ഞാൻ യാത്രികൻ

  • Home
  • ഞാൻ യാത്രികൻ

ഞാൻ യാത്രികൻ നിങ്ങൾ യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാൾ ആണോ?

At the End of every road, You meet yourself ❤️🔥
04/07/2021

At the End of every road, You meet yourself ❤️🔥

17/11/2020

Galaxy timelapse

New logo
27/08/2020

New logo

24/04/2020
Purana quila,  Delhi
23/04/2020

Purana quila, Delhi

Tungnath temple
22/04/2020

Tungnath temple

Valley of flowers
21/04/2020

Valley of flowers

പ്രകൃതിയും മനുഷ്യനും
09/04/2020

പ്രകൃതിയും മനുഷ്യനും

Nainital,  uttarakhand
02/04/2020

Nainital, uttarakhand

നൈനിറ്റാൾ .........................................        തടാകങ്ങളുടെ പറുദീസാ.....    സ്ഥലം :നൈനിറ്റാൾ  ജില്ല      :നൈന...
02/04/2020

നൈനിറ്റാൾ ......................................... തടാകങ്ങളുടെ പറുദീസാ.....


സ്ഥലം :നൈനിറ്റാൾ
ജില്ല :നൈനിറ്റാൾ
സംസ്ഥാനം: ഉത്തരാഖണ്ഡ്
ഏറ്റവും അടുത്ത ബസ് ഡിപ്പോ: ടല്ലിറ്റാൾ
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ :കാത്ഗോടം
ഏറ്റവും അടുത്ത എയർപോർട്ട്:പന്ത് നഗർ


മനോഹരങ്ങളായ നിരവധി തടാകങ്ങൾ കൊണ്ടും കുമാവോൺ മലനിരകളുടെ അത്യാകര്ഷകമായ പ്രകൃതി ഭംഗി കൊണ്ടും ഏതൊരു സഞ്ചാരിയുടെയും മനസ്സിനെ തളച്ചിടാൻ കഴിവുള്ള സുന്ദരിയാണ് നൈനിറ്റാൾ.സമുദ്ര നിരപ്പിൽ നിന്നും 6837 അടി ഉയരത്തിലായി ,കുമാവോൺ മലനിരകളുടെ മടിത്തട്ടിലായി സ്ഥിതി ചെയ്യുന്ന നൈനിറ്റാൾ ഉത്തരാഖണ്ഡിലെ തടാകങ്ങളുടെ ജില്ല എന്നും അറിയപ്പെടുന്നു.ഒക്ടോബർ മാസം മുതൽ മെയ് വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും നല്ലതെങ്കിലും വർഷത്തിൽ 365 ദിവസവും സന്ദർശകർ ഒരുപാടുത്തുന്ന വളരെ പ്രശസ്തമായ ഉത്തരേന്ത്യൻ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് നൈനിറ്റാൾ.വർഷം മുഴുവനും വലിയ വ്യത്യാസമൊന്നുമില്ലാതെ നിൽക്കുന്ന തണുപ്പും ബസ്,റെയിൽ മാർഗങ്ങളിലൂടെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതുമൊക്കെയാവണം മധുവിധു ആഘോഷിക്കാനായി ഉത്തരേന്ത്യൻ ദമ്പതികളെ ഏറെയും നൈനിറ്റാൾ ലേക്ക് ആകർഷിക്കാനുള്ള കാരണം.

വലിയ ഏതോ ഒരു ബമ്പിന്റെ മുകളിലൂടെ ചാടിക്കടന്ന സെമി സ്ലീപ്പർ ബസിന്റെ കുലുക്കമാണെന്നെ ഉറക്കത്തിൽ നിന്നും എഴുന്നേല്പിച്ചത്.സമയം രാവിലെ 6 മണി ആകുന്നതേ ഉണ്ടായിരുന്നുള്ളു.തൊട്ടടുത്ത സീറ്റിലിരുണ്ന്ന് അക്ഷയ് സുഖമായുറങ്ങുന്നുണ്ട്.വണ്ടിയുടെ കുലുക്കമൊന്നും കക്ഷി അറിയുന്നേയില്ല.ഡ്രൈവറൊഴികെ മറ്റെല്ലാവരും ഗാഢനിദ്രയിലാണ്.വിരിച്ചിട്ടിരിക്കുന്ന ഇളം നീല നിറമുള്ള ജനാല വിരികളെ പുറകിലേക്ക് വകഞ്ഞിട്ട് ഞാൻ പുറത്തേക്ക് നോക്കി.രാവിന്റെ മറവിൽ പതുങ്ങി തണുപ്പ് വന്നുമ്മവച്ചു കടന്നുപോയ ജാലകച്ചില്ലകളിലപ്പോഴും പ്രണയത്തിന്റെ സംഗീതം പൊഴിച്ചു കൊണ്ട് കുറുകുന്ന തുഷാര ബിന്ദുക്കൾ പുറം കാഴ്ചകളെ അവ്യക്തമാക്കി.കയ്യിലിരുന്ന കർച്ചീഫ് എടുത്ത് ജനലിലെ മഞ്ഞിൻ കണങ്ങളെ തുടച്ചു മാറ്റിയപ്പോൾ പുറത്തെ കാഴ്ചകൾ വ്യെക്തമായി തുടങ്ങി.നേരം പുലരുന്നതേയുള്ളൂ..ഏതോ മനോഹരമായ ഒരു ഗ്രാമത്തിലൂടെ ആണ് വണ്ടി കടന്നു പോയിക്കൊണ്ടിരിക്കുന്നത്...വഴിയരികുകളിൽ നിറയെ ദേവതാരു വൃക്ഷങ്ങൾ ഇടവിട്ട് നിൽക്കുന്നു.അതിനടുത്തൂടെ പേരറിയാത്ത ഏതോ നദി ചിന്നിച്ചിതറി ഒഴുകുന്നു..അതിനുമപ്പുറം കോടമഞ്ഞു പുല്കിക്കിടക്കുന്ന മലനിരകൾ...വഴി വക്കിലൊരു ചെറിയ സൈൻ ബോർഡിൽ രാംപുർ 7 km എന്നും എഴുതിയിരുന്നു.അവിടെനിന്നും വീണ്ടും 100 km കൂടി ഉണ്ട് നൈനിറ്റാൾ..

