പുളിക്കൽ ടൈംസ്

പുളിക്കൽ ടൈംസ് Reaching Out To You....
(1)

*അഡ്വ: സി രഞ്ജിത്ത് തയ്യിൽ; കരിങ്കൽ ക്വാറി തൊഴിലാളിയിൽ നിന്നും പഠിച്ചു റാങ്ക് നേടി, അഡ്വക്കറ്റ് ഭാസ്കർ നായർ ഫൗണ്ടേഷൻ അവാ...
06/08/2022

*അഡ്വ: സി രഞ്ജിത്ത് തയ്യിൽ; കരിങ്കൽ ക്വാറി തൊഴിലാളിയിൽ നിന്നും പഠിച്ചു റാങ്ക് നേടി, അഡ്വക്കറ്റ് ഭാസ്കർ നായർ ഫൗണ്ടേഷൻ അവാർഡ് വരെ എത്തി നിൽക്കുന്ന പ്രചോദനം*

*•••••••••••••••••••••••••*
*{06-08-2022}* *(ശനി)*
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
പുളിക്കൽ: കോഴിക്കോട് ലോ കോളജിൽ നിന്നും പഞ്ചവത്സര എൽഎൽബി പരീക്ഷയിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് അഡ്വക്കറ്റ് ഭാസ്കർ നായർ ഫൗണ്ടേഷൻ നൽകുന്ന അവാർഡിന് അർഹനായ പുളിക്കൽ ആലുങ്ങൽ സ്വദേശി സി.രഞ്ജിത്ത് തയ്യിൽ പ്രചോദനമാവുന്നു.

കോട്ടപ്പുറം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 2002 ൽ കുറഞ്ഞ മാർക്കിന് പ്ലസ് ടു പാസായ രഞ്ജിത്ത് 12 വർഷം കരിങ്കൽ കോറിയിലും ടിപ്പർ ലോറിയിലും ക്ലീനർ ജോലിയും ഡ്രൈവർ ആയും ജോലി എടുത്തു. പഠിക്കണം എന്ന ആഗ്രഹം രഞ്ജിത്തിനെ 2014 ൽ എൽഎൽബി എൻട്രൻസ് പരീക്ഷ എഴുതുകയും ഇന്റെഗ്രേറ്റഡ് എൽഎൽബിക്ക് കോഴിക്കോട് ലോ കോളജിൽ ചേരുകയുണ്ടായി. 2019 കോഴിക്കോട് ജില്ലയിൽ നിന്നും എൽഎൽബിക്ക് റാങ്ക് ഹോൾഡർ ആയിക്കൊണ്ടാണ് രഞ്ജിത്ത് തന്റെ തുടർ പഠനത്തിന്റെ ആദ്യഘട്ടം പൂർത്തികരിച്ചത്. പിന്നീട് ഒരു വർഷം വക്കീലായി പ്രാക്ടീസ് ചെയ്യുകയുണ്ടായി.

2020 കേരള പി എസ് സി നടത്തിയ ജില്ലാ ജഡ്ജിമാർക്കുള്ള ഡ്രൈവർ എക്സാം പാസാക്കുകയും ജില്ലാ കോടതിയിൽ ജോലിക്ക് കയറുകയും ചെയ്തു. ആറുമാസം ആ ജോലിയിൽ തുടരുകയും അത് രാജിവച്ചുകൊണ്ട് 2020ൽ തിരുവനന്തപുരത്ത് എൽഎൽഎമ്മിന് ചേർന്നു. 2022ൽ നല്ല മാർക്കോടെ പഠനം പൂർത്തീകരിച്ചു.

തുടർന്ന് ജില്ലാ ജഡ്ജിമാർക്കുള്ള പരീക്ഷ എഴുതുകയും പ്രിലിമിനറി പരീക്ഷയിൽ പാസാകുകയും മെയിൻ പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ്.

നിലവിൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ ക്രിമിനൽ വക്കീലായി ജോലി ചെയ്യുന്നു.
രഞ്ജിത്തിന്റെ കുടുംബം അച്ഛൻ ചെറൂണ്ണി, അമ്മ: ശോഭന ഭാര്യ: രാജിമോൾ മക്കൾ: ഋഷികേശ്, ഋഗ്വേദ്.

കഴിഞ്ഞ ദിവസം വാർഡ് മെമ്പർ പി എൻ അഷ്‌റഫ് വീട്ടിലെത്തി രഞ്ജിത്തിനെ ആദരിച്ചു.

*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•========

*നട്ടെല്ലിനു ക്ഷതം സംഭവിച്ചവർക്ക് എബിലിറ്റിയുടെ സാന്ത്വനം**•••••••••••••••••••••••••**{01-08-2022}* (*തിങ്കൾ*)https://rb...
01/08/2022

*നട്ടെല്ലിനു ക്ഷതം സംഭവിച്ചവർക്ക് എബിലിറ്റിയുടെ സാന്ത്വനം*

*•••••••••••••••••••••••••*
*{01-08-2022}* (*തിങ്കൾ*)
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
പുളിക്കല്‍: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന്നായി പ്രവർത്തിക്കുന്ന എബിലിറ്റി ഫൗണ്ടേഷനും കോയമ്പത്തൂർ സഹായി സ്പൈനൽ ഇഞ്ചുറീസ് റിഹാബിലിറ്റേഷൻ സെന്ററും സംയുക്തമായി പുളിക്കൽ എബിലിറ്റി ക്യാമ്പസിൽ നട്ടെല്ലിനു ക്ഷതം ബാധിച്ച് കിടപ്പിലായവർക്കുളള സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം പുളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. മുഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു.

എബിലിറ്റി ഫൗണ്ടേഷൻ ചെയർമാൻ കെ. അഹമ്മദ് കുട്ടി ആധ്യക്ഷ്യം വഹിച്ച പരിപാടിയിൽ സഹായി സെന്റർ ചീഫ് ഫിസിയോ തെറാപ്പിസ്റ്റ് ഡോ. ഗജേന്ദ്രൻ ക്യാമ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി. എൻ. അഷ്റഫ്,
ക്യാമ്പ് കോർഡിനേറ്റർ ഷാനിൽ മുഹമ്മദ്, എബിലിറ്റി എക്സിക്യൂട്ടീവ് അംഗം ജമാൽ പുളിക്കൽ, ഫിസിയോ തെറാപ്പിസ്റ്റ് ഡോ. അർഷക് ബാബു, എബിലിറ്റി ആർട്ട്സ് കോളേജ് പ്രിൻസിപ്പൽ എം നസീം എന്നിവർ പ്രസംഗിച്ചു.

