12-9-2016
അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ വി.എസ് അച്യുതാനന്ദന്റെ മകന് വി.എ.അരുണ്‍കുമാറിനെതിരെ വിജിലന്‍സ് കേസ് എടുക്കാമെന്ന് നിയമോപദേശം. അരുണിന്റെ വിദേശയാത്ര, അനധികൃത സ്വത്ത് സമ്പാദനം എന്നിവ അന്വേഷിച്ച വിജിലന്‍സ് , കേസെടുക്കുന്നതിന് നിമയോപദേശം തേടിയിരുന്നു. വിജിലന്‍സ് ഡയറക്ടറായിരിക്കും അന്തിമ തീരുമാനമെടുക്കുക...
കാവേരി നദീജലപ്രശ്നത്തില്‍ കര്‍ണാടകയ്ക്ക് താല്കാലിക ആശ്വാസം. തമിഴ്നാടിന് ദിനംപ്രതി നല്‍കേണ്ട വെള്ളത്തിന്റെ അളവ് കുറച്ചു. 12000 ക്യുസെക്സ് വെള്ളം നല്കിയാല് മതിയെന്ന് സുപ്രീംകോടതി വിധിച്ചു. സെപ്റ്റംബര്‍ അഞ്ചിലെ ഉത്തരവ് പ്രകാരം ഇത് 15000 ക്യുസെക്സായിരുന്നു. കോടതിവിധി നടപ്പാക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി...
മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കി. മദ്യം മദ്യം നിര്‍മ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതാണ് വിജ്ഞാപനം .ആരോഗ്യത്തിന് ഹാനികരമായ ക്ളോറല് ഹൈഡ്രേറ്റ്, അമോണിയം ക്ളോറെഡ് , തു!ടങ്ങിയ രാസവസ്തുക്കള്‍ മദ്യത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണം. മദ്യം സൂക്ഷിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. മദ്യം വിപണനകേന്ദ്രത്തില്‍ എത്തിക്കുന്നതിനും കേന്ദ്രഭക്ഷ്യസുരക്ഷാഅതോറിറ്റിയുടെ..വിവിധ തരം മദ്യങ്ങളില്‍ ചേര്‍ക്കേണ്ട വസ്തുക്കളുടെ അളവും വിജ്!ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ...ഇതാദ്യമായാണ് മദ്യത്തിന്റെ ഗുണം ഉറപ്പാക്കാന്‍ കേന്ദ്രഭക്ഷ്യസുരക്ഷാ അതോറിറ്റി നിയമം കൊണ്ടുവരുന്നത്...
വണ്ടൂരില്‍ പൊലീസ് സ്റ്റേഷനില്‍ പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍ എസ്ഐ ഉള്‍പ്പടെ മൂന്ന് പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവം െ്രെകംബ്രാഞ്ച് അന്വേഷിക്കുമെന്ന് മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്റ അറിയിച്ചു. ഇന്നലെയാണ് മോഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പള്ളിക്കുന്ന് സ്വദേശി അബ്ദുള്‍ ലത്തീഫ് തൂങ്ങി മരിച്ചത്. ഉടുത്തിരുന്ന മുണ്ട് ശുചിമുറിയിലെ എയര്‍ഹോളില്‍ കെട്ടിയാണ് ലത്തീഫ് തൂങ്ങി മരിച്ചത്. ടയര്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ലത്തീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബം രംഗത്തെത്തി...
യുഎസ് ഓപ്പണ്‍ ടെന്നിസ് പുരുഷ വിഭാ
4 pm news
4 pm news 8-9-2016
സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി നല്കി സുപ്രീംകോടതി. ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയെന്ന് പ്രോസിക്യൂഷനോട് സുപ്രീംകോടതി ചോദിച്ചു. ഊഹാപോഹങ്ങള്‍ കോടതിക്ക് സ്വീകാര്യമല്ല. സൗമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്ന് ബോധ്യപ്പെടുത്തണമെന്ന് പ്രോസിക്യൂഷനോട് സുപ്രീം കോടതി പറഞ്ഞു. സാഹചര്യ തെളിവുകള്‍ മാത്രമായിരുന്നു പ്രൊസിക്യൂഷന്റെ അടിസ്ഥാനം. സൗമ്യയെ തളളിയിട്ടത് ഗോവിന്ദച്ചാമിയാണ് എന്ന് പ്രൊസിക്യൂഷന് തെളിയിക്കാന്‍ ആയില്ല. മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു....
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി കെ.ബാബുവിനെതിരെയുള്ള വിജിലന്‍സ് കുരുക്ക് മുറുകുന്നു. ബാബു മന്ത്രിയായിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന വിവിധ വകുപ്പുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുയാണ്.ഹാര്‍ബര്‍ എഞ്ചിനിയറിംഗ് ഡിപ്പാര്‍ട്ടുമെന്റുകള്‍ അടക്കം നിര്‍മിച്ച റോഡുകള്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് വേണ്ടി നിര്‍മിച്ചതാണെന്നാണ് അക്ഷേപം വന്നിരിക്കുന്ന സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണം വ്യാപിപ്പിച്ചത്....
