Elamkulam News

Elamkulam News Elamkulam News online

⭕ തിരുനാരായണപുരം കനാൽ റോഡ് ഉദ്ഘാടനം ചെയ്തു*✿❁════❁★☬☬★❁════❁✿*         *🄴🄻🄰🄼🄺🅄🄻🄰🄼*                 *📡🄽🄴🅆🅂📡*             ...
05/01/2024

⭕ തിരുനാരായണപുരം കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*05-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

തിരുനാരായണപുരം : പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ തിരുനാരായണപുരം - കനാൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ഗംഗാധരൻ വടുവച്ചോല ചടങ്ങിന് സ്വാഗതമാശംസിച്ചു.

ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.5 ലക്ഷം രൂപ വകയിരുത്തിയാണ് നവീകരണം പൂർത്തിയാക്കിയത്. പ്രദേശവാസികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

*🌧️സംസ്ഥാനത്ത് വീണ്ടും മഴ എത്തി; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌**✿❁════❁★☬☬★❁════❁✿*         *🄴🄻🄰🄼🄺🅄🄻🄰🄼*               ...
05/01/2024

*🌧️സംസ്ഥാനത്ത് വീണ്ടും മഴ എത്തി; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌*

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*05-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

കൂടാതെ മൂന്ന് മണിക്കൂറിനുള്ളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് നാളെയും മഴ തുടരുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

♨️ സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിനത്തിലേയ്ക്ക്; ആദ്യ ദിനം കോഴിക്കോടിന്റെ മുന്നേറ്റം*✿❁════❁★☬☬★❁════❁✿*         *🄴🄻...
05/01/2024

♨️ സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിനത്തിലേയ്ക്ക്; ആദ്യ ദിനം കോഴിക്കോടിന്റെ മുന്നേറ്റം

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*05-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

*കൊല്ലം:* കൗമാരത്തിന്റെ കലാമാമാങ്കം ഇന്ന് രണ്ടാം ദിവസത്തിലേയ്ക്ക്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ കോഴിക്കോടിന്റെ മുന്നേറ്റം. 212 പോയിന്റുമായി കഴിഞ്ഞവർഷത്തെ ജേതാക്കളായ കോഴിക്കോടാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 210 പോയിന്റുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. 199 പോയിന്റുമായി ആതിഥേയരായ കൊല്ലം ജില്ല ആറാം സ്ഥാനത്താണ്.

ഏറെ വൈകിയാണ് ഇന്നലെ മത്സരങ്ങൾ അവസാനിച്ചത്. പല മത്സരങ്ങളും തുടങ്ങാന്‍ വൈകി. വേദി നാലിൽ ഇന്നലെ നാലു മണിക്ക് തുടങ്ങേണ്ടിയിരുന്ന കോൽക്കളി മത്സരം തുടങ്ങിയത് രാത്രി 8 മണിക്കാണ്. മത്സരം പുലർച്ചെ രണ്ട് മണിവരെ നീണ്ടു. രാത്രിയോടെ ജില്ലയില്‍ മഴയും പെയ്തു. രാവിലെയും കൊല്ലത്ത് മഴ പെയ്തിരുന്നു.

പോയിന്റുകൾ മാത്രമല്ല മത്സരത്തിന്റെ വീറും വാശിയും ഓരോ മണിക്കൂറിലും ഉയരുകയാണ്. മത്സരർഥികൾക്ക് പ്രോത്സാഹനം നൽകാൻ നിരവധിപ്പേരാണ് എത്തുന്നത്. മഴയെ അവഗണിച്ച് ഇന്നലെ രാത്രി വൈകിയും കലോത്സവ പന്തലില്‍ ജനത്തിരക്ക് അനുഭവപ്പെട്ടു.

ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം, ഹയർസെക്കൻഡറി നാടകം, ഭരതനാട്യം, നാടോടി നൃത്തം, പൂരക്കളി, തിരുവാതിര, ഓട്ടൻതുള്ളൽ, കഥകളി, ചെണ്ടമേളം, ബാൻഡ്മേളം തുടങ്ങിയ മത്സരങ്ങൾ ഇന്ന് വേദികളിൽ അരങ്ങേറും.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

*🔴 മകരവിളക്കിനോടനുബന്ധിച്ച് 800 ബസുകൾ സംസ്ഥാനത്തുടനീളം സർവീസ് നടത്തുമെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ**✿❁════❁★☬☬★...
04/01/2024

