംവിധാനത്തിലാണ് വീഡിയോ പിറന്നത്.

മനാൽ,മിനാൽ എന്നിവർ ഇരട്ടകളാണ്. മുൻസിറാണ് പിതാവ് അയാൻ,ഇമാനി എന്നിവരുടെ മാതാവാണ് നജ്ല.
___________________________
#വൈക്കംമുഹമ്മദ്ബഷീർ

05/07/2023

വിദ്ധ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് എടുത്തു കൊണ്ടിരിക്കെ അദ്ധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു.😢

വണ്ടൂർ ഇസ്ലാമിയ്യ കോളേജിലെ മുൻ അദ്ധ്യാപകൻ ഫസ്ലുദ്ധീൻ മാസ്റ്ററാണ് കുഴഞ്ഞു വീണു മരിച്ചത്.

സംസ്ഥാന സർക്കാരിന്റെ പ്രീ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായുള്ള കഥോത്സവം പരിപാടിക്കിടെയാണ് മരണം സംഭവിച്ചത്.

കുമ്മന്തൊടു പാലം അപ്പ്രോച്ച് റോഡിലെ വിള്ളൽ പരിഹരിക്കും05/07/2023പെരുവള്ളൂർ : പി ഡബ്ലിയു ഡി പാലം വിഭാഗം അസിസ്റ്റന്റ് എക്സ...
05/07/2023

കുമ്മന്തൊടു പാലം അപ്പ്രോച്ച് റോഡിലെ വിള്ളൽ പരിഹരിക്കും
05/07/2023

പെരുവള്ളൂർ : പി ഡബ്ലിയു ഡി പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ വിനോദ് കുമ്മന്തൊടു പാലത്തിന്റെ അപ്പ്രോച്ച് റോഡിൽ കനത്ത മഴയിൽ വിള്ളൽ ഉണ്ടായ ഭാഗം സന്ദർശിച്ചു.
ടാർ കനത്തിൽ മാത്രം ഉണ്ടായ വിള്ളൽ ആണെന്നാണ് അദ്ദേഹം വിലയിരുത്തിയത്.
അടിയിലേക്ക് വിള്ളൽ ബാധിച്ചിട്ടില്ലാത്തതിനാൽ
ആശങ്കപ്പെടേണ്ടതില്ല എന്നാണ് സാങ്കേതിക വശങ്ങൾ പരിശോധിച്ച് അദ്ദേഹം പറഞ്ഞത്.
അഞ്ചു കൊല്ലത്തിനുള്ളിൽ തകരാറു സംഭവിച്ചാൽ നന്നാക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം കരാറുകാരനാണ്. മഴക്കാലമായതിനാൽ പെട്ടെന്ന് ചെയ്യാൻ പറ്റുന്ന റിപ്പയർ വർക്കുകൾ ചെയ്ത് തകരാറ് താൽക്കാലികമായി പരിഹരിക്കാൻ കരാറുകാരന് നിർദ്ദേശം നൽകുമെന്ന് അദ്ദേഹം അറിയിച്ചു..

ബഷീർ ദിനത്തിൽ ബഷീർ കൃതികൾ സമ്മാനിച്ചു.___________________________P-vison news05-07-2023ബുധൻ____________________________പ...
05/07/2023

ബഷീർ ദിനത്തിൽ ബഷീർ കൃതികൾ സമ്മാനിച്ചു.
___________________________
P-vison news
05-07-2023
ബുധൻ
____________________________
പെരുവള്ളൂർ. ചാത്രത്തൊടി എ കെ എച്ച് എം യു പി സ്കൂൾ ലൈബ്രറിയിലേക്ക് ബഷീർ കൃതികൾ സമ്മാനിച്ചു.

ജൂലൈ അഞ്ചിന് ബഷീർ ദിനത്തിൽ പറമ്പിൽ പിടിക ഉദയ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ സമ്മാനിച്ചത്.

