AVDTimes

AVDTimes ആതവനാട് ടൈംസ് നേരറിയാൻ നാടിനൊപ്പം

നരിക്കോടൻ മുസ്തഫ..അതവനാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌, വാർഡ് മെമ്പർ, സിപിഐ എം  ലോക്കൽ കമ്മറ്റി അംഗംകർപ്പോൾ സ്കൂൾ P...
23/07/2023

നരിക്കോടൻ മുസ്തഫ..
അതവനാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌, വാർഡ് മെമ്പർ, സിപിഐ എം ലോക്കൽ കമ്മറ്റി അംഗം
കർപ്പോൾ സ്കൂൾ PTA പ്രസിഡണ്ട്‌ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച
സഖാവ് നരിക്കോടൻ നല്ലൊരു ജീവ കാരുണ്യ പ്രവർത്തകനായിരുന്നു.

അദ്ദേഹത്തിന്റെ സ്മരണക്ക് വേണ്ടി രൂപീകരിച്ചതാണ് നരിക്കോടൻ മുസ്തഫ ചാരിറ്റി ട്രസ്റ്റ്‌ (nmct).
കരിപ്പോൾ യൂണിറ്റിന്റെ നേതൃത്തത്തിൽ ആംബുലൻസ് കായിക ടൂറിസ്റ്റ് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുരഹിമാൻ നാടിന്ന് സമർപ്പിച്ചു.
A മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിപി ഹനീഫ സ്വാഗതം പറഞ്ഞു.
സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർമാൻ സി വിജയകുമാർ മുഖ്യാഥിതി ആയിരുന്നു.
വിപി സക്കറിയ, കെപി ശങ്കരൻ, സി അബ്ദുൽ കരീം, നെയ്യത്തൂർ കുഞ്ഞുട്ടി, pt ഫൗസിയ, കെപി പവിത്രൻ, നജ്മ
റജീന,കെ കുഞ്ഞിമുഹമ്മദ്‌,
കെപി ഹസ്സൻ മാസ്റ്റർ, പോപ്പുലർ അബുബക്കർ, എം മൊയ്‌ദീൻ കുട്ടി, പി മുസ്തഫ, kt മുസ്തഫ ഹാജി തുടങ്ങിയവർ ആശംസകൾ അറീച്ചു

ആതവനാട് കൃഷിഭവനിൽ ഞാറ്റുവേല ചന്ത.....
03/07/2023

ആതവനാട് കൃഷിഭവനിൽ ഞാറ്റുവേല ചന്ത.....

ആതവനാട് ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്നു.വൈരങ്കോട് വലിയ തീയ്യാട്ട്ഉത്സവവുമായി ബന്ധപെട്ട് ലഹരി ഉപഭോഗം, ഭക്ഷ്യവിഷബാധ, എന്നിവ ...
21/02/2023

ആതവനാട് ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്നു.
വൈരങ്കോട് വലിയ തീയ്യാട്ട്
ഉത്സവവുമായി ബന്ധപെട്ട്
ലഹരി ഉപഭോഗം, ഭക്ഷ്യവിഷബാധ, എന്നിവ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്,
പ്രസിഡണ്ട് ടി.പി സിനോബിയുടെ അധ്യക്ഷതയിൽ എക്സൈസ് ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരും
വൈസ് പ്രസിഡണ്ട് ശ്രീ. ജാhttp://xn--bxc0l.kp/, മെമ്പർമാരായ,നാസർ പുളിക്കൽ, സുഹ്റ, ശിഹാബ്, റുബീന, അഷ്റഫ് , എക്സൈസ് ഡിപാർട്ട്മെൻ്റിനെ പ്രതിനിധീകരിച്ച് ശ്രീ..രാമൻകുട്ടി
ആരോഗ്യ മേഘലയെ പ്രതിനിധീകരിച്ച് ഹബീബ് എന്നിവർ പങ്കെടുത്തു.

