Gospel Voice News USA

ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഡാളസിൽവാർത്ത -ഫിന്നി രാജു ഹൂസ്റ്റണ്‍ഡാലസ് ∙ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ  ഓ...
08/21/2024

ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഡാളസിൽ

വാർത്ത -ഫിന്നി രാജു ഹൂസ്റ്റണ്‍

ഡാലസ് ∙ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ ഡാളസിൽ , മെസ്കിറ്റിലെ ഷാരോൻ ഇവന്റ് സെന്ററിൽ വച്ച് നടക്കും. പാസ്റ്റർ ഫെയ്‌ത്ത് ബ്ലെസൻ, പാസ്റ്റർ ടി.ജെ. സാമുവൽ, പാസ്റ്റർ മൈക്ക് പാറ്റ്സ് , സഹോദരി ഷീബാ ചാൾസ് തുടങ്ങിയവർ പ്രസംഗിക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ ശനിയാഴ്ച രാവിലെ 9 മുതൽ പി.വൈ.പി.എ. ടാലന്റ് കോമ്പറ്റീഷൻ, 10 മുതൽ സഹോദരിമാർക്കുള്ള യോഗവും നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30നാണ് ‌പൊതുയോഗം. ഞായറാഴ്ച രാവിലെ 9ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും. റീജിയനിലെ മറ്റു ദൈവദാസൻമാരും വിവിധ മീറ്റിങ്ങുകളിൽ പ്രസംഗിക്കുന്നു. റീജിയൻ കൊയർ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കും.

ഐപിസിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്‌വെസ്റ്റ് റീജിയന്‍. 26 സഭകളുള്ള ഈ റീജിയന്‍ ഡാലസ്, ഒക്‌ലഹോമ, ഹൂസ്റ്റണ്‍, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐപിസി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കണ്‍വന്‍ഷനുകള്‍, സെമിനാറുകള്‍ ജീവകാരുണ്യ, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു.
കൺവൻഷന്റെ സുഗമമായ നടത്തിപ്പിന് റവ. ഷിബു തോമസ് (പ്രസിഡന്റ് ), റവ. ജയിംസ് എബ്രഹാം (വൈസ് പ്രസിഡന്റ്), റവ. കെ. വി. തോമസ് (സെക്രട്ടറി), ഫിന്നി സാം (ജോയിന്റ് സെക്രട്ടറി), ജോഷിൻ ഡാനിയേൽ (ട്രഷറർ), ജനറൽ കൗൺസിൽ അംഗം ബാബു കൊടുന്തറ, മീഡിയ കോഓർഡിനേറ്റർ ഫിന്നി രാജു ഹൂസ്റ്റൺ, മിഷൻ കോഓർഡിനേറ്റർ സാക്ക് ചെറിയാൻ, ചാരിറ്റി കോഓർഡിനേറ്റർ കെ. വി. എബ്രഹാം. എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായ് ബന്ധപ്പെടുക:
പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ് (972-900 8578) സെക്രട്ടറി പാസ്റ്റർ കെ. വി. തോമസ് (214-771-5683)

പാസ്റ്റർ ജോർജ് പി ചാക്കോയുടെ മകൻ അമേരിക്കയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടുന്യൂയോർക്ക് : ഇന...
08/20/2024

പാസ്റ്റർ ജോർജ് പി ചാക്കോയുടെ മകൻ അമേരിക്കയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ന്യൂയോർക്ക് : ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ന്യൂയോർക്ക് സഭയുടെ സഹ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് പി ചാക്കോയുടെയും റയ്മോൾ സിസ്റ്ററുടെയും മകൻ ബ്രദർ റൈജു ചാക്കോ (43 വയസ്സ്) ന്യൂയോർക്കിലെ ഭവനത്തിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 19 തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചെറു പ്രായം മുതൽ തന്നെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ന്യൂയോർക്ക് സഭയുടെ അംഗമായിരുന്നു ബ്രദർ റൈജു ചാക്കോ.

സംസ്കാരം പിന്നീട്.

ഐ.പി.സി ഫാമിലി കോൺഫ്രൻസ് ചരിത്രത്തിൽ ആദ്യമായി കാനഡയിൽ ; പാസ്റ്റർ സാം വർഗീസ് നാഷണൽ ചെയർമാൻനിബു വെള്ളവന്താനം - നാഷണൽ മീഡിയ...
08/16/2024

ഐ.പി.സി ഫാമിലി കോൺഫ്രൻസ്
ചരിത്രത്തിൽ ആദ്യമായി കാനഡയിൽ ;
പാസ്റ്റർ സാം വർഗീസ് നാഷണൽ ചെയർമാൻ

നിബു വെള്ളവന്താനം - നാഷണൽ മീഡിയ കോർഡിനേറ്റർ

ബോസ്റ്റൺ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 20 മത് കുടുംബ സംഗമം കാനഡയിലെ എഡ്മന്റണിൽ വെച്ച് 2025 ജൂലൈ 17 വ്യാഴം മുതൽ 20 ഞായർ വരെ നടത്തപ്പെടും. ചരിത്രത്തിൽ ആദ്യമായിട്ടാണ് കാനഡയിൽ വെച്ച് ഐ.പി.സി ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുന്നത്. കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹി കളായി പാസ്റ്റർ സാം വർഗീസ് (നാഷണൽ ചെയർമാൻ), ബ്രദർ ഫിന്നി ഏബ്രഹാം (നാഷണൽ സെക്രട്ടറി), ബ്രദർ ഏബ്രഹാം മോനീസ് ജോർജ് (നാഷണൽ ട്രഷറാർ), സിസ്റ്റർ സൂസൻ ജോൺസൻ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ റോബിൻ ജോൺ (യൂത്ത് കോർഡിനേറ്റർ), ബ്രദർ നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യൂ (പ്രയർ കോർഡി നേറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

നാഷണൽ ചെയർമാനായി തിരഞ്ഞെടു ക്കപ്പെട്ട പാസ്റ്റർ സാം വർഗീസ് കൊട്ടാരക്കര സ്വദേശിയാണ്. കാനഡയിലെ ആൽബർട്ട യിൽ എഡ്മൻ്റണിലുള്ള കേരള പെന്തക്കോ സ്ത്ൽ അസംബ്ലിയുടെ സീനിയർ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. ഭാര്യ ലീന മാത്യു വിനും രണ്ട് പെൺമക്കളായ സെറാ റൂത്ത് , ആഷ്‌ലി എലിസബത്ത് എന്നിവരോടൊപ്പം 2008-ൽ കാനഡയിലേക്ക് താമസം മാറി. കേരള പെന്തക്കോസ്ത്ൽ അസംബ്ലിയുടെ സ്ഥാപനത്തിന് തുടക്കമിട്ടു. അതിനുശേഷം അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ എഡ്മൻ്റണിലെ ഒരു പ്രധാന ആത്മീയ സമൂഹമായി സഭ വളരുവാൻ ഇടയായി.

നാഷണൽ സെക്രട്ടറി ഫിന്നി എബ്രഹാം കല്ലിശ്ശേരി സ്വദേശിയാണ്. എബനേസർ ഐ.പി.സിയുടെ സഹസ്ഥാപകരിൽ ഒരാളായിരുന്ന പി .ഐ കൊച്ചുട്ടി (കുഞ്ഞുട്ടിച്ചായൻ) യുടെ കൊച്ചുമകനാണ്. യു.എസിലെ ഒക്ലഹോമ സിറ്റിയിലേക്ക് 2006-ൽ കുടിയേറി. ഐ.പി.സി ഹെബ്രോൺ ഒക്ലഹോമ സഭയുടെ സജീവ അംഗമാണ്.
18-ാമത് IPC ഫാമിലി കോൺഫറൻസ് ലോക്കൽ സെക്രട്ടറി, വർഷിപ്പ് ടീം, മീഡിയ ടീം, ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷീന എബ്രഹാം. മക്കൾ: ബ്രയാന, തബിത, എസെക്കിയേൽ.

