CTV News Kodungalloor

CTV News Kodungalloor NTM ( NewsTime Media)

വൈജാത്യങ്ങളെ ഏകീകരിച്ച മനോഹരമായ ഭൂതകാലത്തെ തകർത്തെറിഞ്ഞ വാനര ഭരണമാണ് രാജ്യത്ത് നില നിൽക്കുന്നത് എന്ന് മാത്യു കുഴൽ നാടൻ എ...
20/03/2023

വൈജാത്യങ്ങളെ ഏകീകരിച്ച മനോഹരമായ ഭൂതകാലത്തെ തകർത്തെറിഞ്ഞ വാനര ഭരണമാണ് രാജ്യത്ത് നില നിൽക്കുന്നത് എന്ന് മാത്യു കുഴൽ നാടൻ എം എൽ എ പറഞ്ഞു. യൂത്ത് കോൺഗ്രസ് കൈപ്പമംഗലം നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലനിന്നിരുന്ന ഉച്ചനീചത്തങ്ങളെ തുടച്ച് നീക്കി എല്ലാ വിഭാഗങ്ങൾക്കും രാജ്യത്ത് തുല്യാവകാശം സ്ഥാപിക്കാൻ നേതൃത്വം നൽകിയത് കോൺഗ്രസാണ്. രാജ്യത്ത് ഈ മാറ്റങ്ങൾക്ക് നാന്ദി കുറിച്ച കാലം മുതൽ കോൺഗ്രസിന്റെ ലക്ഷ്യത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും കുതന്ത്രങ്ങൾ മെനഞ്ഞവരാണ് ആർ എസ് എസിന് രൂപം നൽകിയത്. നൂറ് വർഷങ്ങളായുള്ള ആർ എസ് എസിന്റെ കുതന്ത്രങ്ങളാണ് ബിജെപിയിലേക്ക് ഭരണമെത്താൻ കാരണമായത്. അദ്ദേഹം പറഞ്ഞു.
ദൗർഭാഗ്യവശാൽ സംഘ്പരിവാറിനേക്കാൾ ശക്തമായി കോൺഗ്രസിനെ പരാജയപ്പെടുത്താൻ മുൻ കൈയ്യെടുത്തത് സി പി എം ആണ്. കോൺഗ്രസ് പോരാടുന്നത് ഈ രണ്ട് ദുഷ്ട ശക്തികളോടാണ് എന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി എറിയാട് ചന്തയിൽ ചേർന്ന പൊതുസമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് മനാഫ് അഴീക്കോട് അധ്യക്ഷനായി സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുബിൻ , കെ എ ആബിദലി ജില്ലാ പ്രസിഡണ്ട് ഒ ജെ ജിനേഷ് ഡിസിസി സെക്രട്ടറി മാരായ സി എസ് രവീന്ദ്രൻ , പി എച്ച് മഹേഷ്, നൗഷാദ് ആറ്റ് പറമ്പത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി കെ ഷംസുദ്ദീൻ , സലീം കൈപ്പമംഗലം, പി എസ് ഷാഹിർ , ഷഫീഖ് ഇ എ
, പ്രവിത ഉണ്ണികൃഷ്ണൻ , ഷഫീർ മാസ്റ്റർ, പി ആർ സർവോത്തമൻ എൻ എം ഫിറോസ് , ആസിഫ് മുഹമ്മദ്, ഹഫീസ് ഇല്ലത്ത്, ഇസ്ഹാഖ് ഹുസൈൻ പി കെ ഐജാസ് , സാബിക് കൊണ്ടാമ്പുള്ളി , എന്നിവർ സംസാരിച്ചു. ഫിറോസ് ഷരീഫ് സ്വാഗതവും, എം എം ഷാബി നന്ദിയും പറഞ്ഞു.

10/08/2022
കൊടുങ്ങല്ലൂർ മദ്യപാനത്തി്നിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം ഒരാൾക്ക് കുത്തേറ്റു. പ്രതി പോലീസ് കസ്റ്റഡിയിൽ .കരിനാട്ട് വേലായു...
07/08/2022

കൊടുങ്ങല്ലൂർ
മദ്യപാനത്തി്നിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം ഒരാൾക്ക് കുത്തേറ്റു. പ്രതി പോലീസ് കസ്റ്റഡിയിൽ .കരിനാട്ട് വേലായുധൻ്റെ മകൻ ശക്തിധരനാണ് കുത്തേറ്റത്.ഇയാളുടെ സുഹൃത്ത് പവനനെ യാണ് പോലീസ് പിടികൂടിയത്.
കുത്തേറ്റ യാളെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയി പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമാണ്.
ശ്രീനാരായണപുരം കുടിലങ്ങ ബസാറിൽ ഇന്ന് പുലർച്ചെ ഒന്നരക്ക് ആണ് സംഭവം .

മതിലകം ദുരിതാശ്വാസ ക്യാമ്പിൽ സംഘർഷം. എഐവൈഎഫ് നേതാക്കൾക്ക് നേരെ മർദ്ദനം.വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. മതിലക...
06/08/2022

മതിലകം ദുരിതാശ്വാസ ക്യാമ്പിൽ സംഘർഷം. എഐവൈഎഫ് നേതാക്കൾക്ക് നേരെ മർദ്ദനം.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
മതിലകം സെന്റ് ജോസഫ് ഹൈസ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന എഐവൈഎഫ് നേതാക്കൾക്ക് നേരെ ഡിവൈഎഫ്ഐ- സിപിഐ(എം) പ്രവർത്തകരാണ് അക്രമം അഴിച്ചു വിട്ടത് എന്ന് സിപിഐ ആരോപിച്ചു. എഐവൈഎഫ് മതിലകം മേഖല സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി.എം.അരുൺലാൽ, മേഖല പ്രസിഡന്റ് കെ.എ.അക്തർഷാ, എം.എ.ജലീൽ, പി.എസ്.അസിക്നിൻ, ക്യാമ്പിൽ കുടുംബവുമായി ഉണ്ടായിരുന്ന കെ.വി.വിബീഷ് എന്നിവരെയാണ് രാത്രിയിൽ എത്തിയ സംഘം ക്യാമ്പിൽ വെച്ച് മർദ്ദിച്ചത്.
ക്യാമ്പിൽ കുടുംബവുമായി എത്തിയ വിബീഷിൻ്റെ വീട്ടിൽ വെള്ളം കയറിയിട്ടില്ല എന്നും അനധികൃതമായി ക്യാമ്പിൽ കഴിയുന്ന എ ഐ വൈ എഫ് പ്രവർത്തനായ വിബീഷിനെയും കുടുംബത്തെയും പുറത്താക്കണം എന്ന് ആവശ്യപ്പെട്ടാണ് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ക്യാമ്പിൽ എത്തിയത്.

പ്രളയ ഭീതിയിൽ സർവ്വീസ് നിർത്തിയ അഴീക്കോട് - മുനമ്പം ജങ്കാർ ഞായറാഴ്ച പുനരാരംഭിക്കും
06/08/2022

പ്രളയ ഭീതിയിൽ സർവ്വീസ് നിർത്തിയ അഴീക്കോട് - മുനമ്പം ജങ്കാർ ഞായറാഴ്ച പുനരാരംഭിക്കും

പൗരത്വ ഭേദഗതി സമരം മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായി. മനുഷ്യാവകാശ പ്രവർത്തകർക്ക് കോടതി തടവും പിഴയും വിധിച്ചു. കൊടുങ്ങല്ലൂർ ...
06/08/2022

