01/10/2024
പ്രായം 72 ആയെങ്കിലും ഇന്നും ഒരു ടൈം മെഷീന്റെയും സഹായമില്ലാതെ ഒരു പത്തു രൂപയുടെ ജെൽ മുടിയിൽ പുരട്ടി നേരെ മുകളിലേക്ക് ഈരി മീശ കുറച്ചു താഴേക്കു ചെരിച്ചു വച്ച് ഡബിൾ പോക്കറ്റ് ഷർട്ടും ഇട്ടു , കയ്യിൽ ഒരു ലാൻഡ് ഫോണും ആയി വന്നാൽ രാംജി റാവു ആയി 30 വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോകുന്നൊരു നടൻ നമുക്കിടയിലുണ്ടായിരുന്നു.
കംമീഷണറിലെ ചൂടൻ ഇക്‌ബാലും , ദേശാടനത്തിലെ ശങ്കരനും , രാമലീലയിലെ അമ്പാടി മോഹനും , ലീലയിലെ പിള്ളേച്ചനും , ടു കണ്ട്രീസിലെ കുടിയനും , ഏകലവ്യനിലെ ചേറാടി സ്കറിയ യും അടക്കം ജീവിതത്തിന്റെ പല കോണിലുള്ള വ്യത്യസ്തത കഥാപാത്രങ്ങൾ എല്ലാം ആ കയ്യിൽ ഭദ്രമായിരുന്നൊരാൾ .,.
അച്ചൻ ആയി , ഗുണ്ടാ ആയി , വില്ലൻ ആയി , സഹനടനായി , കൊമേടിയനായി കൂടു വിട്ടു കൂടു മാറി എത്രയോ തവണ പല വേഷങ്ങളിൽ , ഭാവങ്ങളിൽ കാണികളെ രസിപ്പിച്ചിരുന്ന മനുഷ്യൻ .....
തന്നെ തേടിയെത്തുന്ന എല്ലാ റോളുകളും മികച്ച പെർഫെക്ഷനോടെ അവതരിപ്പിക്കാറുണ്ടെങ്കിലും...
ഒരല്പം ഹീറോയിസം കലർന്ന , പൗരുഷം ഉള്ള റോളുകൾ തന്നെ തേടിയെത്തുമ്പോൾ കരിമ്പിൻ കാട് കണ്ട ഒറ്റ കൊമ്പനെ പോലെ
" കാരണം കാണിക്കൽ അല്ല അവന്‍റെ കരണക്കുട്ടി നോക്കി ഒരെണ്ണം പൊട്ടിക്കുകയാ വേണ്ടത് "
" കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഒരു എസ് എഫ് ഐ കാരൻ ആയിരുന്നു ടൗണിൽ വെച്ചു സ്ഥലം എസ് ഐ യെ കുത്തിയ ആ എസ് എഫ് ഐ കാരൻ ഇന്നും ഉള്ളിലുണ്ട് മര്യാദക്കു അല്ലേൽ മോൻ ആണെന്ന് നോക്കില്ല പള്ളക്ക് കത്തി കയറ്റും "
എന്നിങ്ങനെ കലിപ്പ് മോഡിൽ ഉള്ള ഡയലോഗുകൾ അയാൾക്ക് മാത്രം സാധ്യമായ വോയിസ് മോഡുലേഷനിൽ വീശി...
അഭിനയിച്ചു അര്മാദിച്ചു കൊണ്ടു പ്രേക്ഷകരുടെ കയ്യടി നിരന്തരം വാരി വീട്ടിൽ കൊണ്ടു പോയിരുന്നൊരാൾ .....❤️
സിനിമ ലോകത്തേക്ക് വലതു കാൽ വച്ചു കയറി 50 ഓളം വർഷങ്ങൾ ഒഴുകി പോയിട്ടും ....
നിറ സാന്നിധ്യമായി ഫീൽഡിൽ നിന്നു സാധ്യമായ എല്ലാ വേഷങ്ങളും വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടും ഇതു വരെയായിട്ടും അയാളെ തേടിയെത്താതിരുന്ന " മികച്ച നടൻ " എന്ന പുരസ്‌കാരം ഒടുവിൽ കേരള ഫിലിം ക്രിട്ടിക്സ് അവാർഡിന്റെ രൂപത്തിൽ ആ കൈകളിലേക്കു എത്തുകയാണ്..
Credit ✍️©️സനൽ കുമാർ പത്മനാഭൻ