Rural Diaries

Rural Diaries Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rural Diaries, Media, Kannur.

ഇനി നമുക്ക് പരിചിതമായ വഴികളിൽ, നമ്മുടെ പുറം കാഴ്ചകളിൽ,ഇതുപോലെ  കളിപ്പാട്ടങ്ങളുടെ നിറച്ചാർത്തുകളും പുസ്തകങ്ങളും നിഷ്കളങ്ക...
21/08/2023

ഇനി നമുക്ക് പരിചിതമായ വഴികളിൽ, നമ്മുടെ പുറം കാഴ്ചകളിൽ,ഇതുപോലെ കളിപ്പാട്ടങ്ങളുടെ നിറച്ചാർത്തുകളും പുസ്തകങ്ങളും നിഷ്കളങ്കമായ ചിരിയുമായി നടന്ന് പോകുന്ന സെയ്ദിന്റെ സാന്നിധ്യമുണ്ടാവില്ല.നമ്മുടെ ചുറ്റുവട്ടങ്ങളിലൂടെ നടന്ന് നടന്ന് നടന്ന് അവസാനം മരണത്തിനപ്പുറമുള്ള തികച്ചും നിഗൂഡമായ മറ്റൊരു ലോകത്തിലേക്ക് സെയ്ദ് നടന്നകന്നു.

ഇരിണാവ്, കണ്ണപുരം, പാപ്പിനിശ്ശേരി, ചെറുകുന്ന് പ്രദേശങ്ങളിലെ നാട്ടുകാർക്ക് സുപരിചിതനാണ് സെയ്ദ്. സെയ്ദിന്റെ കയ്യിൽ എന്നും ...
20/08/2023

ഇരിണാവ്, കണ്ണപുരം, പാപ്പിനിശ്ശേരി, ചെറുകുന്ന് പ്രദേശങ്ങളിലെ നാട്ടുകാർക്ക് സുപരിചിതനാണ് സെയ്ദ്. സെയ്ദിന്റെ കയ്യിൽ എന്നും ഒരു കളിപ്പാട്ടം കാണും. ചിലരോട് പൈസ വാങ്ങും, ചിലരോട് പുസ്‌തകം, പേന, കളിപ്പാട്ടം, ബാഡ്ജ് തുടങ്ങിയവയാണ് ആവശ്യപ്പെടാറുള്ളത്.കളിപ്പാട്ടം, ബാഡ്ജ് എന്നിവയാണ് പ്രിയപ്പെട്ടത്. കയ്യിൽ ഒരു കളിപ്പാട്ടവുമായി നടന്നു പോകുന്ന സെയെദ് നമ്മുടെ പുറം കാഴ്ചകളുടെ ഭാഗമായിരുന്നു.ഏവർക്കും പരിചിതനായ സെയ്ദ് ഇനിയില്ല. ഒന്നും ചോദിക്കാനും കളിയാക്കാനും നിൽക്കാതെ അവൻ എന്നേക്കുമായി യാത്രയായി...
ആദരാഞ്ജലികൾ....

ഉച്ചക്കഞ്ഞിയുടെ രുചി പോലെ തന്നെ ഹൃദ്യമായ പെരുമാറ്റം കൊണ്ടും ഇരിണാവ് യു. പി സ്‌കൂളിൽ പഠിച്ച ഒരുപാട് തലമുറകൾക്ക് പരിചിതമായ...
22/07/2023

ഉച്ചക്കഞ്ഞിയുടെ രുചി പോലെ തന്നെ ഹൃദ്യമായ പെരുമാറ്റം കൊണ്ടും ഇരിണാവ് യു. പി സ്‌കൂളിൽ പഠിച്ച ഒരുപാട് തലമുറകൾക്ക് പരിചിതമായ രോഹിണിയേച്ചിയും ഓർമ്മയായി.സ്‌കൂളിൽ പഠിച്ചിറങ്ങിയവരുടെ ഓർമ്മകളിൽ രോഹിണിയേച്ചിയുടെ ചിരിയും കുശലും പറച്ചിലും ദീർഘകാലം വെച്ചുവിളമ്പിയ
ഉച്ചക്കഞ്ഞിയുടെ സ്വാദും മരണമില്ലാത്ത സാന്നിധ്യമായി അവശേഷിക്കും.രോഹിണിയേച്ചിക്ക് ആദരാഞ്ജലികൾ....