പൗരത്വ ഭേദഗതി സമരം മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായി. മനുഷ്യാവകാശ പ്രവർത്തകർക്ക് കോടതി തടവും പിഴയും വിധിച്ചു.
കൊടുങ്ങല്ലൂർ വടക്കേ നടയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്ത മനുഷയവകാശ പ്രവർത്തകർക്കും വിവിധ സംഘടനാ പ്രവർത്തകർക്കും ആണ് കൊടുങ്ങല്ലൂർ മജിസ്റ്ററേറ്റ് കോടതി തടവും പിഴയും വിധിച്ചത്. മനുഷ്യാവകാശ പ്രവർത്തക രായ പി വി സജീവ് കുമാർ,ഗഫൂർ അഴീക്കോട്,പി എ കുട്ടപ്പൻ,വിപിൻ ദാസ്,വിവിധ സംഘടനാ പ്രവർത്തകരായ മനാഫ് കരൂപടന്ന,മജീദ് പുത്തൻചിറ,ജലീൽ മാള,മൻസൂർ, ഇസ്മയിൽ എന്നീ പത്ത് പേരെയാണ് കോടതി പിരിയും വരെ തടവും മുന്നൂറ് രൂപ വീതം പിഴയും ശിക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിച്ചത് മുതൽ വൈകീട്ട് നാലര വരെയാണ് തടവ് വിധിച്ചത്.
സി എ എ എൻ ആര് സി സമരത്തിൽ പങ്കെടുത്തവർക്ക് എതിരെ പോലീസ് ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കും എന്ന് മുഖ്യമന്ത്രി സഭയിൽ നൽകിയ ഉറപ്പ് സര്ക്കാര് ലംഘിച്ചതായി ശിക്ഷ ലഭിച്ചവർ ആരോപിച്ചു. കൊടുങ്ങല്ലൂരിൽ ശിക്ഷ ലഭിച്ച മനുഷ്യാ വകാശ പ്രവർത്തകർക്കെതിരെ ആറോളം കേസുകളാണ് പോലീസ് ചുമത്തിയത്. ഇതിൽ നാല് കേസുകളിൽ ഇവരെ കോടതി ശിക്ഷിച്ചതായി ഇവർ പറയുന്നു.
രാജ്വ്യാ വ്യാപകമായ പ്രതി ഷേധ ത്തിനെത്തിരെ സർക്കാരുകൾ എടുത്ത കേസുകൾ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പിൻവലിച്ചിരുന്നു. തമിഴ്നാട്ടിൽ എംകെ സ്റ്റാലിൻ അധികാരത്തിൽ വന്ന ഉടനെ ഇത്തരം മുഴുവൻ കേസുകളും പിൻവലിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിൻ്റെ ചുവട് പിടിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിൽ എൻ ആര് സി കേസുകൾ പിൻവലിക്കും എന്ന് പ്രഖ്യാപിച്ചത്. എന്നാല് സംസ്ഥാനത്ത് വിവിധ കോടതികളിൽ പൗരത്വ സമരത്തിൽ പങ്കെടുത്ത ആളുകൾക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂർ സിഐ ബ്രിജുകുമാറിന് സ്ഥലം മാറ്റം . E R ബൈജു പുതിയ സിഐ
06/08/2022

കൊടുങ്ങല്ലൂർ സിഐ ബ്രിജുകുമാറിന് സ്ഥലം മാറ്റം . E R ബൈജു പുതിയ സിഐ

കൊടുങ്ങല്ലൂർ അഞ്ചപ്പാലത്ത് പണം വെച്ച് ചികിട്ടുളി നടത്തുന്ന സംഘത്തെ പിടികൂടി. ഏഴ് പേര് പിടിയിൽ .അരലക്ഷം രൂപ പിടിച്ചെടുത്ത...
03/08/2022

കൊടുങ്ങല്ലൂർ
അഞ്ചപ്പാലത്ത് പണം വെച്ച്
ചികിട്ടുളി നടത്തുന്ന സംഘത്തെ
പിടികൂടി. ഏഴ് പേര് പിടിയിൽ .അരലക്ഷം രൂപ പിടിച്ചെടുത്തു.
എറിയാട് പോളക്കുളത്ത് ജിനുദ്ദീൻ(70)
മൂത്തുകുന്നം ചേരമാൻ വീട്ടിൽ ഹെൽബി (42)വടക്കേക്കര കൂട്ടുങ്ങൽ രതീഷ് (39)ശ്രീനാരായണ പുരം എരുമത്തുരുത്തി സുരേഷ് (44) മേത്തല പോണത്ത് വിബിൻ(39)പുത്തൻ ചിറ എടാട്ടകുളം ഉഷാദ് (37)എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും അമ്പതിനായിര ത്തിൽ
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മേത്തല യിൽ നിന്നും പണം വെച്ച് ചിട്ട് കളിക്കുന്ന സംഘത്തെയാണ് പിടികൂടിയത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോം ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്
അഞ്ചപ്പാലം മുഗൾ ഗർഡനിൽ
കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ അജിത് കുമാർ കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐI സുനിൽ എ എസ് ഐ മാരായ പ്രദീപ് , ജോസഫ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, പ്രസാദ് ജിനീഷ് നിഷാന്ത് , എന്നിവർ ചേർന്ന പ്രത്യേക പോലീസ് സംഘവും തൃശ്ശൂർ റൂറൽ ദാൻസാഫ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ തിരച്ചിൽ ലാണ് സംഘത്തെ പിടികൂടിയത്

കൊടുങ്ങല്ലൂർകനത്ത മഴയിൽ  കരകവിഞ്ഞ തോട്ടിൽ രണ്ടര വയസ്സ് കാരി മുങ്ങി മരിച്ചു. യൂ ബസാർ വടക്ക് വശം വള്ളോം പറമ്പത്ത് ശരത്തിന്...
16/07/2022

കൊടുങ്ങല്ലൂർ
കനത്ത മഴയിൽ കരകവിഞ്ഞ തോട്ടിൽ രണ്ടര വയസ്സ് കാരി മുങ്ങി മരിച്ചു. യൂ ബസാർ വടക്ക് വശം വള്ളോം പറമ്പത്ത് ശരത്തിന്റെ മകൾ ദിയയാണ് മരിച്ചത്. അഴീക്കോട്‌ കണ്ണേ രച്ചാലിൽ ഉള്ള അമ്മ വീട്ടിൽ വെച്ചാണ് അപകടം. കണ്ണേ രച്ചാൽ പടിഞ്ഞാറ് ചേപ്പുള്ളി ബാബു വിന്റെ വീടിന് പിറകിലുള്ള തോട്ടിൽ വൈകീട്ട് ആറ് മണിക്കാണ് കുഞ്ഞിന്റെ മൃതദ്ദേഹം കണ്ടെത്തിയത്. ബാബുവിന്റെ മകൾ നമിത യുടെ മകളാണ് ദിയ. യാഷ് ഏക സഹോദരനാണ്.

കൊടുങ്ങല്ലൂർ മൊബൈൽ മോഷണം സ്ഥിരം കുറ്റവാളി പിടിയിൽ   ഇരിങ്ങാലക്കുട പുറത്ത് ശേരി മുതിര പറമ്പിൽ ഗോപി മകൻ പ്രജീഷ് (29) പിടിയ...
28/06/2022

കൊടുങ്ങല്ലൂർ
മൊബൈൽ മോഷണം സ്ഥിരം കുറ്റവാളി പിടിയിൽ ഇരിങ്ങാലക്കുട പുറത്ത് ശേരി മുതിര പറമ്പിൽ ഗോപി മകൻ
പ്രജീഷ് (29) പിടിയിൽ
ഭരണി മഹോത്സവത്തിന് എത്തിയ മതിലകം കഴുവിലങ്ങ് സ്വദേശി പ്രശാന്തിന്റെ വിവോ സീരീസിലുള്ള വിലകൂടിയ മൊബൈൽ മോഷ്ടിച്ച കേസിൽ ആണ് ഇയാളെ പിടികൂടിയത്.
സൈബർ സെല്ലിന്റെ സഹായത്തോടെ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന
ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരിങ്ങാലക്കുടയിലെ മൊബൈൽ കടയിൽ പ്രതി പ്രജീഷ് വിൽപ്പന നടത്തിയ തായി കണ്ടെത്തി.
ഇരിങ്ങാലക്കുട പുതുക്കാട് സ്റ്റേഷനുകളിലെ മോഷണം കൊലപാതക ശ്രമം എന്നീ കേസുകളിലെ പ്രതിയായ .'
സ്ഥിരം കുറ്റവാളിയാണ്.
ഇരിങ്ങാലക്കു/ടയിലെ വീട്ടിൽ നിന്നും പോലീസ് പിടികൂടി.
സി ഐ ബ്രിജു കുമാർ , എസ് ഐ ജോസി ജോസ് , സി പി ഒ മാരായ ബിജു ,സുനിൽ കുമാർ എന്നിവർ ആണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

*സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക്*സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. കൽക്കരി ...
10/10/2021

*സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക്*

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.
കൽക്കരി പ്രതിസന്ധി കേരളത്തെയും ബാധിച്ചു. കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന വൈദ്യുതി ലഭ്യത കുറഞ്ഞു. ഈ നില തുടർന്നാൽ പവർകട്ട് വേണ്ടിവരും. തൽക്കാലത്തേക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും. സംസ്ഥാനത്ത് 3000 മെഗാവാട്ടോളം കുറഞ്ഞു. ശാശ്വത പരിഹാരം ജലവൈദ്യുത പദ്ധതികളെന്നും മന്ത്രി

കൊടുങ്ങല്ലൂർ അഴീക്കോട് പുത്തൻ പള്ളിക്ക് പടിഞ്ഞാറ്  നമ്പുരിമഠത്തിൽ താമസിച്ചിരുന്ന ഇപ്പോൾ അഞ്ചപാലം കടുക്ക ചുവട്ടിൽ  താമസിക...
10/09/2021

കൊടുങ്ങല്ലൂർ
അഴീക്കോട് പുത്തൻ പള്ളിക്ക് പടിഞ്ഞാറ് നമ്പുരിമഠത്തിൽ താമസിച്ചിരുന്ന ഇപ്പോൾ അഞ്ചപാലം കടുക്ക ചുവട്ടിൽ താമസിക്കുന്നതുമായ കൊറ്റായിപറമ്പിൽ മുഹമ്മദ്‌ അസ്‌ലം (60) നിര്യാതനായി. ഭാര്യ മുംതാസ്
മകൻ മുഹമ്മദ് സ്വാലിഹ് മരുമകൾ നിഷ ഖബറടക്കം നാളെ രാവിലെ എട്ട് മണിക്ക് അഴീക്കോട് പുത്തൻ പള്ളി ഖബർസ്ഥാനിൽ നടക്കും.

10/03/2021

കൊടുങ്ങല്ലൂർ
കൈപ്പമംഗലം നിയോജക മണ്ഡലം ആർ എസ് പിക്ക് കൊടുത്തതിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം . മതിലകത്ത് നടന്ന പ്രകടനത്തിൽ നൂറിലേറെ പ്രവർത്തകർ അണിനിരന്നു. ബൂത്ത് തലം മുതൽ നിയോജക മണ്ഡല തലം വരെയുള്ള നേതാക്കളും പ്രവർത്തകരും അണിനിരന്ന പ്രകടനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർന്ന് പൊങ്ങിയത്. പരദേശികളെ കെട്ടിയിറക്കാൻ നോക്കേണ്ട. കൈപ്പമംഗലത്തിന് കൈപ്പത്തി തരൂ മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ നടന്ന്നീങ്ങിയത് .
യൂത്ത് കോൺഗ്രസ് കെ എസ് യു നിയോജക മണ്ഡലം പ്രസിഡണ്ട് മാരായ പി എ മനാഫ് പി എം ആസിഫ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

കൈപ്പമംഗലത്ത് കോൺഗ്രസ് സ്ഥാനാർത്ഥി വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ശക്തമായ സോഷ്യൽ മീഡിയ കാമ്പയിനാണ് നടത്തിവന്നിരുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്ക് വേണ്ടി ഉമ്മൻ ചാണ്ടിയടക്കമുളള നേതാക്കൾക്ക് മേൽ ശക്തമായ സമ്മർദ്ദം ഉയർന്നിരുന്നു. അവസാന നിമിഷം വരെ കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷയർപ്പിച്ചിരുന്നു. അമ്പലപ്പുഴ സീറ്റ് വാങ്ങി കൈപ്പമംഗലത്ത് നിന്ന് രക്ഷപ്പെടാനായിരുന്നു ആർ എസ് പി ശ്രമിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി കോൺഗ്രസ് ദേശീയ നേതൃത്വവുമായി എൻ കെ പ്രേമചന്ദ്രൻ നടത്തിയ അനുരഞ്ചന ശ്രമം പരാചയപ്പെട്ടതോടെയാണ് കൈപ്പമംഗലം ഏറ്റെടുക്കാൻ ആർഎസ്പി നിർബന്ധിതരായത്.

കൊടുങ്ങല്ലൂർ സെൽഫിയെടുക്കുന്നതിനിടെ അപകടത്തിൽ പെട്ട യുവതിക്ക് അജയൻ രക്ഷകനായത് ദൈവ നിയോഗം. വ്യാഴാഴ്ച വൈകീട്ട് മൂന്നര മണിയ...
01/02/2021

കൊടുങ്ങല്ലൂർ
സെൽഫിയെടുക്കുന്നതിനിടെ അപകടത്തിൽ പെട്ട യുവതിക്ക് അജയൻ രക്ഷകനായത് ദൈവ നിയോഗം. വ്യാഴാഴ്ച വൈകീട്ട് മൂന്നര മണിയോടെയാണ് യുവതി അപകടത്തിൽ പെട്ടത്. ഈ സമയം ടി വി യിൽ സിനിമ കണ്ടു കൊണ്ടിരിക്കുകയായിരുന്നു അജയൻ. ടി വി ചാനലിൻ്റെ സിഗ്നൽ നഷ്ടമായതോടെയാണ് അഞ്ച് മണിക്ക് വളളത്തിൽ വല കയറ്റുന്നതിന് പോകാൻ നിശ്ചയിച്ചിരുന്ന യാത്ര മൂന്നേമുക്കാലിന് നടന്നത്. വീട്ടിൽ നിന്ന് പുറത്തിറങ്ങി മണ്ണ് മൂടിയ റോഡ് ഒഴിവാക്കാ കടൽ ഭിത്തിക്ക് ഓരം ചേർന്ന് നടന്നതും ദൈവ നിയോഗം. ഈ സമയത്താണ് അപകടത്തിൽ പെട്ട യുവതിയുടെ മാതാവ് കരഞ്ഞ് കൊണ്ട് ഓടി വരുന്നത് അജയൻ ശ്രദ്ധിച്ചത്.കടൽ ഭിത്തിക്ക് കിഴക്ക് ഭാഗത്ത് മകൾ ഫോട്ടോ എടുത്ത് മടങ്ങിവരുന്നത് പ്രതീക്ഷിച്ചിരുന്ന മാതാവ് യുവതി തിരിച്ചെത്താതായതോടെയാണ് കടലിൽ മകളെ തെരഞ്ഞത്. യുവതി കടലിൽ വീണ കാര്യവും മാതാവ് അറിഞ്ഞിരുന്നില്ല. അജയനെ കണ്ടതോടെ മകളെ കാണാനില്ല എന്നാണ് മാതാവ് കരഞ്ഞ് പറഞ്ഞത്. ഇത് കേട്ട് കടൽ തീരത്ത് 200 മീറ്ററോളം അജയൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരിച്ചെത്തിയ അജയനോട് മകൾ 24 വയസ്കാരിയാണെന്നും കടൽ തീരത്ത് നിന്ന് ഫോട്ടോ എടുത്തിരുന്നതായും പറഞ്ഞതോടെയാണ് അജയൻ കൽഭിത്തിയിൽ കയറി കടലിലേക്ക് കണ്ണ് പായിച്ചത്. ഏകദേശം അര കിലോമീറ്ററോളം ദൂരെ മഞ്ഞകളറിലുള്ള എന്തോ ഒഴുകി നടക്കുന്നത് ശ്രദ്ധയിൽ പെട്ട അജയൻ പിന്നെ കടൽ തീരത്ത് മറ്റാരുമില്ലാതെ ഒറ്റക്ക് കടലിലറങ്ങരുത് എന്ന നാട്ടറിവും വെള്ളത്തിൽ അധികനേരം നീന്തിയാൽ പേശികൾ വലിഞ്ഞ് മുറുകി അപകടത്തിൽ പെട്ട മുൻ അനുഭവങ്ങളും വകവെക്കാതെ കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു. നിശ്ചലമായിരുന്ന യുവതിയുടെ ശരീരം തോളിലിട്ട് നീന്തുമ്പോൾ താൻ വഹിക്കുന്നത് ജീവനുള്ള ഒരു ശരീരമാണെന്ന് അയാൾ വിശ്വസിച്ചിരുന്നില്ല. കരയിലെത്തി അലറിക്കരഞ്ഞ അജയൻ്റെ ശബ്ദം കേട്ടാണ് നാട്ടുകാർ കടൽ തീരത്ത് എത്തിയത്. സുഹൃത്തുക്കളുടെ സഹായത്തോടെ യുവതിയെ കരയിലെത്തിച്ച ശേഷം കരയിലുണ്ടായിരുന്ന സ്ത്രീകളോട് പ്രഥമ ശുശ്രൂഷ നൽകാൻ നിർദ്ദേശിച്ചതും അജയനാണ്. വയറ്റിലെ വെള്ളം പുറത്ത് പോയതോടെ യുവതി ശ്വാസാഛ്വാസം ചെയ്തതോടെ മണ്ണ് നിറഞ്ഞ് മൂടിയ റോഡിലൂടെ കസേരയിലിരുത്തി
ഇവരെത്തിയ ഓട്ടോറിക്ഷയിലേക്ക് എത്തിക്കുകയായിരുന്നു.
ഒരു നാടിൻ്റെ മുഴുവൻ അഭിമാനമാകുമ്പോഴും കരയിലെത്തിച്ച യുവതിയുടെ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച നാട്ടുകാരുടെ ഔചിത്യബോധത്തിൽ ഖിന്നനാണ് അദ്ദേഹം.
കോസ്റ്റൽ പോലീസും പഞ്ചായത്തും രാഷ്ട്രീയ സാമൂഹിക സംഘടനകളും നൽകുന്ന സ്വീകരങ്ങൾക്ക് മുമ്പിൽ കൂപ്പ് കൈകളോടെ വിനയാന്വിതനാവുകയാണ് അജയൻ