ഉദയ കലാ കായിക വേദി പ്രസിഡന്റ് പ്രതീപ് , മൻസൂർ, മുജീബ്, റാഫി ചൊക്ലി, സ്കൂൾ ഹെഡ് മാസ്റ്റർ അശ്ക്കർ അലി എം സി , ജീജ ടീച്ചർ, മാജിദ ടീച്ചർ റിൻഷാദ് മാസ്റ്റർ, മലയാളം ക്ലബ്ബ് വിദ്യാർത്ഥികൾ സംബന്ധിച്ചു.
___________________________

പെരുവള്ളൂർ:ശക്തമായ കാറ്റിൽ പെരുവള്ളൂർ കൂമണ്ണ ചെനക്കൽ വടക്കേതൊടി കുമാരന്റെ വീടിന് മുകളിൽ മരം വീണു. തുടർ നടപടികൾ സ്വീകരിക്...
05/07/2023

പെരുവള്ളൂർ:ശക്തമായ കാറ്റിൽ പെരുവള്ളൂർ കൂമണ്ണ ചെനക്കൽ വടക്കേതൊടി കുമാരന്റെ വീടിന് മുകളിൽ മരം വീണു.

തുടർ നടപടികൾ സ്വീകരിക്കാൻ കേരള കോൺഗ്രസ് (എം) നേതാക്കളായ ബഷീർ കൂർമത്ത്, നിസാർ കൂമണ്ണ, ഫവാസ് കൂമണ്ണ, ശാഫി എന്നിവർ ഇടപെടൽ നടത്തി.
____________________________

കനത്ത മഴയിൽ അപ്രോച്ച് റോഡിൽ വിള്ളൽ___________________________P-vison news05-07-2023ബുധൻ___________________________പെരുവള...
05/07/2023

കനത്ത മഴയിൽ അപ്രോച്ച് റോഡിൽ വിള്ളൽ
___________________________
P-vison news
05-07-2023
ബുധൻ
___________________________
പെരുവള്ളൂർ: കുമ്മം തൊടു അപ്രോച്ച് റോഡിൽ വിള്ളൽ.

കാലവർഷം ശക്തമായതോടെ തുടർച്ചയായി പെയ്യുന്ന മഴയിൽ പെരുവള്ളൂർ പഞ്ചായത്തിലുൾപ്പെട്ട ഭാഗത്തെ അപ്രോച്ച് റോഡിലാണ് വിള്ളൽ സംഭവിച്ചിട്ടുള്ളത്.

ഈ കഴിഞ്ഞ വേനലിലാണ് പാലം പുതിക്കി പണിത് ഗതാഗതത്തിനായി തുറന്നു നൽകിയത്.
____________________________

ശക്തമായ കാറ്റിൽ പെരുവള്ളൂരിൽ വിവിധയിടങ്ങളിൽ വീടിന് മുകളിൽ മരം വീണു___________________________P-vison news04-07-2023ചൊവ്വ...
04/07/2023

ശക്തമായ കാറ്റിൽ പെരുവള്ളൂരിൽ വിവിധയിടങ്ങളിൽ വീടിന് മുകളിൽ മരം വീണു
___________________________
P-vison news
04-07-2023
ചൊവ്വ
____________________________
പെരുവള്ളൂർ: ശക്തമായ കാറ്റിൽ പെരുവള്ളൂരിൽ വിവിധയിടങ്ങളിൽ മരം കടപുഴകി വീണു.

വരപ്പാറ കാളം കുളത്തിന് സമീപം പൂക്കാടൻ നുസ്റത്തിൻ്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു വീടിന്റെ പാരപ്പറ്റിൻ്റെ കല്ലുകൾ അടർന്നു മാറി.

പിന്നീട് പെരുവള്ളൂർ വൈറ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റി.

കാക്കത്തടം ഫലാഫിൽ ഹോട്ടലുടമ സൈഫുദ്ധീൻ്റെ ഓട് മേഞ്ഞ വീടിന് മുകളിൽ പ്ലാവ് വീണ് സാരമല്ലാത്ത കേടുപാടുകൾ സംഭവിച്ചു.

