Bharath Heritage

Bharath Heritage Bharath Heritage refers to the rich cultural, historical, and traditional aspects of India, Bharath Heritage

03/06/2024

ചരിത്രവും ഐതിഹ്യവും സമ്മേളിച്ച ശുചീന്ദ്രം......
ഇന്ദ്രനെ ശുചിയാക്കിയ ഇടമായ ശുചീന്ദ്രം....
ത്രിമൂർത്തികൾ ഒരുമിച്ച് വാഴുമിടം ആണ് സ്ഥാണുമാലയപെരുമാൾ സന്നിധി... സ്ഥാണു എന്നാൽ പരമശിവൻ,അയൻ എന്നാൽ സൃഷ്ടികാരണനായ ബ്രഹ്മദേവൻ, മാൽ എന്നത് വിശ്വവ്യാപിയായ വിഷ്ണുദേവൻ..... ഇവർ മൂവരും ഒരുമിച്ചു വാഴുന്ന
പരശുരാമൻ സ്ഥാപിച്ച 108 ശിവാലയങ്ങളിൽ ഒന്നാണിത്..
ക്ഷേത്ര സംസ്കാരവും വാസ്തുവിദ്യയും ചരിത്രപഠനവും സംഗമിച്ച ശുചീന്ദ്രത്തെക്കുറിച്ച് നാമറിയേണ്ടത് നമ്മുടെ സംസ്ക്കാരത്തെ അറിയലാണ് 🙏...... 🌹വരും തലമുറകൾക്ക് വഴികാട്ടിയായി മാറാൻ Bharath Heritage ലെ ഓരോ വീഡിയോകളും മികവുറ്റതാക്കാൻ ശ്രമിച്ചിട്ടുണ്ട്.... ഓരോ അറിവുകളും മറ്റുള്ളവരിലേക്കെത്തിക്കാൻ സഹായിക്കുക .....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമൻ്റുകളായി അറിയിക്കുക....




#ശുചീന്ദ്രം








#വീഡിയോ
#കന്യാകുമാരി #ശുചീന്ദ്രം #സ്വാമിവിവേകാനന്ദ #ദേവി

30/05/2024

പടയണിയിൽ കോലങ്ങൾ മറ്റ് കലാരൂപങ്ങളെ അപേക്ഷിച്ച് വ്യത്യസ്തത പുലർത്തുന്നതാണ്. പടയണിയുടെ ചമയങ്ങൾ, തുള്ളുന്ന കോലങ്ങൾ എന്നിവ നേരത്തെ ഉണ്ടാക്കി വയ്ക്കാനും സൂക്ഷിച്ചുവെക്കാനുമുള്ള നിർമ്മാണരീതി അല്ല പടയണിക്ക് ഉള്ളത്. പടയണി കോലങ്ങൾ കവുങ്ങിന്റെ പച്ച പാള അടർത്തിയെടുത്ത് അതിൻറെ പുറം ചെത്തി അതിനെ കനംകുറച്ച് വെള്ള പ്രതലമാക്കി പുറത്തെടുത്ത് പല ആകൃതിയിലുള്ള രൂപങ്ങൾ അതിൽ വെട്ടിയെടുത്ത് നിറങ്ങൾ ഉപയോഗിച്ച് എഴുതുകയാണ് ചെയ്യുന്നത്. കോലങ്ങൾ നിർമ്മിക്കുന്നത് ഒരു പാളയിൽ ചെയ്യുന്നതു മുതൽ ആയിരത്തിയൊന്ന് പാളയിൽ വരെ ചെയ്യുന്ന കോലങ്ങൾ ഉണ്ട്. ചില കോലങ്ങൾ പാളകൾ യോജിപ്പിച്ച് യോജിപ്പിച്ചാണ് നിർമ്മിക്കുന്നത്.
പടയണിയിൽ അഞ്ചു വർണ്ണങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഒറ്റപ്പാളയില്‍ നിര്‍മ്മിച്ച കോലം കെട്ടി പടയണിതുള്ളുന്നു. പശ്ഛാത്തലത്തില്‍ തപ്പ് വാദ്യമായുപയോഗിക്കുന്നു. തുടര്‍ന്ന് കുതിരപ്പടേനിയാണവതരിപ്പിക്കുന്നത്.

