Troll Kodungallur

Troll Kodungallur Jus 4 fun
(21)

കൊടുങ്ങല്ലൂർ | തൃശ്ശൂർ | കേരള |കൊടുങ്ങല്ലൂരിനെ പറ്റി നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ കമന്റ്‌ ചെയ്യൂ 👍
03/06/2024

കൊടുങ്ങല്ലൂർ | തൃശ്ശൂർ | കേരള |

കൊടുങ്ങല്ലൂരിനെ പറ്റി നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ കമന്റ്‌ ചെയ്യൂ 👍

ശരിയല്ലേ 😀
02/06/2024

ശരിയല്ലേ 😀

അത് അങ്ങനെ കുറെ എണ്ണം 🤦‍♂
26/05/2024

അത് അങ്ങനെ കുറെ എണ്ണം 🤦‍♂

മിനി മുഗളിൽ സിനിമ കണ്ടിട്ടുള്ളവർ കമന്റ്‌ ചെയ്യ് 😀
25/05/2024

മിനി മുഗളിൽ സിനിമ കണ്ടിട്ടുള്ളവർ കമന്റ്‌ ചെയ്യ് 😀

𝗧𝗵𝗮𝘁'𝘀 𝗟𝗶𝗳𝗲 ❤️
22/05/2024

𝗧𝗵𝗮𝘁'𝘀 𝗟𝗶𝗳𝗲 ❤️

21/05/2024

കൊടുങ്ങല്ലൂർകാരുടെ വികാരം 😀

തിയറ്ററിൽ ഇ പരസ്യം കണ്ടിട്ടുള്ളവർ കമന്റ്‌ ചെയ്യൂ.!

വിഷു പ്രമാണിച്ച് (14-4-1977, വ്യാഴാഴ്ച്ച) നമ്മുടെ കൊടുങ്ങല്ലൂർ ശ്രീ കാളിശ്വരിതിയ്യറ്ററിൽ കളിച്ചിരുന്ന ചിത്രം " വിഷുക്കണി...
19/05/2024

വിഷു പ്രമാണിച്ച് (14-4-1977, വ്യാഴാഴ്ച്ച)
നമ്മുടെ കൊടുങ്ങല്ലൂർ ശ്രീ കാളിശ്വരി
തിയ്യറ്ററിൽ കളിച്ചിരുന്ന ചിത്രം " വിഷുക്കണി"

Joy ചേട്ടൻ എഴുതുന്നു കാവിൽ തെക്കേ മൈതാനവും ആൽത്തറയും ചെട്ടിക്കുള മൈതാനവും മറ്റും മറ്റും വർത്തമാനങ്ങൾ ...... ആദ്യമൊക്കെ മ...
18/05/2024

Joy ചേട്ടൻ എഴുതുന്നു

കാവിൽ തെക്കേ മൈതാനവും ആൽത്തറയും ചെട്ടിക്കുള മൈതാനവും മറ്റും മറ്റും വർത്തമാനങ്ങൾ ......

ആദ്യമൊക്കെ മെഗഫോണിലൂടെയും പിന്നീട് ഉച്ചഭാഷിണിയിലൂടെയുമൊക്കെ കൊടുങ്ങല്ലൂർക്കാർ നിരന്തരം കേട്ടുകൊണ്ടിരുന്ന ചിരപരിചിതമായ വാക്കായിരുന്നു.. 'കാവിൽ തെക്കേ മൈതാനത്ത് ' എന്നു തുടങ്ങുന്ന അനൗൺസ്‌ മെന്റുകൾ..