നാഷണൽ ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട എബ്രഹാം മോനിസ് ജോർജ് ഡാളസ് ഐ.പി.സി ഹെബ്രോൺ സഭാംവും പാസ്റ്റർ മോനിസ് ജോർജിന്റെ മകനുമാണ്. ഐപിസി, പി.സി.എൻ.എ. കെ കോൺഫറൻസ് എന്നിവയുടെ നാഷണൽ യൂത്ത് കോർഡിനേറ്ററായും, പി.വൈ.പി.എ ഈസ്റ്റേൺ റീജിയൻ്റെ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. പെന്തക്കോസ്ത് യൂത്ത് കോൺഫറൻസ് ഓഫ് ഡാളസിൻ്റെ (പി.വൈ.സി.ഡി) കോർഡിനേറ്റർ, PYPA മിഡ്‌വെസ്റ്റ് റീജിയൻ ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. യുഎസിലെ മികച്ച അക്കൗണ്ടിംഗ് സ്ഥാപനത്തിൽ കംപ്ലയൻസ് ബാങ്ക് ഓഡിറ്ററായി ജോലി ചെയ്തു വരുന്നു. ഭാര്യ: ജീന ജോർജ്

നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ സൂസൻ ജോൺസൺ കുമ്പനാട് സ്വദേശിയാണ്. ബോസ്റ്റൺ ക്രിസ്ത്യൻ അസംബ്ലിയുടെ സ്ഥാപക ശുശ്രൂഷകനായ പാസ്റ്റർ ബെഥേൽ ജോൺസൻ്റെ ഭാര്യയാണ്. 1982-ൽ യു.എസിലെ ബോസ്റ്റണിൽ സ്ഥിര താമസമാക്കി. കഴിഞ്ഞ 30 വർഷമായി സമൂഹത്തിൻ്റെ വിവിധ ആവശ്യങ്ങൾക്ക് പ്രാർത്ഥിക്കുന്നതിനുവേണ്ടി സഹോദരി മാരുടെ ദിവസേനയുള്ള പ്രാർത്ഥനാ ലൈന് നേതൃത്വം നൽകിവരുന്നു . മക്കൾ: ജീൻ, ജൂലി, ജോവാൻ, ജെമിമ, ജോനാഥൻ.

യൂത്ത് കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട റോബിൻ ജോൺ ബോസ്റ്റണിൽ കുടുംബത്തോടൊപ്പം താമസിച്ച് ബോസ്റ്റൺ ക്രിസ്ത്യൻ അസംബ്ലിയിൽ യൂത്ത് മിനിസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹത്തിൻ്റെ ആത്മീയ യാത്ര ജയ്പൂരിലെ അഗാപെ ഫെല്ലോഷിപ്പ് ചർച്ചിൽ ആരംഭിച്ചു, ഉത്തരേന്ത്യൻ കമ്മ്യൂണിറ്റിയുമായുള്ള സഹകരണത്തിന് ഇത് വഴിതെളിയിച്ചു. അമേരിക്കയിലേക്ക് കുടിയേറിയ ശേഷം വർഷങ്ങളോളം ഫ്ലോറിഡയിലെ ലേക്ക് ലാൻഡിൽ എബനേസർ ഐ.പി.സി ചർച്ചിൻ്റെ സജീവ അംഗമായിരുന്നു. സെൻട്രൽ ഫ്ലോറിഡയിലെ ക്രിസ്ത്യൻ സംഘടനയായ CF2 ൻ്റെ ട്രഷറർ സ്ഥാനം ഉൾപ്പെടെ വിവിധ റോളുകളിൽ നേതൃസ്ഥാനം വഹിച്ചു. ഐ.പി.സി ഫാമിലി കോൺഫറൻസുകളിലും പിസിഎൻഎകെ കോൺഫറൻസുകളിലും യുവജന പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഫെബി. മക്കൾ: സാറ, സാമുവൽ, സെയ്ല.

നാഷണൽ മീഡിയ കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട നിബു വെള്ളവന്താനം ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭാംഗമാണ്. മാധ്യമപ്രവർത്തകനായും വിവിധ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസുകളുടെ പബ്ലിസിറ്റി കോർഡിനേറ്ററായും പ്രവർത്തിക്കുന്നു. ഐ‌.പി‌.സി സൗത്ത് ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറി, നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി, ഐ.പി.സി ഗ്ലോബൽ മീഡിയ സെക്രട്ടറി തുടങ്ങിയ നിലകളിൽ പദവികൾ വഹിക്കുന്നു. ഭാര്യ ഡോ: സിജി മാത്യൂ. മകൻ: ബെഞ്ചമിൻ

പ്രയർ കോർഡിനേറ്ററായി തിരഞ്ഞെടു ക്കപ്പെട്ട പാസ്റ്റർ ഏബ്രഹാം മാത്യു ഐ.പി. സി. ഹെബ്രോൺ പെൻസിൽവേനിയ സഭാംഗമാണ്.

വിശ്വാസികൾ പ്രതീക്ഷയോടും വളരെ ഏറെ ആകാംക്ഷയോടെയും കാത്തിരിക്കുന്ന കോൺഫ്രൻസാണ് കനേഡിയൻ ഐ.പി.സി കോൺഫ്രൻസ്. കനേഡിയൻ പ്രവിശ്യയായ ആൽബെർട്ടയുടെ തലസ്ഥാന നഗരമാണ് എഡ്മന്റൻ. "കാൽഗറി-എഡ്മൻ്റൺ ഇടനാഴി", ആൽബർട്ടയിലെ ഏറ്റവും വലിയ നഗരമായ കാൽഗരി നഗരത്തിനും ഇടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശമാണ്. ആൽബർട്ടയുടെ മധ്യമേഖലയാൽ ചുറ്റപ്പെട്ട എഡ്മന്റൻ, വടക്കൻ സസ്‌കാച്ചെവൻ നദിക്കരികിലാണ് സ്ഥിതി ചെയ്യുന്നത്.

വാർത്ത: നിബു വെള്ളവന്താനം
നാഷണൽ മീഡിയ കോർഡിനേറ്റർ

റേച്ചൽ ജോർജ്ജ് നിത്യതയിൽ.ഡാളസ്: പാലക്കാട് നരിമറ്റത്തിൽ പാസ്റ്റർ ജോർജ്ജ് എൻ. ഏബ്രഹാമിൻ്റെ സഹധർമ്മിണി റേച്ചൽ ജോർജ്ജ് (ചിന്...
07/24/2024

റേച്ചൽ ജോർജ്ജ് നിത്യതയിൽ.

ഡാളസ്: പാലക്കാട് നരിമറ്റത്തിൽ പാസ്റ്റർ ജോർജ്ജ് എൻ. ഏബ്രഹാമിൻ്റെ സഹധർമ്മിണി റേച്ചൽ ജോർജ്ജ് (ചിന്നമ്മ -71) ജൂലൈ 24 ന് നിത്യതയിൽ ചേർക്കപ്പെട്ടു.

പാലക്കാട് ശാലേം ബൈബിൾ സെമിനാരിയുടെ ഡയറക്ടർമാരിൽ ഒരാളായിരുന്നു പരേത. ഡാളസ് ഐ.പി.സി. ഹെബ്രോൻ സഭാംഗമായ കുടുംബം, കഴിഞ്ഞ 28 വർഷമായി പാലക്കാട് പ്രവർത്തിച്ചു വരുന്ന ശാലേം ബൈബിൾ സെമിനാരിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ വ്യാപൃതരാകുവാൻ കേരളത്തിൽ താമസിച്ച് വരികയായിരുന്നു. കേരളത്തിൽ പാലക്കാട് അകത്തേത്തറ IPC ശാലേം സഭാംഗങ്ങളാണ്.

കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ച് പെന്തക്കാസ്ത് അനുഭവത്തിലേക്ക് ആഗതനായ നിമിത്തം കഷ്ടതയുടെ തീച്ചുളയിൽ കൂടി കടന്നുപോയ എറണാകുളം ഞാറയ്ക്കൽ എം.എ. ജോസഫ് ( സീയോൻ) - റോസി ദമ്പതികളുടെ ആറു മക്കളിൽ ഒരാൾ ആയിരുന്നു.

വിവാഹാനന്തരം ഭർത്താവുമൊത്ത് അട്ടപ്പാടി സെൻ്ററിൽ എഴയ്ക്കാട് ഐ.പി.സി സഭാ സ്ഥാപനത്തിലും, ശുശ്രൂഷയിലും, തുടർന്ന് അമേരിക്കയിൽ ഗ്രേസ് പെന്തക്കോസ്തൽ ചർച്ച് ഡാളസിൻ്റെ ശുശ്രൂഷയിലും പങ്കാളിയായിട്ടുണ്ട്. അമേരിക്കൻ റിപബ്ലിക്കൻ പാർട്ടിയുടെ ടെക്സാസ് സംസ്ഥാന അദ്ധ്യക്ഷനായ ഏബ്രഹാം ജോർജ്ജിൻ്റെ മാതാവാണ് പരേത.
സംസ്കാരം പിന്നീട്.