പറമ്പിൽ പീടിക ശങ്കരമാ ട് റോഡിൽ ശക്മായ കാറ്റിനെ തുടർന്ന് ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ച മരങ്ങൾ നീക്കം ചെയ്തു.
പറമ്പി പീടിക ഡയമണ്ട്സ് ക്ലബ്ബ് പ്രവത്തകരയ ആശിഫ്, റാഫി , അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വീണ് കിടന്നതും വീഴാറായതുമായ മരങ്ങൾ മുറിച്ച് മറ്റിയത്.
▪️▪️▪️▪️▪️▪️▪️▪️▪️▪️

സംസ്ഥാന സർക്കാരിന്റെ പ്രീ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായുള്ള കഥോത്സവം ഉദ്ഘാടനം ചെയ്തു-------------------------------------...
03/07/2023

സംസ്ഥാന സർക്കാരിന്റെ പ്രീ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായുള്ള കഥോത്സവം ഉദ്ഘാടനം ചെയ്തു
------------------------------------------
P-vison news
03-06-2023
തിങ്കൾ
__________________________
പറമ്പിൽ പീടിക: കുട്ടികളിൽ ഭാഷാനൈപുണ്യം പരിപോഷിപ്പിക്കുന്നതിനും, ഭാഷയെ കൂടുതൽ ലളിതമായി സമീപിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പിലാക്കിയ "കഥോത്സവം" പരിപാടികൾക്ക് പറമ്പിൽപീടിക ജി.എൽ.പി.എസ്സിലും തുടക്കമായി.

പ്രീ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായുള്ള "കഥോത്സവം" ജൂലൈ ഒന്ന് മുതൽ ഏഴു വരെയാണ് നടത്തപ്പെടുന്നത്.

രക്ഷിതാക്കളുടെയും, വിദ്ധ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടന കർമ്മം വാർഡ് മെമ്പർ ശ്രീമതി ആയിശാ ഫൈസൽ നിർവ്വഹിച്ചു. എച്ച്.എം ഇൻ-ചാർജ് മൈമൂന അദ്ധ്യക്ഷനായിരുന്നു. മുഖ്യാതിഥിയായി കഥാ-സാഹിത്യ മേഖലയിൽ നിന്നും ദിവ്യ ബി.ആർ.സി പ്രതിനിധി പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു.

കാണ്മാനില്ല.-------------------------------------------P-vison news03-07-2023തിങ്കൾ-------------------------------------...
03/07/2023

കാണ്മാനില്ല.
-------------------------------------------
P-vison news
03-07-2023
തിങ്കൾ
-------------------------------------------
മുഹമ്മദ് അൻസുഫ് ഖാൻ. വയസ്സ്.14.

കൊണ്ടോട്ടിയിലുള്ള ബുഖാരി കാമ്പസിൽ എട്ടാം ക്ലാസ് വിധ്യാർത്തിയെ ഇന്ന് 03/07/2023 ഉച്ചക്ക് മുതൽ കാണാതായിരിക്കുകയാണ്. കവരത്തി സ്വദേശിയായ IRB കോൺസ്റ്റബിൾ കീളാഇല്ലം നൗഷാദിന്റെ മകനാണ് അൻസുഫ് ഖാൻ.

കണ്ട് കിട്ടുന്നവർ ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക.
+91 82818 76053
Noushad. KI

03/07/2023. Time: 7:00pm.
MISSING.

Muhammad Ansuf Khan. Age 14.

8th class student from Bukhari campus in Kondotti, Malappuram has been missing since today 03/07/2023 afternoon. Ansuf Khan is the son of IRB Constable Keelaillam Naushad, a native of Kavarathi. Please help to find people in Kozhikode and Ernakulam. People going to railway station and bus stand remember this face and help to find it. Those who find it please contact this number.
+91 82818 76053
Noushad. KI

02/07/2023

തെരുവു നായയുടെ കടിയേറ്റു
-------------------------------------------
P-vison news
02-07-2023
ഞായർ
___________________________

കാക്കത്തടം: പെരുവള്ളൂരിലെ കാക്കത്തടത്ത് കാൽനട യാത്രക്കാരിയായ പെൺകുട്ടിക്ക് തെരുവു നായയുടെ കടിയേറ്റു.

