പെരിന്തൽമണ്ണ റേഡിയോ

പെരിന്തൽമണ്ണ റേഡിയോ Perinthalmanna News Portal
(1)

New from the blog:
22/04/2024

New from the blog:

Perinthalmanna RadioDate: 22-04-2024 പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പുളിയകുത്ത് സലീം എന്നവരുടെ പറമ്പിൽ പെരുമ്പാമ്പിനെ കണ്ടതിനെ തുടർ.....

പെരിന്തൽമണ്ണയിൽ നിന്ന് ഇന്ന് പിടികൂടിയത് 15 ഓളം പെരുമ്പാമ്പുകളെPerinthalmanna RadioDate: 22-04-2024പെരിന്തൽമണ്ണ: പെരിന്ത...
22/04/2024

പെരിന്തൽമണ്ണയിൽ നിന്ന് ഇന്ന് പിടികൂടിയത് 15 ഓളം പെരുമ്പാമ്പുകളെ

Perinthalmanna Radio
Date: 22-04-2024

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പുളിയകുത്ത് സലീം എന്നവരുടെ പറമ്പിൽ പെരുമ്പാമ്പിനെ കണ്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർക്ക് കാഴ്ച്ച വിരുന്നൊരുക്കിയത് തള്ള പാമ്പും കുഞ്ഞുങ്ങളും വിരിയാറായ പാമ്പിൻ മുട്ടകളും. മാളത്തിന് ഉള്ളിലേക് പാമ്പ് കയറി പോയതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റി നടത്തിയ പരിശോധനയിലാണ് പാമ്പിൻ കുഞ്ഞുങ്ങളും വിരിയാറായ മുട്ടകളും ശ്രദ്ധയിൽപ്പെട്ടത്. വിരിയാറായി നിൽക്കുന്ന ഇരുപത്തഞ്ചോളാം മുട്ടകളെ സുരക്ഷിതമായി മാറ്റിവച്ചതിനു ശേഷം മണിക്കൂറുകൾ നീണ്ട പരിശ്രമതിന് ഒടുവിലാണ് പതിനഞ്ചോളം പാമ്പിൻ കുഞ്ഞുങ്ങളേയും തള്ള പാമ്പിനേയും പിടികൂടിയത്. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവർമാരായ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, വാഹിദ അബു യൂണിറ്റ് പ്രവർത്തകനായ നിസാം മാനത്തുമംഗലം എന്നിവർ ചേർന്നാണ് പാമ്പുകളെ പിടി കൂടിയത്. പാമ്പിനേയും കുഞ്ഞുങ്ങളേയും വിരിയാറായ മുട്ടകളും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് പ്രവർത്തകർ അറിയിച്ചു.
...............................................
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
----------------------------------------------
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

New from the blog:
22/04/2024

New from the blog:

Perinthalmanna RadioDate: 22-04-2024 സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് താപനില 40 ഡിഗ്രി സെല്‍സ്യസ് കടന്നു. 12 ജില്ലകളില്‍ യെലോ ....

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ യെലോ അലര്‍ട്ട്Perinthalmanna RadioDate: 22-04-2024സംസ്ഥാനത്ത് കൊടും ചൂട...
22/04/2024

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ യെലോ അലര്‍ട്ട്

Perinthalmanna Radio
Date: 22-04-2024

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് താപനില 40 ഡിഗ്രി സെല്‍സ്യസ് കടന്നു. 12 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍സ്യസും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളില്‍ 37 ഡിഗ്രിയുമാണ് താപനില. കഠിന ചൂട് 26 വരെ തുടരു. അതേസമയം ഇന്നും നാളെയും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
...............................................
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
----------------------------------------------
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

22/04/2024

New from the blog:

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെകേരള- തമിഴ്നാട് അതിർത്തിയില്‍ ജാഗ്രത നിർദേശംPerinthalmanna RadioDate: 22-04-2024...
22/04/2024

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെകേരള- തമിഴ്നാട് അതിർത്തിയില്‍ ജാഗ്രത നിർദേശം

