Tirur News

Tirur News നമ്മുടെ തിരൂര്

തിരൂർ നഴ്സിംഗ് ഹോമിൽനവീകരിച്ച ഹൃദ്രോഗ, ഗൈനക്കോളജി വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തുതിരൂർ - 59 വർഷമായി ആരോഗ്യ പരിചരണ രംഗത്ത്പ്രവർ...
30/03/2024

തിരൂർ നഴ്സിംഗ് ഹോമിൽ
നവീകരിച്ച ഹൃദ്രോഗ, ഗൈനക്കോളജി വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു

തിരൂർ - 59 വർഷമായി
ആരോഗ്യ പരിചരണ രംഗത്ത്
പ്രവർത്തിച്ച് വരുന്ന തിരൂർ നഴ്സിംഗ് ഹോമിൽ ഗൈനക്കോളജി, കാർഡിയോളജി വിഭാഗങ്ങൾ കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിച്ചിച്ചു....

കാത്ത് ലാബ് സൗകര്യങ്ങളോട് കൂടിയ 24 മണിക്കൂറും പ്രവർത്തന സജ്ജമായ നവീകരിച്ച കാരുണ്യ ഹൃദയാലയ ഹ്യദ്രോഗ വിഭാഗത്തിൻ്റെ ഉദ്ഘാടനം ബഹു. തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ നിർവ്വഹിച്ചു.

ഒരു ലക്ഷത്തി പതിനേഴായിരത്തിൽപരം കുഞ്ഞുങ്ങൾ പിറവിയെടുത്ത തിരൂർ നഴ്സിംഗ് ഹോം ഗൈനക്കോളജി വിഭാഗത്തിൻ്റെ നവീകരിച്ച ബ്ലോക്കിൻ്റെ ഉദ്ഘാടനം ബഹു. തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ നിർവ്വഹിച്ചു.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി, കൗൺസിലർമാരായ കെ.കെ സലാം മാസ്റ്റർ, അഡ്വ.ഗിരീഷ് നിർമ്മല കുട്ടികൃഷ്ണൻ ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ്P.A ബാവ സെക്രട്ടറി P.P. അബ്ദുറഹ്മാൻ, തിരൂർ നഴ്സിംഗ് ഹോം മാനേജിംഗ് ഡയറക്ടർമാരായ ഡോ. നാസർ, ഡോ. നൗഷാദ് എന്നിവർ പങ്കെടുത്തു....

തിരൂര്‍ ‍സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ചുരത്തില്‍ തള്ളി; യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍മലപ്പുറ...
25/05/2023

തിരൂര്‍ ‍സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ചുരത്തില്‍ തള്ളി; യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയില്‍ തള്ളി.
തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ധിക്കാണ് (58) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ചെന്നൈയില്‍ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോള്‍ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ ചെന്നൈയിലാണ് ഉള്ളത്.

കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലുടമയാണ് സിദ്ധിഖ്. കഴിഞ്ഞ രണ്ടുദിവസമായി ഇയാളെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊലപാതകം നടന്നിരിക്കുന്നത് എരഞ്ഞിമാവിലെ ഹോട്ടലില്‍ വെച്ചാണെന്നാണ് പ്രാഥമിക വിവരം.
ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. എരഞ്ഞിപ്പാലത്തുള്ള ഹോട്ടലില്‍ സിദ്ധിഖ് മുറിയെടുത്തിരുന്നു. ഇവിടെവെച്ചാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ കൊണ്ടുപോയി തള്ളിയ ശേഷം പ്രതികള്‍ ചെന്നൈയിലേക്ക് കടന്നതാണെന്നാണ് വിവരം.

പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.
നാളെ മലപ്പുറം എസ്പി മൃതദേഹം വെട്ടിമുറിച്ചു ഉപേക്ഷിച്ച സ്ഥലത്തെത്തും. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.

കാൺമാനില്ല.08-05-2023ഫോട്ടോയിൽ കാണുന്ന 15 വയസ്സ് പ്രായമുള്ളകുറ്റിപ്പാല ,ക്ലാരി പുത്തൂർ താമസിക്കുന്നഅഹമ്മദ് കബീർ എന്നവരുട...
08/05/2023

കാൺമാനില്ല.

08-05-2023
ഫോട്ടോയിൽ കാണുന്ന
15 വയസ്സ് പ്രായമുള്ള
കുറ്റിപ്പാല ,ക്ലാരി പുത്തൂർ താമസിക്കുന്ന
അഹമ്മദ് കബീർ എന്നവരുടെ മകൻ
മിദ്ലാജ് എന്ന വിദ്ധ്യാർത്ഥിയേ
ഇന്ന് രാവിലെ മുക്കം പള്ളിദർസിൽ നിന്നും കാണാതായിട്ടുണ്ട്

ഇന്ന് ഉച്ചക്ക് കോട്ടക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് കണ്ടവരുണ്ട്.
പിന്നീട് ഒരു വിവരവും ഇല്ല
എന്തെങ്കിലും വിവരം ലഭിക്കുന്നവർ
അറിയിക്കുക.

എന്ന്

പിതാവ് അഹമ്മദ് കബീർ CP
75102 62313

രജിസ്റ്റേർഡ് എഞ്ചിനേർസ് ആൻഡ് സൂപ്പർവൈസർസ് ഫെഡറേഷൻ തിരൂർ ഏരിയ കമ്മിറ്റി നടത്തുന്ന "ദി സ്കെച്ച് -റെൻസ്‌ഫെഡ് ഗ്രാൻഡ് ഡേ" താ...
06/03/2023

രജിസ്റ്റേർഡ് എഞ്ചിനേർസ് ആൻഡ് സൂപ്പർവൈസർസ് ഫെഡറേഷൻ തിരൂർ ഏരിയ കമ്മിറ്റി നടത്തുന്ന "ദി സ്കെച്ച് -റെൻസ്‌ഫെഡ് ഗ്രാൻഡ് ഡേ" താനാളൂരിൽ...

തിരൂർ താനൂർ തലക്കാട് യൂണിറ്റുകളെ കോർത്തിണക്കി റെൻസ്‌ഫെഡ് തിരൂർ ഏരിയ കമ്മിറ്റി 09/03/2023 - 3:00pm നു താനാളൂർ CK കൺവെന്‍ഷന്‍ ഹാളിൽ വെച്ചു *THE SKETCH-RENSFED GRAND DAY* സംഘടിപ്പിക്കുന്നു.

താനാളൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മല്ലിക ടീച്ചർ ഉൽഘാടനം നിർവഹിക്കുന്ന ഈ പ്രൊഫഷണൽസ് മീറ്റിൽ ജില്ലയുടെ നാന ഭാഗങ്ങളിൽ നിന്നുള്ള പ്രഗൽഭരായ എഞ്ചിനിയേസ് പങ്കെടുക്കും.

