Vishnu Mannady

Vishnu Mannady ��
(1)

04/07/2023
🧡
28/05/2023

🧡

ഭാരതം...
25/05/2023

ഭാരതം...

🚩🚩🚩🚩🚩🚩🚩🚩🚩ബി ജെ പി കർണാടകയിൽ തോറ്റു... തോറ്റു എന്നത് ശരിയാണ്. സമ്മതിക്കുന്നു.കർണാടകയിൽ ബി ജെ പി തോറ്റാൽ എല്ലാം അവസാനിച്ചു...
21/05/2023

🚩🚩🚩🚩🚩🚩🚩🚩🚩
ബി ജെ പി കർണാടകയിൽ തോറ്റു... തോറ്റു എന്നത് ശരിയാണ്. സമ്മതിക്കുന്നു.
കർണാടകയിൽ ബി ജെ പി തോറ്റാൽ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരോട്...

1925ലാണ് RSS തുടങ്ങിയത്...
വലിയ ഒരു മൈതാനത്ത് വലിയ സ്റ്റേജും കെട്ടി ലക്ഷങ്ങളെ പങ്കെടുപ്പിച്ച് ഒരു വലിയ സമ്മേളനം നടത്തിയാണൊ സംഘം തുടങ്ങിയത്...അല്ല...വെറും അഞ്ച് കുട്ടികളുമായി ചേർന്ന് ഒരു കളിസ്ഥലത്ത് ആരാരും അറിയാതെ കബഡി കളിച്ചും മറ്റ് ചെറിയ കളികൾ കളിച്ചും അതങ്ങനെ തുടക്കം കുറിച്ചു....

ആരങ്കിലും ഈ സംഘടനയുടെ വളർച്ചയെ ശ്രദ്ധിച്ചിരുന്നൊ.... ഒരിക്കലും ഇല്ല.... അങ്ങിനെ ശ്രദ്ധിക്കാൻ മാത്രം മട്ടും ഭാവവും ഭംഗിയും തിക്കും തിരക്കും ഒന്നും ഉണ്ടായിരുന്നില്ല....

തുടക്കം നാഗപ്പൂരിലെ മോഹിതവാഡ.... തുടർന്ന് അടുത്ത ഗ്രാമങ്ങളിലേക്ക്... പിന്നീട് അടുത്ത ജില്ലയിലേക്ക്..... ശേഷം അടുത്ത സംസ്ഥാനത്തേക്ക്.... ലോകത്ത് ഇന്ന് വരെ കാണാത്ത ഒരു ശൈലിയിൽ സംഘടന സിസ്റ്റത്തിൽ അതങ്ങനെ മെല്ലെ മെല്ലെ ഇന്ത്യയുടെ ഗ്രാമ ഗ്രാമങ്ങളിൽ എത്തി.... അങ്ങിനെ 1942 ഇന്നത്തെ കോഴിക്കോട് ജില്ലയിലെ വെള്ള കടപ്പുറത്ത് കേരളത്തിലെ ആദ്യത്തെ ശാഖയും തുടങ്ങി.... വീണ്ടും പത്ത് വർഷം കഴിഞ്ഞ് ലാണ് എന്റെ ഗ്രാമത്തിലേക്ക് സംഘശാഖയ്ക്ക് തുടക്കം കുറിക്കുന്നത്....

1940 ൽ സംഘ സ്ഥാപകൻ ഡൊക്ടർ ജി മരണപെട്ടു തുടർന്ന് ഗുരുജി സർസംഘചാലകായി... പിന്നീട് ജനസംഘവും, ബി എം സും, എ ബി വി പിയും, വിശ്വഹിന്ദു പരിഷത്തും, വിദ്യാഭാരതിയും അങ്ങിനെ നൂറ് കണക്കിന് പരിവാർ പ്രസ്ഥാനങ്ങൾ ഒരേ ഒരു ലക്ഷ്യത്തിനായ് പല വഴികളിൽ പല രീതികളിൽ സഞ്ചരിച്ചു....

ആദ്യത്തെ പൊതു തിരഞ്ഞെടുപ്പിൽ വെറും മൂന്ന് പാർലിമന്റ് സീറ്റ്.... പിന്നെ 4,14, 35, 22.... 1975 ഇന്ദിരയുടെ അടിയന്തിരാവസ്ഥക്ക് മറുപടിയായി ജനതാ പാർട്ടിയുമായി ലയിച്ച് മത്സരിച്ച് ഭരണപക്ഷത്ത്....

തുടർന്ന് ജനത പാർട്ടി തകർന്ന് 1980 ൽ പുതിയ പാർട്ടി രൂപികരണം പേര് ഭാരതീയ ജനത പാർട്ടി.... ആദ്യത്തെ തിരഞ്ഞെടുപ്പ് 1984ൽ വെറും രണ്ട് പാർലിമന്റ് സീറ്റുകൾ മാത്രം....