ഒരു 3..4 മണിക്കൂറെങ്കിലും എടുക്കും എത്താൻ..എന്തായാലും കുറച്ചു നേരം കൂടി ഉറങ്ങിയേക്കാം....വളരെ പെട്ടന്ന് പ്ലാൻ ചെയ്ത ട്രിപ്പായിരുന്നു ഇത്.കോസ്റ്റ് ഗാർഡ് ന്റെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വരുന്നുണ്ടെന്നും അതിനു ശേഷം എവിടെ എങ്കിലും കറങ്ങാൻ പോകണമെന്നും അക്ഷയ് വിളിച്ചു പറയുമ്പോൾ 3 ദിവസം ലീവെടുത്തു മണാലി പോകാമെന്നാണ് കരുതിയിരുന്നത്.അങ്ങനെ മാർച്ച് 10 ന് പോകാൻ പ്ലാനുമിട്ടു.മാർച്ച് 8 ആയപ്പോഴേക്കും വന്നു ആദ്യത്തെ പണി..3 ദിവസത്തേക്ക് കൊടുത്ത ലീവ് ഹോളി ആയതിനാൽ 2 ദിവസത്തേക്ക് ചുരുങ്ങി.2 ദിവസം കൊണ്ട് മണാലി പോയി വരുന്നത് ബുദ്ധിമുട്ടാണല്ലോ..ഇനി എന്ത് ചെയ്യും എന്ന് കരുതി ഇരിക്കുമ്പോഴാണ് അഖിലിന്റെ മെസ്സേജ്.അവന് 2 ദിവസം ലീവുണ്ട്. നൈനിറ്റാൾ പോയാലോ എന്ന്..കൂടെ സുനിലും..അങ്ങനെ ആ കാര്യം തീരുമാനമായി.10 th നു നേരെ നൈനിറ്റാൾ..4 പേർ.. അക്ഷയ് .അഖിൽ .സുനിൽ. .പിന്നെ ഞാനും..