*🔴 മകരവിളക്കിനോടനുബന്ധിച്ച് 800 ബസുകൾ സംസ്ഥാനത്തുടനീളം സർവീസ് നടത്തുമെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ*

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഭക്തർക്ക് തിക്കും തിരക്കുമില്ലാതെ ബസ് യാത്ര നടത്തുന്നതിനും നിർത്തിയിട്ടിരിക്കുന്ന ബസിൻ്റെ ഉള്ളിലേക്ക് കയറുന്നതിനുമായി നാലു ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയിൽ ബാരിക്കേഡുകൾ സ്ഥാപിക്കും.
പമ്പയിൽ നിന്നും ആരംഭിക്കുന്ന ദീർഘദൂര ബസുകളിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ അവ നിലയ്ക്കൽ ബസ് സ്റ്റാൻ്റിൽ കയറേണ്ടതില്ല. ബസിൽ ആളു നിറഞ്ഞിട്ടില്ലെങ്കിൽ ബസുകൾ നിർബന്ധമായും നിലയ്ക്കലിൽ കയറണം. നിലയ്ക്കലിലേക്ക് പോകുന്ന ഭക്തജനങ്ങൾ പരമാവധി ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്തണം. ഇവ ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കും. അനൗൺസ്മെൻ്റ് സൗകര്യവും ഒരുക്കും.
ദേവസ്വം ബോർഡ് നിലയ്ക്കലിലെ റോഡുകളിലെ കുഴികൾ അടിയന്തിരമായി അടയ്ക്കണം. എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും എത്തുന്ന കെഎസ്ആർടിസി ബസുകൾ തിരക്കുകളിൽ പിടിച്ചിടരുത്. ബസ് വന്നെങ്കിൽ മാത്രമേ തിരക്കു നിയന്ത്രിക്കാനാവൂ. അത്തരം സാഹചര്യമുണ്ടായാൽ പൊലീസ് മോട്ടോർ വാഹന വകുപ്പിൻ്റെ സഹായത്തോടെ വാഹനം പോകുന്നതിനു അവസരമൊരുക്കണം. കെഎസ്ആർടിസി ഡ്രൈവർമാർക്കും, ദീർഘദൂര ബസുകളിലെ ഡൈവർമാർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇലവുങ്കൽ സേഫ് സോൺ, നിലയ്ക്കൽ, പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻ്റ് എന്നിവിടങ്ങളിൽ മന്ത്രി സന്ദർശനം നടത്തി.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

*⭕ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ ട്രാൻസ്ജെൻഡറുകൾക്ക് അവസരം; ജോലിയപേക്ഷ നാളെ മുതൽ സമർപ്പിക്കാം**✿❁════❁★☬☬★❁════❁✿*     ...
04/01/2024

*⭕ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ ട്രാൻസ്ജെൻഡറുകൾക്ക് അവസരം; ജോലിയപേക്ഷ നാളെ മുതൽ സമർപ്പിക്കാം*

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

സ്വിഫ്റ്റ് ബസുകളിൽ ട്രാൻസ്ജെൻഡറുകളെ നിയമിക്കാനൊരുങ്ങി കെഎസ്ആർടിസി. ഡ്രൈവർ കം കണ്ടക്ടർമാരായാണ് നിയമനം. അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നൽകും.

ആദ്യം ഡ്രൈവർമാരായി ട്രാൻസ്ജെൻഡർമാരെ നിയമിക്കും. പിന്നീട് കെഎസ്ആർടിസി തന്നെ കണ്ടക്ടർമാർക്കുള്ള പരിശീലനം നൽകും. ട്രാൻസ്ജെൻഡറുകളുടെ സാമൂഹ്യ പരിഷ്കരണം ലക്ഷ്യം വെച്ചാണ് കെഎസ്ആർടിസിയിൽ ട്രാൻസ്ജെൻഡറുകൾക്ക് അവസരം നൽകുന്നത്.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

*🛑 പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം, മൂന്നു പേർ കസ്റ്റഡിയിൽ**✿❁════❁★☬☬★❁════❁✿...
04/01/2024

*🛑 പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം, മൂന്നു പേർ കസ്റ്റഡിയിൽ*

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. വണ്ണാമട സ്വദേശി നന്ദകുമാറിനാണ്(26) പരിക്കേറ്റത്. പൊള്ളാച്ചി ഗോപാലപുരത്തുവച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗസംഘം ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

തലയ്ക്കും കൈയ്ക്കും പരുക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ വണ്ണാമട സ്വദേശികളായ മൂന്നുപേരെ പൊള്ളാച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യവും മദ്യപാനത്തിനിടെയുണ്ടായ തർക്കവുമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