സാക്ഷാൽ വാജ്പേയ് പോലും തോറ്റു.... പലരും കളിയാക്കുന്നു ചിരിക്കുന്നു....

ആ സമയങ്ങളിലല്ലാം സംഘവും വിവിധ പരിവാർ പ്രസ്ഥാനങ്ങളും അന്തിമ ലക്ഷ്യത്തിനായ് മണ്ണിൽ പണി എടുക്കുകയായിരുന്നു.... ആയിര കണക്കിന് പ്രചാരകർ....10000 കണക്കിന് ശാഖകൾ.... ഗ്രാമ ഗ്രാമങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇടയിൽ BMS.... വിദ്യാർത്ഥികൾക്ക് ഇടയിൽ എബിവിപി, വനവാസികൾക്ക് ഇടയിൽ വനവാസി പ്രസ്ഥാനം.... ആയിരക്കണക്കിന് വിദ്യാഭാരതിയുടെ വിദ്യാലയങ്ങൾ.... ആ വിദ്യാലയങ്ങളിൽ നിന്ന് മാത്രം ലക്ഷകണക്കിന് വിദ്യാർത്ഥികൾ ഈ ആശയവും ആദർശവും ഹൃദയത്തോട് ചേർത്ത് പഠിച്ചിറങ്ങുന്നു...

1989ൽ വീണ്ടും പാർലമന്റ് തിരഞ്ഞെടുപ്പിൽ 85 സീറ്റ്.... പിന്നീട് 1991ൽ 123.... 1996ൽ165 സീറ്റും 13 ദിവസത്തെ വാജ്‌പേയിയുടെ ഭരണവും വീണ്ടും തിരഞെടുപ്പ് 183 സീറ്റും 13 മാസത്തെ ഭരണവും വീണ്ടും തിരഞ്ഞെടുപ്പ് 185 സീറ്റ് വാജ്പേയ് യുടെ അഞ്ച് വർഷത്തെ ഭരണവും..... അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്ത്.... അതിന് ശേഷം 2014 ലാണ് മോദിജി ഭരണം തുടങ്ങുന്നത്....

1990ലാണ് ബി ജെ പി യ്ക്ക് സ്വന്തമായി ഒരു മുഖ്യമന്ത്രി ഉണ്ടാവുന്നത്.... രാജസ്ഥാനിൽ ബൈറാംങ്ങ് സിംങ് ഷെഖാവത്ത്.... ഒന്ന് രാണ്ടായി മൂന്നായി അങ്ങിനെ 21 സംസ്ഥാനങ്ങളിൽ ബി ജെ പി ഒറ്റയ്ക്കും കൂട്ടായും ഭരണത്തിലേറി.... ഇതിനിടയിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരോ തവണയും മാറിയും മറിഞ്ഞും ഇരുന്നു പല സംസ്ഥാനങ്ങളിലും....

കേരളത്തിലെ ബി ജെ പിക്ക് രണ്ട് സംഘടന സെക്രട്ടറിമാരുണ്ട്.... ഒന്ന് ശ്രീ ഗണേഷ് ജി, അടുത്തത് ശ്രീ സുഭാഷ് ജി... ഇവരെ കേരളത്തിലെ എത്ര പേർക്ക് അറിയാം.... അറിയുന്നവർ ചുരുക്കം.... സംഘടന സെക്രട്ടറിമാരാണ് BJP യിലെ ഏകോപനത്തിനും നിയന്ത്രണത്തിനും പ്രവർത്തനങ്ങൾക്കും സംഘം വിട്ട് കൊടുത്ത പ്രചാരകർ.... ഇവർ അവിവാഹിതരാണ് ഇവർ സംഘടനയുടെ ഫുൾ ടൈമർമാരാണ്....

ഇത്തരം ഫുൾ ടൈമർമാരെ പ്രചാരകരെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും സംഘം വിട്ടുകൊടുത്തിട്ടുണ്ട് കേന്ദ്രത്തിനും വിട്ട് കൊടുത്തിട്ടുണ്ട്... പേരും പ്രശസ്തിയും ഇല്ലാതെ കർട്ടന് പിന്നിൽ നിന്ന് സംഘടനയെ നിയന്ത്രിക്കുന്നവർ..... അവരിൽ ചിലരെ സംഘടന പിന്നീട് മുഖ്യമന്ത്രിയാക്കിയിട്ടുണ്ട് പ്രധാനമന്ത്രിയാക്കിയിട്ടുണ്ട്... അങ്ങിനെ കേന്ദ്രത്തിന് വിട്ടുകൊടുത്ത രണ്ട് പേരുകൾ ഞാൻ ഇവിടെ പറയാം ഒന്ന് വാജ്പേയ് രണ്ട് നരേന്ദ്ര മോദി....

