05/11/2024
കളിമണ്ണിൽ തീർത്ത വെളുത്ത നിറമുള്ള ഒരു ജഗ്ല് വളരെ പണ്ട് മുതലേ സുമിത്രയുടെ വീട്ടിലുണ്ടായിരുന്നു. അതിൻ്റെ തൂവെള്ള കഴുത്തിൽ സ്വർണ്ണ നിറമുള്ള അലുക്കുകളും രണ്ടു വശത്തും സ്ഫടികത്തിൻ്റെ കൈപ്പിടികളും ഉണ്ടായിരുന്നു. സാധാരണ വീട്ടുപയോഗത്തിനായി അലുമിനിയം പാത്രങ്ങളും തകരപ്പാത്രങ്ങളും ഉപയോഗിച്ചിരുന്ന ആ കാലത്ത് അവളുടെ ചേട്ടനായ അപ്പുവിന് മൂന്നാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് സ്ക്കൂളിൽ നിന്നും പാരിതോഷികമായി കിട്ടിയതായിരുന്നു നല്ല ഭംഗിയുള്ള ആ ജഗ്ഗ്. തൻ്റെ തുടർന്നുള്ള ജീവിതത്തിൻ്റെ മുഴുവൻ പ്രതീക്ഷകളും നിറച്ചു വച്ചിരിക്കുന്നത് ആ ജഗ്ഗിനുള്ളിലാണ് എന്ന് കാഴ്ചക്കാരിൽപ്പോലും സന്ദേഹം ജനിപ്പിക്കുന്ന വിധത്തിലായിരുന്നു അത് കയ്യിൽ കിട്ടിയതിനു ശേഷമുള്ള അവളുടെ അമ്മയുടെ ഭാവഹാവാദികൾ.
വീട്ടിൽ വിരുന്നുകാർ വരുന്ന ദിവസങ്ങളിൽ മാത്രം അമ്മ പത്തായത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ആ ജഗ്ഗ് സൂക്ഷ്മതയോടെ പു....