The Tape - Malayalam

The Tape - Malayalam Pan Indian news and entertainment online channel.

ജീവിതത്തിൽ എല്ലാവർക്കും ഒരു പ്രിയപ്പെട്ട അധ്യാപികയോ, അധ്യാപികനോ ഉണ്ടാകാം. പല രീതിയിലായിരിക്കും അവർ ഓരോരുത്തരുടെയും ജീവിത...
05/09/2024

ജീവിതത്തിൽ എല്ലാവർക്കും ഒരു പ്രിയപ്പെട്ട അധ്യാപികയോ, അധ്യാപികനോ ഉണ്ടാകാം. പല രീതിയിലായിരിക്കും അവർ ഓരോരുത്തരുടെയും ജീവിതത്തെ സ്വാധീനിച്ചിരിക്കുന്നത്. പലർക്കും ജീവിതത്തിന് പുതിയ ഒരു വഴിത്തിരിവ് തന്നാവരായിരിക്കാം ആ അധ്യാപികനോ അധ്യാപികയോ. ഇന്ത്യയിൽ സെപ്റ്റംബർ 5നാണ് അധ്യാപിക ദിനം ആചരിക്കുന്നത്.

29/08/2024
ഹിന്ദുമത വിശ്വാസികൾക്കിടയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ശ്രീകൃഷ്ണജയന്തി. വിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ്റെ ജന...
26/08/2024

ഹിന്ദുമത വിശ്വാസികൾക്കിടയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ശ്രീകൃഷ്ണജയന്തി. വിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ്റെ ജനനത്തെ അനുസ്മരിക്കുന്ന ഒരു പ്രധാന ഹിന്ദു ഉത്സവമാണിത്. അനുകമ്പയുടെയും സംരക്ഷണത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രതീകമാണ് ഭഗവാൻ കൃഷ്ണൻ. അതിനാൽ ആരാധിക്കപ്പെടുന്ന ദേവതകളിൽ ഒരാളാണ് കൃഷ്ണൻ.

നന്മ നശിച്ച ലോകത്ത് ധർമം പുനസ്ഥാപിക്കൻ മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതാരമെടുത്തു എന്നാണ് പുരാണങ്ങളും ഗ്രന്ഥങ്ങളും പറയുന്നത്. വിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ ദേവകിയുടെയും വസുദേവിൻ്റെയും പുത്രനായാണ് പിറവിയെടുത്തത്. ദൈവികത, സ്നേഹം, നീതി എന്നിവയുടെ പ്രതീകമായിട്ടാണ് ആളുകൾ കൃഷ്ണനെ കാണുന്നത്.

ശ്രീകൃഷ്ണൻ്റെ ജനനത്തെ അടയാളപ്പെടുത്തുന്ന ശ്രീകൃഷ്ണജയന്തി ഈ വർഷം ഓഗസ്റ്റ് 26 തിങ്കളാഴ്ചയാണ് കൊണ്ടാടുന്നത്. ഇത്
കൃഷ്ണൻ്റെ 5251മത് ജന്മദിനമാണെന്നാണ് വിശ്വാസം. ദ്വാപര യുഗത്തിൽ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയിൽ രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണൻ ജനിച്ചത്. കേരളമടക്കമുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തമായ പേരുകളിലാണ് ഈ ദിവസം അറിയപ്പെടുന്നത്. അതിനാൽ തന്നെ ആഘോഷങ്ങളിൽ വ്യത്യസ്തതയുണ്ട്.

കൃഷ്ണ ജന്മാഷ്ടമി, ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി എന്നീ പേരുകളിലാണ് ഈ ദിവസം രാജ്യത്ത് പലയിടത്തും അറിയപ്പെടുന്നത്. കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഗുജറാത്തിൽ സതം അത്തം എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ ജന്മാഷ്ടമി ഒരു ശുഭ മുഹൂർത്തമാണ്. കേരളത്തിൽ രോഹിണി നക്ഷത്രം വരുന്ന ദിവസം ജന്മാഷ്ടമി ആഘോഷിക്കുമ്പോൾ മറ്റിടങ്ങളിൽ അഷ്ടമി വരുന്ന ദിവസമാണ് ആചരിക്കുന്നത്.

ഇന്ന് രക്ഷാബന്ധൻ മഹോത്സവം. ഹൈന്ദവ വിശ്വാസികൾ പവിത്രവും പാവനവുമായാണ് രക്ഷാബന്ധൻ മഹോത്സവം കൊണ്ടാടുന്നത്. ശ്രാവണമാസത്തിലെ പ...
19/08/2024

ഇന്ന് രക്ഷാബന്ധൻ മഹോത്സവം. ഹൈന്ദവ വിശ്വാസികൾ പവിത്രവും പാവനവുമായാണ് രക്ഷാബന്ധൻ മഹോത്സവം കൊണ്ടാടുന്നത്. ശ്രാവണമാസത്തിലെ പൗര്‍ണമി നാളിലാണ് രക്ഷാബന്ധൻ മഹോത്സവം ആചരിക്കുന്നത്. സമൂഹത്തിന് മഹത്തായ സഹോദരി-സഹോദര ബന്ധം എന്ന സന്ദേശമാണ് രക്ഷാബന്ധൻ മഹോത്സവം നൽകുന്നത്.

വരലക്ഷ്മി വ്രതം 2024വരലക്ഷ്മി വ്രതം തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വളരെ...
16/08/2024

വരലക്ഷ്മി വ്രതം 2024
വരലക്ഷ്മി വ്രതം തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വളരെ പ്രചാരമുള്ള ഒരു ഉത്സവമാണ്. വെള്ളിയാഴ്ച ശ്രാവണ (ജൂലൈ-ഓഗസ്റ്റ്) ശുക്ല പക്ഷത്തിലാണ് ഇത് ആചരിക്കുന്നത് . ഈ വർഷം വരലക്ഷ്മി വ്രതം 2024 ഓഗസ്റ്റ് 16 ന് ആഘോഷിക്കും

സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദേവതയായ വരലക്ഷ്മിയെ ആരാധിക്കുന്നതിനുള്ള ഒരു പ്രധാന ദിവസമാണ് വരലക്ഷ്മി പൂജ. മഹാവിഷ്ണുവിൻ്റെ പത്നി എന്ന നിലയിൽ മഹാലക്ഷ്മിയുടെ ഒരു രൂപമാണ് വരലക്ഷ്മി. ക്ഷീര സാഗർ എന്നറിയപ്പെടുന്ന ക്ഷീരസമുദ്രത്തിൽ നിന്ന് അവൾ ഉയർന്നുവന്നതായി പറയപ്പെടുന്നു, അതേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ക്ഷീരസമുദ്രത്തോട് സാമ്യമുള്ള നിറത്തിലാണ് അവളെ ചിത്രീകരിച്ചിരിക്കുന്നത്. വരലക്ഷ്മി വരം നൽകുകയും തൻ്റെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാലാണ് അവളെ വര + ലക്ഷ്മി എന്ന് വിളിക്കുന്നത്, അതായത് 'വരങ്ങൾ നൽകുന്ന ലക്ഷ്മി ദേവി'.

