LIVE Kerala Channel

LIVE Kerala Channel വാർത്തകൾക്കായി പുതിയ ഒരിടം... സത്യസന്ധതയും തീഷ്ണതയും ഉള്ള വാർത്താവതരണം... മാറ്റത്തിന്റെ പുതിയ മുഖം

29/04/2024

പ്രധാന വാർത്തകൾ

28/04/2024
*കേരള വികസനത്തിന് തുരങ്കം വെക്കാൻ കോൺഗ്രസ്- ബി ജെ. പി ഒത്തുകളി പ്രൊഫ. മുഹമ്മദ് സുലൈമാൻ*കാഞ്ഞങ്ങാട്: കേരളത്തിന്റെ  വികസനത...
20/04/2024

*കേരള വികസനത്തിന് തുരങ്കം വെക്കാൻ കോൺഗ്രസ്- ബി ജെ. പി ഒത്തുകളി പ്രൊഫ. മുഹമ്മദ് സുലൈമാൻ*

കാഞ്ഞങ്ങാട്: കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കാൻ കോൺഗ്രസ്- ബി ജെ. പി ഒത്തുകളി നടക്കുകയാണെന്ന്
ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ്‌ സുലൈമാൻ പറഞ്ഞു. കൊടി പിടിക്കാൻ സ്വാതന്ത്ര്യമില്ലാത്ത രാഹുൽ ഗാന്ധിയുടെ പാർട്ടിയുടെ കൂടെ നിൽക്കുന്നത് മുസ്ലിം
ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തം ആണ്. ആദർശ രാഷ്ട്രീയം സംരക്ഷിക്കാൻ ലീഗുകാർ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ ഡി എഫ് അജാനൂർ വെസ്റ്റ്‌ ലോക്കൽ തിരഞ്ഞെടുപ്പ് റാലി നോർത്ത് കോട്ടച്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സംഘപരിവാറിന്റെ ഗൂഡനീക്കങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകുന്ന പിണറായി വിജയന്റെ ഭരണത്തെ അട്ടിമറിക്കാൻ ആണ് ശ്രമം. ജനകീയനും ധീരനുമായ പിണറായി വിജയനെ എല്ലാവരും പിന്തുണക്കണം. കേരളത്തിന്റെ വികസനം ആണ് അദ്ദേഹത്തിന്റെ ലക്ഷ്യം.ഡൽഹിയിൽ സമരം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിച്ച ആവശ്യം ന്യായമായിരുന്നു. പദ്ധതികൾ അട്ടിമറിക്കാൻ കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം പിടിച്ചു വെച്ച കേന്ദ്ര നടപടി അങ്ങേയറ്റം അപലപനീയമാണ്. ലൈഫ് പദ്ധതിയും ക്ഷേമ പദ്ധതികളും കിഫ്ബി പദ്ധതികളും മുടക്കാൻ യു.ഡി.എഫും ബി.ജെ. പിയും ഒത്തുകളിക്കുകയാണ്. കേരളത്തിന്റെ സമസ്ത പുരോഗതിക്കായി പിണറായി സർക്കാർ മുന്നോട്ട് പോകുന്നത് യു.ഡി.എഫിനും സംഘ പരിവാറിനും സഹിക്കുന്നില്ല. ഇലക്ടറൽ ബോണ്ടിലൂടെ കോടികൾ അടിച്ചു മാറ്റാനും
ഇവർ സഖ്യത്തിലാണെന്നും മുഹമ്മദ് സുലൈമാൻ പറഞ്ഞു.

മനുഷ്യന്റെ ജീവിതത്തിന് മുകളിൽ ബുൾഡോസർ കയറ്റി ഇറക്കുകയാണ് യു.പി യിൽ യോഗി ആതിഥ്യനാഥ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ശുദ്ധികലശം നടത്തുന്ന കെട്ട കാലമാണ് മോദിയുടെ ഭരണകാലം. അധ: സ്ഥിത പിന്നോക്ക പട്ടിക വിഭാഗം രാജ്യത്ത് കടുത്ത ദുരിതത്തിലാണ്. മനുഷ്യനെ വിഭജിക്കുന്ന പ്രത്യയ ശാസ്താണ് ആർ.എസ്.എസ് നടപ്പിലാക്കുന്നത്. ഇതിനെതിരായി യോജിച്ച പോരാട്ടം ഉയർന്നുവരണമെന്നും ഈ തിരഞ്ഞെടുപ്പ് അതിന് പറ്റിയ അവസരം ആണെന്നും മുഹമ്മദ്‌ സുലൈമാൻ പറഞ്ഞു. യോഗത്തിൽ അസിനാർ അധ്യക്ഷത വഹിച്ചു. മുൻ. എം. പി പി. കരുണാകരൻ, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. വി കൃഷ്ണൻ, ഐ എൻ എൽ സംസ്ഥാന സെക്രട്ടറി എം. എ ലത്തീഫ്, ആർ ജെ ഡി ജില്ലാ പ്രസിഡന്റ് വി വി കൃഷ്ണൻ,
എൻ. സി. പി. എസ് ജില്ലാ ജനറൽ സെക്രട്ടറി ഉദിനൂർ സുകുമാരൻ, ജെ. ഡി. എസ് ജില്ലാ പ്രസിഡന്റ് പി പി രാജു, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. ടി നന്ദകുമാർ, കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അൻവർ സാദത്ത്, മൊയ്തീൻ കുഞ്ഞി കളനാട് തുടങ്ങിയവർ പ്രസംഗിച്ചു. എം. വി രാഘവൻ സ്വാഗതം പറഞ്ഞു.