ഞാൻ ചുരുക്കുകയാണ്.... ഒരു കർണാടക കണ്ട് നിങ്ങൾ ഞങ്ങളെ വിലയിരുത്തരുത്.... നിങ്ങൾക്ക് അറിയില്ല ഈ സംഘടനയുടെ ആദർശവും ലക്ഷ്യവും അതിന്റെ വ്യാപ്തിയും ശക്തിയും ഒന്നും....

65 വർഷം മണ്ണിൽ പണിയെടുത്താണ് ഒരു മുഖ്യമന്ത്രി ഈ പ്രസ്ഥാനത്തിൽ നിന്ന് രൂപം കൊണ്ടത്.... 71 വർഷത്ത നിരന്തരമായ വിയർപ്പിന്റെ ഫലമാണ് ഒരു പ്രധാനമന്ത്രിയെ ഈ സംഘടനയിൽ നിന്ന് ഇന്ത്യാ മഹാരാജ്യത്തിന് ലഭിച്ചത്.... ഭരണവും അധികാരങ്ങളും സമയവും കാലവും കാത്തിരിപ്പും ഒന്നും ഈ സംഘടനയെ സ്നേഹിക്കുന്നവരെ ബാധിക്കില്ല....

കർണാടക തെരഞ്ഞെടുപ്പ് ഫലങ്ങൾ കണ്ട് ഈ പ്രസ്ഥാനം തകരും എന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ.... കർണാടക ഭരണം ദക്ഷിണ ഇന്ത്യയിലേക്കുള്ള ഞങ്ങളുടെ പ്രവേശന കവാടം... ശരിയാണ്.... അത് എന്നേ നേടി കഴിഞ്ഞു....

അടിത്തട്ട് ഭദ്രമാണ് കെട്ടുറപ്പ് ശക്തമാണ്.... ഒരു പേമാരിയും കൊടുങ്കാറ്റും ഏശുകയില്ല.... സജ്ജീകരണങ്ങളും ഒരുക്കങ്ങളും എല്ലാം പൂർത്തിയായി...
ആന്ധ്രയും, തെലുങ്കാനയും, തമിഴ്നാടും, കേരളവും ഞങ്ങൾ നേടുക തന്നെ ചെയ്യും...
"നേടുക തന്നെ ചെയ്യും"
കാരണം നിങ്ങൾ ഇന്ന് കാണുന്ന മുകൾ പരപ്പിലെ പ്രശസ്തരല്ല ഈ പ്രസ്ഥാനത്തിന്റെ നട്ടെല്ല്.
ആ നട്ടെല്ല് തകർക്കാൻ നിങ്ങൾക്കാവില്ല🚩

കടപ്പാട്:

തോക്കിനുമുമ്പിൽ വിരിമാർ കാട്ടിയ നിർഭയ നിർമ്മല ചരിതന്മാരെ.... തൂക്കുകയറ്റിൽ തൻഗളനാളം തൻകൈയ്യാലെ ചേർത്തവരെ.... പുഞ്ചിരിതൂക...
23/03/2023

തോക്കിനുമുമ്പിൽ വിരിമാർ കാട്ടിയ നിർഭയ നിർമ്മല ചരിതന്മാരെ....
തൂക്കുകയറ്റിൽ തൻഗളനാളം തൻകൈയ്യാലെ ചേർത്തവരെ....
പുഞ്ചിരിതൂകി പുഞ്ചിരിതൂകി ഇഞ്ചിഞ്ചായ് മരിച്ചവരെ..

മരണം കൊണ്ട് ഒരു നെരിപ്പോടായി ബ്രട്ടീഷ് സാമ്രാജ്യത്തിലേക്ക് പടര്‍ന്നുകയറിയ രാജ്യത്തിന്റെ ധീരപുത്രന്മാർ, ബ്രട്ടീഷ് സാമ്രാജ്യത്തിന് മുന്നില്‍ അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ അഭിവാഞ്ജ പകര്‍ന്നുനല്‍കി തൂക്കുമരം പൂകിയ ഭഗത് സിംഗിന്റെയും രാജ്ഗുരു, സുഖ്‌ദേവ് സിംഗ് എന്നീ ഭരതപുത്രന്‍മാരുടെയും ഓര്‍മ്മകള്‍ക്ക് 93 വയസ്സാകുന്നു.

ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗവും അന്ന് ഇന്ത്യയുടെ അഭിവാജ്യഘടകവുമായിരുന്ന പഞ്ചാബിലെ ലയല്‍പൂര്‍ ജില്ലയിലെ ബംഗാ ഗ്രാമത്തിലെ ഒരു സിഖ് കുടുംബത്തില്‍ ജനിച്ച ഭഗത് സിംഗ് തന്റെ 23 വര്‍ഷത്തെ ജീവിത കാലയളവിനുള്ളില്‍ ബ്രട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച സമരസേനാനിയായി മാറിയത് സ്വാതന്ത്ര്യത്തോടുള്ള തന്റെ അടങ്ങാത്ത ആഗ്രഹം മൂലമാണ്. തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ദര്‍ശിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഭഗത് സിംഗിന്റെ ജീവിതം മാറ്റിമറിച്ചു. ജാലിയന്‍വാലാബാഗിലെ ഒരുപിടി മണ്ണ് ഒരു കുപ്പിയിലാക്കി തന്റെ തന്റെ മുറിയില്‍ സൂക്ഷിച്ചുകൊണ്ട് സ്വതന്ത്ര്യം, ആവശ്യമെന്ന് പ്രഖ്യാപിച്ച ഭഗത് സിംഗ്, പക്ഷേ തെരഞ്ഞെടുത്തത് വിപ്ലവത്തിന്റെ പാതയായിരുന്നു. അതേ പാതയിലൂടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കടന്നുവന്നു.

ജോണ്‍ സൗണ്ടര്‍ എന്ന പോലീസുകാരനെ വധിച്ച കേസിലാണ് ഭഗത് സിംഗിനെ വധശിക്ഷയ്ക്ക് വിധിച്ചത്. പക്ഷേ പിടിയിലായത് ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോര്‍ ഗൂഢാലോചനക്കേസിലും. സര്‍ക്കാര്‍ 1928 ല്‍ പോലീസിന് സ്വതന്ത്ര അധികാരം നല്‍കുന്ന പബ്ലിക് സേഫ്റ്റി ബില്‍ എന്ന പേരില്‍ ഒരു നിയമഭേദഗതി നടപ്പില്‍ വരുത്താന്‍ ശ്രമിച്ചതിനെതിരെ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാന്‍ കൂടുന്ന സഭയില്‍ ബോംബെറിയാന്‍ തീരുമാനിച്ചു. ആരെയും വധിക്കാതെ, ഒരു സ്‌ഫോടനത്തിലൂടെ നീതിപീഠത്തിന്റെ കണ്ണുതുറപ്പിക്കുകയെന്ന ഉദ്ദേശ്യമായിരുന്നു ഭഗത്സിംഗിനും കൂട്ടര്‍ക്കുമുണ്ടായിരുന്നത്.

ഇതിനെതുടര്‍ന്ന് 1929 ഏപ്രില്‍ 8 ന് ഭഗത് സിംഗും, ബി.കെ ദത്തും സഭയില്‍ ബോംബെറിഞ്ഞ് മുദ്രാവാക്യങ്ങള്‍ മുഴക്കി. ബധിരര്‍ക്കു ചെവി തുറക്കാന്‍ ഒരു വന്‍ സ്‌ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനങ്ങളും അവര്‍ വിതരണം ചെയ്ത് അവര്‍ സ്വയം അറസ്റ്റ് വരിക്കുകയായിരുന്നു. ജയിലില്‍ എല്ലാ തടവുകാര്‍ക്കും ഒരേ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭഗത് സിംഗ് 63 ദിവസത്തെ നിരാഹാരസമരം നടത്തിധ14. ഇത് അദ്ദേഹത്തിന് വളരെയധികം ജനസമ്മതി നേടിക്കൊടുത്തു.

1930 മെയ് അഞ്ചു മുതല്‍ 1930 സെപ്തംബര്‍ 10 വരെ നടന്ന വിചാരണയ്‌ക്കൊടുവില്‍ പ്രത്യേക കോടതി സുഖ്‌ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലിടാന്‍ വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. അസ്സംബ്ലി ബോംബേറു കേസില്‍ ബി.കെ.ദത്ത് ഉള്‍പ്പടെയുള്ള മൂന്നു പേരെ മുമ്പ് ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. മാപ്പപേക്ഷ നല്‍കിയാല്‍ വധശിക്ഷയൊഴിവാകുമെന്നിരിക്കേ തന്റെ രാജ്യത്തിന്റെ അഭിമാനത്തിനപ്പുറം മറ്റൊന്നിനും സ്ഥാനമില്ലെന്ന ഉറച്ചനിലപാടിലായിരുന്നു ഭഗത് സിംഗും കൂട്ടരും. അതിന്‍പ്രകാരം 1931 മാര്‍ച്ച് 24 ന് നടപ്പിലാക്കാന്‍ തീരുമാനിച്ച വധശിക്ഷ ഭഗത് സിംഗിനെപ്പോലും മുന്‍കൂറായി അറിയിക്കാതെ പതിനൊന്നു മണിക്കൂറോളം നേരത്തേയാക്കി. 1931 മാര്‍ച്ച് 23 വൈകീട്ട് 7:30 ന് ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റി.

