Jaikisan MEDIA

Jaikisan MEDIA കർഷകർക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യ?

കേരളത്തിൽ മില്ലറ്റ് കൃഷിയുടെ സാധ്യതകൾ എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ്സ് 2023 ജനുവരി മുപ്പതാം തീയതി തിങ്കളാഴ്ച വൈകുന്നേ...
29/01/2023

കേരളത്തിൽ മില്ലറ്റ് കൃഷിയുടെ സാധ്യതകൾ എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ്സ് 2023 ജനുവരി മുപ്പതാം തീയതി തിങ്കളാഴ്ച വൈകുന്നേരം എട്ടുമണിക്ക് ഗൂഗിൾ മീറ്റിൽ നടക്കുന്നു. കിസാൻ സർവീസ് സൊസൈറ്റി കൃഷി പരമ്പരയുടെ ഭാഗമായി നടത്തപ്പെടുന്ന ക്ലാസിന് നേതൃത്വം നൽകുന്നത്
Dr.A.S. Anilkumar
Retired Professor & Head,
Dept. of Agronomy,
College of Agriculture,
Kerala Agri. University,
Vellayani
Currently working as Principal,
Jaya Agricultural College, Arakkonam, Chennai
ഗൂഗിൾ മീറ്റ് ക്ലാസ്സിന്റെ ലിങ്ക് താഴെ കൊടുക്കുന്നു
Kisan Service Society കൃഷി പരമ്പര-114
Monday, 30 Jan · 8 – 9 PM
Google Meet joining info
Video call link: https://meet.google.com/bdz-cpnm-bsd

24/12/2022
https://youtu.be/qxxpz39EXps
03/11/2022

https://youtu.be/qxxpz39EXps

An informative video channel on Agriculture, Horticulture, Dairy, Animal Husbandry, Poultry, Fisheries and related areas created and managed by Kissan Kerala...

21/10/2022
https://youtu.be/Vg4u6mSkhQk
07/10/2022

https://youtu.be/Vg4u6mSkhQk

An informative video channel on Agriculture, Horticulture, Dairy, Animal Husbandry, Poultry, Fisheries and related areas created and managed by Kissan Kerala...

07/10/2022

വീട്ടുമുറ്റത്ത് ഒരു വാഴയെങ്കിലും നടാത്ത മലയാളിയുണ്ടാകില്ല. നേന്ത്രന്‍, പൂവന്‍ തുടങ്ങി നിരവധി ഇനം വാഴകള്‍ നമ്.....

https://youtu.be/DDyYkga_vmM
13/09/2022

https://youtu.be/DDyYkga_vmM

An informative video channel on Agriculture, Horticulture, Dairy, Animal Husbandry, Poultry, Fisheries and related areas created and managed by Kissan Kerala...

17/06/2022
14/04/2022

അഖിലേന്ത്യാ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാര്‍ഷിക പ്രദര്‍ശനം 16 മുതല്‍
അഖിലേന്ത്യാ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാര്‍ഷിക പ്രദര്‍ശനത്തിന് കോഴിക്കോട് വീണ്ടും വേദിയാകുന്നു. ഏപ്രില്‍ 16 മുതല്‍ സ്വപ്ന നഗരിയില്‍ നടക്കുന്ന പ്രദര്‍ശനം വൈകീട്ട് 5.30ന് ടൂറിസം-പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയര്‍ ഡോ. ബീനാ ഫിലിപ്പ്, എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
സാന്ത്വന പരിചരണ പ്രവര്‍ത്തനത്തിനും, സാസ്‌കാരിക പ്രവര്‍ത്തനത്തിനും പുതിയങ്ങാടിയില്‍ ഒരു കെട്ടിടം പണിയുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സിബിഷന്‍ നടത്തുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍,പോലീസ്, ഫയര്‍ഫോഴ്‌സ് മെഡിക്കല്‍ കോളേജ്, കെ റെയില്‍, അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, മത്സ്യഫെഡ്, ഔഷധി, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയ ഇരുപതോളം സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട് തുടങ്ങിയവയും സജ്ജമായിട്ടുണ്ട്.
വിജ്ഞാനവും വിനോദവും പ്രദര്‍ശനത്തില്‍ ആസ്വദിക്കുന്നതോടൊപ്പം കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുളള അവസരവും പൊതുജനങ്ങള്‍ക്കു ലഭിക്കും. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും അരങ്ങേറും. മേയ് 31 വരെയാണ് പ്രദര്‍ശനം.