കുടാതേ..ബാബുവിന്റെ വിദേശയാത്രകളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം...
പ്രകൃതി വിഭവങ്ങള്‍ അനധികൃതമായി ചൂഷണം ചെയ്യുന്നവരെയും കൂട്ടുനില്‍ക്കുന്നവരെയും ഇനി വിജിലന്‍സ് കുടുക്കും. പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നവരേയും സഹായം ചെയ്യുന്ന അധികാര സ്ഥാപനങ്ങളെയും വ്യക്തികളെയും നിരീക്ഷിച്ച് പ്രതിമാസ റിപ്പോര്‍ട്ട് നല്കാന് വിജിലന്‍സ് ഡയറക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
പൊതുവിഭവങ്ങള്‍ കൊള്ളയടിക്കുന്നതും അഴിമതിയുടെ ഗണത്തില്‍വരുമെന്ന് വ്യക്തമാക്കിയാണ് ഇതുതടയാന്‍ വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞമാസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.......
യു.എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആന്‍ഡി മറെ പുറത്ത്. രണ്ടാം സീഡായ മറെയെ അട്ടിമറിച്ച് ആറാം സീഡും ഏഷ്യന്‍ താരവുമായ കെയ് നിഷികോരി സെമിയിലെത്തി. മൂന്ന് മണിക്കൂറും 57 മിനിറ്റും നീണ്ടു നിന്ന മാരത്തണ്‍ പോരാട്ടത്തിനൊടുവിലായിരുന്നു നിഷികോരിയുടെ വിജയം.റിയോ ഒളിമ്പിക്സ് സെമിഫൈനലില്‍ മറെയോട് പരാജയപ്പെട്ട
7-9-2016 news
ഓണവിപണി ലക്ഷ്യമിട്ട് ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ച പച്ചക്കറികള്‍ ചീഞ്ഞ് നശിക്കുന്നു. കോഴിക്കോട് വേങ്ങേരിയിലെ ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണകേന്ദ്രത്തിലാണ് കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറികള്പച്ചക്കറികള് നശിക്കുന്നത്. പച്ചക്കറികള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനം ഇല്ലാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ...
ഉപഭോക്താക്കള്‍ക്ക് കുറ!ഞ്ഞ വിലയ്്ക്ക് കൊടുക്കാന്‍ ഹോര്‍ട്ടികോര്‍പ് സംഭരിച്ച വെള്ളരിയും, മത്തനുമെല്ലാമാണ് ഇങ്ങനെ ചീഞ്ഞളിഞ്ഞ് പോകുന്നത്...സംഭരിച്ച പച്ചക്കറികള്‍ നശിക്കുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഹോര്‍ട്ടികോര്‍പ്പിന് ഉണ്ടാകുന്നത്....
ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാന്‍ ബില്‍ കൊണ്ടുവരും. ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ് തീരുമാനം. ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ മാസം 26 മുതല്‍ നിയമസഭാ സമ്മേളനം ചേരാനും തീരുമാനമായി.ക്ഷേത്രാചാരങ്ങളെ ബാധിക്കാതെ നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കാനാണ് ഇടത് സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍....
ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ഇന്നലെ രാത്രി ആക്രമണം നടത്തിയ അക്രമിയുടെ ദൃശ്യം പുറത്തായി. ഓഫീസിന് സമീപത്തെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് അക്രമിയുടെ ദൃശ്യം പതിഞ്ഞത്. അക്രമി ബൈക്കില്‍ കടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ രാത്രി 11.40 ഓടെയാണ് ഓടെയാണ് കുന്നുകുഴിയിലെ ഓഫീസിനു നേരെ സ്ഫോടനമുണ്ടായത്. ബൈക്കിലെത്തിയ ഒരാള്‍ ഓഫീസിനു നേരെ സ്ഫോടകവസ്തു എറിയുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതേ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ വീട്ടിലെത്തി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതേ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ വീട്ടിലെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. സ്ഫോടനത്തിനുപയോഗിച്ച സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്....തിരുവനന്തപുരം കുന്നുകുഴിയില്‍ പുതിയതായി നിര്‍മിച്ച ബിജെപി സംസ്ഥാന സമതി ഓഫീസിന് നേര്‍ക്കായിരുന്നു ആക്രമണം....
