News Kerala Channel

News Kerala Channel News Kerala Channel First Lockal News Portal in Kanhangad

Welcome To NewsKerala channel kerala news Newsmalabar NewsmalabarOnline MalabarChannel.Malabartv,MalabarVartha Malabarnews,Malabar Movies, Malayalam Movies, MalabarTravel, Malabar Fashion, MalabarTourism, MalabarLifestyle,MalabarFestivals, Malabar flash News, Latest News, MalabarSports, MalabarBusinsse Local news in Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikkode, Wayanad, Kannur, and Kasaragod

08/12/2023
07/12/2023
കടപ്പാട്...ഇത് ഡോക്ടർ റുവൈസ്... PG മെഡിക്കൽ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ..പറഞ്ഞുറപ്പിച്ച സ്ത്രീധനത്തിൽ നിന്നും കൂടു...
07/12/2023

കടപ്പാട്...

ഇത് ഡോക്ടർ റുവൈസ്... PG മെഡിക്കൽ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ..പറഞ്ഞുറപ്പിച്ച സ്ത്രീധനത്തിൽ നിന്നും കൂടുതലായി നൂറ് പവനും BMW കാറും ലഭിക്കാത്തതിനാൽ പ്രണയിച്ച പെൺകുട്ടിയെ വഞ്ചിച്ചതിന്റെ പേരിൽ ആ ഡോക്ടർ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണക്കാരനായവൻ...

ഏതാനും മാസം മുമ്പ് മദ്യ ലഹരിയിൽ അക്രമാസക്തനായ വ്യക്തി ഡോ. വന്ദനയെ ഹോസ്പിറ്റലിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയപ്പോൾ നടന്ന പ്രതിഷേധത്തിൽ ഇവൻ സിസ്റ്റത്തിന് എതിരെ ഉറഞ്ഞ് തുള്ളി പ്രസംഗിച്ച വീഡിയോ കണ്ടിരുന്നു. 24 ന്യൂസിന്റെ വീഡിയോ വാർത്തയ്ക്ക് കീഴിൽ വന്ന കമന്റിന്റെ സ്ക്രീൻ ഷോട്ട് ആണ് താഴെ കൊടുത്ത ചിത്രം. "ഇവനാണ് ആൺകുട്ടി, ഇയാളെപ്പോലുള്ളവർ രാഷ്ട്രീയത്തിൽ വരണം.. കേരളം നന്നാക്കിയെടുക്കണം... ഇതാണ് കമന്റ്"..

50 പവനും 15 ഏക്കറും കാറും നൽകാമെന്ന് പറഞ്ഞിട്ടും അത് പോരാ
150 പവനും 15 ഏക്കർ സ്ഥലവും BMW കാറും.. വേണമെന്ന് നിർബന്ധം പിടിച്ചു. ഇത് ഏകദേശം ഇരുപത്
കോടിയോളം രൂപ വരും..ഒരു യുവ ഡോക്ടറായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ചെറുക്കനും മാതാപിതാക്കളും വിലപേശിയത് വിലയിട്ടത് ഇരുപത് കോടി രൂപ..

പെൺകുട്ടി കഷ്ടപ്പെട്ട് പഠിച്ച് MBBS പാസായി PG ചെയ്ത് കൊണ്ടിരിക്കുകയാണ്... ഏതാനും മാസം കഴിഞ്ഞാൽ PG ഡോക്ടർ ആകേണ്ടിയിരുന്ന ഒരു കുടുംബത്തിൻ്റെ ആഗ്രഹവും ,അഭിമാനവും ആയിരുന്ന ഒരുവളാണ് ഇന്ന് ഓർമ്മയായി മാറിയത്...

ഇവൻ MBBS പാസായി PG എടുത്ത പോലെ തന്നെ PG വരെ എത്തിയ കുട്ടി... സ്ത്രീ ആയതു കൊണ്ട് മാത്രം വിവാഹം നടക്കാൻ 20 കോടി കൊടുക്കണ്ട അവസ്ഥ... അതും പ്രേമിച്ച് നടന്നവൻ...