13/04/2022

അഖിലേന്ത്യാ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാര്‍ഷിക പ്രദര്‍ശനം 16 മുതല്‍
അഖിലേന്ത്യാ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാര്‍ഷിക പ്രദര്‍ശനത്തിന് കോഴിക്കോട് വീണ്ടും വേദിയാകുന്നു. ഏപ്രില്‍ 16 മുതല്‍ സ്വപ്ന നഗരിയില്‍ നടക്കുന്ന പ്രദര്‍ശനം വൈകീട്ട് 5.30ന് ടൂറിസം-പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയര്‍ ഡോ. ബീനാ ഫിലിപ്പ്, എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
സാന്ത്വന പരിചരണ പ്രവര്‍ത്തനത്തിനും, സാസ്‌കാരിക പ്രവര്‍ത്തനത്തിനും പുതിയങ്ങാടിയില്‍ ഒരു കെട്ടിടം പണിയുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സിബിഷന്‍ നടത്തുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍,പോലീസ്, ഫയര്‍ഫോഴ്‌സ് മെഡിക്കല്‍ കോളേജ്, കെ റെയില്‍, അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, മത്സ്യഫെഡ്, ഔഷധി, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയ ഇരുപതോളം സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട് തുടങ്ങിയവയും സജ്ജമായിട്ടുണ്ട്.
വിജ്ഞാനവും വിനോദവും പ്രദര്‍ശനത്തില്‍ ആസ്വദിക്കുന്നതോടൊപ്പം കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുളള അവസരവും പൊതുജനങ്ങള്‍ക്കു ലഭിക്കും. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും അരങ്ങേറും. മേയ് 31 വരെയാണ് പ്രദര്‍ശനം

13/04/2022

ധനസഹായ വിതരണം
കോട്ടയം: കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് കോട്ടയം ഓഫീസിൽ വിവാഹം, പ്രസവം, ചികിത്സ, മരണാനന്തര സഹായം, മരണാനന്തര അധിവർഷം തുടങ്ങിയ ക്ഷേമാനുകൂല്യങ്ങൾക്കായി 2020 മാർച്ച് വരെ അപേക്ഷ സമർപ്പിച്ചവർക്കുള്ള ധനസഹായ വിതരണം നടത്തുന്നു' അപേക്ഷകർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ക്ഷേമനിധി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അധിവർഷാനുകൂല്യവിതരണം സംബന്ധിച്ച് പിന്നീട് അറിയിക്കും .

13/04/2022

നെല്‍കൃഷി നാശം : മന്ത്രി വി.എന്‍. വാസവന്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചു
കോട്ടയം: നെല്‍കൃഷി നാശം സംഭവിച്ച തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ ബ്ലോക്ക് ( ഒന്‍പതിനായിരം പാടശേഖരം), തിരുവായിക്കര പാടശേഖരങ്ങള്‍ സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ സന്ദര്‍ശിച്ചു. 1850 ഏക്കര്‍ വരുന്ന ജെ-ബ്ലോക്ക് പാടശേഖരത്തിലും 860 ഏക്കര്‍ വരുന്ന തിരുവായിക്കര പാടശേഖരത്തിലും *കൊയ്ത്തിനു* പാകമായ നെൽച്ചെടികൾ വെള്ളത്തിൽ വീണുകിടക്കുകയാണ്. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്പരിഹാരം നല്‍കാന്‍ അടിയന്തര ഇടപെടലുണ്ടാക്കുമെന്ന് മന്ത്രി അറിയിച്ചു. കര്‍ഷകരുടെ നഷ്ടം വിലയിരുത്തി നിവേദനം തയ്യാറാക്കി നല്‍കാന്‍ പാടശേഖര സമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടു. നിവേദനം മുഖ്യമന്ത്രിയുടേയും കൃഷിമന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവായിക്കര പാടശേഖരത്ത് മട വീഴ്ച തടയുന്നതിനും പുറംബണ്ട് ബലപ്പെടുത്തുന്നതിനും പദ്ധതി നടപ്പാക്കും . രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പഴുക്കാംനില കായല്‍ ശുചീകരണ പദ്ധതിയിൽ മീനച്ചിലാര്‍, കോടൂരാര്‍ നദികളില്‍ നിന്ന് ഒഴുകിയെത്തിയ എക്കലും ചെളിയും മണ്ണും നീക്കംചെയ്ത് തോടുകളുടെ ആഴം വർദ്ധിപ്പിക്കും. നദികളിലെ ജലം സുഗമമായി വേമ്പനാട്ടുകായലിലേക്ക് ഒഴുകുന്നതോടെ തിരുവാർപ്പ് പ്രദേശത്ത് വെള്ളപ്പൊക്കം നിയന്ത്രിക്കാനാകും. നീക്കം ചെയ്യുന്ന ചെളിയും മണ്ണുമുപയോഗിച്ച് തിരുവായിക്കരപാടത്തിനു ചുറ്റും വാഹനസൗകര്യം ഉറപ്പാക്കുന്ന റോഡും പാടശേഖരത്തിന് പുറംബണ്ടും നിര്‍മ്മിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നെല്ലുസംഭരണത്തിനായി കര്‍ഷകര്‍ ഏറെ ആശ്രയിക്കുന്ന കാഞ്ഞിരം-മലരിക്കല്‍ റോഡ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നതനിലവാരത്തിലാക്കും .
തിരുവായിക്കര പാടശേഖരങ്ങളിലെ വെള്ളം പമ്പുചെയ്യുന്നതിന് അവശ്യമായ വോട്ടേജില്‍ വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ മോട്ടോര്‍ പമ്പുകള്‍ കേടാവുന്ന സാഹചര്യം തടയുന്നതിന് 100 കെ.വി. ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മര്‍ നെടുങ്കേരിത്തറയില്‍ സ്ഥാപിക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. .
ഇല്ലിക്കല്‍ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കോട്ടയം പോര്‍ട്ട് വഴി വാഹനങ്ങള്‍ കടത്തിവിട്ട് നെല്ലുസംഭരണം നടത്തുന്നതിന്റെ തടസ്സങ്ങള്‍ മന്ത്രി നേരിട്ട് സംസാരിച്ച് പരിഹരിച്ചു. തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ.മേനോന്‍ പഞ്ചായത്തംഗം അനീഷ്‌കുമാര്‍, കൃഷിഓഫീസര്‍ എ.ആര്‍.ഗൗരി, തിരുവായിക്കര പാടശേഖര സമിതി പ്രസിഡന്റ് അനിരുദ്ധന്‍, സെക്രട്ടറി എം.എസ്. സുഭാഷ്‌കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

