01/09/2024
കനവ് 💕
--------
കനവ് എന്റെ വീട്ടുപേരായത് എങ്ങനെയെന്ന ചോദ്യത്തിന്റെ ഉത്തരത്തിന് ഏകദേശം ഒരു രണ്ട് രണ്ടര പതിറ്റാണ്ടിന്റെ ഓർമ്മകൾ പുറകോട്ടു പോകണം..
എന്റെ sfi കാലത്ത് ഒരു സംസ്ഥാന പഠന ക്യാമ്പിന്റെ ഭാഗമായി ഞങ്ങൾ വയനാട്ടിൽ എത്തിയതാണ്.
അന്ന് ക്യാമ്പ് അംഗങ്ങൾ കെ ജെ ബേബിയുടെ നേതൃത്വത്തിൽ നടക്കുന്ന ആദിവാസി കുട്ടികളുടെ സ്കൂൾ സന്ദർശിച്ചു.
നമ്മുടെ പരമ്പരാഗത സ്കൂൾ സങ്കല്പത്തിന് ഒരിയ്ക്കലും പൊരുത്തപ്പെടാൻ കഴിയാത്ത ഒരു പുല്ലു മേഞ്ഞ പുര...
ഔപചാരിക വിദ്യാഭ്യാസ ക്രമത്തിൽ പഠിക്കുന്ന കുട്ടികളെക്കാൾ ഭാഷയിലും ഗണിതത്തിലും പ്രായോഗിക പരിഞ്ജ്നാനത്തിലും മികവ് പുലർത്തുന്ന ആദിവാസിക്കുട്ടികൾ താമസിച്ചു പഠിയ്ക്കുന്ന ആ വിദ്യാലയം ഞങ്ങൾക്ക് അത്ഭുതമായിരുന്നു.
കെ ജെ ബേബിയുടെ ബദൽ വിദ്യാഭ്യാസ അന്വേഷണങ്ങളുടെ ഭാഗമായി ആരംഭിച്ച ആ വിദ്യാലയത്തിന്റെ പേര് അന്നേ മനസ്സിൽ പതിഞ്ഞു. “കനവ്“.
പിന്നീട് ഏറെ വർഷങ്ങൾക്ക് ശേഷം സ്വന്തമായി ഒരു വീട് വച്ചപ്പോൾ അതിന്റെ പേരിന് അധികം അന്വേഷണം വേണ്ടി വന്നില്ല.
എന്നെങ്കിലും ഒരു വീട് വയ്ക്കുകയാണെങ്കിൽ ഇടാൻ കരുതിയിരുന്ന പേര്…കനവ്..
ഗോത്ര ജനതയുടെ ജീവിതയാതനകൾ ഇതിവൃത്തമാക്കിയ നാടുഗദ്ധിക എന്ന നാടകത്തിന്റെ കേരളമൊട്ടാകെയുള്ള അവതരണത്തിലൂടെ പ്രശസ്തനായ കെ ജെ ബേബി വിടവാങ്ങി...
ആദരാഞ്ജലികൾ 🙏🙏