കുരുത്തോലയിലുണ്ടാക്കിയ കുതിരമുഖം വച്ചുകെട്ടി തുള്ളുന്നതാണ് കുതിരപ്പടേനി. തപ്പ്, മദ്ദളം, കൈമണി തുടങ്ങിയ താളവാദ്യങ്ങള്‍ പശ്ഛാത്തലത്തില്‍, ഇതിനുശേഷം മറുതാ കോലങ്ങള്‍, യക്ഷികോലങ്ങള്‍, ഭൈരവി കോലങ്ങള്‍ എന്നിവയുടെ വലിയപടയണിയാണ്.

വലിയ പടയണിയില്‍ ധാരാളം കോലങ്ങള്‍ ഉണ്ടായിരിക്കും. ശബ്ദവും, വെളിച്ചവും അവയുടെ ഉന്നതനിലയിലെത്തുന്നതും, സമന്വയിക്കുന്നതും ഭൈരവി കോലത്തിന്‍റെ തുള്ളലിലാണ്. പാളക്കോലങ്ങളില്‍ ഏറ്റവും വലിയ കോലവും ഭൈരവിക്കോലമാണ്.
#ഭൈരവി

27/05/2024

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ മുനമ്പായ കന്യാകുമാരി‌ ..... ചരിത്രവും ഐതിഹ്യവും പ്രകൃതിയുടെ മാസ്മരിക പ്രഭാവവും സാഗരതീരത്ത് നിറച്ചു വെച്ച് നമ്മെ കാത്തിരിക്കുകയാണ്.......
അവിടെ നിന്നുള്ള ആദിത്യദേവൻ്റെ ഉദയ, അസ്തമന കാഴ്ച്ചകൾ പോലെ ഇവിടുത്തെ പ്രധാന്യമേറിയ കാഴ്ചകളിലൂടെയും അറിവുകളിലൂടെയും നമുക്കുമൊന്ന് സഞ്ചരിക്കാം.... അതാസ്വദിക്കാം ......🙏🙏🙏
🎤Harisekhar M C Panachikkad
🎥Pramod Thankappan

#ദേവി #കന്യാകുമാരി #സ്വാമിവിവേകാനന്ദ

23/05/2024

കോലം തുള്ളൽ

പടയണി കോലങ്ങളിൽ വ്യത്യസ്തമായി നിൽക്കുന്ന കോലങ്ങൾ ആണ് കാലൻ കോലവും, പക്ഷി കോലവും. ദേവീ ക്ഷേത്രങ്ങളിൽ,കാവുകളിൽ ആണ് പടയണി സാധാരണ നടത്താറുള്ളത്. രണ്ട് ചിട്ടയായിട്ട് ഇതിനെ തിരിച്ചിട്ടുണ്ട്. തെക്കൻ ചിട്ട, വടക്കൻ ചിട്ട എന്നിങ്ങനെ രണ്ട് രീതിയിലാണ് പടയണി നടക്കുന്നത്. പടയണിയിൽ അഞ്ചു കാര്യങ്ങളാണുള്ളത്. കോലംതുള്ളൽ, പടയണിപാട്ട്, കൊട്ട് വിനോദം, കോലമെഴുത്ത്. കൂടാതെ വേലകളിയുമുണ്ട്. വേലകളി എന്നത് പടയണി ചടങ്ങിൽ പെടുന്നില്ല എങ്കിലും പടയണിയുടെ കൂടെ തന്നെ നടത്തപ്പെടുന്നതാണ്. ഈ അഞ്ചു വിഭാഗങ്ങളും തെക്കൻ രീതിയിലും വടക്കൻ രീതിയിലും വ്യത്യസ്തമായി കാണാം. പാട്ടിൻ്റെ ശൈലിയിലും, രീതിയിലും, കോലമെഴുത്തിലും എല്ലാം ഈ വ്യത്യാസം കാണാവുന്നതാണ്.