13/04/2022

കേരള ഫാം ഫ്രഷ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് പദ്ധതി കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
ജില്ലയില്‍ ജനുവരി വരെ പദ്ധതിയില്‍ 3,78,07310 രൂപ അനുവദിച്ചു
കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ചുള്ള 'കേരള ഫാം ഫ്രഷ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ്' പദ്ധതിയില്‍ കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കര്‍ഷകന് വിളയുടെ ഉത്പാദനത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണ് അടിസ്ഥാന വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്. 2020 നവംബര്‍ മുതല്‍ നടപ്പിലാക്കി വരുന്ന ഈ പദ്ധതിയില്‍ 2022 ജനുവരി വരെ ജില്ലയില്‍ 2293 കര്‍ഷകര്‍ക്ക് 3,78,07310 രൂപ അനുവദിച്ചിട്ടുണ്ട്. പതിനാറ് ഇനം കാര്‍ഷിക വിളകളാണ് ഉള്‍പ്പെടുന്നത്. കര്‍ഷകര്‍ക്ക് വില സ്ഥിരതയും മികച്ച വരുമാനവും ഉറപ്പിക്കാനും ഈ പദ്ധതി സഹായകമാവും. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വി.എഫ്.പി.സി.കെ, ഹോര്‍ട്ടി കോര്‍പ്പ്, എക്കോ ഷോപ്പ്, എഗ്രേഡ് ക്ലസ്റ്റര്‍ മാര്‍ക്കറ്റ് എന്നിവ വഴിയാണ് വിളകള്‍ ശേഖരിക്കുക. ജില്ലയില്‍ നേന്ത്രന്‍, കപ്പ, വെള്ളരി, കുമ്പളം, പയര്‍, കൈപ്പ എന്നീ ഇനങ്ങള്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭ്യമാവുക. അടിസ്ഥാന വില ലഭിക്കുമെന്നതിനാല്‍ കര്‍ഷകനുണ്ടാകുന്ന നഷ്ടം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ തടയാന്‍ കഴിയും. കര്‍ഷകര്‍ക്ക് വിലസ്ഥിരതയും മികച്ച വരുമാനം ഉറപ്പാക്കാനും വിപണിവിലയില്‍ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണം.

സ്വകാര്യ വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇൻസെൻ്റീവ്: മന്ത്രി പി. രാജീവ്സ്വകാര്യ വ്യവസായ പാർക്കുകളുടെ  ന...
13/04/2022

സ്വകാര്യ വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇൻസെൻ്റീവ്: മന്ത്രി പി. രാജീവ്
സ്വകാര്യ വ്യവസായ പാർക്കുകളുടെ നിക്ഷേപകർക്ക് പശ്ചാത്തല വികസനത്തിനായി മൂന്ന് കോടി രൂപ വരെ ഇന്‍സെന്‍റീവ് അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഒരു വർഷത്തിനിടെ ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യം കണ്ടെത്താൻ അതിവിപുലമായ തയ്യാറെടുപ്പുകളാണ് സർക്കാർ നടത്തുന്നത്. ഇതിന് കൂട്ടായ പ്രവർത്തനം ആവശ്യമായതിനാൽ വിവിധ വകുപ്പുകളുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. സംരംഭകരും ഉദ്യോഗസ്ഥരും മുതൽ തൊഴിലാളി യൂണിയനുകൾ ഉൾപ്പെടെ വിവിധ തലത്തിലുള്ളവരിൽ നിന്ന് പൂർണ സഹകരണം ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു.
കിൻഫ്ര പെട്രോ കെമിക്കൽ പാർക്കിൻ്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കുന്ന അമ്പലമുകൾ ഭാഗത്തെ സ്ഥാപനങ്ങൾ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ആലുവയിലെ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് കിൻഫ്ര പ്രത്യേക പൈപ്പ്‌ ലൈൻ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