ഇന്ന് ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് കടിയേറ്റത്. പിന്നിൽ നിന്നും വന്ന് കൂട്ടത്തിൽ നടന്ന് പോകുന്ന പെൺകുട്ടിയെ നായ കടിക്കുന്നത് സി.സി.ടി.വി ദൃശ്യത്തിൽ കാണാം.
കടിയേറ്റയാളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

കാക്കത്തടത്തിലും പരിസരപ്രദേശത്തുള്ളവരും ശ്രദ്ധിക്കുക.
____________________________

മെഗാ മെഹന്തി ഫെസ്റ്റ് .....------------------------------------------P-vison news27-06-2023ചൊവ്വ------------------------...
27/06/2023

മെഗാ മെഹന്തി ഫെസ്റ്റ് .....
------------------------------------------
P-vison news
27-06-2023
ചൊവ്വ
------------------------------------------
ചാത്രത്തൊടി: എ കെ എച്ച് എം യുപി സ്കൂളിൽ പെരുന്നാൾ പൊലിവിന്റെ ഭാഗമായി മെഗാ മെഹന്തി ഫെസ്റ്റും ഇശൽവിരുന്നും സംഘടിപ്പിച്ചു.

മിലൻ ഉറുദു ക്ലബ്ബിന് കീഴിലാണ് പെരുന്നാൾ പൊലിവ് സംഘടിപ്പിച്ചത്.

മെഗാ മെഹന്തി ഫെസ്റ്റിൽ അഞ്ച്, ആറ്, ഏഴ്, ക്ലാസുകളിൽ നിന്നായി നൂറിൽപരം ടീമുകൾ പങ്കെടുത്തു.

വിജയികൾ

അഞ്ചാം ക്ലാസ്

1. ജസ
2. ഫൈഹ
3. ഇൻഷ ഫാത്തിമ

ആറാം ക്ലാസ്

1. റൂണ സഹർ
2. അഫീഹ
3. ഫാത്തിമ ഹിബ

ഏഴം ക്ലാസ്

1. നശ് വ
2. മുസ്ഥജാബ
3. ദിൽഷ
__________________________

പിണറായിക്ക് വിടുപണി ചെയ്യുന്ന പൊലീസ് നയത്തിനെതിരെ msf പ്രതിഷേധ പ്രകടനം-----------------------------------------P-vison n...
26/06/2023

പിണറായിക്ക് വിടുപണി ചെയ്യുന്ന പൊലീസ് നയത്തിനെതിരെ msf പ്രതിഷേധ പ്രകടനം
-----------------------------------------
P-vison news
27-06-2023
ചൊവ്വ
-------------------------------------------
പെരുവള്ളൂർ: മലബാർ മേഖലയിൽ പ്ലസ്‌വൺ പഠനത്തിന് മതിയായ സീറ്റ് ഇല്ലായെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ കണ്ണൂരിൽ msf പ്രവർത്തകർ വിദ്ധ്യാഭ്യാസ മന്ത്രിക്ക് നേരെ നടത്തിയ കരിങ്കൊടി സമരത്തിൽ നേതാക്കളെ വിലങ്ങണിയിച്ചതിൽ വിവിധയിടങ്ങളിലായി പ്രതിഷേധം ശക്തമാകുന്നു.

എം.എസ്.എഫ്. നേതാക്കളെ കയ്യാമം വെക്കുകയും സമരങ്ങളെ അടിച്ചമര്‍ത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പിണറായി പോലീസിന്റെ നരനായാട്ടിനെതിരെ വള്ളിക്കുന്ന് നിയോജക മണ്ഡലം msf കമ്മിറ്റി ഇന്ന് പറമ്പിൽ പീടികയിൽ പ്രതിഷേധം സഘടിപ്പിച്ചു.

