Kunnathoor media

Kunnathoor media വാർത്തകളിൽ സത്യം മാത്രം

അറിയിപ്പ്
18/06/2024

അറിയിപ്പ്

18/06/2024

രാവിലെ എവിടൊക്കെ മഴയുണ്ട്, ഇവിടെ പോരുവഴി കൊച്ചുതെരുവിൽ

കടയ്ക്കൽ ദേവസ്വം ബോർഡ് ജീവനക്കാരൻ വാഹനാപകടത്തിൽ  മരണപ്പെട്ടു.               കടയ്ക്കൽ ദേവസ്വംബോർഡിലെ ജീവനക്കാരൻ  ബിജു ഇന്...
18/06/2024

കടയ്ക്കൽ ദേവസ്വം ബോർഡ് ജീവനക്കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു.

കടയ്ക്കൽ ദേവസ്വംബോർഡിലെ ജീവനക്കാരൻ ബിജു ഇന്ന് രാവിലെ വയലയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. വീട്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് ബൈക്കിൽ വരവേ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കടക്കൽ ക്ഷേത്രത്തിലെ നാദസ്വരം കലാകാരനായിരുന്നു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ

മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എം.പിയും കോൺഗ്രസ് നേതാവുമായ കൊടിക്കുന്നിൽ സുരേഷിനെ ലോക്സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്...
18/06/2024

മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എം.പിയും കോൺഗ്രസ് നേതാവുമായ കൊടിക്കുന്നിൽ സുരേഷിനെ ലോക്സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു. എം.പിമാരുടെ സത്യപ്രതിജ്ഞ ഉൾപ്പെടെ കൊടിക്കുന്നിൽ സുരേഷിന്റെ അധ്യക്ഷതയിലാകും നടക്കുക.
പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ജൂൺ 24-ന് രാഷ്ട്രപതി മുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും.

17/06/2024

സനൽ സിനിമാപറമ്പും, മകളും, മനോഹര ഗാനം

17/06/2024

പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവ് പിടികൂടി, രണ്ടു പേർ അറസ്റ്റിൽ

17/06/2024

ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു

പശ്ചിമ ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിൽ ഗുഡ്‌സ് ട്രെയിൻ കൂട്ടിയിടിച്ച് അപകടം.15 പേർ മരണപ്പെട്ടു.നിരവധി പേർക്ക് പരി...
17/06/2024

പശ്ചിമ ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിൽ ഗുഡ്‌സ് ട്രെയിൻ കൂട്ടിയിടിച്ച് അപകടം.
15 പേർ മരണപ്പെട്ടു.
നിരവധി പേർക്ക് പരിക്ക്.

17/06/2024

പത്ത് വയസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കേരളപുരം സ്വദേശി ഷിബു (37) ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ കട്ടിലിൽ കിടന്ന വസ്ത്രം മടക്കിവെക്കാത്തത് എന്താണെന്ന് ചോദിച്ച് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. പ്രതിയായ ഷിബു 2022 ൽ മാതാവിന്റെ അച്ഛനെ തള്ളിയിട്ടു കൊന്ന കേസിലെ പ്രതിയാണ്. ഈ കേസിൽലെ ഏക ദൃ‌സാക്ഷിയാണ് ഈ കുട്ടി. ഈ കൊലപാതക കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ ആരംഭിക്കാനിരിക്കുകയാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചിട്ടുള്ളത്. മർദ്ദനസമയം കുട്ടിയും കുട്ടിയുടെ അനുജത്തിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മർദ്ദന വിവരം പുറത്തുപറയരുതെന്ന് പറഞ്ഞു കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഷിബു പ്രതിയായ കൊലപാതക കേസിൽ മൊഴിമാറ്റിപ്പറയാൻ വേണ്ടിയാണോ കുട്ടിയെ മർദിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

17/06/2024

ധീര സൈനികന് നാടിന്റെ അന്ത്യാഞ്ജലി

17/06/2024

ഈദ്ഗാഹ്, അലിമിയാൻ, പോരുവഴി

17/06/2024

പെരുന്നാൾ നിസ്കാരം പാറയിൽ മുക്ക്

*തീറ്റയിൽ പൊറോട്ട അമിതമായി; അഞ്ചുപശുക്കൾ ചത്തു*  *നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി* വെളിനല്ലൂർ  വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമ...
16/06/2024

*തീറ്റയിൽ പൊറോട്ട അമിതമായി; അഞ്ചുപശുക്കൾ ചത്തു*
*നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി*

വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിൽ തീറ്റയിൽ അമിതമായി പൊറോട്ട ചേർത്തത് വഴി 5 പശുക്കൾക്ക് ജീവഹാനി.
ഒൻപതണ്ണം അവശനിലയിൽ. മരിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സംഭവസ്ഥലം സന്ദർശിച്ച മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു.