Perinthalmanna Radio
Date: 22-04-2024

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തിജില്ലകളിൽ നിരീക്ഷണം ശക്തമാക്കി. കേരളത്തോടുചേർന്നുള്ള കോയമ്പത്തൂരിലെ ആനക്കട്ടി, ഗോപാലപുരം, വാളയാർ ഉൾപ്പെടെ 12 ചെക്പോസ്റ്റുകളിലും കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലുമാണ് പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും നിരീക്ഷണം ശക്തമാക്കിയത്. വാഹനങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പു വൃത്തങ്ങൾ അറിയിച്ചു. പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ..............................................
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
----------------------------------------------
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

New from the blog:
22/04/2024

New from the blog:

Perinthalmanna RadioDate: 22-04-2024കളിസ്ഥലമില്ലെങ്കിൽ സ്കൂൾ അടച്ചു പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽക...

കളിസ്ഥലമില്ലാത്ത സ്കൂളുകൾ പൂട്ടൽ വെല്ലുവിളിയാകുംPerinthalmanna RadioDate: 22-04-2024കളിസ്ഥലമില്ലെങ്കിൽ സ്കൂൾ അടച്ചു പൂട്...
22/04/2024

കളിസ്ഥലമില്ലാത്ത സ്കൂളുകൾ പൂട്ടൽ വെല്ലുവിളിയാകും

Perinthalmanna Radio
Date: 22-04-2024

കളിസ്ഥലമില്ലെങ്കിൽ സ്കൂൾ അടച്ചു പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകാനൊരുങ്ങുന്നു.
കളി സ്ഥലമില്ലെന്നതിന്റെ പേരിൽ സ്കൂൾ അടച്ചുപൂട്ടൽ പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് തീരുമാനം. വിഷയത്തിന്റെ അപ്രായോഗികത കോടതിയെ ബോദ്ധ്യപ്പെടുത്തും. ഐക്യകേരള രൂപീകരണം മുതലുള്ള സ്കൂളുകൾ സംസ്ഥാനത്തുണ്ട്. നന്നായി പ്രവർത്തിക്കുന്ന സ്കൂളുകൾ കളിസ്ഥലമില്ലെന്ന പേരിൽ അടച്ചുപൂട്ടാനാവുമോ ? ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കളിസ്ഥലമില്ലാത്ത ഒരു സ്കൂളിനും അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ വിഭാഗം സ്കൂളുകൾക്കും ആവശ്യമായ കളിസ്ഥലത്തിന്റെ വിസ്തീർണം,​ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് നാലു മാസത്തിനകം മാർഗനിർദ്ദേശം പുറപ്പെടുവിക്കാനാണ് സർക്കാരിനുള്ള ഹൈക്കോടതി നിർദ്ദേശം. എല്ലാ സ്കൂളുകളും ഇത് പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. പാലിക്കുന്നില്ലെങ്കിൽ സ്കൂളുകളുടെ ഭാഗം കേൾക്കാൻ മതിയായ സമയം നൽകണം. വേണ്ടിവന്നാൽ സ്കൂളുകൾ പൂട്ടാനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. കളിസ്ഥലങ്ങൾ കുട്ടികളുടെ പഠനാന്തരീക്ഷത്തിൽ അവിഭാജ്യഘടകമാണ്. അത് കുട്ടികൾക്ക് സന്തോഷം നൽകുന്നതിനൊപ്പം ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

പത്തനംതിട്ട തേവായൂർ സർക്കാർ എൽ.പി സ്കൂൾ ഗ്രൗണ്ടിൽ വിദ്യാഭ്യാസ അധികൃതരുടെ അനുമതിയില്ലാതെ ജില്ലാപ‌ഞ്ചായത്തും ഗ്രാമ പഞ്ചായത്തും ചേർന്ന് വാട്ടർ ടാങ്ക് നിർമ്മിക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്ത് പി.ടി.എ നൽകിയ ഹർജിയിന്മേൽ നൽകിയ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതിനെതിരെയാണ് സർക്കാർ അപ്പിലിനൊരുങ്ങുന്നത്.
സംസ്ഥാനത്ത് കളിസ്ഥലമുള്ള സ്കൂളുകൾ

