![ഈ ആംബുലൻസ് എത്തിയത് രണ്ടു മിനിറ്റുകൊണ്ട്. ഇത് എൻറെ വീടിൻറെ മുറ്റത്താണ്. ആംബുലൻസ് വിളിച്ചപ്പോൾ ഫോണെടുത്ത പാരാമെഡിക്കൽ സ...](https://img4.medioq.com/834/077/1137984528340771.jpg)
30/01/2025
ഈ ആംബുലൻസ് എത്തിയത് രണ്ടു മിനിറ്റുകൊണ്ട്. ഇത് എൻറെ വീടിൻറെ മുറ്റത്താണ്. ആംബുലൻസ് വിളിച്ചപ്പോൾ ഫോണെടുത്ത പാരാമെഡിക്കൽ സ്റ്റാഫ് ഫോൺ കട്ട് ചെയ്യാതെ ആംബുലൻസ് വന്ന് ഞങ്ങളുടെ വീട്ടിൽ മെഡിക്കൽ സ്റ്റാഫ് കയറുന്നത് വരെ ഫസ്റ്റ് എയ്ഡ് അഡ്വൈസ് തന്നു കൊണ്ടേയിരുന്നു. ആദ്യം ചോദിച്ചത് ആസ്പിരിൻ ഗുളിക ഉണ്ടോ എന്നാണ്. ഉണ്ടെങ്കിൽ അതിൽ നിന്ന് 300mg എടുത്ത്, വായിലിട്ടാൽ അലൂത്തു പോകുന്നതാണെങ്കിൽ നേരിട്ട് കഴിക്കുക, അല്ലാത്തതാണെങ്കിൽ നാക്കിനടിയിൽ ഇടുക എന്നു പറഞ്ഞു. ഞങൾ ഇക്കാര്യം ചെയ്തപ്പോഴേക്കും ആംബുലൻസ് എത്തി. അവർ വീട്ടിൽ കയറി രോഗിയെ വീട്ടിൽ ഇരുത്തി പ്രൈമറി ചെക്കപ്പ് നടത്തി, അവിടെ വെച്ച് തന്നെ ഇസിജി എടുത്തു. ഇതിനിടയിൽ മറ്റൊരാൾ ജീവൻ രക്ഷ എമർജൻസി കിറ്റുകൾ എല്ലാം തയ്യാറാക്കി. പിന്നീട്, നേരെ ഹോസ്പിറ്റലിലേക്ക്. അവിടെയെത്തി, ഉടൻതന്നെ എമർജൻസി ഡെസ്കിൽ, പെട്ടെന്ന് തന്നെ ct സ്കാനിങ്ങിലേക്ക് മാറ്റി. ഇതെല്ലാം അരമണിക്കൂറിൽ കഴിഞ്ഞു. പിന്നീട് ഉടൻ തന്നെ ബാക്കി ചെക്കപ്പും എംആർഐ സ്കാനും റഫർ ചെയ്തു. കാര്യത്തിൻറെ ഗൗരവം പറഞ് മനസ്സിലാക്കിയപ്പോൾ, അതും തുടർ നടപടിയായി നടന്നു. ശേഷം വാർഡിലേക്ക്. ഞങ്ങൾ A&E യില് വരുമ്പോൾ എട്ടര മണിക്കൂർ വെയിറ്റിംഗ് സമയത്തിൽ ഒരുപാട് പേർ ഞങ്ങൾക്ക് പുറകിൽ ട്രീറ്റ്മെൻറ് കിട്ടാൻ ക്യൂവിൽ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഉടനെ എടുത്തില്ലെങ്കിൽ, അത്യാഹിതം പോലുള്ള പ്രശ്നമുണ്ടാവുന്നത് അല്ലായിരുന്നു എന്ന് വേണം കരുതാൻ. എന്നിട്ടും ഞങ്ങളെ ഒരു നിമിഷം പോലും കളയാതെ എല്ലാ ചെക്കപ്പുകളും, ഒന്നിന് പുറകെ ഒന്നായി നടത്തിയത്, കാര്യത്തിന്റെ ഗൗരവം അവർക്ക് മനസ്സിലായതുകൊണ്ടാണ്. സർജറി കഴിഞ് ഡിസ്ചാർജ് ചെയ്ത