17/10/2024
ഒന്നരലക്ഷം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി "ശ്രീ ഗരുഡകൽപ്പ"യുടെ രണ്ടാമത്തെ ഷെഡ്യൂൾ ഒറ്റപ്പാലത്തു പൂർത്തിയാക്കി നിർമാതാക്കളായ റെജിമോനും സനൽകുമാറും..
നായകൻ ബിനു പപ്പുവും പുതുമുഖം ജയേഷിനുമൊപ്പം ഒരു ലക്ഷം ജൂനിയർ ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന പ്രധാന സീനുകൾ ആണ് രണ്ടാം ഷെഡ്യൂളിൽ ഒറ്റപ്പാലത്തു പൂർത്തിയായത്. നിർമാതാക്കളായ റെജിമോനും സനൽകുമാറും ഒരുലക്ഷം ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിച്ചു രണ്ടു ദിവസം കൊണ്ടാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉള്ള സൗകാര്യം ഒറ്റപ്പാലത്തു 35 ഏക്കറിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു കാവിന്റെ പരിസരത്തു ഒരുക്കിയത്.
ബിനു പപ്പു, സംവിധായകൻ രഞ്ജിത്ത്, ക്വീൻ ധ്രുവൻ, തമിഴ് താരം കൈതി ദീന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖം SA ജോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ശ്രീ ഗരുഡ കൽപ്പ ". 'പൊറിഞ്ചു മറിയം' ജോസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ, വിംങ്സ് എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ സനൽ കുമാർ ഭാസ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഫെമിന ജോർജ്ജ് നായികയാവുന്നു. ഒപ്പം ആദ്യ പ്രസാദ്, രേണു സൗന്ദർ, പത്മ ഗോപിക, കുടശ്ശനാട് കനകം, രമേശ് മകയിരം, നസീർ സംക്രാന്തി, മിനി അരുൺ, രാമചന്ദ്രൻ നായർ, ജയകുമാർ പിള്ള, സഞ്ജു മധു, മുഹമ്മദ് സൽമാൻ, ഷഹനാസ് ഇല്ലിയാസ്, സാജു കൊടിയൻ, ഭൃഗു മോഹൻ, ഹരി മധു ,രാജേഷ്ബി, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ട് ചെയ്തതും പാലക്കാടും പരിസര പ്രദേശങ്ങളിലും ആയിരുന്നു. പാലക്കാട് നിന്ന് തിരെഞ്ഞെടുത്ത പുതുമുഖ നടി നടന്മാരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു.
ചിത്രത്തിന് പാപ്പിനു ഛായാഗ്രഹണം നിർവഹിക്കുന്നു. ധന്യ സുരേഷ് മേനോൻ എഴുതിയ വരികൾക്ക് കാർത്തിക് രാജാ സംഗീതം പകരുന്നു. എഡിറ്റർ - ശ്യാം ശശിധരൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ദിനേശ് ആർ നായർ, കല - നിതിൻ എടപ്പാൾ, മേക്കപ്പ് - ലാലു കൂട്ടലാട, വസ്ത്രാലങ്കാരം - വൈശാഖ് സനൽ കുമാർ എസ് ആർ, സ്റ്റിൽസ് - സന്തോഷ് വൈഡ് ആംഗിള്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ടി കെ കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ - ജോസ് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ മാനേജർ - സജയൻ ഉദയകുളങ്ങര, ശ്രീശൻ, പി ആർ ഒ - എ എസ് ദിനേശ്, ഡിസൈൻസ്- aeth .