*🔴 അരവണയും, അപ്പവും പമ്പയിൽ വിതരണം ചെയ്താൽ തിരക്ക് കുറയും: മന്ത്രി കെ.ബി. ഗണേഷ് കുമാർ**✿❁════❁★☬☬★❁════❁✿*         *🄴🄻🄰🄼...
04/01/2024

*🔴 അരവണയും, അപ്പവും പമ്പയിൽ വിതരണം ചെയ്താൽ തിരക്ക് കുറയും: മന്ത്രി കെ.ബി. ഗണേഷ് കുമാർ*

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

മകരവിളക്കിന് കൂടുതൽ കെഎസ്ആർടിസി ബസുകൾ ഏർപ്പെടുത്തും.

അപ്പവും, അരവണയും പമ്പയിൽ വിതരണം ചെയ്താൽ ശബരിമല സന്നിധാനത്തെ തിരക്കിന് പരിഹാരമാകുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ.

ശബരിമലയിൽ എത്തുന്ന അയ്യപ്പന്മാർ ബസിന്റെ മുമ്പിലും, മുകളിലും കയറിയിരുന്ന് ശരണം വിളിയും സമരവുമൊന്നും നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

41 ദിവസം വ്രതമെടുക്കുന്ന അയ്യപ്പന് ക്ഷമയും വളരെ പ്രധാനമാണ്. അവർ അസഭ്യം പറയുകയോ ദേഷ്യപ്പെടുകയോ ചെയ്യില്ലെന്നും ഗണേഷ് പറഞ്ഞു.

മകരവിളക്കിന് ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് ഇത്തവണ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

മകരവിളക്കിന് ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ വിട്ടുനൽകുമെന്നും ബസുകൾ വഴിയിൽ തടഞ്ഞിടരുതെന്ന് പൊലീസിന് നിർദേശം നൽകുമെന്നും ഗണേഷ് കുമാർ പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. .

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

*💢 ഉദ്യോഗാർത്ഥികൾ കാത്തിരുന്ന വിജ്ഞാപനം; പത്താം ക്ലാസ്സ് ഉള്ളവർക്ക് സുവർണ്ണാവസരം, അപേക്ഷ തിയ്യതി നീട്ടി*▬▬▬▬▬▬▬▬▬▬▬▬▬   ...
04/01/2024

*💢 ഉദ്യോഗാർത്ഥികൾ കാത്തിരുന്ന വിജ്ഞാപനം; പത്താം ക്ലാസ്സ് ഉള്ളവർക്ക് സുവർണ്ണാവസരം, അപേക്ഷ തിയ്യതി നീട്ടി*

▬▬▬▬▬▬▬▬▬▬▬▬▬
*𝕿𝖑𝖆𝖒𝖐𝖚𝖑𝖆𝖒 𝕹𝖊𝖜𝖘*
*തൊഴിൽ വാർത്ത* ▬▬▬▬▬▬▬▬▬▬▬▬▬

കേരള സർക്കാരിന്റെ വിവിധ വകുപ്പു കളിൽ LD ക്ലാർക്ക് ആവാൻ അവസരം

യോഗ്യത: പത്താം ക്ലാസ്സ് (കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം)

എല്ലാ ജില്ലകളിലും അവസരം

*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

🔹https://bit.ly/kpsc-ldclerk-23

🔹https://bit.ly/kpsc-ldclerk-ml

🔹https://bit.ly/latst-gvt-job-24

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

✍️അപേക്ഷ ക്ഷണിച്ചു*✿❁════❁★☬☬★❁════❁✿*         *🄴🄻🄰🄼🄺🅄🄻🄰🄼*                 *📡🄽🄴🅆🅂📡*              ┏━▣━━◤◢━━▣━┓           ...
04/01/2024

✍️അപേക്ഷ ക്ഷണിച്ചു

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

മലപ്പുറം: സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തില്‍ ഈ മാസം എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആരംഭിക്കന്ന ഡി.ഇ.ഒ.എ (ഇംഗ്ലീഷ് & മലയാളം), ഡി.ഇ.ഒ.എ (ഇംഗ്ലീഷ്& അറബിക്), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൈത്തണ്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

☎️വിശദവിവരങ്ങള്‍ക്ക് എല്‍.ബി.എസ്. സബ് സെന്റര്‍, ഐ.ജിബി.ടി ബസ് സ്റ്റാന്റ് - കച്ചേരിപ്പടി, എന്ന വിലാസത്തിലോ 0483 2764674 എന്ന നമ്പറിലോ ബന്ധപ്പെടുക.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

