Redfish Media

Redfish Media Redfish Media is not an official page of the Left Party, including the CPI (M). It is a group of peo

⭕𝙀𝙢𝙥𝙤𝙬𝙚𝙧𝙞𝙣𝙜 𝙍𝙖𝙞𝙡𝙬𝙖𝙮 𝙀𝙢𝙥𝙡𝙤𝙮𝙚𝙚𝙨, 𝙐𝙥𝙝𝙤𝙡𝙙𝙞𝙣𝙜 𝙄𝙣𝙩𝙚𝙜𝙧𝙞𝙩𝙮‼️🗳️ 𝐒𝐮𝐩𝐩𝐨𝐫𝐭 𝐃𝐑𝐄𝐔, 𝐌𝐚𝐤𝐞 𝐘𝐨𝐮𝐫 𝐕𝐨𝐢𝐜𝐞 𝐂𝐨𝐮𝐧𝐭❗🗳️💰 𝗖𝗠𝗗𝗧/𝗦𝘂𝗿𝗲𝘁𝘆 𝗟𝗼𝗮𝗻 – Empowe...
20/08/2023

⭕𝙀𝙢𝙥𝙤𝙬𝙚𝙧𝙞𝙣𝙜 𝙍𝙖𝙞𝙡𝙬𝙖𝙮 𝙀𝙢𝙥𝙡𝙤𝙮𝙚𝙚𝙨, 𝙐𝙥𝙝𝙤𝙡𝙙𝙞𝙣𝙜 𝙄𝙣𝙩𝙚𝙜𝙧𝙞𝙩𝙮‼️

🗳️ 𝐒𝐮𝐩𝐩𝐨𝐫𝐭 𝐃𝐑𝐄𝐔, 𝐌𝐚𝐤𝐞 𝐘𝐨𝐮𝐫 𝐕𝐨𝐢𝐜𝐞 𝐂𝐨𝐮𝐧𝐭❗🗳️

💰 𝗖𝗠𝗗𝗧/𝗦𝘂𝗿𝗲𝘁𝘆 𝗟𝗼𝗮𝗻 – Empowerment through loans up to 15 Lakhs.

🏡 𝗛𝗼𝘂𝘀𝗶𝗻𝗴 𝗟𝗼𝗮𝗻 – Amplifying possibilities with loans up to 50 times Basic Pay.

💍 𝗠𝗮𝗿𝗿𝗶𝗮𝗴𝗲 𝗟𝗼𝗮𝗻 – Investing in dreams, with up to 20 Lakhs for member's wards.

📚 𝗘𝗱𝘂𝗰𝗮𝘁𝗶𝗼𝗻𝗮𝗹 𝗟𝗼𝗮𝗻 – Nurturing futures through financial support for educational fees.

🚗 𝗖𝗮𝗿 𝗟𝗼𝗮𝗻 – Paving the way for aspirations with loans up to 10 Lakhs.

📉 𝗥𝗲𝗱𝘂𝗰𝗲𝗱 𝗜𝗻𝘁𝗲𝗿𝗲𝘀𝘁 𝗥𝗮𝘁𝗲 – From 12% to 8%: easing the path to financial growth.

💼 𝗛𝗲𝗮𝗹𝘁𝗵 𝗜𝗻𝘀𝘂𝗿𝗮𝗻𝗰𝗲 𝗦𝗰𝗵𝗲𝗺𝗲 – Shielding Members with coverage up to 3 Lakhs.

⚖️ 𝗝𝗣𝗔𝗜 𝗦𝗰𝗵𝗲𝗺𝗲 – Ensuring security, with 15 Lakhs Accidental Death Benefits for nominee/legal heir.

📱 𝗘𝗖𝗠𝗦 (𝗘𝗺𝗽𝗹𝗼𝘆𝗲𝗲𝘀 𝗖𝗿𝗲𝗱𝗶𝘁 𝗠𝗮𝗻𝗮𝗴𝗲𝗺𝗲𝗻𝘁 𝗦𝘆𝘀𝘁𝗲𝗺) – Modernizing finance through our dedicated App.

💳 𝗔𝗹𝗹 𝗣𝗮𝘆𝗺𝗲𝗻𝘁𝘀 – Seamlessly managed via Member's bank accounts, including dividends.

🕒 𝗠𝗲𝗺𝗯𝗲𝗿 𝗕𝗲𝗻𝗲𝗳𝗶𝘁𝘀 – Tenure-based loan eligibility for those with over 10 years of service, without surety.

🔍𝗖𝗕𝗜 𝗘𝗻𝗾𝘂𝗶𝗿𝘆 – Advocating transparency through a call for investigation against current SRMU Directors and MD.

🗳️ 𝗠𝗼𝗱𝗶𝗳𝗶𝗲𝗱 𝗘𝗹𝗲𝗰𝘁𝗶𝗼𝗻𝘀 – Ensuring diversity with region-based alterations for SC/ST and Women Directors.

🗳️ 𝗖𝗵𝗼𝗼𝘀𝗲 𝗜𝗻𝘁𝗲𝗴𝗿𝗶𝘁𝘆, 𝗖𝗵𝗼𝗼𝘀𝗲 𝗘𝗺𝗽𝗼𝘄𝗲𝗿𝗺𝗲𝗻𝘁. 𝗦𝘂𝗽𝗽𝗼𝗿𝘁 𝗗𝗥𝗘𝗨‼️

24/07/2023

പ്രധാനമന്ത്രി പാർലമെൻ്റിൽ വന്നു സംസാരിക്കുക എന്നത് അദ്ദേഹം കാണിക്കുന്ന എന്തെങ്കിലും സൗമനസ്യം അല്ല. അത് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്ന ഉത്തരവാദിത്ത്വമാണ് .!! പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ പാർലമെന്റിനു വിധേയമായി വേണം പ്രവർത്തിക്കാൻ. ആ അടിസ്ഥാന തത്വത്തിലാണ് നമ്മുടെ ജനാധിപത്യം നിലകൊള്ളുന്നത്.. മണിപ്പൂർ വിഷയത്തിൽ ഇന്ന് മാതൃഭൂമി ന്യൂസിൽ നടന്ന ചർച്ച..

23/07/2023

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിൻസിക്ക് അഭിനന്ദനങ്ങൾ നേരുന്നു.
രേഖ സിനിമയിൽ വിൻസിയുടേത് മികച്ച പ്രകടനമായിരുന്നു എന്നതിൽ യാതൊരു തർക്കവുമില്ല. ഇനിയും നല്ല കഥാപാത്രങ്ങൾ വിൻസിക്ക് ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.

10/07/2023

മറുനാടനെ താങ്ങുന്ന
സതീശൻ്റെയും,രമ്യ ഹരിദാസിൻ്റെയും
കാപട്യം വലിച്ച് കീറി
ഭിത്തിയിൽ ഒട്ടിക്കുന്നു💥
സംഘികളുടെ കുഴലൂത്തുകാരനായ
ഷാജനെ താങ്ങാൻ ഉളുപ്പുണ്ടോ
കൊങ്ങികളേ 😆👇

08/07/2023

⭕️ 40,000 പൊതിച്ചോറുകൾ ആണ് ഒരു ദിവസം കൊടുക്കുന്നത്. അതായത് ഒരു കൊല്ലം കൊണ്ട്

🌹 40,000 x 365 = 1,46,00,000 പൊതിച്ചോറുകൾ

🌹 1,46,00,000 X 6 Years = 8,76,00,000 പൊതിച്ചോറുകൾ 6 കൊല്ലം കൊണ്ട്.

🌹 ഇനി അത് ആവറേജ് 50 രൂപ വച്ചു കൂട്ടുക ആണ് എങ്കിൽ
8,76,00,000 X 50 = 5,25,60,00,000/- അഞ്ഞൂറ്റി ഇരുപത്തി അഞ്ചു കോടി അറുപത് ലക്ഷം രൂപ..‼️

🌹 ആ മലയാളികളോടാണ് 6000 കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയക്കു വേണ്ടി 57 കോടി ചിലവാക്കിയതിനെ കുറിച് പറയുന്നത്...

🌹 നാം ഒരു കോട്ടയാണ് മതനിരപേക്ഷ തയുടെ, മനുഷ്യത്വത്തിന്റെ കോട്ട. അത് ഏതു മാപ്ര വിചാരിച്ചാലും തൊടാൻ പറ്റില്ല.

15/05/2023

2018 എന്ന സിനിമ ഈ വീഡിയോയിലുണ്ട്...
ഇതാണ് യഥാർത്ഥ 2018 സിനിമ. ഈ വീഡിയോ ഒന്ന് കാണണം....
ഇത് മനോരമ ചാനല്‍ 2021 മെയ് 2 ന് രാത്രി സംപ്രേക്ഷണം ചെയ്തതാണ്...
എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ച അന്ന്...
മനോരമ പറഞ്ഞ ഒരു യാഥാര്‍ത്ഥ്യം ....