#ദേവി

20/05/2024

പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം #ഓം #പാവക്കുളം

16/05/2024

പുലവൃത്തം

പടയണിയിൽ തുടക്കത്തിൽ നടത്തുന്ന ഒരു ചടങ്ങാണ് പുല വൃത്ത൦ എന്ന് പറയുന്നത്. ‘പുലവൃത്ത൦ തോർത്ത് മുണ്ട് ഉടുത്ത് തലയിൽ തോർത്ത് കെട്ടി വട്ടത്തിൽ നിന്ന് നടുക്കൊരു നിലവിളക്ക് കത്തിച്ച് അതിനുചുറ്റും കളിക്കുന്നതാണ് #പടയണി (തിരുവാതിരക്കളി പോലെ) . പുല൦ എന്നുപറഞ്ഞാൽ പാടം എന്നാണ് ഉദ്ദേശിക്കുന്നത് . പണ്ട് കാലങ്ങളിൽ കൃഷി വിളവെടുപ്പ് കഴിഞ്ഞു ആളുകൾ അവരുടെ സന്തോഷ പ്രകടനത്തിനായി അല്ലെങ്കിൽ അവർക്ക് നന്നായി വിളവ് കൊടുത്ത ഭഗവതിയെ സ്മരിച്ചുകൊണ്ട് അവർ ആ പാടങ്ങളിൽ നിന്ന് അവരുടേതായിട്ടുള്ള പാട്ടുകൾ പാടി ചെയ്തിരുന്ന ഒരു നൃത്തരൂപമാണ് പുലവൃത്തം. ഇപ്പോഴും പടയണിയിൽ അക്ഷരമാലാക്രമത്തിൽ ‘ അ ‘മുതൽ ‘ അം ‘ വരെ യുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന പാട്ടുകളും കുറേ സ്തുതിപ്പുകളും ചേർന്നാണ് പുലവൃത്തം ചെയ്യുന്നത്. പടയണിയിൽ കാർഷികവൃത്തിയുമായി ബന്ധപ്പെട്ടു വരുന്ന ഒരു ഭാഗം പുലവൃത്തമാണ്. അതിലെ പാട്ടുകൾ എല്ലാം കാർഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ്

13/05/2024

മണർകാട് ദേവീക്ഷേത്രം #ദേവീ #ക്ഷേത്രം







#മണർകാട്ടമ്മ
#ദേവി

09/05/2024

കുതിരപ്പടേനി

പടയണിയിലെ ഒരു പ്രധാന അവതരണമാണ്
കുരുത്തോലയിലുണ്ടാക്കിയ കുതിരമുഖം വച്ചുകെട്ടി തുള്ളുന്ന കുതിരപ്പടേനി. തപ്പ്, മദ്ദളം,കൈമണി തുടങ്ങിയ താളവാദ്യങ്ങള്‍ തുടങ്ങിയവയാണ് പശ്ഛാത്തലത്തിൽ