ഫുൾ A+ലഭിച്ച വിദ്ധ്യാർത്ഥികൾ പോലും പടിക്ക് പുറത്തായ സാഹചര്യത്തിലാണ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് സമരങ്ങൾ നടന്നത്.

അതേസമയം വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി പിടിയിലായ ഇടത് പക്ഷ അനുഭാവികളായ കുറ്റവാളികളെ അറസ്റ്റു ചെയ്യുമ്പോൾ പ്രത്യേക പരിഗണയും. ന്യായമായ ആവശ്യങ്ങൾക്കായി ജനാധിപത്യ രീതിയിൽ സമരം നടത്തിയ എം.എസ്.എഫ് നേതാക്കൾക്ക് കൊടും കുറ്റവാളിക്കെന്ന പോലെ കൈവിലങ്ങണിയിച്ച പൊലീസ് ഉദ്ധ്യോഗസ്ഥനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞിരുന്നു.

പറമ്പിൽ പീടിക സഹകരണ ബാങ്ക് പരിസരത്ത് നിന്നും ആരംഭിച്ച് പ്രതിഷേധ റാലിക്ക് മണ്ഡലം msf പ്രസിഡന്റ്‌-അർഷദ്,
ജനറൽ സെക്രട്ടറി- അലി,
ട്രഷറർ- കരീം തുടങ്ങിയവർ നേതൃത്വം നൽകി.
ദിൽഷാദ്. നൗഷാദ്. സഫീർ. മുസമ്മിൽ. ഷാനിബ്,
റഹീസ്. ജാസിർ. റിഷാദ്. ഇർഫാൻ. ആസിഫലി. ആസിഫ്. തുടങ്ങിയവർ സംബന്ധിച്ചു.

പെരുന്നാൾ ആഘോഷം ഗംഭീരമാക്കി പറമ്പിൽ പീടിക ജി.എൽ.പി.എസ്------------------------------------------P-vison news26-06-2023തി...
26/06/2023

പെരുന്നാൾ ആഘോഷം ഗംഭീരമാക്കി പറമ്പിൽ പീടിക ജി.എൽ.പി.എസ്
------------------------------------------
P-vison news
26-06-2023
തിങ്കൾ
-----------------------------------------
പറമ്പിൽ പീടിക: പെരുന്നാൾ ആഘോഷം അതി ഗംഭീരമായി ആഘോഷിച്ചു പറമ്പിൽപീടിക ജി.എൽ.പി.സ്കൂൾ.

"ഇശൽ"-മാപ്പിളപ്പാട്ട് മത്സരം,"മൈലാഞ്ചി ഫെസ്റ്റ്"- മൈലാഞ്ചിടൽ മത്സരം എന്നിവയ്ക്കൊപ്പം പ്രത്യേക ബിരിയാണി കൂടി തയ്യാറാക്കിയായിരുന്നു
പെരുന്നാൾ അവധിക്ക് മുന്നെ സ്കൂളിൽ "മെഹ്ഫിൽ-2023" ആഘോഷിച്ചത്.

വിദ്ധ്യാർത്ഥികളും, രക്ഷിതാക്കളും,അധ്യാപകരും ചേർന്ന "പെരുന്നാൾ തക്കാരം" അതി ഗംഭീരമായിരുന്നു.

പെരുവള്ളൂരിൽ വിവിധ സ്കൂളുകളിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.-------------------------------------------P-vison news26-0...
26/06/2023

പെരുവള്ളൂരിൽ വിവിധ സ്കൂളുകളിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.
-------------------------------------------
P-vison news
26-06-2023
തിങ്കൾ
-----------------------------------------
പറമ്പിൽ പീടിക: ജൂൺ ഇരുപത്തി ആറ് ലഹരി വിരുദ്ധ ദിനത്തിൽ പെരുവള്ളൂരിലെ വിവിധ സ്കൂളുകളിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.