മഴയെത്തും മുമ്പേ...
01/05/2023

മഴയെത്തും മുമ്പേ...

ഒരു കാലത്തെ നാടിന്‍റെ മുഖ്യ വിനോദകേന്ദ്രങ്ങൾ.പ്രത്യകിച്ച് ഞായറാഴ്ചകളിൽ ഒഴുകിയെത്തുന്ന ജനക്കൂട്ടം പഴയ കാലത്തെ കാഴ്ചയായിരു...
30/04/2023

ഒരു കാലത്തെ നാടിന്‍റെ മുഖ്യ വിനോദകേന്ദ്രങ്ങൾ.പ്രത്യകിച്ച് ഞായറാഴ്ചകളിൽ ഒഴുകിയെത്തുന്ന ജനക്കൂട്ടം പഴയ കാലത്തെ കാഴ്ചയായിരുന്നു,കാലത്തിന്‍റെ മാറ്റങ്ങൾക്കനുസരിച്ച് പിടിച്ചു നിൽക്കാനാവാതെ ഇരിണാവ് ലീന വെറും ഓർമ്മ മാത്രമായി ,കൊറോണയ്ക്ക് മുമ്പേ ചെറുകുന്ന് രവികൃഷ്ണയും അടച്ചു പൂട്ടി.കൊറോണക്കാലം വരെ പിടിച്ചു നിന്ന കണ്ണപുരം മണികണ്ഠനും കൊറോണാനന്തരം പ്രവർത്തനം അവസാനിപ്പിച്ചതോടെ നാട്ടിലെ ഒരുപാട് തലമുറകളുടെ വിനോദോപാധി കൂടിയാണ് വിസ്മൃതിയായി മാറിയിരിക്കുന്നത്,

ഇന്നസെന്റിന് പിറകേ ആ നിറചിരിയും മാഞ്ഞു.. മലയാള സിനിമയുടെ ചിരിയുടെ സുൽത്താനും ഓർമ്മയായി....
26/04/2023

ഇന്നസെന്റിന് പിറകേ ആ നിറചിരിയും മാഞ്ഞു.. മലയാള സിനിമയുടെ ചിരിയുടെ സുൽത്താനും ഓർമ്മയായി....

നമ്മുടെ പഴയ നന്ദു ഹോട്ടലിലെ ഉച്ച നേരങ്ങൾ... ബീഫ് ബിരിയാണി തയ്യാർ,ചിക്കൻ ബിരിയാണി തയ്യാർ എന്ന ബോർഡുകൾ... കഴിക്കാനെത്തുന്ന...
25/04/2023

നമ്മുടെ പഴയ നന്ദു ഹോട്ടലിലെ ഉച്ച നേരങ്ങൾ... ബീഫ് ബിരിയാണി തയ്യാർ,ചിക്കൻ ബിരിയാണി തയ്യാർ എന്ന ബോർഡുകൾ... കഴിക്കാനെത്തുന്നവരുടെയും പാർസൽ വങ്ങനെത്തുന്നവരുടെയും തിരക്കുകളും ബഹളങ്ങളും.ഇടുങ്ങിയതാണെങ്കിലും ഉള്ള സ്‌ഥലത്തൊക്കെ ചങ്ങാതിമാരോടൊപ്പം ചെന്നിരുന്ന് നല്ല ചൂടുള്ള ബീഫ് ബിരിയാണി കഴിക്കുമ്പോൾ കിട്ടുന്ന ഫീൽ....

പ്രകൃതിയുടെ പച്ചപ്പും ചെമ്പട്ടിന്റെ ചുവപ്പും....തെക്കുമ്പാട് പാലോട്ടുകാവിലെ  തെയ്യക്കാഴ്‌ചകളിൽ നിന്നും...
23/04/2023

പ്രകൃതിയുടെ പച്ചപ്പും ചെമ്പട്ടിന്റെ ചുവപ്പും....
തെക്കുമ്പാട് പാലോട്ടുകാവിലെ തെയ്യക്കാഴ്‌ചകളിൽ നിന്നും...

