Kodungallur news live

Kodungallur news live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kodungallur news live, Media/News Company, Kodungallur.
(46)

ഇന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ-  ഏറ്റവും കൂടുതൽ മഴ കൊടുങ്ങല്ലൂരിൽ, തൊട്ടുപിന്നിൽ ആലുവ
19/05/2022

ഇന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ- ഏറ്റവും കൂടുതൽ മഴ കൊടുങ്ങല്ലൂരിൽ, തൊട്ടുപിന്നിൽ ആലുവ

സന്തോഷ് ജോർജ് കുളങ്ങര മുനയ്ക്കൽ ബീച്ചിൽഅഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിന്റെ ടൂറിസം സാധ്യതകൾ വിലയിരുത്താൻ സംസ്ഥാന പ്ലാനി...
12/05/2022

സന്തോഷ് ജോർജ് കുളങ്ങര മുനയ്ക്കൽ ബീച്ചിൽ
അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിന്റെ ടൂറിസം സാധ്യതകൾ വിലയിരുത്താൻ സംസ്ഥാന പ്ലാനിങ്ങ് ബോഡ് മെമ്പർ സന്തോഷ് ജോർജ് കുളങ്ങര ജനപ്രതിനിധികളോടൊപ്പം ബീച്ചിൽ

കൊടുങ്ങല്ലൂരിൽ വൻ മയക്കുമരുന്ന് വേട്ട
20/04/2022

കൊടുങ്ങല്ലൂരിൽ വൻ മയക്കുമരുന്ന് വേട്ട

കൊടുങ്ങല്ലൂർ: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളഅ് പിടിയിൽ. ശ്രീ നാരായണപുരം പൊരിബസാറിൽ നിന...

02/04/2022

ഉറഞ്ഞുതുളളി കോമരങ്ങള്

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവ് സ്വദേശിയ...
20/02/2022

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവ് സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ ആഷിഫ് (41) ഭാര്യ അബീറ, മക്കളായ അസ്‌റ (14) അനൈനുനിസ്സ (7) എന്നിവരെയാണ് വീട്ടിലെ മുകള്‍നിലയിലെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷവാതകം ശ്വസിച്ച് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ബിജെപിക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ.
18/02/2022

ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ബിജെപിക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ.

സിപിഐ എം പ്രവര്‍ത്തകന്‍ ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ബിജെപിക്കാര്‍ക്ക് ജീവപര്യന്തം ശിക.....

മതിലകത്ത് കനോലി കനാലില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥികളും മരിച്ചു. മതിലകം പൂവത്തുംകടവില്‍ ആയിരുന്നു അപകട...
01/02/2022

മതിലകത്ത് കനോലി കനാലില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥികളും മരിച്ചു. മതിലകം പൂവത്തുംകടവില്‍ ആയിരുന്നു അപകടം. പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷ് മകന്‍ സുജിത്ത് (13) കാട്ടൂര്‍ സ്വദേശി പനവളപ്പില്‍ വേലായുധന്‍ മകന്‍ അതുല്‍ (18) എന്നിവരാണ് മരിച്ചത്.

എസ് എന്‍ പുരം പൂവ്വത്തുകടവിലാണ് അപകടം....
01/02/2022

എസ് എന്‍ പുരം പൂവ്വത്തുകടവിലാണ് അപകടം....

ഗാനഗന്ധർവൻ യേശുദാസിൻ്റെ ആലാപന ജീവിതത്തിൻ്റെ അറുപതാണ്ട് പിന്നിടുമ്പോൾ ഓർമ കുറിപ്പുമായി പിതാവ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ കൊടുങ്...
14/11/2021

ഗാനഗന്ധർവൻ യേശുദാസിൻ്റെ ആലാപന ജീവിതത്തിൻ്റെ അറുപതാണ്ട് പിന്നിടുമ്പോൾ ഓർമ കുറിപ്പുമായി പിതാവ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ

