Panorama Flash

Panorama Flash Panorama Flash is a leading online news blog website based in Kochi, Kerala.celebrity management

20/09/2023
"ഗോളം"ഒരുങ്ങുന്നു."""""""""""""""'മൈക്ക്,ഖൽബ് ഫെയിം    രഞ്ജിത്ത് സജീവ്  ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാ...
20/09/2023

"ഗോളം"
ഒരുങ്ങുന്നു.
"""""""""""""""'
മൈക്ക്,ഖൽബ് ഫെയിം രഞ്ജിത്ത് സജീവ് ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി
നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന
"ഗോളം" എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും വൈക്കം ചെമ്പിലെ ഗ്രീൻ വില്ലയിൽ വെച്ച് നിർവ്വഹിച്ചു.
ചടങ്ങിൽ താരങ്ങളായ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, അലൻസിയർ, ഡയറക്ടർ ബ്ലെസ്സി, വിജയ് ബാബു,
തുടങ്ങിയവർ പങ്കെടുത്തു.
ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ
സിദ്ദിഖ്,അലൻസിയർ ,
ചിന്നു ചാന്ദിനി,
അൻസിൽ പള്ളുരുത്തി, കാർത്തിക് ശങ്കർ, ഹാരിസ് തുടങ്ങിയ പ്രധാന താരങ്ങൾക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.
സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം
പ്രവീൺ വിശ്വനാഥ്, സംജാദ് എന്നിവർ ചേർന്ന് എഴുതുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് മഞ്ജുഷ രാധാകൃഷ്ണനാണ് 'ഗോള'ത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. "ഇരട്ട"യിലൂടെ ശ്രദ്ധേനായ വിജയ് കൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീത സംവിധാനവും
പശ്ചാത്തല സംഗീതവും എബി സാൽവിൻ തോമസ് നിർവഹിക്കുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,കലാ സംവിധാനം-
നിമേഷ് താനൂർ,
മേക്കപ്പ്-രഞ്ജിത്ത് മണാലിപറമ്പിൽ ,
കാസ്റ്റിംഗ് ഡയറക്ടർ- ആക്ടർ ബിനോയ് നമ്പാല,സ്റ്റിൽസ്-ജസ്റ്റിൻ വർഗീസ് ,ശബ്ദമിശ്രണം-വിഷ്ണു ഗോവിന്ദ്.
വൈക്കം, എറണാകുളം ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന "ഗോളം" ജനുവരി 26 ന് തിയറ്ററുകളിലെത്തും.
പി ആർ ഒ-എ എസ് ദിനേശ്.

"The Expiry Date of Love"റിലീസായി."""""""""""""""""""""""മലയാള സിനിമാ ഗാന രചയിതാവ് നേഹ ഖയാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ...
01/09/2023

"The Expiry Date of Love"
റിലീസായി.
"""""""""""""""""""""""