മൃതശരീരങ്ങള്‍ പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് ലാഹോറില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തില്‍ വെച്ച് അഗ്‌നിക്കിരയാക്കി ചാരം, സത്‌ലജ് നദിയിലൊഴുക്കി ബ്രട്ടീഷുകാര്‍ പ്രതികാരം തീര്‍ത്തു.

അന്ന് തങ്ങളുടെ മരണത്തിലൂടെ ഭഗത് സിംഗും രാജഗുരുവും സുഖ്‌ദേവും കൊളുത്തിയ ദീപം രാജ്യത്തെ യുവാക്കളുടെ വിപ്ലവവീര്യത്തില്‍ പടര്‍ന്ന് സ്വതന്ത്ര്യത്തിനിപ്പുറം ഒന്നുമില്ലെന്ന തിരിച്ചറിവില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ലക്ഷ്യംവരെയെത്തുകയായിരുന്നു..

*125🥰VK🥰
12/03/2023

*125🥰

VK🥰

അഴിമതി നടത്തി ഒരു നാടിനെ കത്തിച്ചു. അതിന്റെ പേരിൽ അനുഭവിക്കുന്നത്‌ പാവം ജനങ്ങൾ മാത്രമല്ല. ഇത് പോലെ കുറച്ചു മനുഷ്യജീവികൾ ...
11/03/2023

അഴിമതി നടത്തി ഒരു നാടിനെ കത്തിച്ചു. അതിന്റെ പേരിൽ അനുഭവിക്കുന്നത്‌ പാവം ജനങ്ങൾ മാത്രമല്ല. ഇത് പോലെ കുറച്ചു മനുഷ്യജീവികൾ ആണ്. അഴിമതി നടത്തി കിട്ടിയ പങ്കിന്റെ പാതി പറ്റി ഏസി റൂമിൽ ഇരുന്നു ഉത്തരവിടുന്ന സാറന്മാരേ. ഇവരും നിങ്ങളെ പോലെ മനുഷ്യർ ആണ്🙏..

നമ്മുടെ സഹോദരനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാം..... നമുക്ക് കൈ കോർക്കാം...🙏
10/03/2023

നമ്മുടെ സഹോദരനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാം..... നമുക്ക് കൈ കോർക്കാം...🙏

ആറ്റുകാൽ ക്ഷേത്രനടയിൽ ..ഈ വെറും തറയിൽ ഒരു തണലുമില്ലാതെ.. ഇരുന്ന് പൊങ്കാല ഇടുന്നത് ശ്രീമതി.സുധാമൂർത്തി.🙏 ഇൻഫോസിസ് മൂർത്തി...
09/03/2023

ആറ്റുകാൽ ക്ഷേത്രനടയിൽ ..ഈ വെറും തറയിൽ ഒരു തണലുമില്ലാതെ.. ഇരുന്ന് പൊങ്കാല ഇടുന്നത് ശ്രീമതി.സുധാമൂർത്തി.🙏 ഇൻഫോസിസ് മൂർത്തി സാറിൻ്റെ ഭാര്യ.. 👆🏿 ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുന ഖൻ്റ ഭാര്യയുടെ അമ്മ👆🏿🙏 ഒരു വർഷത്തെ അറ്റാദയം. 300 കോടി ഡോളർ.👆🏿 മുൻനിര പത്രക്കാരൊന്നും കണ്ടില്ല.'പക്ഷേ ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോ ഗ്രാഫർ തിരിച്ചറിഞ്ഞപ്പേൾ അങ്ങോട്ട് ചെന്ന് സ്നേഹപൂർവ്വം ഉപദേശിച്ചു.🙏 ഒരു പോലീസുകാരനുമില്ല.. ഡസൻ കണക്ക് പോയിട്ട് ഒരുഅകമ്പടി കാരുമില്ല.. 🙏 ചുറ്റും സാധാരണക്കാരായതുകൊണ്ട് .. ഒരു ശല്യവുമില്ല താനും..🙏 അമ്പലക്കാരോ.. മറ്റ് V V 1 P ക ളൊ .. അറിഞ്ഞില്ല.. ആറ്റുകാലമ്മയല്ലാതെ..🙏🙏 അമ്മേ.. ഭഗവതി .. ആറ്റുകാലമ്മേ ..ശരണം🙏🙏🙏

SSLC, ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കുംവിജയാശംസകൾ..
08/03/2023

SSLC, ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും
വിജയാശംസകൾ..

"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ" എവിടെയാണോ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നത് അവിടെ മാത്രമേ ദേവതകൾ വസിക്കു... മാ...
08/03/2023

"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ"

എവിടെയാണോ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നത് അവിടെ മാത്രമേ ദേവതകൾ വസിക്കു...