പറമ്പിൽപീടിക ജി.എൽ.പി.എസ്, ഉങ്ങുങ്ങൽ അൽ-ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,ഒളകര ജി.എൽ.പി.എസ് എന്നിവടങ്ങളിലാണ് ലഹരി വിരുദ്ധ റാലിയും, ബോധ വൽക്കരണ ക്ലാസും സംഘടിപ്പിച്ചത്.

പറമ്പിൽ പീടിക ജി.എൽ.പി.എസ്സിൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കുമായി പരപ്പനങ്ങാടി ഡിവിഷൻ സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി: സില്ല യുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടന്നു.
------------------------------------------

      #പെരുവള്ളൂർ   വടക്കീൽമാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഫൗണ്ടേഷന് രണ്ട് വയസ്സ്------------------------------------------P...
25/06/2023

#പെരുവള്ളൂർ

വടക്കീൽമാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഫൗണ്ടേഷന് രണ്ട് വയസ്സ്
------------------------------------------
P-vison news
25-06-2023
ഞായർ
------------------------------------------

വടക്കീൽമാട്: മുഹമ്മദലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ രണ്ടാം വാർഷികത്തിൽ ആദരവ് നൽകി.

വർഷങ്ങളായി കുന്നത്ത് മഹല്ല് ഖത്തീബായി സേവനമനുഷ്ഠിക്കുന്ന അബ്ദുള്ള ബാഖവിയും, അൻപത് വർഷക്കാലമായി മദ്രസാദ്ധ്യപകനായും, മുഅദ്ദിനായും സേവനമനുഷ്ഠിച്ചു വരുന്ന മുഹമ്മദ് കുട്ടി മുസ്‌ലിയാർ m.pയും ആദരവ് ഏറ്റു വാങ്ങി.

ഫൗണ്ടേഷന് വേണ്ടി അറക്കൽ മുഹമ്മദ് (ബാവ) ഖത്തീബ് അബ്ദുള്ള ബാഖവിക്ക് മൊമെൻ്റോ കൈമാറി.

നിയാസ് അലി ശിഹാബ് തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ച ചടങ്ങിൽ
പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് കലാംമാസ്റ്റർ,
അറക്കൽ മുഹമ്മദ് ബാവ,
ഡോ: ജാബിർ ഹുദവി'
സലാം സഖാഫി,
ആഷിഫ് ടി കെ,
റഹൂഫ് ബാഖവി,
അബ്ദുൽ ബാരി ഫൈസി,
റഹൂഫ് ടി കെ,
ചെമ്പൻ മുസ്തഫ,
ശരിഫ് ടി കെ തുടങ്ങിയവർ സംസാരിച്ചു.
------------------------------------------

https://www.facebook.com/pvisionnews?mibextid=ZbWKwL

വേർപാട്------------------------------------------P-vison news25-06-2023ഞായർ------------------------------------------ഫാറ...
25/06/2023

വേർപാട്
------------------------------------------
P-vison news
25-06-2023
ഞായർ
------------------------------------------
ഫാറൂഖാബാദ് മഹല്ല് നിവാസി നെടുമ്പള്ളിയിലിൽ താമസിക്കുന്ന TK അസെൻ മരണപ്പെട്ടു.

ജനാസ നമസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് ഫാറൂഖാബാദ് ജുമാ മസ്ജിദിൽ.
----------------------------------------

https://www.facebook.com/pvisionnews?mibextid=ZbWKwL

അൽ- ഇർഫാൻ കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു------------------------------------------P-vison news25-06-2023ഞായർ--------...
25/06/2023

അൽ- ഇർഫാൻ കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു
------------------------------------------
P-vison news
25-06-2023
ഞായർ
------------------------------------------
കോഴിപ്പറമ്പത്ത് മാട്:
ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്റസ വിദ്യാർത്ഥികൾ ബലിപെരുന്നാളിനോടനുബന്ധിച് നിർമിച്ച സ്‌പെഷ്യൽ കയ്യെഴുത്ത് മാഗസിൻ അൽ ഇർഫാൻ മദ്രസ സദർ അയ്യൂബ് ബാഖവി പ്രകാശനം ചെയ്തു.

