Kurumban Mathu

Kurumban Mathu Hello friends, Welcome to Kurumban Mathu... Enjoy my fun loving routine activities.This page is for Instagram:midhubrijo

Daffodils ❤️Typically flowering from February until May, the trumpet-like blooms of the daffodil announce spring's arriv...
12/03/2024

Daffodils ❤️
Typically flowering from February until May, the trumpet-like blooms of the daffodil announce spring's arrival.

World Mental Health Day
10/10/2023

World Mental Health Day

04/10/2023
04/10/2023

Happy birthday my love...

അത്തം പത്തോണം 🌼🌸💠
20/08/2023

അത്തം പത്തോണം 🌼🌸💠

National HIV Testing DayThis day raises awareness about the importance of testing for HIV and getting an early diagnosis...
27/06/2023

National HIV Testing Day
This day raises awareness about the importance of testing for HIV and getting an early diagnosis.

27/06/2023

പഴം കൊണ്ടൊരു അടിപൊളി പലഹാരം
Banana recipe



22/06/2023

നാരങ്ങ അച്ചാർ
അമ്മച്ചി സ്പെഷ്യൽ
#അച്ചാർ

Reading day
19/06/2023

Reading day

World day against Child Labourബാലവേല നിരോധനത്തെക്കുറിച്ച് സമൂഹത്തിന് ബോധവത്ക്കരണം നടത്താനാണ് എല്ലാ വർഷവും ലോക ബാലവേല വിര...
12/06/2023

World day against Child Labour
ബാലവേല നിരോധനത്തെക്കുറിച്ച് സമൂഹത്തിന് ബോധവത്ക്കരണം നടത്താനാണ് എല്ലാ വർഷവും ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്.ഒരു സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ് കുട്ടികള്‍. എന്നാൽ കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന നിരവധി കുട്ടികൾ ലോകമെമ്പാടുമുണ്ട്. ഈ സാഹചര്യത്തിൽ ബാലവേല നിരോധനത്തെക്കുറിച്ച് സമൂഹത്തിന് ബോധവത്ക്കരണം നടത്താനാണ് എല്ലാ വർഷവും ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നൂറോളം രാജ്യങ്ങൾ ഇന്ന് (ജൂൺ 12) ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു.

പഠനമനുസരിച്ച് ആഗോളതലത്തിൽ ഓരോ 10 കുട്ടികളിലും ഒരാൾ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുണ്ട്. എന്നാൽ 2000 മുതലുള്ള കണക്കുകൾ അനുസരിച്ച് മൊത്തത്തിൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐ‌എൽ‌ഒ) കണക്കുകൾ അനുസരിച്ച്, ലോകത്താകമാനം 152 മില്യൺ കുട്ടികൾ ബാലവേലയിൽ ഏർപ്പെടുന്നുണ്ട്. അവരിൽ 72 മില്യൺ കുട്ടികളും അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്.

ബാലവേലയെ ഉന്മൂലനം ചെയ്യുന്നതിനുളള ആഹ്വാനമാണ് ഈ വർഷത്തെ ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ വിഷയം. ബാലവേലയുടെ ഏറ്റവും മോശം രൂപങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ 'കൺവെൻഷൻ നമ്പർ 182'ന്റെ ആഗോള അംഗീകാരത്തിന് ശേഷമുള്ള ആദ്യ ലോക ബാലവേല വിരുദ്ധ ദിനമാണിത്.

Theme: “Food standards save lives.”On World Food Safety Day, observed annually on June 7, we are protecting our food at ...
07/06/2023

Theme: “Food standards save lives.”
On World Food Safety Day, observed annually on June 7, we are protecting our food at all costs. This day was established by the United Nations to raise awareness about the importance of food etiquette and safety at all stages of the food chain. Before our food gets to our stores, restaurants, and even our mouths, they go through a long chain of distribution managed by people who handle processes like harvesting, processing, storing, distribution and preparation. This is why this holiday is important because in the long chain of food consumption there are several possibilities of food contamination.

04/06/2023

Fish fry
Kilimeen fry


24/05/2023

ഇടപ്പള്ളി church

#ഇടപ്പള്ളി

Happy mother's day
14/05/2023

Happy mother's day

The King
06/05/2023

The King

Eid Mubarak 😊
22/04/2023

Eid Mubarak 😊

അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങൾ ചിന്തിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല...
15/04/2023

അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങൾ ചിന്തിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണൻ്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്.വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു.വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരൻ്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരന്‍റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ നരകാസുരന്‍, മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.മറ്റൊന്ന്; രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ കൊട്ടാരത്തിൻ്റെ പ്രവേശിച്ചതിനാൽ രാവണന് ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.