Independence day 2024: അഭിമാനത്തോടെ, ഹൃദയംനിറഞ്ഞ് ആശംസിക്കാം ഈ സ്വാതന്ത്ര്യ ദിനം78മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്...
15/08/2024

Independence day 2024: അഭിമാനത്തോടെ, ഹൃദയംനിറഞ്ഞ് ആശംസിക്കാം ഈ സ്വാതന്ത്ര്യ ദിനം

78മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ബ്രിട്ടീഷ് അടിമത്തം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസം. 1947 ആ​ഗസ്റ്റ് 15 ന് ആണ് ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായത്. അതിന്റെ ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.

രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. അഭിമാനം തുളുമ്പുന്ന നിമിഷം. ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്ന ഈ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസ നേരാം...

ഹിരോഷിമയും നാഗസാക്കിയും പഠിപ്പിച്ചത്....ഇനി ഒരു യുദ്ധം വേണ്ട...യുദ്ധങ്ങളും അതിക്രമങ്ങളും ലോകത്ത് ഇന്നും തുടരുന്ന ഒരു കാല...
06/08/2024

ഹിരോഷിമയും നാഗസാക്കിയും പഠിപ്പിച്ചത്....ഇനി ഒരു യുദ്ധം വേണ്ട...

യുദ്ധങ്ങളും അതിക്രമങ്ങളും ലോകത്ത് ഇന്നും തുടരുന്ന ഒരു കാലഘട്ടത്തിലാണ് നാം എത്തി നില്‍ക്കുന്നത്. സമ്പത്തിനും അധികാരത്തിനും വേണ്ടി മനുഷ്യന്‍ അവന്റെ സഹ ജീവികളെ തന്നെ കൊന്ന് തള്ളുന്ന കാഴ്ച.

ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ചത് നാം മറന്നിട്ടില്ല. പുരാണ കഥകളില്‍ യുദ്ധങ്ങള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. അത് പിന്നീടും തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. രണ്ട് ലോകമഹായുദ്ധങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും നാം അനുഭവിച്ചു. ആണവായുധ പ്രയോഗത്തിന്റെ ഇരകളായി ഇന്നും ജനിച്ച് വീഴുന്ന കുട്ടികളില്‍ ജനിതക വ്യതിയാനം കാണുന്നത് വിഷമകരമായ കാഴ്ചയാണ്. ഇനി ഒരു മഹായുദ്ധം ഉണ്ടാകരുത് എന്ന് നമുക്ക് പ്രത്യാശിക്കാം.

നെഞ്ചുലയ്ക്കുന്ന മുണ്ടക്കൈ...വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടൽ; തകർന്നടിഞ്ഞ വീടുകൾ, ഗതിമാറി ഒഴുകുന്ന പുഴ..വയനാടിനെ നടുക്കിയ...
31/07/2024

നെഞ്ചുലയ്ക്കുന്ന മുണ്ടക്കൈ...

വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടൽ; തകർന്നടിഞ്ഞ വീടുകൾ, ഗതിമാറി ഒഴുകുന്ന പുഴ..

വയനാടിനെ നടുക്കിയ വൻ‌ ഉരുൾപൊട്ടലിന്റെ ‍ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ കനത്ത ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് അന്താരാഷ്ട്ര കടുവ ദിനം ആചരിക്കുന്നത്?കടുവ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അന്താരാഷ്ട്ര കട...
29/07/2024

എന്തുകൊണ്ടാണ് അന്താരാഷ്ട്ര കടുവ ദിനം ആചരിക്കുന്നത്?

കടുവ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അന്താരാഷ്ട്ര കടുവ ദിനം എല്ലാ വര്‍ഷവും ജൂലൈ 29 ന് ആഘോഷിക്കുന്നു. ആവാസ വ്യവസ്ഥയുടെ ആരോഗ്യവും വൈവിധ്യവും നില നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മൃഗമാണ് കടുവ. മറ്റു മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുന്ന കടുവ ഭക്ഷണ ശൃംഖലയില്‍ പ്രധാനിയാണ്.

കാട്ടിലെ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന കടുവകള്‍ സസ്യഭുക്കുകളുടെയും സസ്യ ജാലങ്ങളുടേയും സന്തുലിതാവസ്ഥ അവ നിലനിര്‍ത്തുന്നു. എന്നാല്‍ ആവാസവ്യവസ്ഥയുടെ നാശം, വേട്ടയാടല്‍, കടുവയുടെ ശരീരഭാഗങ്ങളുടെ അനധികൃതമായി വ്യാപാരം, മരം മുറിക്കല്‍ തുടങ്ങിയവ കാരണം കടുവകളുടെ എണ്ണം കുറയുന്നു.