മക്കൾ:
ഏബ്രഹാം ജോർജജ് (റെജി) - ജീന (പ്രിയ)
റോസ്‌ലിൻ ജോൺ - ഡോക്ടർ ജെയ്സൺ ജോൺ.
കൊച്ചുമക്കൾ: സാറ, ഏബൽ, എസ്രാ , ജൂഡ്.

ദുഃഖാർത്തരായ കുടുംബങ്ങൾക്ക് ക്രിസ്തീയ പ്രത്യാശ നേരുന്നു.

വാർത്ത: സാം മാത്യു, ഡാളസ് .

"കഷ്ടതയിൽ പതറാത്ത ധീര യോദ്ധാവ്"പുസ്തകം ഹ്യൂസ്റ്റണിൽ പ്രകാശനം ചെയ്തു.ഫ്ളോറിഡ: ബ്രദർ മോൻസി പൊന്നോലിൽ എഴുതിയ " കഷ്ടതയിൽ പതറ...
07/13/2024

"കഷ്ടതയിൽ പതറാത്ത ധീര യോദ്ധാവ്"പുസ്തകം ഹ്യൂസ്റ്റണിൽ പ്രകാശനം ചെയ്തു.

ഫ്ളോറിഡ: ബ്രദർ മോൻസി പൊന്നോലിൽ എഴുതിയ " കഷ്ടതയിൽ പതറാത്ത ധീരയോദ്ധാവ്" എന്ന പാസ്റ്റർ കെ.വി.മാത്യു (കുഞ്ഞൂഞ്ഞ് ഉപദേശി) ന്റെ ജീവചരിത്ര ഗ്രന്ഥം ഹൂസ്റ്റണിൽ നടന്ന മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ
പ്രകാശനം ചെയ്തു.

പി.സി.എൻ.എ.കെ കോൺഫ്രൻസ് സെക്രട്ടറി ബ്രദർ രാജു പൊന്നോലിയും, റവ. മൈക്കിൾ ജോൺസനും ചേർന്ന് ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനത്തിന് നൽകിയാണ് പുസ്തകത്തിൻറെ പ്രകാശ കർമ്മം നിർവഹിച്ചത്.

സമൂഹത്തിൽ അറിയപ്പെടാത്തവരായി വിസ്മരിക്കപ്പെട്ടിട്ടുള്ള ബഹുശതം വ്യക്തി ജീവിതങ്ങൾ കാലയവനിയക്കുള്ളിൽ മറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവരുടെ ജീവചരിത്രങ്ങൾ ഇന്ന് വിരളമാണ്. തലമുറകൾ മാറുമ്പോൾ ഇളം തലമുറകൾക്ക് കൈമാറുവാൻ ശ്രേഷ്ഠമാരായാ പൂർവ്വികരുടെ ചെയ്തികളും ചരിത്രങ്ങളും ഒരു നിധിപോലെ രേഖപ്പെടുത്തി സൂക്ഷിക്കണ്ടത് നമ്മുടെ കർത്തവ്യമാണ്. ദൈവത്തിന്റെ വിശ്വസ്തതയാണ് ഈ പുസ്തകത്തിൻറെ ഉള്ളടക്കം.

സൗജന്യമായി നൽകുന്ന "കഷ്ടതയിൽ പതറാത്ത ധീരയോദ്ധാവ് എന്ന പുസ്തകം മലയാളത്തിലും ഇംഗ്ലീഷിലും ഉൾപ്പെടുത്തിയിട്ടുണ്ട്".
പുസ്തകത്തിൻറെ ഫ്രീ- പി.ഡി.എഫ് ആവശ്യമെങ്കിൽ [email protected]
[407] 954 1109 or what's app ൽ ബന്ധപ്പെടാവുന്നതാണ്.

പെന്തെക്കൊസ്ത് മിഷൻ (എൻ.ടി.സി) രാജ്യാന്തര കൺവൻഷൻ ജൂലൈ 10 മുതൽ അമേരിക്കയിലെ  പെൻസൽവേനിയിൽ.    ചാക്കോ കെ. തോമസ്, ബെംഗളുരുയ...
07/04/2024

പെന്തെക്കൊസ്ത് മിഷൻ (എൻ.ടി.സി) രാജ്യാന്തര കൺവൻഷൻ ജൂലൈ 10 മുതൽ അമേരിക്കയിലെ പെൻസൽവേനിയിൽ.

ചാക്കോ കെ. തോമസ്, ബെംഗളുരു

യു.എസ്: ലോകത്തിൽ 65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ രാജ്യാന്തര കൺവൻഷനായ 'ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് '' കൺവൻഷൻ ജൂലൈ 10 മുതൽ 14 വരെ അമേരിക്കയിലെ പെൻസൽവേനിയിൽ നടക്കും.

പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റിയിലെ കൺവൻഷൻ സെന്ററിൽ ജൂലൈ 10 ന് കൺവെൻഷൻ ആരംഭിക്കും. വ്യാഴം - വെള്ളി ദിവസങ്ങളിൽ രാവിലെ 10ന് പൊതുയോഗം ഉച്ചയ്ക്ക് 2 മുതൽ 4 വരെ യുവജന സെമിനാർ ,
കുട്ടികൾക്കായുള്ള സെമിനാർ , ശനിയാഴ്ച രാവിലെ 10ന് പൊതുയോഗവും ഉച്ചയ്ക്ക് 2 മുതൽ 4 വരെ ഉപവാസ പ്രാർഥനയും ദിവസവും വൈകിട്ട് 7ന് ഗാനശുശ്രൂഷ സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.

യുഎസ്, കാനഡ, മെക്സിക്കോ തുടങ്ങി വിവിധയിടങ്ങളിൽ നിന്നും ഇന്ത്യാ ,ഗൾഫ് ,ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തൊളം ശുശ്രൂഷകരും വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്. സഭയുടെ ചീഫ് പാസ്റ്റർ, പ്രധാന ശുശ്രൂഷകർ എന്നിവർ പ്രസംഗിക്കും.

സമാപന ദിവസമായ ജൂലെ 14 ഞായറാഴ്ച രാവിലെ ഒൻപതിന് ന്യൂയാർക്ക്, ചിക്കാഗോ ,ഡാളസ്, ഹൂസ്റ്റൻ, ഒർലാന്റോ, ഒക്കലഹോമ ,വാഷിംഗ്ടൺ, കാനഡ, മെക്സിക്കോ തുടങ്ങി അമേരിക്കയിലെ 40 പ്രാദേശിക സഭകളിലെ നൂറിലധികം ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭാ ആരാധനയോടെ കൺവൻഷൻ സമാപിക്കും.

ന്യൂജേഴ്സി ന്യൂയാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോർത്ത്, സൗത്ത് അമേരിക്ക, ആഫ്രിക്ക, പാപാനൂഗിനിയ തുടങ്ങിയ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ടെസ്റ്റ്മെൻറ് ചർച്ചിന്റെ മുഖ്യ ചുമതല വഹിക്കുന്ന പാസ്റ്റർ.ഗ്രെഗ് വിൽസണും സഹ ശുശ്രൂഷകരും രാജ്യാന്തര കൺവൻഷന് നേതൃത്വം നൽകും.

അപ്പൊസ്തലിക പ്രതിഷ്ഠയും വിശ്വാസ ജീവിതവുമായി തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ജനിച്ച രാമൻകുട്ടി എന്ന പാസ്റ്റർ പോൾ 1924ൽ ശ്രീലങ്കയിൽ സിലോൺ പെന്തെക്കോസ്ത് മിഷൻ എന്ന പേരിൽ സ്ഥാപിച്ച സഭയാണ് ഇന്ന് അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് എന്ന പേരിൽ അറിയപ്പെടുന്നത്. പെന്തെക്കോസ്ത് മിഷൻ സഭ വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത് . ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ,, ഡപ്യൂട്ടി ചീഫ് പാസ്റ്റർ.എം.ടി.തോമസ് , അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരാണ് സഭയെ നയിക്കുന്നത്.

സഭയുടെ കേരളത്തിലെ ആസ്ഥാന മന്ദിരം കൊട്ടാരക്കരയിലും ഇന്ത്യയിൽ ചെന്നൈ ഇരുമ്പല്ലിയൂരിലും ശ്രീലങ്കയിൽ മട്ടകുളിയിലും അമേരിക്കയിൽ ന്യൂയാർക്കിലുമാണ്. സഭയുടെ രാജ്യാന്തര കൺവൻഷൻ നടക്കുന്നതും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്നതും ഇവിടങ്ങളിലാണ് .