കഴിഞ്ഞ 25 വര്‍ഷമായി നട്ടെല്ലിനു ക്ഷതം ബാധിച്ചവരുടെ ചികിത്സാ രംഗത്ത് പ്രവര്‍ത്തിച്ചു വരികയും നട്ടെല്ലിനു ക്ഷതം ബാധിച്ച 1500 പേരെ ചികിത്സിച്ച് സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും സഹായി റിഹാബിലിറ്റേഷൻ സെന്ററിന് സാധിച്ചിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുത്തവരിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ കോയമ്പത്തൂർ സഹായി സെന്ററിലെത്തിച്ച് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതാണ്.
*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*മുഴുവൻ വിഷയത്തിലും എ പ്ലസ്;* *അഭിമാന നേട്ടവുമായി ഇരട്ട സഹോദരിമാരായ ഹിബയും ഹനയും*•••••••••••••••••••••••••*{23-06-2022}*...
23/06/2022

*മുഴുവൻ വിഷയത്തിലും എ പ്ലസ്;*
*അഭിമാന നേട്ടവുമായി ഇരട്ട സഹോദരിമാരായ ഹിബയും ഹനയും*
•••••••••••••••••••••••••
*{23-06-2022}*
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
ആലുങ്ങൽ: പ്ലസ് ടുവിന് സയൻസിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി ആലുങ്ങൽ സ്വദേശികളായ ഇരട്ട സഹോദരിമാരായ ഹിബയും ഹനയും ശ്രദ്ധ നേടി. അബ്ദുൽ ജലീൽ കെ എ, ഷബ്‌ന റഹീനത്ത് വി എന്നീ ദമ്പതികളുടെ മക്കളായ ഇരട്ടകൾ കൊട്ടുക്കര സ്കൂൾ വിദ്യാർഥിനികളാണ്.

ഹനക്ക് 1200 ൽ 1184 മാർക്കും, ഹിബക്ക് 1179 മാർക്കും ലഭിച്ചു. എസ് എസ് എൽ സി പരീക്ഷയിലും ഇരുവരും ഫുൾ എ പ്ലസ് നേടി തിളക്കമാർന്ന വിജയം നേടിയിരുന്നു.
*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*കൊട്ടപ്പുറം കോൺഗ്രസ് കമ്മിറ്റി പഠനോപകരണ കിറ്റ് വിതരണം ചെയ്തു**•••••••••••••••••••••••••**{07-06-2022}* (*ചൊവ്വ*)https:...
07/06/2022

*കൊട്ടപ്പുറം കോൺഗ്രസ് കമ്മിറ്റി പഠനോപകരണ കിറ്റ് വിതരണം ചെയ്തു*

*•••••••••••••••••••••••••*
*{07-06-2022}* (*ചൊവ്വ*)
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
കൊട്ടപ്പുറം: ടൗൺ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊട്ടപ്പുറത്തെയും പ്രദേശത്തെയും അർഹരായ പ്ലസ് ടു വരെയുള്ള 40 വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. കൊട്ടപ്പുറം എൽ.പി സ്കൂൾ, കൊട്ടപ്പുറം ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ അധികൃതരെ ഏൽപിച്ചും വിദ്യാർത്ഥികൾക്ക് നേരിട്ട് കൈമാറിയും ആണ് കിറ്റുകൾ വിതരണം ചെയ്തത്.

പത്താം വാർഡ് മെമ്പർ കൈപ്പേങ്ങൽ അഹമ്മദ്, ടൗൺ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് നാസർ കെ.സി , നാസർ ടി.പി, ഫൈസൽ കെ.പി, നിസാർ ടി.എം , മുനീർ ടി.പി തുടങ്ങിയവർ നേതൃത്വം നൽകി.
*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*14,50,000 രൂപ വകയിരുത്തി; വലിയപറമ്പ് കൊമ്പറമ്പിൽ പുതിയ കിണർ നിർമ്മാണം തുടങ്ങി**•••••••••••••••••••••••••**{04-06-2022}*...
04/06/2022

*14,50,000 രൂപ വകയിരുത്തി; വലിയപറമ്പ് കൊമ്പറമ്പിൽ പുതിയ കിണർ നിർമ്മാണം തുടങ്ങി*

*•••••••••••••••••••••••••*
*{04-06-2022}* *(ശനി)*
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
പുളിക്കൽ: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന വലിയപറമ്പ് കൊമ്പറമ്പിൽ പുതിയ കിണർ കുഴിക്കുന്നതിന് പതിനാലര ലക്ഷം രൂപ വകയിരുത്തി കിണർ നിർമ്മാണം ആരംഭിച്ചതായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് നൂഞ്ഞല്ലൂർ ഡിവിഷൻ മെമ്പർ എം.സലാഹ് അറിയിച്ചു. കഴിഞ്ഞ പ്രളയത്തിൽ ഇടിഞ്ഞു വീണ കിണർ പുനരുദ്ധാരണം നടത്തുന്നതിന് അഞ്ചു ലക്ഷം രൂപ ഫണ്ട്‌ വെച്ചിരുന്നു. എന്നാൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെ നിർദേശ പ്രകാരം അപകടാവസ്ഥയിലുള്ള കിണർ പുനർനിർമ്മാണ പദ്ധതി ഉപേക്ഷിച്ചു പുതിയ കിണറിനുള്ള ശ്രമം ആരംഭിച്ചു.

കിണർ കുഴിക്കാനുള്ള സ്ഥലം ലഭ്യമാക്കുക വലിയ പ്രതിസന്ധിയായിരുന്നു. പരിസരവാസിയായ ശാരധ ചേച്ചി തന്റെ പേരിൽ ആകെയുള്ള കുറച്ചു സ്ഥലത്തു നിന്ന് ഒന്നര സെൻറ് സ്ഥലം കിണർ കുഴിക്കുന്നതിന് വേണ്ടി സൗജന്യമായി നൽകിയത് പദ്ധതിക്ക് പുതുജീവൻ നൽകി.
ഈ സൗജന്യമായി വിട്ടു കിട്ടിയ സ്ഥലത്താണ് കഴിഞ്ഞ ദിവസം കിണർ പണി ആരംഭിച്ചത്.

"കൊമ്പറമ്പ് പോലെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന ഉയർന്ന പ്രദേശത്തു ഈ കിണർ വലിയ ആശ്വാസമാകും. തിരഞ്ഞെടുപ്പ് വേളയിൽ പ്രദേശവാസികൾ ഉന്നയിച്ച പ്രധാന ആവശ്യമായിരുന്നു കിണർ വേണമെന്നത്. സ്ഥലം നൽകി സഹായിച്ച ശാരധ ചേച്ചിയെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു"- ബ്ലോക്ക് മെമ്പർ എം സലാഹ് പറഞ്ഞു.