"ഇന്റർനാഷണൽ ട്രാവൽസ്"..അതായിരുന്നു ഞങ്ങൾ ബുക്ക് ചെയ്ത ബസ് ന്റെ പേര്. Departure ഡൽഹിയിലെ കർകദൂമ മെട്രോ സ്റ്റേഷനിൽ നിന്നും രാത്രി 10.30 ന്. നൈനിറ്റാൾ എത്തുന്ന സമയം രാവിലെ 7.30.ഒരാൾക്ക് 786 രൂപ ടിക്കറ്റ്.ഡൽഹിയിൽ നിന്നും ഏകദേശം 285 km ഉണ്ട് നൈനിറ്റാൾ.അങ്ങനെ കൃത്യം 10.30 നു തന്നെ ഓടിക്കിതച്ചു ഞങ്ങൾ സ്ഥലത്തെത്തി.ആദ്യമായാണ് ഒരു കാര്യത്തിന് സമയത്തെത്തിയത്.പക്ഷെ ബസ് കിടക്കുന്നിടത്തു ഇന്റർനാഷണൽ ട്രാവൽസിന്റെ നൈനിറ്റാൾ ബസ് മാത്രമില്ല."പടച്ചോനെ..പണി പാളിയോ"..വണ്ടി പോയിക്കാണുമോ..?.അടുത്ത് കണ്ട ആളുകളോട് അന്വേഷിച്ചപ്പോൾ മനസ്സിലായി വണ്ടി 11 ആകുമ്പോഴേക്കും എത്തുകയൊള്ളൂ എന്ന്.കഷ്ടപ്പെട്ട് വിയർത്തു കുളിച്ചു ഓടിയെത്തിയത് വെറുതെ. അതുകൊണ്ടല്ലേ ഞാൻ ഒരിക്കലും സമയത്തു എത്തില്ലാത്തത്.അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 11.15 ആയപ്പോഴേക്കും എത്തി നമ്മുടെ ഇന്റർനാഷണൽ ട്രാവെൽസ്.സത്യം പറയാമല്ലോ..ഇന്റർനാഷണൽ ട്രാവെൽസ് എന്ന പേരൊക്കെ കേട്ട് എന്തോ വല്യ സംഭവമായിരിക്കുമെന്നു കരുതി കാത്തിരുന്നതിനാലാവണം വണ്ടി കണ്ടപ്പോൾ ചങ്ക് തകർന്നു പോയി.നമ്മുടെ പറക്കും തളിക യിലെ താമരക്ഷൻ പിള്ളയെ അനുസ്മരിപ്പിക്കും വിധം മനോഹരമായ ഒരു ശകടം.മൊത്തത്തിൽ അകെ ഒരു സ്പെല്ലിംഗ് മിസ്റ്റേക്. വണ്ടി വന്നതും എല്ലാരും അവിടെക്കിടന്നു ഉന്തും തള്ളുമുണ്ടാക്കി ഇടിച്ചു കയറാൻ തുടങ്ങി.റീസെർവേഡ് സീറ്റ് ഉണ്ടായിട്ടും എന്തിനാണാവോ ഇവരൊക്കെ ഇങ്ങനെ കിടന്നു ഉന്തും തള്ളും ഉണ്ടാകുന്നതെന്ന് കരുതി ഞങ്ങളും കയറി...(നന്നായി ഉന്തിത്തള്ളി തന്നെ.😝.).സീറ്റിലിരുന്നു 10 മിനിറ്റ് കഴിഞ്ഞപ്പോൾ മനസിലായി എന്തിനാണ് ആളു കൾ ഇത്ര കഷ്ടപ്പെട്ട് ഇടിച്ചു കയറുന്നതെന്നു. ഓരോ സീറ്റിനും അപരന്മാർ..ഒരേ സീറ്റ് തന്നെ 2 പേർക്ക് ..ആഹാ ..അടിപൊളി..വണ്ടി നിറയെ പൂരത്തിനുള്ള ആളായി.ആനന്ദ് വിഹാർ ഡിപ്പോയിൽ നിന്നും തുടങ്ങുന്ന ഇവരുടെ തന്നെ നൈനിറ്റാൾ പോകേണ്ട മറ്റൊരു വണ്ടിയുടെ departure പോയിന്റും ഇവിടെ കർകദൂമ മെട്രോ സ്റ്റേഷൻ തന്നെ തെറ്റായി കൊടുത്തതായിരുന്നു തിരക്കിൻറെ കാരണം..അങ്ങനെ ഞങ്ങളെയും വഹിച്ചുകൊണ്ട് 12 മണിക്ക് ഇന്റർനാഷണൽ ട്രാവെൽസ് ആനന്ദ് വിഹാർ ഡിപ്പോയിലേക്ക്.ഒരു മണിക്കൂറെടുത്തു പ്രശ്നങ്ങളൊക്കെ ഒന്ന് ശെരിയാക്കാൻ.അങ്ങനെ 1മണി ആയപ്പോഴേക്കും 10.30 ന് പോകേണ്ട വണ്ടി ഡൽഹിയിൽ നിന്നും മെല്ലെ പുറപ്പെട്ടു.ഡൽഹിയിൽ നിന്നുള്ള ഏതാണ്ട് ഒട്ടുമിക്ക പ്രൈവറ്റ് ബസുകളും ഇങ്ങനെ തന്നെ ആണ്..അതുകൊണ്ട് ഏറ്റവും നല്ല ഓപ്ഷൻ മുൻകൂട്ടി ഗവണ്മെന്റ് ബസ് ടിക്കറ്റ് ബുക്ക് ചെയ്യുക എന്നുള്ളതാണ്...550 രൂപയാണ് ഉത്തരാഖണ്ഡ് പരിവഹൻ വോൾവോ ബസ് ടിക്കറ്റ് ചാർജ്.6 മണിക്കൂർ കൊണ്ട് അങ്ങെത്തുകയും ചെയ്യും."വിലയും തുച്ഛം..ഗുണവും മെച്ചം"....