#പടയണി #ദേവീ

06/05/2024

മിത്രാനന്ദപുരം ത്രിമൂർത്തി ക്ഷേത്രം🙏🙏
#നമ്പി #ത്രിമൂർത്തി 🙏🙏

04/05/2024
ഭൈരവിക്കോലം
03/05/2024

ഭൈരവിക്കോലം

02/05/2024

മധ്യകേരളത്തിലെ പ്രധാനപ്പെട്ട അനുഷ്ടാന കലാരൂപം
പടയണി 🙏🙏🙏

അവതരണം ഓതറ പടയണി ദേവീവിലാസം കലാലയം

#പടയണി ❤️ #ചരിത്രം















29/04/2024

കന്യാകുമാരി ജില്ലയിലെ ചിതറാൽ
ജൈന ക്ഷേത്രം

26/04/2024

കോതകുളങ്ങര ക്കാവിലമ്മയുടെ തിരുമുറ്റത്ത് നടന്ന തെയ്യക്കാഴ്ചകൾ
🌹🌹🌹🌹🌹🌹
പുരാതനകാലം മുതല്‍ വടക്കന്‍ കേരളത്തില്‍ നിലനിന്നു പോരുന്ന അനുഷ്‌ഠാന കലാരൂപമാണ്‌ തെയ്യം.നൃത്തവും സംഗീതവും ഒരുപോലെ ഇഴചേരുന്ന അനുഷ്‌ഠാനകലയാണ്‌ തെയ്യം.ഈ അനുഷ്ഠാന കലാരൂപത്തെ വരുംതലമുറക്കായി നമുക്ക് സംരക്ഷിക്കാം സ്നേഹിക്കാം. തെയ്യക്കാഴ്ചകളിലേക്ക്.....🙏🌹

23/04/2024

ആദിത്യഭഗവാൻ മേടരാശിയിൽ പ്രവേശിച്ചതിനു ശേഷമുള്ള പത്താംദിനം..... പത്താമുദയം ...... 🙏🌹🌄🌹🙏
അനുഗ്രഹദായികയായ മണർകാട്ടമ്മയ്ക്ക് ആത്മസമർപ്പണമായി തട്ടകവാസികളുടെ തിരുമുൽക്കാഴ്ചയായി കുംഭകുടം... ആനപ്പുറമേറി അമ്മയെത്തി..... ആ കാഴ്ചകൾ സ്വീകരിക്കുന്നത് കാണാം.....
🙏🙏🙏
#ആറ്റുകാൽദേവി 🐘

08/02/2024

തിറയാട്ടം
രുദ്രതാണ്ഡവം കലാസമിതി
വളാഞ്ചേരി, മലപ്പുറം
🙏
❤️

01/02/2024

തീപ്പന്തചാത്തൻ
രുദ്രതാണ്ഡവം കലാസമിതിയുടെ അനുഗ്രഹീത കലാകാരൻമാർ അവതരിപ്പിച്ച കലാരൂപം 🙏🙏🙏
❤️

25/01/2024

മാണി മുത്തപ്പൻ 🙏

ഈ കലാരൂപം ഒന്ന് കണ്ടു നോക്കൂ. എത്ര അനായാസമാണ് ഇദ്ദേഹം കേവലം ഒരു തോർത്തുമുണ്ടുകൊണ്ട് പക്ഷിമൃഗാദികളുടെ 🙏രൂപങ്ങൾ സൃഷ്ടിക്കുന്നത്,
പാലക്കാട് ജില്ലയിലെ മാഞ്ഞംപ്ര സ്വദേശിയായ ബാലൻ എന്ന അതുല്യനായ കലാകാരനാണ് മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു ഉദിക്കാമല ക്ഷേത്രത്തിൽ ഈ കലാരൂപം അവതരിപ്പിച്ചത്

💫

18/01/2024

മകരവിളക്ക് ദിനത്തിൽ ഉദിക്കാമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്ന ഘോഷയാത്രകൾ

11/01/2024

06/01/2024

സ്വാമിയേ.... ശരണമയ്യപ്പാ ..
🙏🙏🌹🌹🕉️🕉️🙏🙏
ആചാര്യപ്രമുഖനും പ്രഭാഷകനും
അഭിഭാഷകനുമായ ഭാഗവതോത്തംസം ശിവാഗമ ചൂഡാമണി അഡ്വ.റ്റി.ആർ രാമനാഥൻ സാർ ഉദിക്കാമല
അയ്യപ്പസത്രത്തിന് ആശംസകൾ നേരുന്നു .....🙏🙏
ഈ വർഷത്തെ
ഏഴാമത് ഉദിക്കാമല ശ്രീധർമ്മശാസ്താപുരസ്കാര ജേതാവായ അദ്ദേഹത്തിന് ഉദിക്കാമല അയ്യപ്പസത്രസമാരംഭ വേദിയിൽ വെച്ച്‌ ബഹുമാന്യനായ
ഗോവ ഗവർണ്ണർ അഡ്വ. ശ്രീധരൻ പിള്ള പുരസ്കാരം സമർപ്പിച്ചു....