*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•========

*മൂന്ന് കോടി ചിലവിട്ട് നിർമ്മിച്ച കൊട്ടപ്പുറം സ്കൂൾ ഹൈടെക് കെട്ടിട ഉദ്ഘാടനം ഇന്ന്*•••••••••••••••••••••••••*{30-05-2022}...
30/05/2022

*മൂന്ന് കോടി ചിലവിട്ട് നിർമ്മിച്ച കൊട്ടപ്പുറം സ്കൂൾ ഹൈടെക് കെട്ടിട ഉദ്ഘാടനം ഇന്ന്*
•••••••••••••••••••••••••
*{30-05-2022} (തിങ്കൾ)*
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
കൊട്ടപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്ബിയില്‍ നിന്ന് മൂന്ന് കോടി ചിലവിട്ട് നിർമ്മിച്ച കൊട്ടപ്പുറം സ്കൂൾ ഹൈടെക് കെട്ടിട ഉദ്ഘാടനം ഇന്ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചതാണ് കെട്ടിടം. ഇതോടെ കിഫ്ബി വഴി ജില്ലയില്‍ അഞ്ച് കോടി രൂപ അനുവദിച്ച 16 സ്‌കൂളുകളും മൂന്ന് കോടി രൂപ അനുവദിച്ച 28 സ്‌കൂളുകളും ഒരു കോടി രൂപ അനുവദിച്ച അഞ്ച് സ്‌കൂളുകളും പണി പൂര്‍ത്തിയായി.
*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•========

*സഫലമായ പോരാട്ടം;* *മങ്ങാട്ടുമുറി സ്കൂൾ കെട്ടിടം ഇന്ന്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും*•••••••••••••••••••••••••*{30-05-2...
30/05/2022

*സഫലമായ പോരാട്ടം;*
*മങ്ങാട്ടുമുറി സ്കൂൾ കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും*
•••••••••••••••••••••••••
*{30-05-2022} (തിങ്കൾ)*
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
ഒളവട്ടൂർ: ഒരിക്കൽ അടച്ചു പൂട്ടൽ നേരിട്ട മങ്ങാട്ടുമുറി സ്കൂൾ, ഇന്ന് മികവിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. ഇന്ന് ഉച്ചക്ക് 3.00 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്ന പുളിക്കൽ ഒളവട്ടൂർ മങ്ങാട്ടുമുറി സർക്കാർ എൽ പി സ്കൂൾ പുതിയ കെട്ടിടം സഫലമായ പോരാട്ടത്തിന്റെ നാളുകൾ ഒർമ്മിപ്പിക്കുന്നതാണ്.

1930ൽ സ്ഥാപിതമായ മങ്ങാട്ടുമുറി സ്കൂൾ ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി മാനേജർ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ 2016 ജൂൺ 6 ന് സ്‌കൂൾ അടച്ചുപൂട്ടി. അന്ന് സ്‌കൂളില്‍ പുതുതായി ഒന്നാംക്ലാസിലേക്കു വന്ന 19 കുട്ടികള്‍ ഉൾപ്പെടെ 72 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും ഉണ്ടായിരുന്നു.

പിന്നീട്, താൽക്കാലികമായി ജൂണ്‍ 12 മുതല്‍ പുതിയോടത്ത് പറമ്പിലെ ഇഹ്‌യാഉല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസാ കെട്ടിടത്തിലേക്കു സ്കൂൾ മാറ്റുകയായിരുന്നു.

സ്‌കൂളിന്റെ കെട്ടിടവും സ്ഥലവും കേരള എജ്യുക്കേഷൻ റൂൾ അനുസരിച്ച് വില നിശ്ചയിച്ച് മാനേജരിൽ നിന്നും ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ മാനേജര്‍ ഇതിനെതിരേ വീണ്ടും കോടതിയെ സമീപിച്ചു.
ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും മാനേജർ വാദം തള്ളി. തുടർന്ന് മാനേജർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കേസിൽ സർക്കാറിന് അനുകൂലമായിരുന്നു വിധി.

തുടർന്നു 2018 ജൂൺ 23നു ഉത്സവഛായയിൽ നടന്ന ചടങ്ങിൽ മങ്ങാട്ടുമുറി എൽപി സ്‌കൂളിനെ സർക്കാർ സ്‌കൂളായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 63,89,645 രൂപ മാനേജർക്ക് നഷ്ടപരിഹാരം നൽകിയാണ് സർക്കാർ സ്‌കൂൾ ഏറ്റെടുത്തത്.

നേരത്തെ സ്‌കൂള്‍ പൂട്ടാനെത്തിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഒരിക്കൽ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികളിൽ നിന്നു പിന്‍വാങ്ങേണ്ടി വന്നിരുന്നു. സ്‌കൂളിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ഇവരെ പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് സമരക്കാര്‍ സ്‌കൂള്‍ പരിസരത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടർന്നു. സ്‌കൂള്‍ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായതോടെ റേഡില്‍ പ്രവേശനോത്സവം നടത്തി രക്ഷിതാക്കളും കുട്ടികളും പ്രതിഷേധിച്ചിരുന്നു.

ശക്തമായ പോരാട്ട വേളയിൽ വിദ്യാലയത്തിനൊപ്പം നിലകൊണ്ട സമര പോരാളികൾക്ക് പോരാട്ട വിജയത്തിന്റെ സാഫല്യം കൂടിയാണ് ഹൈടെക് നിലവാരത്തിലേക്ക് ഉയരുന്ന മങ്ങാട്ടുമുറി സർക്കാർ എൽ പി സ്കൂൾ
*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•========

*മതമൈത്രിയിൽ നോമ്പ് തുറ വിഭവങ്ങളൊരുക്കി ഇത്തവണയും പള്ളിയിലെത്തി വെട്ടുകാട് നാരായണൻ.**•••••••••••••••••••••••••**{21-04-2...
21/04/2022

*മതമൈത്രിയിൽ നോമ്പ് തുറ വിഭവങ്ങളൊരുക്കി ഇത്തവണയും പള്ളിയിലെത്തി വെട്ടുകാട് നാരായണൻ.*

*•••••••••••••••••••••••••*
*{21-04-2022}* *(വ്യാഴം)*
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
പുളിക്കൽ: മതത്തിന്റെയും ജാതിയുടെയും പേരിൽ വിദ്വേഷം ആളിക്കത്തുന്ന പുതിയ കാലഘട്ടത്തിൽ മതമൈത്രി ഊട്ടിയുറപ്പിക്കാൻ മുസ്ലീം സഹോദരങ്ങൾക്കായി നോമ്പ് തുറ വിഭവങ്ങൾ ഒരുക്കി ശ്രദ്ധേയമാവുകയാണ് വെട്ടുകാട് സ്വദേശി നാരായണൻ. ചെറുമുറ്റം വേരിക്കാട്- അട്ടവളപ്പ് സ്ഥിതി ചെയ്യുന്ന മസ്ജിദ് റഹ്മാനിയിലെ നോമ്പ് തുറയിലേക്ക് ഈത്തപ്പഴം, തണ്ണിമത്തൻ, ആപ്പിൾ, മുസംബി, പഴം, ജ്യൂസ്, ബ്രെഡ് പൊരി, കാരക്ക പൊരി, കൊക്ക വട എന്നീ വിഭവങ്ങൾ നൽകിയാണ് നാരായണേട്ടൻ മാതൃകയായത്.