22/04/2023

കീച്ചേരി പാലോട്ടുകാവിലെ അതിഗംഭീരമായ വെടിക്കെട്ടിന്റെ ദൃശ്യങ്ങൾ

21/04/2023

കീച്ചേരി പാലോട്ടുകാവിലെ അതിഗംഭീര വെടിക്കെട്ട്

കീച്ചേരി പാലോട്ടുകാവിലെ അതിഗംഭീരമായ വെടിക്കെട്ടിൽ നിന്നും....
21/04/2023

കീച്ചേരി പാലോട്ടുകാവിലെ അതിഗംഭീരമായ വെടിക്കെട്ടിൽ നിന്നും....

വട്ടപ്പന്തലിൽ പിരിഞ്ഞവർ ഏഴാം വിളക്കിന്റെ ഗംഭീരകരിമരുന്ന് പ്രയോഗം കാണാൻ കീച്ചേരി പാലോട്ടുകാവിലെ വലിയ വയലിൽ എത്തിച്ചേരുന്ന...
21/04/2023

വട്ടപ്പന്തലിൽ പിരിഞ്ഞവർ ഏഴാം വിളക്കിന്റെ ഗംഭീരകരിമരുന്ന് പ്രയോഗം കാണാൻ കീച്ചേരി പാലോട്ടുകാവിലെ വലിയ വയലിൽ എത്തിച്ചേരുന്ന രാവ്... ആരൊക്കെ പാലോട്ട്കാവിലെ വെടിക്കെട്ട് കാണാനായി എത്തിയിട്ടുണ്ട്???

ഉത്സവരാവുകളിലെ ചെറുകുന്ന് അമ്പലം ചിറ.. ചിറ ഇതുപോലെ നിറമണിയാൻ നീണ്ട ഒരു വർഷത്തെ കാത്തിരിപ്പ്....
21/04/2023

ഉത്സവരാവുകളിലെ ചെറുകുന്ന് അമ്പലം ചിറ.. ചിറ ഇതുപോലെ നിറമണിയാൻ നീണ്ട ഒരു വർഷത്തെ കാത്തിരിപ്പ്....

നിറമുള്ള ഒരുപിടി ഓർമ്മകൾ സമ്മാനിച്ചു കൊണ്ട് ഒരു ഉത്സവകാലം കൂടി കഴിഞ്ഞു...
21/04/2023

നിറമുള്ള ഒരുപിടി ഓർമ്മകൾ സമ്മാനിച്ചു കൊണ്ട് ഒരു ഉത്സവകാലം കൂടി കഴിഞ്ഞു...

ഉത്സവസമാപന ദിവസമായ ഇന്നലെ രാത്രി നടന്ന  ഗാനമേളയിൽ നിന്നും...ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം വിഷു വിളക്കുത്സവം 2023
21/04/2023

ഉത്സവസമാപന ദിവസമായ ഇന്നലെ രാത്രി നടന്ന ഗാനമേളയിൽ നിന്നും...
ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം വിഷു വിളക്കുത്സവം 2023

ആത്മാവേ പോ-Rs.40ഈ വർഷത്തെ ഉത്സവവിപണിയിലെ വേറിട്ട കാഴ്‌ചയായിരിക്കുകയാണ് ആത്മാവേ പോ.പേരിലെ കൗതുകം കൊണ്ട് നിരവധി പേരാണ് 40 ...
20/04/2023

ആത്മാവേ പോ-Rs.40
ഈ വർഷത്തെ ഉത്സവവിപണിയിലെ വേറിട്ട കാഴ്‌ചയായിരിക്കുകയാണ് ആത്മാവേ പോ.പേരിലെ കൗതുകം കൊണ്ട് നിരവധി പേരാണ് 40 രൂപയുടെ ആത്മാവേ പോ പരീക്ഷിച്ചു നോക്കാനായി ചുറ്റും തടിച്ചു കൂടുന്നത്.

ചെറുകുന്ന് അമ്പലത്തിലെ ഇന്നത്തെ അന്നദാന ചടങ്ങിൽ നിന്നും....ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം വിഷു വിളക്കുത്സവം 2023
20/04/2023

ചെറുകുന്ന് അമ്പലത്തിലെ ഇന്നത്തെ അന്നദാന ചടങ്ങിൽ നിന്നും....
ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം വിഷു വിളക്കുത്സവം 2023

വട്ടപ്പന്തലിൽ നിന്നുമൊരു  തകർപ്പൻ Save d Date ഫോട്ടോ ഷൂട്ട്‌.... ചെറുകുന്ന് അമ്പലം വിഷു വിളക്കുത്സവം 2023
20/04/2023

വട്ടപ്പന്തലിൽ നിന്നുമൊരു തകർപ്പൻ Save d Date ഫോട്ടോ ഷൂട്ട്‌....