🙏🙏🕉️🕉️ സ്വാമിയേ...ശരണമയ്യപ്പാ ....🕉️🕉️🙏🙏

07/12/2023

ഉദിക്കാമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സർപ്പപ്രതിഷ്‌ഠ ചടങ്ങുകൾ
ബ്രഹ്മശ്രീ: വെട്ടിക്കോട്ട് ശ്രീകുമാരൻ നമ്പൂതിരി യുടെ മുഖ്യ കർമികത്വത്തിൽ നടത്തപ്പെടുന്നു.
🙏🙏🙏

കുടജാദ്രിയിൽ... കുടികൊള്ളും ''....🙏🌺🙏🌺🙏🌹🙏🌺എഴുത്ത് ....ഹരിശേഖർ പനച്ചിക്കാട്നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേനമസ്തേ ഹരോപേന്ദ...
18/10/2023

കുടജാദ്രിയിൽ... കുടികൊള്ളും ''....

🙏🌺🙏🌺🙏🌹🙏🌺

എഴുത്ത് ....
ഹരിശേഖർ പനച്ചിക്കാട്

നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ

നമസ്തേ ഹരോപേന്ദ്ര ധാത്രാദിവന്ദേ

നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

ഭക്തർക്ക് മനസ്സിൽ കുടികൊണ്ട അമ്മ .... ദേവി....മൂകാംബിക .....
ആ അനുഗ്രഹം തേടിയുള്ള ജീവിതയാത്രയിൽ മൂകാംബികാദേവിയുടെ തിരുസന്നിധിയിലെത്തുന്ന ഓരോരുത്തരുടേയും മനസ്സുനിറയ്ക്കുന്ന കുടജാദ്രി..... ശങ്കരപീഠത്തിനു മുന്നിലെ കറുകനാമ്പുകൾ തുഷാര ബിന്ദുക്കളാൽ അമ്മയ്ക്ക് വെള്ളിക്കൊലുസുകൾ തീർക്കുമ്പോൾ ..... അനിർവചനീയ സാന്ത്വനമായി കോടമഞ്ഞിന്റെ തണുപ്പ് അന്തരാളങ്ങളെ പുൽകിയുണർത്തുമ്പോൾ ...... ചുറ്റുമുള്ള ഹരിതാഭയിൽ പക്ഷിക്കൂട്ടങ്ങൾ ദേവീമന്ത്രരാഗ ധ്വനി ആലപിക്കുന്ന കുടജാദ്രി... ചെറുതീർത്ഥങ്ങൾ വെള്ളിയരഞ്ഞാണമിടുവിക്കുന്ന കുടജശൈലം.... മനസ്സിൽ നിറയുന്ന സംതൃപ്തി നാം അനുഭവിക്കണം.....ആസ്വദിക്കണം: ... മഞ്ഞിൻ വെള്ളപുതപ്പ് മാറ്റി നോക്കുന്ന കുടജാദ്രിയുടെ സൗന്ദര്യം... ജഗത് ജനനിയായ അമ്മയുടെ .....പ്രകൃതീശ്വരിയുടെ അനുഗ്രഹവും സാന്ത്വനവുമാണത്....... തന്റെ ദേശത്തിന് നന്മ വരുത്താൻ അമ്മയെ ഒപ്പം വിളിച്ചു കൊണ്ടു പോന്ന അമ്മയുടെ പ്രിയപുത്രൻ ...... സൗന്ദര്യലഹരിയാൽ അമ്മയുടെ ആന്തരിക സൗന്ദര്യം നമുക്കു പറഞ്ഞു തന്ന ആചാര്യശ്രേഷ്ഠന്റെ കാലടിപ്പാടുകൾ മായാതെ കിടക്കുന്ന കുടജാദ്രി....
ഗാനഗന്ധർവ്വൻ പാടുകയാണ്.....

ശങ്കരപീഠത്തിൽകലശം സ്ഥാപിച്ചു
ശങ്കരീ.... നിന്നെ ഭജിച്ചൂ'.....
കൊല്ലൂരദ്രി നിവാസിനീ :... നീ
നല്ലതുമാത്രം... നൽകൂ .....

