Desavartha

Desavartha ദേശവാര്‍ത്ത
Welcome to Desavartha page. We're dedicated to bringing you break

നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്ന സംഭവങ്ങള്‍ അറിയാന്‍ മറ്റുള്ളവര്‍ക്ക് കൂടി താല്പര്യമുണ്ട്. പ്രത്യേകിച്ചും പ്രവാസികളായ നമ്മുടെ ദേശക്കാര്‍ക്കും സമീപ ദേശക്കാര്‍ക്കും..... നിങ്ങളുടെ വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് [email protected] എന്ന മെയില്‍ അഡ്രസിലേക്ക് അയച്ചു തരുക. Mob : 9447716223 എന്ന നമ്പറിലും വാര്‍ത്ത അറിയിക്കാവുന്നതാണ്. അതോടൊപ്പം ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകള്‍ നിങ്ങളുടെ സുഹൃത്ത

ുക്കള്‍ക്കുവേണ്ടി ഷെയര്‍ ചെയ്യണമെന്നുകൂടി താല്പര്യപ്പെടുന്നു. ഈ ഗ്രൂപ്പിലെ ചില അംഗങ്ങളുടെ ശ്രദ്ധക്ക് പരസ്യ പോസ്റ്റുകള്‍ക്കും മറ്റുള്ളവരെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ക്കും, പ്രസ്താവനകള്‍ക്കും, പരാമര്‍ശങ്ങള്‍ക്കുമായി ഈ ഗ്രൂപ്പിനെ ഉപയോഗിക്കുന്നതിനോട് യാതൊരു യോജിപ്പുമില്ല.
മുകളിലെ വാടാസാപ്പ് നമ്പറിലോ ഇമെയിലിലോ ഫോണ്‍നമ്പര്‍ സഹിതം അയക്കാവുന്നതാണ്.
വാര്‍ത്തകള്‍ക്കൊപ്പം ചുരുങ്ങിയ ചിലവില്‍ പരസ്യം ചെയ്തു നല്‍കുന്നു.

സ്വകാര്യ ബസിനടിയില്‍പെട്ട് സ്‌ക്കൂട്ടര്‍ യാത്രികന് ദാരുണ അന്ത്യംചാലക്കുടി: സ്വകാര്യ ബസിനടിയിലേക്ക് വീണ സ്‌കൂട്ടര്‍ യാത്ര...
21/05/2024

സ്വകാര്യ ബസിനടിയില്‍പെട്ട് സ്‌ക്കൂട്ടര്‍ യാത്രികന് ദാരുണ അന്ത്യം
ചാലക്കുടി: സ്വകാര്യ ബസിനടിയിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കനകമല സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ ജേക്കബ്ബിന്റെ മകന്‍ ബിജു (46) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ചാലക്കുടി പഴയ ദേശീയപാതയില്‍ വ്യാപാരഭവന് സമീപത്തായിരുന്നു അപകടം. ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പെ മരണം സംഭവിച്ചിരുന്നു. മുന്‍സിപ്പല്‍ സ്റ്റാന്റില്‍ നിന്ന് മാളയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്കാണ് വീണത്. ചാലക്കുടി പോലീസ് മേല്‍ നടപടി സ്വീകരിച്ചു. ഭാര്യ: സിനി. മക്കള്‍: അയറിന്‍, അയറിയ, അയ്‌ലിന്‍. മാതാവ്: മേരി.

