Voice of kollam

  • Home
  • Voice of kollam

Voice of kollam കൊല്ലം ജില്ലയുടെ സ്പന്ദനങ്ങൾ

കൊട്ടിയത്ത് തപാൽ മേളയും ആധാർ ക്യാമ്പും ഇന്ന് 9.30 മുതൽ 3.30 വരെ  കൊട്ടിയം : ഭാരതീയ തപാൽ വകുപ്പും തഴുത്തല ശ്രീ മഹാഗണപതി ക...
24/01/2025

കൊട്ടിയത്ത് തപാൽ മേളയും ആധാർ ക്യാമ്പും ഇന്ന് 9.30 മുതൽ 3.30 വരെ

കൊട്ടിയം : ഭാരതീയ തപാൽ വകുപ്പും തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്ര കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്പൂർണ തപാൽ മേളയും ആധാർ ക്യാമ്പും 2025 ജനുവരി 24 ന് തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രങ്കണത്തിൽ നടക്കും. രാവിലെ 9 മണി മുതൽ 3.30വരെ ക്യാമ്പ് നടക്കുന്നത്

മേളയിൽ ഉണ്ടായിരിക്കുന്ന സേവനങ്ങൾ

◆ *പുതിയ ആധാർ എൻറോൾമെന്റ്*
*10 വർഷം കഴിഞ്ഞ ആധാർ പുതുക്കൽ*

_ആവശ്യമായ രേഖകൾ_:

1)തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ്, ഡിജിറ്റൽ റേഷന്‍ കാര്‍ഡ് പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ് തിരിച്ചറിയലിനും മേല്‍വിലാസത്തിനും ആവശ്യമുള്ളത്.
2) ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളായ പാന്‍ കാര്‍ഡും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയായി അനുവദനീയമാണ്. കഴിഞ്ഞ 3 മാസങ്ങളിലെ വെള്ളം,വിദ്യുച്ഛക്തി ,ടെലിഫോണ്‍ ബില്ലുകളും മേല്‍വിലാസം തെളിയിക്കല്‍ രേഖയില്‍ ഉള്‍പ്പെടുന്നു
3) മേല്‍പ്പറഞ്ഞ പൊതുവായുള്ള രേഖകള്‍ താങ്കള്‍ക്കില്ലെങ്കില്‍ ഗസറ്റഡ് ഓഫീസറുടെ /തഹസീല്‍ദാറുടെ ലെറ്റര്‍ ഹെഡില്‍ നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ സാക്ഷ്യപത്രവും തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നുണ്ട്.പാര്‍ലമെന്റ് അംഗം/എംഎല്‍എ /ഗസറ്റഡ് ഓഫീസര്‍/തഹസീല്‍ദാര്‍ ലെറ്റര്‍ ഹെഡില്‍ നല്‍കിയതോ വില്ലേജ് പഞ്ചായത്ത് തലവനോ തത്തുല്യ അധികാരിയോ (ഗ്രാമീണ മേഖലകള്‍ക്ക് )നല്‍കിയതോ ആയ ഫോട്ടോ പതിച്ച മേൽവിലാസ സാക്ഷ്യപത്രവും സാധുവായ മേല്‍വിലാസ രേഖയായി സ്വീകരിക്കും

ഫീസ്: സൗജന്യം

◆ *പുതിയ ആധാർ എൻറോൾമെന്റ്(നവജാത ശിശു മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾ)*
ആവശ്യമായ രേഖകൾ:
1) കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ്
2) അച്ഛന്റെയും അമ്മയുടെയും ആധാർ നമ്പർ.

Nb: രക്ഷിതാക്കളിൽ ആരെങ്കിലും ഒരാൾ നേരിട്ട് ഹാജരായി ബയോമെട്രിക് നൽകണം.(ബയോമെട്രിക് നൽകുന്ന രക്ഷിതാവിന്റെ ആധാറിലെ മേൽവിലാസം ആയിരിക്കും കുട്ടിയുടെ ആധാറിലെ മേൽവിലാസമായി ലഭിക്കുക)