*ഇന്ത്യൻ നാഷണൽ ലീഗ് അഖിലേന്ത്യാ പ്രസിഡൻറ് പ്രൊഫസർ മുഹമ്മദ് സുലൈമാൻ സാഹിബിന്  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകര...
19/04/2024

*ഇന്ത്യൻ നാഷണൽ ലീഗ് അഖിലേന്ത്യാ പ്രസിഡൻറ് പ്രൊഫസർ മുഹമ്മദ് സുലൈമാൻ സാഹിബിന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം. കാഞ്ഞങ്ങാട് എൽഡിഎഫ് റാലിയിൽ അദ്ദേഹം പങ്കെടുക്കും. ശേഷം നടക്കുന്ന പൊതു സമ്മേളനം സുലൈമാൻ സാഹിബ് ഉദ്ഘാടനം ചെയ്യും*

17/04/2024

എന്താണ് ഏകീകൃത സിവിൽ കോഡ്

12/04/2024
ചൈൽഡ് പ്രൊട്ടക്റ്റ് ടീം കണ്ണൂർ ജില്ല സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു 02/04/24 ചൊവ്വാഴ്ച കാലത്ത് ...
03/04/2024

ചൈൽഡ് പ്രൊട്ടക്റ്റ് ടീം കണ്ണൂർ ജില്ല സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു

02/04/24 ചൊവ്വാഴ്ച കാലത്ത് 9 മണി മുതൽ ഗവർമെന്റ് മിക്സഡ് യുപി സ്കൂളിൽ വച്ച്
CPT കണ്ണൂർ ജില്ല സമ്മേളനവും എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി ചിത്രരചന മത്സരവും രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

ചടങ്ങിന്
*ഷൈദ പ്രവീൺ* സ്വാഗതം പറഞ്ഞു.

*സഹദേവൻ പിലാത്തറ* അധ്യക്ഷത വഹിച്ച

🌈🌈🌈🌈🌈🌈🌈🌈
ചടങ്ങ് *മന്ത്രി* *രാമചന്ദ്രൻ കടന്നപ്പള്ളി* ഉദ്ഘാടനം ചെയ്തു.

*സ്വാമി അമൃതാനന്ദ കൃപ* മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിച്ചു.
🌻🌻🌻🌻🌻🌻🌻

CPT യെ പരിചയപ്പെടുത്തി സംസ്ഥാന അധ്യക്ഷൻ
*സി കെ നാസർ* സംസാരിച്ചു.
🌴🌴🌴🌴🌴🌴🌴🌴

സുരക്ഷിത ബാല്യം നമ്മുടെ കടമ എന്ന വിഷയത്തിൽ CPT ജനറൽ സെക്രട്ടറി *ബേബി കെ ഫിലിപ്പോസ്* സംസാരിച്ചു.
⚙️⚙️⚙️⚙️⚙️⚙️⚙️⚙️

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
എക്സൈസ് സ്പെഷ്യൽ സ്കോഡ് ഓഫീസർ
*എ പി രാജീവ്* അവർകൾ നയിച്ചു.

💐💐💐💐💐💐
CPT സംസ്ഥാന ചെയർപേഴ്സൺ *സുജ മാത്യു* CPTയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇടപെടേണ്ട വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു.

🌺🌺🌺🌺🌺🌺🌺🌺🌺
CWC എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ്
*ഹംസകുട്ടി*
,മിക്സഡ് സ്കൂൾ പ്രധാന അധ്യാപകൻ *സുനിൽ* എന്നിവർ ആശംസകൾ അർപ്പിച്ച സംസാരിച്ചു.

തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ
*സഹദേവൻ പിലാത്തറ* സ്വാഗതം പറഞ്ഞു.
സംസ്ഥാന പ്രസിഡൻ്റ്
*സി കെ നാസർ* അധ്യക്ഷത വഹിച്ചു.
ജോയിൻ *സെക്രട്ടറി ബിന്ദു* വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന്
സംസ്ഥാന അധ്യക്ഷൻ ഭാരവാഹികളെ പ്രഖ്യാപിച്ചു.

പ്രസിഡന്റ്
*സഹദേവൻ പിലാത്തറ*

സെക്രട്ടറി
*ഷൈദ പ്രവീൺ*

ട്രഷറർ
*ഇബ്രാഹിം വളപട്ടണം*

കോഡിനേറ്റർ
*ബിന്ദു*

വൈസ് പ്രസിഡന്റ്
*രേഷ്മ കക്കാട്*

ജോയിൻ സെക്രട്ടറി
*സമീറ ശാലു*

തുടർന്ന് സംസ്ഥാന നേതാക്കൾ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനദാനവും
പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണവും CPT സംസ്ഥാന നേതാക്കൾ നിർവഹിച്ചു.

*ഇബ്രാഹിം വളപട്ടണം* നന്ദി രേഖപ്പെടുത്തി യോഗം അവസാപ്പിച്ചു.