യുഎസ് ഓപ്പണ്‍ ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. യുഎസ് ഓപ്പണില്‍ ഇന്ത്യയുടെ സാനിയ മിര്‍സ...ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രോയ്കോവ സഖ്യം വനിതാ ഡബിള്‍സില്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട്
.പുറത്തായി. ടോപ് സീഡായ ഫ്രാന്‍സിന്റെ കാരോളിന് ഗാര്സിയക്രിസ്റ
4 pm news 5-9-2016
രാഷ്ട്രീയനേതാക്കളുടെ സ്വത്ത് വിവരം തേടി ആദായനികുതി വകുപ്പിന് വിജിലന്‍സ് ഡയറക്ടറുടെ കത്ത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വത്ത് വിവരം നല്‍കാനാണ് ആവശ്യപ്പെട്ടത്. അതേ സമയം രാഷ്ട്രീയപകപോക്കലിനായി നേതാക്കളെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
ബാര്‍ കോഴ, കോഴി നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകള്‍ക്ക് പിന്നാലെ കെ.എം.മാണിക്ക് വീണ്ടും കുരുക്ക്. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2015ല്‍ കോട്ടയത്ത് നടത്തിയ സമൂഹ വിവാഹത്തെക്കുറിച്ചും അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. അഴിമതി നടത്തി ലഭിച്ച പണംകൊണ്ടാണ് മാണിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സമൂഹ വിവാഹം നടത്തിയതെന്ന പരാതിയിലാണ് കോടതി ഉത്തരവ്.
മുന്‍മന്ത്രി കെ ബാബുവിനെതിരേ നടക്കുന്ന അന്വേഷണം അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരില്‍ പൊതു പ്രവര്‍ത്തകനെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിക്കെതിരേയും ബാബുവിനെതിരേയും നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു
ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ കേരളാബ്ലാസ്റ്റേഴ്സ് മുന്‍നിരയിലെത്തുമെന്ന് ടീമിന്റെ മുഖ്യ സ്െ്രെടക്കര്‍ അന്റോണിയോ ജര്മെന്. മികച്ച ആരാധക പിന്തുണയാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഐ.എസ്.എല്ലിന്റെ വരവോടെ ഇന്ത്യന്‍ ഫുട്ബോളും കേരള ഫുട്ബോളും കൂടുതല്‍ പ്രൊഫഷണല്‍ ആയിട്ടുണ്ടെന്നും ജര്മെന് പറഞ്ഞു. ...
ഇളയദളപതി വിജയ്!യുടെ പുതിയ സിനിമയ്!ക്കു പേരിട്ടു. ഭൈരവ് എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ പോസ്റ്റര്‍ ഗണേശ ചതുര്‍ഥി ദിനത്തില്‍ പുറത്തിറക്കും.
ഭരതന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ വിജയ്!യെ നായകനാക്കി അഴകിയ തമിഴ് മകന് എന്ന സിനിമ ഭരതന് സംവിധാനം ചെയ്!തിട്ടുണ്ട്. കീര്‍ത്തി സുരേഷും അപര്‍ണ ആണ് ഭൈരവിലെ നായികമാര്‍
4 PM NEWS
4 PM NEWS 3-SEP-2016
അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തതിന് തുടര്‍ച്ചയായി മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിന്റയും ബന്ധുക്കളുടെയും അടുപ്പക്കാരുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. പ്രതിപ്പട്ടികയിലുള്‍പ്പെട്ട ബാബുവിന്റെ സന്തതസഹചാരികളും ബിനാമികളെന്നും കരുതപ്പെടുന്ന തൃപ്പൂണിത്തുറ സ്വദേശികളായ മോഹനന്,കുമ്പളം സ്വദേശി ബാബു റാം എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
ബജറ്റിന് പുറത്ത് അമ്പതിനായിരം കോടി രൂപ സമാഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിനെ വിലയിരുത്താന്‍ 100 ദിവസം മതിയാവില്ലെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ 100 ദിവസം തികയ്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. മോദിയെ അനുകരിച്ചതല്ല, ആകാശവാണി ആവശ്യപ്പെട്ടിട്ടാണ് പ്രഭാഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു..
വിവാദപ്രസംഗത്തില്‍ കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്!ദുള്ളക്കെതിരെ കേസെടുത്തു. എംഎല്‍എയുടെ പ്രസംഗം അക്രമസംഭവങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതാണെന്ന് കണ്ട് നാദാപുരം പോലീസാണ് കേസെടുത്തത്.
കെഎംസിസി ദുബായ് വേദിയില്‍ പാറക്കല്‍ അബ്ദുള്ളഎംഎല്എ നടത്തിയ പ്രസംഗമാണ് വിവാദമായത്. നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്ത്തകന് അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എംഎല്‍എ നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാസ്പദം.
അന്താരാഷ്ട്ര ഫുട്ബോളിലേക്കുള്ള തന്റെ മടങ്ങിവരവിനെ പരിഹസിച്ചവര്ക്ക് മറുപടിയുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി. തന്റെ വിരമിക്കല്‍ ഒരു നാടകമായിരുന്നെന്ന്.ആരോപിക്കുന്നവരെ ലക്ഷ്യം വെച്ചാണ് മെസ്സി തന്റെ നിലപാട് വ്യക്തമാക്കിയത്. ആരെയും കബളിപ്പിക്കാന്‍ വേണ്ടിയല്ല താന്‍ വിരമിക്കുന്നതായി പ്രഖ്യാപിച്ചതെന്നും... തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മെസ്സി പറഞ്ഞു. ഉറുഗ്വായ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അര്‍ജന്റീനയിലെ ടി.വി പബ്ലിക്കയോട് പ്രതികരിക്കുകയായിരുന്നു മെസ്സി. ......