മലയാള സിനിമാ ഗാന രചയിതാവ് നേഹ ഖയാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ഹ്രസ്വ ചിത്രമാണ്
"The Expiry Date of Love".
ഇന്റർനാഷണൽ സോഷ്യൽ അവൈർനെസ് വിഷയം പറയുന്ന ഈ ചിത്രം, മുൻ മന്ത്രിയും, ചലച്ചിത്ര നടനും, എം എൽ എ യുമായ കെ ബി ഗണേഷ് കുമാറിന്റെ
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസിലൂടെയാണ്
തിരുവോണദിനത്തിൽ റിലീസ് ചെയ്തത്.
മുൻ എംപി യും ചലച്ചിത്രനടനുമായ സുരേഷ് ഗോപി ട്രൈലെർ റിലീസ് ചെയ്തു.
ലോകരാഷ്ട്രങ്ങളിൽ അമ്പത്തിയെട്ടോളം രാജ്യങ്ങളിൽ ഇന്നും നിലനിൽക്കുന്ന പോളിഗമിയെക്കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്.
സംവിധായകനും ഗായകനുമായ ഡോ. ഷമീർ ഒറ്റത്തൈക്കൽ പ്രധാന കഥാപാത്രമായി വേഷമിടുന്ന ഈ സിനിമയിൽ കൈരളി ചാനലിൽ 'ഹോംലി ഫാമിലി' എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയും ഗായികയും ബിഗ് ബോസ് ഫെയിമുമായ മനിഷയുടെയും ഗായകൻ ഷീൻ ജോർജിന്റെയും മകൾ നീരദ ഷീൻ നായിക കഥാപാത്രമായി എത്തുന്നു.
കൂടാതെ കാജൽ,സിമിമോൾ സേവ്യർ, ഡേവിഡ് ഫ്രാൻസിസ് എന്നീ ആർട്ടിസ്റ്റുകളും,കുഞ്ഞു താരങ്ങളായ അയൻ സാജിദ്, റിദ മിന്ന അൽ സാദിഖ് എന്നീ മിടുക്കി കുട്ടികളും ഈ സിനിമയിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹിന്ദുസ്ഥാനി സംഗീതത്തിന് വേണ്ടി നിരവധി ഖയാലുകൾ രചിച്ചിട്ടുള്ള നേഹ ഖയാൽ ഹിന്ദുസ്ഥാനി സംഗീത രാഗ ഗ്രന്ഥങ്ങളായ സംഗീത് ബഹാർ & രാഗ് ബഹാർ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.
സംവിധായകന്‍ ജോഷിയുടെ കൂടെ സഹസംവിധായിക ആയിട്ടായിരുന്നു നേഹ ഖയാലിന്റെ സിനിമയിലേക്കുള്ള തുടക്കം.
ശേഷം ദുബായ് വിഷ്യൽ മീഡിയ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു.
പ്രവാസ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ ഒരു വിദേശ വനിതയുടെ ജീവിതമാണ് ഈ സിനിമയുടെ പ്രചോദനം
ഒരു കാലഘട്ടത്തിൽ മനുഷ്യത്വപരമായ നന്മയാൽ തീർക്കപ്പെട്ട നിയമങ്ങളും സിദ്ധാന്തങ്ങളും ആധുനിക കാലത്ത് പിന്തുടരപ്പെടുമ്പോൾ അത്‌ കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്നതും സ്ത്രീകൾ അതിനെ നോക്കിക്കാണുന്ന മനോഭാവത്തെയും കുറിച്ചാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്.
അനവധി മതങ്ങളും വിശ്യാസങ്ങളും നില നിൽക്കുന്ന ലോകത്ത് എന്തിന്റെ പേരിൽ ആണെങ്കിലും എക്സ്പെയറി ആവാതെ കാത്ത് സൂക്ഷിക്കേണ്ട ഒന്നാവട്ടെ സ്നേഹം എന്ന് ചിത്രം വിളിച്ചു പറയുന്നതിനോടെപ്പം..
നമ്മെ വേണ്ടാത്തവരെ ഓർത്ത് കരഞ്ഞു തീർക്കേണ്ട ഒന്നല്ല ജീവിതം എന്നും ചിത്രം ഓർമ്മിപ്പിക്കുന്നു. മനുഷ്യനാല്‍ നിര്‍മ്മിതമായ നിയമങ്ങള്‍ കാലഘട്ടം അനുസരിച്ചു മാറേണ്ട അനിവാര്യതയും അതിൽ ഓരോ വ്യക്തികൾക്കുള്ള പങ്കാളിത്യവുമാണ് ഈ ചിത്രം ചുണ്ടി കാണിക്കുന്നത്.
വിനയ് ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്നു.
ഫൈൻ ആർട്ട്‌ കൊറിയോഗ്രാഫി ഡോക്ടർ ഷമീർ ഒറ്റത്തൈക്കൽ, നേഹ ഖയാൽ എന്നിവർ നിർവഹിക്കുന്നു
നേഹ ഖയാൽ രചിച്ച "Soul to Soul" എന്ന ഗാനത്തിന് സ്റ്റാൻലി ഈണം പകരുന്നു.ആലപാനം- ജോയൽ ജി ബെൻസിയാർ.
പ്രൊഡക്ഷൻ-റിംന റഷീദ്,എഡിറ്റിംഗ്, ഡബ്ബിങ്, ബാക്ക്ഗ്രൗണ്ട് സ്കോർ,ടൈറ്റിൽസ്- ഡോ.ഷമീർ ഒറ്റത്തൈക്കൽ,
നിർമ്മാണം-ഖായൽ ക്രിയേഷൻസ് ആന്റ് ഒഎസ്ടൂ,പി ആർ ഒ-എ എസ് ദിനേശ്.