കൊടുങ്ങല്ലൂർ ∙ മാസ്മരിക ശബ്ദത്തിന്റെ മാധുര്യവുമായി
സംഗീത ചക്രവാളത്തിലേക്കു പറന്നുയർന്ന യേശുദാസിന്റെ ആലാപന ജീവിതത്തിനു
അറുപതാണ്ട് പിന്നിടുമ്പോൾ യേശുദാസുമൊത്ത് ചെലവഴിച്ച സുന്ദര മുഹുർത്തങ്ങൾ
ഓർത്തെടുക്കുകയാണ് ഗുരുധർമ പ്രചാരകനായ കൊടുങ്ങല്ലൂർ കാര്യേഴത്ത് വീട്ടിൽ
ഉണ്ണിക്കൃഷ്ണൻ.
യേശുദാസ് എന്ന പ്രതിഭ തീർത്തും യാദൃശ്ചികമായാണ് എന്റെ മുന്നിൽ
പ്രത്യക്ഷപ്പെട്ടത്. അന്ന് യേശുദാസ് എന്ന പേര് സംഗീത ആസ്വാദകർക്കിടയിൽ
അത്ര സുപരിചിതമല്ലായിരുന്നു. മെലിഞ്ഞു സൗമ്യനായ ചെറുപ്പക്കാരൻ.
അത്രമാത്രം. കൂടെയുണ്ടായിരുന്ന നെല്ലിക്കോട് ഭാസ്കരനും ജോൺസണും
പരിചയപ്പെടുത്തി. ഇതു പ്രശസ്തനായ അഗസ്റ്റിൻ ജോസഫിന്റെ മകൻ യേശുദാസ്.
പിന്നീട് യേശുദാസ് നെന്നിന്ത്യൻ സിനിമയിലെ ഗാനചക്രവർത്തിയായി മാറിയെന്നതു
ചരിത്രം. 1962 മാർച്ച് മാസത്തിലാണ് ചെന്നൈയിലെ റായ്പേട്ടയിൽ സ്വാമീസ്
ലോഡ്ജിൽ യേശുദാസിനെ കണ്ടത്. ലോഡ്ജ് ജീവനക്കാരനായിരുന്ന തനിക്കു സിനിമാ
താൽപര്യമുള്ളതിനാൽ ഇവർക്കിടയിൽ സ്വാധീനമുണ്ടായിരുന്നു.

ശ്രീനാരായണഗുരു സിനിമ ചിത്രീകരണത്തിനു എത്തിയ ഭൂരിഭാഗം പേരും താമസിച്ചത്
സ്വാമീസ് ലോഡ്ജിൽ ആയിരുന്നു. ആദ്യ കൂടിക്കാഴ്ചയോടെ സൗഹൃദമായി.
പിന്നീടുള്ള ദിവസങ്ങളിൽ ചെന്നൈ മറീന കടപ്പുറത്തും ടൗണിലും പലപ്പോഴും
യേശുദാസുമൊത്ത് കറങ്ങി നടന്നു. ഒരിക്കൽ പടിത്താൽ മറ്റും പോതുമോ എന്ന
തമിഴ് സിനിമയിലെ ഗാനം ഒരുമിച്ചു പാടി. പൊന്നുണ്ട് കേണ്ടേൽ,പെണ്ണങ്ക്
ഇല്ലേയ്, എൻ ഏന്റ് ഞാൻ ചൊല്ലൽ ആകുമോ.. തന്റെ താളം പിഴച്ചപ്പോൾ യേശുദാസ്
പാട്ട് നിർ‍ത്തുകയായിരുന്നു. ഉണ്ണിക്കൃഷ്ണൻ ഓർക്കുന്നു.
65 ൽ മദ്രാസിൽ നിന്നു നാട്ടിലേക്കു തിരികെ പോന്നതിനു ശേഷം പിന്നീട്
യേശുദാസിനെ കണ്ടില്ല. യേശുദാസ് സംഗീത ലോകത്തെ വിസ്മയമായി
മാറുകയായിരുന്നു. 2013 ഫെബ്രുവരിയിൽ പി. ഭാസ്കരൻ ഫൗണ്ടേഷന്റെ
അവാർഡ് ഏറ്റുവാങ്ങാൻ എത്തിയപ്പോൾ പറവൂരിൽ ശാന്തി നഴ്സിങ് ഹോം ഉടമ ഡോ.
രാധാകൃഷ്ണന്റെ വസതിയിൽ വെച്ചു പരിചയും പുതുക്കി. നാലര പതിറ്റാണ്ടു
പിന്നിട്ട ആ കൂടിക്കാഴ്ച ഇന്നും മനസു തൊടുന്ന ഓർമയാണ്. കെ.എൻ.
ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