*🔴 സൗദിയിൽ അടുത്താഴ്ച തണുപ്പിന് കാഠിന്യമേറുമെന്ന് കാലാവസ്ഥ   നിരീക്ഷകന്‍* *✿❁════❁★☬☬★❁════❁✿*         *🄴🄻🄰🄼🄺🅄🄻🄰🄼*      ...
04/01/2024

*🔴 സൗദിയിൽ അടുത്താഴ്ച തണുപ്പിന് കാഠിന്യമേറുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍*

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

*റിയാദ്:* അടുത്ത ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ സൗദിയിലെ വിവിധ ഭാഗങ്ങളില്‍ തണുപ്പിന് ശക്തിയേറുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്ല അല്‍ഉസൈമി അറിയിച്ചു. സൈബീരിയന്‍ കാറ്റ് വീശുന്നതാണ് തണുപ്പിന് ശക്തി കൂടാന്‍ കാരണം. ഇറാന്‍, കുവൈത്ത് എന്നിവിടങ്ങള്‍ക്ക് പുറമെ സൗദിയിലെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ഹഫര്‍ അല്‍ബാതിന്‍, അല്‍സമാന്‍, സുദൈര്‍, സുല്‍ഫി, റിയാദ്, അല്‍വശം, ദവാദ്മി, ഖസീമിന്റെ ചില ഭാഗങ്ങള്‍, നജ്‌റാന്‍, അസീറിലെയും അല്‍ബാഹയിലെയും ഹൈറേഞ്ചുകള്‍ എന്നിവിടങ്ങളിലാണ് ശൈത്യത്തിന് കാഠിന്യമുണ്ടാവുക. രാത്രി സമയത്ത് ചിലയിടങ്ങളില്‍ പൂജ്യം ഡിഗ്രി വരെയെത്തും. അദ്ദേഹം പറഞ്ഞു.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

*🛑 സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു**✿❁════❁★☬☬★❁════❁✿*         *🄴🄻🄰🄼🄺🅄🄻🄰🄼*             ...
04/01/2024

*🛑 സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു*

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 760 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.

260 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്.

രാജ്യത്താകെ രണ്ട് പേര്‍ മരിച്ചു.

കേരളത്തിന് പുറമെ കര്‍ണാടകയിലാണ് കൊവിഡ് ബാധിച്ച് മരണം സംഭവിച്ചത്.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

🔴 തൃശ്ശൂരിൽ സംഘർഷം*✿❁════❁★☬☬★❁════❁✿*         *🄴🄻🄰🄼🄺🅄🄻🄰🄼*                 *📡🄽🄴🅆🅂📡*              ┏━▣━━◤◢━━▣━┓           ...
04/01/2024

🔴 തൃശ്ശൂരിൽ സംഘർഷം

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

പ്രധാനമന്ത്രിയെത്തിയ വേദിക്ക് സമീപം കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം.

പ്രധാനമന്ത്രി എത്തിയ വേദിയിൽ ചാണക വെള്ളം തളിക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു.

ഇതാണ് ഇരവിഭാഗവും തമ്മിൽ സംഘർഷത്തിനിടയാക്കിയത്.

പോലീസ് ഇരു വിഭാഗത്തെയും പിന്തിരിപ്പിക്കാൻ സ്ഥലത്തെത്തി.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

🔴 അബദ്ധത്തിൽ കെട്ടിയടച്ച അങ്ങാടിപ്പുറം ഏഴുകണ്ണിപ്പാലത്തിന്റെ  താഴെയുള്ള അണ്ടർ പാസ് റോഡ്  പൂർവ സ്ഥിതിയിൽ തുറന്ന് കൊടുത്തു...
04/01/2024

🔴 അബദ്ധത്തിൽ കെട്ടിയടച്ച അങ്ങാടിപ്പുറം ഏഴുകണ്ണിപ്പാലത്തിന്റെ താഴെയുള്ള അണ്ടർ പാസ് റോഡ് പൂർവ സ്ഥിതിയിൽ തുറന്ന് കൊടുത്തു

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

അങ്ങാടിപ്പുറം: ഏറാന്തോട് ഏഴുകണ്ണിപ്പാലത്തിന് അടിവശത്തുള്ള അണ്ടർ പാസ് റോഡ് കഴിഞ്ഞ ദിവസം പൂർണമായും അടിച്ചിരുന്നത് പൂർവ സ്ഥിതിയിൽ തുറന്ന് കൊടുത്തു. ഇരുചക്ര വാഹനങ്ങൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന വിധത്തിൽ ഉണ്ടായിരുന്ന റോഡാണ് കഴിഞ്ഞ ദിവസം പൂർണമായും കെട്ടിയടക്കപ്പെട്ടത്.