28/02/2024

ഇന്നത്തെ ചിന്താവിഷയം

27/02/2024

എനിക്ക് എന്താവണം പ്രഭാത ചിന്ത

സോഷ്യൽ മീഡിയ ഉപയോഗം കരുതലോടെ കൂടുതൽ ശ്രദ്ധയോടെ വേണമെന്ന് ആലുവ ഡിവൈഎസ്പി  എ പ്രസാദ്ആലുവ: സോഷ്യൽ മീഡിയ ഉപയോഗം കരുതലോടെ കൂട...
20/02/2024

സോഷ്യൽ മീഡിയ ഉപയോഗം കരുതലോടെ കൂടുതൽ ശ്രദ്ധയോടെ വേണമെന്ന് ആലുവ ഡിവൈഎസ്പി എ പ്രസാദ്

ആലുവ: സോഷ്യൽ മീഡിയ ഉപയോഗം കരുതലോടെ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ കഴിയണമെന്ന് ആലുവ ഡിവൈഎസ്പി എ പ്രസാദ് ചൈൽഡ് പ്രൊട്ടക്റ്റ് ടീം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ
നടന്ന സമ്മേളനത്തിൽ ചൈൽഡ് പ്രൊട്ടക് റ്റ് ടീം എറണാകുളം ജില്ല പ്രസിഡന്റ് അർഷദ് ബിൻ സുലൈമാൻ അധ്യക്ഷത വഹിച്ചു.

സ്ക്രീൻ അഡിക്ഷൻ സംബന്ധിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ബേബി കെ ഫിലിപ്പോസ് കുട്ടികൾക്ക് ക്ലാസ് നയിച്ചു.

എറണാകുളം ഡിസ്ട്രിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ
സാനു ജോസ് മുഖ്യപ്രഭാഷണം നടത്തി.
സി പി റ്റി സംസ്ഥാന വനിതാ ചെയർപേഴ്സൺ സുജ മാത്യു, സംസ്ഥാന സെക്രട്ടറി റഫീഖ് കടാത്തുമുറി , ജില്ലാ സെക്രട്ടറി ഫാദർ ഡോക്ടർ ഷിന്റോ ചാലിൽ, കോഡിനേറ്റർ ജിമ്മിനി ജോസഫ്, ട്രഷറർ പരീത് വലിയപറമ്പിൽ, കാർത്തിക വൈഗ , ഇബ്രാഹിം കെ എച്ച്, ഷിബു, ഇ ജെ , നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റിന്റ എസ് പി, റുക്സാന എം എൻ തുടങ്ങിയവർ സംസാരിച്ചു.
ലഹരി വ്യാപനത്തിനെതിരെ 400ൽ അധികം വേദികളിൽ കഥകളി അവതരിപ്പിച്ച എക്സൈസ് പ്രിവൻ്റീവ് ഓഫിസർ
വി.ജയരാജീവിനെ ചടങ്ങിൽ
ആദരിച്ചു.
വിവിധ പരിപാടികളിൾ റിക്കോർഡുകൾ കരസ്ഥമാക്കിയ
കുട്ടികളും ചടങ്ങിൽ ആദരവ് ഏറ്റ് വാങ്ങി.
നാലര കിലോമീറ്ററുകൾ കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന ലയാ ബീ നായർ, കൈകൾ ബന്ധിച്ച് നാലര കിലോമീറ്റർ നീന്തി കടന്ന് ഏറ്റവും പ്രായം കുറഞ്ഞ ഏഴ് വയസുള്ളു സ്വാദിഖ് സിദ്ദിഖ് ,ഏഴു കിലോമീറ്റർ കൈകൾ ബന്ധിച്ച് കായൽ നീന്തി കടന്ന അഭിനന്ദു ഉമേഷ്,കൈകൾ ബന്ധിച്ച് നാലര കിലോമീറ്റർ നിന്തിയ പത്തു വയസ്സുള്ള അഭിനന്ദ് സുജിത് എന്നിവരെയും ചാടങ്ങിൽ ആദരിച്ചു.

തുടർന്ന് പുതിയ ഭാരവാഹികൾ തിരഞ്ഞെടുത്തു.

ഫാ. ഷിൻ്റോ ചാലിൽ പ്രസിഡൻ്റ്,
പരിത് വലിയ പറമ്പിൽ സെക്രട്ടറി, കാർത്തിക വൈഗ ട്രഷറാർ,
ജെമിനി ജോസഫ് കോ ഓഡിനേറ്റർ,
അർഷാദ് ബിൻ സുലൈമാൻ,
ഇബ്രാഹിം kh വൈസ് പ്രസിഡൻ്റ് മാരായും, റുക്സാന എം.എൻ ജോയിൻ്റ് സെക്രട്ടറിയായും , ഷിബു ഇ ജെ, എക്സിക്യുട്ടിവ് മെമ്പർമായും ആയി തിരഞ്ഞെടുക്കപ്പെട്ടു.
🔆🔆🔆🔆🔆🔆🔆🔆

കാഞ്ഞങ്ങാട് :  പ്രകൃതിക്ക് തണലൊരുക്കാന്‍ വരും തലമുറക്ക് നെല്‍പാടങ്ങളും വയലും കുന്നും വനങ്ങളും സംരക്ഷിക്കാന്‍ കൂട്ടപ്രതിജ...
05/02/2024

കാഞ്ഞങ്ങാട് : പ്രകൃതിക്ക് തണലൊരുക്കാന്‍ വരും തലമുറക്ക് നെല്‍പാടങ്ങളും വയലും കുന്നും വനങ്ങളും സംരക്ഷിക്കാന്‍ കൂട്ടപ്രതിജ്ഞ എടുത്ത് തുല്യത പഠിതാക്കളുടെ മൂന്ന് ദിവസത്തെ പഠനക്യാമ്പ് കൊടക്കാട് കദളീവനത്തില്‍ സമാപിച്ചു.*

കാസര്‍ഗോഡ് ജില്ലാ
സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി പ്രകൃതി പഠന ക്യാമ്പിനാണ് സമാപനം ആയത്.