ചെറുകുന്ന് അമ്പലം വിഷു വിളക്കുത്സവം 2023

നമ്മുടെ ഉത്സവകാല ഓർമ്മകളിൽ  ചെറുകുന്ന് രവികൃഷ്ണ ടാക്കീസിന് ഒഴിച്ചു കൂടാനാവാത്ത പ്രധാന്യമുണ്ട്.കൂട്ടുകാരോടൊപ്പമോ കുടുംബത്...
19/04/2023

നമ്മുടെ ഉത്സവകാല ഓർമ്മകളിൽ ചെറുകുന്ന് രവികൃഷ്ണ ടാക്കീസിന് ഒഴിച്ചു കൂടാനാവാത്ത പ്രധാന്യമുണ്ട്.കൂട്ടുകാരോടൊപ്പമോ കുടുംബത്തോടൊപ്പമോ ഉത്സവകാലത്ത് ചെറുകുന്ന് രവികൃഷ്ണയിൽ നിന്നും ഒരു സിനിമ കാണലും അക്കാലത്ത് നാട്ടുകാരുടെ പതിവായിരുന്നു. "ഉത്സവനാളുകളിൽ രാത്രി 12 മണിക്ക് സ്‌പെഷ്യൽ ഷോ ഉണ്ടായിരിക്കുന്നതാണ്° എന്ന അറിയിപ്പും ആ കാലഘട്ടത്തിന്റെ രസമുള്ള ഓർമ്മയാണ്. നിങ്ങളുടെ മനസ്സിൽ നിറം മങ്ങാതെ തെളിയുന്ന രവികൃഷ്‌ണ അനുഭവങ്ങളും ഓർമ്മകളും പങ്കു വെക്കാം...

കാഴ്ച വരവും കാഴ്‌ച വരവിനായി കാത്തിരിക്കുന്നവരും....ഉത്സവക്കാഴ്‌ചകളിൽ നിന്നും....
19/04/2023

കാഴ്ച വരവും കാഴ്‌ച വരവിനായി കാത്തിരിക്കുന്നവരും....ഉത്സവക്കാഴ്‌ചകളിൽ നിന്നും....

ഉത്സവകാലം ചില പഴയ ഓർമ്മകളുടെ വീണ്ടെടുപ്പ് കാലം കൂടിയാണ്.ഒരുപാട് തലമുറകളുടെ ഉത്സവകാല ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്ന ഒരു മു...
18/04/2023

ഉത്സവകാലം ചില പഴയ ഓർമ്മകളുടെ വീണ്ടെടുപ്പ് കാലം കൂടിയാണ്.ഒരുപാട് തലമുറകളുടെ ഉത്സവകാല ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്ന ഒരു മുഖമുണ്ടായിരിക്കും.നിറങ്ങൾ പെയ്യുന്ന ഉത്സവകാലത്തിന്റെ വർണ്ണങ്ങളെല്ലാം മുഖത്തെ ചായങ്ങളിലും ചുവന്ന പൊട്ടിലും വസ്ത്രങ്ങളിലും ആഭരണങ്ങളിലും നിറച്ചു കൊണ്ട് ,പ്രധാന നടയുടെ വലതു ഭാഗത്തെ ഉയർന്ന കന്മതിലിന് മുകളിലും വടക്കേ നടയുടെ മുന്നിലും നിറസാന്നിധ്യമായിരുന്നവൾ.ആനയെടുപ്പുള്ള എഴുന്നള്ളിപ്പിനും, ആൾക്കൂട്ടാരവങ്ങൾക്കും, താളപ്പെരുക്കങ്ങൾക്കുമൊപ്പം ഉത്സവം കാണാനെത്തിയിരുന്നവരുടെ മനസ്സിൽ പതിഞ്ഞവൾ.. രാഗിണിയെ ഓർക്കാതെ ഉത്സവകാലം എങ്ങനെ പൂർണ്ണമാകും???!!!!