വിവരം അറിഞ്ഞ് പഞ്ചായത്ത് അധികൃതരും മറ്റും റെയിൽവേ അധികാരികളുമായി ബന്ധപ്പെട്ടപ്പോൾ ആണ് അത് തൊഴിലാളികൾക്ക് സംഭവിച്ച അബദ്ധം ആണെന്ന് മനസിലായത്.

ഈ ഭാഗത്ത് റെയിൽവേയുടെ മരാമത്ത് പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിന് വേണ്ടി ഈ ഭാഗത്തെ ഇരുമ്പ് വേലി ആദ്യം പൊളിച്ച് നീക്കിയിരുന്നു, ജോലി കഴിഞ്ഞു പോകുമ്പോൾ അത് അടച്ചിട്ട് പോകാനും ഇവർക്ക് റെയിൽവേ അധികാരികൾ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ തൊഴിലാളികൾ അത് മുഴുവനായും അടക്കുകയായിരുന്നു എന്നാണ് റെയിൽവേ അധികൃതർ പറഞ്ഞത്. തുടർന്ന് അബദ്ധം മനസിലാക്കിയ അധികാരികൾ റോഡ് പൂർവ സ്ഥിതിയിൽ തന്നെ തുറന്ന് കൊടുക്കാൻ നിർദ്ദേശം നൽകിയതോടെ ഈ പ്രദേശത്തുകാർ തങ്ങളുടെ ഇടുങ്ങിയതെങ്കിലും ആകെയുള്ള വഴി തുറന്നു കിട്ടിയ സന്തോഷത്തിലാണ്.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

⭕ പുലാമന്തോൾ ഗ്രാമപഞ്ചായത്ത്‌ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഹരിത കർമ്മസേനാംഗങ്ങൾക്കും സുരക്ഷാ ഉപാധികൾ വിതരണം ചെയ്തു*✿❁════...
04/01/2024

⭕ പുലാമന്തോൾ ഗ്രാമപഞ്ചായത്ത്‌ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഹരിത കർമ്മസേനാംഗങ്ങൾക്കും സുരക്ഷാ ഉപാധികൾ വിതരണം ചെയ്തു

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

പുലാമന്തോൾ: പുലാമന്തോൾ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും
സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഉപാധികൾ വിതരണം ചെയ്തു.

പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ആർപി സ്മാരക ഹാളിൽ നടന്ന പരിപാടി പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ടി.സാവിത്രി, കെ.മുഹമ്മദ് മുസ്തഫ, എം.ടി നസീറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഠത്തിൽ റജീന, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, തൊഴിലുറപ്പ് ജീവനക്കാർ, മാറ്റ്മാർ തുടങ്ങിയവരും പരിപാടികൾ സംബന്ധിച്ചു.

തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രധാന ആവശ്യമായിരുന്നു തൊഴിൽ സമയങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുക എന്നത്. ഗം ബൂട്ട്, ഗ്ലൗസ്, മഴക്കോട്ട് എന്നിവയാണ് നൽകിയത്. ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നാണ് തുക വകയിരുത്തിയത്.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

♨️ ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം*✿❁════❁★☬☬★❁════❁✿*         *🄴🄻🄰🄼🄺🅄🄻🄰🄼*                 *📡🄽🄴🅆🅂📡*...
04/01/2024

♨️ ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

പട്ടിക്കാട്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 61ാം വാര്‍ഷിക, 59ാം സനദ്ദാന സമ്മേളനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി ജാമിഅ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഞ്ചുനാള്‍ നീളുന്ന സമ്മേളനത്തിന് പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ വിവിധ സെഷനുകളിലായി മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

കോഴിക്കോട് ഖാദി നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഉദ്ഘാടന സമ്മേളനം കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്തു. അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ അതിഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി.