പൊറോട്ടയും ചക്കയും അമിതമായി തീറ്റയിൽ ചേർത്തതു മൂലം വയർ കമ്പനം നേരിട്ട് പൈക്കൾ മരണപ്പെടുകയായിരുന്നു എന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ
ഡോ.ഡി. ഷൈൻകുമാറിൻ്റെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാരായ
ജി .മനോജ്
കെ.മാലിനി
എം.ജെ.സേതുലക്ഷ്മി
എന്നിവരടക്കുന്ന
എമർജൻസി റെസ്പോൺസ് ടീമാണ്
ചത്ത പശുക്കളുടെ പോസ്റ്റുമോർട്ടവും അവശനിലയിലായ പശുക്കളുടെ ചികിത്സയും നിർവഹിച്ചത്.

16/06/2024

പെരുന്നാൾ ആശംസകൾ

ആദരാജ്ഞലികൾ കുന്നത്തൂർ സ്വദേശിയായ സൈനികൻ ജമ്മു കാശ്മീരിൽ ജോലിക്കിടെ അപകടത്തിൽ മരിച്ചു.കുന്നത്തൂർ മാനാമ്പുഴ കോളാറ്റ് വീട്...
16/06/2024

ആദരാജ്ഞലികൾ
കുന്നത്തൂർ സ്വദേശിയായ സൈനികൻ ജമ്മു കാശ്മീരിൽ ജോലിക്കിടെ അപകടത്തിൽ മരിച്ചു.കുന്നത്തൂർ മാനാമ്പുഴ കോളാറ്റ് വീട്ടിൽ (ഗായത്രി) വിജയൻകുട്ടിയാണ്(48) മരിച്ചത്.മണ്ണു മാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരണം എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.28 വർഷമായി സൈനിക സേവനം അനുഷ്ഠിക്കുന്ന വിജയൻകുട്ടി കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അവസാനമായി നാട്ടിലെത്തിയത്.വീടിന് സമീപമുള്ള തൃക്കണ്ണാപുരം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്.മഹോർ ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം വിമാനതാവളത്തിൽ ഇന്നലെ രാത്രിയോടെ എത്തിച്ച മൃതദേഹം സൈനിക അധികൃതർ ഏറ്റുവാങ്ങി പാങ്ങോട് സൈനിക ക്യാമ്പിലേക്ക് മാറ്റി.തിങ്കൾ രാവിലെ ജന്മനാട്ടിൽ എത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനു ശേഷം പൂർണെ സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചു. സെക്ഷൻ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത് , ഇതു സം...
16/06/2024

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചു. സെക്ഷൻ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത് , ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. ഇതോടെ കയറ്റുമതിയും ഇറക്കുമതിക്കുമതിയും സാധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറി. ഇതു സംബന്ധിച്ച് കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ച മാർഗനിർദ്ദേശങ്ങൾ പൂർത്തീകരിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. ഓഫീസ് സൗകര്യങ്ങൾ , കെട്ടിടങ്ങൾ കപ്യൂട്ടർ സംവിധാനം, മികച്ച സർവ്വർ റൂം ഫെസിലറ്റി, തുടങ്ങി 12 മാർഗ നിർദ്ദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടു വച്ചിരുന്നത്. ഇതെല്ലാം പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ വിഴിഞ്ഞത്തിന് സാധ്യമായതോടെയാണ് അംഗീകാരം ലഭിച്ചത്. ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരമാണ് ഇതുവഴി വിഴിഞ്ഞത്തിന് ലഭിക്കുന്നത്.
ഇനി സെക്ഷൻ 8 , സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോർട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതിനുവേണ്ട സജ്ജീകരണങ്ങളും പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്ന് നേരത്തെ ലഭിച്ചിരുന്നു. (ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകൾ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട്.) ഇന്ത്യയുടെ പ്രാദേശിക ഭാഗങ്ങളിൽ നിന്ന് ചെറുകപ്പലുകളിലെത്തുന്ന ചരക്കുകൾ/കണ്ടെയ്നറുകൾ വിഴിഞ്ഞത്തു വച്ച് വമ്പൻ മദർഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനാകും. വിദേശത്തുനിന്ന് മദർഷിപ്പുകളിലെത്തുന്ന കണ്ടെയ്നറുകൾ വിഴിഞ്ഞത്തുവച്ച് ചെറുകപ്പലുകളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്കും അയക്കാം.

സ. വി എൻ വാസവൻ
തുറമുഖ വകുപ്പ് മന്ത്രി

16/06/2024

ചിതറ പോലിസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകൾ അടിച്ചു തകർത്തു

16/06/2024

നാളെ ബലിപെരുന്നാൾ, ഏവർക്കും ആശംസകൾ

15/06/2024

തിളക്കം, പ്രീമെട്രിക് ഹോസ്റ്റലിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. ശാസ്താംകോട്ട

15/06/2024

തൃശൂരിൽ ഇന്നുണ്ടായ ഭൂചലനത്തിന്റെ ദൃശ്യങ്ങൾ

14/06/2024

വാർത്തകൾ കാണുന്നവർ ദയവായി പേജ് ഫോളോ ചെയ്തു സഹകരിക്കുക 🙏

14/06/2024

SDPI യുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ പ്രവർത്തക കൺവൻഷൻ നടത്തി

