pwd kasaragod

pwd kasaragod activities and achievements of pwd kasaragod

കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ ചീമേനി ഹയർ സെക്കന്ററി സ്കൂളിന് വേണ്ടി പൊതുമരാമത്തു വകുപ്പ് നിർമിക്കുന്...
03/12/2023

കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ ചീമേനി ഹയർ സെക്കന്ററി സ്കൂളിന് വേണ്ടി പൊതുമരാമത്തു വകുപ്പ് നിർമിക്കുന്ന കെട്ടിടത്തിന്റെ അടിത്തറ ജോലികൾ പുരോഗമിക്കുന്നു. കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 123 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പ്രവർത്തിയിൽ നാല് ക്ലാസ്സ്‌ മുറികളും ശുചീ മുറികളും ഉൾപ്പെട്ടിരിക്കുന്നു

കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഗോവിന്ദപൈ .- നെത്തിലാപടവ് റോഡിൻ്റെ കി.മീ. 0/00  മുതൽ  5/800 വരെയുള്ള ഭാ...
02/12/2023

കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഗോവിന്ദപൈ .- നെത്തിലാപടവ് റോഡിൻ്റെ കി.മീ. 0/00 മുതൽ 5/800 വരെയുള്ള ഭാഗത്തിൻ്റെ മെക്കാഡം ടാറിംഗ് പ്രവൃത്തി പുരോഗമിച്ച് വരുന്നു . 2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപെടുത്തി 524 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ഈ പ്രവർത്തിയിൽ, നിലവിൽ 3.8 m ടാറിംഗ് വീതിയുള്ള റോഡിൻ്റെ ഭാഗം ബലപ്പെടുത്തി അതിനുമുകളിൽ മെക്കാഡം ടാറിംഗ് ചെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമായും വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിൽ ഡ്രൈനേജ് നിർമിക്കുന്നതിനും ,റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ ഇനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നവകേരള സദസ്സ് ഉദ്ഘാടന കർമ്മം , കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ...
18/11/2023

നവകേരള സദസ്സ് ഉദ്ഘാടന കർമ്മം , കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ നിർവഹിക്കുന്നു.

നവകേരള സദസ്സ് ഉദ്ഘാടന ചടങ്ങ് വേദി- മഞ്ചേശ്വരം നിയോജക മണ്ഡലം , കാസറഗോഡ് .
18/11/2023

നവകേരള സദസ്സ് ഉദ്ഘാടന ചടങ്ങ് വേദി- മഞ്ചേശ്വരം നിയോജക മണ്ഡലം , കാസറഗോഡ് .

18/11/2023
പൊതുമരാമത്ത് വകുപ്പിൻ്റെ  പ്രവൃത്തികളിൽ ഗുണ നിലവാരം  ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി   വകുപ്പിൻ്റെ സഞ്ചരിക്കുന്ന ഗുണനിലവാ...
07/11/2023

പൊതുമരാമത്ത് വകുപ്പിൻ്റെ പ്രവൃത്തികളിൽ ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി വകുപ്പിൻ്റെ സഞ്ചരിക്കുന്ന ഗുണനിലവാര പരിശോധനാ ലാബ് കാസറഗോഡ് ജില്ലയിൽ 31/10/23 മുതൽ 03/11/23 വരെയുള്ള തിയ്യതികളിൽ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ, കാസറഗോഡ്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലെ വിവിധ വർക്ക് സൈറ്റുകളിൽ എത്തി പരിശോധനകൾ നടത്തി.

കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ കാലിചാനടുക്കം സ്കൂളിന് വേണ്ടി പൊതുമരാമത്തു വകുപ്പ് നിർമിക്കുന്ന കെട്ടിടത...
06/11/2023

കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ കാലിചാനടുക്കം സ്കൂളിന് വേണ്ടി പൊതുമരാമത്തു വകുപ്പ് നിർമിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തി പുരോഗമിച്ച് വരുന്നു. കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 170 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ച കെട്ടിടത്തിൽ രണ്ട് നിലകളിൽ ആയി ആറു ക്ലാസ്സ്‌ മുറികളും ശുചീമുറികളും ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ sunshade പ്രവർത്തികൾ പുരോഗമിച്ചു വരുന്നു

കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ചേർണതല എൽ പി സ്കൂളിന് വേണ്ടി പൊതുമരാമത്തു വകുപ്പ് നിർമിക്കുന്ന കെട്ടിടത്...
02/11/2023

കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ചേർണതല എൽ പി സ്കൂളിന് വേണ്ടി പൊതുമരാമത്തു വകുപ്പ് നിർമിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തി പുരോഗമിച്ച് വരുന്നു. കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 81.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പ്രവർത്തിയുടെ രണ്ടാം നിലയുടെ സ്ലാബ് പ്രവർത്തികൾ പുരോഗമിക്കുന്നു. രണ്ട് നിലകളിലായി നാല് ക്ലാസ്സ്‌ മുറികൾ ഉൾപ്പെട്ടിരിക്കുന്നു

കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഗോവിന്ദപൈ .- നെത്തിലാപടവ് റോഡിൻ്റെ കി.മീ. 0/00  മുതൽ  5/800 വരെയുള്ള ഭാ...
29/10/2023

കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഗോവിന്ദപൈ .- നെത്തിലാപടവ് റോഡിൻ്റെ കി.മീ. 0/00 മുതൽ 5/800 വരെയുള്ള ഭാഗത്തിൻ്റെ നവീകരണ പ്രവൃത്തി പുരോഗമിച്ച് വരുന്നു . 2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപെടുത്തി 524 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ഈ പ്രവർത്തിയിൽ, നിലവിൽ 3.8 m ടാറിംഗ് വീതിയുള്ള റോഡിൻ്റെ ഭാഗം ബലപ്പെടുത്തി അതിനുമുകളിൽ മെക്കാഡം ടാറിംഗ് ചെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമായും വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിൽ ഡ്രൈനേജ് നിർമിക്കുന്നതിനും ,റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ ഇനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

29/10/2023
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കാഞ്ഞിരപ്പൊയിലിന് വേണ്ടി നബാർ...
24/09/2023

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കാഞ്ഞിരപ്പൊയിലിന് വേണ്ടി നബാർഡ് ഫണ്ട്‌ ഉപയോഗിച്ച് പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്തു നിർമ്മിച്ച കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം .എൽ .എ ശ്രീ ഇ. ചന്ദ്രശേഖരൻ അവർകളുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ നിർവഹിച്ചു. കാസറഗോഡ് പാർലമെന്റ് മണ്ഡലം എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ അവർകൾ സന്നിഹിതനായിരുന്നു. നബാർഡ് സക്കീമിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പ്രവർത്തിയിൽ നിലവിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയും ഒരു ഓഡിറ്റോറിയവും ചുറ്റുമതിലും ഗേറ്റും ഉൾപ്പെട്ടിരിക്കുന്നു. ഇലക്ട്രിക്കൽ പ്രവർത്തികൾ ഉൾപ്പെടെയാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

കാസറഗോഡ് ജില്ലയിലെ ,കാഞ്ഞങ്ങാട്  നിയോജക മണ്ഡലത്തിൻ്റെ   സി.എം.ടി മീറ്റിംഗ് ,ബഹു . എം 'എൽ .എ,  ശ്രീ. ഇ ചന്ദ്രശേഖരൻ അവർകളു...
18/08/2023

കാസറഗോഡ് ജില്ലയിലെ ,കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൻ്റെ സി.എം.ടി മീറ്റിംഗ് ,ബഹു . എം 'എൽ .എ, ശ്രീ. ഇ ചന്ദ്രശേഖരൻ അവർകളുടെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് പൊതുമരാമത്ത് റസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിൽ വച്ച് നടന്നു .

പൊതുമരാമത്ത് വകുപ്പിൻ്റെ  പ്രവൃത്തികളിൽ ഗുണ നിലവാരം  ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി   വകുപ്പിൻ്റെ സഞ്ചരിക്കുന്ന ഗുണനിലവാ...
15/08/2023

പൊതുമരാമത്ത് വകുപ്പിൻ്റെ പ്രവൃത്തികളിൽ ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി വകുപ്പിൻ്റെ സഞ്ചരിക്കുന്ന ഗുണനിലവാര പരിശോധനാ ലാബ് കാസറഗോഡ് ജില്ലയിൽ 08/08/23, 09/08/23, 10/08/23 തിയ്യതികളിൽ വിവിധ സൈറ്റുകളിൽ എത്തി പരിശോധനകൾ നടത്തി.