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് വമ്പന്‍. രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കും വന്പന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുക.
4 pm news
4 pm news 31-8-2016
പിണറായി സര്‍ക്കാര്‍ നൂറ് ദിവസം തികക്കുകയാണ്. മന്ത്രിസഭയുടെ നൂറാം ദിവസത്തില്‍ പ്രഖ്യാപിക്കേണ്ട പ്രത്യേക പദ്ധതികളെ കുറിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. എല്ലാവര്ക്കും വീട് എന്നുള്ളതാണ് ഇടതുമുന്നണിയുടെ തീരുമാനം.
നാല് ലക്ഷം പേര്‍ക്ക് വീട് വച്ച് നല്‍കാനുള്ള പദ്ധതികളായിരിക്കും മന്ത്രിസഭാ യോഗം പരിഗണിക്കുക.സീനിയര്‍ ഗവ.പ്ലീഡര്‍മാരെ നിയമിക്കുന്ന കാര്യത്തിലും മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുത്തേക്കും.
ബാര്‍ കോഴക്കേസില്‍ കുറ്റാരോപിതര്‍ക്ക് അനുകൂലമായി മൊഴി മാറ്റാന്‍ ചില ബാറുടമകള്‍ പണവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന് വ്യവസായിയും ബാറുടമയുമായ വി.എം രാധാകൃഷ്ണന് ആരോപിച്ചു. ബാര്‍ ഹോട്ടല്‍ അസോസിയേഷനില്‍ ഫണ്ട് ക്രമക്കേടെന്ന പരാതിയില്‍ ഒരു വിഭാഗം ബാര്‍ ഉടമകള്‍ തെളിവ് ഇന്ന് കൈമാറി. കോട്ടയം ജില്ലാ രജിസ്ട്രാര്‍ക്കാണ് തെളിവ് കൈമാറിയത്. ലീഗല്‍ ഫണ്ടെന്ന പേരില്‍ അസോസിയേഷന് പിരിച്ച പണം കോഴയായി കൈമാറിയെന്നാണ് മറ്റൊരു ആരോപണം. പണം ചില ഭാരവാഹികള്‍ മുക്കിയെന്നും രാധാകൃഷ്ണന് ആരോപിച്ചു.
ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. വിമാനത്താവളം സംബന്ധിച്ച കേസുകള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടി ബെഞ്ചിനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നിര്‍ദ്ദിഷ്ട ഭൂപ്രദേശം വ്യവസായമേഖലയായി പ്രഖ്യാപിച്ച ഉത്തരവും റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിമാനത്തവളവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ പരിഗണിക്കുന്ന കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വെയ്ന്‍ റൂണി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു. 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് റൂണി പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ ലീഗും മികച്ച താരങ്ങളും ഉണ്ടായിട്ടും റൂണിയുടെ ഇംഗ്ലണ്ടിന് പ്രധാനപ്പെട്ടൊരു കിരീടം നേടാനായിട്ടില്ല. ഈ കുറവ് നികത്തി റഷ്യന്‍ ലോകകപ്പോടെ ബൂട്ടഴിക്കാനാണ് 30കാരനായ റൂണി ലക്ഷ്യമിടുന്നത്.
മലയാളത്തില്‍ നിന്ന് ഒരു മുത്തശ്ശി നായികയായി എത്തുന്ന ജൂഡ് ആന്റണി ചിത്രം ഒരു മുത്തശ്ശി ഗദയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലറിലും വ്യത്യസ്തതയുമായാണ് ജൂഡിന്റെ വരവ്. കുടുംബപ്രേക്ഷകരെ ലക്ഷ്യ
4 pm news
4 pm news 30-08-2016
പെരുമ്പാവൂര്‍ വെങ്ങോലയില്‍ എ.ടി.എം കവര്‍ച്ചാ ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 3.55ന് കവര്‍ച്ചാ ശ്രമം നടന്നത്. എന്നാല്‍ ബാങ്കിന്റെ പ്രധാന ഓഫീസില്‍ ഇക്കാര്യം അറിഞ്ഞതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. എ.ടി.എമ്മിന്റെ മേല്‍ത്തട്ട് മാത്രമാണ് ഇളകിയതെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു
മദ്യ വില്‍പ്പന ഓണ്‍ലൈനാക്കാനുള്ള തീരുമാനം കണ്‍സ്യൂമര്‍ഫെഡ് ഉപേക്ഷിച്ചു. സര്‍ക്കാരിന് താല്‍പ്പര്യമില്ലെങ്കില്‍ ഓണ്‍ലൈന്‍ മദ്യവില്പ്പനക്കില്ലെന്ന് ചെയര്മാന് എം മെഹബൂബ് കോഴിക്കോട് പറഞ്ഞു. മദ്യവില്‍പ്പനക്കുള്ള
കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായി എം മെഹബൂബ് സ്ഥാനമേറ്റ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയുള്ള തീരുമാനം എം മെഹബൂബ് പ്രഖ്യാപിച്ചത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡിനെ ലാഭത്തിലാക്കാനുള്ള ശ്രമത്തിന്റ ഭാഗമായാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 58 ഇനം മദ്യം ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാനാണ് പദ്ധതിയെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു പ്രതിഷേധം കനത്തതിനെ തുടര്‍ന്നാണ് തീരുമാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ നാലിടത്തുകൂടി കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് എ.ടി.എം. കവര്‍ച്ചാക്കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍. സമാനരീതിയില്‍ തായ്ലന്‍ഡിലും ജപ്പാനിലും മോഷണം നടത്തിയതായും ഇയാള്‍ പോലീസില്‍ മൊഴി നല്കി. തിരുവനന്തപുരം സ്റ്റാച്യു, ഹൗസിങ് ബോര്‍ഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. സാങ്കേതികപ്രശ്നത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ ആല്‍ത്തറയിലെ എസ്.ബി.ഐയുടെ എ.ടി.എമ്മിലാണ് ഗബ്രിയേല്‍ ഉള്‍പ്പെടുന്ന സംഘം കവര്‍ച്ച നടത്തിയത്..