വിഷിവിന് തലേദിവസം വീട് വൃത്തിയാക്കി ചപ്പുചവറുകള്‍ കത്തിക്കുന്നത് രാവണ വധത്തിന് ശേഷം നടന്ന ലങ്കാദഹനത്തെ സൂചിപ്പിക്കുന്നു.വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. ഓട്ടുരുളയിലാണ് വിഷുക്കണി ഒരുക്കുന്നത്.

വിഷുക്കണിക്കാവശ്യമായ സാധനങ്ങള്‍

അരി, നെല്ല്

അലക്കിയ മുണ്ട്
സ്വര്‍ണം

വാൽക്കണ്ണാടി

കണിവെള്ളരി

കണിക്കൊന്നവെറ്റില, അടക്ക

കണ്മഷി, ചാന്ത്, സിന്ദൂരം

നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം

കിഴക്കോട് തിരിയിട്ട് കത്തിച്ച നിലവിളക്ക്

നാളികേരപാതി

ശ്രീകൃഷ്ണൻ്റെ വിഗ്രഹം

മുകളിൽ പറഞ്ഞിട്ടുള്ള സാധങ്ങള്‍ ഉപയോഗിച്ചാണ് വിഷുക്കണി ഉപയോഗിക്കുന്നത്. ഇവ കണ്ടുണരുമ്പോള്‍ പുതുയ ഒരു ജീവിതചംക്രമണിത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

വിഷുക്കൈനീട്ടം

കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങള്‍ക്ക് സമ്മാനമാണ് വിഷുക്കൈനീട്ടം. കണി ഒരുക്കുന്നത് വീട്ടിലെ അമ്മമാരാണെങ്കിൽ കൈനീട്ടം നൽകുന്നത് ഗ്രഹനാഥനാണ്. വര്‍ഷം മുഴുവൻ സമ്പൽ സമൃദ്ധി ഉണ്ടാകട്ടെ എന്ന അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്.

വിഷുഫലം:

വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ്‌ പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ "യാവന" എന്നാണ് പറയുക.വിഷു ഫലം സൂര്യൻ മേട രാശിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതൽ നില നിന്നിരുന്നു.

Happy Vishu
15/04/2023

Happy Vishu

08/04/2023

യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന പ്രാർത്ഥനാ സമാഹാരമാണ് കുരിശിന്റെ വഴി അഥവാ സ്ലീവാ പാത. അൻപതു നോമ്പിന്റെ സമയത്ത് എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും കുരിശിന്റെ വഴി നടത്താറുണ്ട്. യേശുവിന്റെ പീഡാനുഭവത്തിലെ ശ്രദ്ധേയമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ധ്യാനവും പ്രാർത്ഥനകളും അടങ്ങിയ ഈ ഭക്ത്യഭ്യാസം, പതിനാല് സ്ഥലങ്ങളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. യേശു മരണത്തിനു വിധിക്കപ്പെടുന്നത് മുതൽ കുരിശിൽ മരിക്കുന്നത് വരെയുള്ള മുഹൂർത്തങ്ങളായ ഈ സ്ഥലങ്ങൾ ബൈബിളിലേയും ക്രിസ്തീയപാരമ്പര്യത്തിലേയും പീഡാനുവഭചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പള്ളികൾക്കു പുറത്തു വച്ചും കുരിശിന്റെ വഴി നടത്താറുണ്ട്. മിക്കവാറും ദുഃഖ വെള്ളിയാഴ്ചകളിലെ കുരിശ്ശിന്റെ വഴിയാണ് ഇങ്ങനെ നടത്തുന്നത്. കേരളത്തിൽ വയനാട് ചുരത്തിലും, മലയാറ്റൂർ മലയിലും പ്രധാനമായും ദുഃഖ വെള്ളിയാഴ്ചകളിൽ മലകയറ്റമായി കുരിശിന്റെ വഴി നടത്തി വരുന്നു.