,കാസറഗോഡ് ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ നടന്നുവരുന്ന മഴക്കാല പ്രവൃത്തികൾ .
09/08/2023

,കാസറഗോഡ് ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ നടന്നുവരുന്ന മഴക്കാല പ്രവൃത്തികൾ .

കാസറഗോഡ് ജില്ലയിൽ  ചെറുവത്തൂർ - കയ്യൂർ -ചീമേനി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട്  രാമൻചിറയ്ക്ക് കുറുകെ കിഫ്ബി ധന...
03/08/2023

കാസറഗോഡ് ജില്ലയിൽ ചെറുവത്തൂർ - കയ്യൂർ -ചീമേനി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് രാമൻചിറയ്ക്ക് കുറുകെ കിഫ്ബി ധനസഹായത്തോട് കൂടി നിർമ്മിക്കുന്ന രാമൻചിറ പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ,2023 ആഗസ്ത് 4 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് , ബഹു: തൃക്കരിപ്പൂർ നിയോജകമണ്ഡലം എം.എൽ.എ, ശ്രീ. എം രാജഗോപാലൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹു: കേരള പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി ശ്രീ. പി. എ മുഹമ്മദ് റിയാസ് അവർകൾ നിർവ്വഹിക്കുന്നതാണ്.

കാസറഗോഡ് ജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമപഞ്ചായത്തിനെയും കണ്ണൂർ  ജില്ലയിലെ  പെരിങ്ങോം - വയക്കര  ഗ്രാമപഞ്ചായത്തിനെയും ബന്ധി...
03/08/2023

കാസറഗോഡ് ജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമപഞ്ചായത്തിനെയും കണ്ണൂർ ജില്ലയിലെ പെരിങ്ങോം - വയക്കര ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച്കൊണ്ട് കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി പോത്താംകണ്ടം തോടിന് കുറുകെ നിർമ്മിച്ച പോത്താംകണ്ടം പാലത്തിൻ്റെ ഉദ്ഘാടനം ,2023 ആഗസ്ത് 4 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് , ബഹു: തൃക്കരിപ്പൂർ നിയോജകമണ്ഡലം എം.എൽ.എ, ശ്രീ. എം രാജഗോപാലൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹു: കേരള പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി ശ്രീ. പി. എ മുഹമ്മദ് റിയാസ് അവർകൾ നിർവ്വഹിക്കുന്നതാണ്.

കാസറഗോഡ് ജില്ലയിൽ  തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ നീലേശ്വരം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന കോട്ടപ്പുറം - മാട്ടുമ്മൽ - ...
03/08/2023

കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ നീലേശ്വരം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന കോട്ടപ്പുറം - മാട്ടുമ്മൽ - കടിഞ്ഞിമൂല റോഡിൽ നീലേശ്വരം പുഴയ്ക്ക് കുറുകെ, നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കടിഞ്ഞിമൂല - മാട്ടുമ്മൽ പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ,2023 ആഗസ്ത് 4 വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് , ബഹു: തൃക്കരിപ്പൂർ നിയോജകമണ്ഡലം എം.എൽ.എ, ശ്രീ. എം രാജഗോപാലൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹു: കേരള പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി ശ്രീ. പി. എ മുഹമ്മദ് റിയാസ് അവർകൾ നിർവ്വഹിക്കുന്നതാണ്.

2022-23 ബഡ്ജറ്റിൽ  524 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ള ,കാസറഗോഡ് ജില്ലയിലെ  മഞ്ചേശ്വരം നിയോജക മണ്ഡലത്തിലൂടെ കടന്ന...
02/08/2023

2022-23 ബഡ്ജറ്റിൽ 524 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ള ,കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലൂടെ കടന്നു പോകുന്ന ഗോവിന്ദപൈ - നെത്തിലപദ വ് റോഡിൻ്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ,2023 ആഗസ്ത് 4 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് , ബഹു: മഞ്ചേശ്വരം നിയോജകമണ്ഡലം എം.എൽ.എ, ശ്രീ. എ .കെ .എം. അഷ്റഫ് അവർകളുടെ അദ്ധ്യക്ഷതയിൽ ബഹു: കേരള പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി ശ്രീ. പി. എ മുഹമ്മദ് റിയാസ് അവർകൾ നിർവ്വഹിക്കുന്നു.