പി.വി ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരത്തോട് ചേർന്നു കിടക്കുന്ന കുന്നത്തുനാട് നിയോജക മണ്ഡലത്തെ നോയിഡ മാതൃകയിലുള്ള സബർബൻ നഗരമാക്കി മാറ്റാൻ കഴിയുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ ജാഫർ മാലിക്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ആർ വിശ്വപ്പൻ, വടവുകോട് - പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സോണിയ മുരുകേശൻ, തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ പ്രകാശൻ, വാർഡ് കൗൺസിലർ ശ്രീരേഖ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, മധ്യമേഖല മാനേജർ ടി.ബി അമ്പിളി ദേവി, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.
എഫ്.എ.സി.ടി.യിൽ നിന്ന് ഏറ്റെടുത്തിട്ടുള്ള 481.79 ഏക്കർ ഭൂമിയിൽ ടൗൺഷിപ്പ് മാതൃകയിലാണ് നിർദിഷ്ട പെട്രോ കെമിക്കൽ പാർക്ക് രൂപകൽപ്പന ചെയ്തിട്ടുള്ളത്. നിർമാണ പ്രവർത്തനങ്ങൾക്ക് പുറമെ ഭൂമി ഏറ്റെടുക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഉൾപ്പടെ 1200 കോടി രൂപയാണ് മൊത്തം പദ്ധതിച്ചെലവ് കണക്കാക്കുന്നത്. ബി.പി.സി.എൽ ഉൾപ്പടെ 35 നിക്ഷേപകർക്കായി 230 ഏക്കർ ഭൂമി ഇതിനോടകം അനുവദിച്ചിട്ടുണ്ട്. പെട്രോ കെമിക്കൽ പാർക്ക് യാഥാർത്ഥ്യമാക്കുന്നതിനായി രണ്ടര വർഷത്തെ സമയമാണ് അനുവദിച്ചിട്ടുള്ളതെങ്കിലും രണ്ട് വർഷം കൊണ്ട് തന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന് കരാറുകാരായ മേരിമാതാ ഇൻഫ്രാസ്ട്രക്ചേഴ്സ് അധികൃതർ ചടങ്ങിൽ മന്ത്രിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.

13/04/2022

മുട്ടക്കോഴി വിതരണം
ആലപ്പുഴ: ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഏപ്രില്‍ 18ന് രാവിലെ 9.30 മുതല്‍ 12 വരെ 45-60 നും ഇടയില്‍ പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും. 120 രൂപയാണ് വില. താത്പര്യമുള്ളവര്‍ ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 9961329641.

13/04/2022

ഭൂജലഉപയോഗം: വിജ്ഞാപനംചെയ്യപ്പെട്ട പ്രദേശങ്ങൾ പ്രഖ്യാപിച്ചു
സംസ്ഥാന ഭൂജല വകുപ്പും കേന്ദ്ര ഭൂജല ബോർഡും സംയുക്തമായി പഠനങ്ങൾ നടത്തി പ്രസിദ്ധീകരിക്കുന്ന ഭൂജല വിഭവ നിർണയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂജല ഉപയോഗ തോത് 90 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങൾ വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ എലപ്പുള്ളി, പൊൽപ്പള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി, ചിറ്റൂർ - തത്തമംഗലം മുനിസിപ്പാലിറ്റി എന്നിവിടങ്ങൾ അമിത ചൂഷിത വിഭാഗത്തിലും മലമ്പുഴ ബ്ലോക്കിൽ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, പുതുശേരി, കൊടുമ്പ് എന്നിവിടങ്ങൾ ഗുരുതര വിഭാഗത്തിലും കാസർകോഡ് ജില്ലയിൽ കാസർകോഡ് ബ്ലോക്കിലെ ബദിയഡുക്ക, ചെമ്മനാട്, ചെങ്കള, കുമ്പള, മധുർ, മൊഗ്രാൽ-പുത്തൂർ, കാസർകോഡ് മുനിസിപ്പാലിറ്റി എന്നിവിടങ്ങൾ ഗുരുതര വിഭാഗത്തിലും ഉൾപ്പെടുത്തിയാണു വിജ്ഞാപനം ചെയ്തത്.
വിജ്ഞാപനംചെയ്ത പ്രദേശങ്ങളിൽ കിണർ നിർമാണം അടക്കമുള്ള ഭൂജല വികസനത്തിന് സംസ്ഥാന ഭൂജല അതോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് ബൂജല വകുപ്പിന്റെ കാസർകോഡ്, പാലക്കാട് ജില്ലാ ഓഫിസുകളുമായി ബന്ധപ്പെടണം.