*എഞ്ചിനീയര്‍ ശ്രീ ഫൈസൽ ബാലുശ്ശേരി* "ഭവന നിർമാണവും സൂപ്പർവിഷനും" എന്നവിഷയത്തെ ആസ്പദമാക്കി സംസാരിക്കും.എഞ്ചിനിയറിങ് വൈധിക്ത്യ രംഗത്തു പരിചയ സംബന്നനും അനുഭവസമ്പത്തുമുള്ള അദ്ദേഹതിന്റെ പ്രസംഗങ്ങൾ ഏറെ ശ്രദ്ദയാകർഷിച്ചവയാണ്. ശ്രീ ഫൈസൽ സാറിനു പുറമെ റെൻസ്‌ഫെഡ് ബിൽഡിങ് റൂൾ നിരീക്ഷകൻ ശ്രീ ജുനൈസ് കരുവാടി കെട്ടിട നിർമാണ ചട്ടം വിഷയമായും റെൻസ്‌ഫെഡ് സംസ്ഥാന വൈസ് പ്രസിണ്ടന്റ് ശ്രീ നസീം വള്ളിക്കാപ്പറ്റ സംഘടന എന്തിന് എന്ന വിഷയത്തെ ആസ്പതമാക്കിയും സംസാരിക്കും.

റെൻസ്‌ഫെഡ് തിരൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് ശ്രീ സഫീർ താനൂർ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ റെൻസ്‌ഫെഡ് ജില്ല പ്രസിഡന്റ് ശ്രീ സൈനുദ്ധീൻ വള്ളിക്കാടൻ ജില്ലാ സെക്രട്ടറി ശ്രീ സാദിഖ് മൂപ്പൻ ട്രഷറർ ശ്രീ ശറഫുദ്ധീൻ നരിക്കുനി, ഏരിയയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗം ശ്രീ മുഹമ്മദ് ഷാഫി , ഏരിയ സെക്രട്ടറി ഷഫീഖ് ഹോമാർട് , ഏരിയ ട്രഷറർ സലാം TLCC ,യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും .

റെൻസ്‌ഫെഡ് തിരൂർ ഏരിയയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ ഔദ്യോഗിക അനാവരണവും, പുതിയ അംഗങ്ങൾകുള്ള മെമ്പർഷിപ് വിതരണവും ചടങ്ങിനോടനുബന്ധിച്ചു നടക്കുന്നതാണ്.

*മരണവാർത്ത*ഒഴൂർ വെട്ടുകുളം സ്വദേശിയും ദേവധാർ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ മിസിരി ത്താനകത്ത് മുഹമ്മദ് സിനാൻ ...
10/02/2023

*മരണവാർത്ത*

ഒഴൂർ വെട്ടുകുളം സ്വദേശിയും ദേവധാർ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ മിസിരി ത്താനകത്ത് മുഹമ്മദ് സിനാൻ (15) മരണപ്പെട്ടിരിക്കുന്നു. രണ്ട് വർഷത്തോളമായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു

തിരൂരിൽ നായ കുറുകെചാടി   നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു.കൂടുതൽ വായിക്കാൻhttps://www.tirurnews.com/20...
13/11/2022

തിരൂരിൽ നായ കുറുകെചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു.

കൂടുതൽ വായിക്കാൻ
https://www.tirurnews.com/2022/11/blog-post_13.html

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം.ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഒരേ ആഴ്ചയില്‍ തന്നെ രണ്ടാം തവണയ...
12/11/2022

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം.

ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഒരേ ആഴ്ചയില്‍ തന്നെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടി ഇറങ്ങുകയും ചെയ്‌തു. 5 സെക്കന്റുകളോളം നീണ്ട് നിന്ന അതിശക്തമായ ഭൂചലനമാണ് ഡല്‍ഹിയിലും, നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച പുലര്‍ച്ചെ 1.57ഓടെയും ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നേപ്പാളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലും ബുധനാഴ്ച ഭൂമികുലുക്കം അനുഭവപ്പെട്ടത്. .റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്. അഞ്ച് ഭൂകമ്ബ മേഖലകളില്‍, ഡല്‍ഹി ഏറ്റവും ഉയര്‍ന്ന നാലാമത്തെ മേഖലയ്ക്ക് കീഴിലാണ്.എന്നാല്‍ ഡല്‍ഹി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായത് അപൂര്‍വമാണ്. മധ്യേഷ്യയിലോ ഹിമാലയന്‍ പര്‍വതങ്ങളിലോ ഉള്ള പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന ചലനങ്ങള്‍ ഡല്‍ഹിയിലും അനുഭവപ്പെടും.

തിരൂർ സബ് ജയിലിൽ ഇടമില്ല; റിമാൻഡ് തടവുകാർക്കു ദുരിതം.തിരൂർ: അസൗകര്യങ്ങളുടെ തടവറയിൽ വീർപ്പുമുട്ടുകയാണ് തിരൂർ സബ് ജയിൽ. 20...
12/11/2022

തിരൂർ സബ് ജയിലിൽ ഇടമില്ല; റിമാൻഡ് തടവുകാർക്കു ദുരിതം.

തിരൂർ: അസൗകര്യങ്ങളുടെ തടവറയിൽ വീർപ്പുമുട്ടുകയാണ് തിരൂർ സബ് ജയിൽ. 20 പേരെ പാർപ്പിക്കേണ്ട സ്ഥലത്ത് ഇവിടെ കഴിയുന്നത് 58 റിമാൻഡ് പ്രതികൾ. തിരൂർ പൊലീസ് സ്റ്റേഷനും കോടതിക്കും ഇടയിലായുള്ള പഴയ കെട്ടിടത്തിലാണ് ജയിൽ പ്രവർത്തിക്കുന്നത്. കുറ്റം തെളിയിക്കുന്നതിനു മുൻപുള്ള റിമാൻഡ് കാലയളവാണ് പ്രതികൾ ഇവിടെ അസൗകര്യങ്ങളിൽ കഴിച്ചുകൂട്ടുന്നത്. ആകെയുള്ളത് ഇടുങ്ങിയ 7 സെല്ലുകൾ. ഇതിൽ ഓരോന്നിലും ഞെങ്ങി ഞെരുങ്ങി കഴിയുന്നത് എട്ടിലേറെപ്പേർ.