പൊതു - രാഷ്ട്രീയ സമ്മേളനങ്ങളും നാടകങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറിയിരുന്ന ഇടം...
മൈക്ക് അനൗൺസ്‌ മെന്റിൽ ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ട ശബ്ദം അയ്മു പ്രഭാകരന്റേതായിരുന്നു... ആ ശബ്ദമിപ്പോഴും കാതിൽ മുഴങ്ങുന്നു.....
എഴുപതുകളുടെ തുടക്കത്തിൽ പകർത്തിയതാണ് ഈ താലപ്പൊലിക്കാവ്..മാരാരുടെ ഭാരത്‌ ഹോട്ടലിന് മുകളിലെ ടെറസിൽ നിന്ന്...ദർശനയുടെ ടെറസിൽ നിന്ന് പല കെട്ടിടങ്ങളും ചാടിക്കടന്നാണ് അവിടേക്ക് പെടച്ച് കേറിയത്... ഇനി അങ്ങനെ ഒരു വിഷ്വൽ കിട്ടാൻ സാധ്യത കുറവാണ്.. ഇപ്പോഴവിടെ മറ്റു മരങ്ങൾ കാഴ്ച മറയ്ക്കുന്നുണ്ടാവും..
ഇപ്പോൾ പിന്നെ ഹെലിക്യാമറയൊക്കെ വന്നപ്പോൾ എളുപ്പം..

വെടിക്കെട്ടിന് ഒരുക്കിയിരിക്കുകയാണ് മൈതാനം...
സന്ധ്യ മയങ്ങിത്തുടങ്ങുമ്പോൾ എഴുന്നെള്ളിപ്പിന് ശേഷം എന്നും തുടർന്നുപോരുന്ന ആചാരം.. എഴുന്നെള്ളിപ്പ് കഴിയുമ്പോൾ വെടിക്കെട്ടിനായ് മൈതാനം ഒരുക്കാൻ ആബാലവൃദ്ധം ജനങ്ങൾ സ്വയമേവ അച്ചടക്കത്തോടുകൂടി പോലീസ് ഒരുക്കിയ അതിരിന് പുറത്ത് ക്ഷമയോടെ കാത്തുനിൽക്കും..
ജാതി -മത ഭേദമെന്യേ കൊടുങ്ങല്ലൂർക്കാരും അടുത്തപ്രദേശങ്ങളിലുള്ളവരും നെഞ്ചിലേറ്റുന്ന ഒരു മഹോത്സവം തന്നെയായിരുന്നു കൊടുങ്ങല്ലൂർ താലപ്പൊലി..... ഉച്ച കഴിഞ്ഞും വെളുപ്പിനും പഞ്ചവാദ്യക്കാരുടെയും ആയിരക്കണക്കിനാളുകളുടെയും അകമ്പടിയോടെ നെറ്റിപ്പട്ടം കെട്ടിയ കരിവീരന്മാരുടെ എഴുന്നെള്ളിപ്പുണ്ടാവും...