സമസ്ത സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍, ഏലംകുളം ബാപ്പു മുസ്‍ലിയാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ബശീറലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, പുത്തനഴി മൊയ്തീൻ ഫൈസി, കെ.എ. റഹ്‌മാന്‍ ഫൈസി, ഒ.എം.എസ്. തങ്ങള്‍ മണ്ണാര്‍മല, ഒ.എം.എസ്. തങ്ങള്‍ മേലാറ്റൂര്‍, ബി.എസ്.കെ. തങ്ങള്‍, ബശീര്‍ ഫൈസി ദേശമംഗലം, അഡ്വ. എന്‍. സൂപ്പി, എൻജിനീയര്‍ മാമുക്കോയ ഹാജി, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, അലവി ഫൈസി കുളപ്പറമ്ബ്, ശിഹാബ് ഫൈസി കൂമണ്ണ, ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഒ.ടി. മുസ്തഫ ഫൈസി, ഉമര്‍ ഫൈസി മുടിക്കോട്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സുലൈമാന്‍ ചുങ്കത്തറ, അബ്ദുല്‍ കരീം ഫൈസി, ഖാദര്‍ ഫൈസി കുന്നുംപുറം തുടങ്ങിയവര്‍ സംസാരിച്ചു.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

💉'തെരുവുനായ പേവിഷബാധ പ്രതിരോധ വാക്‌സിനേഷൻ' കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു*✿❁════❁★☬☬★❁════❁✿*         *🄴🄻🄰🄼🄺🅄🄻🄰🄼*      ...
04/01/2024

💉'തെരുവുനായ പേവിഷബാധ പ്രതിരോധ വാക്‌സിനേഷൻ' കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

പുലാമന്തോൾ: പുലാമന്തോൾ ഗ്രാമപഞ്ചയാത്തും - മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന തെരുവുനായകൾക്കുള്ള പേവിഷബാധ വാക്‌സിനേഷൻ ആരംഭിച്ചു. വാക്‌സിനേഷൻ കിറ്റ് ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ബിനോയ്‌ ജേക്കബിന് നൽകി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ചന്ദ്രമോഹനൻ പനങ്ങാട് ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട്‌ വകയിരുത്തിയാണ് വാക്‌സിനേഷൻ നടത്തുന്നത്.

ജനുവരി 4 & 5 തിയതികളിൽ ആയി മലപ്പുറം അനിമൽ റെസ്ക്യൂ ഫോഴ്സ് ടീമിന്റെ സഹായത്തോടെ പഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്രോഗ്രാമിന് വെറ്ററിനറി സർജൻ ഡോ. ശ്രുതി എ, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ബിനോയ്‌ ജേക്കബ്, സനിൽ പി പി എന്നിവർ നേതൃത്വം നൽകും.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

*💢 കേരള PSC 26 കാറ്റഗറികളിലേക്ക് പുതിയ വിജ്ഞാപനം വന്നു,; അപേക്ഷ തിയ്യതി നീട്ടി*▬▬▬▬▬▬▬▬▬▬▬▬▬               *𝕿𝖑𝖆𝖒𝖐𝖚𝖑𝖆𝖒 𝕹𝖊...
04/01/2024

*💢 കേരള PSC 26 കാറ്റഗറികളിലേക്ക് പുതിയ വിജ്ഞാപനം വന്നു,; അപേക്ഷ തിയ്യതി നീട്ടി*

▬▬▬▬▬▬▬▬▬▬▬▬▬
*𝕿𝖑𝖆𝖒𝖐𝖚𝖑𝖆𝖒 𝕹𝖊𝖜𝖘*
*തൊഴിൽ വാർത്ത* ▬▬▬▬▬▬▬▬▬▬▬▬▬

LD ക്ലാർക്ക്, സിവിൽ എക്സൈസ് ഓഫീസർ, ടീച്ചർ, ജനറൽ മാനേജർ തുടങ്ങി നിരവധി ഒഴിവുകൾ

യോഗ്യത: 10th,12th,Degree, ... etc

*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

🔹https://bit.ly/kerala-psc-2024

🔹https://bit.ly/kerala-psc-2024

🔹https://bit.ly/latst-gvt-job-24

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

'മോദിയുടെ വിരുന്നില്‍ നാവടങ്ങി പോയെങ്കിൽ നമ്മൾ കോംപ്രമൈസ് ചെയ്യുകയാണ്': വിമര്‍ശനവുമായി മര്‍ത്തോമ ബിഷപ്പ്*✿❁════❁★☬☬★❁═══...
04/01/2024

'മോദിയുടെ വിരുന്നില്‍ നാവടങ്ങി പോയെങ്കിൽ നമ്മൾ കോംപ്രമൈസ് ചെയ്യുകയാണ്': വിമര്‍ശനവുമായി മര്‍ത്തോമ ബിഷപ്പ്