കാസറഗോഡ് ജില്ലയിൽ  ഉദുമ നിയോജക മണ്ഡലത്തിലെ പെരിയയിൽ  പുതുതായി നിർമ്മിച്ച പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിൻ്റെയും, ...
02/08/2023

കാസറഗോഡ് ജില്ലയിൽ ഉദുമ നിയോജക മണ്ഡലത്തിലെ പെരിയയിൽ പുതുതായി നിർമ്മിച്ച പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിൻ്റെയും, നവീകരിച്ച പെരിയ- ഒടയംചാൽ റോഡിൻ്റെയും ഉദ്ഘാടന കർമ്മം 2023 ആഗസ്ത് 4 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പെരിയ റസ്റ്റ് ഹൗസ് അങ്കണത്തിൽ വെച്ച് , ബഹു: ഉദുമ നിയോജകമണ്ഡലം എം.എൽ.എ, ശ്രീ. സി.എച്ച് കുഞ്ഞമ്പു അവർകളുടെ അദ്ധ്യക്ഷതയിൽ ബഹു: കേരള പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി ശ്രീ. പി. എ മുഹമ്മദ് റിയാസ് അവർകൾ നിർവ്വഹിക്കുന്നു.

കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്...
28/07/2023

കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിനു വേണ്ടി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നിർമാണം പൂർത്തീകരിച്ച കെട്ടിടം. കാസറഗോഡ് വികസന പാക്കേജ് 2020-21 ഇൽ ഉൾപ്പെടുത്തി 175 ലക്ഷം രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചത്. ആധുനിക സൗകര്യങ്ങളോട് കൂടിയ പ്രസ്തുത കെട്ടിടത്തിന്റെ സിവിൽ പ്രവർത്തികൾ പൂർത്തീകരിച്ചു. ഇലക്ട്രിക്കൽ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്.

കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ ഇളമ്പച്ചി  ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്  ( സൗത്ത് തൃക്കരിപ്പൂർ )...
18/07/2023

കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ ഇളമ്പച്ചി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ( സൗത്ത് തൃക്കരിപ്പൂർ ) വേണ്ടി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു പൂർത്തിയാക്കിയ മൂന്നു നില കെട്ടിടം . പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബഡ്ജറ്റിൽ നിന്നും രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരിന്ന പ്രസ്തുത കെട്ടിടത്തിൽ പന്ത്രണ്ടോളം ക്ലാസ്സ്‌ മുറികളും ശുചീമുറികളും ഉൾപ്പെട്ടിട്ടുണ്ട്.ഇലക്ട്രിക്കൽ പ്രവർത്തികൾ ഉൾപ്പെടെ പൂർത്തിയാക്കി കെട്ടിടം ഉദ്‌ഘാടനത്തിന് സജ്ജമായിരിക്കുകയാണ്.

റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി ,കാസറഗോഡ് ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ നടന്നുവരുന്ന മഴക്കാല പ്രവൃ...
13/07/2023

റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി ,കാസറഗോഡ് ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ നടന്നുവരുന്ന മഴക്കാല പ്രവൃത്തികൾ .

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ കാഞ്ഞങ്ങാട് കേന്ദ്രിയ വിദ്യാലയത്തിനും ഗുരുവനത്തിനും സമീപത്തായി പൊതുമരാമത...
12/07/2023

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ കാഞ്ഞങ്ങാട് കേന്ദ്രിയ വിദ്യാലയത്തിനും ഗുരുവനത്തിനും സമീപത്തായി പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്തു നിർമിക്കുന്ന യൂത്ത് ഹോസ്റ്റലിന്റെ നിർമാണം ആരംഭിച്ചു. 3 കോടി രൂപയുടെ ഭരണാനുമതിയുള്ള പദ്ധതിയുടെ സിവിൽ, electrical, electronics പ്രവർത്തികൾ ഉൾപ്പെടുത്തി composite ടെൻഡർ നടപടികൾ പൂർത്തിയായതാണ്. രണ്ട് നിലകളിലായി യുവജനങ്ങൾക്ക് വാടകക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ യോഗഭ്യാസത്തിനുള്ള ഹാളും ഉൾപ്പെട്ടിട്ടുണ്ട്.

Address

Kasaragod

Website

Alerts

Be the first to know and let us send you an email when pwd kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other News & Media Websites in Kasaragod

Show All