ജീവികളുടെ ആഹാരശൃംഖലയിലെ ഏറ്റവും ഉയർന്ന അംഗമാണ്‌ കടുവ. കാട്‌ അടക്കിവാഴും വിധം വാസ സ്ഥലങ്ങളിൽ അധീനപ്രദേശപരിധി (Territory) നിലനിർത്തി റോന്തു ചുറ്റുന്ന സ്വഭാവം കടുവക്കുണ്ട്‌. ആൺകടുവകളുടെ അധീനപ്രദേശം 70 മുതൽ 100 ചതുരശ്രകിലോമീറ്റർ വരെ വരും. പെൺകടുവകൾ 25 ചതുരശ്രകിലോമീറ്ററാണ്‌ അടക്കി വാഴുക. ഒരു ആൺകടുവയുടെ പരിധിയിൽ പല പെൺകടുവകൾ കാണുമെങ്കിലും, മറ്റൊരു ആൺകടുവയെ സ്വന്തം പരിധിയിൽ കാണുന്നത്‌ അവ തമ്മിലുള്ള പോരാട്ടത്തിലും മിക്കവാറും ഒരു കടുവയുടെ അന്ത്യത്തിലുമായിരിക്കും അവസാനിക്കുക. ഒരു കടുവയ്ക്കു തന്നെ ഇത്ര വലിയ ഒരു പരിധി ആവശ്യമുള്ളതിനാൽ വനനശീകരണം ഈ മൃഗങ്ങളെ വളരെ ഗുരുതരമായി ബാധിക്കുന്നു.

വംശനാശം നേരിടുന്ന മൃഗമാണ് കടുവകള്‍. അതിനാല്‍, കടുവ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്, അന്താരാഷ്ട്ര കടുവ ദിനം അല്ലെങ്കില്‍ ആഗോള കടുവ ദിനം എല്ലാ വര്‍ഷവും ജൂലൈ 29 ന് ആഘോഷിക്കപ്പെടുന്നു.

ഇന്ത്യയിൽ കടുവ സം‌രക്ഷണാർത്ഥം സ്ഥാപിതമായ ആദ്യത്തെ ദേശീയോദ്യാനം ജിം കോർബറ്റ് ദേശീയോദ്യാനമാണ്‌ (ഇന്ത്യയിൽ ജനിച്ച ഇംഗ്ലീഷുകാരനായ മൃഗസം‌രക്ഷകപ്രവർത്തകനായ എഡ്വേർഡ് ജിം കോർബറ്റിന്റെ പേരിലാണ് ഇതറിയപ്പെടുന്നത്.

കാർഗിൽ വിജയ് ദിവസ് 2024: ഈ ദിവസത്തെ ചരിത്രപരമായ പ്രാധാന്യംഓപ്പറേഷൻ വിജയിൻ്റെ ഭാഗമായ സൈനികരുടെ അഭിമാനവും വീര്യവും പുനരുജ്...
26/07/2024

കാർഗിൽ വിജയ് ദിവസ് 2024: ഈ ദിവസത്തെ ചരിത്രപരമായ പ്രാധാന്യം

ഓപ്പറേഷൻ വിജയിൻ്റെ ഭാഗമായ സൈനികരുടെ അഭിമാനവും വീര്യവും പുനരുജ്ജീവിപ്പിക്കാൻ ജൂലൈ 26 ന് കാർഗിൽ ദിവസ് ആഘോഷിക്കുന്നു . 1999 ജൂലായ് 26-ന് പാക്കിസ്ഥാൻ സൈന്യം കൈവശപ്പെടുത്തിയ പർവതനിരകൾ പിടിച്ചടക്കുന്നതിൽ ഇന്ത്യൻ സൈനികരുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഈ ദിനം ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്നു. കാർഗിൽ യുദ്ധം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ലഡാക്കിലെ കാർഗിലിൽ 60 ദിവസത്തോളം ഈ സായുധ പോരാട്ടം നീണ്ടുനിന്നു. ഈ യുദ്ധത്തിൽ രാജ്യത്തിന് 500 ലധികം സൈനികരെ നഷ്ടപ്പെട്ടു.

എല്ലാ വർഷവും ഈ ദിവസം പാകിസ്ഥാൻ ആരംഭിച്ച യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള അവസരമാണ്.

വീരഗാഥ ഓർമ്മിക്കുന്നു: കാർഗിൽ വിജയ് ദിവസ് ചരിത്രം
കാർഗിൽ യുദ്ധത്തിൽ, ടൈഗർ ഹില്ലും LOC യുടെ (നിയന്ത്രണരേഖ) ഇന്ത്യൻ ഭാഗത്തുള്ള മറ്റ് പോസ്റ്റുകളും അനധികൃതമായി പിടിച്ചടക്കിയ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യൻ സൈന്യം വിജയകരമായി പുറത്താക്കി. ഓപ്പറേഷൻ വിജയ് എന്ന നടപടിയിലൂടെയാണ് ഇന്ത്യൻ സർക്കാർ പ്രതികരിച്ചത്. 200,000 ഇന്ത്യൻ സൈനികരുടെ അണിനിരത്തലായിരുന്നു അത്. 1999 ജൂലൈ 26 ന് പാകിസ്ഥാൻ സൈനികരെ അവരുടെ അധിനിവേശ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതോടെ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. ഇന്ത്യൻ ചരിത്രത്തിൽ ഈ ദിവസം കാർഗിൽ വിജയ് ദിവസ് ആയി അടയാളപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയുടെ ചരിത്രത്തിൽ ഈ ദിനത്തിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും ധൈര്യത്തെയും അചഞ്ചലമായ സമർപ്പണത്തെയും അഭിവാദ്യം ചെയ്യാനും ഓർമ്മിക്കാനും എല്ലാ പൗരന്മാർക്കും ഇത് അവസരമാണ്. ഇന്ത്യൻ സൈന്യം രാജ്യത്തിൻ്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി എല്ലാ വർഷവും ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു, ഇന്ത്യൻ സൈന്യത്തിൻ്റെ സംഭാവനകളെ അനുസ്മരിക്കാൻ രാജ്യത്തുടനീളം നിരവധി ചടങ്ങുകൾ സംഘടിപ്പിക്കാറുണ്ട്, പ്രത്യേകിച്ച് ഈ ദിവസം.

ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കുന്നതിനും ജനങ്ങളെ സംരക്ഷിക്കുന്നതിനും ജീവൻ ബലിയർപ്പിച്ച സൈനികർക്ക് നന്ദി പ്രകടിപ്പിക്കുന്ന ദിനമാണിത്.

ചന്ദ്രനിൽ മനുഷ്യന്റെ പാദസ്പര്‍ശമേറ്റിട്ട് 55 വർഷങ്ങൾ... ജൂലൈ 21: ഇന്ന് ചാന്ദ്രദിനംമനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ...
20/07/2024

ചന്ദ്രനിൽ മനുഷ്യന്റെ പാദസ്പര്‍ശമേറ്റിട്ട് 55 വർഷങ്ങൾ... ജൂലൈ 21: ഇന്ന് ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.

ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.

നമുക്കെല്ലാം അറിയാവുന്നതുപോലെ, ഭൂമിയുടെ പ്രകൃത്യാ ഉള്ള ഏക ഉപഗ്രഹമാണ് ചന്ദ്രന്‍. ഭൂമിക്കു വെളിയില്‍ മനുഷ്യന്റെ പാദസ്പര്‍ശമേറ്റ ഏക ആകാശഗോളവും ചന്ദ്രനാണ്.

International Nelson Mandela Day | നെൽസൺ മണ്ടേല ദിനംനെൽസൺ മണ്ടേലയുടെ ബഹുമാനാർത്ഥം ആഘോഷിക്കുന്ന ഒരു അന്താരാഷ്ട്രദിനമാണ് മ...
18/07/2024

International Nelson Mandela Day | നെൽസൺ മണ്ടേല ദിനം
നെൽസൺ മണ്ടേലയുടെ ബഹുമാനാർത്ഥം ആഘോഷിക്കുന്ന ഒരു അന്താരാഷ്ട്രദിനമാണ് മണ്ടേല ദിനം അല്ലെങ്കിൽ നെൽസൺ മണ്ടേല ദിനം. മണ്ടേലയുടെ ജന്മദിനമായ ജൂലായ് 18 നാണ് എല്ലാ വര്‍ഷവും മണ്ടേലദിനം ആഘോഷിക്കുന്നത്. 2009 ലാണ് യുണൈറ്റഡ് നേഷൻസ് ഇത് ഔദ്യോഗികമായി ആഘോഷിച്ചുതുടങ്ങിയത്.

2009 ഏപ്രിൽ 27 ന് നെൽസൺ മണ്ടേല ഫൗണ്ടേഷനും 46664 കൺസേർട്ട്സും മണ്ടേല ദിനത്തിൽ പങ്കുചേരാനായി ആഗോള സമൂഹത്തിന് ആഹ്വാനം നൽകി. മണ്ടേല ദിനം ഒരു പൊതു ഒഴിവുദിനമല്ല. ഇത് ദക്ഷിണാഫ്രിക്കയുടെ മുൻപ്രസിഡന്റിന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ ചിന്തകളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനായി ആഘോഷിക്കുന്ന ദിനമാണ്. സമൂഹത്തിന് സേവനം ചെയ്തുകൊണ്ടാണ് ഈ ദിനം ആഘോഷിക്കുന്നത്.

ആഗോളമായി പ്രവർത്തിക്കാനുള്ള ആഹ്വാനമാണ് മണ്ടേലദിനം മുന്നോട്ടുവയ്ക്കുന്നത്. ഓരോ മനുഷ്യനും ലോകം മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്നും ഒരു പ്രഭാവം ഉണ്ടാക്കാമെന്നുമുള്ള ആശയമാണ് മണ്ടേല ദിനം മുന്നോട്ടുവയ്ക്കുന്നത്.

ഇസ്ലാമിക കലണ്ടര്‍ പ്രകാരം ആദ്യത്തെ മാസമാണ് മുഹറം. നാല് പുണ്യമാസങ്ങളിൽ രണ്ടാമത്തെ മാസവും. ഇസ്ലാമിക വിശ്വാസ പ്രകാരം റമസാനി...
17/07/2024

ഇസ്ലാമിക കലണ്ടര്‍ പ്രകാരം ആദ്യത്തെ മാസമാണ് മുഹറം. നാല് പുണ്യമാസങ്ങളിൽ രണ്ടാമത്തെ മാസവും. ഇസ്ലാമിക വിശ്വാസ പ്രകാരം റമസാനിനുശേഷം ഏറ്റവും പ്രധാന്യം കൊടുക്കുന്ന മാസം മുഹറം ആണ്. മുഹമ്മദ് നബിയുടെ ചെറുമകനായ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിക്കുന്നത് ഈ മാസത്തിലാണ്. കൂടാതെ പത്തോളം പ്രവാചകന്മാരെ പല പ്രതിസന്ധികളിൽ നിന്ന് ദൈവം രക്ഷിച്ച മാസം എന്ന പ്രത്യേകതയും ഉണ്ട്. പരിശുദ്ധ ഖുറാനും തിരുസുന്നത്തും ഈ മാസത്തില്‍ ആണ് വെളിപ്പെടുന്നത്. മുഹറത്തിലെ ഏറ്റവും പരിശുദ്ധമായ രണ്ട് ദിനങ്ങളാണ് മുഹറം 9, 10. താസൂആ, ആശൂറാ എന്നാണ് ഈ ദിവസങ്ങളെ വിളിക്കുന്നത്. വളരെ പവിത്രമായ ഈ രണ്ട് ദിവസങ്ങളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ക്കായി കൂടുതല്‍ സമയം കണ്ടെത്തും.

ആത്മവിശുദ്ധിയുടെ മറ്റൊരു കര്‍ക്കിടകം: ഇന്ന് രാമായണ മാസാരംഭംനിലവിലെ സമൂഹത്തിന്റെ നേര്‍ ചിത്രീകരണം മാത്രമല്ല സാമൂഹ്യ പ്രശ്...
16/07/2024

ആത്മവിശുദ്ധിയുടെ മറ്റൊരു കര്‍ക്കിടകം: ഇന്ന് രാമായണ മാസാരംഭം

നിലവിലെ സമൂഹത്തിന്റെ നേര്‍ ചിത്രീകരണം മാത്രമല്ല സാമൂഹ്യ പ്രശ്‌നങ്ങള്‍ വരച്ചുകാട്ടി കഥാപാത്രങ്ങളിലൂടെയും സംഭവങ്ങളിലൂടെയും പരിഹാരം കൂടി പറയുന്നതിനാലാണ് രാമായണത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നത്.

കേവലമായ ഭൗതിക ജീവിതത്തിലുപരിയായി ആദ്ധ്യാത്മിക ജീവിതത്തോട് പൊരുത്തപ്പെട്ട് ജീവിക്കുന്നവരാണ് പൊതുവെ ഭാരതീയര്‍. ലക്ഷ്യം മോക്ഷവും കര്‍മ്മങ്ങള്‍ ഉപായങ്ങളും. ഈ ഹൈന്ദവാദര്‍ശം വിളങ്ങി നില്‍ക്കുന്ന മഹാകാവ്യമാണ് രാമായണം.