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

അടൂര്‍: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത സഭാധ്യക്ഷന്മാർക്കെതിരെ വിമർശനവുമായി മാർത്തോമ്മാ സഭ അമേരിക്കൻ ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസ് രംഗത്ത്. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് മനോഹരമായ പരിപാടിയായിരുന്നു. എന്നാൽ ഞങ്ങൾ ഹ്യദയം നുറുങ്ങുന്ന വേദനയിലായിരുന്നു . മണിപ്പൂർ പോലെയുള്ള സംഭവങ്ങൾ നിരന്തരമായി നടക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ പറയേണ്ട വിധത്തിൽ ധൈര്യത്തോടെ ബന്ധപ്പെട്ടവരോട് പറയാൻ കഴിയണം.

ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രസംഗമധ്യേ ഇക്കാര്യങ്ങൾ പറയാമായിരുന്നു. മണിപ്പൂരിലെ ജനങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ നമ്മുടെ നാവടങ്ങി പോയെങ്കിൽ നിശ്ചയമായും നമ്മൾ കോംപ്രമൈസ് ചെയ്യുകയാണ്. അതിൽ നിന്ന് സഭ വിട്ടു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരതത്തിന്‍റെ തിരുത്തൽ ശക്തിയായി ക്രൈസ്തവ സമൂഹം മാറണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന അടൂർ ഭദ്രാസന കൺവെൻഷനിലായിരുന്നു ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസിന്‍റെ വിമർശനം.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

🚦കുതിരാൻ വലതുതുരങ്കത്തിൽ ഗതാഗതം ഒറ്റവരിയാക്കി*✿❁════❁★☬☬★❁════❁✿*         *🄴🄻🄰🄼🄺🅄🄻🄰🄼*                 *📡🄽🄴🅆🅂📡*          ...
04/01/2024

🚦കുതിരാൻ വലതുതുരങ്കത്തിൽ ഗതാഗതം ഒറ്റവരിയാക്കി

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാൻ വലതുതുരങ്കത്തിൽ (പാലക്കാട് ദിശയിലേക്കുള്ളത്) ഗതാഗതം ഒറ്റവരിയാക്കി. മൂന്നുവരികളുള്ള പാതയുടെ നടുവിലൂടെ ബാരിക്കേഡുകൾ വെച്ചാണ് ഗതാഗതം ഒറ്റവരിയാക്കിയത്. ഇടതുതുരങ്കത്തിൽ (തൃശ്ശൂർ ദിശയിലേക്കുള്ളത്) മേൽഭാഗം കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ തുടങ്ങുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനു മുന്നോടിയായാണ് വലതുതുരങ്കത്തിൽ ഗതാഗതം ഒറ്റവരിയാക്കിയത്.

വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളൊരുക്കാതെയുള്ള ഗതാഗതക്രമീകരണം അപകടഭീഷണി ഉയർത്തുന്നുണ്ട്.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

🛑 സുഹൃത്തിനെ  വെട്ടിക്കൊന്ന ശേഷം യുവാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി*✿❁════❁★☬☬★❁════❁✿*         *🄴🄻🄰🄼🄺🅄🄻🄰🄼*           ...
04/01/2024

🛑 സുഹൃത്തിനെ വെട്ടിക്കൊന്ന ശേഷം യുവാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തില്‍ സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്ന ശേഷം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കമലേശ്വരം സ്വദേശി സുജിത്ത് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.

ആര്യംകുഴിയിലെ ഒറ്റമുറി വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ശേഷം പ്രതി മൃതദേഹം കുളിപ്പിച്ചു കിടത്തി. അതിന് ശേഷമാണ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

*🔴 റിവേഴ്‌സ് പാർക്കിങ്, കയറ്റത്തിൽ നിർത്തി വാഹനം നീക്കുക എന്നിവ ഉൾപ്പെടുത്തും: ഡ്രൈവിങ് ടെസ്റ്റ് സംവിധാനം കൂടുതൽ കർശനമാക...
04/01/2024

*🔴 റിവേഴ്‌സ് പാർക്കിങ്, കയറ്റത്തിൽ നിർത്തി വാഹനം നീക്കുക എന്നിവ ഉൾപ്പെടുത്തും: ഡ്രൈവിങ് ടെസ്റ്റ് സംവിധാനം കൂടുതൽ കർശനമാക്കുമെന്ന് മന്ത്രി*