https://youtu.be/J382DxoY7H4

കൊടുങ്ങല്ലൂർ മത്സ്യ തൊഴിലാളി രക്ഷകനായി. സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണ യുവതി രക്ഷപ്പെട്ടു. അഴീക്കോട് ലൈറ്റ.....

 #കൊവിഡ്_19സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്... തിരുവനനപുരം : മലപ്പുറം 1399, കോഴിക്കോട് 976,    തൃശൂര്‍ 862, എറണാക...
18/10/2020

#കൊവിഡ്_19
സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്...
തിരുവനനപുരം : മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്ണന്‍ (62), പള്ളിത്തുറ സ്വദേശിനി ത്രേസ്യാമ്മ (82), ആനയറ സ്വദേശിനി സരോജം (63), തിരുവനന്തപുരം സ്വദേശിനി ബീമ, ആലപ്പുഴ തലവടി സ്വദേശി സെബാസ്റ്റ്യന്‍ (84), എറണാകുളം വട്ടത്തറ സ്വദേശിനി അഗ്നസ് (73), ചിറ്റൂര്‍ സ്വദേശിനി അമൂല്യ (16), മൂപ്പതടം സ്വദേശി അഷ്‌റഫ് (56), പനങ്ങാട് സ്വദേശി ബാലകൃഷ്ണന്‍ (84), തൃശൂര്‍ ഒല്ലൂക്കര സ്വദേശി രാധാ ഭാസ്‌കരന്‍ (75), തൃശൂര്‍ സ്വദേശിനി പാറുക്കുട്ടി (83), പാലക്കട് കൊണ്ടൂര്‍കര സ്വദേശി അലാവി (63), മാതൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി (83), വേമ്പടി സ്വദേശി മുഹമ്മദ് റാഫി (54), പുതുനഗരം സ്വദേശി മുജീബ് റഹ്മാന്‍ (47), ഒറ്റപ്പാലം സ്വദേശിനി നബീസ (75), ഒറ്റപ്പാലം സ്വദേശി സുന്ദരന്‍ (62), മലപ്പുറം താനൂര്‍ സ്വദേശിനി കദീജബീവി (75), പരിയപുരം സ്വദേശി മൂസ (74), പള്ളിക്കല്‍ സ്വദേശിനി ഉമ്മാതുകുട്ടി (73), കോഴിക്കോട് കൊളത്തറ സ്വദേശിനി ഷഹര്‍ബാനു (44), കൊളത്തറ സ്വദേശിനി സൗമിനി (65), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1161 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 723 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1367, കോഴിക്കോട് 943, തൃശൂര്‍ 844, എറണാകുളം 486, തിരുവനന്തപുരം 525, കൊല്ലം 537, കോട്ടയം 465, കണ്ണൂര്‍ 348, ആലപ്പുഴ 373, പാലക്കാട് 179, കാസര്‍ഗോഡ് 239, പത്തനംതിട്ട 129, ഇടുക്കി 114, വയനാട് 136 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 15, കണ്ണൂര്‍ 12, മലപ്പുറം, തൃശൂര്‍ 8 വീതം, പത്തനംതിട്ട, എറണാകുളം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, ഇടുക്കി, വയനാട് 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8410 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1210, കൊല്ലം 640, പത്തനംതിട്ട 375, ആലപ്പുഴ 368, കോട്ടയം 216, ഇടുക്കി 131, എറണാകുളം 1307, തൃശൂര്‍ 1006, പാലക്കാട് 275, മലപ്പുറം 805, കോഴിക്കോട് 1193, വയനാട് 122, കണ്ണൂര്‍ 537, കാസര്‍ഗോഡ് 225 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,200 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,45,399 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,236 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,55,696 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,540 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2795 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,404 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 39,39,199 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കാണാക്കാരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11), വാകത്താനം (1), പായിപ്പാട് (3), പാലക്കാട് ജില്ലയിലെ തേന്‍കുറിശി (7), തൃത്താല (6), തിരുമിറ്റിക്കോട് (2), മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് (2, 9), കുഴിമണ്ണ (സബ് വാര്‍ഡ് 10, 15, 17, 18), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (സബ് വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ പുതുക്കാട് (2), ഇടുക്കി ജില്ലയിലെ രാജക്കാട് (1, 4, 5, 6, 10), വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ (സബ് വാര്‍ഡ് 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 637 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

(08 Sep 2020 )സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീ...
08/09/2020

(08 Sep 2020 )

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന്‍ ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാന്‍ (80), കണ്ണൂര്‍ തിരുവാണി ടെമ്പിള്‍ സ്വദേശിനി വി. രമ (54), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തൃശൂര്‍ ചെങ്ങള്ളൂര്‍ സ്വദേശി ബാഹുലേയന്‍ (57), എറണാകുളം സ്വദേശി സതീഷ്‌കുമാര്‍ ഗുപ്ത (71), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ആഗസ്റ്റ് 29ന് മരണമടഞ്ഞ കണ്ണൂര്‍ തലശേരി സ്വദേശി രമേശ് ബാബു (56), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം മുളയറ സ്വദേശി മഹേഷ് (44), എറണാകുളം സ്വദേശി കെ.ഇ. ശ്രീധരന്‍ (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ കണ്ണൂര്‍ കണ്ണപുരം സ്വദേശി മുനീര്‍ (44), ആഗസ്റ്റ് 24ന് മരണമടഞ്ഞ �

07/09/2020

ലൈഫ് ജാക്കറ്റുകൾ രക്ഷയായി നടുക്കടലിൽ നിന്ന് ജീവിതത്തിലേക്ക് നീന്തി കയറിയത് ആറ് ജീവനുകൾ ,,,
ശക്തമായ കാറ്റിലും മഴയിലും പെട്ട് ബോട്ട് തകർന്നു. തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ യാണ് പൊന്നാനി സ്വദേശി പറമ്പിൽ ഷഫീക്ക് ൻ്റെ ഉടമസ്തതയിലുള്ള മഹാലക്ഷ്മി ബോട്ട് അപകടത്തിൽ പെട്ടത്.
പൊന്നാനി സ്വദേശികളായ ഹാജിയാരകത്ത് നാസർ (40)
ചൊക്കിന്റെകത്ത് സുബൈർ (42)
അവുറക്കാനകത്ത് കുഞ്ഞൻ ബാവ (53) ,
കുഞ്ഞിരായിൻകുട്ടിയാനകത്ത് മുനവ്വിർ (36) ഹാജിയാരകത്ത് ഷെഫീർ (35) ഒഡീഷ സ്വദേശി സ്വപ്ന ഗണപതി എന്നിവരാണ് ബോട്ടിൽ നിന്നും നീന്തി രക്ഷപ്പെട്ടത്‌.
എടമുട്ടത്ത് നിന്നും മൂന്ന് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് ബോട്ട് അപകടത്തിൽ പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ
ശക്തമായ കാറ്റിൽ ആടിയുലഞ്ഞ് നീങ്ങിയ ബോട്ടിൻ്റെ അടിയിൽ വിള്ളൽ വീണതോടെ മണിക്കൂറുകളോളം വെള്ളം കോരിക്കളഞ്ഞ് ബോട്ടിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പുലർചെ 3.30 ഓടെ ബോട്ട് പൂർണ്ണമായും വെള്ളത്തിൽ മുങ്ങി പോയി. ബോട്ട് അപകടത്തിൽ പെട്ട് രാത്രി 10 മണിയോടെ വിവരമറിഞ്ഞ ഉടമ ഷെഫീക്ക് നേവി, പോലീസ്, കോസ്റ്റൽ പോലീസ്, ഫിഷറീസ് എന്നിവരെ വിവരമറിയിച്ചിരുന്നു. എന്നാൽ ബോട്ട് പൂർണ്ണണമായും മുങ്ങിയ 3.30 വരെ ആരും സ്ഥലത്ത് എത്താാതായതോടെ തൊഴിലാളികൾ നീന്താൻ ആരംഭിച്ചു. ഏകദേശം മുപ്പത് കിലോമീറ്റർ ദൂരം നീന്തി ഇവർ ഇന്നലെ വൈകീട്ട് 4.30 ഓടെ മന്ദലാംകുന്നിന് പടിഞ്ഞാറ് എത്തിയപ്പോൾ പൊന്നാനിയിൽ നിന്നും രക്ഷാ പ്രവർത്തിനെത്തിയ ബോട്ടുകളിൽ ഒന്ന് ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
അതേ സമയം വിവരം ലഭിച്ച് പുലർച്ചെ 5.30 ഓടെ എടമുട്ടത്ത് എത്തിയ ഫിഷറീസ് ബോട്ടുകളും കോസ്റ്റൽ പോലീസും ഇന്ത്യൻ നേവിയും, കോസ്റ്റ്ഗാർഡും, തെരച്ചിൽ നടത്തി വരവെ യാണ് തൊഴിലാളികളെ പൊന്നാനിയിൽ നിന്നുള്ള ബോട്ട് കാർ കണ്ടെത്തിയത്.
കഴിഞ്ഞ നാലിന് പൊന്നാനിയിൽ നിന്നും പുറപ്പെട്ട ബോട്ട് ഞായറാഴ്ച ലഭിച്ച ന്യൂനമർദ്ദ
മുന്നറിയിപ്പിനെ തുടർന്ന് കൊച്ചിയിൽ നിന്ന് തിരിച്ച് പൊന്നാനിയിലേക്ക് മടങ്ങവെയാണ് അടകത്തിൽ പെട്ടത് .
അടുത്ത കാലത്താണ് സംസ്ഥാനത്തെ മത്സ്യ ബന്ധന യാനങ്ങളിൽ സംസ്ഥാന സർക്കാർ ലൈഫ് ജാക്കറ്റുകൾ നിർബന്ധമാക്കിയത്.

 #മുഖ്യമന്ത്രിക്ക്  #ടിഎൻ  #പ്രതാപൻ്റെ  #തുറന്ന  #കത്ത്. സംസ്ഥാനത്ത് കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു ഡി എഫ് ഒന്നും...
24/07/2020

#മുഖ്യമന്ത്രിക്ക് #ടിഎൻ #പ്രതാപൻ്റെ #തുറന്ന #കത്ത്.

സംസ്ഥാനത്ത് കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു ഡി എഫ് ഒന്നും ചെയ്തില്ല എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ ഖണ്ഡിച്ചു കൊണ്ടാണ് ടി എൻ പ്രതാപൻ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് എഴുതിയത്. കോ വിഡ് ആരംഭത്തിൽ തന്നെ തൻ്റെ മണ്ഡലം അല്ലാതിരുന്നിട്ട് കൂടി തൃശൂർ മെഡിക്കൽ കോളേജിനടക്കം എം പി ഫണ്ട് ഉപയോഗിച്ച് ചെയ്ത ആരോഗ്യ ജാഗരണ പ്രവർത്തനങ്ങൾ കത്തിൽ എടുത്ത് പറയുന്നുണ്ട്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തൻ്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചതും പ്രതാപൻ ഓർമ്മിപ്പിക്കുന്നു.
വാളയാർ സംഭവത്തിൽ മുഖ്യമന്ത്രിയും ചില മന്ത്രിമാരും സൈബർ സഖാക്കളെക്കാൾ തരംതാണ പ്രചരണമാണ് നടത്തുന്നതെന്ന് പ്രതാപൻ ആരോപിക്കുന്നു.
സർക്കാരിൻ്റെ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയിൽ തൃശൂർ ജില്ലയിൽ പഠന സൗകര്യമില്ലാത്ത 1075 കുട്ടികൾക്ക് ടി വി നൽകിയതടക്കമുള്ള പ്രവർത്തനങ്ങൾ അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
പ്രവാസികൾക്കുൾപ്പെടെ എസ് വൈ എസ് സാന്ത്വനവുമായി സഹകരിച്ച് ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ച് നൽകിയതും അദ്ദേഹം മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്തി.
യു ഡി എഫ് ജനപ്രതിനിധികളുടെ കോവിഡ് കാല പ്രവർത്തനങ്ങൾ സർക്കാരിന് മാതൃകയാക്കാവുന്നതാണെന്ന് സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
കത്തിൻ്റെ പൂർണ്ണരൂപം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ,

കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ യു ഡി എഫ് ജനപ്രതിനിധികൾ ആരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും അനുബന്ധ വിഷയങ്ങളിലും ഒന്നും ചെയ്യുന്നില്ലെന്ന് അങ്ങ് പറഞ്ഞുകണ്ടു. അത്യധികം വേദനിപ്പിക്കുന്ന ഒന്നായിരുന്നു അങ്ങയുടെ ആ പ്രസ്താവ്യം. കോവിഡ് പ്രതിരോധത്തിന്റെ വിഷയത്തിൽ യു ഡി എഫ് ജനപ്രതിനിധികൾ സ്വന്തം നിലക്ക് എന്ന രൂപത്തിൽ തന്നെ ചെയ്തുകൊണ്ടിരിക്കുന്ന അനവധിയായ ക്ഷേമ പരിപാടികളെ കുറിച്ച് അറിയാഞ്ഞിട്ടല്ല മേൽ പറഞ്ഞ അങ്ങയുടെ പ്രസ്താവന എന്നത് കൂടുതൽ അസ്വസ്ഥപ്പെടുത്തുന്നു.