അമ്പതുകളിലും അറുപതുകളിലും ഈ മൈതാനത്തിന്റെ എതിർ വശത്ത് (കിഴക്കേനട)OKAY ഓഫിസ് കെട്ടിടം മുതൽ പോസ്റ്റാപ്പീസ് വരെയുള്ള നിരക്കെട്ടിടങ്ങളിൽ KRS-KKP സൈക്കിൾ കടകളുടെ ഇടയ്ക്കായിരുന്നു അപ്പന്റെ ആര്യ വൈദ്യശാല.. ഈ സൈക്കിൾ കടകളിൽ നിന്ന് കാൽവണ്ടി,അരവണ്ടി, മുക്കാൽ വണ്ടി, ഒത്തവണ്ടി എന്നിവ പ്രായത്തിനനുസരിച്ച് വാടകക്കെടുത്ത് മൈതാനത്ത് ഓടിച്ചാണ് സൈക്കിളുചവിട്ടു പഠിച്ചത്...
താലപ്പൊലി -ഭരണി സമയത്തൊക്കെ രാത്രിയിലും വൈദ്യശാല തുറന്നുതന്നെ കിടക്കും.. ഒരു കടകളും അടയ്ക്കാറില്ല...
നാടകങ്ങളും ഗാനമേളകളും മറ്റു കലാപരിപാടികളും രാഷ്ട്രീയ പ്രസംഗങ്ങളും അരങ്ങേറിയിരുന്ന പ്രസിദ്ധമായ ആൽത്തറ വൈദ്യശാലയുടെ നേരെ എതിർവശത്തായിരുന്നു.. അവിടെയിരുന്നാൽ എല്ലാ പരിപാടികളും ആസ്വദിയ്ക്കാമായിരുന്നു.. മുടിയനായ പുത്രൻ.. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.. അൾത്താര.. തുടങ്ങിയ നാടകങ്ങൾ വൈദ്യശാലയിലിരുന്ന് കണ്ട ഓർമ്മയുണ്ട്.. അപ്പുമേനോന്റെ കേരളാ സൗണ്ടിൽ നിന്ന് വൈകുന്നേരങ്ങളിൽ ഒഴുകിവന്നിരുന്ന ഗാനങ്ങൾ കേട്ടാണ് വളർന്നത്.. ആമലർ പൊയ്കയിൽ.. തുമ്പപ്പൂ പെയ്യണ പൂനിലാവെ.. പൂമയ പെയ്തല്ല് പൂമരം പൂത്തല്ലു പുന്നാരം പാടിവാ തത്തമ്മേ.. ബലികുടീരങ്ങളെ തുടങ്ങിയ പാട്ടുകൾ ദിവസവും ഉണ്ടാവും... അതൊക്കെ ഇപ്പോഴും ബൈഹാർട്ടാണ്...
രാഷ്ട്രീയ പ്രസംഗങ്ങൾക്കു ശേഷം അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ മിക്കവരും വൈദ്യശാല സന്ദർശിയ്ക്കാറുണ്ടായിരുന്നു.. അച്യുതമേനോൻ, കെ. കെ. വാരിയർ, പി. ഗംഗാധരൻ, ഇ. ഗോപാലകൃഷ്ണമേനോൻ, കെ. എ. രാജൻ,പി. കെ. ഗോപാലകൃഷ്ണൻ, അബ്ദുൽ ഖാദർ തുടങ്ങിയ നേതാക്കളെ കണ്ട ഓർമ്മ എനിക്കുണ്ട്...
വൈദ്യശാല ഇരുന്നിടത്ത് പിന്നീട് ഉണ്ണിയുടെ സുനന്ദ ജ്വല്ലറിയായി.....
വൈദ്യശാല പിന്നെ കുറച്ചു കാലം ചെട്ടിക്കുളത്തിന്റെ തൊട്ടു തെക്കേ കെട്ടിടത്തിൽ പ്രവർത്തിച്ചു...ആ കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് തരംഗ് ആദ്യകാലങ്ങളിൽ അടിച്ചു പൊളിച്ചിരുന്നത്.. സുധിയുടെ ജാസ് വായന അങ്ങ് പറൂർ വരെ എത്തുമായിരുന്നു...

ചെട്ടിക്കുളം എനിക്കോർമ്മയുള്ളപ്പോഴൊക്കെ വൃത്തികേടിന്റെ ഇടമായിരുന്നു.. ഭരണിക്കാലത്ത് ആളുകൾ മലവിസർജനം നടത്തിയിരുന്നത് ഇതിന്റെ തീരത്തായിരുന്നു , പ്രത്യേകിച്ച് വടക്ക് പടിഞ്ഞാറേ കരകളിൽ അടുത്തടുത്ത് കഥകൾ പറഞ്ഞിരുന്ന് കൃത്യം നിർവ്വഹിക്കുന്നത് മനോഹര കാഴ്ചയായിരുന്നു...വൈദ്യശാലയിലെ അലമാരകളിലും പ്രതിബിബം തെളിഞ്ഞു കാണാമായിരുന്നു..
ആ സമയത്തൊക്കെ ഉച്ച വരെ വൈദ്യശാലയിൽ ഇരുന്നിരുന്നത് ജോയ് വൈദ്യനായിരുന്നു..
വയറ്റുവേദന, ദഹനക്കേട്, ചെറിയ പനി തുടങ്ങിയ മാറാരോഗങ്ങൾക്ക് മരുന്നു നിശ്ചയിച്ചു കൊടുക്കുമായിരുന്നു ഈ കൊച്ചു വൈദ്യൻ..