നന്ദി...
കെ.എം. മൈക്കിൾ
കേരള കൗമുദി

ദൈവദശകം
വിശ്വവിശാലതയിലേക്കു പദ്ധതിയുമായി ബന്ധപ്പെട്ടു ഞാൻ ചെന്നൈയിൽ ചെന്നപ്പോൾ
ഈ സൗഹൃദം പുതുക്കിയിരുന്നു.

കാലവർഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്.  പൊതുജന...
16/10/2021

കാലവർഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ അതത് കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, വൈദ്യുതി അപകടങ്ങൾ അറിയിക്കാനുള്ള പ്രത്യേക എമർജൻസി നമ്പറായ 94960 10101 ലോ അറിയിക്കേണ്ടതാണ്.
വൈദ്യുതി ജീവനക്കാരെത്തി അപകടസാധ്യത ഒഴിവാക്കുന്നതുവരെ സമീപത്തേക്ക് പോകാനോ മറ്റുള്ളവരെ പോകാനനുവദിക്കാനോ പാടില്ല.

16/10/2021

വെള്ളത്തിലായ കൊടുങ്ങല്ലൂർ ബൈപ്പാസ്

14/10/2021

അഴിക്കോട് ഭൂചലനം തീരദേശം ആശങ്കയിൽ

കോട്ടപ്പുറം കായലോരത്ത് 'സുധി'യുടെ ജീവന്‍ തുടിക്കുന്ന വരകള്‍മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലെ കോട്ടപ്പുറം ബോട്ട് ജെട്ടിയുട...
30/09/2021

കോട്ടപ്പുറം കായലോരത്ത് 'സുധി'യുടെ ജീവന്‍ തുടിക്കുന്ന വരകള്‍

മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലെ കോട്ടപ്പുറം ബോട്ട് ജെട്ടിയുടെ ചുമരുകള്‍ ക്യാന്‍വാസാക്കി സുധി ഷണ്മുഖൻ എന്ന ചിത്രകാരന്‍. സുധിക്ക് മാത്രമല്ല മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലെ പതിനാല് ബോട്ട് ജെട്ടികളുടെയും ചുമരുകള്‍ ഇനി നിരവധി ചിത്രകാരന്മാര്‍ക്ക് ക്യാന്‍വാസുകളാകും.
ബോട്ട് ജെട്ടികളുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് മതിലുകള്‍ മനോഹരമാക്കുന്നത്. ആദ്യഘട്ടത്തില്‍ സുധി ഷണ്മുഖന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ മുസിരിസ് കോട്ടപ്പുറം ബോട്ട് ജെട്ടിയിലാണ് ചുമര്‍ചിത്ര രചന ആരംഭിച്ചിരിക്കുന്നത്. തുടര്‍ന്ന് മറ്റ് ബോട്ടുജെട്ടികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സൗന്ദര്യവല്‍ക്കരണത്തിനൊപ്പം പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ് പറഞ്ഞു.

പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശിയായ സുധി ഷണ്മുഖന്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ചാണ് കോട്ടപ്പുറം കായലോരത്തെ ബോട്ട് ജെട്ടിയെ മനോഹരമാക്കിയിരിക്കുന്നത്. ബോട്ട് ജെട്ടി നില്‍ക്കുന്ന ഭാഗം പൂര്‍ണമായും ചിത്രങ്ങള്‍ കൊണ്ട് നിറയ്ക്കും. തൂണുകളില്‍ മ്യൂറല്‍ പെയിന്റിങ് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് സുധി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി ചിത്രകലാ രംഗത്ത് സജീവമായ സുധി ഷണ്മുഖന്‍, തീരദേശ ഗ്രാമമായ കൊടുങ്ങല്ലൂരിന്റെ ഗ്രാമീണ ജീവിതമാണ് മുസിരിസില്‍ വരച്ചു ചേര്‍ത്തിരിക്കുന്നത്. തഴപ്പായ നെയ്യുന്ന മുത്തശ്ശിയും വല വീശാന്‍ പോകുന്ന മുക്കുവനും തൊട്ട് പുരാതന മുസിരിസ് തുറമുഖ പട്ടണത്തിലേക്ക് വന്നെത്തിയ നാവികന്‍ വരെ ഇതില്‍പ്പെടും. ബോട്ട്‌ജെട്ടിയുടെ പിറകില്‍ കുട്ടികള്‍ക്കുള്ള പാര്‍ക്കായതിനാല്‍ അവരെ ആകര്‍ഷിക്കാനുള്ള ചിത്രങ്ങളും വരച്ചിട്ടുണ്ട്. മുസിരിസ് ബിനാലെയില്‍ ഉപയോഗിച്ച വര്‍ണ്ണങ്ങളും ഛായക്കൂട്ടുകളും തന്നെയാണ് ഇവിടെയും. സുധിക്ക് സഹായിയായി സുഹൃത്തായ ബാബുരാജുമുണ്ട്. ഒരു മാസത്തിനകം ചിത്രരചന പൂര്‍ത്തീകരിക്കും.

നേരത്തെ മുസിരിസ് ബിനാലെയുടെ ഭാഗമായി ബോട്ട് ജെട്ടിക്ക് അരികിലുള്ള ആംഫി തിയറ്റര്‍ പരിസരത്തെ ചുവരില്‍ വരച്ച ചിത്രം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചേരമാന്‍ ജുമാ മസ്ജിദ്, കീഴ്ത്തളി ശിവക്ഷേത്രം, മാര്‍ത്തോമ തീര്‍ത്ഥാടന കേന്ദ്രം, പാലിയം കൊട്ടാരം തുടങ്ങിയ ചരിത്ര ഗേഹങ്ങളുടെ ചിത്രങ്ങളാണ് അഴകോടെ വരച്ചു ചേര്‍ത്തിരുന്നത്.

അഴീക്കോട് കടവ്ഫോട്ടോ _ സതീശൻ കൊടുങ്ങല്ലൂർ
21/09/2021

അഴീക്കോട് കടവ്
ഫോട്ടോ _ സതീശൻ കൊടുങ്ങല്ലൂർ

നടൻ മമ്മൂട്ടി മതിലകത്ത് പ്രവർത്തന സജ്ജമാകുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സന്ദർശിക്കുന്നു....
03/08/2021

നടൻ മമ്മൂട്ടി മതിലകത്ത് പ്രവർത്തന സജ്ജമാകുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സന്ദർശിക്കുന്നു....

കൊടുങ്ങല്ലൂര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വീണ്ടും കള്ളനോട്ടുമായി പിടിയില്
29/07/2021

കൊടുങ്ങല്ലൂര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വീണ്ടും കള്ളനോട്ടുമായി പിടിയില്

കൊടുങ്ങല്ലൂരില്‍ വന്‍ കള്ളനോട്ട് വേട്ട. ബിജെപി പ്രവര്‍ത്തകനുള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.കള്....