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കാസര്‍ഗോഡ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 80 തുല്യതാ പഠിതാക്കള്‍ക്ക് വേണ്ടിയാണ് മൂന്നുദിവസത്തെ പ്രവര്‍ത്തക പഠന ക്യാമ്പ് സംഘടിപ്പിച്ചത്.

ഫെബ്രുവരി ഒന്നാം തീയതി കൊടക്കാട് കദളീവനത്തില്‍ വച്ച് ക്യാമ്പ് കില റിസോഴ്‌സ് പേഴ്‌സണ്‍നും സാക്ഷരതാ സമിതി അംഗവുമായ ശ്രീ പപ്പന്‍ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിലായി ജില്ലാ സാക്ഷരതാ സമിതി അംഗം കെ വി രാഘവന്‍ സീനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ എ പ്രഭാകരന്‍ പ്രമുഖ വ്യക്തിത്വ വികസന പരിശീലകന്‍ സജീവന്‍ കുയിലൂര്‍ സാക്ഷരതാ മിഷന്‍ റീജണല്‍ കോഡിനേറ്റര്‍ ഷാജു ജോണ്‍ ജില്ലാ സോയില്‍ സര്‍വ്വേ ഓഫീസര്‍മാരായ ശ്രീ നിരഞ് ബാബു കുമാരി ജെമി സ്റ്റീഫന്‍ സീനിയര്‍ ഹൈഡ്രോളജിസ്റ്റ് ഡോക്ടര്‍ കെ എം എ അഷ്‌റഫ് റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ കെ ഗിരീഷ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി സത്യന്‍ നവ കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍ ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ വി രഞ്ജിത്ത് ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ പി എന്‍ ബാബു എന്നിവര്‍ ക്ലാസെടുത്തു.

സര്‍ട്ടിഫിക്കറ്റ് വിതരണവും സമാപന സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് അംഗം സി ജെ സജിത്ത് അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം നടത്തി മേഖലാ കോഡിനേറ്റര്‍ ഷാജു ജോണ്‍ സമാപന സന്ദേശം നല്‍കി ജില്ലാ കോര്‍ഡിനേറ്റര്‍ പി എന്‍ ബാബു ശുചിത്വമിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ വി രഞ്ജിത്ത് കെ പി മുരളീധരന്‍ സി കെ നാസര്‍ കാഞ്ഞങ്ങാട് പ്രേരകുമാരായ ടിവി വിദ്യ ഇ രാധ കെ കൗസല്യ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ
1 തുല്യതപഠിതാക്കള്‍ക്ക് സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പില്‍
സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സികെ നാസര്‍ കാഞ്ഞങ്ങാടിന് നല്‍കി ഉദ്ഘാടനം ചെയ്യുന്നു.

2 തുല്യതപഠിതാക്കള്‍ക്ക് സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പ് ഉല്‍ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഒപ്പം.

3 തുല്യതപഠിതാക്കള്‍ക്ക് സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പില്‍ പങ്കെടുത്തവര്‍ നാടിനെ അറിയാന്‍ കദളീവനം വയലില്‍ ഒത്തുചേര്‍ന്നപ്പോൾ

പത്രക്കുറിപ്പ് 5/2/2024

10/01/2024

സോളാർ കസ്റ്റമർ അഭിപ്രായം പറയുന്നു
വീടിന്റെ പുരപ്പുറത്തു വരുമാനം നേടാൻ ഉള്ള വഴി ഇതാണ്.

2024 ൽ കറണ്ട് ബില്ല് മറന്നേക്കൂ സീറോ ബിൽ ആകും.

ഗ്രീൻ ഷോപ്പി സോളാറിലൂടെ നിങ്ങളുടെ വീട്ടിലും സോളാർ പാനൽ സ്ഥാപിക്കാം. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് സബ്സിഡി

✳️ 40% സർക്കാർ സബ്സിഡിയോടുകൂടി സോളാർ സ്ഥാപിച്ച് കറണ്ട് ബില്ലിൽ വലിയ ലാഭം കൈവരിക്കാം.
✳️ സബ്‌സിഡി തുകയ്ക്ക് ശേഷമുള്ള തുക മാത്രം നൽകിയാൽ മതി.
✳️ 21 ദിവസം കൊണ്ട് പദ്ധതി പൂർത്തിയാക്കി കെഎസ്ഇബി ക്ക് കൈമാറും
✳️ AC ഉൾപ്പെടെ എല്ലാ വീട്ടുപകരണങ്ങളും പ്രവർത്തിപ്പിക്കാം.
✳️ കേരളത്തിൽ എല്ലായിടത്തും സേവനം ലഭ്യമാണ്.
✳️ ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് വഴി അധികം വരുന്ന കറണ്ടിലൂടെയും വരുമാനം നേടാം.
✳️ മികച്ച ക്വാളിറ്റിയുള്ള ഉൽപ്പന്നങ്ങൾ

സബ്‌സിഡിയോടെ സോളാർ പാനൽ സ്ഥാപിക്കാൻ ഇനി കുറച്ചു ദിവസം മാത്രം.