ഉല്‍കൃഷ്ടമായ ജീവല്‍ പ്രക്രിയ പ്രതിഫലിക്കുന്ന ഉദാത്തവും മാതൃകാപരവുമായ സാഹിത്യകൃതി എന്ന നിലയിലും വാല്‍മീകി രാമായണത്തിന്റെ പ്രസക്തി പ്രകീര്‍ത്തിക്കപ്പെടുന്നു. ആദികാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമായണത്തിന് നൂറ്റാണ്ടുകള്‍ക്കിപ്പുറവും ജനമനസ്സിനെ രഞ്ജിപ്പിക്കാനും ആത്മസംതൃപ്തി നല്‍കാനുമുള്ള അഭൗമ ശക്തിയുണ്ടെന്നതിന് തെളിവാണ് കര്‍ക്കടസന്ധ്യകളില്‍ ഹൈന്ദവഭവനങ്ങളില്‍ നിന്നുയരുന്ന രാമായണ ശീലുകള്‍.

ഈ വർഷം ജൂലൈ 6 ന്, ലോകമെമ്പാടുമുള്ള സഹകരണ സംഘങ്ങൾ "എല്ലാവർക്കും ഒരു നല്ല ഭാവി കെട്ടിപ്പടുക്കുന്നു" എന്ന പ്രമേയത്തിൽ അന്താ...
06/07/2024

ഈ വർഷം ജൂലൈ 6 ന്, ലോകമെമ്പാടുമുള്ള സഹകരണ സംഘങ്ങൾ "എല്ലാവർക്കും ഒരു നല്ല ഭാവി കെട്ടിപ്പടുക്കുന്നു" എന്ന പ്രമേയത്തിൽ അന്താരാഷ്ട്ര സഹകരണ ദിനം ആഘോഷിക്കും. 2030-ഓടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തിക്കൊണ്ട് സുസ്ഥിര ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അവരുടെ നിലവിലുള്ളതും ചരിത്രപരവുമായ സംഭാവനകൾ പ്രദർശിപ്പിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് അവസരം ലഭിക്കും. "ഒരു നല്ല നാളേക്കായി ബഹുമുഖ പരിഹാരങ്ങൾ".

2024-ലെ -ന്, സഹകരണസംഘങ്ങൾക്ക് സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്ക്കും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുമുള്ള കാര്യസ്ഥർ എന്ന നിലയിലുള്ള അവരുടെ ഉയർന്ന നിലവാരങ്ങൾ പ്രദർശിപ്പിക്കാൻ കഴിയും. ജനാധിപത്യ ഭരണത്തിലൂടെയും പങ്കിട്ട ഉടമസ്ഥതയിലൂടെയും സഹകരണ സ്ഥാപനങ്ങൾ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഒരു മാതൃക വെക്കുന്നു, വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ തുല്യ നിബന്ധനകളിൽ ഒരുമിച്ച് കൊണ്ടുവരുന്നു, ഒപ്പം ധാരണയും ബഹുമാനവും വളർത്തിയെടുക്കുന്നു.

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാ ജനങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ സഹകരണ സ്ഥാപനങ്ങൾക്ക് ഒരു ട്രാക്ക് റെക്കോർഡ് ഉണ്ടെന്ന് 2023-ലെ യുഎൻ സെക്രട്ടറി ജനറൽ റിപ്പോർട്ട് സാമൂഹിക വികസനത്തിലെ സഹകരണ സംഘങ്ങൾ അംഗീകരിച്ചു. കഴിഞ്ഞ വർഷം യുഎൻ പ്രഖ്യാപിച്ച 2025 അന്താരാഷ്ട്ര സഹകരണ വർഷത്തിലേക്ക് ഈ ദിവസം ആക്കം കൂട്ടും.

അഭിനയകലയുടെ വിശിഷ്ട പാഠപുസ്തകം കൂടിയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായ...
21/05/2024

അഭിനയകലയുടെ വിശിഷ്ട പാഠപുസ്തകം കൂടിയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച ചുരുക്കം ചിലനടന്മാരേ സിനിമാലോകത്ത്തന്നെ ഉള്ളു. വളരെ കുറഞ്ഞ സമയംകൊണ്ട് കഥാപാത്രത്തിനകത്തേക്ക് പ്രവേശിച്ച് എഴുത്തുകാരനും സംവിധായകനും സങ്കല്പിച്ചതിനപ്പുറത്തേക്ക് കടന്ന് കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ മോഹൻലാലിന് അനായാസം സാധിക്കും. മെയ് 21 ന് മഹാനടന്റെ പിറന്നാൾ ആഘോഷമാക്കാനൊരുങ്ങുകയാണ് മലയാളക്കര.

രവീന്ദ്രനാഥ ടാഗോർ ജയന്തി....     ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കവികളിലും എഴുത്തുകാരിലും സാംസ്കാരിക ഐക്കണുകളിലും ഒരാളായ ര...
09/05/2024

രവീന്ദ്രനാഥ ടാഗോർ ജയന്തി....
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കവികളിലും എഴുത്തുകാരിലും സാംസ്കാരിക ഐക്കണുകളിലും ഒരാളായ രവീന്ദ്രനാഥ ടാഗോറിൻ്റെ ജന്മദിനം അടയാളപ്പെടുത്തുന്ന വാർഷിക ആഘോഷമാണ്. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് സാധാരണയായി മെയ് മാസത്തിൽ വരുന്ന ബംഗാളി മാസമായ ബോയ്ഷാഖിൻ്റെ 25-ാം ദിവസമാണ് ഇത് ആചരിക്കുന്നത്. ഗുരുദേവ് ​​എന്നറിയപ്പെടുന്ന ടാഗോർ ബംഗാളി സാഹിത്യത്തിൻ്റെ തുടക്കക്കാരനും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സ്വാധീനമുള്ള വ്യക്തിയുമായിരുന്നു...

മലയാളമാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കുന്നത്. മേടം ഒന്നാണ് പണ്ടുകാലത്തെ കാര്‍ഷിക കലണ്ടര്‍ പ്രകാരം വര്‍ഷാരംഭമായി കണക്കാ...
14/04/2024

മലയാളമാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കുന്നത്. മേടം ഒന്നാണ് പണ്ടുകാലത്തെ കാര്‍ഷിക കലണ്ടര്‍ പ്രകാരം വര്‍ഷാരംഭമായി കണക്കാക്കിയിരുന്നത്. വസന്തകാലത്തിന്റെ തുടക്കത്തെയും വിഷു പ്രതീകപ്പെടുത്തുന്നു. കേരളത്തില്‍ കൊയ്ത്തുത്സവമായും തമിഴ്നാട്ടില്‍ പുതുവര്‍ഷ ദിനമായും ഇത് ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ വിഷു ആഘോഷം വരുന്നത് ഏപ്രില്‍ 15 ശനിയാഴ്ചയാണ്. വിഷുവിന്റെ കൃത്യമായ ചരിത്രം എന്താണെന്ന് തീര്‍ച്ചയില്ല. എന്നാല്‍ എഡി 844 ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന സ്ഥാണു രവി എന്ന രാജാവിന്റെ കാലവുമായി ബന്ധപ്പെട്ടാണ് ഈ ആഘോഷത്തിന്റെ തുടക്കം എന്നാണ് ചരിത്രകാരന്‍മാര്‍ മനസ്സിലാക്കുന്നത്.

‘ഇന്ത്യൻ ഭരണഘടനയുടെ പിതാവ്’ എന്നറിയപ്പെടുന്ന ഡോ. ബി.ആർ അംബേദ്കറുടെ ജന്മദിനമാണ് ഇന്ന്. രാജ്യമെങ്ങും ഇന്ന് അംബേദ്കർ ജയന്തി...
14/04/2024

‘ഇന്ത്യൻ ഭരണഘടനയുടെ പിതാവ്’ എന്നറിയപ്പെടുന്ന ഡോ. ബി.ആർ അംബേദ്കറുടെ ജന്മദിനമാണ് ഇന്ന്. രാജ്യമെങ്ങും ഇന്ന് അംബേദ്കർ ജയന്തി ആഘോഷിക്കുകയാണ്. ‘ഭീം ജയന്തി’ എന്ന പേരിൽ കൂടി അറിയപ്പെടുന്ന അംബേദ്കർ ജയന്തി ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ‘സമത്വ ദിനം’ എന്നും അറിയപ്പെടുന്നു.

ജാലിയൻ വാലാബാഗ് കൂട്ടക്കൊല , 1919 ഏപ്രിൽ 13-ന് ജാലിയൻ വാലാബാഗ് എന്നറിയപ്പെടുന്ന തുറസ്സായ സ്ഥലത്ത് നിരായുധരായ ഒരു വലിയ ജന...
13/04/2024

ജാലിയൻ വാലാബാഗ് കൂട്ടക്കൊല , 1919 ഏപ്രിൽ 13-ന് ജാലിയൻ വാലാബാഗ് എന്നറിയപ്പെടുന്ന തുറസ്സായ സ്ഥലത്ത് നിരായുധരായ ഒരു വലിയ ജനക്കൂട്ടത്തിന് നേരെ ബ്രിട്ടീഷ് സൈന്യം വെടിയുതിർത്ത സംഭവം.ഇന്ത്യയിലെ പഞ്ചാബ് മേഖലയിലെ (ഇപ്പോൾ പഞ്ചാബ് സംസ്ഥാനത്താണ്) അമൃത്സർ നൂറുകണക്കിന് ആളുകളെ കൊല്ലുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് ഇന്ത്യയുടെ ആധുനിക ചരിത്രത്തിൽ ഒരു വഴിത്തിരിവ് രേഖപ്പെടുത്തി, അത് ഇന്ത്യ-ബ്രിട്ടീഷ് ബന്ധങ്ങളിൽ ശാശ്വതമായ മുറിവ് അവശേഷിപ്പിക്കുകയും അതിനുള്ള ആമുഖമായി മാറുകയും ചെയ്തു

Eid mubarak
10/04/2024

Eid mubarak

happy ugadi
09/04/2024

happy ugadi

Autism Awareness Day; ഓട്ടിസം എന്നത് ഭിന്നശേഷിക്കാർ എന്നതിനു പകരം പറയുന്നതായി കേൾക്കാറുണ്ട്. എന്നാൽ ഭിന്നശേഷിക്കാരിൽ ഒരു...
02/04/2024

Autism Awareness Day; ഓട്ടിസം എന്നത് ഭിന്നശേഷിക്കാർ എന്നതിനു പകരം പറയുന്നതായി കേൾക്കാറുണ്ട്. എന്നാൽ ഭിന്നശേഷിക്കാരിൽ ഒരു വിഭാഗം മാത്രമാണ് ഓട്ടിസം അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ. ഓട്ടിസം തലച്ചോറിലെ വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ്. ഇന്ത്യയിൽ 10 വയസ്സിന് താഴെയുള്ള 100 കുട്ടികളിൽ ഒരാൾക്ക് ഓട്ടിസം ഉണ്ട്. എട്ടിൽ ഒരാൾക്ക് തലച്ചോറിലെ വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വികസന വൈകല്യ അവസ്ഥയെങ്കിലും ഉണ്ട്. ഇത് അമേരിക്കയിലെയും ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ ഒന്ന് മുതൽ രണ്ട് ശതമാനം വരെ കണക്കാക്കുന്നു.

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍; പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍ യേശുക്രിസ്തുവിന്റെ ഉയിര്...
31/03/2024

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍; പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍
യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഓര്‍മ്മിപ്പിച്ച്, ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകരക്ഷകനായി പിറന്ന യേശുക്രിസ്തു കുരിശു മരണത്തിന് ശേഷം മൂന്നാം നാള്‍ കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റുവെന്നാണ് വിശ്വാസം. ക്രൂശുമരണം വഹിച്ച ദുഃഖ വെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനമായി ആഘോഷിക്കുന്നത്.