മയക്കം വിട്ടുണർന്നപ്പോഴേക്കും സമയം 9 മണി ആയിരുന്നു.അക്ഷയ് നേരത്തെ തന്നെ എഴുന്നേറ്റ് പ്രകൃതി ഭംഗി ആസ്വദിച്ചു അവയൊക്കെ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു.പുറകിലെ സീറ്റിലിരുന്നു സുനിൽ വായും തുറന്നുവച്ചുറങ്ങുന്നുണ്ടായിരുന്നു.അഖിലും നേരത്തെ തന്നെ എഴുന്നേറ്റ് പുറത്തേക്ക് കണ്ണും നാട്ടിരിപ്പുണ്ടായിരുന്നു.ഒറ്റ നോട്ടത്തിൽ അവൻ പുറത്തേക്ക് നോക്കിയിരുന്നു പ്രകൃതി ഭംഗി അസ്വദിക്കികയാണെന്നു തോന്നുമെങ്കിലും സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും അത് പ്രഭാത ഭംഗി അസ്വദിക്കുന്നവന്റെ മുഖഭാവമല്ല.മറിച്ച്‌ പ്രഭാതകൃത്യങ്ങൾ നടക്കാത്തത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവന്റെ മുഖമാണ്.😜......... വണ്ടി ഇപ്പോൾ ഏതോ ഒരു വലിയ കുന്നു കയറിക്കൊണ്ടിരിക്കുകയാണ്.. മൊത്തം ഹെയർ പിന് വളവുകളാണ്.വഴിയരികുകളിൽ പച്ച പുതച്ച നിൽക്കുന്ന ദേവതാരു വൃക്ഷങ്ങൾ..അവയ്ക്കുമപ്പുറം അവതാർ മലനിരകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള വിസ്മയിപ്പിക്കുന്ന കുന്നുകൾ...കുന്നിന്റെ നെറുകയിലേക്ക് പോകുന്തോറും റോഡിന്റെ വീതി കുറഞ്ഞു കുറഞ്ഞു വന്നു..എന്നാൽ വളവുകൾക്കൊന്നും ഒരു കുറവുമില്ല താനും..ഇതിപ്പോ നമ്മുടെ വയനാടൻ ചുരം പോലൊണ്ടല്ലോ എന്ന് വിചാരിച്ചപ്പോഴേക്കും അക്ഷയുടെ കമന്റ് വന്നു.."വയനാട് ചുരം പോലൊണ്ടല്ലോ എന്നാ കരുതിയത്.ഇതിപ്പോ ഒരു അഞ്ചാറ് വയനാട് ചുരം ആയി.." അങ്ങനെ കയറിക്കയറി അവസാനം അങ്ങ് ദൂരെയായി ഒരു ചെറിയ പട്ടണം കണ്ടു തുടങ്ങി..yes... നൈനിറ്റാൾ....അങ്ങനെ 12 മണിക്കൂറുകൾക്കൊടുവിൽ നൈനിറ്റാൾ .....വണ്ടിയിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങിയപ്പോഴേക്കും വന്നു പണി.....ചാറ്റൽ മഴ..'ഹാ ഇതൊക്കെ ഒരു രസമല്ലേ..നമുക്ക് നനയാം.. വാ...'അക്ഷയ്ക്ക് മഴ കണ്ടപ്പോൾ എന്തോ എനർജി കൂടിയപോലെ.. ആറാം തമ്പുരാനിൽ പ്രിയാ രാമൻ മഴ കണ്ടപോലെ..ഹും.. എന്നാ പിന്നെ വാ നനഞ്ഞേക്കാം.. എന്ന് കരുതി പുറത്തേക്കിറങ്ങിയ സുനിൽ ഒറ്റ ചാട്ടത്തിനു തിരിച്ചു ബസിൽ കേറി..ആഹാ ..നല്ല കട്ടത്തണുപ്പ്..ബസിലിരുന്നത് കൊണ്ട് തണുപ്പ് അറിഞ്ഞിരുന്നില്ല..എന്തുചെയ്യാം..നടക്കാതെ തരമില്ല.ആകെ ഒരു കുട ഉള്ളത് അഖിലിന്റെ കയ്യിലാണ്.ക്യാമറ നനയാതെ അവൻ കുട ബാഗിന്റെ മുകളിൽ സെറ്റ് ചെയ്ത്‌ വച്ചിരിക്കുകയാണ്.തല നനഞ്ഞാലും മച്ചാന് കാമറ നനയരുത്..വേണ്ട..എന്തെങ്കിലും പറഞ്ഞു വെറുപ്പിച്ചാൽ പിന്നെ അവൻ എന്റെ ഫോട്ടോ ഒന്നും എടുത്തു തന്നില്ലെങ്കിലോ..തല്ക്കാലം മഴ നനയുന്നതാണ് ബുദ്ധി..😉😝