പുറമേ നിന്നുള്ള കാറ്റും വെളിച്ചവുമില്ല, നിലം കോൺക്രീറ്റായതിന്റെ പ്രയാസം വേറെ. തുറന്നുവിടാനുള്ള സംവിധാനമില്ലാത്തതിനാൽ ശ്വാസം വിടണമെങ്കിൽ സെല്ലിനു പുറത്തെ ചെറിയ വരാന്തയിലേക്കിറങ്ങണം. ഇതോടെ തീർന്നു ജയിലിലെ ‘സ്വാതന്ത്ര്യം’. ഉദ്യോഗസ്ഥർ കളിക്കാനായി നൽകുന്ന കാരംസും ചെസും ലൂഡോയുമാണ് ഏക ആശ്വാസം. പുസ്തകങ്ങളും വായിക്കാൻ കിട്ടും. മതിലിനപ്പുറം കോടതിയായതിനാൽ അവധി ദിനങ്ങളിൽ മാത്രം ടിവിയും കാണാം. ഓരോ ദിവസവും പത്തോളം പേരെയാണ് ഇവിടെയെത്തിക്കുന്നത്.
കാലാവധി കഴിഞ്ഞോ ജാമ്യം നേടിയോ ആരെങ്കിലും പോയാലും പകരം ആളെത്തും. അത്രത്തോളം തിങ്ങിനിറഞ്ഞാൽ മാത്രം ചിലരെ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും മാറ്റും. കഴിഞ്ഞ പിഎഫ്ഐ ഹർത്താൽ സമയത്ത് ജയിൽ നിറഞ്ഞുകവിഞ്ഞിരുന്നു. എത്ര പേരെത്തിയാലും ഇവിടെ ആകെയുള്ളത് 20 പേർക്കുള്ള ഇടവും വസ്ത്രമടക്കം സൗകര്യങ്ങളും മാത്രമാണ്. ജീവനക്കാരുടെ എണ്ണവും കുറവാണ്.

ഒരു സൂപ്രണ്ടും 3 ഡിപിഒമാരും 9 എപിഒമാരുമാണ് ഇവിടെയുള്ളത്. 9 എപിഒമാരിൽ 5 പേർ ദിവസവേതനത്തിനു ജോലി ചെയ്യുന്നവരാണ്. സ്ഥിരമായുള്ള ബാക്കി 4 പേരിൽ ഒരാൾ ട്രെയിനിങ്ങിലും മറ്റൊരാൾ വർക്ക് അറേഞ്ച്മെന്റിൽ തവനൂർ ജയിലിലുമാണ്. കുറഞ്ഞ സ്ഥലസൗകര്യമുള്ള ഇവിടെ നിന്ന് മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തി ജയിൽ മാറ്റേണ്ട കാലം അതിക്രമിച്ചു.

ഏറ്റവും കുറഞ്ഞത് സെല്ലുകളിൽ നിന്ന് പുറത്തിറങ്ങി ജയിലിനുള്ളിലെ മണ്ണിൽ ചവിട്ടി നടക്കാനെങ്കിലും സൗകര്യമുണ്ടാവേണ്ടതുണ്ട്. ജില്ലയിലെ മറ്റു സബ് ജയിലുകളുടെയും അവസ്ഥ ഏതാണ്ടിതു പോലെയാണ്. തടവുകാരാണെങ്കിലും നിയമം കുറ്റക്കാരാണെന്നു വിധിക്കാത്ത പ്രതികൾ മാത്രമാണ് ഇവിടെ കഴിയുന്നത്. ഇവർക്ക് അൽപം കൂടി സൗകര്യങ്ങളിൽ കഴിയാനുള്ള അവകാശമുണ്ടെന്നാണ് വാദമുയരുന്നത്.

മരണപ്പെട്ടുവൈലത്തൂർ: ബാംഗ്ളാവുംകുന്ന്ബാംഗ്ളാവുംകുന്ന് ചോലക്കൽ ചേപ്പാല ബാവക്ക മകൻ (ബീരാവുണ്ണി ഹാജി )സുധീർ എന്ന ബാബു അൽ ഐന...
09/11/2022

മരണപ്പെട്ടു

വൈലത്തൂർ: ബാംഗ്ളാവുംകുന്ന്
ബാംഗ്ളാവുംകുന്ന് ചോലക്കൽ ചേപ്പാല ബാവക്ക മകൻ (ബീരാവുണ്ണി ഹാജി )സുധീർ എന്ന ബാബു അൽ ഐനിൽ (യു.എ.ഇ) ഹോസ്പിറ്റലിൽ വച്ച് ഇന്ന് മൂന്നര മണിക്ക് മരണപ്പെട്ടിരിക്കുന്നു. മയ്യത്ത് മറ്റന്നാൾ നാട്ടിലെത്തിക്കും.

ഹക്കിം ഫൈസിയെ പുറത്താക്കി സമസ്‌ത; എല്ലാ സ്ഥാനത്ത് നിന്നും നീക്കി.🟥 TIRUR FLASH NEWSഹക്കീം ഫൈസി ആദൃശേരിയെ സമസ്തയില്‍ നിന്...
09/11/2022

ഹക്കിം ഫൈസിയെ പുറത്താക്കി സമസ്‌ത; എല്ലാ സ്ഥാനത്ത് നിന്നും നീക്കി.

🟥 TIRUR FLASH NEWS

ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയില്‍ നിന്ന് പുറത്താക്കി.കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) കണ്‍വീനറാണ് അബ്ദുല്‍ ഹക്കിം ഫൈസി.
ലീഗുമായി ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ഹക്കീം ഫൈസി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് നടപടി.

ഇന്ന്‌ ചേര്‍ന്ന സമസ്ത യോഗത്തിന്റെതാണ് തീരുമാനം. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്ന് സമസ്ത അറിയിച്ചു. സമസ്ത മലപ്പുറം ജില്ലാ അംഗമായിരുന്നു ഹക്കിം ഫൈസി. പാണക്കാട് കുടുംബത്തിന്‍റെയും ലീഗിന്‍റെയും പിന്തുണയോടെയാണ് ഹക്കിം ഫൈസി പ്രവര്‍ത്തിച്ചിരുന്നത്.സി ഐ സി ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ചൊല്ലിയായിരുന്നു സമസ്തയും സി ഐ സി യും ഇടഞ്ഞത്. വാഫി കോളജുകളുടെ നിയന്ത്രണത്തെ ചൊല്ലി കഴിഞ്ഞയാഴ്ച ഇരു പക്ഷവും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. നിലവില്‍ സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഹക്കിം ഫൈസി.

ഹൃദയാഘാതം: മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചുജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. മൂന്നി...
09/11/2022

ഹൃദയാഘാതം: മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് സ്വദേശി കാമ്ബ്ര ഉസ്മാന്‍ കോയ (45) ആണ് മരിച്ചത്. 20 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം അല്‍ ഇംതിയാസ് ഇബ്തിക്കാര്‍ കോണ്‍ട്രാക്റ്റിങ് കമ്ബനി ജീവനക്കാരനായിരുന്നു. നമീറയാണ് ഭാര്യ. ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലെത്തിച്ച്‌ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കോളേജ് തെരഞ്ഞെടുപ്പില്‍ വിജയം, തൊട്ടുപിന്നാലെ അപകടം; മരണത്തിന് കീഴടങ്ങി യുവാവ്മലപ്പുറം തിരൂര്‍ക്കാട് വാഹന അപകടത്തില്‍ വി...
09/11/2022

കോളേജ് തെരഞ്ഞെടുപ്പില്‍ വിജയം, തൊട്ടുപിന്നാലെ അപകടം; മരണത്തിന് കീഴടങ്ങി യുവാവ്

മലപ്പുറം തിരൂര്‍ക്കാട് വാഹന അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. തിരൂര്‍ക്കാട് തടത്തില്‍ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകന്‍ ഹസീബ് (19) ആണ്‌ മരിച്ചത്.
ഇന്നലെ നടന്ന കോളേജ് തെരഞ്ഞെടുപ്പില്‍ തിരൂര്‍ക്കാട് നസ്റ കോളേജില്‍ നിന്നും ഫൈന്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി ഹസീബ് വിജയിച്ചിരുന്നു.