കൊടുങ്ങല്ലൂരില്‍ വന്‍ കള്ളനോട്ട് വേട്ട. ബിജെപി പ്രവര്‍ത്തകനുള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളനോട്ട് കേസി...
29/07/2021

കൊടുങ്ങല്ലൂരില്‍ വന്‍ കള്ളനോട്ട് വേട്ട. ബിജെപി പ്രവര്‍ത്തകനുള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കള്ളനോട്ട് കേസില്‍ ബി.ജെപിക്കാരായ സഹോദരങ്ങളാണ് അറസ്റ്റിലായത്. കള്ളനോട്ട് ശൃംഗല യിലെ ഡ്യൂപ്‌ളിക്കേറ്റ് ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ശ്രീ നാരായണപുരം പനങ്ങാട് സ്വദേശികളായ എ രാശേരി വീട്ടില്‍ രാകേഷ് 37 രാജീവ് 35 എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന്റെ നേതൃത്യത്തില്‍ അറസ്റ്റ് ചെയ്തത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ സജീവ ബി.ജെപി പ്രവര്‍ത്തകനായ മേത്തല സ്വദേശി വടശേരി കോളനിയില്‍ താമസിക്കുന്ന കോന്നംപറമ്പില്‍ ജിത്തുവിന്റെ പക്കല്‍ നിന്ന് 178500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ കേസ് അനേഷണത്തിലാണ് ബാംഗ്‌ളൂരില്‍ നിന്നും പ്രതികള്‍ അറസ്റ്റിലായത്.

യുവമോര്‍ച്ചയുടെയും, ബി.ജെപിയുടെയും മുന്‍ ഭാരവാഹികള്‍ ആയിരുന്നു ഇവര്‍.2017-ല്‍ ഇവരുടെ വീട്ടില്‍ നിന്നും കള്ളനോട്ടുകളും നോട്ടടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം /കേരളത്തിന് പുറത്ത് പോയി കള്ളനോട്ടടി തുടര്‍ന്നു.മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ചാവക്കാട് എന്നിവിടങ്ങളിലെ ക്രിമിനല്‍ സുമായി ബന്ധപ്പെട്ട് കള്ളനോട്ടടിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തു അന്തിക്കാട് കാഞ്ഞാണിയില്‍ വച്ച് 52 ലക്ഷത്തിന്റെ കള്ളനോട്ടുമായി 2019 ല്‍ രാഗേഷിനെ പോലീസ് പിടികൂടിയിരുന്നു.

പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണ, കൊടുവള്ളി എന്നിവിടങ്ങളില്‍ കള്ളനോട്ട് കേസില്‍പ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു' ഇതിനിടയിലാണ് ബി ജെ പി പ്രവര്‍ത്തകനായ ജിത്തു ഇവരില്‍ നിന്ന് വാങ്ങിയ കള്ളനോട്ടുമായി ബൈക്കില്‍ വരുമ്പോള്‍ അപകടത്തില്‍ പെട്ടത്. ആശുവത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജിത്തുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. തീരദേശ മേഖലയിലെ മീന്‍ കച്ചവടക്കാര്‍ക്കും ലോട്ടറി വില്‍പനക്കാര്‍ക്കും ദിവസ പലിശക്കായി നല്‍കുന്ന പണം ഈ കള്ളനോട്ടുകളാണ് ഇതിന്റെ ഇടനിലക്കാരനാണ് ജിത്തു മുമ്പ് രാഗേഷും രഞ്ജിത്തും അറസ്റ്റിലായപ്പോള്‍ ബി ജെ പിയുടെ ഉന്നത നേതാക്കള്‍ക്കൊപ്പമുള്ള ഇവരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു

27/07/2021

അധികാരികൾ കണ്ണ് തുറക്കുമ്പോൾ തുറക്കട്ടെ*

മതിലകം സ്വദേശി ദോഹയിൽ നിര്യതനായി
14/07/2021

മതിലകം സ്വദേശി ദോഹയിൽ നിര്യതനായി

മതിലകം (തൃശൂർ): മതിലകം സ്വദേശിയായ യുവാവ് ഖത്തറിലെ ദോഹയിൽ നിര്യാതനായി. മതിലകം പള്ളിപ്പാടത്ത് പരേതനായ മുഹമ്മദിന്...