മണിയാശാനെ അപമാനിച്ച അന്ന് ജൂഡിലെ അല്‍പത്തരം മലയാളികള്‍ തിരിച്ചറിഞ്ഞതാണ്.അയാളുടെ രാഷ്ട്രീയവും....
പലരും ഈ പടത്തെപറ്റി എഴുതിയത് അതില്‍ മുഖ്യമന്ത്രിയുടേയും, പ്രതിപക്ഷനേതാവിനേയും, സെെന്യത്തേയും, പോലീസിനേയും, എന്‍ഡിആര്‍ എഫ് അംഗങ്ങളേയും, സര്‍ക്കാര്‍സംവിധാനങ്ങളെയും ഒന്നും കാണിക്കാതെ ഒരു കലക്ടറും മത്സ്യതൊഴിലാളികളും കുറച്ച് ആളുകളും ചേര്‍ന്ന് നടത്തിയ ദൗത്യമാണ് 2018 പ്രളയം എന്നാണ്...
സത്യത്തില്‍ ഈചിത്രം ചരിത്രത്തെ റദ്ദ് ചെയ്യുന്ന ഒന്നാണ്. 5 വര്‍ഷത്തെ പ്രളയക്കെടുതികളുടെ ചിത്രമാണോ ഇന്ന്. ഈ നാട് പ്രളയക്കെടുതികളെ അതിജീവിച്ച് നഷ്ടപെട്ടതെല്ലാം തിരിച്ചുപിടിച്ചു... എങ്ങനെയാണ് എന്നത് ദാ ഈ വീഡിയോയിലുണ്ട്.... മനോരമയാവുമ്പോള്‍ ഇവിടത്തെ അരാഷ്ട്രീയകൂട്ടങ്ങള്‍ക്കും സുഖിക്കും...

മത്സ്യതൊഴിലാളികള്‍ എത്ര സാഹസികമായി ആണ് ചെങ്ങന്നൂരും മറ്റും ആളുകളെ രക്ഷിച്ചത്. അതൊന്നും ചിത്രീകരിക്കാന്‍ ജൂഡ് എന്ന അല്‍പന് സാധിച്ചില്ല....
പ്രളയദിനങ്ങള്‍ ഇന്നും അതുപോലെ മനസിലുണ്ട്...
ജൂഡ് എഴുതിയത് സങ്കല്‍പവൂം, അര്‍ത്ഥസത്യങ്ങളുമാണ്...

ഇവിടെ ദുരിതാശ്വാസ ക്യാമ്പുകള്‍ വരെ വളരെ ഭംഗിയായി ആണ് സര്‍ക്കാര്‍ കെെകാര്യം ചെയ്തത്....
സത്യത്തില്‍ ജൂഡ് റിയാലിറ്റി ചിത്രീകരിക്കുന്നതില്‍ പരാജയപെട്ടു.....

മോനെ ജൂഡേ പടം ഹിറ്റായിക്കാണും...
പക്ഷേ ഈ പടം കണ്ട എല്ലാവരും നിങ്ങളിലെ ആ ദുഷിച്ച ഒളിച്ചുകടത്ത് കണ്ടുപിടിച്ചിട്ടുണ്ട്....

അരാഷ്ട്രീയ ഊളത്തരം കെെമുതലായുള്ള ശരാശരിയാളുടെ മനോനിലയില്‍ നിന്ന് ചിത്രീകരിച്ച യാഥാർത്ഥ്യത്തോട് തെല്ലും നീതിപുലർത്താത്ത പടമാണ് 2018..

സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ- സ്റ്റോറുകളാകും. പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടക...
14/05/2023

സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ- സ്റ്റോറുകളാകും. പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവത്ക്കരിച്ച് കെ - സ്റ്റോറുകളാക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 108 കെ - സ്റ്റോറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വിൽപ്പന, 10,000 രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങൾ, മിൽമ ഉത്പന്നങ്ങൾ, മിനി എൽ പി ജി സിലിണ്ടർ എന്നീ സേവനങ്ങള്‍ കെ-സ്റ്റോറുകള്‍ മുഖേന ലഭ്യമാക്കും.

ഭക്ഷ്യസാധനങ്ങളുടെ ചോർച്ച പൂർണ്ണമായി തടയുന്നതിനും വാതിൽപ്പടി വിതരണം കൃത്യതയോടെ നടപ്പാക്കുന്നതിനുമായി ഒരു ജി പി എസ് ട്രാക്കിംഗ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. പയ്യന്നൂർ, കോന്നി, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ശാസ്ത്രീയമായി ഗോഡൗൺ നിർമ്മിക്കുന്നതിന് 17 കോടി രൂപയുടെ പദ്ധതിയും ആവിഷ്ക്കരിച്ചു. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കും. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

13/05/2023
🌹 48 മണിക്കൂറിൽ 78 ലക്ഷം പേരാണ് "ദി കേരള സ്റ്റോറി" എന്ന BJP പ്രൊപ്പോഗാണ്ട സിനിമയെ പൊളിച്ച ധ്രുവ്‌ റാഠിയുടെ വീഡിയോക്ക് ലഭ...
12/05/2023

🌹 48 മണിക്കൂറിൽ 78 ലക്ഷം പേരാണ് "ദി കേരള സ്റ്റോറി" എന്ന BJP പ്രൊപ്പോഗാണ്ട സിനിമയെ പൊളിച്ച ധ്രുവ്‌ റാഠിയുടെ വീഡിയോക്ക് ലഭിച്ചത്.

🌹 "ദി കേരള സ്റ്റോറി" യുടെ പുറകിലെ നുണയും പ്രൊപ്പഗാണ്ടയും കൃത്യമായി വിവരിക്കുകയാണ് പ്രശസ്ത വ്ലോഗ്ഗർ Dhruv Rathee 🔥

ഒരു ദിവസം കൊണ്ട്‌ 5 Million+ views, 85K+ കമന്റ്സ്.

⭕ ബംഗാളിൽ മമത ഈ സിനിമ ബാൻ ചെയ്തില്ലേ എന്തുകൊണ്ട് കേരളത്തിൽ ചെയ്തില്ല എന്നു സുഡാപ്പി - മൗദൂദി - ജമ്മാത്തേ ഇസ്ലാമി തീവ്രവാദികൾ കരയുന്നുണ്ടായിരുന്നു.

⭕ ദി കേരള സ്റ്റോറി എന്ന പ്രൊപ്പോഗാണ്ട സിനിമയെ കേരളം മികച്ച രീതിയിൽ തന്നെ ആണ് കൈകാര്യം ചെയ്തത്. അവർ അതിലെ നുണകളെ എതിർത്തു, പക്ഷേ സിനിമ നിരോധിച്ചില്ല..‼️🔥 ജനങ്ങൾ അത് കാണാൻ പോയില്ല, അതുകൊണ്ട് തിയേറ്ററുകൾക്ക് ഇത് തുടർന്നു കൊണ്ട് പോകുന്നതും സാമ്പത്തികമായി ലാഭമില്ല. 600 തീയറ്ററുകളിൽ 19 സ്ക്രീനുകളിലോ മറ്റോ മാത്രേ ഇപ്പഴും കാണിക്കുന്നുള്ളൂ..

⭕ കേരളത്തിൽ നിന്ന് നിങ്ങൾക്ക് ഏറെ ഇനിയും പഠിക്കാനുണ്ട്. നമ്മൾ ഒരിക്കലും വെറുപ്പിനെ ജയിക്കാൻ അനുവദിക്കാറില്ല.. അത് സിനിമയിലായാലും തിരഞ്ഞെടുപ്പിലായാലും..‼️

🌹 ഒരുപക്ഷേ ആ വൃത്തികെട്ട പ്രൊപഗാണ്ട സിനിമയേക്കാൾ കൂടുതൽ ആളുകൾ കണ്ട വീഡിയോ ധ്രുവ്‌ റാഠിയുടെ ഈ പൊളിച്ചെടുക്കൽ വീഡിയോ ആയിരിക്കും. ഠാക്കൂർ സേനയുടെ Payroll ൽ ഉള്ള ഒറ്റ മുഖ്യധാരാ മലയാള മാധ്യമങ്ങളും ഈ സിനിമക്ക് എതിരെ എഴുതില്ല..

അതുകൊണ്ട് കാണുക, പ്രചരിപ്പിക്കുക..

⭕ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരം ഉള്ള പത്രത്തിന്‍റെ സര്‍ക്കുലേഷന്‍ എത്രയാണെന്ന പറഞ്ഞേ..❓😊

ഇതോടൊപ്പമുള്ള വാർത്ത മലയാള മനോരമയുടേതാണ്‌. വാർത്തയിൽ സമ്മതിക്കുന്നു, അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും സർക്കാരിന്‌ പി...
09/05/2023

ഇതോടൊപ്പമുള്ള വാർത്ത മലയാള മനോരമയുടേതാണ്‌. വാർത്തയിൽ സമ്മതിക്കുന്നു, അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും സർക്കാരിന്‌ പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്ന്. അതിന്‌ കാരണം ചെലവു ചുരുക്കലാണ്‌. വാർത്തയുടെ അടിസ്ഥാനം സി എ ജിയുടെ കണക്കുകളാണ്‌. കേന്ദ്രസർക്കാർ ജിഎസ്‌ടി വകയിൽ നൽകേണ്ട തുക നൽകാത്തതും, കടമെടുപ്പ്‌ പരിധി വെട്ടിച്ചുരുക്കിയതുമാണ്‌ ഗുരുതര പ്രതിസന്ധിക്ക്‌ കാരണമെന്ന സത്യം വാർത്തയിൽ വെളിപ്പെടുത്തുന്നു. അതിനെ എങ്ങനെയാണ്‌‌ കേരളം മറികടന്നത്‌ എന്ന 'രഹസ്യവും' വാർത്തയിൽ പറയുന്നുണ്ട്‌. സ്വന്തം വരുമാനം കൂട്ടിയും ചെലവ്‌ കർശനമായി ചുരുക്കിയും പ്രതിസന്ധി മറികടന്നുവെന്നാണ്‌ സിഎജി കണക്കുകളുടെ അടിസ്ഥാനത്തിൽ മനോരമ തന്നെ പറയുന്നത്‌. ചെലവ്‌ ചുരുക്കലിലൂടെ 18,685 കോടി സർക്കാർ ലാഭിച്ചുവെന്നും പറയുന്നു. എന്നാൽ ചെലവ്‌ ചുരുക്കിയപ്പോഴും ക്ഷേമ പെൻഷനുകളിലോ മറ്റ്‌ ആനുകൂല്യങ്ങളിലോ വെട്ടിക്കുറവ്‌ വരുത്തിയില്ല എന്നതും പ്രത്യേകം ഓർക്കണം.