അങ്ങനെ കോച്ചിപ്പിടിക്കുന്ന 3 ഡിഗ്രി തണുപ്പത്തു മഴയും നനഞ്ഞു ഞങ്ങൾ നടന്നു.കുറച്ചു നടന്നപ്പോൾ ഒരു sbiഎടിഎം ന്റെ മുൻപിലെത്തി. കുറച്ച സമയം അവിടെ കേറി നിക്കാം എന്ന് കരുതി.വെറുതെ അങ്ങനെ നിക്കുമ്പോളാണ് atm ന്റെ ബോർഡ് വായിക്കുന്നത്.."sbi atm... മല്ലിട്ടാൽ ബ്രാഞ്ച്, ടല്ലിട്ടാൽ..." ങേ🤔🤔ഇതെന്താ സംഭവം..മല്ലിട്ടാൽ ബ്രാഞ്ച് ടല്ലിറ്റാളോ..!!!!സുനിലിന്റെ മുഖഭാവം കണ്ടപ്പോ 1983 സിനിമയിൽ "ലൈൻ കമ്പിയിൽ നിന്ന് ഷോക്കേടിച്ചു ചാവുന്ന കാക്കയല്ലാതെ വയസ്സായി ചാവുന്ന കാക്കയൊക്കെ എവിടെ പോയാണോ ചാവുന്നേ" എന്ന് ചോദിച്ച ജേക്കബ് ഗ്രിഗറി യുടെ മുഖമാണോർമ്മ വന്നത്..ബുക്ക് ചെയ്തിരുന്ന ഹോട്ടലിലൊന്നു വിളിച്ച നോക്കാമെന്ന് കരുതി വിളിച്ചപ്പോൾ ചേട്ടന്റെ വക അടുത്ത ഡയലോഗ്.."നിങ്ങളിപ്പോൾ ടല്ലിട്ടാൽ എത്തിയിട്ടേ ഒള്ളു.അവിടുന്ന് ഒരു ടാക്സി പിടിച്ചു മല്ലിട്ടാൽ വരൂ..............പടച്ചോനെ മല്ലിട്ടാലോ... ആരോട് മല്ലിടാൻ... 🤔....ആകെ കൺഫ്യൂഷൻ..അപ്പോഴാണ് അഖിലിന് സംശയം...നമ്മളെന്തിനാ ടാല്ലിട്ടാലും മല്ലിട്ടലുമൊക്കെ പോകുന്നത്..നൈനിറ്റാൾ മാത്രം പോയാൽ പോരെ....എന്തായാലും അവിടുന്ന് ഒരു ടാക്സി പിടിച്ചു നേരെ ഹോട്ടലിലേക്ക്..പോണ വഴി വണ്ടിക്കാരനാണ് സംശയം മാറ്റിത്തന്നത്..അതായത് നൈനിറ്റാൾ ന്റെ 2 അറ്റങ്ങൾ... അതാണ് ഒന്ന് മല്ലിട്ടാൽ.. ഒന്ന് ടല്ലിട്ടാൽ..2 മിനിറ്റ് കൊണ്ട് ഹോട്ടലിലെത്തി..ഹോട്ടൽ നീലം രാജ്..കൊള്ളാം .വല്യ തരക്കേടില്ല..1800 രൂപ.സിംഗിൾ റൂം,2 ഡബിൾ കട്ടിൽ,ഹീറ്റർ,...4 പേർ.. അങ്ങനെ അതങ്ങുറപ്പിച്ചു.പക്ഷെ പിന്നെ മനസ്സിലായി..വില പേശിയിരുന്നെങ്കിൽ ഇതിലും നല്ല റൂം വേറെ കിട്ടിയേനെ..അങ്ങനെ ഫ്രഷ് ആയി ഒരു കാപ്പിയും കുടിച്‍ പതിയെ ഞങ്ങൾ പുറത്തിറങ്ങി.ആദ്യം അന്വേഷിച്ചത് നല്ലൊരു റെസ്റ്റോറന്റ് ആയിരുന്നു. തൊട്ടടുത്ത് കണ്ടാൽ വല്യ തരക്കേടില്ലന്നു തോന്നിക്കുന്ന മഹിമ റെസ്റ്റോറന്റ് ഇൽ കയറി നല്ല ഒന്നാന്തരം ചപ്പാത്തിയും ചിക്കൻ കറിയും കഴിച്ചു.നല്ല രുചിയുള്ള ഭക്ഷണം ആയതുകൊണ്ട് തന്നെ തിരിച്ചു പോരുന്നത് വരെ ഫുഡ് അവിടെ നിന്നായിരുന്നു കഴിച്ചത്.മഴ അപ്പോഴേക്കും നന്നായിട്ട് കുറഞ്ഞിരുന്നു.ഇനി നൈനിറ്റാലിന്റെ ഭംഗി യിലേക്ക്....ക്യാമറയും തൂക്കി നടക്കുന്ന നിശ്ചൽ ഫോട്ടോഗ്രാഫർ അഖിലിന്റെ കൂടെ ഞങ്ങളും നടന്നു....നൈനിറ്റാൾ ഒരുക്കി വച്ചിരുന്ന വിസ്മയക്കാഴ്ചകളിലേക്ക്....


1.നൈനി തടാകം

നൈനിറ്റാലിന്റെ ഹൃദയമാണ് നൈനി തടാകം..നൈനി എന്ന താൽ(തടാകം) സ്ഥിതി തെളിയുന്ന സ്ഥലമായത് കൊണ്ടാണ് ഇവിടം നൈനിറ്റാൾ എന്നറിയപ്പെടുന്നത്.നൈനിറ്റാലിന്റെ തുടക്കമായ ടല്ലിട്ടാൽ മുതൽ അങ്ങേയറ്റം മല്ലിട്ടാൽ വരെ നീണ്ടു കിടക്കുന്ന കിഡ്നി യുടെ രൂപത്തിലുള്ള മനോഹരമായ തടാകത്തിനു 1.4 km നീളവും 28 മീറ്റർ ആഴവും 42 മീറ്റർ വീതിയുമുണ്ട്. ചരിത്ര രേഖകൾ പറയുന്നതനുസരിച്ചു വർഷങ്ങൾക്ക് മുൻപ് ഉത്തരാഖണ്ഡിൽ നായാട്ടിനു വന്ന ബ്രിട്ടീഷ് ബിസിനസ് മാൻ ആയ പി.ബാരൻ ആണ് ഈ തടാകം ആദ്യമായി കണ്ടു പിടിച്ചത്.തടാകത്തിന്റെ ഒരറ്റത്ത് നൈനി ദേവിയുടെ അമ്പലവും അതിനോട് ചേർന്ന് തന്നെ ഒരു മസ്ജിദും മറു വശത്തായി ബ്രിട്ടീഷ് ശൈലിയിൽ പണികഴിപ്പിച്ച സെയിന്റ് ഫ്രാൻസിസ് പള്ളിയും സ്ഥിതിചെയ്യുന്നു.