09/07/2021

കൊടുങ്ങല്ലൂര്‍: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ നഗരമധ്യത്തിലുളള ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വിംസ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി അമല്‍ (22) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ കൈതവളപ്പില്‍ നസീറിന്റെ മകളാണ് അമല്‍.

ഇന്നലെ രാത്രിയാണ് കൊടുങ്ങല്ലൂരിലെ മുഗള്‍ അപ്പാര്‍ട്ട്മെന്റിലെ അടച്ചിട്ട മുറിയില്‍ അമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

ചേരമാൻ പള്ളി പഴയ പ്രൗഢിയിലേക്ക് '
02/07/2021

ചേരമാൻ പള്ളി പഴയ പ്രൗഢിയിലേക്ക് '

മേ​ത്ത​ല: സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ നൂ​റു ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി രാ​ജ്യ​ത്തെ പ്ര​ഥ​മ മ....

28/ജൂൺ/2021 തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കുന്നു... #സുൽത്താൻബത്തേരി  #ഗുരുവായൂർ  #നോർത്ത്_പറവൂർ ലിമിറ്റഡ് സ്റ്റോപ്പ്  ഫാ...
27/06/2021

28/ജൂൺ/2021 തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കുന്നു...

#സുൽത്താൻബത്തേരി #ഗുരുവായൂർ #നോർത്ത്_പറവൂർ ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ

__________________________________________
✅ 01.15PM സുൽത്താൻ ബത്തേരി - ഗുരുവായൂർ - നോർത്ത് പറവൂർ

01.15PM : സുൽത്താൻ ബത്തേരി
01.50PM : കൽപ്പറ്റ
03.25PM : താമരശ്ശേരി
04.15PM : കോഴിക്കോട്
06.45PM : എടപ്പാൾ
07.20PM : കുന്ദംകുളം
07.35PM : ഗുരുവായൂർ
08.50PM : കൊടുങ്ങല്ലൂർ
09.15PM : നോർത്ത് പറവൂർ

Trip_Code : 1315SBYPRR
__________________________________________
✅ 04.15AM നോർത്ത് പറവൂർ - ഗുരുവായൂർ - സുൽത്താൻ ബത്തേരി

04.15AM : നോർത്ത് പറവൂർ
04.35AM : കൊടുങ്ങല്ലൂർ
05.45AM : ഗുരുവായൂർ
06.05AM : കുന്ദംകുളം
06.40AM : എടപ്പാൾ
08.45AM : കോഴിക്കോട്
09.45AM : താമരശ്ശേരി
10.50AM : കൽപ്പറ്റ
11.25AM : സുൽത്താൻ ബത്തേരി
Trip_Code : 0415PRRSBY
__________________________________________

📞വിശദ വിവരങ്ങൾക്ക് :
☎️04936220217☎️
📱+91-9447071021📱

വാട്സ് ആപ്പ് നമ്പർ :
📱+918129562972📱

"സുഖയാത്ര സുരക്ഷിത യാത്ര"
"KSRTC എന്നും ജനങ്ങൾക്കൊപ്പം"





കൊടുങ്ങലൂർ:ജീപ്പും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൂടെയുണ്ടായരുന്ന ഭാര്യക്ക് ഗുരുതര പര...
22/06/2021

കൊടുങ്ങലൂർ:ജീപ്പും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൂടെയുണ്ടായരുന്ന ഭാര്യക്ക് ഗുരുതര പരിക്കേറ്റു. എറിയാട് മാടവന അത്താണി വലിയ വീട്ടിൽ മുഹമ്മദിന്റെ മകൻ ഷെമീർ ( 40 ) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ഷാഹിതെയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്രീനാരായണപുരം 25-ാം കല്ല് ദേശീയ പാതയിൽ ഇന്നലെ രാത്രി 8.30നാണ് അപകടം.. ഷെമീറിന്റെ മൃതേദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ഇരുപത്തഞ്ചാം കല്ലിൽ വാഹനാപകടം
22/06/2021

ഇരുപത്തഞ്ചാം കല്ലിൽ വാഹനാപകടം

സണ്ണി ലിയോണിന് കൊടുങ്ങല്ലൂർ ക്കാരൻ്റെ സമ്മാനം!
15/06/2021

സണ്ണി ലിയോണിന് കൊടുങ്ങല്ലൂർ ക്കാരൻ്റെ സമ്മാനം!

