09/05/2023
ഇനി മറ്റൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ....
കാലപ്പഴക്കം ചെന്ന ബസുകൾ മൂലം,....5വർഷം ദീർഘ ദൂര സൂപ്പർ ഫാസ്റ്റ് ആയി ഓടിച്ചു അതിനു ശേഷം fp ആയും പിന്നീട് ഓർഡിനറി ആയും ആണ് ksrtc ബസുകൾ സർവിസ് നടത്തിയിരുന്നത്.5വർഷം കൊണ്ട് പരമാവധി km ഓടിച്ചു പിന്നീട് അവ ദീർഘ ദൂര സെർവിസിന് യോഗ്യമല്ലാത്തത് കൊണ്ടാണ് പണ്ട് മുതൽക്കേ കാലപ്പഴക്കം വന്നത് ശ്രെണി മാറ്റി fp ഓർഡിനറി ഒക്കെ ആകുന്നത്.. ഇന്നിപ്പോൾ 5വർഷം കഴിഞ്ഞത് 7ആയും 9,10കൊല്ലം വരെയൊക്കെ sf വാഹനങ്ങൾ ആയി ഓടിക്കാൻ അനുവാദം കൊടുത്തിരിക്കയാണ്... തെയ്മനം സംഭവിച്ച ബസുമായി അനുവദിക്കപ്പെട്ട അളവിൽ കൂടുതൽ ആളുകളെയും കൊണ്ട് രാവും പകലും നിർത്താതെ സർവീസ് നടത്തുന്ന ksrtc ബസുകൾ മറ്റൊരു ദുരന്തത്തിന് ഇടയാകുന്നതിനു മുൻപ് വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം...
കണ്ടിട്ടും കാണാതെ കണ്ണടച്ചിരിക്കുന്ന സർക്കാർ /മാനേജ്മെന്റ് ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിക്കാൻ വാർത്ത മാധ്യമങ്ങൾ എങ്കിലും ksrtc ബസുകളുടെ തെയ്മാനവും കാലപ്പഴക്കവും ഓവർലോഡും അധികാരികളുടെ അടുക്കൽ എത്തിക്കണം.... അപകടം വരാതെ നോക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.... 🙏🙏🙏