▪️ആകെ ഗവ. സ്കൂളുകൾ - 4747, കളിസ്ഥലമുള്ളവ - 2644 (55.70 ശതമാനം)

▪️എയ്ഡഡ് സ്കൂളുകൾ - 7175, കളിസ്ഥലമുള്ളവ - 5397 (77.22 ശതമാനം ) ..............................................
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
----------------------------------------------
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

New from the blog:
22/04/2024

New from the blog:

Perinthalmanna RadioDate: 22-04-2024തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ്ങിന് ഇനി നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ തെരഞ്ഞെടുപ്പ് പ്രച.....

സംസ്ഥാനത്ത് പോളിങ്ങിന് ഇനി നാല് ദിവസം മാത്രം ബാക്കി Perinthalmanna RadioDate: 22-04-2024തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ...
22/04/2024

സംസ്ഥാനത്ത് പോളിങ്ങിന് ഇനി നാല് ദിവസം മാത്രം ബാക്കി

Perinthalmanna Radio
Date: 22-04-2024

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ്ങിന് ഇനി നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സകല അടവുകളും പുറത്തെടുത്ത് എല്‍ഡിഎഫും യുഡിഎഫും. ന്യൂനപക്ഷവോട്ടുകള്‍ അനുകൂലമാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് അവസാനലാപ്പിലും കാണുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും പ്രചാരണവിഷയമായി കത്തിക്കയറുന്നുണ്ട്.
തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്നതിന് മുന്‍പ് തന്നെ ആദ്യഘട്ട പ്രചാരണ വിഷയങ്ങള്‍ തീരുമാനിക്കപ്പെട്ടിരിന്നു. സിഎഎയും മണിപ്പൂരും സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്രസർക്കാരിന്‍റെ സമീപനവും സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക ധൂർത്തും മാസപ്പടി വിവാദവും എല്ലാമായിരിന്നു നിറഞ്ഞുനിന്നത്. സാധാരണ കാണാറുള്ളത് പോലെ അവസാന ലാപ്പില്‍ എത്തിയപ്പോള്‍ വിഷയങ്ങള്‍ മാറിമാറിവരികയാണ്. ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ചാണ് അവസാനഘട്ടത്തിലെ പ്രധാന പ്രചാരണവിഷയങ്ങള്‍.
സിഎഎ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ എവിടെയും പറയുന്നില്ല. എന്നാല്‍, സിഎഎ ഉയർത്തുന്ന ഇടത് മുന്നണിയെ പ്രതിരോധിക്കാന്‍ സർക്കാരിന്‍റെ ന്യൂനപക്ഷവിരുദ്ധ നിലപാടുകളാണ് പ്രതിപക്ഷം ഉയർത്തുന്നത്. വടകരയിലെ സ്ഥാനാർഥികള്‍ തമ്മിലുള്ള സൈബർ തർക്കങ്ങളും തൃശ്ശൂർ പൂര പ്രതിസന്ധിയും വിവിധ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്ന അന്വേഷണവും എല്ലാം അവസാനലാപ്പില്‍ കത്തിക്കയറുന്നുണ്ട്.
...............................................
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
----------------------------------------------
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

New from the blog:
21/04/2024

New from the blog:

Perinthalmanna RadioDate: 21-04-2024തിരുവനന്തപുരം: വീട്ടില്‍ വോട്ടിന്റെ ഭാഗമായി സംസ്ഥാനത്ത് 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മുത....

വീട്ടില്‍ വോട്ടിന്റെ ഭാഗമായി സംസ്ഥാനത്ത് 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിPerinthalmanna RadioDate: 21-04-2024തിരുവനന...
21/04/2024

വീട്ടില്‍ വോട്ടിന്റെ ഭാഗമായി സംസ്ഥാനത്ത് 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