I need an embroidery portrait of a mum with their three kids, its for SUNNY LEONE – ഒരു ദിവസം വാട്സാപ്പിൽ ഇങ്ങനെ ഒരു മെസ്സേജ് കിട്ടിയപ്പോള്‍ സന്ധ്യ.sunny leone Family. daniel weber. sunn...

സുധീ ഷൺമുഖന് ചിത്രകലാപുരസ്കാരം---------------------------------------------മതിലകം ചങ്ങാതിക്കൂട്ടം കലാ സാഹിത്യ സമിതിയുടെ ...
15/06/2021

സുധീ ഷൺമുഖന് ചിത്രകലാപുരസ്കാരം
---------------------------------------------
മതിലകം ചങ്ങാതിക്കൂട്ടം കലാ സാഹിത്യ സമിതിയുടെ ഈ വർഷത്തെ ആർട്ടിസ്റ്റ് ഡി. അന്തപ്പൻ മാസ്റ്റർ സ്മാരക ചിത്രകലാപുരസ്കാരം
ചിത്രകാരനും കവിയുമായ
സുധി ഷൺമുഖന് ലഭിച്ചു.
ചിത്രകാരൻ, കവി, ഗായകൻ, നടൻ, ഫിലിം സൊസൈറ്റി പ്രവർത്തകൻ
ബദൽ സാംസ്കാരിക - സൗന്ദര്യ ശാസ്ത്ര മുന്നേറ്റങ്ങളിൽ സജീവം. സമകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പഠനാവശ്യങ്ങൾക്കു വേണ്ടിയുള്ള ചിത്രരചനയും, സർഗ്ഗാത്മക ചിത്രരചനയും നടത്തിയിട്ടുണ്ട്. ഖസാക്കിൻ്റെ ഇതിഹാസം ചിത്രരചന സീരീസിൽ ചിത്രം വരച്ച് ആദരം ലഭിച്ചിട്ടുള്ള സുധി ഷൺമുഖൻ ഗസൽ ഗായകൻ കൂടിയാണ്. മുസിരിസ് ഹെറിറ്റേജ് ചാരിറ്റബിൾ സൊസൈറ്റി ഷോർട്ട് ഫിലിം മത്സര വിഭാത്തിൽ പ്രദർശിപ്പിച്ച "പാതി " എന്ന ചെറു സിനിമയിലെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പി. വെമ്പല്ലൂരിൽ താമസിക്കുന്നു.

മതിലകം ബ്ലോക്ക് പഞ്ചായത്ത് അഴീക്കോട് ഡിവിഷൻ അംഗവുംസി പി എം നേതാവുമായ അഴീക്കോട് അയ്യാരിൽ  മുഹമ്മദ് സഗീർ (ഷായി അയ്യാരിൽ ) ...
15/06/2021

മതിലകം ബ്ലോക്ക് പഞ്ചായത്ത് അഴീക്കോട് ഡിവിഷൻ അംഗവും
സി പി എം നേതാവുമായ അഴീക്കോട് അയ്യാരിൽ മുഹമ്മദ് സഗീർ (ഷായി അയ്യാരിൽ ) അന്തരിച്ചു. കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലായിരുന്നു.
10 ദിവസം മുൻപ് കോവിഡ് നെഗറ്റീവ് ആയെങ്കിലും പിന്നീട് ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കോട്ടപ്പുറം മൂത്തകുന്നം പാലത്തില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കണ്ടെയ്നര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചത...
15/06/2021