ഈ കത്ത് തൃശൂർ പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോകസഭാ എം പി എന്നനിലക്ക് ഞാൻ ചെയ്ത പദ്ധതികളും പരിപാടികളും ഒരിക്കൽ കൂടി അങ്ങയുടെയും അങ്ങയുടെ പാർട്ടി- സർക്കാർ സംവിധാനങ്ങളെയും ധരിപ്പിക്കുന്നതിന് വേണ്ടിയാണ്. കോവിഡ് രോഗ ഭീതി നമ്മുടെ രാജ്യത്തെ അത്ര ആഴത്തിൽ ഗ്രസിക്കുന്നതിനുമുന്പേ നമ്മുടെ സംസ്ഥാനത്തായിരുന്നല്ലോ രോഗം സ്ഥിതീകരിക്കപ്പെട്ടത്. ഇതൊരു അപകടകരമായ പകർച്ചവ്യാധിയാണെന്നും ഇതിന്റെ പ്രത്യാഘാതം സർവ്വ മേഖലകളിലും ദൃശ്യമാകുമെന്നും നിരീക്ഷിച്ച് അത് പാർലമെന്റിൽ അവതരിപ്പിച്ച ആദ്യത്തെ എം പി ഒരു പക്ഷെ ഞാനായിരിക്കും. കൂടാതെ തൃശൂരിലെ വയറോളജി ലാബിന് അനുമതി നൽകുന്ന കാര്യം ത്വരിതപ്പെടുത്താൻ ഞാനും കുമാരി രമ്യ ഹരിദാസും നിരന്തരം കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവർധനെയും ഐ സി എം ആർ ഡയറ്കടറെയും ബന്ധപ്പെടുകയും ആവശ്യകത മനസ്സിലാക്കിപ്പിക്കുകയും ചെയ്തിരുന്നു.

തുടർന്ന് തൃശൂർ ജില്ലയിൽ എന്റെ മണ്ഡലത്തിൽ വരുന്ന താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രികൾ തുടങ്ങിയവക്ക് വെന്റിലേറ്റർ സൗകര്യപ്പെടുത്താനുള്ള തുക എം പി ഫണ്ടിൽ നിന്നും അനുവദിച്ച് ഭരണാനുമതി നൽകിയിരുന്നു. ഇതൊന്നും പോരാതെ എന്റെ മണ്ഡലത്തിൽ അല്ലാതിരിന്നിട്ടുകൂടി തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡിന് മാത്രമായി വെന്റിലേറ്റർ ഐ സി യു തയ്യാറാക്കുകയും ചെയ്തു. എം പി ഫണ്ടിന്റെ സംവരണം ഒഴിച്ച് ബാക്കിയുള്ള മുഴുവൻ തുകയും കോവിഡ് പ്രതിരോധത്തിനായി മാറ്റിവെച്ച കാര്യം ഒരിക്കൽ പത്രസമ്മേളനത്തിൽ അങ്ങുതന്നെ എന്നെ പേരെടുത്ത് പ്രശംസിച്ച് നാട്ടുകാരെ അറിയിച്ചതാണ്. ഒരു ചാനൽ ചർച്ചയിലോ മറ്റോ ബഹു. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും ഇത് പറഞ്ഞിരുന്നു. പിന്നെ ഇപ്പോഴെങ്ങനെയാണ് പെട്ടെന്ന് ഒരു മറവി അങ്ങയെ ബാധിച്ചത്? അതോ, ഇപ്പോഴുള്ള രോഗവ്യാപനത്തിന്റെ കാരണക്കാർ യു ഡി എഫുകാരാണെന്ന് വരുത്തിത്തീർക്കാനുള്ള ഹീനമായ അജണ്ടയുടെ ഭാഗമാണോ ഇത്?

കോവിഡ് ലോക്‌ഡോൺ ജനജീവിതം അപ്രതീക്ഷിതമാംവിധം ബാധിക്കുകയും രോഗികളടക്കമുള്ള പാവങ്ങൾ ദുരിതത്തിലാവുകയും ചെയ്തപ്പോൾ അതിജീവനം എന്ന പേരിൽ ജീവൻ രക്ഷാ മരുന്നുകൾ വിതരണം ചെയ്യാൻ തീരുമാനിക്കുകയും തുടർന്ന് നാല്പത് ലക്ഷം രൂപയുടെ മരുന്ന് ആവശ്യക്കാരായ അർഹർക്ക് സൗജന്യമായി നൽകുകയും ചെയ്തു. ഈ പദ്ധതിയുടെ ഉദ്‌ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറാണ് നിർവ്വഹിച്ചത്. കൂടാതെ, ഗൾഫിലുള്ള പ്രവാസികൾക്ക് ആവശ്യമരുന്നുകൾ എത്തിക്കാൻ എസ് വൈ എസ് സാന്ത്വനം പദ്ധതിയുമായി ചേർന്ന് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.

പിന്നീട്, ഭക്ഷ്യ സുരക്ഷയുടെ മേഖലയിൽ ഈ മഹാമാരിക്കാലത്ത് ശ്ലാഖനീയമായ ഒരു ചുവടുവെപ്പെന്നോണം അതിജീവനം ഹരിതം പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. ഈ മാതൃകാ പദ്ധതിക്ക് തൃശൂർ മണ്ഡലത്തിൽ നിന്ന് നൂറുകണക്കിന് ഏക്കർ ആണ് കൃഷിക്കായി രെജിസ്റ്റർ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ സമാനമായ പദ്ധതി ജില്ലയിൽ ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നറിയാൻ താല്പര്യമുണ്ട്. സർക്കാർ ഇങ്ങനെയൊരു യജ്ഞം പ്രഖ്യാപിച്ച സാഹചര്യത്തിലും കാർഷിക സർവകലാശാലയിൽ നിന്നും പഴം പച്ചക്കറി ഗവേഷണ കേന്ദ്രത്തിൽ നിന്നുമൊക്കെ വിത്ത് വാങ്ങിച്ചത് സ്വന്തം കീശയിൽ നിന്ന് കാശുമുടക്കിയാണ്. ഇവിടെയും തീർന്നിട്ടില്ല.

നമ്മുടെ പാവം പ്രവാസികൾക്ക് നാട്ടിലേക്ക് വരാൻ വേണ്ടി പ്രവാസി കെയർ എന്നൊരു പദ്ധതിയും എന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചു. നിരവധി ചാർട്ടേഡ് വിമാനങ്ങൾ ഈ ഉദ്യമത്തിന്റെ ഭാഗമായി കേരളത്തിൽ പറന്നിറങ്ങി. പലർക്കും ടിക്കറ്റ് സൗജന്യമായി നൽകി. പ്രവാസികൾ ഇങ്ങോട്ട് വരാതിരിക്കാൻ സർക്കാരുകൾ പഠിച്ച പണി പതിനെട്ടും നോക്കിയെന്നു പറയും പോലെയുളള സാഹചര്യത്തിലും സുപ്രീം കോടതി വരെ കയറിയും ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചും കഴിയും വിധം വഴികളൊരുക്കിയും ജന്മനാട്ടിലേക്കെത്താൻ പ്രവാസികളോടൊപ്പം ഞാൻ നിലനിന്നു. ഇതേ നിലപാട് യു ഡി എഫിന്റെ മുഴുവൻ ജനപ്രതിനിധികളും എടുത്തു; കഠിനാധ്വാനം ചെയ്തു.

ലോക്‌ഡോൺ കാലത്തെ പഠനം ഓൺലൈൻ ആക്കിയ സർക്കാരിന്റെ നടപടി വീണ്ടുവിചാരമില്ലാതെയായിരുന്നെന്ന് പിന്നീട് സർക്കാർ തന്നെ സമ്മതിച്ചു. അതുകൊണ്ടാണല്ലോ നാലു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് സർക്കാർ പിന്നീട് കണ്ടെത്തിയത്. അപ്പോഴേക്കും ഒരു മിടുക്കി വളാഞ്ചേരിയിൽ നമ്മെ വിട്ട് പോയിരുന്നു. ആ സംഭവം സഹജീവി സ്നേഹവും മനുഷ്യത്വവുമുള്ള എല്ലാവരെയും പോലെ എന്നെയും വല്ലാതെ ഉലച്ചുകളഞ്ഞു. പതിനായിരത്തി പതിനാറ് വിദ്യാർത്ഥികൾ തൃശൂർ ജില്ലയിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെയുണ്ടെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. അത്തരം വിദ്യാർത്ഥികൾക്ക് ഞാൻ ഇതുവരെ 1075 ടി വി വിതരണം ചെയ്തു. അതിജീവനം എഡ്യുകെയർ എന്നാണ് പദ്ധതിയുടെ പേര്. പ്രശസ്ത സിനിമാനടൻ ടോവിനോ തോമസാണ് ബ്രാൻഡ് അംബാസഡർ. പല സുമനസ്സുകളും ഈ ഉദ്യമത്തിന്റെ ഭാഗമായി.