തായ്ലന്ഡില് 70 കോടി രൂപയ്ക്കു തുല്യമായ മോഷണമാണ് റുമാനിയന്‍ സംഘം നടത്തിയത്. എന്നാല്‍ കേസില്‍ ആരെയും പിടികൂടിയിട്ടില്ല എന്നും പ്രതി പറഞ്ഞു. ഗബ്രിയേല്‍ നല്കിയ വിവരങ്ങള്‍ പോലീസ് ഇന്റര്‍പോളിന് കൈമാറും. കേരളത്തിലെ മോഷണസംഘത്തിന്റെ നേതാവ് ക്രിസ്റ്റിയന്‍ വിക്ടര്‍ എന്നയാളാണെന്നും മൊഴിയുണ്ട്.ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.......
:
ജനയുഗം പത്രത്തിലെ ലേഖനവുമായി ബ
4 pm news
4 pm news 27-8-2016
കെഎം മാണിക്കെതിരായ ബാര്‍ക്കോഴകേസില്‍ തുടരന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് അന്വേഷിച്ച എസ്.പി ആര് സുകേശന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് അന്വേഷണ ഉത്തരവ്. ബാര്‍കോഴക്കേസ് അന്ന് വിജിലന്‍സ് ഡയറക്ടറായ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചുവെന്ന് കോടതിയെ അറിയിച്ചിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ബലപ്പെടുത്തല്‍ ജോലികള്‍ നടത്താന്‍ തമിഴ്നാടിന്റെ ആസൂത്രിത നീക്കമാരംഭിച്ചു. സ്പില്‍വേയുടെ സമീപത്തെ അറ്റകുറ്റപ്പണികളുടെ മറവില്‍ സാധനങ്ങളെത്തിച്ച് ബലപ്പെടുത്തല്‍ ജോലികള്‍ നടത്താനാണ് തമിഴ്നാട് ശ്രമം നടത്തുന്നത്. പണി......... ആവശ്യമുള്ള നിര്‍മ്മാണ സാമഗ്രികളുടെ പതിന്മടങ്ങ് കണക്കാണ് തമിഴ്നാട് സമര്‍പ്പിച്ച എസ്റ്റിമേറ്റില്‍ ഉണ്ടായിരുന്നത്
പൊലീസ് ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മലയാളിയായ കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ്ജിന്റെ സിഐഡി ഉദ്യോഗസ്ഥര്‍ നാല് മണിക്കൂറിലധികം ചോദ്യം ചെയ്തു. ഉദ്യോഗസ്ഥന്റെ മരണവുമായി തനിക്ക് ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ജോര്‍ജ്ജ് മറുപടി നല്കി. പൊലീസ് ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ മാസം ജോര്‍ജ്ജ് മന്ത്രിസ്ഥാനം രാജിവച്ചത്.
മടിക്കേരി ഡിവൈഎസ്പി ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ്ജിന്റെ സിഐഡി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്.
കേരളത്തില്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ ഫുട്ബോള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കും.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെയും ആരാധകരുടെയും ഫുട്ബോള്‍ അക്കാഡമിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്. കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കാനുള്ള സച്ചിന് സമര്‍പ്പിച്ച രൂപരേഖയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കും. കഴിഞ്ഞ ജൂണ്‍ 1ന് സച്ചിനും നടന് ചിരഞ്ജീവിയും അടക്കം കേരള ബ്ലാസ്റ്റേഴ്സിന്റെ പങ്കാളികള്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജീവയും കാജല്‍ അഗര്‍വാളും പ്രധാന വേഷത്തിലെത്തുന്ന കവലൈ വേണ്ടാം എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഡീകെ സംവിധാനം ചെയ്
4 pm news
4 pm news 26-8-2016
കേരളത്തിനെതിരെ മേനകാഗാന്ധി. തെരുവ്നായ്ക്കളെ കൊല്ലുന്നത് ഫലപ്രദമായ മാര്‍ഗമല്ലെന്ന് മേനകാഗാന്ധി പറഞ്ഞു. നായ്ക്കളെ വന്ധ്യംകരിക്കുകയാണ് വേണ്ടത്. മാലിന്യം കുന്നുകൂടുന്നതാണ് കേരളത്തില്‍ നായ്ക്കള്‍ പെരുകാന്‍ കാരണം. വന്ധ്യംകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്കിയ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ ചിലവഴിക്കുന്നില്ലെന്നും മേനകാഗാന്ധി കുറ്റപ്പെടുത്തി. അഭിപ്രായം പറഞ്ഞ തന്നെ ആക്രമിക്കാന്‍ വന്നിട്ടു കാര്യമില്ലെന്നും മേനകാഗാന്ധി പറഞ്ഞു....