കോട്ടപ്പുറം മൂത്തകുന്നം പാലത്തില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കണ്ടെയ്നര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചത് ആശുപത്രി പോയി വീട്ടിലേക്ക് മടങ്ങുമ്പോള്‍. കാര പുതിയ റോഡ് നെടുംപറമ്പില്‍ കരീമിന്റെ മകന്‍ മുഹമ്മദ് ഷാന്‍ (34), ഭാര്യ ഹസീന (30) എന്നിവരാണു മരിച്ചത്. സൗദിയില്‍ ഡ്രൈവര്‍ ആയിരുന്ന മുഹമ്മദ് ഷാന്‍ ഒരു ആഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ക്വാറന്റീനില്‍ കഴിഞ്ഞ് ഇന്നലെയാണു പുറത്തിറങ്ങിയത്.

അലര്‍ജി അസുഖമുള്ള ഹസീനയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാട്ടി മടങ്ങും വഴിയായിരുന്നു അപകടം. മരിച്ച ഷാനു സൗദിയില്‍ നിന്നും കഴിഞ്ഞ എട്ടിനാണ് നാട്ടിലെത്തിയത്. ക്വാറന്റൈനിലിരുന്ന ശേഷം ആദ്യമായാണ് മുഹമ്മദ് ഷാന്‍ ഇന്നലെ പുറത്തിറങ്ങിയത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു. ഇന്നലെ വൈകിട്ട് 5.45നു പാലത്തിന്റെ മൂത്തകുന്നത്തിനും വി.പി തുരുത്തിനും ഇടയിലായിരുന്നു അപകടം.

ലോറിയുടെ പിന്‍ചക്രം കയറിയ ഇരുവരും സംഭവ സ്ഥലത്ത് തന്നെ അതിദാരുണമായി മരിച്ചു. എറണാകുളം ലിസി ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. കോഴിക്കോട്ടേക്കു പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടു ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. കബറടക്കം ഇന്ന് എറിയാട് കടപ്പൂര് പള്ളിയില്‍. മക്കള്‍: നിയ ഫാത്തിമ, അമല്‍ ഫര്‍ഹാന്‍.

സമ്പര്‍ക്ക വിലക്കില്‍ കഴിയുകയായിരുന്ന ഷാനു കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഭാര്യയുമൊത്ത് എര്‍ണാകുളം ലിസി ആശുപത്രിയിലേക്ക് പോയത്. കോവിഡ് പിടിപ്പെട്ട ഹസീന രണ്ടാഴ്ച മുന്‍പാണ് സുഖം പ്രാപിച്ചത്.

കോട്ടപ്പുറം പാലത്തിൽ വാഹനാപകടം ദമ്പതികൾ മരിച്ചു                  കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിന് സമീപം കണ്ടെയ്നർ ലോറി...
14/06/2021

കോട്ടപ്പുറം പാലത്തിൽ വാഹനാപകടം ദമ്പതികൾ മരിച്ചു കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിന് സമീപം കണ്ടെയ്നർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ മരിച്ചു.
എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശി
നെടുംപറമ്പിൽ മുഹമ്മദ് ഷാൻ (34), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ടാണ് അപകടമുണ്ടായത്.
ഇരുവരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങും വഴിയായിരുന്നു അപകടം.
മരിച്ച ഷാനു ഗൾഫിൽ നിന്നും ലീവിനെത്തിയതായിരുന്നു

------------------

മർച്ചൻ്റ്സ് അസോസിയേഷൻ മുൻ സെക്രട്ടറിയും സി പി ഐ നേതാവുമായിരുന്ന  സി.കെ. രാജൻ ( താലം , തെക്കേ നട) അന്തരിച്ചു.
24/04/2021

മർച്ചൻ്റ്സ് അസോസിയേഷൻ മുൻ സെക്രട്ടറിയും സി പി ഐ നേതാവുമായിരുന്ന
സി.കെ. രാജൻ ( താലം , തെക്കേ നട) അന്തരിച്ചു.

Address

Kodungallur
680664

Alerts

Be the first to know and let us send you an email when Kodungallur news live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Kodungallur

Show All