അവിടെയിരുന്നുള്ള പ്രധാന കാഴ്ചകൾ മേല്പറഞ്ഞവയായിരുന്നു..
ഭരണി അല്ലാത്തപ്പോൾ ടൗണിലും അമ്പലത്തിലും വരുന്ന ആളുകൾ സൗജന്യമായി മുട്ട് തീർക്കുന്നതും ഇവിടെത്തന്നെ... കുളി ആരും തന്നെ ഇവിടെ നടത്താറില്ല..അത്രയ്ക്ക് നല്ല വെള്ളമായിരുന്നു എന്നു മനസ്സിലാക്കാം..
പിന്നെ ആ നാറ്റം കളയാൻ വേറെ തേച്ചു കുളിക്കേണ്ടിവരുമെന്നർത്ഥം..

പടിഞ്ഞാറേക്കരയിൽ വലിയൊരു മാവ് നിന്നിരുന്നു.. അതിന്റെ ചുവട്ടിലിരുന്നു കരിഭ്രാന്തൻ സ്വന്തം വിസർജ്ജ്യം അകത്താക്കുന്ന ദൃശ്യവും കാണേണ്ടി വന്നിട്ടുണ്ട്..
നിരോധന കാലത്ത് കുളത്തിന്റെ പടിഞ്ഞാറേ മൈതാനത്ത് മൈക്കില്ലാതെ പ്രസംഗിച്ചു നിൽക്കുമ്പോഴാണ് അപ്പനെ പോലീസ് പിടിച്ച് ഇടിച്ചു പഞ്ചറാക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്...
അന്ന് കുഞ്ഞുക്കുട്ടിത്തമ്പുരാട്ടിക്കും മറ്റു സഖാക്കൾക്കും കിട്ടി നല്ല പെട...
അപ്പോൾ കുളത്തിന്റെ കിഴക്കേ പ്രധാന ആൽത്തറയിൽ കോണ്ഗ്രസ് സമ്മേളനം നടക്കുകയായിരുന്നു.. അവിടന്ന് ചില മിടുക്കന്മാർ സ്റ്റേഷനിൽച്ചെന്ന് വിവരം ധരിപ്പിച്ചു ...
ആ മൈതാനത്ത് പിന്നീട് കലാനിലയം നാടകവേദിയാക്കിയിരുന്നു...

ആൽത്തറ വേദി പിന്നീട് തെക്കേഭാഗത്ത് പെർമനന്റ് സ്റ്റേജ് ഉണ്ടാക്കി അങ്ങോട്ട് മാറ്റിയല്ലോ.. 84-ൽ ആ സ്റ്റേജിൽ വെച്ച് യേശുദാസിന്റെ പടം വരച്ചു സമ്മാനിക്കാൻ അവസരമുണ്ടായി..85-ലെ താലപ്പൊലിക്ക് തരംഗ് ഓർക്കർസ്ട്ര യ്ക്കു വേണ്ടി പാട്ടുകൾ പാടാനും യോഗമുണ്ടായി....
പണ്ട് സർക്കസ് കൂടാരങ്ങൾ ഈ മൈതാനത്ത് ഉയരാറുണ്ടായിരുന്നു...
മെറീന സർക്കസ് കണ്ടതോർമ്മയുണ്ട്.. ഒരു കാലത്ത് അഖിലേന്ത്യാ വോളീബാൾ ടൂർണ്ണമെന്റ് സ്ഥിരം വേദിയായിരുന്നു... ഇടയ്ക്ക് അഭയാർത്ഥികൾ ടെന്റടിച്ച് കൂടാറുണ്ടായിരുന്നു.. കൂടാതെ ബാറ്റ്മിന്റൺ കോർട്ട്..എന്റെയും ചേട്ടന്മാരുടെയും സുഹൃത്തുക്കളായ ബാലപ്പൻ മാഷ്, ഹരിലാൽ മാഷ്, ദേവകി മാഷ്, പ്രദീപ്‌, മണിപ്പിള്ള, തടിയൻ വേലായുധൻ, ഞാമേലി ബാലൻ,നാഥൻ, പ്രഭ തുടങ്ങിയവരുടെ വൈകുന്നേര കളിയിടം ആൽത്തറയ്ക്ക് മുന്നിലായിരുന്നു....
ഇനിയും ഈ മൈതാനത്തിന് ചരിത്രപരമായ സാക്ഷ്യങ്ങളുണ്ടാവും........