12/04/2022

കൃഷിശ്രീ പരിശീലന ക്ലാസുകള്‍ക്ക് നെട്ടൂര്‍ ആര്‍.എ.ടി.ടി.സിയില്‍ തുടക്കമായി

കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ കീഴില്‍ ബ്ലോക്ക്തലത്തില്‍ എറണാകുളം ജില്ലയിലെ പറവൂര്‍ ബ്ലോക്കിലും തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് ബ്ലോക്കിലും രൂപീകരിച്ച കൃഷിശ്രീ സെന്ററുകളിലെ സേവനദാതാക്കള്‍ക്കുള്ള പരീശീലന ക്ലാസുകള്‍ക്ക് നെട്ടൂര്‍ മേഖലാ സാങ്കേതിക കൃഷി പരിശീലനകേന്ദ്രത്തില്‍ തുടക്കമായി.
20 ദിവസത്തെ ക്ലാസുകളില്‍ ഇരു ബ്ലോക്കില്‍ നിന്നുമായി 30 പേരാണ് പങ്കെടുക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. യന്ത്രവത്ക്കരണം, ആത്മ അടിസ്ഥാനത്തില്‍ വിജ്ഞാന വ്യാപനം, മണ്ണ് പരിശോധനാ സഹായം, കാലാവസ്ഥാ ഉപദേശ സേവനം, വായ്പാ സഹായം, മറ്റ് സാങ്കേതിക സഹായങ്ങള്‍ എന്നിവയെല്ലാം ഒരു കേന്ദ്രത്തില്‍ സംയോജിപ്പിച്ച് കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് കൃഷിശ്രീ.
മണ്ണുത്തി അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ മുന്‍ മേധാവിയും കേരള സ്റ്റേറ്റ് അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍ മിഷന്‍ സി.ഇ.ഒയുമായ ഡോ.യു.ജയകുമാര്‍ ആദ്യദിനം ക്ലാസ് നയിച്ചു. തിരുമാറാടി കൃഷി ഓഫീസര്‍ ടി.കെ ജിജി പാമ്പാക്കുട അഗ്രോ സര്‍വീസ് സെന്ററിന്റെ വിജയകഥ പങ്കുവച്ചു. ആര്‍.എ.ടി.ടി സി ഡെപ്യൂട്ടി ഡയറക്ടര്‍ സുനിത ജോസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഇ.വി ലത എന്നിവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

12/04/2022

ലോക പരിസ്ഥിതി ദിനം: വാഴക്കുളത്ത് തയ്യാറാകുന്നത് മുപ്പതിനായിരം വൃക്ഷത്തൈകള്‍

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാഴക്കുളം ബ്ലോക്കില്‍ മുപ്പതിനായിരം ഫലവൃക്ഷത്തൈകള്‍ തയ്യാറാകുന്നു. ബ്ലോക്ക് പരിധിയില്‍ വരുന്ന കീഴ്മാട്, ചൂര്‍ണ്ണിക്കര, വാഴക്കുളം, എടത്തല, വെങ്ങോല, കിഴക്കമ്പലം എന്നീ ആറ് പഞ്ചായത്തുകളിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ നഴ്‌സറികളില്‍ വൃക്ഷത്തൈകള്‍ പരിപാലിക്കുന്നത്.
ഓരോ നഴ്‌സറികളിലും ചാമ്പ, സീതപ്പഴം, പേര, കുടംപുളി, പ്ലാവ്, മാതളം തുടങ്ങിയ വൃക്ഷത്തൈകളാണു പരിപാലിക്കുന്നത്. നടുന്നതിനുള്ള വിത്ത് സോഷ്യല്‍ ഫോറസ്ട്രിയാണു നല്‍കിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് വിത്ത് പാകി മുളപ്പിച്ച് നടാന്‍ പാകത്തിനു തയ്യാറാക്കുന്നത്.
പരിസ്ഥിതി ദിനത്തില്‍ നടുന്ന തൈകള്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികള്‍ തന്നെ നട്ട് പരിപാലിക്കും. തൈകള്‍ മൂന്നു വര്‍ഷംവരെ പരിപാലിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ചുമതലപ്പെടുത്തും. വൃക്ഷത്തൈകള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനു വേണ്ടിയാണു തൊഴിലാളികളെ പരിപാലനത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ നടുന്ന തൈകള്‍ സംരക്ഷിക്കുന്നതിനു സംരക്ഷണവേലിയും ഏര്‍പ്പെടുത്തും. ഓരോ പഞ്ചായത്തിലും നാലു ലക്ഷം രൂപ വീതം ബ്ലോക്കില്‍ ആകെ 25 ലക്ഷം രൂപയാണു പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ വിതരണം ചെയ്യും.

12/04/2022

തൊഴില്‍രഹിതര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം
ജില്ലയിലെ പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വിവാഹം, ഭവനം, ഭവന പുനഃരുദ്ധാരണ, വാഹന(ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍ /ഗുഡ്സ് കാരിയര്‍ ഉള്‍പ്പടെയുള്ള കമേഴ്‌സ്യല്‍ വാഹനങ്ങള്‍) വായ്പകള്‍ക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍, വാഹന വായ്പയ്ക്ക് കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്.