വിളിക്കൂ: 9447151447

09/01/2024

മാസങ്ങളായി...👇👇👇

ചിത്ര
പേന കൊണ്ട് എഴുതിയ സത്യമായ അനുഭവങ്ങൾ. മറുപടി പറയാൻ അങ്ങു ബാധ്യസ്തൻ ആണ്...
300 കുട്ടികളുടെ അച്ഛന്റെ ആരാധകർ എന്നെ കണ്ടിരുന്നത് കല്ലുരുട്ടി മലമുകളിൽ എത്തിച്ച് താഴേക്ക് ഉരുട്ടിയിട്ടിട്ട് ചിരിക്കുന്ന നാറാണത്ത് ഭ്രാന്തനെ പോലെയാണ് ഒരു ഭിന്നശേഷിക്കാരൻ ആയ കുട്ടിയുടെ അമ്മ എന്ന നിലയിലും കഴിഞ്ഞ കുറെ വർഷങ്ങളായി ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന ഒരു അധ്യാപിക എന്ന നിലയിലും താങ്കളുടെ സ്ഥാപനത്തിൽ എന്റെ മകനെ ചേർത്ത് അതിനുശേഷം അവിടുത്തെ പ്രവർത്തനത്തിൽ താങ്കൾ പുറമേ പറയുന്നതല്ല അകത്ത് നടക്കുന്നത് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ മനസിലാക്കിയ സത്യങ്ങൾ സമൂഹത്തോട് പറയേണ്ടതാണെന്നതു എന്റെ ഉത്തരവാദിത്തം ആണെന്നുള്ള ബോധ്യമുള്ളത് കൊണ്ടും ഞാൻ ചില പ്രതികരണങ്ങൾഎന്റെ Fb പേജ് യിലൂടെ നടത്തിയത്.

മൂന്നര ലക്ഷത്തിൽ പരം വരുന്ന ഭിന്നശേഷിക്കാരും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന പാർശ്വവൽക്കരിക്കപ്പെട്ട ഒരു വലിയ സമൂഹത്തിന്റെ ശബ്ദമാണ് ഞാൻ ഉയർത്തിയത്.

താങ്കളെപ്പോലെ ലോകം അറിയുകയും വാക്ചാരുതയോടെ പ്രസംഗിക്കുകയും മോട്ടിവേഷൻ പ്രസംഗിക്കുകയും ചെയ്യുന്ന ആൾ ഗവൺമെന്റ് ഏജൻസികളായ NISH, ICCONS, KSSM....... മുതലായ സ്ഥാപനങ്ങളും മാജിക് അക്കാദമിയും ചേർന്നാണ് DAC സ്ഥാപിക്കുന്നത് എന്നാണ് പറഞ്ഞത് അതിന്റെ അടിസ്ഥാനത്തിലാണ് എന്റെ മകനെ അവിടെ ഞാൻ ചേർത്തത്.

അവിടെ കുട്ടിയെ ചേർത്തപ്പോൾ നിങ്ങൾ മുന്നിൽ വെച്ച പാരൻസ് കുട്ടികളോടൊപ്പം ഉണ്ടാവണമെന്ന് വ്യവസ്ഥയനുസരിച്ച് ആദ്യകാലങ്ങളിൽ ഞാൻ കുട്ടിയോടൊപ്പം സ്ഥിരമായി ആ സ്ഥാപനത്തിൽ വന്നിരുന്നു.

തങ്കളുടെ സ്ഥാപനത്തെ കറിച്ചു എന്റെ സംശയങ്ങളുടെ ഉത്ഭവം അതിനുശേഷം താങ്കളുടെ അറിവോടെ സമ്മതത്തോടെ മാതൃഭൂമി സൺഡേ സപ്ലിമെന്റിൽ ഒരു ഫുൾ പേജ് വാർത്ത എന്റെ മകന്റെ പടം ഉൾപ്പെടെ വന്നിരുന്നു.അതിൽ വന്ന വാർത്തയിലെ ഒരു ശകലം അന്തേവാസികളായ കുട്ടികളെയും പേരൻസിനെയും താങ്കൾ അവിടെ സംരക്ഷിക്കുന്നു എന്നാണ് ഈ അന്തേവാസി എന്ന് പറയുന്ന വാക്കിന്റെ അർത്ഥം താങ്കൾ ഒന്ന് വിശദീകരിക്കാമോ?