മാർച്ച്‌ 8 ലോക വനിതാ ദിനം👩‍👩‍👧‍👧...

✨️Happy Women's Day✨️

07/03/2023

പുകയുന്ന കൊച്ചി...

കൊച്ചി തുറമുഖത്തേക്ക് ചരക്ക് നീക്കത്തിനായി വടക്ക്-തെക്ക് ഇടനാഴിയെ ബന്ധിപ്പിക്കുന്നു, അതുവഴി ചരക്ക് ഗതാഗതം സുഗമമാക്കുന്നു...
05/03/2023

കൊച്ചി തുറമുഖത്തേക്ക് ചരക്ക് നീക്കത്തിനായി വടക്ക്-തെക്ക് ഇടനാഴിയെ ബന്ധിപ്പിക്കുന്നു, അതുവഴി ചരക്ക് ഗതാഗതം സുഗമമാക്കുന്നു.കൂടാതെ, ഈ ഹൈവേ എട്ട് കടൽത്തീര ഗ്രാമങ്ങളുടെ ചലനശേഷി വർദ്ധിപ്പിക്കുകയും പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്നു.🧡🧡

🇮🇳🇮🇳🇮🇳  #ജയ്_ഹിന്ദ് .... ചൈനീസ് അതിർത്തിയായ ഗാൽവാൻ താഴ്‌വരയിൽ ക്രിക്കറ്റ് കളിക്കുന്ന സൈനികരുടെ ചിത്രം ഇന്ത്യൻ ആർമി പുറത്...
04/03/2023

🇮🇳🇮🇳🇮🇳 #ജയ്_ഹിന്ദ് ....

ചൈനീസ് അതിർത്തിയായ ഗാൽവാൻ താഴ്‌വരയിൽ ക്രിക്കറ്റ് കളിക്കുന്ന സൈനികരുടെ ചിത്രം ഇന്ത്യൻ ആർമി പുറത്തുവിട്ടു....

🚩🚩🚩

28/02/2023

🙏🏻
മക്കളെ മറന്നൊരു ജോലി ആകരുത്
ആ കുഞ്ഞ് മനസ്സുകൾ കാണാതെ പോകരുത്...

27/02/2023

ഇനി ഒരു കുരുന്നും കുടുക്ക പൊട്ടിക്കില്ല.. ഒരു സുബൈദയും ആടിനെ വിൽക്കില്ല..🙏

.

ബഹു: ഗവർണക്ക് പെരുവിരുത്തി മലനടയിൽ തുലാഭാരം...ഭക്തി സാന്ദ്രമായ നിമിഷങ്ങൾ ❤️❤️
24/02/2023

ബഹു: ഗവർണക്ക് പെരുവിരുത്തി മലനടയിൽ തുലാഭാരം...ഭക്തി സാന്ദ്രമായ നിമിഷങ്ങൾ ❤️❤️

🙏🏻🌹വിട
22/02/2023

🙏🏻🌹
വിട

ഫെബ്രുവരി 19 മുഗളന്മാരുടെ ഹുങ്കിനെ തകര്‍ത്തെറിഞ്ഞ ഭാരത വീര ഗര്‍ജ്ജനം...🔥🔥🔥ഛത്രപതി ശിവാജി ജയന്തി...🔥
19/02/2023

ഫെബ്രുവരി 19
മുഗളന്മാരുടെ ഹുങ്കിനെ തകര്‍ത്തെറിഞ്ഞ ഭാരത വീര ഗര്‍ജ്ജനം...🔥🔥🔥
ഛത്രപതി ശിവാജി ജയന്തി...🔥

ഒരു വർഷത്തിന്റെ കാത്തിരിപ്പ്. ഒരു മാസത്തെ വൃതത്തിന്റെ വിരാമം...സർവ്വ ദുഃഖങ്ങളും ഒന്നുമല്ലാതാകുന്ന ദിനം...ഞാനും നീയും നശ്...
17/02/2023

ഒരു വർഷത്തിന്റെ കാത്തിരിപ്പ്. ഒരു മാസത്തെ വൃതത്തിന്റെ വിരാമം...
സർവ്വ ദുഃഖങ്ങളും ഒന്നുമല്ലാതാകുന്ന ദിനം...
ഞാനും നീയും നശ്വരമാണെന്നും അനശ്വരമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഭഗവാന്റെ കൃപ ആണെന്നും അറിയുന്ന ദിനം...
നമ്മിലേ തിന്മയും നന്മയും പരസ്പരം പോരാടുമ്പോൾ ഭഗവാൻ നമുക്കായ് കാളകൂടം പാനം ചെയ്ത ത്യാഗത്തിന്റെ ദിനം...
തന്നെ പാതിയായി ചേർത്തവനെ കാളകൂടത്തിൽ നിന്ന് ഭഗവതി രക്ഷിച്ച് അവനായി ഉറക്കമുളച്ച ദിനം.. പ്രണയത്തിന്റെയും ത്യാഗത്തിന്റെയും ദിനം .
എല്ലാം മറന്നു സമസ്ത ഭാരത ദേശവും ആഘോഷത്തിൽ ആറാടുന്ന ദിനം...