ആതവനാട്ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി  ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതര...
19/01/2023

ആതവനാട്ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സിനോബിയ.ടി.പി. നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് ജാസിർ കരിങ്കപ്പാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.സുനീറ, മെമ്പർമാരായ നാസർ പുളിക്കൽ, മുഞ്ഞക്കൽ മുസ്തഫ, ഷിജിൽ, ശ്രീജ മലയത്ത്, റജീന, ഫൗസിയ, അസിസ്റ്റൻറ് സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ,, ഹെഡ് ക്ലർക്ക് ഇൻചാർജ് റജി തുടങ്ങിയവർ പങ്കെടുത്തു. ഇത്തവണ അപേക്ഷിച്ചവരിൽ മാനദണ്ഡം പ്രകാരം അർഹരായ എല്ലാവർക്കും ലാപ്ടോപ്പ് ലഭ്യമാക്കുവാൻ ഭരണസമിതി പ്രത്യേക ശ്രദ്ധ ചെലുത്തി.

കോവിഡ് നിയന്ത്രണവുമായി govt.
16/01/2023

കോവിഡ് നിയന്ത്രണവുമായി govt.

10/01/2023

ആതവനാട് പഞ്ചായത്തിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി.

08/11/2022
06/11/2022

കേരളലോത്സവം 2k22 അതവനാട് പഞ്ചായത്ത്‌ വിളമ്പര ജാഥ പുത്തനത്താണി ബസ്റ്റാന്റ്

03/11/2022

ആതവനാട് ഗ്രാമ പഞ്ചായത്തിന്റെയും ആതവനാട് കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ ജനകീയസൂത്രണം 2022-2023 പദ്ധതി പ്രകാരം തരിശായി കിടന്നിരുന്ന കു റുമ്പത്തൂർ പടഷേകരം
കൃഷി യോഗ്യമാക്കി ഞാറുനടീൽ ഉദ്ഘാടനം ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിനോബിയയുടെ അധ്യക്ഷതയിൽ കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി നസീമ വളേരി അവർകൾ നിർവഹിച്ചു. കുറുമ്പത്തൂർ പടശേഖരത്തിൽ പെട്ട ശ്രീ അശോക് കുമാർ ചെലൂർ എന്ന കർഷകനാണ് പ്രവർത്തികൾ ഏറ്റെടുത്തു നടത്തിയത് ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ റിൻസാനി സാഹിർ, വൈസ് പ്രസിഡന്റ്‌ ശ്രീ. ജാസർ. കെ. പി, കൃഷി ഓഫീസർ ശ്രീമതി സുമയ്യ പി. വി, മെമ്പർമാരായ ശ്രീ നാസർ ,ശ്രീ മുസ്തഫ ,ശ്രീ ശിഹാബുദ്ധീൻ ,എന്നിവർ പങ്കെടുത്തു

ആതവനാട് ഗ്രാമ പഞ്ചായത്ത്‌ ഗവ. ആയുർവ്വേദ ഡിസ്പെൻസറി, കുറുമ്പത്തൂർ യോഗ ഹാൾ 21-10-2022, വെള്ളി, 11 മണിക്ക്,ഉദ്ഘടനം കെ.ടി ആസ...
20/10/2022

ആതവനാട് ഗ്രാമ പഞ്ചായത്ത്‌ ഗവ. ആയുർവ്വേദ ഡിസ്പെൻസറി, കുറുമ്പത്തൂർ യോഗ ഹാൾ 21-10-2022, വെള്ളി, 11 മണിക്ക്,
ഉദ്ഘടനം കെ.ടി ആസാദ് കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്

ആസാദി കാ അമൃത മഹോത്സവ്, അധികാര വികേന്ദ്രീകരണത്തിന്റെ 25 വർഷങ്ങൾ എന്നിവയുടെ ഭാഗമായി കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വര...
15/10/2022