ഇവന് എതിരെ നരഹത്യയ്ക്ക് കേസ് എടുക്കണം.. ഇവന്റെ MBBS ലൈസൻസ് മെഡിക്കൽ കൗൺസിലും ആരോഗ്യ വകുപ്പും റദ്ദ് ചെയ്യണം...

മുഖ്യധാരാ മാധ്യമങ്ങൾ ഈ പ്രതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കാൻ തയ്യാറായിട്ടില്ല... ഒരു യുവ ഡോക്ടർ മരണപ്പെട്ടിട്ടും അതിന് കാരണക്കാരനായവനെ പൊതിഞ്ഞ് സംരക്ഷിക്കുന്ന മാപ്രകൾ...

ഓഖ വണ്ടിക്ക് ടിക്കറ്റ് ചോദിച്ചു മാവേലി എക്സ്പ്രസിന് കൊടുത്തു;  യാത്രക്കാരനെ രാത്രി ടിടിഇ ഇറക്കിവിട്ടു പാലക്കാട്/കാഞ്ഞങ്ങ...
05/12/2023

ഓഖ വണ്ടിക്ക് ടിക്കറ്റ് ചോദിച്ചു മാവേലി എക്സ്പ്രസിന് കൊടുത്തു; യാത്രക്കാരനെ രാത്രി ടിടിഇ ഇറക്കിവിട്ടു

പാലക്കാട്/കാഞ്ഞങ്ങാട് : എറണാകുളത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് ഓഖ എക്‌സ്പ്രസ് ട്രെയിനിൽ പോകുന്നതിന് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഫോറം പൂരിപ്പിച്ചു. നൽകിയ യാത്രക്കാരന് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ റിസർവേഷൻ സർവീസ് പ്രൊവൈഡർ മാവേലി എക്സ്പ്രസിന് ടിക്കറ്റ് നൽകി.

എറണാകുളത്ത് നിന്ന് ഓഖെ എക്‌സ്പ്രസിൽ കയറിയ യാത്രക്കാരനെ ടിടിഇ മതിയായ ടിക്കറ്റ് ഇല്ലാത്ത കാരണത്താൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി. ഏതാനും മണിക്കൂറുകൾക്ക് ശേഷം എസി റിസർവേഷൻ ടിക്കറ്റുമായി മംഗലാപുരത്തേക്കുള്ള മാവേലി എക്സ്പ്രസിൽ കയറിയെങ്കിലും അപ്പോഴേക്കും കൺഫേം ബെർത്ത് ടിടിഇ മറ്റൊരാൾക്ക് നൽകിയിരുന്നു.

പകരം ഒഴിവ് സീറ്റ് നൽകാനും തയ്യാറായില്ല

ഇതോടെ തൃശ്ശൂരിൽ നിന്ന് വാങ്ങിയ ജനറൽ ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാരന് നിൽക്കാൻ പോലും ഇടമില്ലാതെ ജനറൽ കമ്പാർട്ടുമെന്റിലെ പ്രവേശന കവാടത്തിലും ശുചിമുറിയിലും വീട്ടിലെത്തേണ്ട സ്ഥിതിയായി.

ചൈൽഡ് പ്രൊട്ടക്റ്റ് ടീം ഇന്റർനാഷണൽ ഓർഗനൈസേഷൻ പ്രസിഡന്റ് കാഞ്ഞങ്ങാട്ടെ സി കെ നാസറിനാണ് ഈ മോശം അനുഭവം.

കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ നിന്നാണ് റിസർവേഷൻ ടിക്കറ്റ് എടുത്തത്. കൗണ്ടറിലെ റിസർവേഷൻ സൂപ്പർവൈസർ കുശാൽനഗർ സ്വദേശിനി ഗീതയാണ് നാസറിന് റിസർവേഷൻ ടിക്കറ്റ് നൽകിയത്. കഴിഞ്ഞ ഒക്‌ടോബർ 6-നായിരുന്നു സംഭവം.