ചാക്കോ മാത്യൂ ഫ്ലോറിഡയിൽ നിര്യാതനായിഫ്ലോറിഡ : ലേക്ക് ലാൻഡ് ഐ.പി.സി സഭയുടെ സജീവ അംഗം വെണ്ണിക്കുളം മുണ്ടക്കമണ്ണിൽ ചാക്കോ മ...
07/03/2024

ചാക്കോ മാത്യൂ ഫ്ലോറിഡയിൽ നിര്യാതനായി

ഫ്ലോറിഡ : ലേക്ക് ലാൻഡ് ഐ.പി.സി സഭയുടെ സജീവ അംഗം വെണ്ണിക്കുളം മുണ്ടക്കമണ്ണിൽ ചാക്കോ മാത്യൂ ( ജോയി - 72 ) ഫ്ലോറിഡയിൽ നിര്യാതനായി. ആരംഭകാല പെന്തക്കോസ്ത് കുടുംബാംഗമായിരുന്ന പ്ലാങ്കൽ ചാക്കോ - തങ്കമ്മ ദമ്പതികളുടെ മകനായിരുന്നു. 1989 ൽ അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുമ്പ് എറണാകുളം പാലാരിവട്ടം ബഥേൽ പെന്തക്കോസ്ത് സഭയുടെ അംഗമായിരുന്നു.

ഭാര്യ കുഞ്ഞുമോൾ മല്ലശ്ശേരി വലിയകാലായിൽ കുടുംബാംഗമാണ്. മക്കൾ : ഫിലാൻ, അലൻ. മരുമക്കൾ: സെലോണി, ശില്പ. ഏക സഹോദരി: വൽസാ ജോൺ (പുല്ലാട് ).

മൂന്നു പതിറ്റാണ്ടുകൾ വ്യത്യസ്ത നിലയിൽ മാസ്റ്റർ കണ്ടൈനേഴ്സ് കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന പരേതൻ ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്നു.

മെമ്മോറിയൽ സർവീസ് ജൂലൈ 12ന് വെള്ളിയാഴ്ച വൈകിട്ട് 6. 30 നും സംസ്കാര ശുശ്രൂഷ 13 ന് ശനിയാഴ്ച രാവിലെ 9 നും ലേക് ലാൻഡ് ഐ.പി.സി യിൽ നടക്കും. തുടർന്ന് 12 ന് ഓക്ക്ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും.

വാർത്ത: നിബു വെള്ളവന്താനം

'മലയാളി പെന്തക്കോസ്ത് ആത്മീയ സമ്മേളനം' ജൂലൈ നാലിന് തിരശ്ശീല ഉയരും; തിരുവചനത്തിന്റെ പ്രഭ ചൊരിയുന്ന ദിനരാത്രങ്ങൾക്കായി ഹൂസ...
07/02/2024

'മലയാളി പെന്തക്കോസ്ത് ആത്മീയ സമ്മേളനം' ജൂലൈ നാലിന് തിരശ്ശീല ഉയരും; തിരുവചനത്തിന്റെ പ്രഭ ചൊരിയുന്ന ദിനരാത്രങ്ങൾക്കായി ഹൂസ്റ്റൺ പട്ടണം ഒരുങ്ങി.

- നിബു വെള്ളവന്താനം
(നാഷണൽ പബ്ലിസിറ്റി കോർഡിനേറ്റർ)

ഹൂസ്റ്റൺ : അമേരിക്കൻ മലയാളി പെന്തക്കോസ്ത് സമൂഹം ഒരു വർഷമായി പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിന്ന ധന്യ മുഹൂർത്തത്തിന് ഇനി രണ്ട് നാൾ മാത്രം. കേരളത്തിന് പുറത്ത് വിദേശ രാജ്യങ്ങളിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമായ പി.സി.എൻ.എ.കെ ആത്മീയ സമ്മേളനത്തിന് 5 ന് വ്യാഴാഴ്ച ജോർജ് ആർ. ബ്രൗൺ കൺവൻഷൻ സെന്ററിൽ തുടക്കമാകും.

വ്യാഴാഴ്ച വൈകിട്ട് 6 ന് പാസ്റ്റർ കെ. പി മാത്യുവിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന മഹാസമ്മേളനം നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ ഉദ്ഘാടനം നിർവ്വഹിക്കും. "മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിൻ” (ലൂക്കോസ് 3:8) എന്നതാണ് കോൺഫ്രൻസിന്റെ ചിന്താവിഷയം.

ലോക്കൽ സെക്രട്ടറി സജിമോൻ ജോർജ് സ്വാഗതവും ലോക്കൽ കൺവീനർ പാസ്റ്റർ സണ്ണി താഴാംപള്ളം സങ്കീർത്തന വായനയും നിർവ്വഹിക്കും. പ്രഥമ ദിവസത്തെ മുഖ്യ പ്രാസംഗികരെ നാഷണൽ സെക്രട്ടറി രാജു പൊന്നോലിൽ സദസ്സിന് പരിചയപ്പെടുത്തും. പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസ്സൻ (കേരളം), ജൂലിയസ് സുബി (കെനിയ) എന്നിവരായിരിക്കും പ്രാരംഭ ദിവസത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നത്.

ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന സംഗീത സദ്ധികളുടെ സ്വരലയ താളങ്ങളിലേക്ക് ഏവരെയും കൊണ്ടെത്തിക്കുവാൻ അനുഗ്രഹീത ഗായകൻ കെ ബി ഇമ്മാനുവേലിനോടൊപ്പം ദേശീയ ഗായക സംഘവും ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പങ്കെടുക്കുന്ന വിശ്വാസികൾ ആത്മീയ ഉന്നതി പ്രാപിക്കുക, കൂട്ടായ്മകളും സൗഹൃദങ്ങളും ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ , സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒന്നാണെന്ന് വിളിച്ചോതുന്ന ആത്മീയ സമ്മേളനത്തിനാണ് ഹൂസ്റ്റൺ പട്ടണം വേദിയാകുന്നത്.

ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള പാസ്റ്റർ വ്ളാഡ് സുവ്ഷുക്ക്, ഡോ. ജൂലിയസ് സൂബി, ഡോ. റ്റിം ഹിൽ, ആൻഡ്രസ് ബിസോണ, ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചതരായ പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ, പാസ്റ്റർ ജസ്റ്റിൻ ശാമുവൽ, ഡോ. ഏഞ്ചൽ എൽസാ വർഗ്ഗീസ് - യു.കെ എന്നിവരാണ് ഈ വർഷത്തെ കോൺഫ്രൻസിന്റെ മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ സ്വദേശത്തും വിദേശത്തും നിന്നുമുള്ള ദൈവഭൃത്യന്മാർ വിവിധ സെക്ഷനുകളിൽ വചനം പ്രഘോഷിക്കും.

കുട്ടികൾക്കും, യുവാക്കൾക്കും, സഹോദരിമാർക്കും വിവിധ ദിവസങ്ങളിൽ പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും. കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം സമ്മേളനം, ഒമാൻ പെന്തക്കോസ്തൽ അസംബ്ലി സംഗമം, ബോംബെ ബിലിവേഴ്സ് സംഗമം, കോട്ടയം സംഗമം, ഉണർവ് യോഗം , കാത്തിരിപ്പ് യോഗം, 1980 ഗ്രൂപ്പ് ഇംഗ്ലീഷ് സെക്ഷൻ, സ്പോർട്ട്സ് തുടങ്ങി വിവിധ സമ്മേളനങ്ങളും കോൺഫ്രൻസിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും .

ജൂലൈ 7ന് ഞായറാഴ്ച സംയുക്ത ആരാധനയോടും ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയോടും കൂടി ആത്മീയ സമ്മേളനം സമാപിക്കും. ദേശീയ പ്രതിനിധികളുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളെ ഹൂസ്റ്റൺ പട്ടണത്തിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. സമ്മേളന നഗറിലേക്ക് ആയിരങ്ങൾ എത്തിച്ചേരുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
Hide quoted text

ഹൂസ്റ്റൺ IAH, HOU എയർപോർട്ടിൽ വന്നിറങ്ങുന്നവർക്ക് സുരക്ഷിതമായി കോൺഫ്രൻസ് സെന്ററിൽ എത്തിച്ചേരുവാൻ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കാർ മാർഗ്ഗമായി എത്തിച്ചേരുന്നവർക്കും കൺവെൻഷൻ സെന്ററിൽ സൗജന്യ പാർക്കിംഗ് ഭാരവാഹികൾ ക്രമീകരിച്ചിട്ടുണ്ട്.

