ചരിത്രം
1963 ഡിസംബര്‍ 20-ാം തീയതി തെരഞ്ഞെടുക്കപ്പെട്ട ആദ്യഭരണസമിതി അധികാരമേല്‍ക്കുകയുണ്ടായി, ഇ.വി.പാപ്പച്ചന്‍ ആയിരുന്നു ഈ ഭരണസമിതിയുടെ അദ്ധ്യക്ഷന്‍. കൊച്ചിരാജ്യത്ത് ഉള്‍പ്പെട്ടതായിരുന്നു മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രദേശം. പിന്നീട് സാമൂതിരിമാരുടെ അധീനതയിലായി. ടിപ്പുവിന്റെ പടയോട്ടകാലത്ത് ഈ ഗ്രാമം ആക്രമിക്കപ്പെട്ടിട്ടുണ്ട്. സാമൂതിരിയില്‍ നിന്നും ടിപ്പുവും, ടിപ്പുവുമായുള്ള സന്ധിയുടെ ഫലമായി ബ്രിട്ടീഷ
ുകാരും ഈപ്രദേശം കീഴ്പ്പെടുത്തി. ‘മുലൈ എന്നാല്‍ ഐശ്വര്യമെന്നും ‘ചേരി’ എന്നാല്‍ ഗ്രാമത്തിന്റെ പ്രത്യേക ഭാഗം എന്നും അര്‍ത്ഥം വരുന്ന പദമാണ് മുല്ലശ്ശേരി . കാര്‍ഷിക പ്രാധാന്യമേറിയ ഈ ഭൂവിഭാഗത്തിന്റെ ഐശ്വര്യത്തെ സൂചിപ്പിക്കുന്നതാണ് ഈ പേര്. മുലൈചേരി ലോപിച്ച് മുല്ലശ്ശേരി ആയിത്തീര്‍ന്നത് എന്ന് പറയപ്പെടുന്നു. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായ, ‘മിതവാദി’ പത്രം പ്രസിദ്ധീകരിച്ചിരുന്ന മിതവാദി കൃഷ്ണന്‍ ഈ പഞ്ചായത്തംഗമായിരുന്നു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കസ്തൂര്‍ബാ ഗാന്ധി, കമലാദേവി, ചതോപാദ്ധ്യായ സദാശിവറാവു എന്നിവര്‍ മുല്ലശ്ശേരി സന്ദര്‍ശിക്കുകയുണ്ടായി. 1957-ല്‍ പങ്കുവാരകൃഷിക്കെതിരെയും, 1960-ല്‍ സ്ഥിരാവകാശത്തിനും വേണ്ടിനടന്ന മിച്ചഭൂമി സമരവും പഞ്ചായത്തിന്റെ സമരചരിത്രങ്ങളാണ്. ഇതിന് നേതൃത്വം നല്‍കിയതിന് സി.എ.ചന്ദ്രന്‍ ജയില്‍വാസം അനുഷഠിച്ചിട്ടുണ്ട്. 1950-ല്‍ പൂവന്ത്ര കേശവന്‍ സി.എ.ചന്ദ്രന്‍, വി.സി.ബാലന്‍, വെണ്ണങ്കോട് കുഞ്ഞിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1886 ലാണ് ഇന്ന് മുല്ലശ്ശേരി ഹിന്ദു യു.പി.എസ് എന്ന് അറിയപ്പെടുന്ന വിദ്യാലയം സ്ഥാപിതമായത്. ഇത് ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായിരുന്നു. 1930-ല്‍ സ്ഥാപിതമായ ജവഹര്‍ലാല്‍ ക്ലബ്ബായിരുന്നു ആദ്യത്ത ക്ലബ്ബും വായനശാലയും. വിദ്യാഭ്യാസ പുരോഗതിയുടെ ചരിത്രം നോക്കിയാല്‍ ഇന്ന് ഈ രംഗത്ത് നിരവധി സ്ഥാപനങ്ങള്‍ കാണാന്‍ കഴിയും സ്വകാര്യ മേഖലയില്‍ സി.ബി.എസ്.സി സ്കൂള്‍ മുല്ലശ്ശേരി, വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മുല്ലശ്ശേരി എന്നിവ പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ പെരുവല്ലൂരില്‍ മദര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് സ്ഥിതി ചെയ്യുന്നു. സര്‍ക്കാര്‍ മേഖലയില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുല്ലശ്ശേരി, സര്‍ക്കാര്‍ യു.പി.സ്കൂള്‍ പെരുവല്ലൂര്‍, സര്‍ക്കാര്‍ എല്‍.പി.സ്കൂള്‍ അന്നകര, സര്‍ക്കാര്‍ വെല്‍ഫയര്‍ എല്‍.പി.സ്കൂള്‍ അന്നകര, എം.യു.പി.സ്കൂള്‍ ഊരകം, ഹിന്ദു യു.പി.എസ് മുല്ലശ്ശേരി, ഗുഡ്ഷെപ്പേര്‍ഡ് ആര്‍.സി.എല്‍.വി.എസ് മുല്ലശ്ശേരി, സെന്റ് ജോസഫ് എല്‍.പി.എസ്. മുല്ലശ്ശേരി, എ.എം.എല്‍.പി.സ്കൂള്‍ തിരുനെല്ലൂര്‍, ഹിന്ദു എല്‍.പി.എസ് താണവീഥി, മുല്ലശ്ശേരി എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പ്രാദേശിക വികസനത്തിന്റെ പാതയില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്-മുല്ലശ്ശേരി, പഞ്ചായത്ത് ഓഫീസ്-മുല്ലശ്ശേരി, വില്ലേജ് ഓഫീസ് -മുല്ലശ്ശേരി, കൃഷി ഭവന്‍-പെരുവല്ലൂര്‍ എന്നീ സ്ഥാപനങ്ങള്‍ പഞ്ചായത്തിലെ ഔദ്യാഗിക പ്രവര്‍ത്തനമുന്നേറ്റങ്ങള്‍ക്ക് സഹായകമാകുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ തപാല്‍ ഓഫീസ് മുല്ലശ്ശേരിയില്‍ സ്ഥിതി ചെയ്യുന്നു. അന്നകര, പെരുവല്ലൂര്‍, ഊരകം, പ്രതിയാര്‍കുളങ്ങര, തിരുനെല്ലൂര്‍ എന്നിവിടങ്ങളില്‍ വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട് എന്നതു തന്നെ ഈ പ്രദേശത്തിന്റെ ഗ്രാമീണഛായമാറി വരുന്നതിന്റെ ലക്ഷണങ്ങളാണ്.