കലാപരിശീലന ക്യാമ്പ് സമാപിച്ചുകോടാലി: ഫാസ് പാഡിയും കേരള ലളിതകലാ അക്കാദമിയും ചേര്‍ന്ന് കോടാലി ജി.എല്‍.പി. സ്‌കൂളില്‍  കുട്...
20/05/2024

കലാപരിശീലന ക്യാമ്പ് സമാപിച്ചു
കോടാലി: ഫാസ് പാഡിയും കേരള ലളിതകലാ അക്കാദമിയും ചേര്‍ന്ന് കോടാലി ജി.എല്‍.പി. സ്‌കൂളില്‍ കുട്ടികള്‍ക്കായി നടത്തിയ മൂന്നു ദിവസത്തെ കലാപരിശീലന ക്യാമ്പ് സമാപിച്ചു. ക്യാമ്പില്‍ പങ്കെടുത്ത നൂറോളം കുട്ടികള്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാസ് പ്രസിഡന്റ് ടി.കെ. ലാലന്‍ അധ്യക്ഷനായി. ചിത്രകാരി പ്രിയ ഷിജു, ജന. സെക്രട്ടറി വി.കെ. കാസിം, ടി. ബാലക്ഷ്ണ മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ വരച്ച ചിത്രങ്ങളുടേയും ക്രാഫ്റ്റ് വര്‍ക്കുകളുടേയും പ്രദര്‍ശനവും ഉണ്ടായി.

ചിത്രകലാ പരിശീലന ക്യാമ്പിന് തുടക്കംകോടാലി: ഫാസ് പാഡി കേരള ലളിതകലാ അക്കാദമിയുമായി സഹകരിച്ച് കുട്ടികള്‍ക്കായി നടത്തുന്ന മൂ...
17/05/2024

ചിത്രകലാ പരിശീലന ക്യാമ്പിന് തുടക്കം
കോടാലി: ഫാസ് പാഡി കേരള ലളിതകലാ അക്കാദമിയുമായി സഹകരിച്ച് കുട്ടികള്‍ക്കായി നടത്തുന്ന മൂന്ന് ദിവസത്തെ ചിത്രകലാ പരിശീലന ക്യാമ്പിന് കോടാലി ജി.എല്‍.പി.സ്‌കൂളില്‍ തുടക്കമായി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളികൃഷ്ണന്‍ യോഗത്തില്‍ അധ്യക്ഷനായി. വി.കെ. കാസിം, ടി.കെ.ലാലന്‍, ബാലകൃഷ്ണ മേനോന്‍, സില്‍ജ ശിവരാമന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പെയിന്റിംഗ് രചന പഠനത്തിനായി നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

15/05/2024
01/03/2024

ദുരന്തനിവാരണ സേന ടി.ഡി.ആര്‍.എഫ്. കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന താലൂക്ക് ദുരന്തനിവാരണ സേന ടി ഡിആര്‍എഫ് കോഴിക്കോട് ജില്ലയില്‍ സജീവ പ്രവര്‍ത്തന രംഗത്തേക്ക്. ടി.ഡി.ആര്‍. എഫ്. പതാക ജില്ലാ കോഡിനേറ്ററായി തെരഞ്ഞെടുത്ത മഠത്തില്‍ അബ്ദുല്‍ അസീസ് ഏറ്റുവാങ്ങി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 140 വളണ്ടിയര്‍മാരാണ് ഇനി കര്‍മ രംഗത്ത് സജീവമാവുക. എ.സി.പി. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ടി.ഡി.ആര്‍. എഫ്. ചീഫ് കോഡിനേറ്റര്‍ ഉമറലി ശിഹാബ് അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി കളക്ടര്‍ എസ്. സജിദ് വളണ്ടിയര്‍മാര്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സേനയുടെ ഫൗണ്ടറും ചീഫ് കോഡിനേറ്ററുമായ ഉമറലിശിഹാബിനെ അഡീഷണല്‍ പോലീസ് സുപ്രണ്ടും ടി.ഡി.ആര്‍.എഫ്. രക്ഷാധികാരിയുമായ കെ. അഷ്‌റഫ് ചടങ്ങില്‍ ആദരിച്ചു. ഷവലിയാര്‍ സി.ഇ. ചാക്കുണ്ണി. ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുല്‍ കരീം, റെയില്‍വേ ജനമൈത്രീ പോലീസ് ഓഫീസര്‍ സുമി, കുന്നമംഗലം പഞ്ചായത്ത് മെമ്പര്‍ സമീറ, റിട്ട. സുബൈദാര്‍ മേജര്‍ വീരാന്‍കുട്ടി, ട്രൈനര്‍ മുഹമ്മദ് മുണ്ടമ്പ്ര, അല്‍ജമാല്‍ നാസര്‍, സലീം കൊമ്മേരി, ആഷിക് താനൂര്‍, മുനീര്‍ പരപ്പനങ്ങാടി, ലത്തീഫ് ചേലേമ്പ്ര, മുഹമ്മദ് കുട്ടി പുളിക്കല്‍ ഹാരിസ്, സലിം കൊമ്മേരി, നൗഷാദ് നല്ലളം, മിര്‍ഷാദ് ഒളവണ്ണ എന്നിവര്‍ പ്രസംഗിച്ചു.