*✿❁════❁★☬☬★❁════❁✿*
*🄴🄻🄰🄼🄺🅄🄻🄰🄼*
*📡🄽🄴🅆🅂📡*
┏━▣━━◤◢━━▣━┓
*04-01-2024*
▬▬▬▬▬▬▬▬▬▬▬▬▬
https://chat.whatsapp.com/FDOKkvLDfqY2kTjYec4Phg
▬▬▬▬▬▬▬▬▬▬▬▬▬

തിരുവനന്തപുരം: നമ്മുടെ ഡ്രൈവിങ് ടെസ്റ്റ് നടപടിക്രമങ്ങൾ പോരായ്മകൾ നിറഞ്ഞതെന്ന് ​മന്ത്രി കെ ബി ​ഗണേഷ് കുമാർ. ലൈസൻസുണ്ടെങ്കിലും വാഹനം ഓടിക്കാൻ അറിയാത്തവർ ഒട്ടേറെയുണ്ടെന്നും ഡ്രൈവിങ് ടെസ്റ്റ് സംവിധാനം കൂടുതൽ കർശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടം ഉണ്ടാക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്തിട്ട് കാര്യമില്ലെന്നും ഓഫീസിലെത്തി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

പലരും റോഡിലാണ് വാഹനങ്ങൾ നിർത്തിയിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒതുക്കിയിടാൻ അറിയാത്തതുകൊണ്ടാണിതെന്നും മന്ത്രി പറഞ്ഞു. റിവേഴ്‌സ് പാർക്കിങ്, കയറ്റത്തിൽ നിർത്തി വാഹനംനീക്കുക എന്നിവ ഉൾപ്പെടുത്തി പരിശോധന കർശനമാക്കും. പരിശോധന ഒഴിവാക്കി ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരെ ജോലിയിൽനിന്ന് മാറ്റിനിർത്തും. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കും. ഉദ്യോഗസ്ഥരിൽനിന്ന് സ്ത്രീകൾക്ക് മോശം പെരുമാറ്റം ഉണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. – മന്ത്രി പറഞ്ഞു.

നഷ്ടത്തിൽ ഓടുന്ന ബസുകൾ നിർത്തും. ജനപ്രതിനിധികൾ ഇതിൽപരിഭവം കാട്ടരുത്. മറ്റ് യാത്രാസൗകര്യങ്ങൾ ഇല്ലാത്തിടത്ത് കെ.എസ്.ആർ.ടി.സി. ബസുകൾ നിലനിർത്തും. സ്വകാര്യകമ്പനികളുടെ സാമൂഹികപ്രതിബദ്ധതാ ഫണ്ട് കെ.എസ്.ആർ.ടി.സി.ക്ക് ലഭ്യമാക്കുന്നതിന്റെ സാധ്യത തേടും. കെ.എസ്.ആർ.ടി.സി. യൂണിയനുകളുമായി സൗഹൃദത്തിൽ പോകും.

വരുമാനച്ചോർച്ചയുണ്ടെന്ന് ചൂണ്ടിക്കാണിച്ചത് തൊഴിലാളി സംഘടനാ നേതാക്കളാണ്. മുൻമന്ത്രിയെ അധിക്ഷേപിച്ചിട്ടില്ല. പിണക്കമില്ല. സുഹൃത്തുകളാണ്. ആരോടും മത്സരത്തിനില്ല -ഗണേഷ്‌കുമാർ പറഞ്ഞു.

*✿❁════❁★☬☬★❁════❁✿*
*_വാർത്തകൾ നേരിട്ട് അറിയുന്നതിന് ഏലംകുളം ന്യൂസിൽ നിങ്ങൾക്കും അംഗമാവാം; താഴെയുള്ള ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുക_ ⤵️👇*

https://chat.whatsapp.com/Ec2INbcOXTS0CvjFAQqJMZ

https://chat.whatsapp.com/CrdHuGxAnKvK4wRdBITaVf

https://chat.whatsapp.com/HCUGKvHluR29lOcZFGjgMs

*വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാൻ*👇
https://www.facebook.com/elamkulamnews/

**നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും വിശേഷങ്ങളും അറിയിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക:*👇
*🪀http://Wa.me/9660506380592*
𝓔𝓵𝓪𝓶𝓴𝓾𝓵𝓪𝓶 𝓝𝓮𝔀𝓼

Address

Perintalmanna
679340

Telephone

+966506380592

Website

Alerts

Be the first to know and let us send you an email when Elamkulam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share