ഉത്സവം കാണുന്നതിനിടയിലെ കുഞ്ഞു വർത്തമാനങ്ങൾ.....ചെറുകുന്ന് അമ്പലം ഉത്സവക്കാഴ്ചകളിൽ നിന്നും....
18/04/2023

ഉത്സവം കാണുന്നതിനിടയിലെ കുഞ്ഞു വർത്തമാനങ്ങൾ.....
ചെറുകുന്ന് അമ്പലം ഉത്സവക്കാഴ്ചകളിൽ നിന്നും....

17/04/2023

ചെറുകുന്ന് ദേശവാസികളുടെ കരിമരുന്ന് പ്രയോഗം

ചെറുകുന്ന് ദേശവാസികളുടെ കാഴ്‌ചവരവിൽ നിന്നും.....
16/04/2023

ചെറുകുന്ന് ദേശവാസികളുടെ കാഴ്‌ചവരവിൽ നിന്നും.....

ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം വിഷുവിളക്കുത്സവം-മൂന്നാം ദിവസം
16/04/2023

ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം വിഷുവിളക്കുത്സവം-മൂന്നാം ദിവസം

മുറത്തിൽ കൊണ്ട് വന്ന് തട്ടുന്ന ചൂട് ചോറും വെള്ളരിയും മത്തനും പച്ചക്കായയും ഒക്കെ ചേർത്ത് നന്നായി കടുക് വറുത്തിട്ട നേർത്ത ...
16/04/2023

മുറത്തിൽ കൊണ്ട് വന്ന് തട്ടുന്ന ചൂട് ചോറും വെള്ളരിയും മത്തനും പച്ചക്കായയും ഒക്കെ ചേർത്ത് നന്നായി കടുക് വറുത്തിട്ട നേർത്ത പുളിരസമുള്ള കറിയും ഭക്തിയും ഒക്കെ ചേരുന്ന ചെറുകുന്ന് അമ്പലത്തിലെ അന്നദാനം അനിർവ്വചനീയമായ അനുഭവമാണ്.ഉത്സവദിവസങ്ങളിൽ അന്നദാനത്തിന് പതിവിലുമേറെ ആൾക്കാർ എത്തിച്ചേരും..
ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം വിഷുവിളക്കുത്സവം 2023

ചെറുകുന്ന് അമ്പലത്തിൽ വിഷുക്കണി കാണുന്നവർ....ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം വിഷുവിളക്കുത്സവം 2023
15/04/2023

ചെറുകുന്ന് അമ്പലത്തിൽ വിഷുക്കണി കാണുന്നവർ....
ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം വിഷുവിളക്കുത്സവം 2023

വിഷുപ്പുലരിയിൽ അന്നപൂർണ്ണേശ്വരിയെ കണി കാണാനെത്തിയവർ... വട്ടപ്പന്തലിൽ നിന്നുമുള്ള കാഴ്‌ച...ചെറുകുന്ന് അമ്പലം വിഷുവിളക്കുത...
15/04/2023

വിഷുപ്പുലരിയിൽ അന്നപൂർണ്ണേശ്വരിയെ കണി കാണാനെത്തിയവർ... വട്ടപ്പന്തലിൽ നിന്നുമുള്ള കാഴ്‌ച...
ചെറുകുന്ന് അമ്പലം വിഷുവിളക്കുത്സവം 2023

ചെറുകുന്ന് അമ്പലം വിഷുവിളക്കുത്സവം 2023 ഒന്നാം ദിവസം
14/04/2023

ചെറുകുന്ന് അമ്പലം വിഷുവിളക്കുത്സവം 2023 ഒന്നാം ദിവസം


ഉത്സവം കൊടിയേറി...ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം വിഷുവിളക്കുത്സവം 2023
14/04/2023

ഉത്സവം കൊടിയേറി...
ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം വിഷുവിളക്കുത്സവം 2023

ഒരു പഴയ ഉത്സവകാല ഓർമ്മയിൽ നിന്നും....
11/04/2023

ഒരു പഴയ ഉത്സവകാല ഓർമ്മയിൽ നിന്നും....