അയർപത, ദ്യോപത,ഹന്ദി ബന്ദി, ചീന,അൽമ, ലരിയ കാന്ത, ഷേർ ക ദന്ത എന്നീ 7 മലനിരകൾക്ക് നടുവിലായിട്ടാണ് നൈനി തടാകം സ്ഥിതി ചെയ്യുന്നത്.എന്താണാവോ എല്ലാ മലകൾക്കും പെൺകുട്ടികളുടെ പേര് മാത്രമിടാൻ കാരണം....അനീഷ് , സുനീഷ്, വിനീഷ്... തുടങ്ങിയ എത്രയെത്ര കിടിലൻ പേരുകളുണ്ട്.... എന്നിട്ടാണ് ഹന്ദി ബന്ദി.. ഷേർ കാ ദന്താ എന്നൊക്കെ...
പുരാണ കഥകളിലും നൈനിറ്റാലിനു പ്രത്യേക സ്ഥാനമുണ്ട്..ഉത്തരാഖണ്ഡിലെ ഓരോ മൺ തരിക്കുമുണ്ടാവും പറയാൻ ഒരുപാട് പുരാണ രഹസ്യങ്ങൾ.തീയിൽ ചാടി ആത്മഹത്യ ചെയ്ത സതീ ദേവിയുടെ മൃതദേഹവുമായി ആകാശത്തൂടെ കുപിതനായി പാഞ്ഞു നടന്ന പരമശിവന്റെ നേർക്ക് വിഷ്ണു സുദർശന ചക്രം എറിയുകയും അതിന്റെ ഏറുകൊണ്ട സതീദേവിയുടെ മൃതദേഹം 64 കഷണങ്ങളായി ചിതറിത്തെറിച്ചു ഭൂമിയുടെ പല ഭാഗങ്ങളിലായി പതിച്ചു.ദേവിയുടെ നയനം വീണുണ്ടായ തടാകം ആയതിനാലാണത്രെ ഇവിടം നൈനിറ്റാൾ എന്നറിയപ്പെടാൻ കാരണം.

ചരിത്രവും പുരാണവും ഇങ്ങനൊക്കെ ആണെങ്കിലും ഇന്ന് ഇവിടുത്തെ ഒരുപറ്റം ജനങ്ങളുടെ ഉപജീവന മാർഗങ്ങൾ ഈ തടാകത്തെ ചുറ്റിപ്പറ്റി ആണ്.ഗൈഡുകൾ,തടാകത്തിനു നേരെ തുറക്കുന്ന ഹോട്ടലുകൾ,വാദകക്കാറുകൾ,ബൈക്കുകൾ,ബോട്ടിംഗ് തുടങ്ങിയവ അതിൽ ചിലതാണ്. പല തരത്തിലുള്ള ബോട്ടിംഗ് സൗകര്യങ്ങൾ ലഭ്യമാണ് ഇവിടെ.സാധാരണ വള്ളം,യാച്, പെഡൽ ബോട്ട് എന്നിങ്ങനെ...ഞങ്ങളും നടത്തി ചെറിയൊരു ബോട്ട് സവാരി.അര മണിക്കൂർ സമയത്തേക്ക് 210 രൂപ 4 പേർക്ക്. സന്ധ്യ മയങ്ങിത്തുടങ്ങുമ്പോളാണ് നൈനി വീണ്ടും സുന്ദരിയാകുന്നത്. തടാകത്തിന്റെ അരിക്കുകളിലൂടെ തൂക്കിയിട്ടിരിക്കുന്ന റാന്തൽ വിളക്കുകളുടെ പ്രകാശം തണുപ്പ് നിറഞ്ഞ തടാകത്തോട് കിന്നാരം പറയുന്നത് കണ്ട് കണ്ണുപൊത്തി ചിരിക്കുന്ന വെള്ളത്തുള്ളികളുടെ ഭംഗി ഒന്ന് വേറെ തന്നെ...

രാത്രി ഏറെ വൈകും വരെ ഞങ്ങൾ തടാകക്കാരയിൽ സംസാരിച്ചിരുന്നു..ആകാശത്തു നിറയെ നക്ഷത്രങ്ങൾ ...തണുത്ത കാറ്റ്...ചില്ലുവിളക്കിലെ പ്രകാശം തടാകത്തിലെ ജലതരംഗങ്ങളെ ഇക്കിളി കൂട്ടുന്നതും നോക്കി അങ്ങനെ വെറുതേയിരുന്നു..വിഷപ്പുക തുപ്പി ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളില്ല..ആളുകളുടെ ബഹളങ്ങളില്ല..ശ്വാസം മുട്ടിക്കുന്ന മലിനീകരണപ്പെട്ട വായുവില്ല...മനസിനെ കുളിരണിയിക്കുന്ന സുഖമുള്ള തണുപ്പും അലസമായി ഇടയ്ക്കിടെ വന്നു മറയുന്ന തണുത്ത കാറ്റും പ്രകൃതിയുടെ മൗന സംഗീതവും മാത്രമാണ് സന്ധ്യ മയങ്ങിയാൽ പിന്നെ കാണാനും കേൾക്കാനുമുള്ളത്...ആദ്യമൊക്കെ പതിയെപ്പതിയെ തൊട്ടുതലോടി നിന്നിരുന്ന തണുപ്പ് ശരീരത്തെ വലിഞ്ഞു മുറുക്കാൻ പാകത്തിന് ശക്തി പ്രാപിക്കുന്നതും വയറിനുള്ളിലിരുന്നു ആരോ കരച്ചിൽ തുടങ്ങിയതും അറിഞ്ഞപ്പോൾ മെല്ലെ ഞങ്ങൾ എഴുന്നേറ്റു....പിന്നെ നേരെ മഹിമ യിലേക്ക്.......