പൊന്നാനിയില്‍ 'ഗുഹ' കണ്ടെത്തിയ സംഭവം; പുരാവസ്തു വകുപ്പ്: ഇന്ന് സ്ഥലം സന്ദര്‍ശിക്കും.പൊന്നാനി ഹാര്‍ബറിന് സമീപം കാന നിര്‍മ...
09/11/2022

പൊന്നാനിയില്‍ 'ഗുഹ' കണ്ടെത്തിയ സംഭവം; പുരാവസ്തു വകുപ്പ്: ഇന്ന് സ്ഥലം സന്ദര്‍ശിക്കും.

പൊന്നാനി ഹാര്‍ബറിന് സമീപം കാന നിര്‍മാണത്തിനിടെ പുരാതന 'ഗുഹ' കണ്ടെത്തിയ സംഭവത്തില്‍ പുരാവസ്തു വകുപ്പ് ബുധനാഴ്ച സ്ഥലം സന്ദര്‍ശിക്കും. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഇന്‍ ചാര്‍ജ് ഓഫിസര്‍ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിക്കുക.

ചൊവ്വാഴ്ച പി. നന്ദകുമാര്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കര്‍മ പാലം അപ്രോച്ച്‌ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പഴയ സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്കുചാല്‍ നിര്‍മാണത്തിനായി യന്ത്രം ഉപയോഗിച്ച്‌ കുഴിയെടുക്കുന്നതിനിടയിലാണ് ചെങ്കല്ലുകൊണ്ട് നിര്‍മിച്ച ആര്‍ച്ചും ചെറിയ ഗുഹയും കണ്ടെത്തിയത്.

വാര്‍ത്ത പരന്നതോടെ തിങ്കളാഴ്ച വൈകീട്ട് നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചു കൂടിയത്. പൊലീസെത്തി സ്ഥലത്ത് സുരക്ഷാവേലി സ്ഥാപിച്ചിരുന്നു. പഴയകാല ഇരുനില കെട്ടിടമായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആര്‍ച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

ജില്ലാ ആശുപത്രി തിരൂർ ഇന്ന് ലഭ്യമായ ചികിത്സ വിവരങ്ങൾ.09-11-2022ബുധൻ എല്ലുരോഗ വിഭാഗം:ഒ.പി ഇല്ല.❌മനോരോഗ വിഭാഗം:ഒ.പി ഇല്ല.❌...
09/11/2022

ജില്ലാ ആശുപത്രി തിരൂർ ഇന്ന് ലഭ്യമായ ചികിത്സ വിവരങ്ങൾ.
09-11-2022
ബുധൻ

എല്ലുരോഗ വിഭാഗം:
ഒ.പി ഇല്ല.❌

മനോരോഗ വിഭാഗം:
ഒ.പി ഇല്ല.❌

ചർമ്മരോഗ വിഭാഗം:
ഒ.പി ഉണ്ട്.✅

ENT വിഭാഗം:
ഒ.പി ഉണ്ട്.✅

നേത്രരോഗ വിഭാഗം:
ഒ.പി ഇല്ല.❌

സർജറി വിഭാഗം:
ഒ.പി ഇല്ല.❌

ശ്വാസകോശ അലർജി:
ഒ.പി ഇല്ല.❌

ജനറൽ ഒ.പി:
ഒ.പി ഉണ്ട്.✅

മെഡിസിൻ വിഭാഗം:
ഒ.പി ഉണ്ട്.✅

ശിശുരോഗ വിഭാഗം:
ഒ.പി ഉണ്ട്.✅

ഫിസിക്കൽ മെഡിസിൻ വിഭാഗം:
ഒ.പി ഇല്ല.❌

ദന്തരോഗ വിഭാഗം:
ഒ.പി ഉണ്ട്.✅

സ്ത്രീ രോഗ വിഭാഗം:
ഒ.പി ഉണ്ട്.✅

കാൻസർരോഗ വിഭാഗം:
ഒ.പി ഉണ്ട്.✅

*🔴 മത്തിച്ചാകര: കടലോരത്ത് ഉത്സവപ്രതീതി.**🟥 TIRUR FLASH NEWS*കൊവിഡിന്റെ പിടിയിലമര്‍ന്ന് വറുതിയുടെ അങ്ങേയറ്റം കണ്ട മത്സ്യത...
07/11/2022

*🔴 മത്തിച്ചാകര: കടലോരത്ത് ഉത്സവപ്രതീതി.*

*🟥 TIRUR FLASH NEWS*

കൊവിഡിന്റെ പിടിയിലമര്‍ന്ന് വറുതിയുടെ അങ്ങേയറ്റം കണ്ട മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ ചാകരക്കോളിന്റെ ആഹ്ളാദത്തിമിര്‍പ്പിലാണ്. കൊവിഡ് നിയന്ത്രണങ്ങളും പിന്നാലെ വന്ന ട്രോളിംഗ് നിരോധനവുമെല്ലാം ഏല്‍പ്പിച്ച ആഘാതം പഴങ്കഥയായി. മീന്‍ സമൃദ്ധിയും തുടര്‍ച്ചയായ മത്തിച്ചാകരയുമെല്ലാമായി കടലമ്മ മത്സ്യത്തൊഴിലാളികളെ കനി‍ഞ്ഞ‍നുഗ്രഹിക്കുകയാണ്.
കടലില്‍ പോയവര്‍ക്ക് വലിയതോതില്‍ അയലയും മത്തിയും ലഭിക്കുന്നുണ്ട് . ഇത്തവണത്തെ ട്രോളിംഗ് നിരോധനം തീര്‍ന്ന ശേഷംമത്തിച്ചാകര വലിയ തോതില്‍ ലഭിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമായി. ചിങ്ങം, കന്നി , തുലാം മാസങ്ങളില്‍ സാധാരണ ഗതിയില്‍ മീന്‍ ലഭിക്കാറുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനം കാരണം പലപ്പോഴും തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാറില്ല. ഇത്തവണ ആ സ്ഥിതി കുറവായിരുന്നു. മത്സ്യവും കൂടുതലായി ലഭിക്കുന്നുണ്ട്. സാധാരണ വൈകിട്ടും രാത്രിയുമായാണ് മീന്‍ ലഭിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാവിലെയും നല്ലപോലെ മീന്‍ ലഭിച്ചു. ദിവസവും നൂറുകണക്കിന് ലോഡുകളാണ് പരപ്പനങ്ങാടിയില്‍ നിന്നും കയറ്റിപോകുന്നത് . ചാപ്പപ്പടി ആലുങ്ങല്‍ കടപ്പുറത്തും ഉത്സവാന്തരീക്ഷമാണ് . ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വിലക്കുറവും ആശ്വാസമാണ്.
പരപ്പനങ്ങാടിയില്‍ ഹാര്‍ബറിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ് . അത് പൂര്‍ത്തിയാകുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ഏറെ കാലമായുള്ള ചിരകാല സ്വപ്നംയാഥാര്‍ഥ്യമാകും
╌╌╌╌╌╌╌╌╌╌╌╌