മഹാശിവരാത്രി

🔱🙏🏻

15/02/2023

ഇനി
പോകാല്ലോ
അല്ലെ......

😂


Cartoon Network Europe Cartoon Network CARTOON Kids Reserve

പെൺ പുലികളുടെശൗര്യം 💙🔥പാകിസ്ഥാനേ തകർത്ത് 'റിച്ച' ആയി തന്നെ 'ജമി' ഇന്ത്യൻ വിജയം ആഘോഷിച്ചു 😘🔥ജമിമ 53*(38)ഷെഫലി 33(25) ഇവർബ...
13/02/2023

പെൺ പുലികളുടെ
ശൗര്യം 💙🔥
പാകിസ്ഥാനേ തകർത്ത് 'റിച്ച' ആയി തന്നെ 'ജമി' ഇന്ത്യൻ വിജയം ആഘോഷിച്ചു 😘🔥

ജമിമ 53*(38)
ഷെഫലി 33(25) ഇവർ
ബാറ്റിങ്ങിൽ തിളങ്ങി.

11/02/2023

കേരളത്തിന്റെ മാധ്യമങ്ങൾ
ദാ ഇതുപോലെ.
സത്യങ്ങൾ പലതും വിളിച്ചുപറയുന്നുണ്ട്...

കേട്ടില്ല എന്ന് നടിക്കാൻ എത്ര നാൾ സാധിക്കും.

കവിതാ മത്സരത്തിൽ വയലാറിനെ തോൽപ്പിച്ച കാവ്യ പ്രതിഭയായിരുന്നു പരമേശ്വർ ജി ഒരിക്കൽ മാതൃഭൂമി ഇൻറർവ്യൂവിൽ അദ്ധേഹത്തോട് ചോദിച്...
09/02/2023

കവിതാ മത്സരത്തിൽ വയലാറിനെ തോൽപ്പിച്ച കാവ്യ പ്രതിഭയായിരുന്നു പരമേശ്വർ ജി

ഒരിക്കൽ മാതൃഭൂമി ഇൻറർവ്യൂവിൽ അദ്ധേഹത്തോട് ചോദിച്ചു, നഷ്ടബോധം തോന്നുന്നില്ലേ, വയലാറിനെ വെല്ലുന്ന കവി ആവാമായിരുന്നില്ലേ എന്ന്.

അതിന് പരമേശ്വർ ജി ഇങ്ങനെ മറുപടി പറഞ്ഞു,

"വയലാർ കാവ്യദേവതയെ വരിച്ചത് കൊണ്ട് കവിയായി, ഞാൻ രാഷ്ട്ര ദേവതയെ വരിച്ചത് കൊണ്ട് പ്രചാരകനായി " 🚩

ദേ ഇവിടുന്നാണ് ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി പിറന്നത്...ആ ധർമ്മധ്വജം ഉറപ്പിച്ച് നിർത്തിയ ഭാരത ഭൂവിൽ നിന്നാണ് ലോകമ...
09/02/2023

ദേ ഇവിടുന്നാണ് ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി പിറന്നത്...

ആ ധർമ്മധ്വജം ഉറപ്പിച്ച് നിർത്തിയ ഭാരത ഭൂവിൽ നിന്നാണ് ലോകമംഗളം എന്ന കാഴ്ചപ്പാട് പോലും ഉയർന്ന് വന്നത്....

ദേ ഇതേ മണ്ണിൽ നിന്ന് തന്നെയാണ് വൈദേശികതയെ അടിയറ വെപ്പിച്ചതും ഭാരതീയത ലോകം മുഴുവൻ പ്രസരിച്ച് കൊണ്ടിരിക്കുന്നതും...

സംഘസ്ഥാൻ = ദേവസ്ഥാൻ =
ധർമ്മസ്ഥാൻ = മോക്ഷസ്ഥാൻ...