കുരിശിന്റെ വഴിയുടെ ലളിതരൂപം, പതിനാലു സ്ഥലങ്ങളിൽ ഓരോന്നിനും വേണ്ടിയുള്ള ലഘു ഗദ്യപ്രാർത്ഥനയും ധ്യാനവും മാത്രം അടങ്ങിയതായിരിക്കും. "ആഘോഷമായ" കുരിശിന്റെ വഴിയിൽ, ധ്യാന-പ്രാർത്ഥനകളുടെ വലിയൊരുഭാഗം ഗാനരൂപത്തിലായിരിക്കും. മലയാളത്തിലെ കുരിശിന്റെ വഴി ഗാനങ്ങളിൽ പലതും പ്രസിദ്ധമാണ്. ഇവയിൽ, ക്രിസ്തീയ ഭക്തിഗാന ശാഖക്ക് നിസ്തുല സംഭാവനകൾ നൽകിയ ആബേലച്ചൻ രചിച്ച ഗാനങ്ങൾ ഏറെ പ്രചാരം നേടിയവയാണ്.

*ഇന്ന് കൊഴുക്കട്ട ശനി*പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണിത്. അമ്പതു ...
01/04/2023

*ഇന്ന് കൊഴുക്കട്ട ശനി*

പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണിത്. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത്‌ ക്രിസ്ത്യാനികള്‍ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ്‌ നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത്‌ നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌. കൊഴുക്കട്ടക്കുള്ളില്‍ തേങ്ങക്കൊപ്പം , തെങ്ങിന്‍ ശര്‍ക്കരയോ, പനം ശര്‍ക്കരയോ ചേര്‍ക്കുന്നു.
കൊഴുഎന്നാല്‍ മഴു എന്നര്‍ത്ഥം . കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതുല്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140-ആം സങ്കീര്‍ത്തനത്തിലെ വാചകം.

കൊഴുക്കട്ട തയാറാക്കുന്നതിന്റെ ചരിത്രത്തെക്കുറിച്ചു പലതും കാലങ്ങളായി പറഞ്ഞു പ്രചരിച്ച കഥകളാണ്. ബഥാനിയായില്‍നിന്നു ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്രിസ്തു ലാസറിന്റെ ഭവനത്തിലെത്തിയെന്നും ലാസറിന്റെ സഹോദരിമാര്‍ തിടുക്കത്തില്‍ മാവുകുഴച്ച് ഉണ്ടാക്കി യേശുവിനു നല്കിയ ഭക്ഷണമായിരുന്നു കൊഴുക്കട്ടയെന്നും കരുതപ്പെടുന്നു. ലാസറിന്റെ സഹോദരിമാരായ മര്‍ത്തായും മറിയവുമാണു കൊഴുക്കട്ട ഉണ്ടാക്കി നല്കിയത്. ഉണ്ടാക്കുന്നയാളുടെ കൈവിരല്‍പ്പാടുകള്‍ കൊഴുക്കട്ടയില്‍ ഉണ്ടാവണമത്രെ.
പീഡാനുഭവചരിത്രത്തില്‍ ക്രിസ്തുവിനെ കല്ലെറിയുന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണു കൊഴുക്കട്ടയെന്നും പ്രചാരമുണ്ട്. ക്രിസ്തുവിനെ തൈലാഭിഷേകം നടത്താന്‍ ഭക്തസ്ത്രീകള്‍ കരുതിവച്ച സുഗന്ധദ്രവ്യങ്ങള്‍ അടക്കം ചെയ്ത പാത്രത്തെ സൂചിപ്പിക്കുന്നതാണു മധുരം അകത്തു ചേര്‍ത്ത കൊഴുക്കട്ടയെന്ന അഭിപ്രായവും ക്രൈസ്തവര്‍ക്കിടയിലുണ്ട്. അഭിപ്രായങ്ങള്‍ക്കും പഠനങ്ങള്‍ക്കുമപ്പുറം മഹത്തായ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓര്‍മകള്‍ ഉള്ളില്‍ വഹിക്കുന്ന കൊഴുക്കട്ട, കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ ഭാഗമായിക്കഴിഞ്ഞ

A beautiful & nostalgic era is coming to an end .We are losing our Legends one by one.
29/03/2023

A beautiful & nostalgic era is coming to an end .We are losing our Legends one by one.