ഏതാനും ആഴ്‌ചകൾക്ക് മുമ്പ് അദ്ദേഹം തനിക്ക് അനുഭവിച്ച കഷ്ടപ്പാടിനും അപമാനത്തിനും അരലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാലക്കാട് ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് കാസർകോട്ടെ പ്രമുഖ അഭിഭാഷകൻ എം മോഹനൻ നമ്പ്യാർ മുഖേന സികെ നാസർ നോട്ടീസ് അയച്ചിരുന്നു.

നോട്ടീസ് ലഭിച്ച് ദിവസങ്ങൾക്കകം ഗീതയ്ക്കുവേണ്ടി കാഞ്ഞങ്ങാട്ടെ നിരവധി പൊതുപ്രവർത്തകർ നാസറിനെ ബന്ധപ്പെടുകയും പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ നാസർ പരാതിയിൽ ഉറച്ചുനിന്നു.

വക്കീൽ നോട്ടീസിന് റെയിൽവേ മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസമാണ് കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കോടതിയിൽ കേസ് ഫയൽ ചെയ്തത്.

റിസർവേഷൻ സൂപ്പർവൈസർ ഗീത ഇടപാടുകാരോട് അപമര്യാദയായി പെരുമാറുകയും അതോടൊപ്പം ചില്ലറ തുക ബാക്കി നൽകാതിരിക്കുകയും ചെയ്യുന്ന സ്വഭാവം ഉണ്ട്. യാത്രക്കാർ റിസർവേഷൻ ഫോറത്തിൽ പൂരിപ്പിച്ച് നൽകുന്ന മൊബൈൽ നമ്പർ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്ന സ്വഭാവം ഇല്ല. അതുകൊണ്ട് തന്നെ യാത്ര ട്രെയിനിന്റെ വിവരങ്ങൾ യാത്രക്കാരന് മെസ്സേജ് ആയി ലഭിക്കാറില്ല...

കൂടുതൽ വിവരങ്ങൾക്ക് 9447151447

5/12/2023

05/12/2023
04/12/2023

ചെന്നൈ എയർപോർട്ട് വെള്ളത്തിൽ

ചെന്നൈ : മിഗ് ജോം ചുഴലിക്കാറ്റ് പകുതി കരയിലും പകുതി കടലിലും , പതിയെ ആന്ധ്രയിലേക്ക് നീങ്ങുന്നു. ചെന്നൈയിൽ ഇതുവരെ ലഭിച്ച ത...
04/12/2023

ചെന്നൈ : മിഗ് ജോം ചുഴലിക്കാറ്റ് പകുതി കരയിലും പകുതി കടലിലും , പതിയെ ആന്ധ്രയിലേക്ക് നീങ്ങുന്നു. ചെന്നൈയിൽ ഇതുവരെ ലഭിച്ച തീവ്ര മഴ രാത്രിയും തുടരും. നാളെ ആന്ധ്രയിലും തീവ്ര മഴ. തക്കാളി, മുളക് കൃഷി നശിച്ചാൽ വില ഇനിയും കൂടും. എന്ത് എവിടെ വന്നാലും പണി കിട്ടുന്നത് നമുക്കാണ്. രണ്ടു ദിവസം കൂടി ഈ മേഖലയിൽ മഴ തുടരും. പിന്നീട് കുറയും. ചെന്നൈ നിവാസികൾ ഈ രാത്രി കൂടി ജാഗ്രത പുലർത്തണം.*

03/12/2023
*കേരളത്തിൽ കാണാതായ കുട്ടികളുടെ അഞ്ച് വർഷത്തെ യഥാർത്ഥ കണക്ക് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം നൽകി*കാഞ്ഞങ്ങാട്നിവേദ...
30/11/2023

