18/09/2023
എൽ.ജെ.ഡിയെ അവഗണിക്കരുത്;മന്ത്രി സ്ഥാനം വേണം: ജില്ലാ കൗൺസിൽ
മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രി സ്ഥാനവും ലോകസഭാ തെരഞ്ഞെടുപ്പിൽ സീറ്റും വേണമെന്ന് പ്രമേയത്തിലൂടെ എൽ.ജെ.ഡി.തൃശൂർ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ചവരാണ് സോഷ്യലിസ്റ്റ് നേതാക്കൾ. മുന്നണിയിലെ ആദ്യ കൺവീനർമാർ സോഷ്യലിസ്റ്റ് നേതാക്കളായ എം.പി.വീരേന്ദ്രകുമാറും പി.വിശ്വ ഭംരനും മായിരുന്നു.പ്രമേയത്തിൽ പറഞ്ഞു.
ഇടകാലത്ത് രാഷ്ട്രീയ കാരണങ്ങളാൽ എൽ.ഡി.എഫ്.ൽ നിന്ന് പാർട്ടി മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. C. P. Iഅടക്കമുള്ള മുന്നണിയിലെ എല്ലാ കക്ഷികളും ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടി വന്നിട്ടുണ്ട്.
എൽ.ജെ.ഡി.ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി വീണ്ടും എത്തിയത് നിരവധി തവണ സി.പി.എം.നേതൃത്വവും മുന്നണിയിലെ മറ്റ് കക്ഷികളുടെ അഭ്യർത്ഥനയാലും പ്രത്യയശാസ്ത്രപരമായി ഇടത് പക്ഷ രാഷ്ട്രീയത്തോടുള്ള അഭിമുഖ്യവും കൂടിയാണ്.
മുന്നണിയിലെ എല്ലാ കക്ഷികൾക്കും മന്ത്രി സ്ഥാനം നല്കിയപ്പോൾ എൽ.ജെ.ഡിയ്ക്ക് മാത്രം ലഭിക്കാത്തത് പ്രവർത്തകരിൽ അസംതൃപ്തിയുണ്ടാക്കുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു. ആയതിനാൽ മന്ത്രിസഭാപുന:സംഘടനയിൽ പാർട്ടിയ്ക്ക് മന്ത്രി സ്ഥാനം നല്കണമെന്ന് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
ഇന്ത്യ മുന്നണിയ്ക്ക് നേതൃത്വം നല്കുന്നവരാണ് സോഷ്യലിസ്റ്റുകൾ വർഗീയതയ്ക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ലല്ലു പ്രസാദ് യാദവടക്കമുള്ള നേതാക്കൾ നേതൃത്വം നല്കുന്ന രാഷ്ട്രീയത്തിൻ്റെ ഭാഗമായ് എൽ.ജെ.ഡി.മാറുകയാണ്. ലോകസഭാ ചരിത്രം പരിശോധിക്കുമ്പോൾ സോഷ്യലിസ്റ്റുകൾ മത്സരിക്കാത്ത കേരളത്തിലെ ഏക തെരഞ്ഞെടുപ്പ് കഴിഞ്ഞ ലോക സഭയായിരുന്നു. വരുന്ന ലോക സഭ തെരഞ്ഞെടുപ്പിൽ എൽ.ജെ.ഡി.യ്ക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണം. ബോർഡ് കോർപ്പറേഷനുകളിലും പാർട്ടി തുടർച്ചയായി അവഗണിക്കപ്പെടുന്നത് അതീവ വേദനയുണ്ടാക്കുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു.
ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ്.പ്രസിഡണ്ട്.എം.കെ.പ്രേംനാഥ് (മുൻ . എം.എൽ.എ. ) ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ഭാസ്ക്കരൻ മുഖ്യപ്രഭാഷണം നടത്തി. വിൻസൻ്റെ പുത്തൂർ രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചു.സംസ്ഥാന കൗൺസിൽ അംഗം കെ.സി.വർഗീസ് പിൻതാങ്ങി.
സെപ്.30നുള്ളിൽ നി. മണ്ഡലതല കൗൺസിലുകൾ ചേരും.
പാർലിമെൻ്റ് ബോർഡ് അംഗം ജെയ്സൺ മാണി, അജി ഫ്രാൻസിസ്, പി.ഐ.സൈമൺ മാസ്റ്റർ, അഡ്വ.പ്രിൻസ് ജോർജ്,റഹിം വീട്ടി പറമ്പിൽ, മോഹനൻ അന്തിക്കാട്, റോബർട്ട് ഫ്രാൻസിസ്, ജീജ പി.രാഘവൻ, ഷോബിൻ തോമസ്, ഡേവീസ് വില്ലSത്തുകാരൻ, സി ബി.കെ.തോമസ്,ഷംസുദ്ധീൻ മരയ്ക്കാർ, ജോർജ് കെ.തോമസ്,അഡ്വ.പാപ്പച്ചൻ വാഴപ്പിള്ളി, ജോഷിമംഗലശ്ശേരി, ഗോകുൽ വേ തോടി തുടങ്ങിയവർ പ്രസംഗിച്ചു.