വ്യത്യസ്തമായ പ്രോഗ്രാമുകൾ, മികച്ച നിലയിലുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയവ കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതിനായി നാഷണൽ - ലോക്കൽ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.pcnakhouston.org

വാർത്ത: നിബു വെള്ളവന്താനം
(നാഷണൽ പബ്ലിസിറ്റി കോർഡിനേറ്റർ)

പി.സി.എൻ.എ.കെകോൺഫ്രൻസ്: ഉപവാസ പ്രാർത്ഥനകൾക്ക് ഇന്ന് തുടക്കം ഹൂസ്റ്റൺ: ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷ...
06/19/2024

പി.സി.എൻ.എ.കെ
കോൺഫ്രൻസ്:
ഉപവാസ പ്രാർത്ഥനകൾക്ക്
ഇന്ന് തുടക്കം


ഹൂസ്റ്റൺ: ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വച്ച് നടത്തപ്പെടുന്ന വടക്കേ അമേരിക്കൻ മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ ദേശീയ കോൺഫ്രൻസായ പി.സി.എൻ.എ.കെ യുടെ വിജയകരമായ നടത്തിപ്പിനും, അനുഗ്രഹത്തിനു വേണ്ടിയും 19 ബുധൻ മുതൽ 29 ശനി വരെ ഹൂസ്റ്റൺ പട്ടണത്തിലെ വിവിധ പെന്തക്കോസ്ത് സഭകളിൽ വെച്ച് ഉപവാസ പ്രാർത്ഥനകൾ നടത്തപ്പെടും.

എല്ലാദിവസവും വൈകിട്ട് ഏഴു മുതൽ 9 വരെ നടത്തപ്പെടുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ മാത്യു ജോൺ, കെ. സി തോമസ്, ജെയിംസ് മുളവന, ഷിജു വർഗീസ്, ഫിന്നി വർഗീസ്, സാം കുമരകം തുടങ്ങിയവർ പ്രസംഗിക്കും.

19ന് ശാരോൺ ഫെലോഷിപ്പ് സഭയിലും 20 മുതൽ 22 വരെ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ സഭയിലും 23 ന് സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡിലും, 24ന് ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡിലും, 25 മുതൽ 26 വരെ ഇമ്മാനുവൽ അസംബ്ലി ഓഫ് ഗോഡ് സഭയിലും, 27, 28 തീയതികളിൽ എബനേസർ അസംബ്ലി ഓഫ് ഗോഡ് സഭയിലും സമാപന ദിവസമായ 29 ന് ഐ.പി.സി ഹെബ്രോൺ സഭയിലും വെച്ചാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഹൂസ്റ്റൺ പട്ടണത്തിലും സമീപ പ്രദേശങ്ങളിലും ഉള്ളതായ വിശ്വാസികളും ശുശ്രൂഷകന്മാരും ഉപവാസ പ്രാർത്ഥനകളിൽ സംബന്ധിക്കണമെന്ന് പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, പാസ്റ്റർ കെ. വി ജോയിക്കുട്ടി, പി.കെ തോമസ് എന്നിവർ അറിയിച്ചു .

വാർത്ത: നിബു വെള്ളവന്താനം
(നാഷണൽ പബ്ലിസിറ്റി കോർഡിനേറ്റർ)

മത്തായി ഫിലിപ്പോസ് ഫ്ലോറിഡയിൽ നിര്യാതനായിഫ്ലോറിഡ :  കുണ്ടറ ഭരണിക്കാവിളയിൽ ഷാരൺ കോട്ടേജിൽ മത്തായി ഫിലിപ്പോസ് (74) ലേക്ക്ല...
06/11/2024

മത്തായി ഫിലിപ്പോസ് ഫ്ലോറിഡയിൽ നിര്യാതനായി

ഫ്ലോറിഡ : കുണ്ടറ ഭരണിക്കാവിളയിൽ ഷാരൺ കോട്ടേജിൽ മത്തായി ഫിലിപ്പോസ് (74) ലേക്ക്ലാൻഡിൽ നിര്യാതനായി. ഭാര്യ മേഴ്സി വീയപുരം വേലിയിൽ കുടുംബാംഗമാണ്.

മക്കൾ: ഷാരൻ (യു.എസ്), കെവിൻ (ദുബായ് ).

മരുമക്കൾ: ജിം മരത്തിനാൽ (ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗം), ഷെറിൽ .

സംസ്കാര ശുശ്രൂഷ 15 ന് ശനിയാഴ്ച രാവിലെ 9ന് ലേക് ലാൻഡ് എബനേസർ ഐ.പി.സി യിൽ ആരംഭിക്കുന്നതും തുടർന്ന് 12 ന് ഓക്ക് ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Ebenezer ipc യൂട്യൂബ് ചാനലിൽ ശുശ്രൂഷയുടെ ലൈവ് ഉണ്ടായിരിക്കും.

വാർത്ത: നിബു വെള്ളവന്താനം

ശക്തമായ ആത്മപകർച്ചക്കായും കൂട്ടായ്മയുടെ അതുല്യ നിമിഷങ്ങൾക്കായും ഹൂസ്റ്റൺ പട്ടണം ഒരുങ്ങി. ആത്മമാരിയുടെ ചതുർദിനങ്ങൾ ജൂലൈ ന...
06/10/2024

ശക്തമായ ആത്മപകർച്ചക്കായും
കൂട്ടായ്മയുടെ അതുല്യ നിമിഷങ്ങൾക്കായും
ഹൂസ്റ്റൺ പട്ടണം ഒരുങ്ങി.
ആത്മമാരിയുടെ ചതുർദിനങ്ങൾ
ജൂലൈ നാലു മുതൽ ഏഴ് വരെ !

- നിബു വെള്ളവന്താനം
(നാഷണൽ പബ്ളിസിറ്റി കോർഡിനേറ്റർ)


ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനത്തിന് ജൂലൈ നാലിന് തിരശ്ശീല ഉയരുകയാണ്. നാലു ദിവസം നീണ്ടു നിൽക്കുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന സുവിശേഷ മഹാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. പങ്കെടുക്കുന്ന വിശ്വാസികൾ ആത്മീയ ഉന്നതി പ്രാപിക്കുക, കൂട്ടായ്മകളും സൗഹൃദങ്ങളും ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ , സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒന്നാണെന്ന് വിളിച്ചോതുന്ന ആത്മീയ സമ്മേളനത്തിനാണ് ഹൂസ്റ്റൺ പട്ടണം ഒരുങ്ങുന്നത്. 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വെച്ചാണ് ദേശീയ കോൺഫറൻസ് നടത്തപ്പെടുന്നത്.

മലങ്കരയുടെ മണ്ണിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാർത്ത പിതാക്കന്മാർ, ത്യാഗ മനോഭാവത്തോടെ നട്ടുവളർത്തിയ ഈ കൂട്ടായ്മ ഏകദേശം നാല് പതിറ്റാണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്നു. കലവറയില്ലാതെ ചൊരിയപ്പെടുന്ന ദൈവകൃപയും ദൈവമക്കളുടെ ഐക്യതയും കോൺഫ്രൻസുകളിൽ എടുത്തു പറയേണ്ട സുപ്രധാന ഘടകങ്ങളാണ്.

അമേരിക്കയിലെ മലയാളിപെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനത്തിൽ വിത്യസ്തമായ ദൈവീകാനുഭവങ്ങളെ അറിയുവാനും അനുഭവിക്കു വാനുമുള്ള അവസരമാണ് വിശ്വാസ സഹോദരങ്ങൾക്ക് ലഭ്യമാകുന്നത്. ഇന്നയോളം അത്ഭുതകരമായി വഴി നടത്തിയ കർത്താവായ യേശു ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും ആശ്രയും മുറുകെ പിടിച്ച്, ദൈവീക പ്രമാണങ്ങളോട് നൂറു ശതമാനം വിശ്വസ്തത പുലർത്തി സമുഹത്തിനും സഭകൾക്കും മാതൃക കാണിക്കുവാൻ, പ്രതിവർഷം അയ്യായിരത്തിലേറെ വിശ്വാസികളും ശുശ്രൂഷകന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങ ളിൽ നിന്നും കോൺഫ്രൻസുകളിൽ എത്തിച്ചേരുന്നു.