അൽ ഇർഫാൻ മാഗസിൻ പത്രാതിപ സമിതി അംഗങ്ങൾ.
ചെയർമാൻ:ഉസ്താദ് ഉസ്മാൻ സഖാഫി, കൺവീനർ:ഉസ്താദ് ബഷീർ സിദ്ധീഖി,
ചീഫ്എഡിറ്റർ:ജൽവ കെ.ടി,
എഡിറ്റർ:ഫാത്തിമ സനിയ്യ .കെ.ടി,
കവർ ഡിസൈനിങ്:ആദിൽ കെ.വി,
റൈറ്റെഴ്സ്:സഫീല നസ്റിൻ പി.പി,ഫാത്തിമ ഫാഹ്മ കെ.ടി,റിൻഷ ഫെബിൻ എം.സി,ആയിഷ റയ്യാൻ .പി,മിസ്‌ന കെ.ടി,
മാനേജിങ് ഡയറക്ടർ:ഫാത്തിമ ഫിദ എം.കെ. എന്നിവരാണ്.

മാഗസിൻ പ്രകാശന ചടങ്ങിൽ സമദ് ബാഖവി,ശാഹുൽ യമാനി,ഇഹ്‌സാൻ അൻവരി,എം.സി സമീർ ,മദ്‌റസ ലീഡർ അഫ്‌ലാദ്,എസ്.കെ.എസ്.ബി.വി റൈഞ്ച് സെക്രട്ടറി സുഹൈൽ തുടങ്ങിയവർ സംമ്പന്ധിച്ചു.

------------------------------------------
https://www.facebook.com/pvisionnews?mibextid=ZbWKwL

25/06/2023

പേഴ്‌സ് നഷ്ടപ്പെട്ടു
------------------------------------------
P-vison news
25-06-2023
ഞായർ
------------------------------------------
പറമ്പിൽപ്പീടിക : പറമ്പിൽപീടികയിൽ നിന്നും ചെരുപ്പടി മല യാത്രമദ്ധ്യേ പേഴ്സ് കളഞ്ഞു പോയി.

വിദേശത്ത് പോകാൻ ആവശ്യമായ രേഖകളടങ്ങിയ പേഴ്‌സ് കണ്ട് കിട്ടുന്നവർ ദയവായി താഴെ നൽകിയ നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഫഹദ് 9744753873
9544853583
------------------------------

   #വൈറ്റ്ഗാർഡ്        പെരുവള്ളൂർ വൈറ്റ് ഗാർഡിന് പുതിയ അമരക്കാരൻ..------------------------------------------P-vison news...
24/06/2023

#വൈറ്റ്ഗാർഡ്

പെരുവള്ളൂർ വൈറ്റ് ഗാർഡിന് പുതിയ അമരക്കാരൻ..
------------------------------------------
P-vison news
24-06-2023
ശനി
------------------------------------------
പറമ്പിൽ പീടിക: മുസ്‌ലിം യൂത്ത്‌ലീഗിൻ്റെ സന്നദ്ധ സേനാ വളണ്ടിയർ വിങ്ങായ വൈറ്റ് ഗാർഡിന് പെരുവള്ളൂരിൽ പുതിയ അമരക്കാരൻ.

കോഴിപ്പറമ്പത്ത് മാട് യൂണിറ്റ് മുസ്‌ലിം യൂത്ത്‌ലീഗ് സെക്രട്ടറി കൂടിയായ അഷ്റഫ് അലി കുടുക്കൻ ആണ് പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്.

അമീർ യു പി , മുസ്തഫ കാരാട്ട് എന്നിവരുടെ പിൻഗാമിയായിട്ടാണ് അഷ്റഫലിയെ നിയമിച്ചിരിക്കുന്നത്.

മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് ജ: സി.എ. ബഷീർ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു.