വളാഞ്ചേരി വിനോദ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. വിനോദിന്റെ ഭാര്യ ജ്യോതിയും സുഹൃത്ത് സാജിദ് യൂസഫുമാണ് പ്രതികള്‍. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2015 ഒക്ടോബര്‍ 10നാണ് വളാഞ്ചേരിയിലെ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാര്‍ കൊല്ലപ്പെടുന്നത്. ശരീരത്ത് 38 വെട്ടേറ്റ പാടുകളുണ്ടായിരുന്നു. ഭാര്യ ജസീന്ത ജോര്‍ജെന്ന ജ്യോതിയെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. ഭാര്യ ജ്യോതിയുടെ നിര്‍ദേശപ്രകാരം ജ്യോതിയുടെ സുഹൃത്തായ യൂസഫാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി....
ഒമ്പത് വയസ്സുകാരനെ ഗുരുതരമായി പീഠിപ്പിച്ച സംഭവത്തില്‍ മാതാവ് സെലീനയുടെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പ് നടത്തുന്നതിന് മുമ്പാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ ദേഹത്ത് തിളച്ചവെളളമൊഴിക്കുകയും, ഇരുമ്പുവടി കൊണ്ടും, തേങ്ങ കൊണ്ടും മറ്റും അടിക്കുകയും ചെയ്തിട്ടുണ്ട്. സംഭവമറിഞ്ഞ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും പ്രവര്‍ത്തകരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പരുക്കുകള്‍ ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സയ്ക്ക് വേണ്ടി കുട്ടി കളമശേരി മെഡിക്കല്‍ കോളേജി..... ...........
യൂറോപ്പിലെ മികച്ച ഫുട്ബോളര് പുരസ്കാരം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ചാംപ്യന്‍സ് ലീഗിലെയും യൂറോ കപ്പിലേയും മികച്ച പ്രകടനമാണ് റൊണാള്‍ഡോയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2014നാലിലാണ് റൊണാള്‍ഡോ ഇതിനു മുന്‍പ് യുവേഫ പുരസ്ക്കാരത്തിന് അര്‍ഹനായത്...
വിജയ് സേതുപതിയും ലക്ഷ്മി മേനോനും പ്രധാന വേഷത്തിലെത്തുന്ന രെക്ക എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രതിനാ ശി
4 pm news
4 pm news
നായ്ക്കളെ കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് തീരുമാനത്തിനെതിരേ സംസ്ഥാനം. ആക്രമണകാരികളായ നായ്ക്കളെ കുത്തിവച്ചു കൊല്ലാനുള്ള ഉത്തരവ് ഇന്നു പുറത്തിറക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിയമപരമായി ഉചിതമായ തീരുമാനമെടുക്കാമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതിനു തടസമില്ലെന്നു മന്ത്രിസഭാ യോഗം വ്യക്തമാക്കി. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ തീരുമാനമെടുക്കണം. പുല്ലുവിളയില്‍ നായ്ക്കള്‍ കടിച്ചുകൊന്ന സിലുവമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കും. ഗുരുതരമായി കടിയേറ്റ ഡെയ്സിക്ക് 50000 രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു
മുന്‍ മന്ത്രി എം. വിജയകുമാര്‍ കെടിഡിസി ചെയര്‍മാനാകും. വിജയകുമാറിനെ കെടിഡിസി ചെയര്‍മാനാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സ്കറിയാ തോമസിനെ കെഎസ്ഐഇ ചെയര്‍മാനാക്കാനും തീരുമാനമുണ്ട്.എം ജി സര്‍വ്വകലാശാല മുന്‍ വെസ് ചാന്‍സലര്‍ രാജന് ഗുരുക്കളെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനാക്കാനും ധാരണയായി...
സംസ്ഥാനത്തെ സ്വാശ്രയ കൊളേജുകളിലെ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ അവഗണിച്ച് മാനേജ്മെന്റുകള്‍. മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് മാനേജ്മെന്റുകള്‍ സ്വന്തം നിലയ്ക്ക് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കൊളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്വാശ്രയ കൊളേജുകളിലെ മെഡിക്കല്‍ പ്രവേശനം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തിലാണ് മാനേജ്മെന്റുകള്‍ ഈ നീക്കം നടത്തിയിരിക്കുന്നത്....