സത്യ ദൈവത്തെ ആരാധിക്കുവാനും, ആദ്യമസഭ അനുഭവിച്ച പെന്തക്കോസ്ത് അനുഭവത്തെ ദർശിക്കുവാനും, കൂട്ടായ്മ ആചരിക്കുവാനും അപ്പം നുറുക്കുവാനും, ബദ്ധങ്ങൾ പുതുക്കുവാനുമുള്ള അവസരങ്ങൾ പരമാവധി പ്രയോജനപെടുത്തുവാൻ ദൈവമക്കൾ തയ്യാറായിക്കഴിഞ്ഞു.

"മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിൻ” (ലൂക്കോസ് 3:8) എന്നതാണ് കോൺഫ്രൻസിന്റെ ചിന്താവിഷയം. ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള പാസ്റ്റർ വ്ളാഡ് സുവ്ഷുക്ക്, ഡോ. ജൂലിയസ് സൂബി, ഡോ. റ്റിം ഹിൽ, ആൻഡ്രസ് ബിസോണ, ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചതരായ പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ, പാസ്റ്റർ ജസ്റ്റിൻ ശാമുവൽ, ഡോ. ഏഞ്ചൽ എൽസാ വർഗ്ഗീസ് - യു.കെ എന്നിവരാണ് മുഖ്യ പ്രസംഗകർ. പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ (നാഷണൽ കൺവീനർ), രാജു പൊന്നോലിൽ (നാഷണൽ സെക്രട്ടറി), ബിജു തോമസ് (നാഷണൽ ട്രഷറാർ), റോബിൻ രാജു (യൂത്ത് കോ-ഓർഡിനേറ്റർ), ആൻസി സന്തോഷ് (ലേഡീസ് കോ-ഓർഡിറ്റേർ) എന്നിവരാണ് മുഖ്യ സംഘാടകർ.

ഒരുക്കത്തോടെ കടന്നു വരുന്ന ദൈവമക്കൾക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങലേല്ക്കാതെ, ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത് ആത്മ നിറവിൽ ആരാധിക്കുവാൻ സാധിക്കുന്ന ഗാനങ്ങളാണ് അനുഗ്രഹീത ഗായകൻ കെ.ബി ഇമ്മാനുവേലിന്റെ നേത്യത്വത്തിലുള്ള നാഷണൽ ഗായകസംഗം എല്ലാ സെക്ഷനുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. പാസ്റ്റർ എബിൻ അലക്സ്, ഐപ്പ് ഐസക്ക് , സാബി കോശി, എബി എബ്രഹാം എന്നിവരുടെ ചുമതലയിലാണ് വർഷിപ്പ് ടീമിന്റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നത്.

വ്യത്യസ്തമായ പ്രോഗ്രാമുകൾ, മികച്ച നിലയിലുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയവ കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതി നായി ഏൽപ്പിച്ച ദൗത്യം പൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കുവാനായി റ്റിജു തോമസ്, പാസ്റ്റർ സണ്ണി താഴംപള്ളം, സജിമോൻ ജോർജ്, ജോർജ് നൈനാൻ, ജോഷിൻ ഡാനിയേൽ, ജോബിൻ ജോൺസൻ, തോമസ് വർഗീസ്, ജോസഫ് കുര്യൻ, ടോം കുര്യൻ, പാസ്റ്റർ പി. വി മാമ്മൻ, പി.കെ തോമസ്, ബിജു നൈനാൻ, എന്നിവരുടെ നേത്യത്വത്തിൽ നാഷണൽ - ലോക്കൽ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

ദൈവജനത്തെ പല നിലകളിലും പ്രത്യാശയോടെ ഒരുക്കുന്ന ഈ മഹാസമ്മേളനം വിശ്വാസികളുടെയും ശുശ്രൂഷകരുടെയും പങ്കാളിത്വം കൊണ്ട് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികൾ. അമേരിക്കയിലും കാനഡയിലുമുള്ള സഭകളിൽ നിന്നായി നിരവധി ദൈവമക്കൾ കോൺഫ്രൻസിൽ പങ്കെടുക്കും. സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക മീറ്റിംഗുകൾ ക്രമീകരിച്ചിട്ടുണ്ട്. ഹൂസ്റ്റൺ IAH, ഹൂസ്റ്റൺ ഹോബി എയർപോർട്ടിൽ വന്നിറങ്ങുന്നവർക്ക് സുരക്ഷിതമായി കോൺഫ്രൻസ് സെന്ററിൽ എത്തിച്ചേരുവാൻ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കാർ മാർഗ്ഗമായി എത്തിച്ചേരുന്നവർക്കും കൺവെൻഷൻ സെന്ററിൽ സൗജന്യ പാർക്കിംഗ് ഭാരവാഹികൾ ക്രമീകരിച്ചിട്ടുണ്ട്.

ജോസഫ് കുര്യൻ (ഹ്യൂസ്റ്റൺ), റ്റോം കുര്യൻ (ഹ്യൂസ്റ്റൺ), പാസ്റ്റർ ജെയിംസ് എബ്രഹാം (ഓസ്റ്റിൻ), പാസ്റ്റർ റോയി ചെറിയാൻ (അരിസോണ) , പാസ്റ്റർ മനു ഫിലിപ്പ് (സൗത്ത് ഫ്ലോറിഡ), പാസ്റ്റർ പി.വി. മാമ്മൻ (മിഷിഗൺ), പാസ്റ്റർ ജോർജ് ചെറിയാൻ (നോർത്ത് കരോളിന) , പാസ്റ്റർ ബാബു ജോൺ (ന്യൂ മെക്സിക്കോ), പാസ്റ്റർ ജോയി വർഗ്ഗീസ് (ഒഹായോ), പാസ്റ്റർ സിബി തോമസ് (ടെന്നസി), പാസ്റ്റർ മാത്യു ശാമുവൽ (ഡാളസ്), പാസ്റ്റർ ഏബ്രഹാം ഈപ്പൻ (ന്യൂയോർക്ക്), പാസ്റ്റർ എബിൻ അലക്സ് (കാനഡ) , ജോൺസൺ ജോർജ് (ന്യൂയോർക്ക്), പ്രസാദ് ജോർജ് (കണക്ടിക്കട്ട്), ഐപ്പ് ഐസക് (ന്യൂജേഴ്സി) , യോഹന്നാൻ ജോർജ് (കാലിഫോർണിയ), സജി ഫിലിപ്പ് (ഇല്ലിനോയ്സ്), കുര്യൻ സക്കറിയാ (ഒക്കലഹോമ), സിജു ഏബ്രഹാം (വെർജീനിയ), റ്റിജോ തോമസ് (കാനഡ), സാം ഏബ്രഹാം (കാനഡ), സാം വർഗ്ഗീസ് (ജോർജിയ), റോബിൻ ജോൺ (മസാച്ചുസെറ്റ്സ്), സാബി കോശി (ന്യൂയോർക്ക്), ഡാവിൻ ദാനിയൽ (പെൻസിൽവാനിയ), ബിജോ തോമസ് (മേരിലാൻഡ്) എന്നിവരാണ് നാഷണൽ പ്രതിനിധികൾ .

കുര്യൻ സക്കറിയ (നാഷണൽ മീഡിയ കോ ഓർഡിനേറ്റർ), നിബു വെള്ളവന്താനം (നാഷണൽ പബ്ളിസിറ്റി കോ-ഓർഡിനേറ്റർ), ഫിന്നി രാജു ഹ്യൂസ്റ്റൺ (നാഷണൽ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ), ജോയി തുമ്പമൺ (ലോക്കൽ പബ്ളിസിറ്റി കോ – ഓർഡിനേറ്റർ) , സ്‌റ്റീഫൻ സാമുവൽ (ലോക്കൽ മീഡിയാ കോ - ഓർഡിനേറ്റർ) എന്നിവരാണ് മീഡിയ ഭാരവാഹികൾ.