*✅ തീരുർ ഫ്ലാഷ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യു*
https://chat.whatsapp.com/C5G8oiTlwaqGpxzO3AJ3Kk
•••••••••••••••••••••••••••

ദുഖ: വാർത്തആലത്തിയൂർ KHMHS സ്കൂളിൽ ദീർഘകാലം ഇംഗ്ലീഷ് അധ്യാപകനായിരുന്ന,തിരൂർ മേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നൽ...
06/11/2022

ദുഖ: വാർത്ത

ആലത്തിയൂർ KHMHS സ്കൂളിൽ ദീർഘകാലം ഇംഗ്ലീഷ് അധ്യാപകനായിരുന്ന,

തിരൂർ മേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നൽകിയ

നിരവധി ശിഷ്യഗണങ്ങളെ ജീവിത വിജയത്തിലെത്തിച്ച

നമ്മുടെ പ്രിയ *കുഞ്ഞാപ്പ മാസ്റ്റർ* മരണപ്പെട്ടു.

ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് മരിച്ചു; ബ്രസീൽ ആരാധകന് ദാരുണാന്ത്യംകണ്ണൂര്‍: അഴീക്കോട് ബ്രസീൽ ആരാധകന് ദാരുണ...
05/11/2022

ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് മരിച്ചു; ബ്രസീൽ ആരാധകന് ദാരുണാന്ത്യം

കണ്ണൂര്‍: അഴീക്കോട് ബ്രസീൽ ആരാധകന് ദാരുണാന്ത്യം. ബ്രസീലിന്റെ ഫ്ലക്സ് കെട്ടുന്നതിനിടെ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു. അഴീക്കോട് അലവിൽ സ്വദേശി നിതീഷാണ് മരിച്ചത്. അലവിൽ ബസ് സ്റ്റോപ്പിന് സമീപത്തായാണ് ഫ്ലക്സ് കെട്ടിയത്

⚫️ വേർപാട്*അരീക്കാട് സ്വദേശി മങ്ങാട്ടിയിൽ അബ്ദുൽ റഹീം അല്പസമയം മുൻപ്  മരണപ്പെട്ടിരിക്കുന്നു പരേതന്റെ പരലോക ഗുണത്തിന് വേണ...
05/11/2022

⚫️ വേർപാട്

*അരീക്കാട് സ്വദേശി മങ്ങാട്ടിയിൽ അബ്ദുൽ റഹീം അല്പസമയം മുൻപ് മരണപ്പെട്ടിരിക്കുന്നു പരേതന്റെ പരലോക ഗുണത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്ന് അറിയിക്കുന്നു

പാഠം പഠിക്കാതെ സ്‌കൂള്‍ അധികൃതര്‍; കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.മലപ്പുറം: പരിശോധനകളും മുന്നറിയിപ്പുകളും കര്...
05/11/2022

പാഠം പഠിക്കാതെ സ്‌കൂള്‍ അധികൃതര്‍; കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.

മലപ്പുറം: പരിശോധനകളും മുന്നറിയിപ്പുകളും കര്‍ശനമാക്കിയിട്ടും പാഠം പഠിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. നിരത്തുകളിലെ പരിശോധനയ്ക്ക് പുറമെ സ്‌കൂളുകളില്‍ കയറിയും പരിശോധന ആരംഭിച്ചു. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകളില്‍ 15 വാഹനങ്ങള്‍ക്കെതിരെ വിവിധ അപാകതകള്‍ക്ക് നടപടിയെടുത്തിരുന്നു. തുടര്‍ന്നാണ് ആര്‍.ടി.ഒ സി.വി.എം. ഷെരീഫിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കിയത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് അധികൃതര്‍. അപാകത കണ്ടെത്തിയ സ്‌കൂള്‍ ബസിന്റെ വാഹന ഉടമ എന്ന നിലയില്‍ പ്രധാന അദ്ധ്യാപകര്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സുരക്ഷിതമല്ലാത്ത സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്യും.

ഇന്നലെ 300 സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചു. ഡോര്‍ ദ്രവിച്ചതും സ്പീഡ് ഗവര്‍ണര്‍ കട്ട് ചെയ്തതുമായ മലപ്പുറത്തെ ഒരുസ്‌കൂള്‍ വാഹനത്തിന് ബ്രേക്ക് ഉള്‍പ്പെടെയുള്ളതില്‍ അപാകത കണ്ടെത്തി. തിരൂരങ്ങാടിയിലെ ഒരുസ്‌കൂള്‍ വാഹനത്തിന്റെയും ഫിറ്റ്നസ് ഉദ്യോഗസ്ഥര്‍ റദ്ദ് ചെയ്തു. ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കൊണ്ടുപോയ രണ്ട് സ്‌കൂള്‍ ബസിനെതിരെയും സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത 13 വാഹനങ്ങള്‍ക്കെതിരെയും പെര്‍മിറ്റില്ലാത്ത അഞ്ച് വാഹനങ്ങള്‍ക്കെതിരെയും ഇന്‍ഷ്വറന്‍സ് ഇല്ലാത്ത രണ്ട് വാഹനങ്ങള്‍ക്കെതിരെയും അടക്കം 26 സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. കുട്ടികളെ കുത്തിനിറച്ച്‌ കൊണ്ടുപോയ ഒരു പ്രൈവറ്റ് വാഹനത്തിനെതിരെയും കേസെടുത്തു.

ജില്ല ആര്‍.ടി.ഒ സി.വി.എം ഷരീഫിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ആര്‍.ടി.ഒ ഓഫീസിലെയും തിരൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, പൊന്നാനി, നിലമ്ബൂര്‍ എന്നീ സബ് ഓഫീസുകളിലെയും എന്‍ഫോഴ്സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തിയത്. എന്‍ഫോഴ്സ്‌മെന്റ് എം.വി.ഐ. പി.കെ.മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐ കെ.ആര്‍.ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറത്ത് സ്‌കൂളുകളിലെത്തി സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചത്.

ജില്ലയില്‍ സ്‌കൂള്‍ ബസുകളുടെ പരിശോധന തുടര്‍ന്നും കര്‍ശനമായി തുടരും. സ്‌കൂളുകളിലേക്ക് കുട്ടികളുമായി വരുന്ന മറ്റു വാഹനങ്ങള്‍ സ്‌കൂളിലെ ട്രാന്‍സ്‌പോര്‍ട്ട് ഫെസിലിറ്റേഷന്‍ കമ്മിറ്റി നിരീക്ഷണം നടത്തണം.കുട്ടികളെ കുത്തിനിറച്ചു വരുന്നതും മറ്റ് നിയമലംഘനങ്ങള്‍ നടത്തുന്നതുമായ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ആര്‍.ടി.ഒ ഓഫീസില്‍ അറിയിക്കണം
സി.വി.എം ഷരീഫ് ,

ആര്‍.ടി.ഒ

കഞ്ചാവുമായി രണ്ടുപേര്‍ പരപ്പനങ്ങാടി പോലിസിന്റെ പിടിയിൽ.പരപ്പനങ്ങാടി: ആന്ധ്രപ്രദേശില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന...
05/11/2022

കഞ്ചാവുമായി രണ്ടുപേര്‍ പരപ്പനങ്ങാടി പോലിസിന്റെ പിടിയിൽ.