പള്ളി നിർമ്മിച്ചത് മുതൽ ഓരോ വർഷവും ഇദ്ദേഹം പള്ളിയിൽ നടക്കുന്ന നോമ്പ് തുറയിലേക്ക് വിഭവങ്ങൾ നൽകി വരാറുണ്ട്. നോമ്പ് തുറക്കുന്ന സമയത്ത് അന്നം നൽകി വരുന്നതിൽ നാരായണനും കുടുംബവും പ്രത്യേകം സന്തോഷത്തിലും നിർവൃതിയിലുമാണ്.

നാരായണേട്ടനിൽ നിന്ന് നോമ്പ് തുറയിലേക്കുള്ള വിഭവങ്ങൾ ഉസ്താദ് ഫർസീൻ ജലാലി സ്വീകരിച്ചു. കുഞ്ഞാൻ അട്ടവളപ്പിൽ, കമ്മുക്കുട്ടി മാസ്റ്റർ, പി അബു മാസ്റ്റർ, അയക്കോടൻ യൂസഫ് മാസ്റ്റർ, റസീൽ വേരിലക്കാട്, മുഹ് യുദ്ധീൻ പി.കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*ഗണിത ശാസ്ത്ര പഠനത്തിൽ പി. എച്ച്. ഡി നേടി സി അദീബ്**•••••••••••••••••••••••••**{18-04-2022}* *(തിങ്കൾ)*https://rb.gy/a68...
18/04/2022

*ഗണിത ശാസ്ത്ര പഠനത്തിൽ പി. എച്ച്. ഡി നേടി സി അദീബ്*

*•••••••••••••••••••••••••*
*{18-04-2022}* *(തിങ്കൾ)*
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
പുളിക്കൽ: കണ്ണൂർ സർവകലാശാല യിൽ നിന്നും പി. എച്ച്. ഡി നേടി സി അദീബ്.
സെക്കന്ററി വിദ്യാർഥികൾക്ക് 'ഗണിത ശാസ്ത്ര പഠനത്തിന് ഖുർആനിൽ നിന്നും പുതിയൊരു ബോധന തന്ത്രം' എന്ന വിഷയത്തിലാണ് പി. എച്ച്. ഡി നേടിയത്.

അധ്യാപക ദമ്പതികളായ പുളിക്കൽ ആന്തിയൂർകുന്ന് കല്ലിടുക്കിൽ സി.അബ്ദുസമദ് മാസ്റ്റർ - ഖദീജ ടീച്ചർ എന്നിവരുടെ മകനാണ് അദീബ്.

കോഴിക്കോട് ജെ ഡി ടി ഹയർ സെക്കണ്ടറി ഗണിതാധ്യാപകനായ അദീബ് സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അധ്യാപകർക്കുള്ള പഠനസഹായ നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

പിഎം ഫൗണ്ടേഷൻ ബെസ്റ്റ് ടീച്ചർ അവാർഡ്, നാഷണൽ സെലിബ്രിറ്റി ടീച്ചർ അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
ഖുർആനിലെ ഗണിത ശാസ്ത്ര വിസ്മയങ്ങൾ അന്വേഷിച്ചുള്ള യാത്ര ഇനിയും തുടരാനാണ് അദ്ദേഹം പറഞ്ഞു.
*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*പുളിക്കൽ പഞ്ചായത്ത് ബഡ്‌സ് വിദ്യാലയത്തിലേക്ക് അസിസ്റ്റന്റ് ടീച്ചർ നിയമനം**•••••••••••••••••••••••••**{07-04-2022}* *(വ്...
07/04/2022

*പുളിക്കൽ പഞ്ചായത്ത് ബഡ്‌സ് വിദ്യാലയത്തിലേക്ക് അസിസ്റ്റന്റ് ടീച്ചർ നിയമനം*

*•••••••••••••••••••••••••*
*{07-04-2022}* *(വ്യാഴം)*
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
പുളിക്കൽ: പുളിക്കൽ പഞ്ചായത്ത് ബഡ്‌സ് വിദ്യാലയത്തിലേക്ക് അസിസ്റ്റന്റ് ടീച്ചർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പെഷ്യൽ എജുക്കേഷൻ ഡിപ്ലോമ / പ്ലസ് ടു, ബി എസ് ഇ ഡിപ്ലോമ എന്നീ യോഗ്യതയുള്ള ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഹോണറേറിയം അടിസ്ഥാനത്തിലാണ് നിയമനം.

അപേക്ഷകർ അസ്സൽ രേഖകൾ സഹിതം തിങ്കളാഴ്ച്ച (11-04-2022) രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകണം.

*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*പഞ്ചായത്തിൽ നേരിട്ട് പോകേണ്ട, രേഖകളും നേരിട്ട് സമർപ്പിക്കേണ്ട; സേവനങ്ങൾ പൂർണ്ണമായും ഓൺലൈനിൽ: ILGMS സോഫ്റ്റ് വെയര്‍ സംവി...
04/04/2022

*പഞ്ചായത്തിൽ നേരിട്ട് പോകേണ്ട, രേഖകളും നേരിട്ട് സമർപ്പിക്കേണ്ട; സേവനങ്ങൾ പൂർണ്ണമായും ഓൺലൈനിൽ: ILGMS സോഫ്റ്റ് വെയര്‍ സംവിധാനത്തിലേക്ക് മാറി പുളിക്കൽ പഞ്ചായത്ത് *

*•••••••••••••••••••••••••*
*{04-04-2022}* *(തിങ്കൾ)*
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
പുളിക്കൽ: പഞ്ചായത്തിൽ നേരിട്ട് ഹാജരാകാതെയും, ഒറിജിനൽ രേഖകൾ നേരിട്ട് സമർപ്പിക്കാതെയും പുളിക്കൽ പഞ്ചായത്ത് സേവനങ്ങൾ ജനങ്ങൾക്ക് ഇനി മുതൽ പൂർണ്ണമായി ഓൺലൈനിൽ ലഭിക്കും. ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്‍റ് സിസ്റ്റം (ILGMS) എന്ന സമഗ്ര സോഫ്റ്റ് വെയര്‍ സംവിധാനത്തിലേക്ക് പുളിക്കൽ പഞ്ചായത്ത് മാറിയതോടെയാണിത്.

ഇനി എവിടെ നിന്നും പഞ്ചായത്ത് സേവനങ്ങൾ
കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്വവും, കൃത്യതയും, സമയക്ലിപ്‌തതയും, നിരീക്ഷണവും സാങ്കേതിക മികവോടെയും സേവനങ്ങൾ പുളിക്കൽ നിവാസികൾക്ക് ഓൺലൈനായി ലഭ്യമാകും.