സമ്മേളനം അനുഗ്രഹമായിതീരുവാനും വിശ്വാസികൾ പ്രാർത്ഥനയോടെ കോൺഫറൻസിൽ പങ്കെടുക്കുവാനും നാഷണൽ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ രാജു, ആൻസി സന്തോഷ് എന്നിവർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: www.pcnakhouston.org

നിബു വെള്ളവന്താനം

(നാഷണൽ പബ്ളിസിറ്റി കോർഡിനേറ്റർ)

പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ സെമിനാർ  9  ന്; മനോരമ മുൻ എഡിറ്റർ ജോജി ടി. സാമുവേൽ മുഖ്യ അതിഥിന്യുയോർക്ക്: കേരള പെന...
06/05/2024

പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ സെമിനാർ 9 ന്; മനോരമ മുൻ എഡിറ്റർ ജോജി ടി. സാമുവേൽ മുഖ്യ അതിഥി

ന്യുയോർക്ക്: കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ
ജൂൺ 9 ന് ഞായറാഴ്ച മാധ്യമ സെമിനാർ നടത്തപ്പെടും . യുഎസ് ഈസ്റ്റേൺ സമയം വൈകിട്ട് എട്ടിന് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്ന സെമിനാറിൽ മലയാള മനോരമ മുൻ എഡിറ്റർ ജോജി ടി സാമുവൽ മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് രാജൻ ആര്യപ്പള്ളി അധ്യക്ഷത വഹിക്കും.

മാധ്യമപ്രവർത്തനങ്ങളെ പറ്റി പഠിക്കുവാൻ ആഗ്രഹിക്കുന്ന ഏവർക്കും സെമിനാർ പ്രയോജനകരമാകുമെന്ന് സെക്രട്ടറി നിബു വെള്ളവന്താനം അറിയിച്ചു.

രാജൻ ആര്യപ്പള്ളിൽ പ്രസിഡൻറ്,
സാം മാത്യൂ വൈസ് പ്രസിഡന്റ്,
നിബു വെള്ളവന്താനം ജനറൽ സെക്രട്ടറി, പാസ്റ്റർ എബിൻ അലക്സ് ജോ സെക്രട്ടറി, ഡോ. ജോളി ജോസഫ് ട്രഷറാർ, ഡോ. ഷൈനി സാം ലേഡീസ് കോർഡിനേറ്റർ, വെസ്ളി മാത്യൂ മീഡിയ കോർഡിനേറ്റർ എന്നിവരാണ് കെ.പി.ഡബ്ള്യു.എഫ് ദേശീയ ഭാരവാഹികൾ.

Zoom ID : 81689418397
Passcode : 226937

-- നിബു വെള്ളവന്താനം

നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അവാർഡുകൾ പ്രഖ്യാപിച്ചു: അവാർഡ് വിതരണം ഹൂസ്റ്റണിൽന്യുയോർക്ക്: നോർത്ത് അമേ...
06/01/2024

നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അവാർഡുകൾ പ്രഖ്യാപിച്ചു: അവാർഡ് വിതരണം ഹൂസ്റ്റണിൽ

ന്യുയോർക്ക്: നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സാഹിത്യ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

പുസ്തക വിഭാഗത്തിൽ അഷേർ കെ.മാത്യൂ കാനഡ പുറത്തിറക്കിയ " വിശുദ്ധന്റെ സന്തതികൾ " എന്ന ഗ്രന്ഥവും, എബി ജേക്കബ് ഹൂസ്റ്റൺ എഴുതിയ "ഹൂ ഈസ് വൈസ് ഇനഫ് റ്റൂ അണ്ടർസ്റ്റാന്റ് " (Who is wise enough to understand) എന്ന പുസ്തകവും 2024 ലെ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അവാർഡിന് അർഹത നേടി. സാം സഖറിയ ഈപ്പൻ ഫ്ലോറിഡ എഴുതിയ "ചാവാറായ ശേഷിപ്പുകൾ" മലയാളം ലേഖനം വിഭാഗത്തിലും, ജോസഫ് കൂര്യൻ ഹൂസ്റ്റൺ എഴുതിയ " ഹി എലോൺ ഈസ് വർത്തി " ("He alone is worthy") എന്ന ലേഖനവും, ജാസ്മിൻ ജേക്കബ് ഡാളസ് എഴുതിയ " Such a time as this Knowing God's heart " എന്ന ലേഖനം ഇംഗ്ലീഷ് വിഭാഗത്തിലും അവാർഡുകൾ നേടി.

രാഗി ഷിജു ഫ്ളോറിഡ എഴുതിയ "ശീമോന്റെ പടക് " മലയാളം കവിത വിഭാഗത്തിലും, അബിഗേൽ ആൻ ഷിബു ഒഹായോ എഴുതിയ " The secret place" ഇംഗ്ലീഷ് വിഭാഗത്തിലും പുരസ്ക്കാരത്തിന് അർഹത നേടി. റെനി മറ്റത്തിൽ ഡാളസ് എഴുതിയ " വെളുത്ത ലില്ലിപ്പൂക്കൾ" മലയാളം ചെറുകഥ വിഭാഗത്തിലും പുരസ്കാരം നേടി. ക്രിസ്തീയ ദൃശ്യാവിഷ്കാര മേഖലയിലെ സംഭാവനകളെ വിലയിരുത്തി ഡോ. മനു ചാക്കോ ഹൂസ്റ്റൺ രചനയും സംവിധാനവും നിർവഹിച്ച "മഴമേഘങ്ങൾ" എന്ന ക്രിസ്ത്യൻ ഡ്രാമക്ക് സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചു.

അവാർഡ് ജേതാക്കൾക്ക് ജൂലൈ 4 മുതൽ 7 വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവൻഷൻ സെന്റർ സമുച്ചയത്തിൽ 39-മത് മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിനോടനുബദ്ധിച്ച് നടത്തപ്പെടുന്ന കെ.പി.ഡബ്ല്യ.എഫ് പ്രത്യേക സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ക്രൈസ്തവ സാഹിത്യ മേഖലയിൽ വിവിധ നിലകളിൽ തികഞ്ഞ പ്രാവണ്യം നേടിയിട്ടുള്ള സജി മത്തായി കാതേട്ട് , പാസ്റ്റർ സാംകുട്ടി മാത്യു, സിസ്റ്റർ സൂസൻ ബി. ജോൺ, പ്രൊഫ. സ്മിതാ ചാക്കോ, പാസ്റ്റർ മനു ഫിലിപ്പ് എന്നിവരാണ് വിവിധ മത്സരങ്ങളിൽ വിധി നിർണ്ണയം നടത്തിയത്‌. വടക്കേ അമേരിക്കയിൽ കുടിയേറി പാർത്ത മലയാളി പെന്തക്കോസ്ത് വിശ്വാസികളായ എഴുത്തുകാരുടെ ഐക്യ സംഘടനയാണ് നോർത്തമേരിക്കൻ കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം .

രാജൻ ആര്യപ്പള്ളിൽ പ്രസിഡൻറ്, സാം മാത്യൂ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറൽ സെക്രട്ടറി, പാസ്റ്റർ എബിൻ അലക്സ് ജോ സെക്രട്ടറി, ഡോ. ജോളി ജോസഫ് ട്രഷറാർ, ഡോ. ഷൈനി സാം ലേഡീസ് കോർഡിനേറ്റർ, വെസ്ളി മാത്യൂ മീഡിയ കോർഡിനേറ്റർ എന്നിവരാണ് കെ.പി.ഡബ്ള്യു.എഫ് ദേശീയ ഭാരവാഹികൾ.

വാർത്ത : നിബു വെള്ളവന്താനം

പാസ്റ്റർ M.V. Varghese അപ്പച്ചൻ നിത്യതയിൽ. സംസ്കാരം പിന്നീട്.  ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്ക...
05/28/2024

പാസ്റ്റർ M.V. Varghese അപ്പച്ചൻ നിത്യതയിൽ. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കണമേ..

ജെസ്വിൻ മാമ്മൻ രാജുവിന്ഭൗതിക ശാസ്ത്രത്തിൽ പി.എച്ച്.ഡി ബിരുദംമുളക്കുഴ : കേന്ദ്ര സർവകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ജസ...
05/22/2024

ജെസ്വിൻ മാമ്മൻ രാജുവിന്
ഭൗതിക ശാസ്ത്രത്തിൽ
പി.എച്ച്.ഡി ബിരുദം

മുളക്കുഴ : കേന്ദ്ര സർവകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ജസ്റ്റിൻ മാമൻ രാജു പി എച്ച് ഡി ബിരുദം നേടി. പ്രൊഫസർ കെ. ജെ തോമസിന്റെ കീഴിൽ "ഇലക്ട്രോൺ ട്രാൻസ്പോർട്ട് ഇൻ ടോപ്പോളോജിക്കൽ ഇൻസുലേറ്റേഴ്സ് " എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയത്.