വട്ടപ്പന്തലിൽ ഉത്സവാരവങ്ങളുയരാൻ ഇനി ദിവസങ്ങൾ മാത്രം....വട്ടപ്പന്തലിൽ ഒത്തു കൂടാൻ ആരൊക്കെ കാത്തിരിക്കുന്നു???!!!
11/04/2023

വട്ടപ്പന്തലിൽ ഉത്സവാരവങ്ങളുയരാൻ ഇനി ദിവസങ്ങൾ മാത്രം....
വട്ടപ്പന്തലിൽ ഒത്തു കൂടാൻ ആരൊക്കെ കാത്തിരിക്കുന്നു???!!!

"ശ്യാമവാനിലെതോ കണിക്കൊന്നപൂത്തുവോസ്വർണ്ണമല്ലി പൂവുതിർന്നുവോ"കണിക്കൊന്നപ്പുലരി.....
05/04/2023

"ശ്യാമവാനിലെതോ കണിക്കൊന്ന
പൂത്തുവോ
സ്വർണ്ണമല്ലി പൂവുതിർന്നുവോ"
കണിക്കൊന്നപ്പുലരി.....

"പോകുമ്പോ നേരത്തെ കാലത്തേപോണേ കാമാപോരുമ്പോ നേരത്തേ കാലത്തേവരണേ കാമാ"വശ്യഗന്ധമുള്ള ചെമ്പകപ്പൂക്കളും കൗതുകം തുളുമ്പുന്ന ചി...
04/04/2023

"പോകുമ്പോ നേരത്തെ കാലത്തേ
പോണേ കാമാ
പോരുമ്പോ നേരത്തേ കാലത്തേ
വരണേ കാമാ"
വശ്യഗന്ധമുള്ള ചെമ്പകപ്പൂക്കളും കൗതുകം തുളുമ്പുന്ന ചിരിയുമായി പൂരക്കുട്ടികൾ കാമദേവനെ പ്രീതിപ്പെടുത്തുന്ന വടക്കൻ കേരളത്തിന്റെ പൂരം....

04/04/2023

വടക്കൻ കേരളത്തിൽ ഇന്ന് പൂരം.കുട്ടികൾക്ക് വളരെ പ്രിയപ്പെട്ട ഒരു ആഘോഷമാണ് പൂരം. ടോപ്പ് സിംഗർ ഫെയിം വൈഗക്കുട്ടി ആദ്യമായി നാട്ടിലെ പൂരം ആഘോഷിക്കുന്ന കാഴ്ചകൾ കാണാം..അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഗ്രാമീണ ആഘോഷത്തുടിപ്പുകൾ വീണ്ടെടുക്കാം....

വട്ടപ്പന്തൽ ഒരുങ്ങി.. ചെറുകുന്ന് അമ്പലം വിഷുവിളക്കുത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി!!!!വട്ടപ്പന്തലിൽ ഒത്തുകൂടാൻ ആരൊ...
28/03/2023

വട്ടപ്പന്തൽ ഒരുങ്ങി.. ചെറുകുന്ന് അമ്പലം വിഷുവിളക്കുത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി!!!!വട്ടപ്പന്തലിൽ ഒത്തുകൂടാൻ ആരൊക്കെ കാത്തിരിക്കുന്നു??!!!!

കശുവണ്ടി മണമുള്ള കാറ്റും,വെയിലും പരസ്പരം ഏറ്റുമുട്ടുന്ന കുംഭമാസം......
12/03/2023

കശുവണ്ടി മണമുള്ള കാറ്റും,വെയിലും പരസ്പരം ഏറ്റുമുട്ടുന്ന കുംഭമാസം......

താലപ്പൊലി മഹോത്സവങ്ങളുടെ കാലം...
07/03/2023

താലപ്പൊലി മഹോത്സവങ്ങളുടെ കാലം...

ചെറുകുന്ന് അമ്പലം വിഷുവിളക്ക് ഉത്സവം വരവായി....വട്ടപ്പന്തൽ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്.... വട്ടപ്പന്തലിൽ ഒത്തു കൂടാൻ ...
05/03/2023

ചെറുകുന്ന് അമ്പലം വിഷുവിളക്ക് ഉത്സവം വരവായി....വട്ടപ്പന്തൽ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്.... വട്ടപ്പന്തലിൽ ഒത്തു കൂടാൻ ആരൊക്കെ കാത്തിരിക്കുന്നു???

Address

Kannur
670301

Website

Alerts

Be the first to know and let us send you an email when Rural Diaries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rural Diaries:

Videos

Share

Category



You may also like