85-ാമത് കനകമല കുരിശുമുടി തീര്‍ത്ഥാടനം; ഒരുക്കങ്ങള്‍ വിലയിരുത്തികനകമല: 85-ാമത് കനകമല കുരിശുമുടി തീര്‍ത്ഥാടത്തിന്റെ ഒരുക്ക...
03/02/2024

85-ാമത് കനകമല കുരിശുമുടി തീര്‍ത്ഥാടനം; ഒരുക്കങ്ങള്‍ വിലയിരുത്തി
കനകമല: 85-ാമത് കനകമല കുരിശുമുടി തീര്‍ത്ഥാടത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി യോഗം നടത്തി. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് അധ്യക്ഷനായി. ഫാ. വിത്സന്‍ ഈരത്തറ ആമുഖ പ്രസംഗം നടത്തി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍് വേണു കണ്ഠരുമത്തില്‍, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, ചട്ടിക്കുളം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റെയിഞ്ച് ഓഫീസര്‍ ജോബിന്‍ ജോസഫ്, കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐശ്വര്യ സി., ചാലക്കുടി ആര്‍.ടി.ഒ. സാന്‍ജോ വര്‍ഗീസ്, കൊടകര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അന്ത്‌റോ പി.ബി., ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ എം.കെ. വിജയന്‍, ഇറിഗേഷന്‍ ഡിപ്പാര്‍ട്ടമെന്റ് എഞ്ചിനിയര്‍ എ.ഐ. റീന ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ബിജു ആന്റണി, പി.ഡബ്ല്യൂ.ഡി. അസി. എഞ്ചിനിയര്‍ ഷീന ജോസഫ്, വില്ലേജ് ഓഫീസര്‍മാരായ സരിതാ റാണി, ടി.പി. ശോഭ, കൊടകര പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നെല്ലിശ്ശേരി, 7-ാം വാര്‍ഡ് മെമ്പര്‍ സജിനി സന്തോഷ്, എട്ടാം വാര്‍ഡ് മെമ്പര്‍ ഷീബ ജോഷി, തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ് കല്ലേലി, ജനറല്‍ കണ്‍വീനര്‍ തോമസ് കുറ്റിക്കാടന്‍, അസി. വികാരി ഫ്രാന്‍സിസ് പാറയ്ക്ക, കൈക്കാരന്‍മാരായ ആന്റു കരിയാട്ടി, ജോസ് വെട്ടുമനിക്കല്‍, ഷിജു പഴേടത്ത്പറമ്പില്‍, ലിജോ ചാതേലി, കേന്ദ്ര സമിതി പ്രസിഡന്റ് ജോയ് കുയിലാടന്‍, പി.ആര്‍.ഒ. ബിജു ചുള്ളി എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.