ആനപ്പന്തലിൽ എഴുന്നെള്ളിപ്പിന് ശേഷം പണ്ടൊക്കെ വലിയ കലാകാരന്മാരുടെ കച്ചേരികളും ഗാനമേളകളും അരങ്ങേറിയിരുന്നു..
ചെമ്പേ വൈനാഥഭാഗവതർ, എം.എസ്. സുബ്ബലക്ഷ്മി, ശീർക്കാഴി ഗോവിന്ദരാജൻ, തുടങ്ങിയവരുടെ കച്ചേരികളും ടി. എം. സൗന്ദരരാജൻ, എ. എം. രാജ -ജിക്കി, കോയമ്പത്തൂർ മല്ലിശേരി, കലാഭവൻ തുടങ്ങി അന്നത്തെ പ്രശസ്തരുടെ ഗാനമേളകളും കഥാപ്രസംഗങ്ങളും നേരിൽ കണ്ടും കേട്ടും ആസ്വദിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്..

എഴുതിയാൽ തീരാത്ത ഒട്ടനുഭവങ്ങൾ ഇപ്പോഴും ഈ കുഞ്ഞി തലച്ചോറിൽ മാഞ്ഞു തേഞ്ഞു പോകാതെ കിടപ്പുണ്ട്.

എഴുതിയത്
Joy Musiris

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ആയ കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി..!
18/05/2024

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ആയ കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി..!

അനുഭവം ഉള്ളവർ ഉണ്ടോ.. 😀
16/05/2024

അനുഭവം ഉള്ളവർ ഉണ്ടോ.. 😀

കൊടുങ്ങല്ലൂർ 🔥
11/05/2024

കൊടുങ്ങല്ലൂർ 🔥

പ്രസിദ്ധമായ കേരളത്തിലെ 108 തളികളിൽ കൊടുങ്ങല്ലൂരിലെ നാല് തളികൾ..!!Credit - ulsah
25/04/2024

പ്രസിദ്ധമായ കേരളത്തിലെ 108 തളികളിൽ കൊടുങ്ങല്ലൂരിലെ നാല് തളികൾ..!!

Credit - ulsah

16/10/2021

കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡ്..!

തൃശ്ശൂർ ജില്ലയിൽ റെഡ് അലെർട്ട് ⛈️⛈️⛈️
16/10/2021

തൃശ്ശൂർ ജില്ലയിൽ റെഡ് അലെർട്ട് ⛈️⛈️⛈️

ലോഹിയേട്ടന്റെ നടക്കാതെ പോയ സിനിമയായിരുന്നു ചെമ്പട്ട്. മീരാജാസ്മിൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമ. എന്തോ കാരണത്താൽ സ...
13/10/2021

ലോഹിയേട്ടന്റെ നടക്കാതെ പോയ സിനിമയായിരുന്നു ചെമ്പട്ട്. മീരാജാസ്മിൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമ. എന്തോ കാരണത്താൽ സിനിമ നടന്നില്ല. രണ്ട്‌ ദിവസം കൊടുങ്ങലൂർ ഉത്സവത്തിന് ഷൂട്ടിംഗ് നടന്നിരുന്നു.

അന്ന് ജയപ്രകാശ് പയ്യന്നൂർ ഫിലിമിൽ എടുത്ത ചിത്രം!!

