Uppala vision news

  • Home
  • Uppala vision news

Uppala vision news Media

08/11/2025

⭕⭕⭕⭕
*പ്രമുഖ ഡോക്ടർ. സി,നീതൂ ഇന്ന് കാഞ്ഞങ്ങാട്ട്*
രോഗികളെ പരിശോധിക്കുന്നു*

*ബുക്കിങ് ആരംഭിച്ചു*👇contact:
*889 13 90 967*

*പ്രത്യേക ചികിത്സകൾ, സ്ത്രീരോഗ സംബന്ധമായ പ്രശ്നങ്ങൾ,സന്ധിവാത രോഗങ്ങൾ*
*ചർമ്മ രോഗങ്ങൾ (സോറിയാസിസ്, എക്‌സിമ, ചൊറി, ചിരങ്ങ് etc )*തുടങ്ങിയവയും ചികിൽസിച്ചു ഭേദമാക്കാം*

*സർജറി ആവശ്യമുള്ള നടുവേദന, മുട്ടു വേദന, കഴുത്തു വേദന എന്നിവ ഓപ്പറേഷൻ ഇല്ലാതെ പൂർണ്ണമായും ചികിൽസിച്ചു ഭേദമാക്കാം*

*നവംബർ 8 ശെനിയാഴ്‌ച രോഗികളെ പരിശോധിക്കുന്നു*

*നവംബർ 8 ശെനിയാഴ്‌ച 9 am മുതൽ 5pm വരെ*

*For Booking :*👇
*889 13 90 967*
Dr.Neethu C. (BAMS)
Chief Consultant
ഡോ. നീതൂസ് ആയുർവേദ

*Ayurveda Chikitsalayam Old Bus Stand Building Kanhangad*

https://wa.me/918891390967

01/11/2025
31/10/2025

*ഡോക്ടർ. സി,നീതൂ നാളെ കാഞ്ഞങ്ങാട്ട്*

*ബുക്കിങ് ആരംഭിച്ചു*👇contact:
*889 13 90 967*

*പ്രത്യേക ചികിത്സകൾ, സ്ത്രീരോഗ സംബന്ധമായ പ്രശ്നങ്ങൾ,സന്ധിവാത രോഗങ്ങൾ*
*ചർമ്മ രോഗങ്ങൾ (സോറിയാസിസ്, എക്‌സിമ, ചൊറി, ചിരങ്ങ് etc )*തുടങ്ങിയവയും ചികിൽസിച്ചു ഭേദമാക്കാം*

*സർജറി ആവശ്യമുള്ള നടുവേദന, മുട്ടു വേദന, കഴുത്തു വേദന എന്നിവ ഓപ്പറേഷൻ ഇല്ലാതെ പൂർണ്ണമായും ചികിൽസിച്ചു ഭേദമാക്കാം*

*നവംബർ 1ശെനിയാഴ്‌ച 9 am മുതൽ 5pm വരെ*

*For Booking :*👇
*889 13 90 967*
Dr.Neethu C. (BAMS)
Chief Consultant
ഡോ. നീതൂസ് ആയുർവേദ

*Ayurveda Chikitsalayam Old Bus Stand Building Kanhangad*

https://wa.me/918891390967

30/10/2025

ഡിജെ അമ്യുസ്മെന്റ് ഒരുക്കുന്ന കാസർകോട് ഫെസ്റ്റ് ഒക്ടോബർ 31മുതൽ വിദ്യാനഗറിൽ

27/10/2025

⭕⭕⭕⭕

*കുമ്പള സ്ഫോടനത്തിൽ മരണം രണ്ടായി,മരിച്ച അതിഥി തൊഴിലാളിയെ തിരിച്ചറിഞ്ഞു, തീ അണച്ചു, നിരവധി വീടുകൾക്കും കേടുപാടുകൾ, ബോയിലറിൻ്റെ ഭാഗങ്ങൾ രണ്ട് കിലോമീറ്ററിനപ്പുറത്തേക്ക് തെറിച്ചു*
*20പേരെ മംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു*
https://chat.whatsapp.com/Gp0VdaV6cPWGSvEIAZwfay?mode=wwt

കാസർകോട്: കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ബോയിലർ പൊട്ടിത്തെറിച്ച് 2 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
20പേരെ മംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിലവില്‍ തീ ആണച്ചിട്ടുണ്ട്. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായത് എന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരാണ് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. നിലവില്‍ കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. പരിക്കേറ്റവരെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച ബോയിലറിൻ്റെ ഭാഗങ്ങൾ രണ്ട് കിലോമീറ്ററിനപ്പുറത്തേക്ക് തെറിച്ചു. ഫാക്ടറിയിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്.