ഫീസ്: സൗജന്യം

◆ *ആധാറിലെ ഫോട്ടോ പുതുക്കൽ*

ആവശ്യമായ രേഖകൾ:
ആധാർ കാർഡ്

ഫീസ് : 100 രൂപ

◆ *ബയോമെട്രിക് അപ്ഡേഷൻ*
ആവശ്യമായ രേഖകൾ:
ആധാർ കാർഡ്

ഫീസ് : 100 രൂപ

◆ *ആധാറിലെ മൊബൈൽ നമ്പർ തിരുത്തൽ*

ആവശ്യമായ രേഖകൾ: ആധാർ കാർഡ്

ഫീസ്: 50 രൂപ

◆ *ആധാറിലെ മേൽവിലാസം തിരുത്താൻ*

ആവശ്യമായ രേഖകൾ : പാസ്‌പോര്‍ട്ട്, ബാങ്ക് സ്‌റ്റേറ്റ്‌മെൻറ് അല്ലെങ്കില്‍ പാസ്ബുക്ക്, പോസ്റ്റ് ഓഫീസ് അക്കൗണ്ട് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ്(Digital Card)വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍ക്കാര്‍ ഐഡി കാര്‍ഡുകള്‍, വൈദ്യൂതി ബിൽ (പഴക്കം മൂന്നുമാസത്തില്‍ കൂടരുത്), വെള്ളക്കരം(പഴക്കം മൂന്നുമാസത്തില്‍ കൂടരുത്), ലാന്‍ഡ്‌ഫോണ്‍ ബിൽ (പഴക്കം മൂന്നുമാസത്തില്‍ കൂടരുത്), ഭൂനികുതി രേഖ(പഴക്കം ഒരുവര്‍ഷത്തില്‍ കൂടരുത്), ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെൻറ്(പഴക്കം മൂന്നുമാസത്തില്‍ കൂടരുത്), ഇന്‍ഷുറന്‍സ് പോളിസി, ബാങ്ക് ലെറ്റര്‍ഹെഡില്‍ ഫോട്ടോ പതിച്ച സാക്ഷ്യപത്രം, എന്‍.ആര്‍.ഇ.ജി.എ. തൊഴില്‍ കാര്‍ഡ്, ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനു നല്‍കിയ ലൈസന്‍സ്, പെന്‍ഷന്‍ കാര്‍ഡ്, കിസാന്‍ പാസ്ബുക്ക്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ബില്ല്

ഫീസ്: 50 രൂപ

◆ *പോസ്റ്റ് ഓഫീസ് സേവിംഗ്‌ അക്കൗണ്ട്*

ആവശ്യമായ രേഖകൾ: 2 ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, മിനിമം ബാലന്‍സ്‌
500 രൂപ

വാര്‍ഷിക പലിശ 4%. ഇന്ത്യയിലെ ഏത്‌ പോസ്റ്റോഫീസില്‍ നിന്നും തുക
നിക്ഷേപിക്കുവാനും, പിന്‍വലിക്കുവാനുമുള്ള സൗകര്യം.

◆ *സുകന്യ സമൃദ്ധി അക്കൗണ്ട്‌*
പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതി. 0-10 വയസ്സുവരെ പ്രായമുള്ള
പെണ്‍കുട്ടികളുടെ പേരില്‍ രക്ഷകര്‍ത്താക്കള്‍ക്ക്‌ ചേരാവുന്നതാണ്‌.

ആവശ്യമായ രേഖകൾ:
കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, രക്ഷകർത്താവിന്റെ(അച്ഛൻ/'അമ്മ)2 ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി

ആവശ്യമായ ആദ്യ നിക്ഷേപം 250 രൂപ. ഒരു സാമ്പത്തിക വര്‍ഷത്തെ പരമാവധി
നിക്ഷേപം 150000 രൂപ. നിക്ഷേപത്തിന്‌ ആദായ നികുതി ഇളവ്‌. നിക്ഷേപ കാലാവധിb
15 വര്‍ഷം, കുട്ടിയുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായി തുക
പിന്‍വലിക്കാന്‍ സൗകര്യം

◆ *പ്രധാനമന്ത്രി സുരക്ഷാ ബിമായോജന*

വര്‍ഷം തോറും വെറും 20 രൂപയ്ക്ക്‌ 2 ലക്ഷം രൂപയുടെ അപകട മരണ പരിരക്ഷ
പ്രായം 18 നും 70 നും ഇടയില്‍.