📸Jayaprakash Payyanur

സത്യത്തിൽ അത് ഇരുമ്പ് വല്ലതും ആണോ?😀
12/10/2021

സത്യത്തിൽ അത് ഇരുമ്പ് വല്ലതും ആണോ?😀

കൊടുങ്ങല്ലൂർ ബൈപാസിൽ മനുഷ്യൻ്റെ സുരക്ഷയ്ക്കായി ഒറ്റയാൾ പോരാട്ടം  നടത്തിയ ലത്തീഫ്ക്കയ്ക്ക് അഭിനന്ദനങ്ങൾ.♥️
12/09/2021

കൊടുങ്ങല്ലൂർ ബൈപാസിൽ മനുഷ്യൻ്റെ സുരക്ഷയ്ക്കായി ഒറ്റയാൾ പോരാട്ടം നടത്തിയ ലത്തീഫ്ക്കയ്ക്ക് അഭിനന്ദനങ്ങൾ.♥️

കൊടുങ്ങല്ലൂർ ബൈപാസ്സിൽ ഒറ്റയാൾ പോരാട്ടം...കുഴി ആരടക്കും????അഭിവാദ്യങ്ങൾ 💪ഇത് കണ്ടിട്ടെങ്കിലും അധികാരികളുടെ കണ്ണ് തുറക്കട...
26/08/2021

കൊടുങ്ങല്ലൂർ ബൈപാസ്സിൽ ഒറ്റയാൾ പോരാട്ടം...

കുഴി ആരടക്കും????

അഭിവാദ്യങ്ങൾ 💪

ഇത് കണ്ടിട്ടെങ്കിലും അധികാരികളുടെ കണ്ണ് തുറക്കട്ടെ.. !!

ഇതിലും മികച്ച ഓഫ് റോഡ് തൃശ്ശൂർ വേറെ ഇല്ല.😀😀
14/08/2021

ഇതിലും മികച്ച ഓഫ് റോഡ് തൃശ്ശൂർ വേറെ ഇല്ല.😀😀

കൊടുങ്ങല്ലൂർക്കാർ പണ്ടേ പൊളി അല്ലേ 😊
09/08/2021

കൊടുങ്ങല്ലൂർക്കാർ പണ്ടേ പൊളി അല്ലേ 😊

135 കോടിയുടെ സ്വര്‍ണ്ണതിളക്കം 🏅🥰
07/08/2021

135 കോടിയുടെ സ്വര്‍ണ്ണതിളക്കം 🏅🥰

മമ്മുക്ക.. 🔥
04/08/2021

മമ്മുക്ക.. 🔥

29/07/2021

29/07/2021കൊടുങ്ങല്ലൂർ
എന്റെ മോൻ അജ്മലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ എന്നെയൊന്ന് സഹായിക്കണേ.എന്റെ വിഷമം കാണുമ്പോൾ മോൻ വല്ലാത്ത കരച്ചിലാണ്.വേറെ വഴിയൊന്നുമില്ലാത്തത് കൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്.ഞങ്ങൾക്ക് ആകെയുള്ള പ്രതീക്ഷയാണ് ഞങ്ങളുടെ പൊന്നുമോൻ.ഈ ഉമ്മ കരഞ്ഞുകൊണ്ട് നമുക്ക് നേരെ നീട്ടിയ കൈകൾ ആരും തട്ടിക്കളയല്ലേ.തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശിയായ അജ്മൽ എന്നയീ 24 വയസ്സുള്ള ചെറുപ്പക്കാരന്റെ ഇരു വൃക്കകളും തകരാറിൽ ആയത് കൊണ്ട് എത്രയും പെട്ടെന്ന് ട്രാൻസ്‌പ്ലാന്റ് ചെയ്യാനാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. നാട്ടിൽ നടക്കുന്ന ഏത് നന്മ പ്രവർത്തികളിലും മുന്നിൽ നിൽക്കുന്ന അജ്മലിന്റെ വാപ്പ കുവൈറ്റിൽ ആണ്. എന്നാൽ കോവിഡ് വന്നതിന് ശേഷം കാര്യമായ ജോലിയൊന്നുമില്ല. അജ്മലിന്റെ ഉമ്മ റസീന ഉണ്ടാക്കുന്ന ഉഴുന്നുവട അജ്മൽ കടകളിൽ കൊണ്ടുപോയി വിറ്റാണ് കുടുംബം കഷ്ടിച്ച് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. അതിനിടക്കാണ് ഈ പാവങ്ങളെയെല്ലാം വിഷമിപ്പിച്ചുകൊണ്ട് അജ്മൽ വൃക്ക രോഗത്തിന് അടിമപ്പെടുന്നത്.ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ നാടിന് മാതൃകയായ അജ്മലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയാവുന്ന സഹായം ചെയ്യണേ. വിഡിയോ എല്ലാവരിലേക്കും അയച്ചും കൊടുക്കണേ..
RASEENA WIFE OF NOUSHAD
A/C:NO: 50100418289450
IFSC: HDFC0001545
HDFC BANK
BRANCH: LOKAMALESWARAM KODUNGALLUR
GOOGLE PAY NO: 8606676802 (AJMAL)
CONTCT: 9037390044 +91 96454 32266