മേല്പറഞ്ഞ പദ്ധതികളിൽ പലതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള പദ്ധതികൾക്ക് പുറമെയാണ് ഓരോ ജനപ്രതിനിധികളും നൂതനവും അനുമോദനാർഹവുമായ ഒട്ടേറെ പദ്ധതികൾ ഇതുപോലെ നടപ്പിലാക്കി വരുന്നത്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുതെന്നാണ് അപേക്ഷ. ഇനി കണ്ടില്ലെന്ന് നടിച്ചാൽ തന്നെ അതിങ്ങനെ പരസ്യമാക്കരുത്. കാരണം, നാട്ടുകാർ ഞങ്ങളുടെ വിവിധങ്ങളായ പദ്ധതികളുടെ ഗുണം ഒരുമിച്ചനുഭവിക്കുകയും ഞങ്ങൾ ജനങ്ങൾ ഒരുമിച്ച് മുന്നേറുകയും ചെയ്യുന്നത് അങ്ങ് തിരക്കുകൾക്കിടയിലും കാണുന്നുണ്ടാകുമല്ലോ. അപ്പോൾ ആളുകൾ നിങ്ങളെ വിലയിരുത്തും എന്ന് ഓർമ്മിപ്പിക്കട്ടെ.

പിന്നെ, ഞങ്ങൾ യു ഡി എഫ് ജനപ്രതിനിധികൾ വാളയാറിൽ പോയത് ഇപ്പോഴും വലിയ വിഷയമാക്കുകയാണല്ലോ താങ്കളുടെ പക്ഷക്കാർ. ചില മന്ത്രിമാരും ഈ പ്രോപഗണ്ടയുടെ മുന്നിലും പിന്നിലും സജീവമാണ്. എന്നാൽ അന്നും ഇന്നും ഞങ്ങൾ ആവർത്തിക്കുന്നത് ഞങ്ങൾ കുറ്റകരമായി ഒന്നും ചെയ്തിട്ടില്ല എന്നുതന്നെയാണ്. സ്വന്തം നാട്ടിലേക്ക് മടങ്ങി വരുന്ന മലയാളികൾക്ക് പാസ്സ് അനുവദിക്കാതെ സർവർ ഓഫ് ചെയ്‌തിട്ടാതായിരുന്നു അന്ന് സർക്കാർ. ഇത് തൃശൂർ കലക്ടറേറ്റിന് മുന്നിലെ ഞങ്ങളുടെ പ്രതിഷേധം അനുനയിപ്പിക്കാൻ വന്ന കളക്ടർ തന്നെ സമ്മതിച്ചതാണ്. ഇതോടെ അതിർത്തിയിൽ കുടുങ്ങിപ്പോയ മലയാളി സഹോദരങ്ങൾ തമിഴ്‌നാട് പോലീസിന്റെയും കേരളാ പോലീസിന്റെയും ലാത്തി പ്രയോഗങ്ങൾക്കിടയിൽ കുടുങ്ങിപ്പോയെന്ന വാർത്തകൾ കേട്ടാണ് അവർക്ക് വെള്ളവും ഭക്ഷണവുമായി ഞങ്ങൾ അവിടെ ചെല്ലുന്നത്. പാസില്ലാതെ അതിർത്തി കടക്കാൻ കഴിയില്ലെന്ന സാങ്കേതിക തടസ്സം നിലവിലെ സാഹചര്യം ഉൾക്കൊണ്ട് ഞങ്ങൾ അംഗീകരിക്കുകയും എന്നാൽ റോട്ടിൽ നിർത്തി വലയാൻ വിടാതെ ഇൻസ്റ്റിറ്റിയൂഷണൽ കോറന്റൈൻ ഒരുക്കിക്കൊടുക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. പാലക്കാട് ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ എ കെ ബാലനോടും കെ കൃഷ്ണൻകുട്ടിയോടും ഫോണിൽ ബന്ധപ്പെട്ടപ്പോഴെല്ലാം ഞങ്ങൾ ഇതുതന്നെയാണ് പറഞ്ഞത്. അല്ലാതെ ആരെയും വെറുതെ കടത്തിവിടണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ വാളയാറിൽ ഞങ്ങൾ സാന്ത്വനം നല്കുകയാണ് ചെയ്തത്. എന്നാൽ ഈ വസ്തുതകളെല്ലാം മറച്ചുവെച്ച് യു ഡി എഫ് ജനപ്രതിനിധികളെ അവഹേളിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ഒരുങ്ങി സാധാരണ സൈബർ പോരാളിയുടെ നിലവാരത്തിലേക്ക് തരംതാഴരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

യു ഡി എഫ് ജനപ്രതിനിധികൾ ഇതുവരെ ചെയ്ത ക്ഷേമ പരിപാടികൾ അങ്ങയുടെ സംവിധാനങ്ങൾ ഉപയോഗിച്ച് പഠിക്കാനും പകർത്താനും അങ്ങ് ശ്രമിക്കുമെന്ന പ്രതീക്ഷയിൽ വിശ്വസ്തതയോടെ,
സ്നേഹപ്പൂർവ്വം,
ടി എൻ പ്രതാപൻ എം പി

21/01/2020

പ്രതിഷേധ ജ്വാലയായ് അഴീക്കോട് ബഹുജന കൂട്ട ഉപവാസം.

അഴീക്കോട്

പൗരത്വ ഭേതഗതി നിയമം പിൻവലിക്കുക- പൗരത്വ രജിസ്ട്രേഷൻ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അഴീക്കോട് പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച ബഹുജന കൂട്ട ഉപവാസം മുൻ എം പി കെ പി ധനപാലൻ ഉദ്ഘാടനം ചെയ്തു.

20/12/2019

ദേശീയ പൗരത്വ ഭേതഗതി പ്രതിഷേധം എറിയാട്

കൊടുങ്ങല്ലൂരിൽ 416 കുപ്പി  അനധികൃത    മദ്യം  പിടികൂടി **രണ്ടു പേർ അറസ്റ്റിൽ . പിടികൂടിയത് ആലീസ് വധക്കേസ് അന്വേഷണ സംഘം**ക...
17/11/2019