ജീവിതയാത്രയിൽ ...
തുണയായി അമ്മയുടെ അനുഗ്രഹമോതുന്ന ആ ഗന്ധർവ്വ ഗീതം... കൊല്ലൂരിൽ നിന്നും ജീപ്പിൽ ഉരുളൻ കല്ലുകളിലൂടെ ഒഴുകിയെത്തി കുടജാദ്രിയിലെത്തിയപ്പോൾ ഡ്രൈവറെ അടുത്തു ചേർത്തുനിർത്തി..... കാരണം ജീപ്പിൽ ഞങ്ങളെ കയറ്റിക്കൊണ്ടുവരുന്നതിന് മുൻപായി അമ്മയെ തൊഴുതു പ്രാർത്ഥിച്ചതെന്തിനാണെന്ന് മനസ്സിലായതു കൊണ്ട് ..... !!!
കുടജാദ്രിയിൽ മൂല ക്ഷേത്രത്തിനടുത്തെത്തിയപ്പോൾ ആശ്വാസം .. .. ദേവി മൂകാസുരനെ വധിച്ച ഭൂമിയാണിത്.ജീവിതത്തിന്റെ മൂകത അമ്മ അകറ്റിയ പുണ്യഭൂമി... നാലു തൃക്കരങ്ങളോടുകൂടി ദേവി വസിക്കുന്ന മൂല ക്ഷേത്രത്തിനടുത്തായി വലിയൊരു ഇരുമ്പുശൂലം തറയിൽ ഉറപ്പിച്ചിരിക്കുന്നു .....മൂകാസുരനെ വധിച്ച ആയുധത്തിൽ തുരുമ്പിന്റെ കണിക പോലുമില്ലാത്തതു് എന്തുകൊണ്ട്?: i.... ഉത്തരം അന്വേഷിക്കേണ്ട ചോദ്യങ്ങളായി നില നില്ക്കുന്ന ഒട്ടനവധി പ്രത്യേകതകളാണ് അംബാ വനത്തിലുള്ളത്. അടുത്ത കയറ്റം ഉമാക്ഷേത്രവും, കാളീക്ഷേത്രവും, കാലഭൈരവ ക്ഷേത്രവും നിൽക്കുന്നിടത്തേക്കാണ്... നാഗതീർത്ഥത്തിന്റെ തണുപ്പ് കാലടികളിൽ നിന്നും ശിരസ്സിലേക്ക് പ്രവഹിക്കുന്നു: '' തമിഴാ....: തെലുങ്കാ..... മലയാളമാ'''...... അതെ .. ഇവിടെയും ഭാഷയുടെ വൈവിധ്യം' ലക്ഷ്മീ നാരായണ ' ന്റെ പേരുള്ള പൂജാരിയിൽ നിന്നും ചോദ്യമായുയരുമ്പോൾ.... മാതൃഭാഷയെ നാം വീണ്ടുമോർക്കുന്നു. ദക്ഷിണ നൽകി കിട്ടിയ പ്രസാദവുമായി കുടജാദ്രികയറിയിറങ്ങി വന്നപ്പോൾ പൂജാരിയുടെ അനുഗ്രഹ വചസ്സുകൾ ....
ഉറവകളായി നിറയുന്ന തീർത്ഥങ്ങൾ കുടജാദിയിൽ നിന്നും സൗപർണ്ണികയിലേക്ക് ഒഴുകിയിറങ്ങുകയാണ്. മനുഷ്യ സ്പർശമേറ്റ് പവിത്രത നഷ്ടപ്പെടാതെ ഇന്നും ഈ തീർത്ഥങ്ങൾ നമുക്കു മുന്നിലുണ്ട്.... ഇനിയും മുകളിലേക്ക് ....... അവിടെയാണ് ആചാര്യ സ്മരണ കുടികൊള്ളുന്ന ഇടം:... സർവ്വജ്ഞപീഠം... ശങ്കരാചാര്യർ കയറിയ യഥാർത്ഥ സർവ്വജ്ഞപീഠം കാശ്മീരിലാണെന്ന വാദം ശക്തമാകുമ്പോഴും മനസ്സിൽ കെടാതെ നിൽക്കുന്ന സർവ്വജ്ഞപീഠം കുടജാദ്രി നിറുകയിൽ തന്നെയാണ് ....... പല തവണ പോയിട്ടുണ്ടെങ്കിലും പ്രകൃതി മനോഹരിയായി നിൽക്കുന്ന കുടജാദ്രിക്കാഴ്ച ....മുന്നിൽ നിറയുന്ന കോടമഞ്ഞിൽ വഴിയേതെന്ന് കാണാതെ താഴേക്കു വീണു പോയ മനസ്സിനെ തൊട്ടുണർത്തിയതു് ആചാര്യ വചസ്സുകൾ....