ആസാദി കാ അമൃത മഹോത്സവ്, അധികാര വികേന്ദ്രീകരണത്തിന്റെ 25 വർഷങ്ങൾ എന്നിവയുടെ ഭാഗമായി കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ ഉൾപ്പെടുത്തി കേരള സർക്കാർ നടത്തുന്ന ജനകീയം 2022 ക്വിസ് മത്സരങ്ങളിലെ ഹയർസെക്കൻഡറി തലം വിദ്യാർത്ഥികൾക്കായുള്ള എടപ്പാൾ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് തല മത്സരം 14 10 2022 രാവിലെ 10 മണി മുതൽ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി സിനോബിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ പി ജാസർ ആധ്യക്ഷംവഹിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് സൂപ്പർവൈസർ എന്നിവർ പങ്കെടുത്തു. യൂണിറ്റിലെ 14 ഗ്രാമ പഞ്ചായത്തുകളിലെ 16 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ അതവനാട് ഗ്രാമ പഞ്ചായത്തിലെ മാട്ടുമ്മൽ GHSS ഒന്നാം സ്ഥാനവും നന്നമുക്ക് ഗ്രാമ പഞ്ചായത്തിലെ PCNGHSS മൂക്കുതല രണ്ടാം സ്ഥാനവും മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ GHSS മാറഞ്ചേരി മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ വിതരണം ചെയ്തു. മത്സര വിജയികൾ ഈ മാസം 18 ന് നടക്കുന്ന ജില്ലാ തല മത്സരത്തിൽ പങ്കെടുക്കും

സിപിഐ എം പോളിറ്റ് ബ്യുറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുംമായസ: കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.
01/10/2022

സിപിഐ എം പോളിറ്റ് ബ്യുറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുംമായ
സ: കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.

രോഗികളുടെ ചികിത്സ ധനശേഖരണാർത്ഥം സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ജനങ്ങളെ വിഡ്ഢികളാക്കി.. വിവിധ സംഘടനകളും, ക്ലബ്ബുകളും, ചേർന്...
30/09/2022

രോഗികളുടെ ചികിത്സ ധനശേഖരണാർത്ഥം സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ജനങ്ങളെ വിഡ്ഢികളാക്കി.. വിവിധ സംഘടനകളും, ക്ലബ്ബുകളും, ചേർന്ന് വീടുകൾ ചെന്ന് ഓർഡർ എടുത്ത് ബിരിയാണി കൃത്യമായി എത്തിക്കാൻ കഴിഞ്ഞില്ല, ഇതോടെ ഓർഡർ എടുത്ത ന്യൂ റോയൽസ് ഹാജിപ്പടി പോലെയുള്ള ക്ലബ്ബുകളും വലഞ്ഞു, വീടുകളിൽ ഉച്ചക്ക് കഴിക്കാൻ പോലും ഭക്ഷണം ഉണ്ടാക്കിരുന്നില്ല....

30/09/2022

സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ "ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാ"മിന്റെ സർവ്വേ പരിശീലനം 30/09/2022 വെള്ളിയാഴ്ച 2.30 pm ന് ആതവനാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. NSS വിദ്യാർത്ഥികൾ, തുല്യതാ പഠിതാക്കൾ, ആശ വർക്കർമാർ എന്നിവർ ഉൾപ്പടെയുള്ള പരിശീലനത്തിന് പഞ്ചായത്ത് സാക്ഷരതാ കോ-ഓർഡിനേറ്റർ ജംഷീറ മണ്ണക്കര സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ, കെ.പി ജാസർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർമാരായ നാസർ പുളിക്കൽ, ഷിജിൽ, കുടുംബശ്രീ ചെയർപേഴ്സൺ സുജാത എന്നിവർ ആശംസകൾ പറഞ്ഞു. ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ.ടി.നിസാർ ബാബു സർവ്വേപരീശീലന ക്ലാസ് എടുത്തു.

Address

Tirur
676301

Website

Alerts

Be the first to know and let us send you an email when AVDTimes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AVDTimes:

Videos

Share