14/06/2024

അമിത വേഗതയിൽ എത്തിയ ഇരുചക്ര വാഹനം ഇടിച്ചു കമ്പലടി സ്വദേശി മരണപ്പെട്ടു, CCTV ദൃശ്യങ്ങൾ

ആദരാജ്ഞലികൾ അമിത വേഗതയിൽ എത്തിയ ഇരുചക്ര വാഹനം ഇടിച്ചു കമ്പലടി സ്വദേശി മരണപ്പെട്ടു
14/06/2024

ആദരാജ്ഞലികൾ
അമിത വേഗതയിൽ എത്തിയ ഇരുചക്ര വാഹനം ഇടിച്ചു കമ്പലടി സ്വദേശി മരണപ്പെട്ടു

14/06/2024

വയ്യാങ്കര ഷമീറിന്റെ മൃ ത ദേ ഹം വീട്ടിലെത്തിച്ചു

14/06/2024

വയ്യാങ്കര ഷമീറിന്റെ മൃ ത ദേ ഹം അൽപ സമയത്തിനകം വീട്ടിലെത്തിക്കും

ആദരാജ്ഞലികൾ കുവൈറ്റ് അപകടം ജില്ലയിലുള്ള ഒരാൾ കൂടി മരണപ്പെട്ടു. കടവൂർ കണ്ണിമൂലയിൽ സുമേഷ് എസ്. പിള്ളയാണ് മരണപ്പെട്ടത്. ഇതോ...
14/06/2024

ആദരാജ്ഞലികൾ
കുവൈറ്റ് അപകടം ജില്ലയിലുള്ള ഒരാൾ കൂടി മരണപ്പെട്ടു. കടവൂർ കണ്ണിമൂലയിൽ സുമേഷ് എസ്. പിള്ളയാണ് മരണപ്പെട്ടത്. ഇതോടെ കൊല്ലം ജില്ലയിൽ നിന്നുള്ള 5 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു

13/06/2024

കുവൈത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്ത ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് 8 ലക്ഷം രൂപ വീതം അടിയന്തിര സഹായം നൽകുമെന്ന് എൻ. ബി. ടി സി കമ്പനി അധികൃതർ പ്രഖ്യാപിച്ചു.
കുടുംബത്തിന്റെ മറ്റു ആവശ്യങ്ങളിൽ കമ്പനി എപ്പോഴും കൂടെയുണ്ടാകുമെന്നും മരിച്ചയാളുകളുടെ ഇൻഷുറൻസ് പരിരക്ഷയുടെ തുക, മറ്റു സേവന ആനുകൂല്യങ്ങൾ, ആശ്രിതർക്ക് ജോലി എന്നിവ നൽകുന്നതിനും തങ്ങൾ ഉത്തര വാദിത്തത്തോട് കൂടി പ്രവർത്തിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കുന്നതിനു എംബസിയുമായും കുവൈത്ത് അധികൃതരുമായും ചേർന്ന് പ്രവർത്തിച്ചു വരികയാണ്.മരണമടഞ്ഞ സഹോദരങ്ങളുടെ വേർപാടിനെ തുടർന്ന് ദുഖത്തിൽ കഴിയുന്ന കുടുംബങ്ങളോട് എന്നും തങ്ങൾ ചേർന്ന് നിൽക്കുമെന്നും ദൗർഭാഗ്യകരമായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കമ്പനി അധികൃതർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

കുവൈറ്റ് അപകടം മൃതദേഹങ്ങൾ നാളെ കൊച്ചിയിൽ എത്തിക്കും
13/06/2024

കുവൈറ്റ് അപകടം മൃതദേഹങ്ങൾ നാളെ കൊച്ചിയിൽ എത്തിക്കും

ആദരാഞ്ജലികൾ.കുവൈറ്റിൽ വച്ചുണ്ടായ തീപിടത്തിൽ കരുനാഗപ്പള്ളി ആലുംതറമുക്ക് സ്വദേശി ഡെന്നി ബേബി (33) മരണപ്പെട്ടു. കളത്തിൽ വടക...
13/06/2024

ആദരാഞ്ജലികൾ.
കുവൈറ്റിൽ വച്ചുണ്ടായ തീപിടത്തിൽ കരുനാഗപ്പള്ളി ആലുംതറമുക്ക് സ്വദേശി ഡെന്നി ബേബി (33) മരണപ്പെട്ടു. കളത്തിൽ വടക്കേ തറയിൽ (ലക്ഷ്മി ഭവനം) ബേബി കരുണാകരൻ്റെയും ഹില്ലാരി ബേബിയുടെയും മകനാണ്. സെയിൽസ് കോർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു.

Address

Kampalady
Kollam
690520

Telephone

+919846612861

Website

Alerts

Be the first to know and let us send you an email when Kunnathoor media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kunnathoor media:

Videos

Share

Nearby media companies


Other Media/News Companies in Kollam

Show All