ധൂർത്ത്‌, പാഴ്ചെലവ്‌, ആർഭാടം എന്നെല്ലാം ആക്ഷേപിച്ച്‌‌ പരമ്പര എഴുതിയവർ തന്നെ, ഒടുവിൽ സർക്കാർ കർശനമായി ചെലവ്‌ ചുരുക്കിയെന്ന സത്യം വെളിപ്പെടുത്തുമ്പോൾ എന്ത്‌ പറയണം? മറ്റൊന്നു കൂടി വാർത്തയിൽ നിന്ന് വ്യക്തമാകുന്നു. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട രണ്ടിനങ്ങൾ ഒഴികെ മറ്റെല്ലാ വരുമാന സ്രോതസുകളിൽ നിന്നും സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ലക്ഷ്യം മറികടക്കാനായി. ഇതിലൂടെ വരവും ചെലവും തമ്മിലുള്ള അന്തരം 81 ശതമാനത്തിൽ നിന്ന് 41 ശതമാനമായി-നേർപകുതിയായി- ഒറ്റയടിക്ക്‌ കുറയ്ക്കാനായി.

പെൻഷൻ മുടങ്ങുമെന്ന്, ശമ്പളം കിട്ടാതാവുമെന്ന്, ട്രഷറി പൂട്ടുമെന്ന്, കേരളം കടക്കെണിയിലാണെന്ന്, കുത്തുപാള എടുക്കുമെന്ന് പറഞ്ഞവരെയും പ്രതീക്ഷിച്ചിരുന്നവരേയും നിരാശരാക്കുന്നതാണ്‌ ഈ വാർത്തയിൽ തെളിയുന്ന സത്യം

കോട്ടയത്തിന്റെ പശ്ചാത്തല വികസനരംഗത്ത്‌ ഗതിവേഗം പകർന്ന്‌ നിരവധി റോഡുകളാണ്‌ ആധുനിക നിലവാരത്തിലേക്ക്‌ ഉയർത്തിയത്‌. സർക്കാരി...
09/05/2023

കോട്ടയത്തിന്റെ പശ്ചാത്തല വികസനരംഗത്ത്‌ ഗതിവേഗം പകർന്ന്‌ നിരവധി റോഡുകളാണ്‌ ആധുനിക നിലവാരത്തിലേക്ക്‌ ഉയർത്തിയത്‌. സർക്കാരിന്റെ ഇച്ഛാശക്തിയിൽ ഇതുവരെ കാണാത്ത വികസനക്കുതിപ്പിനാണ്‌ ജില്ല സാക്ഷ്യം വഹിക്കുന്നത്‌. വർഷങ്ങളായുള്ള കാത്തിരിപ്പിന്‌ വിരാമംകുറിച്ച്‌ ഈരാറ്റുപേട്ട - വാഗമൺ റോഡ്‌ യാഥാർഥ്യമായതാണ്‌ ഇതിൽ പ്രധാനം. കോട്ടയം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പണി പൂർത്തിയായതോടെ സഞ്ചാരികൾക്ക്‌ വാഗമണ്ണിലേക്ക്‌ പുതുപുത്തൻ യാത്രാനുഭവമാണ്‌ നൽകുന്നത്‌.

ടൂറിസത്തിനുകൂടി പ്രാധാന്യമുള്ള തണ്ണീർമുക്കം ബണ്ട് റോഡും ബിഎം ബിസി നിലവാരത്തിൽ പൂർത്തീകരിച്ചു. വർഷങ്ങളമായി പ്രധാന പ്രവൃത്തികളൊന്നും നടക്കാതിരുന്ന കല്ലറ- വെച്ചൂർ റോഡ് നവീകരിക്കണമെന്നത് ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു. മൂന്ന് കോടി രൂപയാണ്‌ ഇതിനായി വകയിരുത്തിയത്‌. ആധുനിക നിലവാരത്തിൽ റോഡ് നവീകരിച്ചു. ജില്ലയിലെ പ്രധാന പാതയായ ചിത്രശാല അമ്മങ്കരി നസ്രത് റോഡും ആധുനിക നിലവാരത്തിലായി.

ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 20.197 കി.മീ റോഡാണ് ആധുനിക നിലവാരത്തിൽ പുനരുദ്ധരിച്ചത്‌. ഗാന്ധിനഗർ–- മെഡിക്കൽ കോളേജ് റോഡ്, മെഡിക്കൽ കോളേജ് ഭാഗത്തെ തിരക്കുകളൊഴിവാക്കി പോകാൻ സാധിക്കുന്ന ബാബു ചാഴികാടൻ റോഡ്, കുടയംപടി പരിപ്പ് റോഡ്, മാന്നാനം–- കൈപ്പുഴ റോഡ്, മാന്നാനം–- പുലിക്കുട്ടിശ്ശേരി റോഡ്, കൈപ്പുഴ–- അതിരമ്പുഴ റോഡ്, അതിരമ്പുഴ–- പാറോലിക്കൽ റോഡ്, അതിരമ്പുഴ വേദഗിരി റോഡ് എന്നിവയാണത്‌. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനായി മെറ്റീരിയൽ പുനരുപയോഗം ഉൾപ്പെടുന്ന ടാറിങ് പ്രവൃത്തി, സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിൽ പേവ്‌മെന്റ് ക്വാളിറ്റി കോൺക്രീറ്റ് എന്നീ നൂതന സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ്‌ ഈ റോഡുകൾ നിർമിച്ചിരിക്കുന്നത്‌.

ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറ റോഡും സർക്കാരിന്റെ ഇടപെടലിൽ വെട്ടിത്തിളങ്ങുകയാണ്‌. മേലുകാവ് മുതൽ ഇലവീഴാപൂഞ്ചിറ വരെയുള്ള അഞ്ചര കിലോമീറ്റർ റോഡിന്റെ ആദ്യഘട്ട ടാറിങ്‌ പ്രവൃത്തിയായ ബിഎം പൂർത്തീകരിച്ചു. കലുങ്കുകൾ ഉൾപ്പെടെ നവീകരിച്ചു. വൈക്കം–- വെച്ചൂർ റോഡ്‌ കിഫ്ബിയിൽനിന്ന് 93.73 കോടി രൂപ വിനിയോഗിച്ച് ആധുനികനിലവാരത്തിൽ നവീകരിക്കുന്നതിന്റെ പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണ്. ജില്ലയിലെ ഗ്രാമീണ റോഡുകൾ ഉൾപ്പെടെ എല്ലാ പാതകളും ആധുനിക നിലവാരത്തിലേക്ക്‌ മാറിയതോടെ ജനങ്ങളുടെ യാത്ര സുഗമമായി.

കേരളത്തിൽ കണ്ടുവരുന്ന അഞ്ച് തരം ജീവികൾ..‼️1️⃣ മനുഷ്യർ 2️⃣ മൃഗങ്ങൾ 3️⃣ സംഘികൾ 4️⃣ കെ. സുധാകരൻ 5️⃣ മാപ്ര ആദ്യ രണ്ടെണ്ണത്തി...
08/05/2023

കേരളത്തിൽ കണ്ടുവരുന്ന അഞ്ച് തരം ജീവികൾ..‼️

1️⃣ മനുഷ്യർ
2️⃣ മൃഗങ്ങൾ
3️⃣ സംഘികൾ
4️⃣ കെ. സുധാകരൻ
5️⃣ മാപ്ര

ആദ്യ രണ്ടെണ്ണത്തിനും സാഹചര്യത്തോട് എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് ധാരണയുണ്ട്.

മൂന്നാമത്തെ കൂട്ടർ വേറെ ഏതോ നൂറ്റാണ്ടിൽ പെട്ടുപോയ മനുഷ്യത്വമില്ലാത്ത ജനസമൂഹമാണ്.

നാല് മൂന്നിന്റേയും അഞ്ചിന്റെയും സങ്കര ഇനമാണ്.