പ്രായം 18നും 55നും മധ്യേ. പെണ്‍കുട്ടികളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്ന രക്ഷാകര്‍ത്താവിന്റെ പ്രായപരിധി 65 വയസ്. വരുമാനപരിധി 300000 രൂപ. വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും എംസി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബില്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9400068503.

12/04/2022

ഭക്ഷ്യ സുരക്ഷാ പരിശോധന കർശനമാക്കും: മന്ത്രി വീണാ ജോർജ്
*ചികിത്സയേക്കാൾ പ്രധാനമാണ് രോഗപ്രതിരോധം
*6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടികൾ ഉദ്ഘാടനം നിർവഹിച്ചു
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മായം കലർത്തുന്നത് ക്രിമിനൽ കുറ്റമാണ്. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് പ്രധാന കാര്യമാണ്. പൊതുജനങ്ങൾക്ക് അവബോധം നൽകി സുരക്ഷിതമായ ഭക്ഷണമാണ് ലക്ഷ്യമിടുന്നത്. അതിനാലാണ് സംസ്ഥാന സർക്കാർ മുൻകൈയ്യെടുത്ത് എഫ്.എസ്.എസ്.എ.ഐ.യുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കുള്ള മൊബൈൽ ലാബുകൾ സജ്ജമാക്കിയത്. ഇതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സജ്ജമായ ആറു പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളുടെ പ്രവർത്തനോദ്ഘാടനവും ഫ്ളാഗോഫും തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്നതിന് ഈ മൊബൈൽ ലാബുകളെ കൃത്യമായി മോണിറ്ററിംഗ് ചെയ്യും. ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ജിപിഎസ് മുഖേന ഈ മൊബൈൽ ലാബുകളെ നിരീക്ഷിക്കും. ഫുഡ് സേഫ്റ്റി ഓഫിസർമാരെക്കൂടി ചുമതലയേൽപ്പിക്കും. പരിശോധന, അവബോധം, പരിശീലനം എന്നിവയാണ് മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബുകളിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയായിരിക്കും ലാബുകൾ പ്രവർത്തിക്കുക. എന്തെല്ലാം പരിശോധനകൾ നടത്താനാകും എത്ര സമയം കൊണ്ട് പരിശോധനാഫലം ലഭിക്കും എന്നിവ സംബന്ധിച്ച ബോർഡ് സ്ഥാപിക്കും. പൊതുജനങ്ങൾ കൂടുതൽ ഒത്തുചേരുന്ന പൊതു മാർക്കറ്റുകൾ, റസിഡൻഷൽ ഏരിയകൾ തുടങ്ങിയ സ്ഥലങ്ങളിൽ മൊബൈൽ ലാബ് എത്തുന്ന സമയം മുൻകൂട്ടി അറിയിക്കും. അവിടത്തെ ജനങ്ങൾക്ക് അവബോധം നൽകുന്നതിനോടൊപ്പം അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഭക്ഷ്യ ഉത്പാദകർ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവർക്ക് പരിശീലനവും നൽകും. വീട്ടിൽ മായം കണ്ടെത്താൻ കഴിയുന്ന മാജിക് കിറ്റുകളുടെ സഹായത്തോടെയാണ് പരിശീലനം. മായം കലരാത്ത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചികിത്സയേക്കാൾ പ്രധാനമാണ് രോഗപ്രതിരോധം. ഭക്ഷണമാണ് ആരോഗ്യത്തെ നിർണയിക്കുന്ന പ്രധാന ഘടകം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഭക്ഷണത്തിന് പങ്കുണ്ട്. കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി എത്രയുണ്ടെന്ന് എല്ലാവരും കണ്ടതാണ്. ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കേരളം ഒന്നാമതാണ്. വർധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങൾക്കെതിരെ എല്ലാവരും ശ്രദ്ധിക്കണം. വ്യക്തി എന്ന നിലയിൽ അവരവർ തന്നെ ജീവിത ശൈലിയിൽ മാറ്റം വരുത്തിയാലേ ജീവിതശൈലീ രോഗങ്ങളെ കുറച്ച് കൊണ്ടുവരാൻ സാധിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ്, എഫ്.എസ്.എസ്.എ.ഐ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജസ്റ്റോ ജോർജ്, കൗൺസിലർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

12/04/2022

ജാപ്പാനീസ് കാടക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുത്പാദന ശേഷിയുള്ള ജാപ്പാനീസ് കാടക്കുഞ്ഞുങ്ങള്‍ എട്ട് രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും. 0479-2452277, 9495805541 എന്ന നമ്പരില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