" കോടമഞ്ഞിലേക്ക് നടന്നു കയറൂ... വഴി നമുക്കു മുന്നിൽ തെളിയും.. :
അമ്മയുടെ ഉപദേശം.... ആചാര്യന്റെ ഉപദേശം.. ജീവിതയാത്രയിൽ പാഠങ്ങൾ ഉൾക്കൊണ്ട ഗുരു ജനങ്ങളുടെ ഉപദേശം... ഇതെല്ലാം ഉൾക്കൊണ്ട ആ വാക്കുകൾ മാനിച്ച് വീണ്ടും മുന്നോട്ട്... കോടമഞ്ഞ് കിന്നരിപ്പൂമഴ പൊഴിച്ച് നനയിച്ചപ്പോഴും, ചിൽ - ചിൽ - ചിലമ്പൊലി താളമുതിർത്ത് അണ്ണാൻ ചിലച്ചപ്പോഴും.... ഹുങ്കാര ശബ്ദത്തിലെത്തിയ കോടക്കാറ്റ് തഴുകി തലോടി കടന്നു പോയപ്പോഴും അമ്മ.... മൂകാംബികയുടെ മാറിലെ മരതക രത്നത്തിന്റെ ഹരിതാഭ പകർന്നാടിയ കുടജാദ്രി മനസ്സിലെന്നും നൃത്തം വെയ്ക്കും..... ഹരിതാഭയുടെ നിറച്ചാർത്തിൽ അഗസ്ത്യമുനി കഠിനതപമനുഷ്ഠിച്ച ഗണപതി ഗുഹയുടെ മുന്നിലെത്തിയപ്പോൾ .....പ്രകൃതീശ്വരിയുടെ തലോടലേറ്റ് കഴിയുന്ന ഗണേശൻ സന്തോഷത്താലൊന്ന് തല കുലുക്കിയോ?!..... അതേ ... ആ വിചാരമാണ് ആചാര്യ പാദത്തിൽ തടസ്സം കൂടാതെയെത്തിച്ചത്.....
ശങ്കരപീഠത്തിലുള്ള ആചാര്യ വിഗ്രഹം കണ്ടപ്പോൾ :പെറ്റമ്മയേപ്പോലെ ദേവിയെ കൂട്ടിക്കൊണ്ടു പോന്ന ആചാര്യനെ ഓർമ്മ വന്നു. ഒപ്പം പെറ്റമ്മയുടെ അന്ത്യകർമ്മം നടത്താൻ ബുദ്ധിമുട്ടിയ .... പരാധീനതകൾക്കു മുന്നിൽ സ്വർണ്ണ നെല്ലിക്ക പൊഴിച്ച കുഞ്ഞു ശങ്കരനേയും ......
എല്ലാ നല്ല കാഴ്ചകൾക്കും സാക്ഷിയായി ആചാര്യ സവിധത്തിൽ അല്പനേരമിരുന്നപ്പോൾ മനസ്സിന് തോന്നിയ വിഷമതകൾ പാടേ അലിഞ്ഞു പോകുന്നു ..... അതേ.... അറിവിന്റെ അനുഗ്രഹം മനസ്സിൽ നിറയുമ്പോൾ... കുങ്കുമപ്രസാദമായി അത് ലഭിക്കുമ്പോൾ ..... മണ്ണും വിണ്ണും മനസ്സും ഒന്നാകുമ്പോൾ ..... ആചാര്യനേയും അമ്മയേയും മനസ്സാ സ്മരിച്ച് തിരികെ അമ്മയുടെ അടുത്തേക്ക്.. . ആശ്രയിച്ചെത്തിയ ഭക്തനൊപ്പം വന്ന് കുടികൊണ്ട ദക്ഷിണമൂകാംബിയിലേക്ക് ....ആദിയും അന്തവുമറിയാത്ത മനുജജന്മത്തിന് താങ്ങായി എന്നും ആ സ്മരണകൾ നിലനില്ക്കട്ടെ '.....🙏