അഞ്ചാമത്തേതിനെ നിർവചിക്കാൻ 'മനുഷ്യർക്ക്' കഴിയില്ല..‼️

സർവീസ് ആരംഭിച്ച് 12 ദിവസങ്ങൾ കൊണ്ട് കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. പന്ത്ര...
07/05/2023

സർവീസ് ആരംഭിച്ച് 12 ദിവസങ്ങൾ കൊണ്ട് കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. പന്ത്രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം 5 മണി വരെ 1,06,528 ആളുകളാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്കാകെ നന്ദി രേഖപ്പെടുത്തുന്നു.

കേരളത്തിന്റെ വാട്ടർമെട്രോ രാജ്യത്തിന്റെ വണ്ടർ മെട്രോ ആയിരിക്കുകയാണ്. നിലവിൽ ഹൈക്കോർട്ട്-വൈപ്പിൻ, വൈറ്റില-കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. എത്രയും പെട്ടെന്നുതന്നെ കൂടുതൽ റൂട്ടുകളിൽ കൂടുതൽ ബോട്ടുകൾ ഇറക്കി സർവീസ് ആരംഭിക്കും.

83 കോടി രൂപ ചെലവില്‍ 1,60,000 ചതുരശ്ര അടിയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന ഐ.പി കെട്ടിടത്തിന്റെ മാസ്...
06/05/2023

83 കോടി രൂപ ചെലവില്‍ 1,60,000 ചതുരശ്ര അടിയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന ഐ.പി കെട്ടിടത്തിന്റെ മാസ്റ്റർ പ്ലാനിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. 374 കിടക്കകളുള്ള ഐ.പി ബ്ലോക്ക് 8 നിലകളിലായിട്ടാണ് ഒരുക്കുന്നത്. കെട്ടിടത്തില്‍ 6 ഓപ്പറേഷന്‍ തിയേറ്ററുകളും ഒരു മിനി ഓപ്പറേഷന്‍ തീയേറ്ററും 14 ഐസിയു ബെഡുകളും ഉണ്ടാകും. ലാബ്, കോണ്‍ഫറന്‍സ് ഹാള്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, റേഡിയേഷന്‍, ഫാര്‍മസി തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാകും പുതിയ ഐ.പി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. ജനറല്‍ ആശുപത്രിയിലെ കാലപ്പഴക്കം ചെന്ന ജില്ലാ മെഡിക്കല്‍ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത് ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ് (ഇന്‍കെല്‍) ആണ്.

05/05/2023

ഭിന്നിപ്പിച്ച് ഭരിക്കലിന് ഇരയായി മണിപ്പൂർ

കാർഷിക ആവശ്യങ്ങൾക്കായുള്ള വൈദ്യുതി സൗരോർജ്ജത്തിൽ നിന്ന് ഉൽപാദിപ്പിക്കണമെന്ന നയം നടപ്പിലാക്കാൻ കേന്ദ്രം തയ്യാറെടുക്കുമ്പോ...
05/05/2023

കാർഷിക ആവശ്യങ്ങൾക്കായുള്ള വൈദ്യുതി സൗരോർജ്ജത്തിൽ നിന്ന് ഉൽപാദിപ്പിക്കണമെന്ന നയം നടപ്പിലാക്കാൻ കേന്ദ്രം തയ്യാറെടുക്കുമ്പോൾ ഒരുപടി മുന്നിൽ നടന്ന് കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന സോളാർ പമ്പ് കൺട്രോളർ വികസിപ്പിച്ചിരിക്കുകയാണ് കെൽട്രോൺ. കെൽട്രോണിൻ്റെ കരകുളം യൂണിറ്റിലുള്ള റിസർച്ച് & ഡെവലപ്മെൻ്റ് സെൻ്ററിൽ വികസിപ്പിച്ചെടുത്ത കൺട്രോളറിൻ്റെ ടെസ്റ്റ് റൺ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

റിമോട്ട് മോണിറ്ററിങ് സാധ്യമായിട്ടുള്ളതും, 1 എച്ച്.പി മുതൽ 10 എച്ച്.പി വരെ പ്രവർത്തനശേഷിയുള്ളതുമായ ഈ സോളാർ പമ്പ് കൺട്രോളർ അഖിലേന്ത്യാതലത്തിൽ തന്നെ മികച്ച വിപണി സാധ്യതയുള്ള ഉൽപ്പന്നമാണ്. വിപണിയിലിറക്കുന്നതിന് ആവശ്യമായ അവസാനഘട്ട സർട്ടിഫിക്കേഷനുള്ള നടപടികളാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ചെറുതും ഉപയോഗിക്കാൻ ഏറെ സൗകര്യപ്രദവും മികച്ച പ്രവർത്തനക്ഷമതയുള്ളതുമായ സോളാർ പമ്പ് കൺട്രോളർ കെൽട്രോണിൻ്റെ സുപ്രധാന ഉൽപന്നങ്ങളിലൊന്നാകുമെന്നുറപ്പാണ്.

കെൽട്രോൺ സ്വന്തമായി വികസിപ്പിച്ചെടുത്ത ശ്രവണസഹായി ആയ "ശ്രവൺ'' സാധാരണക്കാർക്കടക്കം ചുരുങ്ങിയ ചിലവിൽ ലഭ്യമാകുന്ന മെഡിക്കൽ ...
04/05/2023

കെൽട്രോൺ സ്വന്തമായി വികസിപ്പിച്ചെടുത്ത ശ്രവണസഹായി ആയ "ശ്രവൺ'' സാധാരണക്കാർക്കടക്കം ചുരുങ്ങിയ ചിലവിൽ ലഭ്യമാകുന്ന മെഡിക്കൽ ഇലക്ട്രോണിക്സ് ഉൽപ്പന്നമാണ്. കേൾവിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളഭിമുഖീകരിക്കുന്ന പതിനായിരക്കണക്കിനാളുകൾക്ക് കൈത്താങ്ങാണിന്ന് കേരളത്തിന്റെ 'ശ്രവൺ'.

സി-ഡാക് സാങ്കേതികവിദ്യ ഉപയോഗിച്ച് കോഴിക്കോടുള്ള മൂടാടി യൂണിറ്റിൽ നിന്നും ശ്രവൺ ഡിജിറ്റൽ ഹിയറിങ് എയ്ഡ് നിർമ്മാണത്തിലൂടെയാണ് കെൽട്രോൺ മെഡിക്കൽ ഇലക്ട്രോണിക്സ് മേഖലയിൽ തുടക്കം കുറിച്ചത്. ശ്രവണ സഹായികളുടെ നിർമ്മാണത്തിന് ആവശ്യമായ SMT (Surface Mount Technology), ഓഡിയോ അനലൈസർ തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഇപ്പോൾ മൂടാടി യൂണിറ്റിലുണ്ട്.

"ശ്രവൺ” ഒരു ഡിജിറ്റൽ പ്രോഗ്രാമബിൾ ഹിയറിങ് എയ്ഡ് ആയതുകൊണ്ടുതന്നെ, കേൾവിസഹായി ആവശ്യമുള്ള ഓരോ വ്യക്തിയുടെയും കേൾവി ഒരു ഓഡിയോളജിസ്റ്റ് പ്രത്യേകം പരിശോധിച്ച് ,ഓഡിയോഗ്രാം എടുത്ത്, അതനുസരിച്ച് ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ പ്രത്യേകം പ്രോഗ്രാം ചെയ്തു നല്കുകയാണ്. കൂടാതെ ഇതൊരു 64-ബാൻഡ്, 10-ചാനൽ ഹിയറിംഗ് എയ്ഡ് ആയതുകൊണ്ടുതന്നെ ഉപഭോക്താവിന് ഏറെ തെളിമയോടെ കേൾവി സാധ്യമാകുകയും ചെയ്യുന്നു. മറ്റു പ്രൈവറ്റ് കമ്പനികളുടെ ശ്രവണ സഹായികളുമായി താരതമ്യം ചെയുമ്പോൾ വളരെക്കുറഞ്ഞ വിലയ്ക്കാണ് ശ്രവൺ ലഭ്യമാകുന്നത്. ഒപ്പം കസ്റ്റമർ സപ്പോർട്ടിലൂടെ വിൽപ്പനാനന്തര സേവനങ്ങളും കെൽട്രോൺ ഉറപ്പുവരുത്തുന്നു.

2022-23 സാമ്പത്തിക വർഷം മാത്രം കെൽട്രോൺ 8000ത്തിൽ പരം ശ്രവണസഹായികൾ കെൽട്രോൺ വിൽപന നടത്തിയിട്ടുണ്ട്. ശ്രവൺ ഡിജിറ്റൽ പ്രോഗ്രാമബിള് ഹിയറിങ് ഏയ്ഡിന്റെ വലിപ്പം കുറഞ്ഞ പതിപ്പായ മിനി ഹിയറിങ് എയ്ഡുകളും ഇപ്പോൾ കെൽട്രോണിൽ നിർമ്മിക്കുന്നു. കെൽട്രോണിന്റെ 50 വർഷത്തെ പ്രവർത്തനവഴിയിലെ പൊൻതിളക്കമാണ് 'ശ്രവൺ'.

രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 20,07...
04/05/2023

രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 20,073 കുടുംബങ്ങൾക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഇന്ന് വീട് കൈമാറുകയാണ്. 20,000 വീടുകൾ കൈമാറാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും 73 കുടുംബങ്ങൾക്ക് കൂടി വീടുകൾ അധികമായി നൽകാൻ സാധിക്കുന്നത് സർക്കാരിനെ സംബന്ധിച്ച് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 10000 വീടുകളും രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 20,803 വീടുകളും നിർമ്മിച്ചുനൽകിയിരുന്നു. ഈ വീടുകൾ കൂടി കൈമാറുന്നതോടെ മൂന്ന് ലക്ഷത്തി അറുപത്തി രണ്ടായിരത്തിലധികം കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധതിയിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വീടുണ്ടാക്കി നൽകിയിരിക്കുന്നത്. 20,073 വീടുകൾ കൈമാറുന്നതിനൊപ്പം ലൈഫ് 2020 പട്ടികയിൽ ഉൾപ്പെട്ട 41,439 ഗുണഭോക്താക്കളുമായി കരാർ ഒപ്പുവെക്കുന്ന ചടങ്ങും ഇന്നുനടക്കുന്നുണ്ട്.

കൊച്ചിയിൽ ഒരു വർഷത്തിനകം സി എൻ ജി മാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപിക്കാൻ തയ്യാറാണെന്ന് ബിപിസിഎൽ സർക്കാരിനെ അറിയിച്ചു. ഇന്ന...
03/05/2023

കൊച്ചിയിൽ ഒരു വർഷത്തിനകം സി എൻ ജി മാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപിക്കാൻ തയ്യാറാണെന്ന് ബിപിസിഎൽ സർക്കാരിനെ അറിയിച്ചു. ഇന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം ബി രാജേഷിൻ്റെ കൂടി സാന്നിധ്യത്തിൽ ബിപിസിഎൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് പ്ലാൻ്റ് സ്ഥാപിക്കാൻ തത്വത്തിൽ ധാരണയായത്. ഇത്തരമൊരു പ്ലാൻ്റ് സ്ഥാപിക്കാൻ തയ്യാറാണെന്ന് ബിപിസിഎൽ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായ എംബി രാജേഷിനൊപ്പം ബിപിസിഎൽ ഉദ്യോഗസ്ഥരുമായി യോഗം ചേർന്നത്. പ്ലാൻ്റ് സ്ഥാപിക്കുന്നതിനൊപ്പം പദ്ധതിയുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തവും ബിപിസിഎൽ ഏറ്റെടുക്കും. ഇവിടെ ഉൽപാദിപ്പിക്കുന്ന ഗ്യാസ് ബിപിസിഎൽ ഉപയോഗിക്കുകയും ചെയ്യും. എത്രയും പെട്ടെന്നു സ്ഥലം കണ്ടെത്തി പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കുന്നതിനായി ശാസ്ത്രീയമായ കർമ്മപരിപാടിയാണ് കൊച്ചിയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശുചിത്വ മാലിന്യ സംസ്കരണ കർമ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലയിലെ 13 നഗരസഭകളിൽ പ്രത്യേക സ്ക്വാഡുകൾ പ്രവർത്തനം നടത്തുന്നുണ്ട്. മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രീയ ഉറവിടമാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും അടിയന്തരമായി ഹ്രസ്വ-ദീർഘകാല നടപടികൾ സ്വീകരിക്കുന്നതിനുമായി ജില്ലയിൽ പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇവ മുൻ നിശ്ചയിച്ചതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്നതാണ്. ഇതിനോടൊപ്പം കൊച്ചിയിലെ മാലിന്യപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിൽ പുതുതായി നിർമ്മിക്കുന്ന പ്ലാൻ്റിന് നിർണായക പങ്ക് വഹിക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ഭവനരഹിതരില്ലാത്ത നാടെന്ന ശ്രേഷ്ഠമായ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് നമ്മുടെ കേരളം. ഇതിന്റെ ഭാഗമായി ലൈഫ്‌ മിഷൻ പണികഴിപ്പിച...
03/05/2023

ഭവനരഹിതരില്ലാത്ത നാടെന്ന ശ്രേഷ്ഠമായ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് നമ്മുടെ കേരളം. ഇതിന്റെ ഭാഗമായി ലൈഫ്‌ മിഷൻ പണികഴിപ്പിച്ച 20,073 വീടുകൾ നാളെ നാടിന് സമർപ്പിക്കും. രണ്ടുവർഷം പൂർത്തിയാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നൂറ്‌ ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് വീടുകൾ പൂർത്തിയാക്കിയത്. ലൈഫ്‌ 2020 പട്ടികയിൽ ഉൾപ്പെട്ട 41,439 ഗുണഭോക്താക്കളുമായി കരാർ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും.

ലൈഫ്‌ ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത്‌ 3,42,156 വീടുകളാണ് നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് സമർപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഇക്കഴിഞ്ഞ മാർച്ച്‌ 31 വരെ 54,648 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ 67,000 ലധികം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കര്‍ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 12.32 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ഇതോടൊപ്പം ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 3,69,262 ഭൂമിയുള്ള ഭവനരഹിതരില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ഫിഷറീസ് വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിയിരുന്നു. ഇതേത്തുടർന്ന് 46,380 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണത്തിനായി കരാറില്‍ ഏര്‍പ്പെടുകയും ഇതിൽ 587 പേരുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു

ഏതൊരു മനുഷ്യന്റെയും അവകാശമാണ് അടച്ചുറപ്പുള്ള വീടെന്നത്. ഇത് നൽകുന്ന സുരക്ഷിതബോധവും ആത്മവിശ്വാസവും ചെറുതല്ല. എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്നൊരു നാടായി കേരളത്തെ മാറ്റാൻ വികസനപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് എൽഡിഎഫ് സർക്കാർ. ഭവനരഹിതരില്ലാത്ത സുന്ദരകേരളമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിലേക്കുള്ള വലിയ കാൽവെയ്പ്പാണ് നാളെ കൈമാറുന്ന 20,073 വീടുകൾ.

മത്സ്യബന്ധനമേഖലയിൽ മാറ്റത്തിന്റെ വേലിയേറ്റമാണ് നടക്കുന്നത്. അക്കൂട്ടത്തിലേക്ക് അഭിമാനത്തോടെ മറ്റൊരു പദ്ധതി കൂടെ അവതരിപ്പ...
02/05/2023

മത്സ്യബന്ധനമേഖലയിൽ മാറ്റത്തിന്റെ വേലിയേറ്റമാണ് നടക്കുന്നത്. അക്കൂട്ടത്തിലേക്ക് അഭിമാനത്തോടെ മറ്റൊരു പദ്ധതി കൂടെ അവതരിപ്പിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായി ആഴക്കടൽ മത്സ്യബന്ധനബോട്ടുകൾ സർക്കാർ നൽകുന്ന പദ്ധതിക്ക് മെയ് 4 ന് കൊല്ലത്ത് തുടക്കമാകും.

സംസ്ഥാനത്തെ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽ മേഖലയാണ് മത്സ്യബന്ധന മേഖല. വർദ്ധിച്ച മത്സ്യബന്ധന സമ്മർദ്ദവും കാലാവസ്ഥാ വ്യതിയാനവും മൂലം തീരക്കടൽ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. തീരക്കടൽ മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ആഴക്കടലിൽ ഇപ്പോഴും പിടിച്ചെടുക്കപ്പെടാതെയുള്ള മത്സ്യ വിഭവങ്ങളായ ഓഷ്യാനിക് ട്യൂണ ഉൾപ്പെടെയുള്ള മത്സ്യ സമ്പത്ത് പ്രയോജനപ്പെടുത്താൻ കഴിയുംവിധം ആഴക്കടൽ മത്സ്യബന്ധനത്തിന് ഇവരെ പ്രാപ്തരാക്കുന്നതിന് സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായാണ് 1.57 കോടി രൂപ ചെലവിൽ നിർമിച്ച യന്ത്രവത്കൃത ബോട്ടുകൾ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് നൽകുന്നത്. സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഘട്ടം ഘട്ടമായി സുരക്ഷിതമായ യന്ത്രവത്കൃത മത്സ്യബന്ധന രീതിയിലേക്ക് പരിവർത്തനം ചെയ്യുക, അവരെ ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കി മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകിയത്. പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗങ്ങളായ 10 മത്സ്യത്തൊഴിലാളികൾ വീതം അടങ്ങുന്ന ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

വർദ്ധിച്ച മത്സ്യ സംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങൾ, എഞ്ചിൻ ശേഷി തുടങ്ങിയ ചില അധിക സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊച്ചിൻ ഷിപ്പ് യാർഡ് രൂപകൽപന ചെയ്ത ബോട്ടുകൾ 1.57 കോടി രൂപ ചെലവിലാണ് നിർമിച്ചത്. 40% കേന്ദ്ര,സംസ്ഥാനസർക്കാരുകളുടെ സംയുക്ത വിഹിതവും 60% ഗുണഭോക്തൃ വിഹിതവുമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അത്രയും ഗുണഭോക്തൃ വിഹിതം വഹിക്കാൻ കഴിവില്ലാത്ത സാഹചര്യം പരിഗണിച്ച് മേൽപ്പറഞ്ഞ സർക്കാർ വിഹിതം കൂടാതെ ഓരോ യൂണിറ്റിനും കേരള സർക്കാർ 30.06 ലക്ഷം (ഗുണഭോക്ത്യ വിഹിതത്തിന്റെ 30%) രൂപയുടെ അധിക ധനസഹായം കൂടി അനുവദിച്ചു. ഗുണഭോക്തൃവിഹിതത്തിന്റെ ബാക്കി 70% തുക മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി (CMEDP)യിലൂടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി 5% പലിശ നിരക്കിൽ വായ്പയായും അനുവദിച്ചു.