കൊടുങ്ങല്ലൂരിൽ 416 കുപ്പി അനധികൃത മദ്യം പിടികൂടി *

*രണ്ടു പേർ അറസ്റ്റിൽ . പിടികൂടിയത് ആലീസ് വധക്കേസ് അന്വേഷണ സംഘം*

*കൊടുങ്ങല്ലൂർ* :
കണ്ണൂരിൽ നിന്ന് ടയോട്ട ഫോർച്യൂണർ കാറിൽ എറണാകുളത്തേക്ക് കടത്തുകയായിരുന്ന 416 കുപ്പി വിദേശ മദ്യം പിടികൂടി. രണ്ടു പേർ അറസ്റ്റിലായി.. മധ്യമേഖല ഡി.ഐ.ജി എസ്.സുരേന്ദ്രൻ ഐ.പി.എസ്. തൃശൂർ റൂറൽ എസ്.പി. കെ.പി. വിജയകുമാരൻ ഐ.പി.എസ്., ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. ഫേമസ് വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇരിങ്ങാലക്കുട ആലീസ് വധക്കേസ് പ്രത്യേക അന്വേഷണ സംഘാംഗങ്ങളാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ പിണറായി സ്വദേശി വള്ളിൽ പി.എ. മൻസിൽ റസാഖ് മകൻ ഷാനവാസ് (35 ) ചക്കരയ്ക്കൽ സ്വദേശി മാടത്തിൽ സക്കറിയ മകൻ ഷക്കീർ (28) എന്നിവരാണ് അറസ്റ്റിലായത്. വടക്കൻ കേരളത്തിൽ നിന്ന് എറണാകുളം തിരുവനന്തപുരം ഭാഗങ്ങളിലേക്ക് വൻതോതിൽ മദ്യക്കടത്തു നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവർ. മഫ്തിയിൽ എത്തിയ അന്വേഷണ സംഘത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമിച്ച പ്രതികൾ കൂടുതൽ വാഹനങ്ങളിലെത്തിയ പോലീസ് സംഘത്തെ കണ്ട് ചന്തപ്പുരയിലെ പെട്രോൾപറമ്പിലേക്ക് കാർ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അന്വേഷണ സംഘാംഗങ്ങൾ ഓടിച്ച് പിടികൂടുകയായിരുന്നു. കൊലക്കേസുമായി ബന്ധപ്പെട്ട് മുൻ കാല കേസുകളിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിൽ മദ്യക്കടത്തു സംഘത്തെക്കുറിച്ച് ലഭിച്ച
വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. മുന്തിയ ഇനം സീസർ വി.എസ്.ഒ പി. ബെക്കാഡി, എം എച്ച് ബ്രാൻഡ് എന്നീ ബ്രാൻഡുകളിലായി നിർമ്മിച്ച മദ്യമാണ് പിടിചെടുത്തത്. മദ്യം കടത്താൻ വ്യാജ നമ്പറിൽ ഇവർ ഉപയോഗിച്ച ആഡംബര കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യത്തിന്റെ ഉറവിടത്തേപ്പറ്റിയും, സംഘത്തിലെ കൂടുതൽ പേരെക്കുറിച്ചും അന്വേഷണം നടന്നു വരികയാണ്. കണ്ണൂരിൽ നിന്ന് മദ്യം കയറ്റിയ വാഹനം കടന്നുപോകുന്ന വഴിയിലെല്ലാം റൂട്ട് ക്ലിയർ ചെയ്ത് കൊടുക്കാനും പോലീസിന്റെ സാന്നിധ്യത്തെക്കുറിച്ച് വിവരം കൊടുക്കാനും മദ്യക്കടത്ത് ലോബിക്ക് ആളുകളുണ്ട്. എന്നാൽ ഇവരുടെ കണ്ണിൽ പെടാതെ വിദഗ്ദമായാണ് പോലീസ് സംഘം ഇവരെ കെണിയിലാക്കിയത്. പ്രത്യേക അന്വേഷണ സംഘംഗങ്ങളായ കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്.ഐ. ഇ ആർ.ബൈജു റൂറൽ ക്രൈം ബ്രാഞ്ച് എസ്.ഐ. എം.പി.മുഹമ്മദ് റാഫി, എ.എസ്.ഐ.മാരായ പി.ജയകൃഷ്ണൻ , സി.എ.ജോബ്,എം.കെ.ഗോപി, സീനിയർ സി.പി.ഒ.മാരായ ഷഫീർ ബാബു, ലിജു ഇയ്യാനി, ഇ.എസ്. ജീവൻ, അനൂപ് ലാലൻ, എം.വി. മാനുവൽ, കൊടുങ്ങല്ലൂർ സ്റ്റേഷനിലെ എസ്. ഐ. ബസന്ത് എ.എസ്.ഐ. വിനോദ് സീനിയർ സി.പി.ഒ. സുമേഷ്,സജീഷ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്

*"വരകളിൽ മഹാത്മാ"*  *ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 150 വിദ്യാർത്ഥികൾ ഗാന്ധി ചിത്രങ്ങൾ വരക്കുന്നു* *കൊടു...
20/10/2019

*"വരകളിൽ മഹാത്മാ"*

*ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 150 വിദ്യാർത്ഥികൾ ഗാന്ധി ചിത്രങ്ങൾ വരക്കുന്നു*

*കൊടുങ്ങല്ലൂർ*:

*മഹാത്മാ ഗാന്ധിയുടെ 150-ാം* *ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 150 വിദ്യാർത്ഥികൾ ഗാന്ധി ചിത്രങ്ങൾ വരക്കും*. *എറിയാട് കേരള വർമ്മ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ* *കൂട്ടായ്മയായ കൂട്ട് കെവി എച്ച് എസ് വാട്സ് ആപ്പ് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്*.
*22 ന് രാവിലെ ഒമ്പതിന് കെവി എച്ച് എസ് സ്കൂൾ മൈതാനിയിലാണ് ചിത്രരചന. കേരള വർമ്മ ഹയർ സെക്കണ്ടറി സ്കൂൾ, പി ടി എ കേരള കാർട്ടൂൺ അക്കാദമി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്*

*ഗാന്ധിയൻ ചരിത്ര നിമിഷങ്ങളും കാലപ്രവാഹത്തിലെ പരിണാമങ്ങളും വരച്ചുകാട്ടുന്ന പ്രദർശനമായ 'വരകളിൽ ഗാന്ധിജി യും* *പരിപാടിയുടെ ഭാഗമായി നടക്കും. '.മൺ മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രശസ്ത* *കാർട്ടൂണിസ്റ്റുകളുടെ തിരഞ്ഞെടുത്ത 100 രചനകളാണ്* *പ്രദർശനത്തിലുണ്ടാവുക.*
*കാർട്ടൂൺ കുലപതി* *ശങ്കർ, അബു, കുട്ടി, ഒ.വി.വിജയൻ മുതൽ നിരവധി പേർ ആ* *നിരയിലുണ്ട്. നൂറ് വർഷം മുൻപ് ബ്രിട്ടീഷ് കാർട്ടൂണിസ്റ്റുകൾ മുതൽ വർത്തമാനകാലത്തിലെ പ്രമുഖർ വരെ വരച്ച കാർട്ടൂണുകൾ പ്രദർശനത്തിന്റെ മാറ്റ് കൂട്ടും. കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി കാര്‍ട്ടൂണ്‍ അക്കാദമി മുന്‍കൈ എടുത്തു നടത്തുന്ന ഈ പരിപാടി തൃശൂര്‍ ജില്ലയില്‍ എറിയാട് കേരളവര്‍മ്മ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് നടക്കാന്‍ പോകുന്നത്*
*സ്കൂളിലെ നൂറ്റമ്പതു കുട്ടികള്‍ ഗാന്ധിജിയുടെ ചിത്രം തത്സമയം* *വരയ്ക്കുന്നു എന്നത് ഈ പ്രോഗ്രാമിന്‍റെ തിളക്കം കൂട്ടുന്നു*
*മായാവിയും ലുട്ടാപ്പിയും കുട്ടൂസനും കപീഷും തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളുടെ രചയിതാവ്മോ ഹന്‍ദാസ്‌* *കാര്‍ട്ടൂണിനെ ക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുക്കും കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വ്വാഹ സമിതി അംഗവും ചിത്രകാരനുമായ ഡാവിഞ്ചിസുരേഷ്നടത്തുന്ന ചിത്രശില്പ കലാ ലോകം ഹൈടെക് പരിശീലനവും നടക്കും*

*ചാലക്കുടി എം പി ബെന്നി ബെഹന്നാൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഇ ടി ടൈസൺമസ്റ്റർ എം എൽ എ അദ്ധ്യക്ഷനാകും*.
*ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേരി തോമസ്, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസാദിനി മോഹൻ, സീനിയർ കാട്ടൂണിസ്റ്റ് ശ്രീ സുകുമാർ, സീനിയർ കാർട്ടൂണിസ്റ്റ് സീരി മാസ്റ്റർ, കേരള കാർട്ടൂൺ അക്കാദമി ട്രഷറർ ശ്രീ സിദ്ധീക്ക് പറവൂർ, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി വൃന്ദാ കുമാരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ എം വി ദിനകരൻ, തുടങ്ങി പ്രമുഖ വ്യക്തികൾ പങ്കെടുക്കും. കലാ സാംസ്കാരിക രംഗത്ത് പ്രഗത്ഭരായ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും*

Address

Kodungallur

Alerts

Be the first to know and let us send you an email when CTV News Kodungalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CTV News Kodungalloor:

Videos

Share


Other Media/News Companies in Kodungallur

Show All

You may also like