അങ്ങനെ താങ്കൾ അന്തേവാസികളെ സംരക്ഷിക്കുന്നു എന്ന ധ്വനി വരുന്ന പ്രസംഗങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റഫോം യിലും സ്വദേശത്തും വിദേശത്തും നിരന്തരമായി പറഞ്ഞു സുമനസ്സുകളായ പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് താങ്കളുടെ സ്വകാര്യ കുടുംബ സൊസൈറ്റിയായ മാജിക്കൽ സയൻസ് അക്കാദമിയിലേക്ക് ധനസമാകരണം നടത്തി ആയതിലേക്ക് എന്റെ മകന്റെ ചിത്രങ്ങൾ ഞങ്ങളുടെ സമ്മതമില്ലാതെ വിദേശത്തും സ്വദേശത്തും പ്രദർശിപ്പിച്ച് ധനസമാഹരണം നടത്തുകയുണ്ടായി എന്നാൽ താങ്കളുടെ ഉദ്ദേശം കുട്ടികളുടെ ഉന്നമനം അല്ല പണപ്പിരിവാണ് എന്ന് മനസ്സിലാക്കിയ ഞാൻ പുറത്തു പോവുകയും അവിടെ നടക്കുന്ന യഥാർത്ഥ കാര്യങ്ങൾ എന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ലോകത്തോട് തുറന്നു പറയുകയുണ്ടായി ആറുമാസമായി എന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ അന്തരീക്ഷത്തിൽ നിൽക്കവേ

താങ്കളും താങ്കളുടെ കൂട്ടാളി സാജൻ സക്കറിയയും കൂടി ചേർന്ന് ഒരു വെളുപ്പിക്കൽ നാടകവുമായി സോഷ്യൽ മീഡിയയിൽ വന്നിരുന്നു ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ ****ഹാ കഷ്ടം എന്ത് പ്രഹസനമാണ് ഗോപി ഇത്****

സാജൻ സക്കറിയയുടെ വെളുപ്പിക്കൽ വീഡിയോയിലൂടെ താങ്കളുടെ സ്ഥാപനത്തിന്റെ മഹത്വം മാലോകർക്ക് കാട്ടിത്തന്നതിന് നന്ദി. ഡിസബിലിറ്റി ഒരു അവസ്ഥയാണെന്ന്‌ പോലും ബോധ്യപ്പെടുത്താൻ താങ്കളുടെ തിരക്കഥയ്ക്ക് കഴിഞ്ഞില്ല ഓട്ടിസവും മറ്റും രോഗമാണെന്നും അമ്മമാർക്ക് വിദേശയാത്രയും മുതുകാട് സാറിനെ കെട്ടിപ്പിടിക്കാനുള്ള അവസരവും ലഭിക്കുന്ന സ്ഥാപനമാണെന്ന് തെളിയിച്ചതിന് നന്ദി.

മിസ്റ്റർ ഗോപി ഉന്നയിച്ച ചോദ്യങ്ങൾക്ക് അമ്മമാരെയും കുട്ടികളെയും പ്രദർശിപ്പിച്ച വൈകാരികത അല്ല പ്രദർശിപ്പിക്കേണ്ടത് തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും കൂടെ ചേർന്ന് ഇന്നലെ മീറ്റിംഗ് നടത്തുകയും അമ്മമാരെയും കുട്ടികളെയും പ്രദർശിപ്പിച്ചുകൊണ്ട് ചൊവ്വാഴ്ച പത്ര സമ്മേളനം നടത്താൻ തീരുമാനിച്ച വിവരവും അറിയുകയുണ്ടായി

പൊതുജനങ്ങളിൽ നിന്ന് ഉദാരമനസ്കരിൽ നിന്ന് ഈ കുട്ടികളെ കാട്ടി ധനസമാഹരണം നടത്തിയത് താങ്കളാണ് ആയതിന്റെ മറുപടിയും താങ്കൾ മാത്രമാണ് പറയേണ്ടത്

ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനൊപ്പം താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് കൂടി പത്രസമ്മേളനത്തിൽ മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു

1) അവിടെ എത്ര അന്തേവാസികളായ കുട്ടികളും പാരൻസ് ഉണ്ട്?

2) പൊതു സമൂഹത്തിലെ ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട ആരെങ്കിലും നിങ്ങളുടെ കുടുംബ സൊസൈറ്റി ആയ മാജിക്കൽ സയൻസ് അക്കാദമി ബോർഡ് മെമ്പറായി ഉണ്ടോ?

3) സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ച ആരെങ്കിലുമുണ്ടോ?

4) അങ്ങനെ ആരുമില്ല എങ്കിൽ ഈ സൊസൈറ്റിയുടെ പ്രവർത്തനം സുതാര്യമാണെന്ന് അവകാശപ്പെടാൻ താങ്കൾക്ക് സാധിക്കുമോ?

5) അങ്ങിനെ ഒരു സ്വകാര്യ സൊസൈറ്റി ആണെങ്കിൽ അതിന്റെ സ്ഥാപനജംഗമ വസ്തുക്കൾ താങ്കളുടെ പിൻതലമുറയ്ക്ക് ആണോ ചെന്ന് ചേരുന്നത്?
6) അങ്ങനെ തലമുറകൾക്ക് ചെന്ന് ചേരുന്ന സൊസൈറ്റി ആണെങ്കിൽ ഭിന്നശേഷി കുട്ടികളെ കാട്ടി ധനസമാഹരണം നടത്തുന്നത് ശരിയാണോ?

7) ആർട്ടിസ്റ്റ് വില്ലേജ് എന്ന പേരിൽ അവിടുത്തെ സ്റ്റാഫുകൾക്ക് അക്കോമഡേഷൻ കൊടുക്കുന്നതിനായി നിർമ്മിച്ചിരിക്കുന്ന വീടുകളിൽ DAC യിൽ ഉള്ള എത്ര കുട്ടികളെ താമസിപ്പിച്ചിട്ടുണ്ട് ( ഉത്തരം തരുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുകEmpower യിലെ സ്റ്റാഫുകളെ അല്ല ഉദ്ദേശിക്കുന്നത്)?