*ഭഗത് സിംഗ് ♥️ സുഖ്ദേവ് ♥️ രാജ്ഗുരു**രക്തസാക്ഷി ദിനം*_"മർദ്ദിതന്റെ ശക്തിയാണ് എന്റെ ശക്തി. രോഷത്തിന്റെ ധൈര്യമാണ് എന്റെ രോ...
23/03/2023

*ഭഗത് സിംഗ് ♥️ സുഖ്ദേവ് ♥️ രാജ്ഗുരു*
*രക്തസാക്ഷി ദിനം*

_"മർദ്ദിതന്റെ ശക്തിയാണ് എന്റെ ശക്തി. രോഷത്തിന്റെ ധൈര്യമാണ് എന്റെ രോഷം. അധികം താമസിയാതെ അന്തിമസമരത്തിന്റെ കാഹളം മുഴങ്ങും. സാമ്രാജ്യത്വവും മുതലാളിത്തവും അവയുടെ അന്തിമ നിമിഷങ്ങൾ എണ്ണിക്കഴിയുകയാണ്. ഞങ്ങൾ ഈ ശക്തികൾക്കെതിരായ സമരത്തിൽ ഭാഗഭാക്കുകളാകുകയായിരുന്നു ഞങ്ങൾ അതിൽ അഭിമാനിക്കുന്നു."_

13 ഏപ്രിൽ 1919 ;
കുപ്രസിദ്ധമായ ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതിന്റെ തൊട്ടടുത്ത ദിവസം. 12 വയസുള്ള ഒരു കുട്ടി അമൃത്സറിലെ ആ രക്തപ്പുഴയൊഴുകിയ ഭൂമിയിലേക്ക് നടന്നു വന്നു. കുറച്ച് നേരം ചുറ്റും നോക്കി നിന്ന ശേഷം നിറകണ്ണുകളോടെ അവൻ അവിടെ മുട്ടുകുത്തിയിരുന്നു. എന്നിട്ട് കയ്യിൽ കരുതിയിരുന്ന ഒരു ചെറിയ ചില്ലു കുപ്പിയെടുത്ത് അതിൽ ജാലിയൻ വാലാബാഗ് രക്തസാക്ഷികളുടെ ചോരയും ആ ചോര വീണു ചുവന്ന മണ്ണും അവൻ വാരി നിറച്ചു.

തിരികെ വീട്ടിലെത്തിയ ആ ബാലൻ തന്റെ മുറിയിൽ എപ്പോഴും കാണുന്ന വിധത്തിൽ അത് പ്രതിഷ്ഠിച്ച് എന്നും അതിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു തുടങ്ങി. 23ാം വയസിൽ തൂക്കിലേറ്റപ്പെടുന്നത് വരെ കെടാത്ത തീപ്പന്തം പോലെ അവനെ നയിച്ചത് ജാലിയൻ വാലാബാഗിൽ നിന്നും കൊളുത്തിയ ആ അഗ്നിനാളമായിരുന്നു. പിൽക്കാലത്ത് രക്തസാക്ഷികളുടെയെല്ലാം അപ്പോസ്തലനായി മാറിയ ബ്രിട്ടീഷ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പോരാളിയുടെ ഉദയമായിരുന്നു അത്.

ആ പേര് പോലും പിന്നീട് സാമ്രാജ്യത്വത്തിന്റെ കോട്ടകൊത്തളങ്ങളെ വിറകൊളളിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും കരുത്തനായ വിപ്ലവകാരി. സൂര്യനസ്തമിക്കാത്ത ബ്രീട്ടീഷ് സാമ്രാജ്യത്തിന് മുകളിൽ കരിനിഴൽ വീഴ്ത്തിയ വീര സമര നായകൻ. കോടിക്കണക്കിന് ഭാരതീയരുടെ നെഞ്ചിലെ കനലായി ഇന്നും അവശേഷിക്കുന്ന അനശ്വരനായ രക്തസാക്ഷി.

ആ മനുഷ്യന്റെ പേര് ലാഹോർ ജയിലിന്റെ ചുവരുകളിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു,

*ഷഹീദ് ഇ അസം - ഭഗത് സിംഗ് ⭐*

"ഇന്ന് ഇന്ത്യയിൽ കാണുന്ന ഈ ശാന്തത ഒരു വലിയ കൊടുങ്കാറ്റിന് മുന്നോടിയാണെന്ന് നിങ്ങൾ മനസിലാക്കിക്കൊളളൂ. നിങ്ങളത് മനസിലാക്കാൻ കഴിയാത്ത വിധത്തിൽ ബധിരരാണെങ്കിൽ നിങ്ങളുടെ കാത് തുറപ്പിക്കാനുളള ശബ്ദമാണിത്" ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്വ സഭയിൽ ബോംബെറിഞ്ഞു കൊണ്ട് ആ മനുഷ്യൻ പറഞ്ഞ വാക്കുകൾ ഇന്നും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് പ്രചോദനമായി നിലനിൽക്കുകയാണ്. വിപ്ലവത്തിൽ ബലം പ്രയോഗിച്ച് ഭരണകൂടം പിടിച്ചെടുക്കണമെന്ന മാർക്സിയൻ തത്വം അദ്ദേഹത്തിന്റെ ഹൃദയത്തിൽ അത്രത്തോളം അലയടിച്ചിരുന്നു.