പുതിയ സോഫ്റ്റ് വെയർ നിലവില്‍ വരുന്നതോടെ ജനന/മരണ/വിവാഹ രജിസ്ട്രേഷന്‍, പേര് ചേര്‍ക്കല്‍, തിരുത്തല്‍ തുടങ്ങി എല്ലാവിധ സേവനങ്ങള്‍ക്കും പൊതുജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേരിട്ട് ഹാജരാകാതെ തന്നെ അപേക്ഷ അയക്കാവുന്നതും സേവനങ്ങള്‍ സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാവുന്നതുമാണ്.

അതെ സമയം, പെൻഷൻ, കെട്ടിട നിർമ്മാണ അനുമതി അപേക്ഷകൾ ഓൺലൈൻ ചെയ്ത ശേഷം [email protected] എന്ന ഇമെയിലിലേക്കും അയക്കേണ്ടതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു**•••••••••••••••••••••••••**{06-03-2022}* *(ഞാ...
06/03/2022

*മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു*

*•••••••••••••••••••••••••*
*{06-03-2022}* *(ഞായർ)*
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അസുഖബാധിതനായി കുറച്ചുനാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങള്‍.
*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•========

*പുളിക്കൽ പഞ്ചായത്ത് അറിയിപ്പ്: കെട്ടിട പെർമിറ്റ് അപേക്ഷകൾ 31 വരെ സ്വീകരിക്കില്ല**•••••••••••••••••••••••••**{05-03-2022...
05/03/2022

*പുളിക്കൽ പഞ്ചായത്ത് അറിയിപ്പ്: കെട്ടിട പെർമിറ്റ് അപേക്ഷകൾ 31 വരെ സ്വീകരിക്കില്ല*
*•••••••••••••••••••••••••*
*{05-03-2022}* *(ശനി)*
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
പുളിക്കൽ: പുളിക്കൽ പഞ്ചായത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകളുടെയും നമ്പർ നൽകുന്നതിന്റെയും ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിന്റെയും അപേക്ഷ സ്വീകരിക്കുന്നത് മാർച്ച് 31 വരെ താൽക്കാലികമായി നിർത്തി വെച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. സാമ്പത്തിക വർഷാവസാനത്തിൽ അടിയന്തിര പ്രാധാന്യമുള്ള ഫയലുകൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*ഉണ്ണ്യത്തിപ്പറമ്പ് ഹെൽത്ത് സെന്റർ റോഡ് ജംഗ്ഷനിൽ മിനി മാസ് ലൈറ്റ് സ്ഥാപിച്ചു**•••••••••••••••••••••••••**{05-03-2022}* *...
05/03/2022

*ഉണ്ണ്യത്തിപ്പറമ്പ് ഹെൽത്ത് സെന്റർ റോഡ് ജംഗ്ഷനിൽ മിനി മാസ് ലൈറ്റ് സ്ഥാപിച്ചു*
*•••••••••••••••••••••••••*
*{05-03-2022}* *(ശനി)*
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
വലിയപറമ്പ്: പുളിക്കൽ ഗ്രാമ പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉണ്ണ്യത്തിപ്പറമ്പ് ഹെൽത്ത് സെന്റർ റോഡ് ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ് ലൈറ്റ് സ്വിച് ഓൺ കർമ്മം പ്രസിഡണ്ട് കെ കെ മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. രാത്രി സമയങ്ങളിൽ അപകട സാധ്യതയുള്ള വളവിൽ ഈ ലൈറ്റ് ഉപകാരപ്രദമാകുമെന്ന് നാട്ടുകാർ പറഞ്ഞു.

ഇതേ വാർഡിൽ ആലുങ്ങൽ വില്ലേജ് ഓഫീസ് പരിസരത്തും ഒരു മിനി മാസ്സ് ലൈറ്റ് സ്ഥാപിച്ചിരുന്നു. അനുയോജ്യമായ സ്ഥലത്ത് പൊതുഇടം ഇല്ലാത്തതുകൊണ്ട് പ്രയാസം നേരിട്ട് സമയത്ത് സ്വന്തം സ്ഥലം കാണിച്ചു തന്നു അവിടെ മിനി മാസ് ലൈറ്റ് സ്ഥാപിക്കാൻ സഹായിച്ച വാലഞ്ചേരി കെ എം ഗഫൂർ സാഹിബിന് നന്ദിയും കടപ്പാടും അറിയിക്കുന്നതായി വാർഡ്‌ മെമ്പർ പി എൻ അഷറഫ് അറിയിച്ചു.
*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*പുളിക്കൽ പഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വമാവുന്നു; പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ, മന്ത്രിയും എംഎൽഎയും സംബന്ധിക്കും**••...
27/02/2022

*പുളിക്കൽ പഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വമാവുന്നു; പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ, മന്ത്രിയും എംഎൽഎയും സംബന്ധിക്കും*

*•••••••••••••••••••••••••*
*{27-02-2022}* *(ഞായർ)*
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
പുളിക്കൽ: പഞ്ചായത്തിലെ 21 വാര്‍ഡുകളും അങ്ങാടികളും സമ്പൂര്‍ണ ശുചിത്വമാവാൻ ഒരുങ്ങുന്നു. സമ്പൂര്‍ണ ശുചിത്വ പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകുന്നേരം നാലു മണിക്ക് വലിയപറമ്പ് ഉണ്ണ്യത്തിപറമ്പിൽ നടക്കുകയാണ്. ഒന്നാം ഘട്ടത്തിൽ പദ്ധതികൾക്കായി 70 ലക്ഷം രൂപയാണ് നീക്കി വെച്ചത്.

ജൈവ മാലിന്യങ്ങൾ അടുക്കള തോട്ടത്തിൽ ഉപയോഗിക്കാൻ ഉതകുന്ന രീതിയിൽ സംസ്കരിക്കാൻ 3500 വീടുകൾക്ക് ഈ വർഷം തന്നെ ബയോബിൻ വിതരണം ചെയ്യും.
അജൈവ മാലിന്യങ്ങൾ മാസത്തിലൊരിക്കൽ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കും. ഇതിനായി വാർഡുകളിൽ രണ്ടു പേർ വീതം ഹരിത കർമ്മ പ്രവർത്തകർ ചുമതലയേറ്റിട്ടുണ്ട്. പദ്ധതിയിൽ വീടുകൾ 50 രൂപയും സ്ഥാപനങ്ങൾ 100 രൂപയും മാസത്തിൽ വരി സംഖ്യ നൽകി സഹകരിക്കണം.

അജൈവ മാലിന്യങ്ങൾ താൽക്കാലികമായി സൂക്ഷിക്കാൻ ഇതിനകം 21 വാർഡുകളിലും മിനി എംസിഎഫ്‌ സ്ഥാപിച്ചു കഴിഞ്ഞു. ഇങ്ങനെ ശേഖരിച്ച അജൈവ മാലിന്യങ്ങൾ പഞ്ചായത്ത് സംസ്കരണ കേന്ദ്രത്തിലെത്തിച്ചു പ്ലാസ്റ്റിക് മിക്സുകളാക്കി മാറ്റും.