തോട്ടുംകര പരേതനായ രാജു മാമന്റെയും വത്സമ്മ രാജുവിന്റെയും മകനാണ്. ചർച്ച് ഓഫ് ഗോഡ് സഭയുടെ ആദ്യ ഫീൽഡ് റെപ്രസെന്ററ്റീവ് പാസ്റ്റർ ടി. എം വർഗീസിന്റെ ചെറുമകന്റെ മകനുമാണ് ജെസ്വിൻ മാമ്മൻ.

മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ്: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽനിബു വെള്ളവന്താനം(നാഷണൽ പബ്ലിസിറ്റി കോർഡിനേറ്റർ)ഹൂസ്റ്റൺ: 2024 ...
05/16/2024

മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ്: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

നിബു വെള്ളവന്താനം
(നാഷണൽ പബ്ലിസിറ്റി കോർഡിനേറ്റർ)

ഹൂസ്റ്റൺ: 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വച്ച് നടത്തപ്പെടുന്ന വടക്കേ അമേരിക്കൻ
മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ (പി.സി.എൻ.എ.കെ) ദേശീയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു.

സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സംസ്ഥാനങ്ങളിൽ പ്രമോഷണൽ മീറ്റിങ്ങുകളും പ്രാർത്ഥനാ സമ്മേളനങ്ങളും നടന്നു കൊണ്ടിരിക്കുന്നു. 18ന് ശനിയാഴ്ച വൈകിട്ട് 4. 30ന് ചിക്കാഗോ പ്രമോഷണൽ യോഗം ഗിൽഗാൽ പെന്തക്കോസ്തൽ അസംബ്ലി സഭാ ഹാളിൽ വച്ച് (123 Busse Rd, Mt. Prospect, IL, 60056) നടത്തപ്പെടും.

വിവിധ നഗരങ്ങളിലെ പ്രധാന സഭകളിൽ വച്ച് ഓൺ സൈറ്റ് രജിസ്ട്രേഷനുകളും നടന്നുവരുന്നു. മെയ് 19ന് കാൽവറി പെന്തക്കോസ്ത് ചർച്ചിലും, മെയ് 26 ന് മെട്രോ ചർച്ച് ഓഫ് ഗോഡിലും ഡാളസ്സിലെ രജിസ്ട്രേഷൻ ക്യാമ്പ് ഉണ്ടായിരിക്കും.

കോൺഫറൻസിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സോങ് ബുക്കിലേക്ക് പരസ്യങ്ങൾ നൽകേണ്ടവർ എത്രയും വേഗം ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് നാഷണൽ സെക്രട്ടറി രാജു പൊന്നോലിൽ അറിയിച്ചു.

സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ ആയ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും, ട്വിറ്ററിലും കോൺഫറൻസിനെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമാണ്.

എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളെ ഹൂസ്റ്റൺ പട്ടണത്തിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ ദേശീയ പ്രതിനിധികളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു. മിക്ക സിറ്റികളിൽ നിന്നുമുള്ള ബസ് - ട്രെയിൻ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് സമ്മേളന നഗറിലേക്ക് ആയിരങ്ങൾ എത്തിച്ചേരുമെന്ന് സംഘാടകർ വിശ്വസിക്കുന്നു.

ഹൂസ്റ്റൺ IAH, ഹൂസ്റ്റൺ ഹോബി എയർപോർട്ടിൽ വന്നിറങ്ങുന്നവർക്ക് സുരക്ഷിതമായി കോൺഫ്രൻസ് സെന്ററിൽ എത്തിച്ചേരുവാൻ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കാർ മാർഗ്ഗമായി എത്തിച്ചേരുന്നവർക്കും കൺവെൻഷൻ സെന്ററിൽ സൗജന്യ പാർക്കിംഗ് ഭാരവാഹികൾ ക്രമീകരിച്ചിട്ടുണ്ട്. വ്യത്യസ്തമായ പ്രോഗ്രാമുകൾ, മികച്ച നിലയിലുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയവ കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതിനായി നാഷണൽ - ലോക്കൽ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എൻ.എ.കെ കേരളത്തിന് പുറത്ത് വിദേശ രാജ്യങ്ങളിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. ലോക പ്രശസ്ത ആത്മീയ സുവിശേഷ പ്രഭാഷകരും സംഗീതജ്ഞന്മാരും വിവിധ ദിവസങ്ങളിലായി നടത്തപ്പെടുന്ന കോൺഫറൻസിൽ മുഖ്യ പ്രഭാഷകരായി എത്തിച്ചേരും. സമ്മേളനം അനുഗ്രഹമായി തീരുവാനും വിശ്വാസികൾ പ്രാർത്ഥനയോടെ കോൺഫറൻസിൽ പങ്കെടുക്കുവാനും നാഷണൽ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ രാജു, ആൻസി സന്തോഷ് എന്നിവർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: www.pcnakhouston.org

വാർത്ത: നിബു വെള്ളവന്താനം
(നാഷണൽ പബ്ലിസിറ്റി കോർഡിനേറ്റർ)

ചേറ്റുകടവിൽ വർഗീസ്ലേക്ക് ലാന്റിൽ നിര്യാതനായിഫ്ലോറിഡ: ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് - 94) ...
05/10/2024

ചേറ്റുകടവിൽ വർഗീസ്
ലേക്ക് ലാന്റിൽ നിര്യാതനായി

ഫ്ലോറിഡ: ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് - 94) ലേക്ക്ലാന്റിലുള്ള മകൻ ബാബുക്കുട്ടിയുടെ വസതിയിൽ നിര്യാതനായി.

തോന്നിയാമലയിലെ പെന്തക്കോസ്ത് പ്രവർത്തനങ്ങളുടെ ആരംഭകാല പ്രവർത്തകനും, ഐ.പി.സി തോന്നിയമല സഭയുടെ സ്ഥാപക കുടുംബാംഗവു മായിരുന്നു. മാരാമൺ ഐ.പി.സി സഭയുടെ മുൻ അംഗവുമായിരുന്നു പരേതൻ .

ഇലന്തൂർ ചെരിക്കരേത്ത് പരേതയായ ഏലിയാമ്മയാണ് ഭാര്യ.

മക്കൾ: പൊന്നമ്മ, സൂസമ്മ, ബാബുക്കുട്ടി,

മരുമക്കൾ: പരേതനായ പാസ്റ്റർ വൈ. ബേബിക്കുട്ടി, ശാമുവേൽ വർഗീസ്, എൽസി.

മെയ് 17 വെള്ളിയാഴ്ച വൈകുന്നേരം 7 മുതൽ 9 വരെ ലേക്ക് ലാൻഡ് ഐ.പി.സി യിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുന്നതും സംസ്കാര ശുശ്രൂഷകൾ 18 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആരംഭിക്കു ന്നതുമായിരിക്കും.

ലേക്‌ലാൻഡ് ഐപിസി സഭ സീനിയർ പാസ്റ്റർ കെ. ജെ കുര്യാക്കോസിന്റെ മുഖ്യ ശുശ്രൂഷയിൽ ഓക്ക് ഹിൽ ബറിയൽ പാർക്കിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.

Live : www. Youtube.com/ipcflordia

വാർത്ത: നിബു വെള്ളവന്താനം

ചെറിയാൻ കുര്യാക്കോസ് അറ്റ്ലാന്റയിൽ നിര്യാതനായി.അറ്റ്ലാന്റ: തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ് (72) അമേരിക്കയി...
05/10/2024

ചെറിയാൻ കുര്യാക്കോസ് അറ്റ്ലാന്റയിൽ നിര്യാതനായി.

അറ്റ്ലാന്റ: തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ് (72) അമേരിക്കയിലെ അറ്റ്ലാന്റയിൽ നിര്യാതനായി. ഭാര്യ മേഴ്‌സി കണ്ണാറ വൻമേലിൽ കുടുംബാംഗമാണ്.

മക്കൾ ജെസെൻ, ജെസ്സി; മരുമക്കൾ: റോസി, വെസ്‌ലി. (എല്ലാവരും അറ്റ്ലാന്റ).

പൊതുദർശനം മെയ് 12 ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ അറ്റ്ലാന്റ ക്രിസ്ത്യൻ അസംബ്ലിയിൽ വെച്ചും സംസ്‌കാര ശുശ്രൂഷ മെയ് 13 രാവിലെ 10 മണിക്കും നടത്തപ്പെടും.

വാർത്ത: നിബു വെള്ളവന്താനം

Address

New York, NY
34744

Website

Alerts

Be the first to know and let us send you an email when Gospel Voice News USA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gospel Voice News USA:

Videos

Share