പരപ്പനങ്ങാടി: ആന്ധ്രപ്രദേശില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേര്‍ പരപ്പനങ്ങാടി പോലിസിന്റെ പിടിയിലായി.
മുന്‍പ് പല കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഹമ്മദ് ജൈസല്‍ (33), അബ്ദുള്‍ സലാം. സി( 39), എന്നിവരെയാണ് പരപ്പനങ്ങാടി ഇന്‍സ്പെക്ടര്‍ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി മലപ്പുറം പോലീസ് സംസ്ഥാനത്തിലെ തന്നെ വലിയ എന്‍ഡിപിഎസ് നിയമപ്രകാരമുള്ള കേസുകള്‍ പിടികൂടിയിരുന്നു. ജയ്സലിന് പോക്സോ കേസും അബ്ദുള്‍സലാമിനു പല സ്റ്റേഷനുകളിലായി കളവു കേസുകളിലും നിലവിലുണ്ട്.. താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂര്‍ ഡാന്‍സാഫ് സംഘവും. പരപ്പനങ്ങാടി സബ് ഇന്‍സ്പെക്ടര്‍ അജീഷ് കെ ജോണ്‍, സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ അനില്‍കുമാര്‍ സിപിഒ മാരായ രഞ്ജിത്ത്, വിബീഷ്, മഹേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

മലപ്പുറം സ്വദേശി ഉമുല്‍ഖുവൈനില്‍ നിര്യാതനായിപൂക്കിപറമ്പ്- കുണ്ടുകുളം സ്വദേശി പരേടത്ത് മുഹമ്മദ് ഷാഫി ( 54) ഉമുല്‍ഖുവൈനില്...
05/11/2022

മലപ്പുറം സ്വദേശി ഉമുല്‍ഖുവൈനില്‍ നിര്യാതനായി

പൂക്കിപറമ്പ്- കുണ്ടുകുളം സ്വദേശി പരേടത്ത് മുഹമ്മദ് ഷാഫി ( 54) ഉമുല്‍ഖുവൈനില്‍ നിര്യാതനായി.
ഫോര്‍ക്ക് ലിഫ്റ്റ് കമ്ബനി നടത്തിവരുകയായിരുന്നു. പരേടത്ത് കുഞ്ഞിന്‍-കുഞ്ഞാച്ചു ദമ്ബതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: ആസിഫ്, ഉമര്‍, ഷിഫാന. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, കരീം, യൂനുസ്. മൃതദേഹം നാട്ടിലെത്തിച്ച്‌ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

തിരൂർ ഉപജില്ലാ സ്ക്കൂൾ കലോത്സവം പുറത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ നാളെ തുടങ്ങുംതിരൂർ: ഉപ ജില്ല സ്ക്കൂൾ കലോത്സവത്തിന് ...
05/11/2022

തിരൂർ ഉപജില്ലാ സ്ക്കൂൾ കലോത്സവം പുറത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ നാളെ തുടങ്ങും
തിരൂർ: ഉപ ജില്ല സ്ക്കൂൾ കലോത്സവത്തിന് ഞായറാഴ്ച പുറത്തൂർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ തുടക്കമാകും. നാലു ദിവസം നീളുന്ന മേള ആറിന് മൂന്നു മണിക്ക് കെ.ടി.ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുറിക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.ഇ.ടി.മുഹമ്മദ് ബഷീർ എം.പി. പൊന്നാനി മുഖ്യാതിഥിയാവുമെന്ന്

പത്ര സമ്മേളനത്തിൽ പുറത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ആസിഫ്, പ്രചരണ കമ്മിറ്റി ചെയർ പേഴ്സൺ സരസ്വതി ടീച്ചർ, പി.ടി.എ.പ്രസിഡണ്ട് ജി.രാമകൃഷ്ണൻ, പി.ടി.എ. വൈസ്.പ്രസിഡണ്ട് അബ്ദുൾ സലാം എം.വി, ഭക്ഷണ കമ്മിറ്റി ചെയർമാൻ എ.പി. പ്രകാശൻ,എ.ഇ.ഒ. സുനിജ പി, സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല. പി.എസ്, എച്ച്.എം.ഫോറം കൺവീനർ ഹരീന്ദ്രൻ എ, പബ്ലിസിറ്റി കൺവീനർ എ.സി. പ്രവീൺ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സജയ് പി, എന്നിവർ പങ്കെടുത്തു.

തിരൂർ മുൻസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്തുകളിലെ 116 വിദ്യാലയങ്ങളിൽ നിന്നുള്ള നാലായിരത്തോളം കുട്ടികൾ 9 വേദികളിലായി നടക്കുന്ന 341 ഇനങ്ങളിലായി മാറ്റുരയ്ക്കും.

ഗ്രീഷ്മ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍; പാറശ്ശാല പോലീസിന് വീഴ്ച പറ്റിയെന്ന് പ്രതിഭാഗം.തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണി...
04/11/2022

ഗ്രീഷ്മ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍; പാറശ്ശാല പോലീസിന് വീഴ്ച പറ്റിയെന്ന് പ്രതിഭാഗം.

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ കോടതി ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ഏഴുദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി. തെളിവെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നെയ്യാറ്റിന്‍കര കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്.

ഗ്രീഷ്മയുടെ കസ്റ്റഡി ആവശ്യം പരിഗണിക്കവെ പാറശ്ശാല പോലീസിന്റെ വീഴ്ച പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആദ്യ എഫ്.ഐ.ആറില്‍ ഷോരോണിന്റെ ഉള്ളില്‍ വിഷം ചെന്നതായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. അഞ്ചുദിവസത്തെ കസ്റ്റഡി മതിയാവുമെന്നും ഗ്രീഷ്മയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അമ്മയും അമ്മാവനും ഇപ്പോള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. അഞ്ചുദിവസത്തേക്കാണ് ഇവരുടെ കസ്റ്റഡി. ഇത് ചൂണ്ടിക്കാട്ടി ഗ്രീഷ്മയേയും അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വിട്ടാല്‍ പോരേ എന്ന് കോടതി ചോദിച്ചു. വിശദമായ തെളിവെടുപ്പും മൊഴിയെടുക്കലും ആവശ്യമായതിനാലാണ് ഏഴു ദിവസത്തെ കസ്റ്റഡിയെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീരിച്ചു

തെളിവില്ലാത്ത കെട്ടിച്ചമച്ച കേസാണിതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഇല്ലാത്ത തെളിവുകള്‍ കെട്ടിച്ചമയ്ക്കാനാണ് ഏഴ് ദിവസത്തെ കസ്റ്റഡിയെന്നും ഗ്രീഷ്മയുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. ഈ വാദങ്ങള്‍ തള്ളിയാണ് കോടതി കസ്റ്റഡി അനുവദിച്ചത്.