കൊച്ചിൻ ഷിപ് യാർഡിന്റെ കീഴിലുള്ള മാൽപെ യാർഡിൽ ഇതിനകം നിർമ്മാണം പൂർത്തീകരിച്ച 5 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന ചടങ്ങിന്റെ ഉദ്ഘാടനം 2023 മെയ് 4 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കൊല്ലം നീണ്ടകര പോർട്ട് വാർഫിൽ വച്ച് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ നിർവ്വഹിക്കും. ചടങ്ങിൽ ബഹു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീ. പർഷോത്തം രൂപാല് മുഖ്യാതിഥി ആയിരിക്കും. 10 ബോട്ടുകളാണ് ആദ്യഘട്ടത്തിൽ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് നൽകുന്നത്. മറ്റൊരു 10 ബോട്ടുകൾ കൂടെ ഈ വർഷം തന്നെ നൽകുവാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

⭕ ഇന്നലെ അരിക്കൊമ്പനെ കൊണ്ടുപോയ റൂട്ട് SH ആണോ NH ആണോ എന്ന് പലർക്കും കൺഫ്യൂഷൻ ഉണ്ടായി കണ്ടു. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ന്റെ Wi...
01/05/2023

⭕ ഇന്നലെ അരിക്കൊമ്പനെ കൊണ്ടുപോയ റൂട്ട് SH ആണോ NH ആണോ എന്ന് പലർക്കും കൺഫ്യൂഷൻ ഉണ്ടായി കണ്ടു. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ന്റെ WideSpread ആയ ഒരു സ്ക്രീൻഷോട്ടിൽ കൊച്ചി-ധനുഷ്കോടി ദേശീയപാത എന്ന് നൽകിയതിന്റെ പേരിൽ പലരും അത് NH ആണേ, സംസ്ഥാന സർക്കാർ ക്രെഡിറ്റ്‌ അടിച്ചു മാറ്റുന്നേ എന്നൊക്കെ പറഞ്ഞു മന്ത്രി റിയാസിന്റെയും, മന്ത്രി ശിവൻകുട്ടിയുടെയും പേജിൽ മെഴുകുന്നത് കണ്ടു.

ചില ഡീറ്റെയിൽസ് താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു.

1️⃣ കൊച്ചി-ധനുഷ്കോടി ദേശീയപാത (Hereby referred as NH85) Kochi-Munnar വഴി പൂപ്പാറയിൽ ചെന്നിട്ട് അവിടെനിന്നും കേരള-തമിഴ്നാട് ബോർഡർ ആയ ബോധിമേട്ടിലേക്കാണ് പോകുന്നത്. (അവിടെനിന്നും TN ലേക്ക് എന്റർ ചെയ്യും ).

[ മൂന്നാർ-പൂപ്പാറ ഡിസ്റ്റൻസ് ~ 30Km ]

2️⃣ മൂന്നാർ-കുമളി സംസ്ഥാനപാത(SH19) Component Highway ആയ NH85 ൽ നിന്നും പൂപ്പാറയിൽ വെച്ച് divert ചെയ്ത് കുമളിക്ക് പോകുന്നു.

[പൂപ്പാറ-കുമളി ദൂരം ~ 70Km]

3️⃣ നിലവിൽ NH85-ൽ Upgradation നടന്നിട്ടുള്ളത് മൂന്നാർ-പൂപ്പാറ-ബോധിമേട് സ്‌ട്രെച്ചിൽ ആണ് (41Km). മൂന്നാർ - ബോഡിമെട്ട് റോഡിന്റെ ഫണ്ട് MoRTH ൽ നിന്നും സംസ്ഥാനം പദ്ധതി സമർപ്പിച്ച് നേടിയെടുത്തത് ആണ്. നിർമ്മാണം നടത്തിയത് കേരള PWD ആണ്. നിലവിൽ പരിപാലനവും കേരള PWD ആണ്. വനഭൂമി ലഭ്യമാക്കി റോഡ് വീതികൂട്ടിയതിന്റെ ഫുൾ ക്രെഡിറ്റും സംസ്ഥാനത്തിനാണ്.

4️⃣ NH85 ന്റെ 4/6 laning വരാൻ പോവുകയാണ്. ഇതിന്റെ Land Acquisition Cost ആയ 1,472 കോടിയുടെ 25% വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്.

⭕ Conclusion : ഇന്നലെ അരിക്കൊമ്പനെ ട്രാൻസ്‌പോർട് ചെയ്തത് ചിന്നകനാലിൽ നിന്ന് കുമളിയിലേക്കാണ്. അതായത്

ചിന്നക്കനാൽ - പൂപ്പാറ (~18Km) NH85 ഉം
പൂപ്പാറ - കുമളി (~70Km) SH19 ഉം ആണ്..

⭕ സംസ്ഥാന സർക്കാർ നടത്തിയ റോഡ് വികസനത്തെ റദ്ദ് ചെയ്തുകൊണ്ട് ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ഒരു SS ഉം പൊക്കി പിടിച്ചുകൊണ്ട് രാവിലെ തന്നെ കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്, ക്രെഡിറ്റ്‌ അടിച്ചുമാറ്റിയേ എന്ന് പറഞ്ഞുകൊണ്ട്.

🌹 ആന പോയതല്ല ഇവിടുത്തെ ഇഷ്യൂ. കേരളത്തിൽ മികച്ച സ്റ്റാൻഡേർഡ് ഉള്ള റോഡിനെ പറ്റിയുള്ള ചർച്ച പൊതുജനമധ്യത്തിൽ വന്നപ്പോൾ അത് കേന്ദ്രത്തിന്റേതാണ്, കേരളത്തിന്‌ അതിൽ പങ്കില്ല എന്ന narrative ഡെവലപ്പ് ചെയ്യുന്നതിനെ പറ്റിയാണ്.

⭕ മോദി വന്നതിന്റെ പേരിൽ കൊച്ചി വാട്ടർ മെട്രോയിൽ കേന്ദ്രസർക്കാർ പങ്കാളിത്തം ഉണ്ടെന്ന് അടിച്ചിറക്കിയവരാണ് കേരളത്തിലെ ഒരു പോർഷൻ ആളുകൾ. ഒരു വോട്ടർ എന്ന നിലയിൽ ആര് എന്ത് ചെയ്തു എന്നറിയാനുള്ള അവകാശം നിങ്ങൾക്കുണ്ട്.

പക്ഷെ ഇമ്മാരി നുണ പറയരുത്.. ‼️

🌹 കൊച്ചി-ധനുഷ്കോടി ദേശീയപാത കൊണ്ട് വരാൻ വേണ്ടി ഒരുപാട് പ്രയത്നിച്ച ആൾ ആണ് മുൻ ഇടുക്കി MP ജോയ്‌സ് ജോർജ്. ഇപ്പോഴത്തെ ഇടുക്കി MP ആരാണെന്നു തന്നെ ജനങ്ങൾക്ക് അറിയില്ല.. ‼️

പതിനായിരം കടന്ന് വാട്ടർമെട്രോ. ഇന്നലെമാത്രം കൊച്ചി വാട്ടർമെട്രോയിൽ യാത്ര ചെയ്തത് 11556 പേർ. പൂർണമായും സുരക്ഷിതവും വികസിത...
01/05/2023

പതിനായിരം കടന്ന് വാട്ടർമെട്രോ. ഇന്നലെമാത്രം കൊച്ചി വാട്ടർമെട്രോയിൽ യാത്ര ചെയ്തത് 11556 പേർ.

പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുകയും ചെയ്യുന്ന കൊച്ചി വാട്ടർമെട്രോ മറ്റൊരു റെക്കോർഡ് തീർത്തിരിക്കുകയാണ്. ആദ്യദിനത്തിൽ 6559 പേരാണ് യാത്ര ചെയ്തതെങ്കിൽ ഇന്നലെ ഒരു ദിവസം മാത്രം അതിന്റെ ഇരട്ടിയോളം പേർ യാത്ര ചെയ്തുവെന്ന കണക്കാണ് പുറത്ത് വരുന്നത്. പുതിയ ജട്ടികളും ബോട്ടുകളും വരുന്നതോടെ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വാട്ടർമെട്രോ കൊച്ചിയും കേരളവും ഇതിനോടകം തന്നെ ഏറ്റെടുത്തെന്ന് ഉറപ്പിക്കുന്നതാണ് ഓരോ ദിവസവും വർധിച്ചുവരുന്ന ഈ കണക്കുകൾ.