*കേരളത്തിൽ കാണാതായ കുട്ടികളുടെ അഞ്ച് വർഷത്തെ യഥാർത്ഥ കണക്ക് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം നൽകി*

കാഞ്ഞങ്ങാട്

നിവേദനം കോപ്പി

കേരളത്തില്‍ കാണാതാകുന്ന കുട്ടികളുടെ വിവരങ്ങള്‍ കണക്കുകള്‍ ഞങ്ങള്‍ ബാലവകാശ കമ്മീഷന്‍ മുഖേന ശേഖരിച്ചിരുന്നു. വളരെ തുച്ഛമായ സംഖ്യ ആയിരുന്നു അത്. എന്നാല്‍ സര്‍ക്കാരിന്റെ കണക്ക് എന്ന് പറഞ്ഞു വലിയ സംഖ്യ മീഡിയകളില്‍ വരുന്നു. ഇതില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇതിന്റെ ഉറവിടം സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്നതാണോ എന്ന് പരിശോധന നടത്തണം. അല്ലെങ്കില്‍ മീഡിയ പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത സ്രോതസ്സ് കണ്ടെത്തി ജനങ്ങളെ ആശങ്കാകുലരാക്കുന്ന ഇത്തരം വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കൃത്യമായ സര്‍ക്കാരിന്റെ കണക്കുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷകാലത്തെ 2018 മുതല്‍ 2023 വരെ സംഘനക്ക് അനുവദിച്ചു തരുവാന്‍ ഇതോടൊപ്പം അപേക്ഷിക്കുന്നു.

സി കെ നാസര്‍ കാഞ്ഞങ്ങാട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാനപ്രസിഡണ്ട്.

https://www.facebook.com/CPTKerala/

ഇക്കൊല്ലം മാത്രം കേരളത്തിൽ 115 തട്ടിക്കൊണ്ടുപോകൽ; വേണം ജാഗ്രത, കുട്ടികൾക്കും ചുറ്റുമുള്ളവർക്കും

ഇക്കൊല്ലം സെപ്റ്റംബർ വരെ കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 115 കേസ് രജിസ്റ്റർ ചെയ്തെന്ന് പോലീസ്. കുട്ടികൾക്കെതിരേ നടക്കുന്ന അതിക്രമത്തിലാണ് തട്ടിക്കൊണ്ടുപോകലിന്റെ കണക്ക് ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ പ്രലോഭനങ്ങൾക്കു വിധേയമായി മറ്റുള്ളവർക്കൊപ്പം പോകുന്ന കേസുകളിലും തട്ടിക്കൊണ്ടുപോകൽ വകുപ്പ് ഉൾപ്പെടുത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

18 വയസ്സിനു താഴെ പ്രായമുള്ളവരുടെ കണക്കാണിത്. കഴിഞ്ഞ വർഷം 269 കുട്ടികളെയും 2021-ൽ 257 കുട്ടികളെയും തട്ടിക്കൊണ്ടുപോയതായി ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്‌ വ്യക്തമാക്കുന്നു. ഇത്തരം കേസുകളിലെല്ലാം ഭൂരിഭാഗം പേരെയും പോലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നുണ്ട്.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കണ്ടെത്തുന്നതിന്റെ കണക്ക് 98 ശതമാനമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാണാതായ കുട്ടികളിൽ, 60 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിൽ ആറു കേസുകൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികളിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കണ്ടെത്താനുള്ളവരിൽ 48 പേർ ആൺകുട്ടികളും 12 പേർ പെൺകുട്ടികളുമാണ്. ഭിക്ഷാടന മാഫിയ, ഇതരസംസ്ഥാന നാടോടിസംഘങ്ങൾ, മനുഷ്യക്കടത്ത് സംഘങ്ങൾ എന്നിവ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്. അതിനു ശേഷം ആലുവ സംഭവത്തിൽ ഇതരസംസ്ഥാനക്കാരനായിരുന്നു പ്രതിയായത്. കഴിഞ്ഞ ദിവസം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ പോലീസ് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