2. ഹിമാലയ ദർശൻ വ്യൂ പോയിന്റ്.

രാവിലെ 10 മണി ആയി പിറ്റേന്നു എണീക്കുമ്പോൾ.ഫ്രഷ് ആയി രാവിലെ നേരെ മഹിമയിലേക്ക് വീണ്ടും.ഫ്രഷ് എന്ന് പറഞ്ഞാൽ രാവിലെ കണ്ണാടിയുടെ മുൻപിൽ പോയി നിന്നൊന്നു ചിരിക്കും.അത്രേയുള്ളൂ..അതിൽകൂടുതലൊന്നും പറ്റില്ല..തണുപ്പത്രക്കുണ്ടേ..😜.ഒരു കാർ റെന്റിനെടുത്തു..6 സ്ഥലങ്ങൾ..3 മണിക്കൂർ...600 രൂപ... 6 പോയിന്റ് സിലെ ആദ്യത്തെ പോയിന്റ് ആണ് ഹിമാലയ ദർശൻ..നൈനിറ്റാൾ സിറ്റി യിൽ നിന്നും 5 km ദൂരെ ഒരു കുന്നിന്റെ മുകളിൽ ആണ് ഈ സ്ഥലം..ഇരുവശവും ഓക്ക് വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ വീതി കുറഞ്ഞ റോഡ് വളഞ്ഞു പുളഞ്ഞു മുകളിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു.വഴി നിറയെ മഞ്ഞു കട്ടകൾ ചിതറിക്കിടക്കുന്നു.അങ്ങനെ കുന്നിന്റെ നെറുകയിലെത്തി..അതിന്റെ മുകളിൽ വലിയൊരു കെട്ടിടം.അതിന്റെയും മുകളിലാണ് വ്യൂ പോയിന്റ്..ആഹാ..ദൂരെ പച്ചയുടുപ്പിട്ട കുന്നുകൾക്കപ്പുറം മഞ്ഞു പുതഞ്ഞു കിടക്കുന്ന ഹിമാലയൻ മലനിരകൾ....ഹിമവാനെ ആദ്യമായി കണ്ട അക്ഷയുടെ കണ്ണുകൾ ക്യാമറാമാൻ നിശ്ചലിന്റെ കാമറക്കണ്ണുകളെക്കാൾ വേഗത്തിൽ ചിമ്മിക്കൊണ്ടിരുന്നു...

3.നൈനി ലേയ്ക് വ്യൂ പോയിന്റ്.

ഹിമാലയ ദർശൻ കഴിഞ്ഞു കുന്നിന്റെ മറുഭാഗത്തുകൂടെ താഴേക്കിറങ്ങി വരുമ്പോഴാണ് ലേയ്ക് വ്യൂ പോയിന്റ്.ഈഗിൾസ് ഐ വ്യൂ പോയിന്റ് എന്നും ഇതറിയ പ്പെടുന്നു. കിഡ്നി ഷെയ്പ്പിലുള്ള നൈനി തടാകത്തിന്റെ മനോഹരമായ ദൂരക്കാഴ്ച്ച ഇവിടെ നിന്നാലാണ് ആസ്വദിക്കാൻ കഴിയുക.

4. ലവേഴ്‌സ് വ്യൂ പോയിന്റ് & സൂയിസൈഡ് പോയിന്റ്.

രണ്ടും രണ്ട് സ്ഥലങ്ങളാണെന്നാണ് ആദ്യം കരുതിയത്.പക്ഷെ രണ്ടും ഒന്ന് തന്നെ.എന്തായിരിക്കും ഒരു സ്ഥലത്തിന് വിപരീതാർത്ഥമുള്ള 2 പേരുകൾ വരാൻ കാരണം.ആവോ... എന്തായാലും സുയിസൈഡ് പോയിന്റ് എന്ന് പറയാൻ മാത്രമുള്ള ഭീകരതയൊന്നും ഇവിടില്ല.സൂയിസൈഡ് പോയിന്റ് കാണിക്കാൻ കൊണ്ടുവന്ന ചേട്ടനെ ഇടുക്കി യിൽ കൊണ്ട് പോയി പരുന്തും പാറ യോ വാഗമണ്ണിലെ സൂയിസൈഡ് പോയിന്റോ കാണിച്ചു കൊടുക്കണം..😉250 രൂപക്ക് 2 മണിക്കൂർ കുതിരസവാരി നടത്താനുള്ള അവസരവും ഉണ്ട് ഇവിടെ.സൂയിസൈഡ് പോയിന്റിലൂടെ അല്ല കേട്ടോ...അതിന്റെ മറു വശത്താണ്. പഴയ ഒരു കുതിരസവാരിയുടെ ഓർമ്മകൾ മനസ്സിൽ നിന്നും മായാത്തതുകൊണ്ട് ഞാനേതായാലും അതിനു താല്പര്യം കാണിച്ചില്ല.പണ്ടൊരിക്കൽ കാശ്മീർ പോയപ്പോൾ കുതിരസവാരി നടത്തി.കുതിര ഇങ്ങനെ പതിയെപ്പതിയെ നടക്കുന്നത് കണ്ടപ്പോ "ഇതൊരു കഴുതയാണല്ലോ" എന്നറിയാതൊന്നു പറഞ്ഞുപോയി.ഹോ ..അതിനു മനസിലായിട്ടോ എന്തോ..ഒരൊറ്റ കുനിയൽ...തലേം കുത്തി ദേ കെടക്കണ് താഴെ...അന്ന് തീരുമാനിച്ചതാ ഇനി ഇവരുമായൊരു കമ്പനി ഇല്ലാന്ന്...