സേഫ്‌ കേരള പദ്ധതിയെപ്പറ്റി പുകമറ സൃഷ്ടിക്കാനും അതിലൂടെ ജനങ്ങളിൽ തെറ്റിധാരണ സൃഷ്ടിക്കാനും മാത്രമാണ് പ്രതിപക്ഷം ശ്രമിക്കുന...
30/04/2023

സേഫ്‌ കേരള പദ്ധതിയെപ്പറ്റി പുകമറ സൃഷ്ടിക്കാനും അതിലൂടെ ജനങ്ങളിൽ തെറ്റിധാരണ സൃഷ്ടിക്കാനും മാത്രമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കെൽട്രോൺ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇനിയും ഈ വിഷയത്തിൽ അനാവശ്യവിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ വെബ്സൈറ്റിലെ രേഖകളെങ്കിലും മറിച്ചുനോക്കുക. കെൽട്രോണിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കേരളത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നിനെക്കുറിച്ച്‌ തെറ്റായ സന്ദേശം രൂപപ്പെടുത്താനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്.

വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചത് എന്ന് ഒറ്റനോട്ടത്ത...
30/04/2023

വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന "കേരള സ്റ്റോറി" എന്ന ഹിന്ദി സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന.

കേരളത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സംഘപരിവാർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവൽക്കരണത്തേയും കാണാൻ.

അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ "ലവ് ജിഹാദ്" ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഢി പാർലമെന്റിൽ മറുപടി നൽകിയത്. എന്നിട്ടും സിനിമയിൽ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നിൽ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്.

മറ്റിടങ്ങളിലെ പരിവാർ രാഷ്ട്രീയം കേരളത്തിൽ ഫലിക്കുന്നില്ല എന്നുകണ്ടാണ് വ്യാജകഥകളിലൂന്നിയ സിനിമ വഴി വിഭജനരാഷ്ട്രീയം പയറ്റാൻ ശ്രമിക്കുന്നത്. ഒരു വസ്തുതയുടെയും തെളിവിന്റെയും പിൻബലത്തിലല്ല സംഘപരിവാർ ഇത്തരം കെട്ടുകഥകൾ ചമയ്ക്കുന്നത്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമയുടെ ട്രെയിലറിൽ കാണാൻ കഴിഞ്ഞത്. സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉൽപന്നമാണ് ഈ വ്യാജ കഥ.

നാട്ടിൽ വിഭാഗീയതയും ഭിന്നിപ്പുമുണ്ടാക്കാൻ മാത്രം സിനിമയെ ഉപയോഗിക്കുന്നവരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയിൽ പെടുത്തി ന്യായീകരിക്കുന്നതും ശരിയല്ല. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വർഗ്ഗീയവൽക്കരിക്കാനും നുണകൾ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസൻസല്ല. വർഗീയ - വിഭാഗീയ നീക്കങ്ങളെ മലയാളികൾ ഒന്നടങ്കം തള്ളിക്കളണമെന്നഭ്യർത്ഥിക്കുന്നു. വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തിൽ അശാന്തി പരത്താനുള്ള വർഗീയ ശ്രമങ്ങൾക്കെതിരെ എല്ലാവരുടെയും ജാഗ്രത ഉണ്ടാകണം. സമൂഹവിരുദ്ധ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.

സില്‍വര്‍ലൈന്‍ പത്ത് ലക്ഷത്തിലേറെ യാത്രക്കാരെ പ്രതിദിനം വഹിക്കാന്‍ ശേഷിയുള്ള സമഗ്ര റെയില്‍വേ പദ്ധതിയാണ്. മണിക്കൂറില്‍ പര...
24/04/2023

സില്‍വര്‍ലൈന്‍ പത്ത് ലക്ഷത്തിലേറെ യാത്രക്കാരെ പ്രതിദിനം വഹിക്കാന്‍ ശേഷിയുള്ള സമഗ്ര റെയില്‍വേ പദ്ധതിയാണ്. മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന, തദ്ദേശീയമായി നിര്‍മിച്ച ആധുനിക ട്രെയിനാണ് വന്ദേഭാരത്. രണ്ടും തമ്മില്‍ താരമത്യം ചെയ്യുന്നത് നിരര്‍ഥകമാണ്.

കെ-റെയില്‍ എം.ഡി. വി. അജിത് കമുമാറിന്റെ ലേഖനം ഇന്നത്തെ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍.

🌹 ഭാവി കേരളത്തിലേറ്റവും കൂടുതൽ വികസിത പ്രദേശമാകാൻ പോകുന്ന സ്ഥലമാണ് കാക്കനാട്🛥️വാട്ടർ മെട്രോ സ്റ്റേഷൻ🚝 സിൽവർ ലൈനും  🚈 കൊച...
23/04/2023

🌹 ഭാവി കേരളത്തിലേറ്റവും കൂടുതൽ വികസിത പ്രദേശമാകാൻ പോകുന്ന സ്ഥലമാണ് കാക്കനാട്

🛥️വാട്ടർ മെട്രോ സ്റ്റേഷൻ
🚝 സിൽവർ ലൈനും 🚈 കൊച്ചി മെട്രോയുടെയും സ്റ്റേഷൻ ഒരേ കെട്ടിടത്തിൽ തൊട്ടടുത്ത്
🖥️ ഒട്ടുമിക്ക പ്രധാന IT കമ്പനികളും ഓഫീസുകളും

മെട്രോ സർവീസ് അങ്കമാലി എയർപോർട്ട് വരെ കൂടി നീട്ടിയാൽ പൊളിക്കും.. 🔥

⭕ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആണ് AI ക്യാമറയും അനുബന്ധ സിസ്റ്റവും നിർമ്മിച്ചതും വിന്യസിച്ചതും. 726 ക്യാമെറ...
23/04/2023

⭕ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആണ് AI ക്യാമറയും അനുബന്ധ സിസ്റ്റവും നിർമ്മിച്ചതും വിന്യസിച്ചതും. 726 ക്യാമെറകൾ, അടങ്ങുന്ന സംവിധാനത്തിനാണ് 236 കോടി രൂപ.

⭕ ബൽറാമിന്റെ പാർട്ടി ഘടക കക്ഷിയായ മഹാരാഷ്ട്ര സർക്കാർ 2021ൽ മുംബൈ പുണെ ഹൈവെയിൽ സ്ഥാപിക്കാൻ 250 ക്യാമറ അടങ്ങുന്ന സിസ്റ്റം 120 കോടി രൂപയ്ക്കു വാങ്ങാൻ കരാർ ആയിട്ടുണ്ട്.

⭕ ബൽറാമിന്റെ യുക്തി അനുസരിച്ചു കേരളത്തിൽ ഒരു ക്യാമറക്കു മുപ്പത്തി മൂന്ന് ലക്ഷം രൂപയാകുമെങ്കിൽ മഹാരാഷ്ട്രയിൽ ഒരു ക്യാമറക്കു 48 ലക്ഷം ആണ് ചെലവ്. അവിടെയും തീവെട്ടിക്കൊള്ള ആണോ ബൽറാം..❓

ശരിക്കും ഇയാൾ എൻജിനീയറിങ് ഒക്കെ പഠിച്ചിട്ടുണ്ടോ..❓🤔

⭕ ഏഴായിരം രൂപ കൊടുത്താൽ വാങ്ങാൻ പറ്റുന്ന റിയൽ മി ഫോണിലും ക്യാമറ ഉണ്ട്. അമ്പതു ലക്ഷം രൂപയോളം വില വരുന്ന XF ക്യാമെറകളും മാർക്കറ്റിൽ ഉണ്ട്. അഞ്ചു ലക്ഷം വിലയുള്ള മാരുതി ആൾട്ടോയും കാർ ആണ്. രണ്ടു കോടിക്ക് മുകളിൽ വിലയുള്ള എസ് ക്ലാസ് ബെൻസും കാർ ആണ്.

⭕ ഇവയ്ക്കിടയിൽ ഇത്രയും വില വ്യത്യാസം വരുന്നത് അവ നൽകുന്ന പ്രത്യേക ഫീച്ചറുകൾ അടിസ്ഥാനപ്പെടുത്തിയാണ് അത് മനസിലാക്കാനും പരിശോധിക്കാനും ഇയാൾക്ക് കഴിവില്ലേ.. ❓

⭕ കെൽട്രോൺ സ്ഥാപിക്കുന്ന ക്യാമറ ഉൾപ്പെടുന്ന സിസ്റ്റത്തിൽ ചുവടെ പറയുന്ന ഫീച്ചറുകൾ ഉണ്ട്.

1️⃣ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റം (SVDS),
2️⃣ റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റം (RVLDS),
3️⃣ മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ (MSVDS),
4️⃣ AI based traffic enforcement system (AITES),
5️⃣ AII vehicle ANPR system (AV ANPR),

കൂടാതെ കേന്ദ്രത്തിൻ്റേയും MVD യുടേയും സോഫ്റ്റ് വെയറുകളുമായി ഇന്റഗ്രേഷനും ഉണ്ട്.

⭕ പോരാത്തതിന് ഇതിന്റെ എല്ലാം മെയ്ന്റിനെന്സ് ഇവന്റെ വീട്ടിൽ നിന്ന് കൊടുക്കോ..❓🙄

⭕ 236 കോടിയിൽ 70 കോടി ഇവയുടെ മെയ്ന്റിനെന്സിന് കൂടി വേണ്ടിയാണ്..