പീഢനങ്ങളേറ്റു ക്രൂശില്‍ ജീവന്‍ വെടിഞ്ഞ യേശുക്രിസ്തുവിന്റെ ശരീരം ഒരു കല്ലറയില്‍ അടക്കം ചെയ്തു. ഇതിനുശേഷം മൂന്നാം നാള്‍ യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, ശേഷം സ്വര്‍ഗ്ഗാരോഹണം ചെയ്തു. ഈ ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെയും സഹനത്തെയും ഓര്‍ക്കുകയും ആ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കപ്പെടുകയും ചെയ്യുന്നു.

ദുഃഖ വെള്ളി: സഹനത്തിന്റെ തിരുനാള്‍...മനുഷ്യരുടെ പാപങ്ങള്‍ കഴുകാനായി യേശുക്രിസ്തു ക്രൂശിതനായ ദിനം ക്രൈസ്തവര്‍ ദു:ഖവെള്ളിയ...
29/03/2024

ദുഃഖ വെള്ളി: സഹനത്തിന്റെ തിരുനാള്‍...
മനുഷ്യരുടെ പാപങ്ങള്‍ കഴുകാനായി യേശുക്രിസ്തു ക്രൂശിതനായ ദിനം ക്രൈസ്തവര്‍ ദു:ഖവെള്ളിയായി ആചരിക്കുന്നു. എല്ലാ വര്‍ഷവും ഈസ്റ്ററിനു മുമ്പുള്ള വെള്ളിയാഴ്ചയാണ് ഈ ദിവസം.

യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തെയും മരണത്തെയും അടയാളപ്പെടുത്തുന്ന ദിവസമാണ് ദുഖ:വെള്ളി. ഈ ദിവസത്തിലാണ് കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളിലായി യേശുദേവനെ കുരിശിലേറ്റിയത്. കാല്‍വരിക്കുന്നിലേക്ക് കുരിശുമേന്തി യേശുദേവന്‍ മരണത്തിലേക്ക് നടന്നുകയറിയത് മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു. അവരുടെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് മുള്‍ക്കിരീടവും ചൂടി കുരിശും തോളിലേറ്റി ചാട്ടവാറടിയും കൊണ്ടാണ് യേശുദേവന്‍ തന്റെ ജീവന്‍ ത്യാഗമായി അര്‍പ്പിച്ചത്.

അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹാ വ്യാഴംയേശു ദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ  ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ...
28/03/2024

അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹാ വ്യാഴം

യേശു ദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്ററിന് തൊട്ടുമുൻപ് വരുന്ന വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം. യേശു തന്റെ അപ്പോസ്തലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മക്കായാണ് പെസഹാ ആചരിക്കുന്നത്. പെസഹാ എന്ന വാക്കിന്റെ അർത്ഥം കടന്നുപോകല്‍ എന്നാണ്.

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ഓർമ്മിച്ച് ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടത്തും. ക്രൂശിതനാകുന്നതിന് തലേ ദിവസം യേശു ക്രിസ്തു തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് പെസഹാ വ്യാഴത്തെ വിശുദ്ധ നാളായി ആചരിക്കുന്നത്. ഇതെന്റെ ശരീരമാകുന്നുവെന്ന് പറഞ്ഞ് അപ്പവും രക്തമാകുന്നുവെന്ന് പറഞ്ഞ് വീഞ്ഞും പകുത്തു നല്‍കി വിശുദ്ധകുര്‍ബാന സ്ഥാപിച്ച ദിവസം കൂടിയാണ് ഇന്ന്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് എല്ലാ ഞായറാഴ്ച്ചകളിലും ദേവാലയങ്ങളില്‍ വിശുദ്ധ കുർബാന അനുഷ്ടിക്കുന്നതെന്നാണ് വിശ്വാസം.

ഇന്ന് ലോക ജലദിനം       മനുഷ്യന്റെയും സർവ്വ ജീവജാലങ്ങളുടെയും നിലനിൽപ്പിനു അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ജലം. ജലത്തിന്റെ ...
22/03/2024

ഇന്ന് ലോക ജലദിനം
മനുഷ്യന്റെയും സർവ്വ ജീവജാലങ്ങളുടെയും നിലനിൽപ്പിനു അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ജലം. ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അതിന്റെ സംഭരണത്തെക്കുറിച്ചും,ശുചിത്വത്തെക്കുറിച്ചും ചർച്ച ചെയ്യാനും തീരുമാനമെടുക്കുവാനും വേണ്ടി ഐക്യരാഷ്ട്ര സഭ എല്ലാവർഷവും മാർച്ച് 22 ന് ലോക ജലദിനമായി (World Water Day ) ആചരിക്കുന്നു.

ലോക ജലദിനം (World Water Day) എന്നത് ഒരു അന്താരാഷ്‌ട്ര ആചരണവും ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതലറിയാനുള്ള അവസരവുമാണ്. 1992-ലെ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിയും വികസനവും സംബന്ധിച്ച കോൺഫറൻസ് മുതൽ ലോക ജലദിനാചരണം ശുപാർശ ചെയ്യപ്പെട്ടതാണ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 1993 മാർച്ച് 22 ന് ആദ്യത്തെ ലോക ജലദിനമായി പ്രഖ്യാപിച്ചു. ഇന്ന്, 1.8 ബില്യൺ ആളുകൾ മലം കലർന്ന കുടിവെള്ള സ്രോതസ്സ് ഉപയോഗിക്കുന്നു, ഇത് കോളറ, ഡിസന്ററി, ടൈഫോയ്ഡ്, പോളിയോ എന്നിവ ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.2015-ൽ ആരംഭിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ, 2030-ഓടെ എല്ലാവർക്കും ശുദ്ധജലം ലഭ്യമാണെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യവും ഉൾപ്പെടുന്നു, ഇത് കടുത്ത ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള പോരാട്ടത്തിൽ ജലത്തെ ഒരു പ്രധാന പ്രശ്നമാക്കി ഉന്നയിക്കുന്നു.