പഞ്ചായത്തിലെ പ്രധാന അങ്ങാടികളായ പുളിക്കൽ, കൊട്ടപ്പുറം, ആലക്കപറമ്പ്, പുതിയേടത്തുപറമ്പ് എന്നിവിടങ്ങളിൽ ടൗൺ ക്ലീനിംഗ് തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്.

നാളെ നടക്കുന്ന ചടങ്ങിൽ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി അബ്ദുൽറഹ്മാൻ നിർവ്വഹിക്കും, എം എൽ എ ടി വി ഇബ്രാഹിം അധ്യക്ഷനാകും.

*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•========

*പുളിക്കൽ പഞ്ചായത്ത് ഫയല്‍ അദാലത്ത്; 41 ഫയലുകൾ തീർപ്പാക്കി**•••••••••••••••••••••••••**{26-02-2022}* *(ശനി)*https://rb.g...
26/02/2022

*പുളിക്കൽ പഞ്ചായത്ത് ഫയല്‍ അദാലത്ത്; 41 ഫയലുകൾ തീർപ്പാക്കി*

*•••••••••••••••••••••••••*
*{26-02-2022}* *(ശനി)*
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
പുളിക്കൽ: പുളിക്കൽ പഞ്ചയത്തിൽ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ഫയൽ അദാലത്തിൽ പരിഗണനക്ക് വന്ന എഴുപത്തിഅഞ്ചോളം ഫയലുകളിൽ 41 എണ്ണം ഇന്ന് തീർപ്പാക്കി. ബാക്കി ഫയലുകൾ തുടർ നടപടികൾക്കായി സാങ്കേതിക വിഭാഗത്തിന് കൈമാറി. ഇതിന്മേൽ ഉടൻ നടപടി ഉണ്ടാകും. പ്രധാനമായും കെട്ടിട നിർമ്മാണ പെർമിറ്റ്, നമ്പറിംഗ്, ക്രമവൽക്കരണ പെൻഡിംഗ് ഫയലുകളാണ് അദാലത്തിൽ പരിഗണിച്ചത്. അദാലത്തിൽ പങ്കെടുക്കാൻ അറിയിപ്പ് നൽകി 177 വ്യക്തികൾക്ക് കത്തു നൽകിയിരുന്നു.

വൈകുന്നേരം അഞ്ചു മണി വരെ നടന്ന അദാലത്തിൽ ഭരണസമിതി അംഗംങ്ങളും പഞ്ചായത്ത് ഉദ്യോഗസ്ഥരും സജീവമായി പങ്കെടുത്തു. പൊതുജനങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് അദാലത്തിനു ലഭിച്ചത്. കാലങ്ങളായി നടപടിയാവാതെ കെട്ടിക്കിടന്ന ഫയലുകലാണ് അടിയന്തിരമായി ഇടപെട്ടു ഇന്ന് തീർപ്പാക്കിയത്.

*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*രാമനാട്ടുകര- കരിപ്പൂർ റോഡ് വികസനം; ഡിപിആർ തയ്യാറാക്കുന്നതിന് 33.70 ലക്ഷം രൂപ അനുവദിച്ചു**•••••••••••••••••••••••••**{21...
21/02/2022

*രാമനാട്ടുകര- കരിപ്പൂർ റോഡ് വികസനം; ഡിപിആർ തയ്യാറാക്കുന്നതിന് 33.70 ലക്ഷം രൂപ അനുവദിച്ചു*

*•••••••••••••••••••••••••*
*{21-02-2022}* *(തിങ്കൾ)*
https://rb.gy/a68ofe
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
തിരുവനന്തപുരം: രാമനാട്ടുകര മുതൽ കോഴിക്കോട് എയർപോർട്ട് ജംഗ്ഷൻ വരെയുള്ള റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഡിപിആർ തയ്യാറാക്കുന്നതിനുള്ള അലൈൻമെന്റ്, ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾക്കായി 33.70 ലക്ഷം രൂപ അനുവദിച്ചതായി പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ രാമനാട്ടുകര മുതൽ കോഴിക്കോട് എയർപോർട്ട് ജംഗ്ഷൻ വരെയുള്ള ഗതാഗതക്കുരുക്ക് എല്ലാവരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഈ റോഡ് വികസനത്തോട് കൂടി നാട് നേരിടുന്ന ഒരു പ്രധാന പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*ഫുട്ബോൾ താരം അബ്ദുൽ സെമീഹിനെ കോൺഗ്രസ്സ് അനുമോദിച്ചു**•••••••••••••••••••••••••**{08-02-2022}* *(ചൊവ്വ)*https://bit.ly/3...
08/02/2022

*ഫുട്ബോൾ താരം അബ്ദുൽ സെമീഹിനെ കോൺഗ്രസ്സ് അനുമോദിച്ചു*

*•••••••••••••••••••••••••*
*{08-02-2022}* *(ചൊവ്വ)*
https://bit.ly/3CrOhSt
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
വലിയപറമ്പ്: അഖിലേന്ത്യാ അന്തർ സർവ്വകലാശാലാ ഫുട്ബോൾ ജേതാക്കളായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ ഫുട്ബോൾ താരത്തെ കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. പുളിക്കൽ
വലിയപറമ്പ് പാറപ്പുറത്ത്
കോയയുടെ മകൻ അബ്ദുൽ സെമീഹിനാണ് വലിയപറമ്പ് രാജീവ്ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ അനുമോദന മൊമെന്റോ മുതിർന്ന കോൺഗ്രസ് നേതാവ് ചീരങ്ങൻ മുഹമ്മദ് മാസ്റ്റർ കൈമാറിയത്.

ചടങ്ങിൽ എ അച്ചുതൻ നായർ അധ്യക്ഷത വഹിച്ചു. ചീരങ്ങൻ മുഹമ്മദ് മാസ്റ്റർ, എൻ സത്യൻ, കെ മുജീബ്, സി അഫ്സൽ, പി സി മമ്മദ്, രാജസുന്ദരൻ നായർ, കെ ടി ഹസ്സൻ കുട്ടി, യു രമേഷ്, കെ ടി ഷറഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*മികച്ച ചരിത്ര ഡോക്യുമെന്ററി സംവിധായകനുള്ള അവാർഡ് ലബീബ്‌ പുളിക്കലിന് ലഭിച്ചു**•••••••••••••••••••••••••**{12-12-2021}*ht...
12/01/2022

*മികച്ച ചരിത്ര ഡോക്യുമെന്ററി സംവിധായകനുള്ള അവാർഡ് ലബീബ്‌ പുളിക്കലിന് ലഭിച്ചു*
*•••••••••••••••••••••••••*
*{12-12-2021}*
https://bit.ly/3CrOhSt
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢

കോഴിക്കോട്‌: പ്രേംനസീർ സാംസ്കാരിക വേദിയുടെ മികച്ച ചരിത്ര ഡോക്യുമെന്ററി സംവിധായകനുള്ള അവാർഡ് ലബീബ്‌ പുളിക്കലിനു ലഭിച്ചു. 'കുഞ്ഞാലിമരക്കാർ' എന്ന ശ്രദ്ധിക്കപ്പെട്ട ഡോക്യൂമെന്ററിക്കാണ് അവാർഡ് ലഭിച്ചത്. 'ടിപ്പു സുൽത്താൻ' എന്ന മറ്റൊരു ചരിത്ര ഡോക്യുമെന്ററിയും ലബീബ്‌ സംവിധാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട്‌ വെച്ചു നടന്ന ചടങ്ങിൽ പ്രസിദ്ധ കഥാകൃത്ത് രാമനുണ്ണി, ആലപ്പി അഷ്റഫ് എന്നിവരുടെ സാന്നിധ്യത്തിൽ പുരുഷൻ കടലുണ്ടിയിൽ നിന്നും ലബീബ്‌ അവാർഡ് ഏറ്റു വാങ്ങി. പുളിക്കൽ ആന്തിയൂർകുന്ന് അധ്യാപക ദമ്പതികളായ അബ്ദു സമദ് - ഖദീജ എന്നിവരുടെ മകനാണ് ലബീബ്‌.
*•••••••••••••••••••••••••*
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*കിക്ക്‌ബോക്സിങ് ചാമ്പ്യൻഷിപ്പ്:കേരളാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു*          •••••••••••••••••••••••••*{25-12-2021}* *(ശന...
25/12/2021

*കിക്ക്‌ബോക്സിങ് ചാമ്പ്യൻഷിപ്പ്:കേരളാ ടീം ജേഴ്‌സി പ്രകാശനം ചെയ്തു*

•••••••••••••••••••••••••
*{25-12-2021}* *(ശനി)*
https://bit.ly/3CrOhSt
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
രാജസ്ഥാനിൽ വെച്ച് നടക്കുന്ന IAKO സിൽവർ ജൂബിലി നഷ്ണൽ കിക്ക്‌ബോക്സിങ് ചാമ്പ്യൻഷിപ്പിന്റ കേരളാ ടീം ജേഴ്‌സി കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ പ്രകാശനം ചെയ്തു. ബൂട്ട് ലാൻഡ് സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് എം.ഡി ഹരികൃഷ്ണൻ ചെയർമാൻ സുജി രാധാകൃഷ്ണൻ എന്നിവർ ചേർന്ന് കേരള ടീം (KAK) ഭാരവാഹികൾക്ക് ജേഴ്‌സി കൈമാറി.ഡിസംബർ 28 മുതൽ ജനുവരി 1വരെ രാജസ്ഥാനിലെ ജോദ്പൂരിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.കേരത്തിൽ നിന്ന് 72പേരടങ്ങുന്ന ടീം ആണ് പങ്കെടുക്കുന്നത്.

🎅🎄🎄🎄🎄🎄🎄🎅
_*എല്ലാ വായനക്കാർക്കും പുളിക്കൽ ടൈംസിന്റെ ക്രിസ്തുമസ് ദിനാശംസകൾ*_
•••••••••••••••••••••••••
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

സംസ്ഥാന ജാവലിൻ ത്രോ; വെള്ളി മെഡൽ നേടിയ ആസിഫിന് പൗരാവലിയുടെ സ്വീകരണം•••••••••••••••••••••••••*{22-12-2021}* *(ബുധൻ)*https...
22/12/2021

സംസ്ഥാന ജാവലിൻ ത്രോ; വെള്ളി മെഡൽ നേടിയ ആസിഫിന് പൗരാവലിയുടെ സ്വീകരണം

•••••••••••••••••••••••••
*{22-12-2021}* *(ബുധൻ)*
https://bit.ly/3CrOhSt
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
പുളിക്കൽ: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ അണ്ടർ 18 ജാവലിൻ ത്രോ വിഭാഗത്തിൽ വെള്ളിമെഡൽ നേടി ആസിഫ് ടി സി കരുത്തു തെളിയിച്ചു. നേരത്തെ ജില്ലാ മീറ്റിൽ റൊക്കോർഡ് കുറിച്ച് സ്വർണ്ണ മെഡൽ നേടിയാണ് സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടിയത്.

മടങ്ങിയെത്തിയ ആസിഫിനെ ഇന്ന് വൈകുന്നേരം നാലു മണിക്ക് ആന്തിയൂർകുന്ന് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി അനുമോദിച്ചു. ആന്തിയൂർകുന്ന് ടി സി സീതിക്കോയയുടെ മകനാണ് ആസിഫ്.
•••••••••••••••••••••••••
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*മലയാളസാഹിത്യത്തിൽ  ഡോക്ടറേറ്റ്; രമ്യയെ വാർഡ് മെമ്പർ പി എൻ അഷറഫ് ആദരിച്ചു*•••••••••••••••••••••••••*{16-12-2021}* *(വ്യാ...
16/12/2021

*മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ്; രമ്യയെ വാർഡ് മെമ്പർ പി എൻ അഷറഫ് ആദരിച്ചു*
•••••••••••••••••••••••••
*{16-12-2021}* *(വ്യാഴം)*
https://bit.ly/3CrOhSt
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢

ആലുങ്ങൽ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ രമ്യയെ വാർഡ് മെമ്പർ ആദരിച്ചു. പതിനേഴാം വാർഡ്‌ മെമ്പർ പി എൻ അഷറഫ് ഇന്ന് രമ്യയെ വീട്ടിൽ ചെന്ന് ആദരിക്കുകയായിരുന്നു. രമ്യക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി അദ്ദേഹം ആശംസിച്ചു.
•••••••••••••••••••••••••
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*കൊട്ടപ്പുറത്തു അധിക പ്ലസ് ടു ബാച്ച്; തടത്തിൽ പറമ്പിൽ കൊമേഴ്സ് ബാച്ച് നിലനിർത്തി*•••••••••••••••••••••••••*{14-12-2021}*...
14/12/2021

*കൊട്ടപ്പുറത്തു അധിക പ്ലസ് ടു ബാച്ച്; തടത്തിൽ പറമ്പിൽ കൊമേഴ്സ് ബാച്ച് നിലനിർത്തി*

•••••••••••••••••••••••••
*{14-12-2021}* *(ചൊവ്വ)*
https://bit.ly/3CrOhSt
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
പുളിക്കൽ: പുളിക്കൽ പഞ്ചായത്തിലെ തടത്തില്‍ പറമ്പ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും കൊമേഴ്സ് ബാച്ച് മറ്റൊരു സ്കൂളിലേക്ക് മാറ്റിയ നടപടി മരവിപ്പിച്ചു. സ്കൂളിലെ കോമേഴ്സ് ബാച്ച് പുനഃസ്ഥാപിച്ച് കൊടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിര്‍ദേശം നല്‍കി.