◆ *പ്രധാനമന്ത്രി ജീവന്‍ ബിമായോജന*

വർഷംതോറും 330 രൂപയ്ക്ക്‌ 2 ലക്ഷം രൂപയുടെ ജീവന്‍ സുരക്ഷാ പദ്ധതി. പ്രായം
18 നും 50 നും ഇടയിൽ

◆ *അടല്‍ പെന്‍ഷന്‍ യോജന*

സാധാരണ ജനവിഭാഗത്തിന്‌ 60 വയസ്‌ മുതല്‍ പ്രതിമാസം 1000 രൂപ മുതല്‍ 5000 രൂപ
വരെ പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതി. പ്രായം 18-നും 40-നും ഇടയില്‍. മരണശേഷം
ജീവിത പങ്കാളിക്ക്‌ അതേ പെന്‍ഷന്‍ ലഭിക്കും. രണ്ടുപേരുടേയും മരണശേഷം നോമിനിക്ക്‌
8.5 ലക്ഷം രൂപ വരെ ലഭിക്കും

◆ *പോസ്റ്റൽ ലൈഫ്‌ ഇന്‍ഷുറന്‍സ്‌*

ജീവിത സുരക്ഷ, കുറഞ്ഞ പ്രീമിയം, ഇന്ത്യയിലെ ഏത്‌ പോസ്റ്റോഫീസിലും പ്രീമിയം
അടയ്ക്കാം. ആകര്‍ഷകമായ ബോണസ്‌. ആദായനികുതി ഇളവ്‌. ഓണ്‍ലൈനായി പണം
അടയ്ക്കാനുള്ള സൗകര്യം. പാസ്‌ ബുക്ക്‌ സൗകര്യം.

അദ്ധ്വാനിച്ചു കിട്ടുന്ന വരുമാനം നാം അറിയാതെ തന്നെ ചിലവായി പോകുന്നു
എന്നാല്‍ വരുമാനത്തിന്റെ ഒരു പങ്ക് പോസ്റ്റല്‍ ലൈഫ്‌ ഇന്‍ഷുറന്‍സില്‍ നിക്ഷേപിച്ചാല്‍
തിരികെ ലഭിക്കുന്ന ഭീമമായ തുകകൊണ്ട്‌ നമ്മുടെ സ്വപ്നങ്ങളായ സ്വന്തമായ ഒരു പാര്‍പ്പിടം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാം.
മാത്രമല്ല ഇന്‍ഷ്വര്‍ ചെയ്യുന്ന വ്യക്തി നിര്‍ഭാഗ്യവശാല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന്‌
മുമ്പ്‌ മരണപ്പെട്ടാല്‍പ്പോലും മുഴുവന്‍ തുകയും, മരണം സംഭവിച്ച വര്‍ഷം വരെയുള്ള
അര്‍ഹമായ ബോണസും അവകാശികള്‍ക്ക്‌ ലഭിക്കുന്നു

21/02/2024

അത്ഭുതങ്ങൾ കാട്ടിയ കരുനാഗപ്പള്ളി ചെറിയഴീക്കൽ കാശിവിശ്വനാഥ ക്ഷേത്രം

ഈ മനോഹര ചിത്രത്തിന് നിങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാകും  എന്ന വിശ്വാസത്തോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ അംഗീകാരം ലഭി...
23/08/2023

ഈ മനോഹര ചിത്രത്തിന് നിങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാകും എന്ന വിശ്വാസത്തോടെ
അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ അംഗീകാരം ലഭിച്ച ഒന്നാം സാക്ഷി പരേതൻ എന്ന ചലച്ചിത്രം ഈ മാസം 25ന് ഒ ടി ടി യിൽ റിലീസ് ചെയ്യും.

നാളെ കൊല്ലം ജില്ലയിൽ ട്രാഫിക് നിയന്ത്രണം. രാഷ്ട്രപതിയുടെ സന്ദർശത്തോടനുബന്ധിച്ചാണ് നിയന്ത്രണം
16/03/2023

നാളെ കൊല്ലം ജില്ലയിൽ ട്രാഫിക് നിയന്ത്രണം. രാഷ്ട്രപതിയുടെ സന്ദർശത്തോടനുബന്ധിച്ചാണ് നിയന്ത്രണം

18/01/2023
ഉടൻ
17/01/2023

ഉടൻ

17/01/2023

പണ്ഡിതൻ ആണെന്ന് തോന്നുന്നു

12/12/2022

കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്
07/12/2022

കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്

👌
30/11/2022

👌

അല്ലേ
30/11/2022

അല്ലേ

Address


Website

Alerts

Be the first to know and let us send you an email when Voice of kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share