ആൾക്ക് ശ്വാസ തടസ്സം ആയിരുന്നു റിപ്പോർട്ട് ചെയ്തത്. ഇത്രയും പെട്ടെന്ന് ഒരിടത്തും മെഡിക്കൽ സർവീസ് എത്തില്ല എന്നത് മറ്റൊരു കാര്യം. ഇതെല്ലാം സൗജന്യമായി, ഒരു അഞ്ചു പൈസ മുടക്കില്ലാതെയാണ് നടക്കുന്നത്. ഓരോ അത്യാഹിതത്തിന്റെയും നില അനുസരിച്ചാണ് വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് ആളെ എടുക്കുന്നത്. പക്ഷേ, ചില കേസുകളിൽ അവർക്ക് കാര്യങ്ങൾ മനസ്സിലാകാതെ A&E യില് എടുക്കാൻ വലിയ കാലതാമസം ഉണ്ടാകുന്നു. ഇങ്ങനെ ലൈഫ് ത്രട്ടനിംഗ് സാഹചര്യത്തിൽ, ആംബുലൻസ് വിളിച്ച് എത്തിയപ്പോൾ ഞങ്ങൾക്ക് സതേൺ ഇംഗ്ലണ്ടിലെ ഒരു സിറ്റിയിൽ നേരിടേണ്ടി വന്നത്, ഒരു എമർജൻസി ഓപ്പറേഷൻ തുടങ്ങാൻ 26 മണിക്കൂർ വെയിറ്റിംഗ് ആണ്. ഇതിനുള്ള കാരണം, അവർക്ക് രോഗകാര്യത്തിന്റെ ഗൗരവം യഥാസമയം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ്. ഏറ്റവും അത്യാവശ്യമായ ഓപ്പറേഷനുകൾ ആറു മണിക്കൂറിനകം തുടങ്ങണമെന്നാണ് ബ്രിട്ടനിൽ നിയമം. ഏതായാലും നിയമം പോലെ ഒന്നും കാര്യം നടന്നില്ല. അത് ബ്രിച്ച് ചെയ്താൽ അതിനുള്ള കാര്യം നോക്കാൻ ഇവിടെ നിയമസ്ഥാപനങ്ങൾ ഉണ്ട്. എന്നിരുന്നാലും, ലോകോത്തര ട്രീറ്റ്മെൻറ് ആണ് നൽകിയത്. അമേരിക്കയിൽ ആണെങ്കിൽ കുറഞ്ഞത് 30,000 ഡോളർ വരെ ചിലവാകും. നാട്ടിൽ ആണെങ്കിൽ 8 ലക്ഷം രൂപ വരെ. ഈ ട്രീറ്റ്മെന്റുകൾ എല്ലാം, നികുതി അടയ്ക്കുന്നവർക്കും നികുതി അടക്കാത്തവർക്കും, പഠിക്കാൻ വരുന്ന വിദ്യാർഥികൾക്കും സൗജന്യമാണ്. ഒരു വിസിറ്റർ പോലും അത്യാഹിതവുമായി ഹോസ്പിറ്റലിൽ എത്തിയാൽ അവർക്കും ഉടൻ ട്രീറ്റ്മെൻറ് ഇവിടെ കിട്ടും. 24 ലക്ഷത്തോളം ആളുകൾ സർക്കാർ ബെനിഫിറ്റിൽ ജീവിക്കുന്നതിനാൽ അവർ നികുതി അടയ്ക്കാൻ ബാധ്യസ്ഥർ അല്ലായിരിക്കാം. അവർക്കും നാഷണൽ പെൻഷനും ട്രീറ്റ്മെൻറ് ഫ്രീയാണ്. ഏതായാലും ട്രീറ്റ്മെന്റുകൾ തിരക്ക് അനുസരിച്ച് വെയിറ്റിങ് ലിസ്റ്റും കാര്യത്തിന്റെ ഗൗരവം അനുസരിച്ച് ബ്രിട്ടനിൽ കിട്ടും. അല്ലാതെ സോഷ്യൽ മീഡിയയിൽ കാണുന്നതുപോലെ അല്ല കാര്യങ്ങൾ.