🙏🏻🧡🧡🧡🧡



മണ്ണടിയുടെ കാവിപ്പട സംഘ മിത്രം സംഘപരിവാർ എടയന്നൂർ -Sanghaparivar Edayannur സംഘപരിവാർ വള്ളൂർ സംഘഗ്രാമം വള്ളങ്ങാട് Vishnu Mannady Sobha Surendran സംഘ ശക്തി കാരംവേലി സംഘധ്വനി ആമ്പല്ലൂർ സംഘ ഗ്രാമം കൊടുവായൂർ സേവാഭാരതി അടൂർ RSS മുക്കുനട ശാഖ RSS kannur RSS The True Nationalist RSS Thiruvananthapuram RSS Njakkanal RSS Kummanode RSS കാരക്കാട്ടുകുന്ന് Rss kerala RSS Plamoottukada RSS Koduvayoor Modi - Yogi

പത്താൻകോട്ടിൽ ഉണ്ടായ വാഹന അപകടത്തിൽ  നൂറനാട് സ്വദേശി ക്യാപ്റ്റൻ സിറിൽ സജി മാത്യുവിന് വീര മൃത്യു.പഠാൻകോട്ട് കരസേനയുടെ 10 ...
07/02/2023

പത്താൻകോട്ടിൽ ഉണ്ടായ വാഹന അപകടത്തിൽ നൂറനാട് സ്വദേശി ക്യാപ്റ്റൻ സിറിൽ സജി മാത്യുവിന് വീര മൃത്യു.
പഠാൻകോട്ട് കരസേനയുടെ 10 അർമോഡ് റെജിമെന്റിൽ ക്യാപ്റ്റനായിരുന്നു.

പ്രണാമം 🙏🏽

l

*ഇന്ന് തൈപ്പൂയം. മകരമാസത്തിലെ പൂയം നാള്‍ ദേവസൈന്യാധിപനായ ശ്രീ മുരുകന്‍റെ ജന്‍മദിനം*🧡തമിഴ് പഞ്ചാംഗമനുസരിച്ച് തൈമാസത്തിലെ ...
05/02/2023

*ഇന്ന് തൈപ്പൂയം. മകരമാസത്തിലെ പൂയം നാള്‍ ദേവസൈന്യാധിപനായ ശ്രീ മുരുകന്‍റെ ജന്‍മദിനം*🧡

തമിഴ് പഞ്ചാംഗമനുസരിച്ച് തൈമാസത്തിലെ പൂയം നക്ഷത്രമായതിനാലാണ് ഈ ദിനത്തെ തൈപ്പൂയം എന്നറിയപ്പെടുന്നത്. ശ്രീമുരുകന് ഷഷ്ഠി പോലെതന്നെ വളരെ പ്രധാനപ്പെട്ട ദിനമാണ് തൈപ്പൂയം.

താരകകാസുരന്‍റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന്‍ ലോകത്തെ രക്ഷിച്ച നാളാണിത്. ഒരിക്കൽ താരകാസുരൻ ദേവലോകത്തെ ജീവിതം അനുദിനം ദുസ്സഹമാക്കിയിരുന്നു. താരകാസുരനെ വധിക്കാന്‍ ശിവനില്‍ ജനിക്കുന്ന പുത്രന് മാത്രമേ കഴിയുവെന്ന് മനസ്സിലാക്കിയ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു. അങ്ങനെയാണ് ശിവപാർവതീപുത്രനായ സുബ്രമണ്യനെ താരകാസുര നിഗ്രഹത്തിനായി നിയോഗിച്ചത്. യുദ്ധത്തിൽ താരകാസുരനെ നിഗ്രഹിച്ചു സുബ്രഹ്മണ്യന്‍ വിജയം കൈവരിച്ച ദിനമാണ് മകരമാസത്തിലെ പൂയം നാൾ എന്നും വിശ്വാസമുണ്ട്.

🙏🏻🙏🏻🙏🏻🙏🏻

ഗായിക വാണി ജയറാം അന്തരിച്ചു.പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു.ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആ...
04/02/2023

ഗായിക വാണി ജയറാം അന്തരിച്ചു.
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു.

ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.

പ്രണാമങ്ങൾ 🙏🏻

03/02/2023

മരിച്ചാലും പെൻഷൻ കിട്ടും...

😁

#24 news

അമൃത് ഉദ്യാനത്തില്‍ ഇന്ത്യൻ രാഷ്ട്രപതി ..മുഗളന്മാരുടെ അദിനിവേശത്തിന്റെയും ഭാരതത്തിന്റെ അടിമത്വത്തിന്റെയും സ്മരണയുണർത്തുന...
31/01/2023

അമൃത് ഉദ്യാനത്തില്‍ ഇന്ത്യൻ രാഷ്ട്രപതി ..

മുഗളന്മാരുടെ അദിനിവേശത്തിന്റെയും ഭാരതത്തിന്റെ അടിമത്വത്തിന്റെയും സ്മരണയുണർത്തുന്ന മുഗൾ ഉദ്യാനമെന്ന പേര് മാറ്റി അമൃത് ഉദ്യന്മാക്കിയത് കഴിഞ്ഞ ദിവസമാണ്.

Address

Adoor
691530

Website

Alerts

Be the first to know and let us send you an email when Vishnu Mannady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share