ശനിയാഴ്ച ഗ്രീഷ്മയെ പാറശ്ശാലയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. രാവിലെ പത്തുമണിക്കാണ് തെളിവെടുപ്പ്. വിഷം സൂക്ഷിച്ചിരുന്ന ഷെഡ്ഡിലും വിഷക്കുപ്പി ഉപേക്ഷിച്ച വീട്ടിനുപുറകിലെ റബ്ബര്‍ തോട്ടത്തിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവിലെ സാഹചര്യത്തില്‍ ഗ്രീഷ്മയെ ഷാരോണിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം

ഓളങ്ങളില്‍ ഇന്നുമുണ്ട് ആ നിലവിളികള്‍: എട്ട് കുട്ടികളുടെ ജീവന്‍ പൊലിഞ്ഞ് 13 വര്‍ഷം, പാലത്തിനായി നീളുന്ന കാത്തിരിപ്പ്.മലപ്...
04/11/2022

ഓളങ്ങളില്‍ ഇന്നുമുണ്ട് ആ നിലവിളികള്‍: എട്ട് കുട്ടികളുടെ ജീവന്‍ പൊലിഞ്ഞ് 13 വര്‍ഷം, പാലത്തിനായി നീളുന്ന കാത്തിരിപ്പ്.

മലപ്പുറം അരീക്കോട് ചാലിയാറിന്റെ ഓരത്തിരുന്നാല്‍ ഇന്നും ആ എട്ട് കുട്ടികളുടെ നിലവിളികള്‍ കേള്‍ക്കാം. ആഴങ്ങളില്‍ അമര്‍ന്നുപോയ ആ നേര്‍ത്ത നാദങ്ങള്‍ക്ക് ഇന്നേക്ക് പതിമൂന്ന് വര്‍ഷം തികയുകയാണ്. 2009 നവംബര്‍ നാലിനാണ് കേരളക്കരയെ കണ്ണീലാക്കിയ ജല ദുരന്തമുണ്ടായത്. ക്ലാസ് കഴിഞ്ഞ് മടങ്ങി വരികയായിരുന്ന എട്ട് കുട്ടികളാണ് ആഴങ്ങളില്‍ അമര്‍ന്ന് പോയത്.

മൂര്‍ക്കനാട് സുബുലുസ്സലാം എച്ച്‌ എസ് എസിലെ എട്ട് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ചാലിയാറില്‍ തോണി മറിഞ്ഞ് മരിച്ചത്. കുനിയില്‍ കൊടവണ്ണാട്ടില്‍ ബീരാന്‍കുട്ടിയുടെ മകന്‍ എന്‍ വി സിറാജുദ്ദീന്‍, വെള്ളേരി മുഹമ്മദിന്റെ മകന്‍ ശിഹാബുദീന്‍, ഉഗ്രപുരം ടി അബൂബക്കറിന്റെ മകന്‍ സുഹൈല്‍, പാലപ്പറ്റ ആമക്കണ്ടത്തില്‍ എളയേടത്ത് അബ്ദുള്‍ കരീമിന്റെ മകന്‍ തൗഫീഖ്, ഇരിവേറ്റി കപ്പച്ചാലി കെ സി കുഞ്ഞുമുഹമ്മദിന്റെ മകന്‍ ഷമീം, കൊഴക്കോട്ടൂര്‍ അലി മുസ്ല്യാരുടെ മകള്‍ ത്വായിബ, കൊഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്ബ് ഷൗക്കത്തലിയുടെ മകന്‍ ഷാഹിദലി, കിഴിശ്ശേരി മുഹമ്മദ് മുഷ്ഫിന്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 20-25 പേര്‍ക്ക് മാത്രം കയറാവുന്ന തോണിയില്‍ നൂറിനടുത്ത് കുട്ടികള്‍ കയറിയത് കാരണം നിയന്ത്രണംവിട്ട് മറിഞ്ഞാണ് മരണ മണി മുഴങ്ങിയത്. ഇവരുടെ മരണത്തെ തുടര്‍ന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൂര്‍ക്കനാടിനെയും അരീക്കോടിനെയും ബന്ധിപ്പിച്ച്‌ സ്‌കൂള്‍ കടവില്‍ ഇരുമ്ബ് നടപ്പാലം ഉയര്‍ന്നെങ്കിലും 2018ലെ പ്രളയത്തില്‍ ഇതിന്റെ മധ്യഭാഗം ഒലിച്ചുപോയി. നിലവില്‍ പാതിയുള്ള പാലമാണ് ഇവിടെ ചെന്നാല്‍ കാണാനാവുക. ചാലിയാറിന്റെ കുത്തൊഴുക്ക് താങ്ങാനാകാതെയാണ് പാലം പൊട്ടിവീണത്. പാലം നിര്‍മാണത്തിന് മൂന്നു കോടി 30 ലക്ഷം രൂപ ഇപ്പോള്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യഘട്ട സാങ്കേതിക പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചതോടെ പദ്ധതി നീളുകയായിരുന്നു.

തിരൂരിൽ വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് നാല് വയസുകാരൻ മരണപ്പെട്ടു.*_കൂടുതൽ വായിക്കാൻ_⤵️*https://www.tirurnews.com/2022/11...
04/11/2022

തിരൂരിൽ വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് നാല് വയസുകാരൻ മരണപ്പെട്ടു.

*_കൂടുതൽ വായിക്കാൻ_⤵️*
https://www.tirurnews.com/2022/11/blog-post_91.html

സംസ്ഥാന ഖൊഖൊ ചാമ്പ്യൻഷിപ്പ് : മലപ്പുറവും പാലക്കാടും ചാമ്പ്യന്മാർകൽപ്പകഞ്ചേരി : രണ്ടുദിവസമായി തുവ്വക്കാട് സ്റ്റേഡിയത്തിൽ ...
31/10/2022

സംസ്ഥാന ഖൊഖൊ ചാമ്പ്യൻഷിപ്പ് : മലപ്പുറവും പാലക്കാടും ചാമ്പ്യന്മാർ

കൽപ്പകഞ്ചേരി : രണ്ടുദിവസമായി തുവ്വക്കാട് സ്റ്റേഡിയത്തിൽ നടന്നുവരുന്ന സംസ്ഥാന ഖൊഖൊ ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരിൽ മലപ്പുറവും വനിതകളിൽ പാലക്കാടും ചാമ്പ്യന്മാരായി. എം.എൽ.എ. കുറുക്കോളി മൊയ്തീൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജി.കെ. പിള്ള സംസാരിച്ചു. നാസർ കടമ്പിൽ, സുരേന്ദ്രൻ, വിനീഷ്, എ.പി. ബാവ, സമദ്, ഫൈസൽ, അസി, ഉണ്ണി, ദീപു, ബാബു, സൈനു എന്നിവർ നേതൃത്വംനൽകി.