വേണം ജാഗ്രത, കുട്ടികൾക്കും അവർക്ക് ചുറ്റുമുള്ളവർക്കും

കോഴിക്കോട്: തട്ടിക്കൊണ്ടുപോകൽ പോലുള്ള കുറ്റകൃത്യങ്ങൾ വളരെ സർവസാധാരണമല്ലെങ്കിലും പലതരം ക്രിമിനൽ ഇടപെടലുകളിലേക്ക് കുട്ടികൾ അടുത്തകാലത്തായി വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ജാഗ്രത കുട്ടികൾക്കും വേണം അവർക്ക് ചുറ്റുമുള്ളവർക്കും വേണം.

● രക്ഷിതാക്കളുടേത് ഉൾപ്പെടെ അത്യാവശ്യഘട്ടങ്ങളിൽ വിളിക്കേണ്ട ഫോൺ നമ്പറുകൾ കുട്ടികളെ പഠിപ്പിക്കണം
● സ്ഥലസൂചനകൾ പറയാനും റോഡ് മുറിച്ചുകടക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാനും പരിശീലിപ്പിക്കണം
● ആയോധനകലകൾ അഭ്യസിച്ചാലും ഇല്ലെങ്കിലും ആരെങ്കിലും പിടിച്ച് മുറുക്കിയാൽ രക്ഷപ്പെടാനുള്ള മാർഗങ്ങൾ കുട്ടികൾ അറിഞ്ഞിരിക്കണം ഉദാഹരണം: കടിക്കലും മർമ ഭാഗങ്ങളിൽ ഇടിക്കുകയോ ചവിട്ടുകയോ ചെയ്യുന്നത്
● അപരിചിതർ സ്ത്രീകൾ ആയാൽ പോലും ഒരകൽച്ച വെക്കാനും അവർ എന്തുതന്നാലും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.
● സ്കൂൾ ബാഗിനോട് ചേർന്ന് ഒരു വിസിൽ കൂടി കെട്ടിവെക്കുന്നത് എത്ര ക്ഷീണിച്ച അവസ്ഥയിലും മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ സഹായിക്കും.

ചുറ്റുമുള്ളവർ അറിയാൻ

● സ്വന്തം കുട്ടിയല്ലെങ്കിൽപ്പോലും അവർ മോശമായ ഒരു പരിസ്ഥിതിയിലാണെന്ന് തോന്നിയാൽ ഇടപെടണം. ഇടപെടാൻ സാധിച്ചില്ലെങ്കിൽ പോലീസിൽ അറിയിക്കണം
● കുഞ്ഞുങ്ങളുമായി ഭിക്ഷാടനം നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നതുകൊണ്ടുതന്നെ അങ്ങനെയുള്ളവരെ കണ്ടാൽ പണം നൽകരുത്. പോലീസിൽ അറിയിക്കണം
● പരിചയത്തിലുള്ള ആരുടെയെങ്കിലും വീട്ടിൽ സംശയകരമായ അവസ്ഥയിൽ കുട്ടികളെ കണ്ടാൽ പോലീസിൽ അറിയിക്കാം. അത് ചിലപ്പോൾ അനധികൃത ദത്തുമാകാം
● എന്റെ കുട്ടിയും തെറ്റ് ചെയ്യാം എന്ന ബോധത്തോടെ വേണം കുട്ടികളുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ. അവർ വലിയ തെറ്റിലേക്ക് പോകുന്നത് തടയാൻ ഇത് സഹായിക്കും(വിവരങ്ങൾക്ക് കടപ്പാട്: എ. ഉമേഷ്, അസി. കമ്മിഷണർ, കോഴിക്കോട് സിറ്റി സ്പെഷ്യൽ ബ്രാഞ്ച്)

