PrettyBinu

PrettyBinu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PrettyBinu, Digital creator, Adoor.

"Spent the day creating a special masterpiece for my daughter, blending colors on canvas and stories from my childhood. ...
16/01/2024

"Spent the day creating a special masterpiece for my daughter, blending colors on canvas and stories from my childhood. Seeing her eyes light up with delight brought back so many treasured memories. Art has a way of connecting us through generations, making moments like these truly magical. ✨🎨 "

ഒരുപാടു വർഷങ്ങൾക്കു മുൻപ് എപ്പോഴോ ബഷീറിന്റെ 'ഭൂമിയുടെ അവകാശികൾ'എന്ന പുസ്തകം വായിച്ചപ്പോൾ ബഷീറിന്റെ പുതിയ വീടിനെ പറ്റി അത...
13/01/2024

ഒരുപാടു വർഷങ്ങൾക്കു മുൻപ് എപ്പോഴോ ബഷീറിന്റെ 'ഭൂമിയുടെ അവകാശികൾ'എന്ന പുസ്തകം വായിച്ചപ്പോൾ ബഷീറിന്റെ പുതിയ വീടിനെ പറ്റി അതിൽ പറയുന്നുണ്ടായിരുന്നു......മുറ്റം നിറയെ പഞ്ചാര മണൽ വിരിച്ച തൊടിയിൽ നിറയെ ഫലവൃക്ഷങ്ങൾ നിറഞ്ഞ ഒരു വീട്.അങ്ങനെ ഒരു വീടായിരിക്കണം എന്റേതും എന്നെ ഞാനും ആഗ്രഹിച്ചിരുന്നു... അങ്ങനെ സ്വപ്‌നങ്ങൾ കൊണ്ട് ഒരു കുഞ്ഞു കൂടു ഞങ്ങളും കൂട്ടി....എന്റെ ആഗ്രഹത്തിനെ ഒപ്പം നിന്ന് ആരെയും കൊണ്ട് പ്ലാൻ പോലും വരപ്പിക്കാതെ ഞാനും എന്റെ നല്ല പാതിയും ഒറ്റക്കെ പ്ലാൻ വരച്ചു, കൂടു കൂട്ടാൻ തുടങ്ങി... ഒപ്പം നിറയെ പൂച്ചെടികളും ഫലവൃക്ഷങ്ങളും വച്ചു പിടിപ്പിച്ചു.... ആ കൂട്ടിലേക്കു ഞങ്ങളുടെ കുഞ്ഞികിളികളെയും കൊണ്ട് താമസവും തുടങ്ങി.... ഒരു വർഷം കഴിയും മുൻപേ ദേശാടനപക്ഷികളെ പോലെ മറ്റൊരു ദേശത്തേക്ക് ഞങ്ങളും പറന്നു..ഇന്നിപ്പോൾ അവിടെ ആ കൂട്ടിൽ ഭൂമിയുടെ അവകാശികൾ മാത്രം...അത് ബഷീർ പറഞ്ഞ പോലെ അണ്ണാൻ, മരപ്പെട്ടി, വവ്വാൽ, പല്ലി, പാറ്റ എന്നിങ്ങനെ നീളുന്നു.....തേൻ മണമുള്ള ചക്കയും മധുരമൂറുന്ന മാങ്ങയും റോസ് നിറമുള്ള പേരക്കയും പനിനീർ ചാമ്പക്കയും എല്ലാം ഭൂമിയുടെ അവകാശികൾ തന്നെ വിളവെടുക്കുന്നു അവർ ആസ്വദിക്കുന്നു.... അവരാണ് ഭൂമിയുടെ അവകാശികൾ...ബഷീറിന്റെ ഭൂമിയുടെ അവകാശികൾ...😍

13/01/2024

ഇപ്പോൾ ഞാൻ എന്റെ നിഴലിനെ പോലും ഭയപ്പെടുന്നു എപ്പോൾ ആണെന്നെ അറിയില്ല അതും അതിന്റ സ്വാർത്ഥതയുടെ മുഖം മൂടി മാറ്റി തുടങ്ങുന്നത് എന്ന്. എനിക്കു എപ്പോളും തോന്നാറുണ്ട് മനുഷ്യന്റെ മാത്രം ഒരു വിശേഷ ഗുണം ആണ് ഈ സ്വാർത്ഥത എന്ന്.ദൈവം മനുഷ്യനെ മാത്രം അല്ല ഈ ഭൂമിയിൽ സൃഷ്ടിച്ചത് എന്നാൽ വേറെ ഒരു ജീവികൾക്കും ഇല്ലാത്ത ഒരു ഗുണം അത് മനുഷ്യന് മാത്രം കിട്ടി. എന്നോട് സ്നേഹം കാണിക്കുന്നവർക്കെല്ലാം എന്നോട് ആത്മാർത്ഥത ഉണ്ടെന്നു വിചാരിക്കുന്നത് വലിയ തെറ്റാണെന്ന് എന്നു എനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു. തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ നിന്നെ ആത്മാർത്ഥമായി സ്നേഹിക്കാൻ നിന്റെ ദൈവത്തിനു മാത്രമേ സാധിക്കു... അത് മനസിലാക്കാൻ നീണ്ട മുപത്തിഞ്ചു വർഷങ്ങൾ വേണ്ടി വന്നു. അത് കുറച്ചു കൂടി പോയോ. ഇല്ല എന്റെ കാര്യത്തിൽ എത്ര വന്നാലും പഠിക്കാത്ത ഒരാൾ ആണ് ഞാൻ എന്ന് എന്റെ ദൈവത്തിനു അറിയാം ഇടക്കെ മൂപ്പരു തമാശ ആയി എന്നോട് അത് പറയാറുമുണ്ട്... ഞങ്ങൾ തമ്മിൽ ഉള്ള സംഭാഷണത്തിനിടയിൽ എപ്പോഴും എന്നെ ഓർമിപ്പിക്കാരും ഉണ്ട്. ഞാനുണ്ടോ കേൾക്കുന്നു പണ്ടേ ആരും പറഞ്ഞാൽ കേൾക്കുന്ന സ്വഭാവം എനിയ്ക്കു ഇല്ല എന്നാണ് പൊതുവെ ഒരു സംസാരം. അതുകൊണ്ട് ഞാൻ വീണ്ടും വീണ്ടും എന്നോട് തന്നെ ഓർമിപ്പിക്കുകയാണ് ഇനിയും ആരെയും കണ്ണടച്ച് വിശ്വസിക്കരുത്..വിശ്വാസം അത് ദൈവത്തിൽ മാത്രം അർപ്പിക്കുക അവിടുന്ന് കൈവിടില്ല.ഈ ഏഴുത്തു ഇന്ന് മുഖപുസ്തക പേജിൽ കിടക്കട്ടെ ഇടക്കെ എനിക്കെ തന്നെ വായിക്കാമല്ലോ... അത് ഒരു ഓർമ പെടുത്തൽ ആകട്ടെ....

11/01/2024
Yes its part of Success and iam waiting for that.....😊
18/12/2023

Yes its part of Success and iam waiting for that.....😊

Address

Adoor

Website

Alerts

Be the first to know and let us send you an email when PrettyBinu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other Digital creator in Adoor

Show All