27/10/2025

കുമ്പളയിൽ വൻ പൊട്ടിത്തെറി,
രണ്ട് പേർ മരിച്ചു,നിരവധി പേർ ഗുരുതര നിലയിൽ,
സ്ഫോടനത്തിൽ കിലോമീറ്ററോളം പ്രകമ്പനമുണ്ടായി

കാസർകോട് കുമ്പള അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു; ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്

25/10/2025

⭕⭕⭕⭕

*കാസർകോട്ടെ ബേക്കറി ഷോപ്പ് ഉടമയും തൃക്കരിപ്പൂർ സ്വദേശിയുമായ ടി പി ബഷീർ കുഴഞ്ഞു വീണ് മരിച്ചു*

കാസർഗോഡ് :കാസർഗോഡ് മാർക്കറ്റിനടുത്തുള്ള ന്യൂ ബേക്കറി ഷോപ്പ് ഉടമയും തൃക്കരിപ്പൂർ
വൾവക്കാട്
വി.കെ. പി
റോഡ് സ്വദേശിയുമായ ടി.പി. ബഷീർ കുഴഞ്ഞു വീണ് മരിച്ചു,

രാവിലെ ഷോപ്പ് തുറക്കാൻ പോകുന്ന സമയം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ കാസർഗോഡ് ഹോസ്പ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാസർഗോഡ് പള്ളം പള്ളി ക്കടുത്തുള്ള ക്വോട്ടേഴ്സിൽ വെച്ചാണ് ഹൃദയാഘാതം മൂലം കുഴഞ്ഞു വീണത്,

എല്ലാ ആഴ്ചയും ബഷീർ തൃക്കരിപ്പൂരിലെ വീട്ടിൽ പോകാറുണ്ട്. ക്വാർട്ടേഴ്സിൽ ഒറ്റക്കാണ് താമസം. 30 വർഷമായി ബഷീർ കാസർകോട്ട് ബേക്കറി നടത്തുന്നു. വൾവക്കാട്ടെ പരേതരായ ഒ.ടി. അബുബക്കറിന്റെയും ആയിഷുവിന്റെയും മകനാണ്. ഭാര്യ: സഫിയ. മക്കൾ: സർബാസ്, സമ്മാസ്, ഫാത്തിമത്ത് ഷംന, സഹദ്. മരുമക്കൾ: ഖദീജ കുബ്ര, ഫരഹത്ത്, ജൗഹർ, സഹോദരങ്ങൾ: ടി.പി. അബ്ദുൾ ഖാദർ, പരേതരായ ടി.പി. മൊയ്തീൻ, ടി.പി. മുഹമ്മദ് കുഞ്ഞി ടി.പി. അബ്ദുള്ള, ടി.പി. ഖദീസു.

22/10/2025

പുത്തൂരിൽ കാസർകോട് സ്വദേശി യായ ലോറി ഡ്രൈവറെ വെടി വെച്ചു; അനധികൃത കാലിക്കടത്തിനിടെ വെടിവെച്ചെന്ന് പൊലീസ് ആരോപണം, മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

https://chat.whatsapp.com/Gp0VdaV6cPWGSvEIAZwfay?mode=wwt

ബെംഗളൂരു: കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച് പൊലീസാണ് മലയാളിയായ ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ ലോറി പൊലീസ് തടഞ്ഞപ്പോൾ നിർത്തിയില്ല. തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ലോറി ഡ്രൈവറായ അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു. പുത്തൂർ റൂറൽ പൊലീസാണ് വെടിയുതിർത്തത്. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയിൽ വെച്ചാണ് സംഭവം. സംഭവത്തിൽ അബ്ദുള്ളയ്ക്കും സഹായിക്കുമെതിരെ കാലിക്കടത്തിന് പൊലീസ് കേസെടുത്തു. ബെള്ളാരി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുമ്പള: യുവാവ് ഷോക്കേറ്റ് മരിച്ചു.ദീപാവലിക്ക് വീട്ടില്‍ അലങ്കരിച്ച വൈദ്യുതി സാമഗ്രികള്‍ അഴിച്ച് മാറ്റുന്നതിനിടെയാണ് യുവാ...
21/10/2025

കുമ്പള: യുവാവ് ഷോക്കേറ്റ് മരിച്ചു.
ദീപാവലിക്ക് വീട്ടില്‍ അലങ്കരിച്ച വൈദ്യുതി സാമഗ്രികള്‍ അഴിച്ച് മാറ്റുന്നതിനിടെയാണ് യുവാവ് ഷോക്കേറ്റ് മരിച്ചത്. പുത്തിഗെ ആശാരി മൂലയിലെ നാഗേഷ് ആചാര്യ- ഹേമലത ദമ്പതികളുടെ മകന്‍ രാജേഷ് ആചാര്യ (38)യാണ് മരിച്ചത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വീട്ടില്‍ അലങ്കരിച്ച വൈദ്യുതി സാമഗ്രികള്‍ രാത്രി 9 മണിയോടെ അഴിച്ച് മാറ്റുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ കുമ്പളയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ : പവിത്ര. രണ്ട് മക്കളുണ്ട്.