പറമ്പിൽ പീടിക മുസ്‌ലിം ലീഗ് ഓഫീസിൽ ഇന്ന് ചേർന്ന വൈറ്റ് ഗാർഡ് മീറ്റിംഗിൽ യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കോയാസ് കാക്കത്തടം, ജനറൽസെക്രട്ടറി റഹീം പാറായി വൈസ് പ്രസിഡന്റ് അലി.യൂപി,ഫൈസൽ ചെമ്പൻ വൈറ്റ് ഗാർഡ് കോ- ഓർഡിനേറ്റർ റഫീഖ് ചാത്രത്തൊടി, അഷ്ക്കർ എം.സി, അയ്യൂബ് എ.സി, അമീർ കൂമണ്ണ,മുസ്തഫ കാരാട്ട്, വൈറ്റ് ഗാർഡ് അംഗങ്ങൾ പങ്കെടുത്തു.
-------------------------------------------

https://www.facebook.com/pvisionnews?mibextid=ZbWKwL

      വാഴ്സിറ്റി വാർത്തകൾ---------------------------------------------P-vison news24-06-2023ശനി-------------------------...
24/06/2023


വാഴ്സിറ്റി വാർത്തകൾ
---------------------------------------------
P-vison news
24-06-2023
ശനി
---------------------------------------------

⭕ബി.എഡ്. പ്രവേശനം അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2023 വര്‍ഷത്തെ ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേഡ് & ഇന്റലക്ച്വല്‍ ഡിസബിലിറ്റി) പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28-ന് വൈകീട്ട് 5 മണി വരെ നീട്ടി. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ - 0494 2407016, 2660600

⭕.പുനര്‍മൂല്യനിര്‍ണയ ഫലം..

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, സോഷ്യോളജി നവംബര്‍ 2020 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, ഡവലപ്‌മെന്റ് എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബി.പി.ഇ. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

⭕പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ നവംബര്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

⭕പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.വോക്. നവംബര്‍ 2021, 2022 പരീക്ഷകള്‍ ജൂലൈ 6-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ എം.എ. ബിസിനസ് എക്കണോമിക്‌സ്, ഡവലപ്‌മെന്റ് എക്കണോമിക്‌സ്, എക്കണോമെട്രിക്‌സ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 12-ന് തുടങ്ങും.

⭕എം.കോം. വൈവ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.കോം. പരീക്ഷയുടെ വൈവ 26-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

⭕പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 3 വരെയും 180 രൂപ പിഴയോടെ ജൂലൈ 5 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ 5 വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം., എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഒക്‌ടോബര്‍ 2021, 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2022 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ ജൂലൈ 3 വരെയും 180 രൂപ പിഴയോടെ 5 വരെയും അപേക്ഷിക്കാം.

⭕ബിരുദ പ്രവേശനം ഒന്നാം അലോട്ട്മെന്റ്

കാലിക്കറ്റില്‍
ബിരുദപ്രവേശനം
ഒന്നാം അലോട്ട്‌മെന്റ്
പ്രസിദ്ധീകരിച്ചു
admission.uoc.ac.in
മാന്‍ഡേറ്ററി ഫീസടയ്ക്കാം ജൂണ്‍ 29 വരെ

⭕പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 14 വരെ അപേക്ഷിക്കാം.

⭕ബി.വോക്. പ്രാക്ടിക്കല

ഒന്നാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021, 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂണ്‍ 22 മുതല്‍ ജൂലൈ 6 വരെ നടക്കും.

⭕പൊളിറ്റിക്കല്‍ സയന്‍സ് വൈവ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ ജൂലൈ 5-ന് പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം സെമിനാര്‍ ഹാളില്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
-------------------------------------------

https://www.facebook.com/pvisionnews?mibextid=ZbWKwL

Address

Parambilpeedika
Malappuram
676317

Alerts

Be the first to know and let us send you an email when P-vision news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to P-vision news:

Videos

Share


Other Media/News Companies in Malappuram

Show All

You may also like