12/04/2022

ക്ഷേമനിധി ബോർഡുകൾ അദാലത്തു നടത്തി ആനുകൂല്യങ്ങൾ വേഗത്തിൽ നൽകണം: മന്ത്രി വി ശിവൻകുട്ടി
തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകൾ മൂന്നുമാസത്തിലൊരിക്കൽ അദാലത്തുകൾ സംഘടിപ്പിച്ചു ഫയലുകൾ തീർപ്പാക്കണമെന്നു മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. നിസ്സാര കാരണങ്ങൾക്ക് തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷകൾ നിരസിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പിന് കീഴിലെ 16 ക്ഷേമനിധി ബോർഡുകൾക്കുമായി സംവിധാനം ചെയ്ത പൊതു സോഫ്റ്റ്വെയർ ആയ അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം തിരുവനന്തപുരത്തു ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരാതിക്കാരോട് ജീവനക്കാർ മാന്യമായി പെരുമാറണം. എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് നിർബന്ധമായും പ്രവർത്തിക്കണം. ഓഫീസുകളിൽ വരുന്ന ഫോൺ എടുക്കുകയും കൃത്യമായ മറുപടി നൽകുകയും വേണമെന്നും പരാതിക്കാർ ഓഫീസിൽ കയറി ഇറങ്ങാൻ ഇടവരുത്തരുതെന്നും മന്ത്രി നിർദേശിച്ചു. എല്ലാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരും ജില്ല ഓഫീസുകളിൽ സന്ദർശനം നടത്തി പ്രവർത്തനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ക്ഷേമനിധി ബോർഡ് ഓഫീസുകളിൽ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.
പുതിയ സോഫ്ട്‌വെയറിന്റെ ഉപയോഗം സംബന്ധിച്ച് ബോർഡ് അംഗങ്ങൾ, ജീവനക്കാർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, അക്ഷയ സെന്ററുകൾ എന്നിവർക്ക് കിലെയുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകും. ഇങ്ങനെ സമ്പൂർണ ഡിജിറ്റലൈസേഷനിലൂടെ ബോർഡുകൾക്ക് പുതിയ മുഖം നൽകാനാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നത്.
തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകളിലായി നിലവിൽ 70 ലക്ഷത്തോളം അംഗങ്ങളുണ്ട്. ഈ ക്ഷേമനിധി ബോർഡുകളിൽ അനർഹർ അംഗങ്ങളാകുന്നതും ആനുകൂല്യം കൈപ്പറ്റുന്നതും ബോർഡുകളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നുണ്ട്. ആയതിനാൽ ഇരട്ട അംഗത്വം ഒഴിവാക്കുവാനും അർഹരായവർക്ക് ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുവാനും പുതിയ സോഫ്റ്റ്വെയർ സഹായകമാകുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.
തൊഴിൽ വകുപ്പിന്റെ ആധുനിക വൽക്കരണത്തിന്റെയും ഡിജിറ്റലൈസേഷന്റെയും ഭാഗമായാണ് വകുപ്പിന് കീഴിലുള്ള 16 ക്ഷേമ നിധി ബോർഡുകളുടെയും ഭരണ നിർവഹണം, ക്ഷേമ പദ്ധതികളുടെ നടത്തിപ്പ്, അംശദായം അടയ്ക്കൽ, അക്കൗണ്ടിങ്, ഓഫീസ് നടത്തിപ്പ് തുടങ്ങിയ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം എന്ന പൊതു സോഫ്റ്റവെയർ സംവിധാനം ആരംഭിച്ചിട്ടുള്ളത്.
ഈ സംവിധാനത്തിലൂടെ തൊഴിലാളികൾക്ക് ഓൺലൈൻ ആയി എളുപ്പത്തിൽ അംശദായം അടയ്ക്കുവാനും ഒന്നിലധികം ബോർഡുകളിലായി ഇരട്ട അംഗത്വം വരുന്നത് ഒഴിവാക്കാനുമാകും. അതിനാൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ കൃത്യമായി ഓൺലൈൻ ആയി ബാങ്കുകൾ വഴി ലഭിക്കും. അംഗങ്ങളുടെ ആധാർ അധിഷ്ഠിത വിവരങ്ങൾ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തുന്നതിനാൽ ക്യൂ.ആർ കോഡ് ഉൾപ്പെടുത്തിയ സ്മാർട്ട് തിരിച്ചറിയൽ കാർഡ് അതാതു ബോർഡുകൾ വഴി ലഭ്യമാകും.
ഒന്നാം ഘട്ടത്തിൽ ഏകദേശം 67 ലക്ഷം അംഗങ്ങളുടെ വിവരങ്ങൾ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തി പുതുക്കിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴിയും ക്ഷേമനിധി ബോർഡുകളുടെ ജില്ലാ ഓഫീസുകൾ ട്രേഡ് യൂണിയനുകൾ എന്നിവ മുഖേനയും അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റത്തിലേക്കുള്ള റജിസ്‌ട്രേഷൻ നടത്താം.
നിലവിൽ സ്വന്തമായി സോഫ്റ്റ്വെയർ ഉള്ള ബോർഡുകളെ എ.ഐ.ഐ എസുമായി ഇന്റഗ്രെയ്റ്റ് ചെയ്തും, സോഫ്റ്റ്വെയർ ഇല്ലാത്തവർക്ക് എ.ഐ.ഐ.എസ് സേവനം ലഭ്യമാക്കിയുമാണ് പദ്ധതി നടപ്പാക്കിയത്.
ചടങ്ങിൽ എ. പ്രഭാകരൻ എം എൽ എ, ലേബർ കമ്മീഷണർ ഡോ എസ് ചിത്ര, അഡീഷണൽ കമ്മീഷണർമാരായ രഞ്ജിത് പി മനോഹർ, കെ ശ്രീലാൽ ബോർഡ് അധ്യക്ഷന്‍മാര്‍, ‌അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