ഉപ്പള: ഓംനി വാനിൽ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ മൂന്നുപവന്‍ സ്വര്‍ണമാല മറ്റൊരു കാറിലെത്തിയ സംഘം തട്ടിയെടുത്തതായി പരാ...
18/10/2025

ഉപ്പള: ഓംനി വാനിൽ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ മൂന്നുപവന്‍ സ്വര്‍ണമാല മറ്റൊരു കാറിലെത്തിയ സംഘം തട്ടിയെടുത്തതായി പരാതി.
മഞ്ചേശ്വരം മൊര്‍ത്തണയില്‍ വച്ചാണ് സംഭവം,
വോര്‍ക്കാടി അരിബയല്‍ സ്വദേശിയും മൊര്‍ത്തണയില്‍ ചിക്കന്‍ സെന്റര്‍ ഉടമയുമായ സ്വാനിത് എന്‍ സീതാറാം ഷെട്ടി(33)യാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ . ഉച്ചയ്ക്ക് കടയില്‍ പോയി വീട്ടിലേക്ക് വരികയായിരുന്നു സ്വനിത്. കാറിലെത്തിയ രണ്ടംഗ സംഘം മൊര്‍ത്തണയില്‍ വച്ച് ഓംനി വാനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ‘തനിക്ക് ഡ്രൈവിങ് അറിയില്ലെ, എവിടെ നോക്കിയാണ് വണ്ടി ഓടിക്കുന്നത്’ എന്ന് ചോദിച്ച് വാന്റെ അടുത്തുവരികയായിരുന്നു സംഘത്തിലൊരാള്‍. തുടര്‍ന്ന് കാറില്‍ നിന്ന് വാള്‍ എടുത്ത് കഴുത്തിന് നേരെ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൂന്നുലക്ഷം വിലവരുന്ന സ്വര്‍ണമാല തട്ടിയെടുത്തു. ശേഷം മൊര്‍ത്തണ റോഡിലൂടെ ദേശീയപാതയിലേക്ക് അതിവേഗം ഓടിച്ചുപോയെന്ന് സ്വാനിത് പറയുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

15/10/2025

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സാമൂഹ്യ പ്രവർത്തകൻ മരിച്ചു*

മേൽപറമ്പ് :ചെമ്പരിക്കയിലെ പൊതു പ്രവർത്തകൻ തുരുത്തി അബ്ദുൽ റഹ്മാൻ മരണപ്പെട്ടു,
കഴിഞ്ഞ ദിവസം മേൽപ്പറമ്പിൽ വെച്ച് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് മംഗലാപുരം തേജസ്വിനി ആശുത്രിയിൽ ചികിത്സ യിലായിരുന്നു ഇന്ന് ഉച്ചയോടെയാണ് മരണം,
ഗുരുതര നിലയിൽ
ICU വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു,
ഒരു കൈ മുറിച്ച് മാറ്റാനും ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.
പിന്നീട് രോഗം മൂർച്ഛിച്ചതിനാൽ ഓപ്പറേഷൻ നടന്നിരുന്നില്ല,
ഇന്ന് ഉച്ചയോടെ ഗുരുതര നിലയിൽ ആവുകയും മരണം സംഭവിക്കുകയായിരുന്നു,

മഞ്ചേശ്വരം:  വന്‍ കഞ്ചാവ വേട്ട. വോര്‍ക്കാടിയില്‍ വീടിന്റെ ഷെഡില്‍ സൂക്ഷിച്ച 116.200 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ്...
08/10/2025

മഞ്ചേശ്വരം: വന്‍ കഞ്ചാവ വേട്ട. വോര്‍ക്കാടിയില്‍ വീടിന്റെ ഷെഡില്‍ സൂക്ഷിച്ച 116.200 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ടെമ്പോയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മഞ്ചേശ്വരം പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വോര്‍ക്കാടി പഞ്ചായത്തിലെ സുള്ളിമെ എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാത്രി 12 മണിയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. ഒരു സ്വകാര്യ വക്തിയുടെ വീടിന് സമീപത്തെ ഒഴിഞ്ഞ ഷെഡില്‍ നാല് പ്ലാസ്റ്റിക്ക് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും ഷെഡിന്റെ സമീപത്ത് നിര്‍ത്തിയിട്ട ടെമ്പോയുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

Address


Alerts

Be the first to know and let us send you an email when Uppala vision news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share