തനിക്ക് വിവാഹാലോചനയുമായി വന്ന രക്ഷിതാക്കളെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, _"ഭാരത മാതാവ് അസ്വതന്ത്രയായി ഇരിക്കുന്നിടത്തോളം കാലം എന്റെ വധു മരണമായിരിക്കും."_ ബ്രിട്ടീഷ് സേനയുടെ ക്രൂര മർദ്ദനം മൂലമുള്ള ലാലാ ലജ്പത് റായിയുടെ ജീവത്യാഗം സമര പന്തലിൽ നേരിട്ട് കണ്ട ഭഗത് സിംഗിന് അത് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു.

_"ഈ ദേശിയാപമാനത്തിന് പകരം ചോദിക്കാൻ ഇന്ത്യയിലൊരു യുവാവുമില്ലെന്നോ ?"_ എന്ന ദേശബന്ധു ചിത്തരഞ്ചൻ ദാസിന്റെ ചോദ്യം ഭഗത് സിംഗിന്റെയും സഖാക്കളുടെയും കർണപടങ്ങളിൽ ഇടിമുഴക്കം പോലെ പതിഞ്ഞു;

_"ഞങ്ങൾ ബോംബെറിഞ്ഞതൊന്നും ഭാരതീയർക്ക് നേരെയായിരുന്നില്ല. ഞങ്ങൾ സാധാരണക്കാരെ ആരെയും നിങ്ങളെപ്പോലെ കൊന്നിട്ടില്ല. ആളുകളെ കൊല്ലുകയാണ് ഞങ്ങളുടെ ലക്ഷ്യമെങ്കിൽ ഞങ്ങൾക്കത് നേരത്തെ തന്നെ സാധിക്കുമായിരുന്നു. ഞങ്ങളുടെ ലക്ഷ്യം ഇന്ത്യയിൽ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം സ്ഥാപിക്കുകയെന്നതാണ്. അതിനൊരു വിപ്ലവം ആവശ്യമാണ്. അത് മനുഷ്യന്റെ സർഗികാവകാശമാണ്. ബോംബും തോക്കുമൊന്നുമല്ല വിപ്ലവം കൊണ്ടുവരുന്നത്, പകരം ഇങ്ക്വിലാബിന്റെ വാൾ ചിന്താഗതികളാൽ മൂർച്ചയേറിയതാണ്. അത് കൊണ്ട് തന്നെ ഈ സമൂഹത്തിന്റെ മോചനം തൊഴിലാളികളുടെയും കർഷകരുടെയും കൈകളിലാണുളളത്."_

ഇത്രയും പറഞ്ഞതിന് ശേഷം ഭഗത് സിംഗും രാജ്ഗുരുവും സുഖ്ദേവും ഉച്ചത്തിൽ ഇങ്ക്വിലാബ് മുഴക്കി കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തി.

ഭഗത് സിംഗ് പറഞ്ഞത് പോലെ തന്നെ അവരുടെ മരണത്തിന് ശേഷവും സാമ്രാജ്യത്വത്തിനെതിരായ ആ യുദ്ധം അവസാനിച്ചില്ല. അത് ഇന്നും തുടരുകയാണ്. സാമ്രാജ്യത്വം തച്ചുടയ്ക്കപ്പെടുന്നത് വരെ അത് തുടരുകയും ചെയ്യും. ആ ധീര ദേശാഭിമാനികളുടെ ചോരയ്ക്ക് മുകളിൽ ചവിട്ടി നിൽക്കുമ്പോൾ ഇന്ത്യൻ തൊഴിലാളി വർഗത്തിന് ആ കടമ നിറവേറ്റാതെ എങ്ങനെ മുന്നോട്ടു പോകാനാവും !!

Address

High Street
Swanage
HIGHSTREET449BH192NS

Alerts

Be the first to know and let us send you an email when Kurumban Mathu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category