8) 2023 ഏപ്രിൽ 1 ആം തിയതി താങ്കളുടെ പേജിലൂടെ പ്രഖ്യാപിച്ചത് അനുസരിച്ച് ഉദ്ഘാടനം കഴിഞ്ഞ് യൂണിവേഴ്സൽ എംപവർ മെന്റ് സെന്ററിൽ എത്ര കുട്ടികളെ സ്റ്റാഫ് ആയി നിയമിച്ചു?

9) താങ്കളുടെ സ്ഥാപനത്തിൽ ഉള്ള കുട്ടികൾക്ക് കൃത്യമായി സ്റ്റൈപ്പൻഡ് നൽകിവരുന്നു എന്ന് നിങ്ങൾനിരന്തരം പറയുന്നുണ്ട്.എന്നാൽ അക്കൗണ്ടിൽ വരുന്നത് സാലറി 2000 രൂപ എന്നാണ്. ഒരു ഡേ കെയർ നടത്താനുള്ള ലൈസൻസിന്മേൽ DAC യിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എന്നാൽ മാജിക് അക്കാദമിയുടെ പേരിൽ നിന്നും 2000 രൂപ സാലറി കൊടുക്കുന്നതിന്റെ സാങ്കേതികത വ്യക്തമാക്കാമോ?

10) ഭിന്നശേഷി മക്കളെ 2000 രൂപയ്ക്ക് തൊഴില് കൊടുക്കുന്ന മാജിക് മുതലാളിയാണോ താങ്കൾ?

അമ്മമാരെയും കുട്ടികളെയും പ്രദർശിപ്പിച്ച് sympathy നേടാൻ ശ്രമിക്കാതെ കൃത്യമായി ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സാധിക്കുമോ???

ഇതിൽ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട രേഖകളും ചേർത്തിട്ടുണ്ട്

Written by
Chithra CR

https://youtu.be/hhO73iKe4o4?si=5-Dfhacukvuaxkif
07/01/2024

https://youtu.be/hhO73iKe4o4?si=5-Dfhacukvuaxkif

വ്യാജ പോക്സോ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചുവെന്ന് പരാതി; കാസർകോട് ഹൊസ്ദുർഗ് സി ഐക്കെതിരെ അന്വേഷണം | Fake Case | Kasar...

*സാക്ഷരതാ പ്രേരക് ഐഷ മുഹമ്മദിന് പ്ലസ് വൺ തുല്യത പഠിതാക്കൾ സ്നേഹാദരവ് നൽകി പുതുവർഷം ആഘോഷിച്ചു*കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ഗവ ഹ...
02/01/2024

*സാക്ഷരതാ പ്രേരക് ഐഷ മുഹമ്മദിന് പ്ലസ് വൺ തുല്യത പഠിതാക്കൾ സ്നേഹാദരവ് നൽകി പുതുവർഷം ആഘോഷിച്ചു*

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ഗവ ഹയർ സെക്കന്ററി തുല്യത എട്ടാം ബാച്ച് പ്ലസ് വൺ പഠിതാക്കൾ 2024 പുതുവർഷത്തെ
ക്വിസ് മത്സരം, കലാപരിപാടികൾ
ഗിഫ്റ്റ് കൈമാറൽ
എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഒരു ദിവസത്തെ ഭക്ഷണം.
കേക്കു മുറിക്കൽ എന്നിങ്ങനെ പരിപാടി കൾ നടത്തി വരവേറ്റു.

വർഷങ്ങളായി കാഞ്ഞങ്ങാട് നഗരസഭ സാക്ഷരത പ്രേരക് സെന്റർ കോഡിനേറ്റർ ആയി പ്രവർത്തിച്ചു വരുന്ന ആയിഷ മുഹമ്മദിന് പഠിതാക്കൾ പൊന്നാട അണിയിച്ച്‌ സ്നേഹാദരവ് നൽകി.

പരിപാടികൾക്ക് അധ്യാപകരായ സി.പി. വി.വിനോദ് കുമാർ, കെ.സരിത ആയിഷ മുഹമ്മദ്
പത്താം തരം തുല്യത കോഡിനേറ്റർ വി .രജനി.
ക്ലാസ് ലീഡർ
സി.കെ. നാസർ
വിജയലക്ഷ്മി ടി.
എം. ഉമേഷ് . പ്രണവ് പി.
വിജേഷ് കെ , ജനീഷ പി.വി.സി. , അഫീഫ.കെ എന്നിവർ
നേതൃത്വം നൽകി.

ഫോട്ടോ തുല്യത നോഡൽ പ്രേരക് സെന്റർ കോഡിനേറ്ററുമായ ആയിഷ മുഹമ്മദിന് ഹയർസെക്കന്ററി തുല്യത
എട്ടാം ബാച്ച് പഠിതാക്കൾ
സ്റ്റേഹാദരവ് നൽകുന്നു.