ഇത് നമ്മുടെ വിജയം 😌😌
29/07/2021

ഇത് നമ്മുടെ വിജയം 😌😌

27/07/2021

നവീകരണം എല്ലാം നല്ലതാ.. പക്ഷെ നവീകരിക്കുമ്പോ ആ സ്ഥലം എന്താണ് എന്ന ബോധ്യത്തോടെ നവീകരിക്കുന്നത് നല്ലത് ആയിരിക്കും..!!!

പുതിയ നവീകരണത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്..?

ഇന്ത്യയിലെ ഏറ്റവും വലിയ മെസി ചിത്രം എന്ന റെക്കോർഡ് ഇനി  #കൊടുങ്ങല്ലൂരിന് സ്വന്തം ♥️
26/07/2021

ഇന്ത്യയിലെ ഏറ്റവും വലിയ മെസി ചിത്രം എന്ന റെക്കോർഡ് ഇനി #കൊടുങ്ങല്ലൂരിന് സ്വന്തം ♥️

നിങ്ങളുടെ ഓരോ ലൈക്കും ഇ കുഴികൾ കണ്ടിട്ടും അടക്കാതെ ഇരുന്ന അധിക്കാരികൾക്കുള്ള കരസ്പർശം ആയിരിക്കട്ടെ 😌😌
26/07/2021

നിങ്ങളുടെ ഓരോ ലൈക്കും ഇ കുഴികൾ കണ്ടിട്ടും അടക്കാതെ ഇരുന്ന അധിക്കാരികൾക്കുള്ള കരസ്പർശം ആയിരിക്കട്ടെ 😌😌

കൂടൽമാണിക്യം ക്ഷേത്രത്തിലെ പുതിയ നവീകരണത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത്......?
25/07/2021

കൂടൽമാണിക്യം ക്ഷേത്രത്തിലെ പുതിയ നവീകരണത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത്......?

ഇനി പ്ലസ് ടു പഠനത്തോടൊപ്പം medical, engineering പരീക്ഷാ പരിശീലനം..!Admission ആരംഭിച്ചിരിക്കുന്നു..!For more whats up : 9...
24/07/2021

ഇനി പ്ലസ് ടു പഠനത്തോടൊപ്പം medical, engineering പരീക്ഷാ പരിശീലനം..!

Admission ആരംഭിച്ചിരിക്കുന്നു..!



For more whats up : 9072100037

നിങ്ങൾക്ക് അറിയുന്ന ഇതിലും മികച്ച റോഡുകൾ എവിടെ ആണ് എന്ന് കമന്റ്‌ ചെയ്യൂ 😌😌©Troll Kodungallur
24/07/2021

നിങ്ങൾക്ക് അറിയുന്ന ഇതിലും മികച്ച റോഡുകൾ എവിടെ ആണ് എന്ന് കമന്റ്‌ ചെയ്യൂ 😌😌

©Troll Kodungallur

Address

Kodungallur

Website

Alerts

Be the first to know and let us send you an email when Troll Kodungallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Kodungallur

Show All