--

CHILD PROTECT TEAM KERALA
STATE COMMITTEE OFFICE MANIKOTH
PO MANIKOTH KANHANGAD DISTRICT KASARAGOD
STATE KERALA INDIA PIN CODE 671316
OFFICE PHONE 9446652447
HELP LINE NO 8281998415

https://www.facebook.com/CPTKerala/

www.childprotectteam.com
EMAIL: [email protected]

23/11/2023
21/11/2023
18/11/2023
16/11/2023
12/11/2023
ഇതിൽ കൂടുതൽ ഒരു പത്രവും സപ്പോർട്ട് കൊടുക്കാൻ സാധ്യത ഇല്ല... നമിക്കുന്നു,.. പാലസ്തീൻ കുഞ്ഞുങ്ങളേ ഓർത്ത്...          ഇന്നത...
08/11/2023

ഇതിൽ കൂടുതൽ ഒരു പത്രവും സപ്പോർട്ട് കൊടുക്കാൻ സാധ്യത ഇല്ല... നമിക്കുന്നു,.. പാലസ്തീൻ കുഞ്ഞുങ്ങളേ ഓർത്ത്...

ഇന്നത്തെ (07.11.2023, ചൊവ്വ ) മാധ്യമം ദിനപത്രം

രക്തസാക്ഷിയായ  ഒരുമ്മയുടെ അരികിൽ  നിന്ന്ആകാശം നോക്കി അവർ എന്തായിരിക്കും പറയുന്നുണ്ടാവുക..വെറുപ്പ് നിറച്ച് ആകാശത്തിലൂടെ പ...
01/11/2023

രക്തസാക്ഷിയായ ഒരുമ്മയുടെ അരികിൽ നിന്ന്

ആകാശം നോക്കി അവർ എന്തായിരിക്കും

പറയുന്നുണ്ടാവുക..

വെറുപ്പ് നിറച്ച് ആകാശത്തിലൂടെ പറന്ന് പോവുന്ന

യുദ്ധ വിമാനങ്ങളോട് അവരെ കൂടി കൊന്നു

തീർക്കാൻ പറയുകയാണോ. ഉമ്മയില്ലാത്ത അവർ

എത്ര അനാഥരായിരിക്കും എന്ന് അവരോളം

അനുഭവിക്കാൻ പോവുന്നവർ ആരുമില്ലല്ലോ...

അവന്റെ അനിയനോട് ഉമ്മ ആകാശത്തുണ്ടെന്ന്

പറഞ്ഞു നക്ഷത്രങ്ങളെ ചൂണ്ടി കാണിച്ചു

കൊടുക്കുകയാണോ..

അവന്റെ പടച്ചോനോട് അറ്റമില്ലാത്ത അവന്റെ സങ്കടം

പറയുകയാണോ..

ആകാശം അവർക്ക് വേണ്ടി അയക്കുമെന്ന്

കരുതുന്ന അബാബീലുകളെ നോക്കി

നിൽക്കുകയാണോ...

ഇനി നമുക്ക് ആകാശത്തിൽ അല്ലാതെ ഭൂമിയിൽ

ആരും ബാക്കിയില്ലെന്ന് മനസ്സിനെ

പറഞ്ഞു പഠിപ്പിക്കുകയാണോ..

അവരുടെ അനുഭവങ്ങളിലൂടെ ഒരു നിമിഷം പോലും

കടന്നു പോവാത്ത നമ്മൾ അവരുടെ കനൽപഥങ്ങളെ

കുറിച്ച് എന്ത് പറയാനാണ്..

പി. എം. യൂനുസ് സലീം

Address

Office Manikoth Kanhangad Kasaragod
Kanhangad
671316

Alerts

Be the first to know and let us send you an email when News Kerala Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Kerala Channel:

Share


Other Kanhangad media companies

Show All