https://newdvcard.com/EXPRESS-Event-apperal-design-
23/07/2023

https://newdvcard.com/EXPRESS-Event-apperal-design-

SHOUKKATH ALI K.M (Managing Director) PRINTED / EMBROIDERED UNIFORMS. EXPORT QUALITY T-SHIRT & CORPORATE UNIFORMS. TEAM ORDER, SPOERTS WEAR, CORPORATE ORDER, FESTIVAL ORDER, CUSTOMIZED ORDER, POLITICAL MEETING, DEPARTMENT GROUP T-SHIRT, BUSSINESS MEET, STAFFS, COLLEGE STUDENTS, VOLUNTEERS

22/07/2023

കേരള പോലീസിനെ വല്ലാതെ കുഴക്കുകയും, മാധ്യമങ്ങൾ സെൻസേഷനാക്കുകയും, ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുകയും തലസ്ഥാന ന....

22/07/2023

മമ്മൂട്ടി മികച്ചനടൻ, വിൻസി അലോഷ്യസ് മികച്ച നടി

22/07/2023

ബാലു ശ്രീധർ, ആതിര, ശ്രുതി പൊന്നു, ബീന, പ്രേമ താമരശ്ശേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് സുബ്രഹ്മണ്യം ത....

22/07/2023

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന "വോയിസ് ഓഫ് സത്യനാഥൻ" എ....

06/07/2023

യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ്എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.മാർത്താണ്....

നസ്ലൻനായകനാവുന്ന " 18+ ".ജൂലായ് 7-ന്."""""""""""""''''"''''''' യുവതാരംനസ്ലൻ ആദ്യമായി നായകനാവുന്നറൊമാന്റിക് കോമഡി ഡ്രാമാ ...
06/07/2023

നസ്ലൻ
നായകനാവുന്ന
" 18+ ".
ജൂലായ് 7-ന്.
"""""""""""""''''"'''''''
യുവതാരം
നസ്ലൻ ആദ്യമായി നായകനാവുന്ന
റൊമാന്റിക് കോമഡി ഡ്രാമാ ചിത്രമായ " 18+ "
ജൂലായ് ഏഴ് മുതൽ പ്രദർശനത്തിനെത്തുന്നു.
"ജോ ആന്റ് ജോ " എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയായിലൂടെ ഹരമായി മാറിയ സാഫ് ബ്രോസ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മീനാക്ഷി ദിനേശാണ് നായിക.
ബിനു പപ്പു,മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ യു, ശ്യാം മോഹൻ,
കുമാർ സുനിൽ,ബാബു അന്നൂർ,നിഖില വിമൽ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഫലൂദ എന്റര്‍ടെയ്ന്‍മെന്റ്, റീൽസ് മാജിക്ക് എന്നി ബാനറിൽ അനുമോദ് ബോസ്,മനോജ് മേനോൻ,ഡോക്ടർ ജിനി കെ ഗോപിനാഥ്,ജി പ്രജിത് എന്നിവർ
ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു.
വിനായക് ശശികുമാർ,സുഹൈൽ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് "മദനോത്സവം" എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനം നിർവഹിക്കുന്നു.
എ ഡി ജെ,രവീഷ് നാഥ് എന്നിവർ ചേർന്ന്
തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റർ-ചമന്‍ ചാക്കോ, പശ്ചാത്തല സംഗീതം-ക്രിസ്റ്റോ സേവ്യർ,പ്രൊഡക്ഷന്‍ ഡിസൈനർ-നിമേഷ് താനൂര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷാഫി ചെമ്മാട്,കോസ്റ്റ്യൂം ഡിസൈനർ-സുജിത് സി എസ്, മേക്കപ്പ്-സിനൂപ്‌രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-റെജിവൻ അബ്ദുള്‍ ബഷീര്‍,
ഡി ഐ-ലിജു പ്രഭാകരൻ, സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ,
സ്റ്റിൽസ്-അര്‍ജുന്‍ സുരേഷ്, പരസ്യകല- യെല്ലോടൂത്ത്, വിതരണം-ഐക്കോൺ സിനിമാസ്,
പി ആര്‍ ഒ-എ എസ് ദിനേശ്.

Fb യിൽ വന്ന ഒരു pic
06/07/2023

Fb യിൽ വന്ന ഒരു pic

Address

Kunnamkulam

Alerts

Be the first to know and let us send you an email when Panorama Flash posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Panorama Flash:

Videos

Share

Nearby media companies


Other News & Media Websites in Kunnamkulam

Show All