അന്താരാഷ്ട്ര വനദിനം   വനങ്ങൾ ലോകത്തിൻ്റെ ശ്വാസകോശമാണ്, കാരണം മരങ്ങൾ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഓക്സിജൻ സൃഷ്ടിക്കുകയു...
21/03/2024

അന്താരാഷ്ട്ര വനദിനം
വനങ്ങൾ ലോകത്തിൻ്റെ ശ്വാസകോശമാണ്, കാരണം മരങ്ങൾ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഓക്സിജൻ സൃഷ്ടിക്കുകയും ജീവജാലങ്ങൾ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഭൂഗർഭ ശൃംഖല രൂപപ്പെടുന്ന മരങ്ങളുടെ വേരുകൾ കനത്ത മഴയിൽ മണ്ണൊലിപ്പ് തടയുന്നു. അവ മഴയുടെ വേഗത കുറയ്ക്കുകയും അരുവികൾ വെള്ളപ്പൊക്കത്തിൽ നിന്ന് തടയുകയും ചെയ്യുന്നു. വനങ്ങൾ അവശിഷ്ടങ്ങൾ ഫിൽട്ടർ ചെയ്യുകയും വെള്ളം ശുദ്ധീകരിക്കുകയും വായു ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഔഷധങ്ങൾ ഉണ്ടാക്കുന്നതിനും മരങ്ങൾ ഉപയോഗിക്കുന്നു. നമ്മുടെ ജീവിതത്തിൽ വനങ്ങൾ വഹിക്കുന്ന പ്രധാന പങ്കിനെ ഉയർത്തിക്കാട്ടുന്നതിനാണ് മാർച്ച് 21 ന് അന്താരാഷ്ട്ര വനദിനം ആചരിക്കുന്നത്.

ഇഎംഎസ് ...... കേരളത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ മനുഷ്യൻ. മലയാളിക്ക് ഒരിക്കലും ഓർമ്മക്കുറവ് വരാത്ത മൂന്നക്ഷരം.    മലയ...
19/03/2024

ഇഎംഎസ് ......
കേരളത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ മനുഷ്യൻ. മലയാളിക്ക് ഒരിക്കലും ഓർമ്മക്കുറവ് വരാത്ത മൂന്നക്ഷരം.

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നായനാര്‍ പൊട്ടിക്കരയുന്നത് അന്നാദ്യമായി കേരളം കണ്ടു.1998 മാര്‍ച്ച് 19.ഇഎംഎസ് ഇനി ജീവിതത്തിലേക്ക് മടങ്ങില്ലെന്നറിഞ്ഞപ്പോള്‍;അന്ന് മുഖ്യമന്ത്രിയായിരുന്ന നായനാര്‍ തിരുവനന്തപുരം കോസ്‌മോപൊളിറ്റന്‍ ആശുപത്രിയില്‍ നിയന്ത്രണം വിട്ടുകരഞ്ഞു.ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയവരില്‍ പ്രമുഖനായിരുന്നു ഇഎംഎസ്.ആശയതലത്തിലും പ്രായോഗികതയിലും ഒരേസമയം, മികച്ചുനിന്ന കമ്യൂണിസ്റ്റ്.രാഷ്ട്രീയം മാത്രമല്ല ഇഎംഎസ് സംസാരിച്ചത്.മലയാള ഭാഷയെക്കുറിച്ച് വ്യക്തതയോടെ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചു. മലയാളിയുടെ സ്വത്വബോധത്തെ നിര്‍മ്മിച്ചു.സാഹിത്യപദ്ധതിയിലെ കലഹങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചു. സ്വാതന്ത്ര്യാനന്തരം രൂപംകൊണ്ട മലയാളബോധത്തെ നിര്‍വചിക്കുന്നതില്‍ ഇത്രയേറെ ഇടപെടലുകള്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തകന്‍ വേറെയുണ്ടാവില്ല.

കേരളത്തെ നിര്‍മ്മിച്ച മുഖ്യമന്ത്രി
സ്വാതന്ത്ര്യാനന്തരം വളര്‍ന്നു തുടങ്ങിയ കേരളം 1957-ല്‍ കമ്യൂണിസ്റ്റുകാരെ അധികാരമേല്‍പ്പിച്ചു. ഇഎംഎസ് മുഖ്യമന്ത്രിയായി.ഏപ്രില്‍ അഞ്ചിനായിരുന്നു സത്യപ്രതിജ്ഞ.കേരളം അഭിമാനത്തോടെ തലയുയര്‍ത്തിയ നിയമനിര്‍മ്മാണങ്ങള്‍ നടന്നു.ഭൂപരിഷ്‌കരണനിയമവും വിദ്യാഭ്യാസനിയമവും ആധുനിക കേരളത്തിന് അടിത്തറയിട്ടു.വാഷിംഗ്ടണിനെ പോലും സ്തബ്ധമാക്കിയ ആ കമ്യൂണിസ്റ്റു ഭരണത്തെ 1959-ല്‍ ഇല്ലാതാക്കിയത് നെഹ്‌റുവിന്റെ ഭരണകൂടമായിരുന്നു.മത-ജാതി ശക്തികള്‍ ഒരുമിച്ചു ചേര്‍ന്ന വിമോചനസമരം ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിടുന്നതിലാണ് അവസാനിച്ചത്.1967-ല്‍ ഇഎംഎസ് വീണ്ടും മുഖ്യമന്ത്രിയായി.സപ്തകക്ഷി മുന്നണിയെ നയിച്ചു.മുന്നണിഭരണ സമവാക്യങ്ങള്‍ ആദ്യമായി വിജയകരമായി പ്രയോഗിക്കപ്പെട്ടു.കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയെ ഉത്തേജിപ്പിച്ച നിരവധി പദ്ധതികള്‍ ആരംഭിച്ചതും അക്കാലത്താണ്.1969-ല്‍ സര്‍ക്കാര്‍ വീണു.1970 മുതല്‍ 77 വരെ രണ്ടാംവട്ടം ഇഎംഎസ് പ്രതിപക്ഷനേതാവായി.കമ്യൂണിസ്റ്റുഭരണവും കമ്യൂണിസ്റ്റുപ്രതിപക്ഷവും ഉണ്ടായ കാലം...

Oscars 2024: ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകൻ
11/03/2024

Oscars 2024: ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകൻ

Address

405, 5th Main Road, HRBR Layout 2nd Block, Stage, Kalyan Nagar, Bengaluru Bangalore, India Bangalore, India
Bangalore
560043

Alerts

Be the first to know and let us send you an email when The Tape - Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Tape - Malayalam:

Videos

Share

Nearby media companies


Other Media/News Companies in Bangalore

Show All