വെറുതെയല്ല ഇവനൊക്കെ എട്ടു നിലയിൽ പൊട്ടിയത്.. ‼️☺️

കോവളം/പാറശാല> ദേശീയപാത 66ന്റെ ഭാ​ഗമായ കഴക്കൂട്ടം- കാരോട് ബൈപാസിൽ മുക്കോലമുതൽ തമിഴ്‌നാട് അതിർത്തി പങ്കിടുന്ന കാരോടുവരെയുള...
19/04/2023

കോവളം/പാറശാല> ദേശീയപാത 66ന്റെ ഭാ​ഗമായ കഴക്കൂട്ടം- കാരോട് ബൈപാസിൽ മുക്കോലമുതൽ തമിഴ്‌നാട് അതിർത്തി പങ്കിടുന്ന കാരോടുവരെയുള്ള റോഡ് നിർമാണം പൂർത്തിയാകുന്നു. മുക്കോല– കാരോട് ബൈപാസ് 25ന് തുറന്നുകൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. ആകെ 16.05 കിലോമീറ്റർ ദൂരത്തിലുള്ള റോഡ് സംസ്ഥാനത്തെ ആദ്യത്തെ നീളം കൂടിയ കോൺക്രീറ്റ് പാതയാണ്. മുക്കോലമുതൽ കാരോടുവരെയുളള ഭാ​ഗത്ത് മണ്ണിട്ട് നികത്തൽ പുരോഗമിക്കുകയാണ്‌.
പാത കടന്നുപോകുന്ന കോട്ടുകാൽ പഞ്ചായത്തിലെ തെങ്കവിളയ്‌ക്കടുത്ത് ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇവിടെ മണ്ണിട്ട് നികത്തിയ സ്ഥലം ഇടിഞ്ഞ് വീണ സംഭവവുമുണ്ടായി. നിലവിൽ മണ്ണിട്ട് നികത്തുന്നതും കോൺക്രീറ്റ് ജോലികളും നടക്കുന്നു. പാറശാലയിലെ വ്ളാത്താങ്കരഭാഗത്തെ ഉയരം കൂടിയ സ്ഥലത്ത്‌ മണ്ണിട്ട് നിരപ്പാക്കുന്നതിനുള്ള അവസാനഘട്ട പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
കീഴമ്മാകം വ്ളാത്താങ്കര -തിരുപുറത്തിന് സമീപത്തെ മണ്ണക്കല്ല് വരെയുള്ള ഭാഗത്തും നിർമാണ പ്രവർത്തനം നടക്കുന്നു. 24ന് മുമ്പ് ഈ പ്രവൃത്തിയെല്ലാം പൂർത്തിയാക്കാനാകുമെന്നാണ് ദേശീയപാത അതോറിട്ടി പറയുന്നത്. അതേസമയം തമിഴ്‌നാട് ഭാഗത്തുള്ള കാരോട്– കന്യാകുമാരി റീച്ചിന്റെ നിർമാണം പൂർത്തിയാകാൻ ഇനിയും ഒരു വർഷത്തോളം വൈകുമെന്നാണ് വിവരം. സംസ്ഥാന സർക്കാരിന്റെ പിന്തുണയെ തുടർന്നാണ് ദേശീയപാത അതോറിട്ടിക്ക് മുക്കോല– കാരോട് ബൈപാസ് നിർമാണം അതിവേ​ഗം പൂർത്തിയാക്കാനായത്.

സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ സൗജന്യകണക്ഷനു പുറമെ വാണിജ്യാടിസ്ഥാനത്തിൽ രണ്ടുലക്ഷം കണക്‌ഷനും ഈ വർഷം നൽകും. സർക്...
18/04/2023

സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ സൗജന്യകണക്ഷനു പുറമെ വാണിജ്യാടിസ്ഥാനത്തിൽ രണ്ടുലക്ഷം കണക്‌ഷനും ഈ വർഷം നൽകും. സർക്കാർ സ്ഥാപനങ്ങൾ ഒഴികെയുള്ള ഉപയോക്താക്കൾക്ക് സേവനം ലഭ്യമാക്‌കാൻ കെ - ഫോണിന്‌ സാങ്കേതികവും വാണിജ്യപരവുമായ സഹായം നൽകാൻ മാനേജ്ഡ് സർവീസ് പ്രൊവൈഡറെ (എംഎസ്‌പി) ടെൻഡർ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കും.

സ്വകാര്യകമ്പനികൾ കൈയടക്കിയിരുന്ന മേഖലകളിലേക്ക്‌ ബിസിനസ്‌ വ്യാപിപ്പിക്കാനാണ്‌ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബത്തിന്‌ സൗജന്യ കണക്‌ഷൻ ലഭ്യമാക്കും. ബാക്കി വീടുകൾക്കും സർക്കാരിതര സ്ഥാപനങ്ങൾക്കും നൽകുന്ന കണക്‌ഷന്റെ പ്രതിമാസ വാടക കെ ഫോണിന്‌ വരുമാനമാകും.

കെ ഫോൺ പ്രവർത്തനത്തിൽ പൂർണമായും സ്വയംപര്യാപ്‌തമാക്കും. 340 കോടി രൂപ പ്രതിവർഷ പദ്ധതി നടത്തിപ്പ്‌ ചെലവുണ്ടാകാം. ഇത്‌ പദ്ധതിയിൽ നിന്ന്‌ കണ്ടെത്താനുള്ള ധനാഗമന മാർഗങ്ങൾ സർക്കാർ അംഗീകരിച്ചു. സർക്കാർ സ്ഥാപനങ്ങൾക്ക്‌ നൽകുന്ന സേവനത്തിന്‌ വർഷം 200 കോടി രൂപ സർക്കാരിൽനിന്ന്‌ കെ ഫോൺ ആവശ്യപ്പെടും. വർഷം 450 കോടി രൂപവരെ സർക്കാർ സ്ഥാപനങ്ങൾ ഇന്റർനെറ്റ്‌, ഇൻട്രാനെറ്റ്‌ വാടക നൽകുന്നതായാണ്‌ കണക്ക്‌. അഞ്ചും ആറും സ്വകാര്യ ഇന്റർനെറ്റ്‌ കണക്‌ഷൻ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾവരെ കെ ഫോണിലേക്ക്‌ മാറേണ്ടിവരും.

കെ സ്വാൻ ശൃംഖലയിൽ ഉപയോഗിക്കുന്ന കെ ഫോൺ സേവനം ഗുണമേന്മ ഉയർന്നതാണെന്ന്‌ വിലയിരുത്തിയിട്ടുണ്ട്‌. ആറ്‌ കലക്‌ട്രേറ്റിൽ കെ സ്വാനെ കെ ഫോണുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. അധികമുള്ള ബാൻഡ്‌വിത്ത്‌ സ്വകാര്യസ്ഥാപനങ്ങൾക്ക്‌ വാടകയ്‌ക്ക്‌ നൽകും.

സർക്കാർ ഓഫീസുകൾക്ക് ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാക്കുന്നതിന് ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് ടെർമിനൽ വരെയുള്ള പ്രവർത്തനവും പരിപാലനവും സിസ്റ്റം ഇന്റഗ്രേറ്ററായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് മുഖേന ഉറപ്പുവരുത്തും. സർക്കാർ ഓഫീസുകളിൽ ലാൻ, വൈഫൈ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഏജൻസികളെ കെഎസ്ഐടിഐഎൽ എംപാനൽ ചെയ്യും.

Address

Kollam

Alerts

Be the first to know and let us send you an email when Redfish Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Redfish Media:

Videos

Share

Redfish Media

സ്വാഗതം സഖാക്കളെ,

ഇടതുപക്ഷ അനുഭാവികളുടെ വിശാലമായൊരു സോഷ്യൽ മീഡിയ പ്ലാറ്റഫോം ആണ് Redfish Media എന്ന ഈ പേജുകൊണ്ടു ഉദ്ധേശിക്കുന്നത്. ഈ പേജ് CPI(M) ഉൾപ്പെടെ ഉള്ള ഒരു ഇടതുപാർട്ടിയുടെയും ഔദ്യോഗികമായ ഒന്നല്ല.

പാർട്ടി നിലപാടുകളോട്‌ അനുഭാവം പുലർത്തുന്നതോടൊപ്പം അതിന്റെ പ്രചാരണം ഏറ്റെടുക്കെണ്ടതുണ്ടന്നും ബോധ്യമുള്ളവരുടെ കൂട്ടായ്മ മാത്രമാണ്.സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഇടതു അനുഭാവികൾ പലരും പലയിടത്തായി ചിതറി കിടക്കുന്നവരാണ്, നമ്മൾ വസിക്കുന്നതോ ജോലി ചെയ്യുന്നതോ പഠിക്കുന്നതോ ആയ ഇടങ്ങളിലെല്ലാം പാർട്ടിയുടെയും വർഗബഹുജന വിദ്യാർഥി പ്രസ്ഥാനങ്ങളുടെയെല്ലാം ഭാഗമായി സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്ന ധാരാളം സഖാക്കളുണ്ട്.

എന്നാൽ എതിരാളികൾ വലിയ പ്ലാനിങ്ങോടെ സോഷ്യൽ മീഡിയയെ ഉപയോഗിച്ച് ഇടതുപക്ഷത്തിന് എതിരെ വ്യാജമായ വാർത്തകൾ സൃഷ്ടിക്കുകയും കള്ള പ്രചാരണങ്ങൾ നടത്തി വരികയും ചെയ്യുന്നുണ്ട്,