റിയോ ഒളിമ്പിക്സിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ പരിഹസിച്ച് രംഗത്തെത്തിയ ബ്രിട്ടീഷ് മാധ്യമപ്രവര്ത്തകന് പിയേഴ്സ് മോര്ഗന് ക്രിക്കറ്റ് താരം സെവാഗിന്റെ മറുപടി. ഞങ്ങള്‍ ഇന്ത്യക്കാര്‍ ചെറിയ സന്തോഷങ്ങള്‍ പോലും ആഘോഷിക്കുകയും അത് ഓര്‍ത്തിരിക്കുകയും ചെയ്യുമെന്ന് സെവാഗ് പറഞ്ഞു. ക്രിക്കറ്റ് കണ്ടുപിടിച്ച നിങ്ങള്‍ ഇംഗ്ലണ്ടുകാര്‍ക്ക് ഇതുവരെ ഒരു ലോകകപ്പ് ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പോലും നിങ്ങള്‍ വീണ്ടും ടീമിനെ ലോകകപ്പ് കളിക്കുന്നതിന് വേണ്ടി അയക്കുന്നു. ഇതോര്‍ക്കുമ്പോള്‍ തനിക്ക് അതിശയമാണ് തോന്നുന്നതെന്നും സെവാഗ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോര്ഗന് മറുപടിയുമായി സെവാഗ് എത്തിയത്
ജനതാ ഗാരേജ് നേരത്തേ തുറക്കും വ
4 pm news 24-8-2016
4 pm news
കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള സംഘര്‍ഷ സാധ്യതയില്ലെന്ന് എം വി ജയരാജന്. ആര്‍എസ്എസ് ശോഭായാത്രയെ വര്‍ഗീയവത്കരിക്കുന്നു, ഇത്തരത്തിലുളള ആര്‍എസ്എസ് ശ്രമത്തെ എതിര്‍ക്കുമെന്നും എംവി ജയരാജന് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ക്ഷേത്രങ്ങളില്‍ ആഘോഷം നടത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ സിപിഐഎം ശ്രീക്യഷണ ജയന്തി ആഘോഷിക്കുന്നില്ലെന്നും ജയരാജന് വ്യക്തമാക്കി....
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആറ് സഹായികളെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ ചാലക്കുടി ഫസ്ററ് ക്ലാസ് മജിസ്ട്രോറ്റ് കോടതിയുടെ ഉത്തരവ്. മണിയുടെ മാനേജര്‍ ജോബി, െ്രെഡവര്‍ പീറ്റര്‍, സഹായികളായ മുരുകന്, വിബിന്, അരുണ്‍, അനീഷ് എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക. പൊലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി ആറു പേര്‍ക്കെതിരേയും നോട്ടീസ് അയച്ചു വിളിപ്പിച്ചിരുന്നു.
നാവികസേനയുടെ സ്കോര്‍പീന്‍ അന്തര്‍വാഹിനിയുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നതായി ഓസ്ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് കപ്പന് നിര്‍മാണ കമ്പനിയായ ഡിസിഎന്‍എസില്‍ നിന്നാണ് 22,000 പേജുള്ള വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് വാര്‍ത്ത.
ആറ് സ്കോര്‍പീന്‍ അന്തര്‍വാഹിനിയാണ് ഫ്രഞ്ച് കമ്പനി നാവികസേനയ്ക്ക് വേണ്ടി നിര്‍മിക്കുന്നത്. അന്തര്‍വാഹിനിയുടെ എല്ലാ വിവരങ്ങളും സംബന്ധിച്ചുള്ള രേഖകളും ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര സര്‍വ്വകലാശാലയില്‍ ആത്മഹത്യചെയ്ത രോഹിത് വെമുല പട്ടികജാതിക്കാരനല്ലെന്ന് ജുഡിഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട്. രോഹിത് വെമുല ദളിതനല്ലെന്ന് സുഷമസ്വരാജ് ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.
ഹൈദ്രബാദ് കേന്ദ്രസര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യചെയ്യാനിടയായ സഹാചര്യത്തെക്കുറിച്ച് അലഹമാബാദ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി എ കെ രൂപന്‍വാളാണ് അന്വേഷിച്ചത്. രോഹിത് വെമുല വഡേര സമുദായാംഗമാണ്. ഈ സമുദായം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നതല്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന് യുജിസിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന് ആചാരി നായകനാകുന്നു. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലാണ് മണികണ്ഠന് നായകനാകുന്നത്. വ്യാസന് കെ പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിജ
4 pm news 23-08-2016
4 pm news 23-8-2016
ജൈവ പച്ചക്കറി എന്ന പേരില്‍ ഹോര്‍ട്ടികോര്‍പ്പ് വന്‍ വില ഈടാക്കി വിറ്റ പച്ചക്കറിയില്‍ മാരക കീടനാശിനി സാന്നിദ്ധ്യം. സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി അമൃതം എന്ന പേരില്‍ വിറ്റഴിച്ച പച്ചക്കറിയിലാണ് വിഷ സാന്നിദ്ധ്യമുണ്ടായിരുന്നതായി കാര്‍ഷിക സര്‍വ്വകലാശാല കണ്ടെത്തിയത്
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ തീരുമാനിച്ചെന്നു മന്ത്രി കെ.ടി. ജലീല്‍. പ്രത്യേക മരുന്ന് കുത്തിവച്ച് കൊല്ലാനാണ് തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇന്ന് തന്നെ നിര്‍ദേശം നല്‍കുമെന്നും...
മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു....#
കണ്‍സ്യൂമര്‍ഫെഡിലെ കൊള്ളയ്ക്ക് പിന്നില്‍ രമേശ് ചെന്നിത്തല ഗ്രൂപ്പെന്ന് മന്ത്രി ജി. സുധാകരന്. നന്മ സ്റ്റോറുകളുടെ മറവില്‍ നടന്ന അഴിമതിയെക്കുറിച്ചും കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചതിലും വിജിലന്‍സ് അന്വേഷണം നടത്തണം. നഷ്ടമായ തുക കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമനും ആവശ്യപ്പെട്ടു. സി.എന്‍ ബാലകൃഷ്ണനെ മുന്നില്‍ നിര്‍ത്തി െഎ ഗ്രൂപ്പ് നടത്തിയ അഴിമതിയുടെ ബാക്കി പത്രമാണ് കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണുകളില്‍ കണ്ടതെന്ന് ജി.സുധാകരന് ചൂണ്ടിക്കാട്ടി.
ഒ പി ജെയ്ഷയും അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയും തമ്മിലുള്ള വാഗ്വാദം തുടരുന്നു. റിയോയില്‍ മാരത്തണ്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം മാനേജര്‍ വെള്ളം നല്‍കിയിരുന്നു എങ്കിലും ജെയ്ഷ നിരസിക്കുകയായിരുന്നു എന്ന എഎഫ്ഐ യുടെ വിശദീകരണം ജെയ്ഷ നിഷേധിച്ചു. ഇത് സംബന്ധിച്ച് താന്‍ എന്തിന് നുണ പറയണമെന്ന് ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജെയ്ഷ ചോദിച്ചു....
ദിലീപിന്റെ പുതിയ ചിത്രം വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍.ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബെന്നി പി. നായരമ്പലം തിരക്കഥ എഴുതി സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍. വേദികയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയാകുന്നത്. രഞ്ജി പണിക്കര്‍, കൈലാഷ്, സുരാജ് വെഞ്ഞാറമ്മൂട്, തെസ്നി ഖാന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പതിമൂന്ന് വര്‍ഷത്തിന് ശേഷം ദിലീപും സുന്ദര്‍ദാസും ഒരുമിക്കുന്ന ചിത്രമാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍.
ഒ.പി ജെയ്ഷയുടെ ആരോപണങ്ങള്‍ തളളി സഹതാരം കവിത റാവത്ത് രംഗത്ത്. ഇന്ത്യന്‍ അത്്്
4 pm news 22-08-2016
ഉമ്മന്‍ ചാണ്ടിയും കെഎംമാണിയും ഒരേ തൂവല്‍പക്ഷികളെന്ന് പി.സി.ജോര്‍ജ്
പെരുമ്പാവൂരില്‍ വിജിലന്‍സ് ചമഞ്ഞ് വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ മുഖ്യപ്രതി അബ്ദുല്‍ ഹാലിം പിടിയില്‍.
കശ്മീര്‍ വിഷയത്തില്‍ രാഷ്ട്രീയപരിഹാരമാണ് വേണ്ടതെന്ന് സുപ്രീംകോടതി.
ബിഎസ്പിയും ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു.
ആസിഫ് അലി നായകനാകുന്ന പുതിയ സിനിമ�തൃശ്ശിവപേരൂര്‍ ക്ലിപ്തം�.
4 pm news
നാദാപുരത്തെ മുസ്ലിം ലീഗ് പ്രവവര്‍ത്തകന്റെ കൊലപാതക ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് കെ.എം.ഷാജി എംഎല്‍എ.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരം ആരംഭിക്കുന്നു.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ...
പുല്ലുവിളയില്‍ ചെമ്ബകരാമന്തുറയില് ശിലുവമ്മയെന്ന വയോധികയെ തെരുവുനായ്ക്കൂട്ടം കടിച്ചൂകീറി കൊന്നുതിന്ന സംഭവത്തെത്തുടര്‍ന്ന് തെരുവുനായ്ക്കളെ പൂര്‍ണമായും ഉന്മൂലനം ചെയ്യണമെന്ന വാദം ശക്തമാകുന്നു. .
പത്തനംതിട്ട ജില്ലയില്‍ പുതിയ വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ തലത്തിലുള്ള നീക്കങ്ങള്‍ തുടങ്ങി.
ജയരാജന്റെ ബിഗ് ബജറ്റ് ചിത്രമായ വീരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
4 PM NEWS
4 PM NEWS 19-08-2016