11/04/2022

എല്ലാ താലൂക്കുകളിലും ധാന്യ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കും: മന്ത്രി ജി ആർ അനിൽ
സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും കൂടുതൽ സുരക്ഷിതമായ ധാന്യ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ആദ്യ 20 കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകിയാൽ ഇതിനായുള്ള ധനസഹായം നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി തമ്പാനൂർ കെ. എസ്. ആർ. ടി. സി ടെർമിനലിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ആരംഭിക്കുന്ന വിഷു, ഈസ്റ്റർ, റംസാൻ ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ താലൂക്കുകളിലും സംഭരണ കേന്ദ്രങ്ങൾ വരുന്നതോടെ സമീപ സ്ഥലങ്ങളിലെ വിൽപ്പന കേന്ദ്രങ്ങളിലേക്ക് ഏറ്റവും വേഗത്തിലും സുരക്ഷിതമായും ഭക്ഷ്യ ഉത്പന്നങ്ങൾ എത്തിക്കാൻ സാധിക്കും. 2016 ലെ വിലയിൽ 13 ഉത്പന്നങ്ങൾ നിലവിൽ സപ്പ്‌ളൈകോ വഴി നൽകുന്നുണ്ട്. വിലക്കയറ്റം തടയുന്നതിനായി ബജറ്റിൽ പ്രത്യേക പരിഗണന നൽകിയത് സാധാരണക്കാരന് ഏറെ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനും മായമില്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനും സംസ്ഥാന ഭക്ഷ്യ വകുപ്പ് ശ്രമകരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. ഏപ്രിൽ 11 നു ആരംഭിക്കുന്ന വിഷു, ഈസ്റ്റർ, റംസാൻ ഫെയർ മെയ് 5 വരെ തുടരും. ന്യായവിലയിൽ ഗുണമേൻമയുള്ള ഉത്പന്നങ്ങളാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ലഭിക്കുക.
സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീവ് പട്ജോഷി, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി. കെ രാജു, മേഖലാ മാനേജർ ജലജ ജി. എസ് റാണി തുടങ്ങിയവർ സംസാരിച്ചു.

11/04/2022

കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതി- വിത്തുത്സവം 13 ന്*
സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് നടപ്പിലാക്കുന്ന കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായ വിത്തുത്സവം ഏപ്രില്‍ 13 ന് മാനന്തവാടി ടൗണ്‍ പള്ളി ഹാളില്‍ നടക്കും. സംരക്ഷക കര്‍ഷകരെ ആദരിക്കല്‍, സാമ്പത്തിക സഹായ പ്രഖ്യാപനം, വിത്ത് കൈ മാറ്റം, കാര്‍ഷിക ജൈവവൈവിധ്യ സെമിനാര്‍, തനത് വിത്തുകളുടെ പ്രദര്‍ശനം, പരമ്പരാഗത ഗ്രോത്രവര്‍ഗ്ഗകാല വിരുന്ന് എന്നിവയും സംഘടിപ്പിക്കും.
ഒ.ആര്‍ കേളു എം.എല്‍ എ വിത്തുത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷതവഹിക്കും. തനത് വിത്തിനങ്ങളുടെ സംരക്ഷക കര്‍ഷകരെ സംസ്ഥാന ജൈവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സി ജോര്‍ജ് തോമസ് ആദരിക്കും. വിത്ത് കൈമാറ്റത്തിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിക്കും. പദ്ധതിയുടെ വിശദീകരണം കെ.എസ്.ബി.ബി വിഷയ വിദഗ്ധന്‍ ഡോ.കെ .ടി ചന്ദ്രമോഹന്‍ നിര്‍വഹിക്കും. കാര്‍ഷിക ജൈവൈവിധ്യ സെമിനാറില്‍ ഡോ, ഷാജു, ഡോ.ടി.എ സുരേഷ് എന്നിവര്‍ പങ്കെടുക്കും.

Address

Pallikunnu
Kannur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919847541226

Alerts

Be the first to know and let us send you an email when Jaikisan MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jaikisan MEDIA:

Share

Category