അക്ഷര നഗരിയിലെ...അക്ഷര ഗ്രാമം....പനച്ചിക്കാട്...പനച്ചിക്കാട് കച്ചേരികവലയിൽ ചുരുങ്ങിയ സമയംകൊണ്ട്തന്റെ കരവിരുതിൽപത്തടിക്കു...
15/10/2023

അക്ഷര നഗരിയിലെ...
അക്ഷര ഗ്രാമം....
പനച്ചിക്കാട്...

പനച്ചിക്കാട് കച്ചേരികവലയിൽ
ചുരുങ്ങിയ സമയംകൊണ്ട്
തന്റെ കരവിരുതിൽ
പത്തടിക്കുമുകളിൽ വലിപ്പമുള്ള
വളരെ മനോഹരമായ
അക്ഷരങ്ങളുടെ ശില്പം തീർത്ത
ശില്പിയും ചിത്രകാരനുമായ പ്രിയപ്പെട്ട
ബാലഗോപാലിന്
അഭിനന്ദനങ്ങൾ.....
🙏🙏🙏

നന്ദി....

20/09/2023

എല്ലാവരും നമ്മുടെ ക്ഷേത്രത്തിന്റെ "whatsaap" ചാനൽ follow ചെയ്തു സഹകരിക്കണേ 🙏🙏🙏

14/09/2023

ത്രിക്കണ്ണാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം 🙏
പെരുന്ന, ചങ്ങനാശ്ശേരി
#ശ്രീകൃഷ്ണസ്വാമി

24/08/2023

മുദാകരാത്ത മോധകം,
സദാ വിമുക്തി സാധകം
കലാധരാവതംശകം,
വിലാസിലോക രക്ഷകം.

അനായകൈക നായകം
വിനാശിതേഭ ദൈത്യകം
നതാശുഭാശുനാശകം,
നമാമിതം വിനായകം.
🙏🙏🙏

17/08/2023

കോട്ടയം നഗര ഹൃദയത്തിൽ നാഗമ്പടത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ വെച്ചാണ് ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയത്. മഹാശിവരാത്രി, ധനുമാസ തിരുവാതിര എന്നിവ വിശേഷ ദിവസങ്ങൾ. ശിവ പ്രധാനമായ ഞായറാഴ്ച, ശിവപാർവതി പ്രധാനമായ തിങ്കളാഴ്ച, പ്രദോഷ ശനി തുടങ്ങിയവ പ്രധാന ദിവസം.
#ഓം #തീർത്ഥാടനം

22/06/2023

വൈകരുതേ ദേവാ വരമരുളാൻ തിരുവൈക്കത്തപ്പാ കൈതൊഴുന്നേൻ 🙏 🙏 😘

15/06/2023

മനസ്സാൽ നമിക്കാത്ത മർത്യനുണ്ടോ മണ്ണിൽ മമ്മിയുരപ്പാ നിൻ തിരുനടയിൽ...
Music & sung by :- Guruvayoor krishnan
Lyrics :- Krishnadas

Address

Kottayam
686011

Telephone

+918848228965

Website

Alerts

Be the first to know and let us send you an email when Bharath Heritage posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other Digital creator in Kottayam

Show All