ഇന്നലെ ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ ബാച്ചുകളും, ക്രമീകരണങ്ങളും ഏർപ്പെടുത്തിയപ്പോൾ കൊട്ടപ്പുറം സ്കൂളിനു അധികമായി ഒരു ബാച്ച് അനുവദിച്ചു. കഴിഞ്ഞ അധ്യയന വർഷം മികച്ച വിജയം നേടിയ പുളിക്കൽ പഞ്ചായത്തിന് ആശ്വാസമായിരിക്കുകയാണ് സർക്കാർ ഇടപെടൽ.

അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ബാച്ച് മാറ്റിയത് ആശങ്കക്ക് ഇടയാക്കിയതിനെ തുടർന്ന് വിവിധ തലങ്ങളിൽ ഇടപെടൽ നടന്നിരുന്നു. തുടർന്നാണ് ബാച്ച് പുന:സ്ഥാപിക്കുവാൻ മന്ത്രി നിർദ്ദേശം നൽകിയത്.
•••••••••••••••••••••••••
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*കോവിഡ് മുന്നണി പോരാളികളെ പുളിക്കൽ പഞ്ചായത്ത് ആദരിച്ചു*•••••••••••••••••••••••••*{09-12-2021}* *(വ്യാഴം)*https://bit.ly/...
09/12/2021

*കോവിഡ് മുന്നണി പോരാളികളെ പുളിക്കൽ പഞ്ചായത്ത് ആദരിച്ചു*

•••••••••••••••••••••••••
*{09-12-2021}* *(വ്യാഴം)*
https://bit.ly/3CrOhSt
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
പുളിക്കൽ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച പഞ്ചായത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും പുളിക്കൽ പഞ്ചായത്ത് ആദരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ സന്തോഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ, ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റു ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ തുടങ്ങി കോവിഡ് പ്രതിരോധ മുന്നണി പോരാളികളെ മുഴുവൻ ആദരിച്ചു.

ഇന്നലെ പഞ്ചായത്ത് ഹാളിൽ വച്ചു നടന്ന ചടങ്ങിലാണ് മൊമെന്റോ നൽകി പഞ്ചായത്ത് ഭരണ സമിതി ആദരിച്ചത്. ചടങ്ങ് പ്രസിഡന്റ് കെ.കെ മുഹമ്മദ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. ഭരണ സമിതി അംഗങ്ങൾ, വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
•••••••••••••••••••••••••
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*കായിക താരങ്ങൾക്ക് സഹായവുമായി പൂർവ്വ വിദ്യാർത്ഥികളായ സൈനികർ* •••••••••••••••••••••••••*{08-12-2021}* *(ബുധൻ)*https://bit...
08/12/2021

*കായിക താരങ്ങൾക്ക് സഹായവുമായി പൂർവ്വ വിദ്യാർത്ഥികളായ സൈനികർ*

•••••••••••••••••••••••••
*{08-12-2021}* *(ബുധൻ)*
https://bit.ly/3CrOhSt
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
പുളിക്കൽ: എഎംഎം ഹൈസ്ക്കൂളിലെ കായിക താരങ്ങൾക്ക് പിന്തുണയുമായി പൂർവ്വ കായിക വിദ്യാർത്ഥികളും നിലവിൽ സൈന്യത്തിൽ ജോലി ചെയ്യുന്നവരുമായി നാലു പേർ സ്കൂളിലെത്തി. സബാഹ് (സിഐഎസ്എഫ്‌ ) നാസിഹ്, മഹേഷ് (ഇരുവരും സിആർപിഎഫ്‌) രോഹിത് (ആർമി) ‌എന്നിവരാണ് വിദ്യാലയം സന്ദർശിച്ചു കായിക താരങ്ങൾക്ക് പരിശീലനത്തിനായി ജേഴ്സി സ്പോൺസർ ചെയ്തത്.

സ്‌കൂളിലെത്തിയ പൂർവ്വ കായിക താരങ്ങളെ പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി അനസ് പൊന്നാടയണിച്ചു ആദരിച്ചു. പ്രധാന അധ്യാപകൻ വി ആർ അജയകുമാർ, ഡെപ്യൂട്ടി എച്ച് എം ഇൻ ചാർജ് മോഹനൻ മാസ്റ്റർ, കായിക അദ്ധ്യാപകൻ അഷ്റഫ്, പ്രസാദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
•••••••••••••••••••••••••
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

*പുളിക്കൽ പഞ്ചായത്ത് കുടിവെള്ള പദ്ധതി അവലോകന യോഗം ചേർന്നു; ഏപ്രിൽ-മെയ് മാസത്തോടെ വിതരണം*•••••••••••••••••••••••••*{08-12...
08/12/2021

*പുളിക്കൽ പഞ്ചായത്ത് കുടിവെള്ള പദ്ധതി അവലോകന യോഗം ചേർന്നു; ഏപ്രിൽ-മെയ് മാസത്തോടെ വിതരണം*

•••••••••••••••••••••••••
*{08-12-2021}* *(ബുധൻ)*
https://bit.ly/3CrOhSt
🅟🅤🅛🅘🅚🅚🅐🅛 🅣🅘🅜🅔🅢
പുളിക്കൽ: പഞ്ചായത്തിൽ കുടിവെള്ള പദ്ധതി ജല ജീവൻ മിഷൻ പ്രവർത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു.
യോഗത്തിൽ, നിലവിൽ 50% നിർമ്മാണ പ്രവർത്തികൾ പൂർത്തിയായതായും ഏപ്രിൽ-മെയ് മാസത്തോടെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള വിതരണം നൽകി പദ്ധതി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ്‌ മാസ്റ്റർ പറഞ്ഞു.

യോഗത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സപ്പോർട്ടിങ് ഏജൻസിയായ കേരള ഗ്രാമീണ നിർമ്മാണ സമിതി അംഗങ്ങൾ, ഭരണ സമിതി അംഗങ്ങൾ, വാർഡ് മെമ്പർമാർ എന്നിവർ സംബന്ധിച്ചു.

ചില ഭാഗങ്ങൾ റോഡ് കുഴി എടുക്കുന്നതിന് പൊതുമരാമത്തു വകുപ്പിൽ നിന്നു അനുമതി ലഭിക്കാത്തത് നിർമ്മാണ പ്രവർത്തിയിൽ കാലതാമസം വരുത്തിയതായി യോഗം വിലയിരുത്തി.
•••••••••••••••••••••••••
*കൂടുതൽ വാർത്തകൾക്ക്*👇🏻
https://chat.whatsapp.com/Guu4uoEjqskCZJM2mJhEqJ
https://wa.me/917306097030
=============•========
🌐*പുളിക്കൽ ടൈംസ്* 🌐
=============•=======

Address

Kondotty

Alerts

Be the first to know and let us send you an email when പുളിക്കൽ ടൈംസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to പുളിക്കൽ ടൈംസ്:

Videos

Share


Other Media/News Companies in Kondotty

Show All