തിരൂരിൽ കാറും ആംബുലൻസും കൂട്ടി ഇടിച്ചു 3 പേർക്ക് പരിക്ക്മലപ്പുറം തിരൂർ നാടുവിലങ്ങാടി  AAK മാളിന് അടുത്ത്ആംബുലൻസും കാറും ...
31/10/2022

തിരൂരിൽ കാറും ആംബുലൻസും കൂട്ടി ഇടിച്ചു 3 പേർക്ക് പരിക്ക്

മലപ്പുറം തിരൂർ നാടുവിലങ്ങാടി
AAK മാളിന് അടുത്ത്
ആംബുലൻസും കാറും കൂട്ടി ഇടിച്ചു 3പേർക്ക് പരിക്ക് 108ആംബുലൻസ് ഡ്രൈവർക്കും കാർ യാത്രക്കാരായ 2പേർക്കും ആണ് പരിക്ക് ആരുടെയും പരിക്ക് ഗുരുതരമല്ല ഇന്ന് രാത്രി 8മണിയോടെ ആണ് അപകടം അപകട കാരണം അറിവായി വരുന്നു. പരിക്കേറ്റവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല

തലക്കടത്തൂർ മഹല്ല് ശൂറയുടെ കീഴിൽ രൂപീകരിച്ച ലഹരി വിരുദ്ധ സമിതി സംഘടിപ്പിച്ച വിളംബര റാലി ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേ...
31/10/2022

തലക്കടത്തൂർ മഹല്ല് ശൂറയുടെ കീഴിൽ രൂപീകരിച്ച ലഹരി വിരുദ്ധ സമിതി സംഘടിപ്പിച്ച വിളംബര റാലി ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.

ഓവുങ്ങൽ മുതൽ തലക്കടത്തൂർ ടൗൺ വരെയുള്ള വിളംബര റാലിയിൽ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായി ആയിരങ്ങളാണ് അണിനിരന്നത്. റാലി ഓവുങ്ങലിൽ കേരള സംസ്ഥാന ഹജ്ജ് - വഖഫ് - കായിക -ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ തലക്കടത്തൂർ മഹല്ല് മുതവല്ലി പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് എന്ന ബാവക്ക് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. കുറുക്കോളി മൊയ്തീൻ എം.എൽ.എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി മാഫിയകൾക്കെതിരെ ശക്തമായ നിലപാടാണ് സർക്കാർ എടുക്കുന്നതെന്നും മയക്ക് മരുന്ന് വിൽപ്പനക്കാരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ തലക്കടത്തൂർ മഹല്ല് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. മസ്ജിദ് -മദ്രസ - ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ, യുവജന -വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങി എല്ലാ മേഖലകളിൽ നിന്നും നിരവധി പേരാണ് റാലിയിൽ കണ്ണികളായത്. പാട്ടത്തിൽ കുഞ്ഞിമുഹമ്മദ്, പി.ടി.കെ.കുട്ടി, പാട്ടത്തിൽ കോമു കുട്ടി, സലീം അഹ്സനി, കെ.പി.ഉണ്ണി, എം. രവി എന്നിവർ പ്രസംഗിച്ചു. എം.ബീരാൻ കുട്ടി, പി.അവറാൻ ഹാജി, സക്കീർ തങ്ങൾ, കള്ളിക്കൽ മൊയ്തുട്ടി എന്ന ബാവ ,ബാപ്പുട്ടി മുസ്ല്യാർ, ജനപ്രതിനിധികളായ പി.ടി.നാസർ, ടി.എ.റഹീം, എൻ.എ നസീർ , സുലൈമാൻ കോടനിയിൽ, രാജേഷ് കെ എന്നിവരും ഭാരവാഹികളായ പാറപ്പുറത്ത് ഇബ്രാഹീം കുട്ടി, സി. ഫസ് ലു റഹ്മാൻ, എം.എ.റഫീഖ്, ഡോ.ജൗഹർലാൽ, പി.വി.യൂസഫ് ഹാജി, ഇ.കെ. റസാഖ്, എൻ.മൊയ്തുട്ടി ,ഫൈസൽ ഫൈസി, എം. ബാലകൃഷ്ണൻ എന്നിവരും നേതൃത്വം നൽകി.

തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽവീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം.തിരൂർ: മലപ്പുറം തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽ വീ...
29/10/2022

തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽവീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം.

തിരൂർ: മലപ്പുറം തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. മൂന്നും നാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. അമൻ സയിൻ (3), റിയ ഫാത്തിമ (4) എന്നിവരാണ് മരിച്ചത്. തിരൂർ ഫയർസ്റ്റേഷന് സമീപം തൃക്കണ്ടിയൂരിലാണ് ദാരുണമായ സംഭവം. അയൽവാസികളും ബന്ധുക്കളുമാണ് മരിച്ച കുട്ടികൾ. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ഇവരുടെ വീടുകൾക്ക് സമീപത്താണ് കുളം ഉള്ളത്. കുട്ടികളെ കുറച്ച് സമയമായി കാണാനില്ലായിരുന്നു. ഇരുവരും സമീപത്തെ അംഗവാടിയിലേക്ക് പോയതാകാമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. അവിടെ പോയി അന്വേഷിച്ചോൾ അങ്ങോട്ടേക്കെത്തിയില്ലെന്ന് വിവരം ലഭിച്ചു. പിന്നീടാണ് കുട്ടികളുടെ മൃതദേഹം പെരുങ്കൊല്ലം കുളം എന്ന പേരുള്ള കുളത്തിൽ കണ്ടെത്തിയത്. കുളത്തിന് ഗെയ്റ്റ് ഉണ്ടായിരുന്നതായാണ് വിവരം.

തൃക്കണ്ടിയൂർ എൽഐസിക്ക് പിന്നിൽ കാവുങ്ങപറമ്പിൽ നൗഷാദിന്റേയും നജ്ലയുടേയും മകനാണ് അമൻ സയിൻ.പാറപ്പുറത്ത് ഇല്ലത്ത് വീട്ടിൽ റഷീദിന്റെയും റഹിയാനത്തിന്റെയും മകളാണ് റിയ ഫാത്തിമ.രണ്ടു കുട്ടികളുടേയും മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്.

തിരൂരിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു*തിരൂർ പുളിഞ്ചോട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയ...
22/10/2022

തിരൂരിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു*

തിരൂർ പുളിഞ്ചോട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം , അപകടത്തത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റരുന്നു , അദ്ദേഹത്തെ ഇമ്പിച്ചി ബാവ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നിട് മരണപ്പെട്ടു. തീരുർ ബിപി അങ്ങാടി ആലത്തിയൂർ സ്വാദേശി മരിച്ചത്.

Address

Ozhur
Tirur

Website

Alerts

Be the first to know and let us send you an email when Tirur News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tirur News:

Videos

Share


Other Media/News Companies in Tirur

Show All

You may also like