01/01/2024
ദുബായില്‍ രണ്ടാനച്ഛന്റെ  നിരന്തര പീഡനത്തിന്  ഇരയായി വന്നിരുന്ന  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ CPT UAE പ്രവര്‍ത്തക...
01/01/2024

ദുബായില്‍ രണ്ടാനച്ഛന്റെ നിരന്തര പീഡനത്തിന് ഇരയായി വന്നിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ CPT UAE പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു.
=====================
കാഞ്ഞങ്ങാട് / തിരുവനന്തപുരം ദുബായ്: വിവാഹ മോചിതയായ തിരുവനന്തപുരം സ്വദേശിനി നിയമപ്രകാരമല്ലാതെ വിവാഹം കഴിച്ച ഭര്‍ത്താവുമൊത്ത് ദുബായില്‍ കഴിയുകയായിരുന്നു. കാലിന്റെ ചികിത്സക്കായി മാസങ്ങള്‍ക്ക് മുമ്പ് യുവതി നാട്ടിലേക്ക് പോയിരുന്നു . ഇതിനിടയില്‍ ആദ്യഭര്‍ത്താവില്‍ നിന്നുമുള്ള പതിനേഴും പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികളെ സന്ദര്‍ശന വിസയില്‍ ദുബായിലേക്കയച്ചിരുന്നു.

മുമ്പ് നാട്ടില്‍ നിന്നും ഇപ്പോള്‍ ദുബായില്‍ വന്നതിന് ശേഷവും രണ്ടാനച്ഛനില്‍ നിന്നും നിരന്തരം പീഡനമേറ്റ കാര്യം കുട്ടികള്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം യു എ ഇ പ്രതിനിധികളെ അറിയിച്ചു. ഷാര്‍ജയില്‍ കഴിയുന്ന കുട്ടികളുടെ അമ്മാവനോടായിരുന്നു ആദ്യം ഇക്കാര്യം അറിയിച്ചിരുന്നത്. അദ്ദേഹം ദുബായിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ മുഖേന UAE യിലെ ഒരു മാധ്യമ പ്രവര്‍ത്തകനെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ CPT UAE ക്ക് കഴിയുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ വിഷയം CPT പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.
നാളിതുവരെ കുട്ടികള്‍ അനുഭവിച്ച സകല കഷ്ടപ്പാടുകളും സ്വന്തം അമ്മയുടെ അറിവോടെ ആയിരുന്നു എന്ന വസ്തുത ആരെയും ഞെട്ടിക്കുന്നതാണ്.

CPT UAE പ്രവര്‍ത്തകരുടെ അവസരോചിതമായ പരിശ്രമത്തിന്റെ ഫലമായി രണ്ടാനച്ഛനില്‍ കുട്ടികളെ മോചിപ്പിക്കാന്‍ കഴിഞ്ഞു.
വിഷയം സംഘടനയുടെ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയും സംഘടനയുടെ UAE ഇന്‍ചാര്‍ജ് മഹമൂദ് പറക്കാട്ട് നാട്ടിലെ ഡിഡ്ട്രിക്റ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (DCPU) മുഖാന്തിരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (CWC) ചെയര്‍പേഴ്‌സനെ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. .
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ CWC ചെയര്‍പേഴ്‌സണ്‍ കുട്ടികളെ അമ്മയുടേയോ അച്ഛന്റെയോ കൂടെ വിടുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതിനാല്‍ , കുട്ടികളെ CWC ക്ക് കീഴിലുള്ള സംരക്ഷണ കേന്ദ്രത്തില്‍ കഴിയാനുള്ള സംവിധാനമൊരുക്കി.

കുട്ടികളെ മോചിപ്പിക്കുന്നതിനും നാട്ടിലേക്ക് അയക്കുന്നതിനും CPT UAE ഇന്‍ചാര്‍ജ് മഹമൂദ് പറക്കാട്ട്, നാസര്‍ ഒളകര , മെഹറൂഫ് കണ്ണൂര്‍ എന്നിവരും സാമൂഹ്യ പ്രവര്‍ത്തകരായ ഉണ്ണി പുന്നാര, അര്‍ച്ചന, അഡ്വ. മായ എന്നിവരും നേതൃത്വം നല്‍കി .

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും CPT സംസ്ഥാന ട്രെഷറര്‍ ശാന്തകുമാര്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം റജീന , CPT തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് യുസഫ്, സെക്രട്ടറി നിസാം , CWC , DCPU പ്രതിനിധികളും വലിയതുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്ന് തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍ എത്തിയ കുട്ടികളെ CWC ക്ക് കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് എത്തിച്ചു .
ഈ മിഷനുമായി സഹകരിച്ച എല്ലാ സുമനസുകള്‍ക്കും
സി പി റ്റി യുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

--

CHILD PROTECT TEAM KERALA
STATE COMMITTEE OFFICE MANIKOTH
PO MANIKOTH KANHANGAD DISTRICT KASARAGOD
STATE KERALA INDIA PIN CODE 671316
OFFICE PHONE 9446652447
HELP LINE NO 8281998415
https://www.facebook.com/CPTKerala/
www.childprotectteam.com
EMAIL: [email protected]

27/12/2023

കെഎസ്ഇബി സോളാർ സബ്സിഡി പ്രോജക്ട് കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയുടെ വർക്ക് ബേക്കലിൽ ഹദ്ദാദ് നഗർ കുന്നിൻ ഹമീദ്...

Address

Kasaragod
671316

Alerts

Be the first to know and let us send you an email when LIVE Kerala Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to LIVE Kerala Channel:

Videos

Share

Nearby media companies


Other Media/News Companies in Kasaragod

Show All