13/01/2024

അമ്പുതിരുനാള്‍ ആഘോഷിക്കുന്ന കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി ദീപാലങ്കാരപ്രഭയില്

കാടുകുറ്റിയില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടംചാലക്കുടി: കാടുകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന Haya സ...
13/01/2024

കാടുകുറ്റിയില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
ചാലക്കുടി: കാടുകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന Haya സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. രാവിലെ അറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോപ്പിന്റെ സീലിംഗ്, വയറിങ്, ലൈറ്റുകള്‍, ഫാന്‍, പച്ചക്കറികള്‍, പച്ചക്കറി റാക്കുകള്‍, എന്നിവ തീപിടുത്തത്തില്‍ നശിച്ചു. ഷോപ്പിനകത്തുള്ള ഭൂരിഭാഗം വസ്തുക്കളും തീയും പുകയുമേറ്റ് ഉപയോഗശൂന്യമായിട്ടുണ്ട്. തീപിടുത്തമുണ്ടായ ഉടനെ സമീപത്തുണ്ടായിരുന്നയാള്‍ തീ കെടുത്താന്‍ ശ്രമിച്ചത് വലിയ തീപിടുത്തം ഒഴിവാക്കുന്നതിന് സഹായിച്ചു. സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ ചായക്കടയില്‍ രാവിലെ ചായകുടിക്കാന്‍ എത്തിയവരും തീയണക്കാന്‍ ശ്രമിച്ചു. നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് തീ കൂടുതല്‍ പടരാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാരണം വ്യക്തമല്ലെന്ന് അഗ്നരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാലക്കുടി നിലയത്തില്‍ നിന്നുള്ള സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.ഒ. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അജയന്‍, അനില്‍ മോഹന്‍, രജീഷ് വി.ആര്‍. അതുല്‍ എസ്. എന്നിവരടങ്ങിയ സേനാഗങ്ങളാണ് തീ പൂര്‍ണമായും അണച്ചത്. കാടുകുറ്റി സ്വദേശി ബെന്‍ഡിക്ട് സിമേതിയുടെ ഉടമസ്ഥതയില്‍ ഉള്ള നാല് നില കെട്ടിടത്തിന്റെ താഴെ നിലയില്‍ അഞ്ച് പേര്‍ ചേര്‍ന്ന് HAYA സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.

13/01/2024

കലിക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ജനുവരി 15,16,17,18,19 തിയ്യതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

10/01/2024

കിഴക്കിന്റെ നർബോനയെന്ന് അറിയപ്പെടുന്ന കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫൊറാന ദേവാലയത്തിൽ ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വി. സെബാസ്ത്യനോസ് സഹദായുടെ 105-ാംമത് അമ്പുതിരുനാൾ 2024 ജനുവരി 11,12,13,14,15 തീയ്യതികളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

10/01/2024

മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വി.സെബസ്ത്യാനോസിന്റെ മധ്യസ്ഥ തിരുനാൾ 2024 ജനുവരി 12, 13, 14, 15 ദിവസങ്ങളിൽ മുൻ വർഷങ്ങളിലേതിലും ഗംഭീരമായി നടത്തുന്നവെന്നും ആ ദിവസങ്ങളിലെല്ലാം എല്ലാവരും എത്തിച്ചേരണമെന്നും അഭ്യർത്ഥിച്ച് വികാരി ഫാ. ഡോ. പോൾ വെള്ളറയ്ക്കൽ, കൈക്കാരൻ ജോസ് പഞ്ഞിക്കാരൻ, ജോയിന്റ് കൺവീനർ രാജേഷ് മേനോത്ത്, ഫൈനാസ് പോൾസൻ വടക്കുമ്പാടൻ, പബ്ലീസിറ്റി കൺവീനർ ജീസ്മോൻ കുളങ്ങര എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Address

Kodakara
Chalakudi
680684

Opening Hours

Monday 10am - 8pm
Tuesday 10am - 8pm
Wednesday 10am - 8pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 8pm

Website

Alerts

Be the first to know and let us send you an email when Desavartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Desavartha:

Videos

Share


Other News & Media Websites in Chalakudi

Show All