5. ഖുർപതാൽ തടാകം.

അന്തരീക്ഷ വ്യത്യാ സങ്ങൾക്കാനുസരിച് ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുള്ള ആളാണ് ഈ കക്ഷി.മലമടക്കുകൾക്കിടയിലുള്ള ഒരു കൊച്ചു സ്വർഗമെന്നു വിശേഷിപ്പിക്കാം.നൈനിറ്റാളിൽ നിന്നും 12 km ദൂരത്തായി അധികം പ്രസിദ്ധമല്ലാത്ത ഒരു കൊച്ചു തടാകം..

6.ടിബറ്റൻ മാർക്കറ്റ്

6 പോയിന്റ് ലെ അവസാനത്തേത്...നൈനി ദേവി ക്ഷേത്രത്തിന്റെയും മസ്ജിദിന്റെയും ഇടയിലുള്ള ഒരു വലിയ മാർക്കറ്റ് ആണിത്.കുമാവോണി ഷാളുകളാണ് ഇവിടുത്തെ പ്രധാന വിൽപ്പന വസ്തു.മറ്റൊരു പ്രധാന ആകർഷണമാണ് ഇവിടുത്തെ മെഴുകുതിരികൾ...കുറഞ്ഞത് ഒരു 100 തരം മണങ്ങളുള്ള മെഴുകുതിരികൾ...ലാവണ്ടെർ മണമുള്ള ഒന്ന് ഞാനും വാങ്ങി..ടിബറ്റൻ മാർക്കറ്റിൽ വന്നിട്ട് എന്തായാലും ഒരു ടിബറ്റൻ ഫ്ലാഗ് കൂടി വാങ്ങാതെ പോകുന്നതെങ്ങനെ..ഞങ്ങളും വാങ്ങി ഓരോന്ന്..ഇന്ദിരാമ്മ ഭോജനാലയ് എന്ന പേരിൽ ഇന്ദിര ഗാന്ധിയുടെ പേരിലുള്ള ഒരു കടയുണ്ട് മാർക്കറ്റിൽ.2015 ൽ ഇത് ഉത്തരാഖണ്ഡ് മിനിസ്റ്റർ ഹരീഷ് റാവത്‌ തുടക്കമിട്ട കടയാണ്.. കുറഞ്ഞ നിരക്കിൽ സാധാരണക്കാരിലേക്കും നല്ല ഭക്ഷണം എത്തിക്കാൻ...25 രൂപയാണ് ഒരു ഊണിനു...

അങ്ങനെ മാർക്റ്റിലൊക്കെ കറങ്ങി തിരിഞ്ഞു വീണ്ടും നൈനിറ്റാളിലെത്തി.. മാൾ റോഡിലൂടെ വീണ്ടും കുറച്ചു സമയം കറങ്ങി അവസാനം 3 മണി കഴിഞ്ഞപ്പോഴേക്കും സ്റ്റാന്റിലെത്തി.റിട്ടേൺ ടിക്കറ്റ് എടുത്തിട്ടില്ലെന്നു അപ്പോഴാണ് ഓർത്തത്.അപ്പൊ തന്നെ അടുത്ത ബസ് ബുക്ക് ചെയ്തു ഡൽഹിക്ക്.....ഏകദേശം 4 മണിയോടെ ഞങ്ങൾ അവിടെ നിന്നും നൈനിറ്റാലിനോട് വിട പറഞ്ഞു..കണ്ടു മതിയായിരുന്നില്ല നൈനിയുടെ ഭംഗി..അതുകൊണ്ടു തന്നെ തിരിച്ചു പോകാൻ താത്പര്യവുമുണ്ടായിരുന്നില്ല....വീണ്ടും വരണം എന്ന് തന്നെ ആയിരുന്നു എല്ലാവരുടെയും മനസ്സിൽ...സീറോ ഡിഗ്രി തണുപ്പിലെ മനോഹരമായ ഓര്മകളെയും മനസിലിട്ട് താലോലിച്ചു കൊണ്ട്,വീണ്ടും വരണമെന്ന് തീരുമാനിച്ചു കൊണ്ട്...നൈനിറ്റാളിനു വിട....

Kollam beach
20/03/2020

Kollam beach

15/03/2020
15/03/2020

Trip to Yerkaud, Tamilnadu

Life meets dreams
14/03/2020

Life meets dreams

14/03/2020
14/03/2020

Address


Website

Alerts

Be the first to know and let us send you an email when ഞാൻ യാത്രികൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share