Perinthalmanna Radio
Date: 21-04-2024

തിരുവനന്തപുരം: വീട്ടില്‍ വോട്ടിന്റെ ഭാഗമായി സംസ്ഥാനത്ത് 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയില്‍ ഇതുവരെ 1 ,42,799 പേരാണ് വോട്ടു ചെയ്തത്. 85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതില്‍പ്പെടുന്നു. ഏപ്രില്‍ 25 വരെ വീട്ടില്‍ വോട്ട് തുടരും.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തിക്കൊണ്ട് വീട്ടില്‍ വോട്ട് പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
അതേസമയം തിരുവനന്തപുരത്ത് മരിച്ചവരുടെ പേരില്‍ വോട്ടിനപേക്ഷിച്ചെന്ന ആരോപണവും കാസര്‍കോട് മണ്ഡലത്തിലെ കല്ല്യാശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതുമായും പരാതികള്‍ നേരത്തെ ഉയര്‍ന്നു വന്നിരുന്നു. വീട്ടിലെ വോട്ടില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.
...............................................
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
----------------------------------------------
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

New from the blog:
21/04/2024

New from the blog:

Perinthalmanna RadioDate: 21-04-2024 മലപ്പുറം: വേനൽക്കാലത്ത് ജലാശയങ്ങൾ വറ്റുമ്പോഴും മുങ്ങിമരിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. ജില്.....

കൊടും വേനലിലും മുങ്ങിമരണം; ഇക്കൊല്ലം പൊലിഞ്ഞത് 14 ജീവനുകൾPerinthalmanna RadioDate: 21-04-2024മലപ്പുറം: വേനൽക്കാലത്ത് ജലാ...
21/04/2024

കൊടും വേനലിലും മുങ്ങിമരണം; ഇക്കൊല്ലം പൊലിഞ്ഞത് 14 ജീവനുകൾ

Perinthalmanna Radio
Date: 21-04-2024

മലപ്പുറം: വേനൽക്കാലത്ത് ജലാശയങ്ങൾ വറ്റുമ്പോഴും മുങ്ങിമരിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. ജില്ലയിൽ ഇക്കൊല്ലം മാത്രം 14 പേർ മുങ്ങിമരിച്ചെന്നാണ് അഗ്്നിരക്ഷാസേനയുടെ കണക്കുകൾ. വ്യാഴാഴ്ച ഊരകത്ത് സഹോദരിമാരായ രണ്ടുപേർ മരിച്ചിരുന്നു. ജലാശയങ്ങളിലേക്ക് ഉല്ലാസയാത്രക്കെത്തുന്നവരും അപരിചിതമായ സ്ഥലത്തിറങ്ങി അപകടത്തിലാകുന്നവരുമാണ് ഇതിലേറെയും.

നീന്തൽ നന്നായറിയാവുന്നവരും അപകടത്തിൽപ്പെടുന്നുണ്ട്. കൂടെയുള്ളവർ മുങ്ങുമ്പോൾ സഹായിക്കാൻ ശ്രമിച്ച് ജീവൻ നഷ്ടപ്പെട്ടവരുമുണ്ട്.

നാട്ടിൻപുറത്തെ ചെറിയ ജലാശയങ്ങളിൽ നീന്തൽ പഠിച്ച് വലിയ കുളങ്ങളിലും പുഴകളിലുമെത്തി അപകടം സംഭവിക്കുന്നവരുമുണ്ട്. ജലാശയങ്ങളിലെ ഫോട്ടോഷൂട്ട്, മദ്യപിച്ച് വെള്ളത്തിലിറങ്ങൽ തുടങ്ങിയവയും ജീവൻ അപഹരിക്കുന്നതിന് വഴിവെക്കുന്നു

മുങ്ങിമരണത്തിന്റെ എണ്ണം കൂടിയപ്പോൾ കുട്ടികളിലും രക്ഷിതാക്കളിലും ജലസുരക്ഷാ അവബോധമുണ്ടാക്കാൻ തുടങ്ങിയ പദ്ധതിയാണ് മിടിപ്പ്. സിവിൽ ഡിഫൻസുമായി ചേർന്ന് മലപ്പുറം അഗ്നിരക്ഷാസേന നടത്തുന്നതാണിത്. ജലാശയങ്ങളിൽ വെച്ച് നീന്തലും മറ്റ് പ്രായോഗിക സുരക്ഷാ രീതികളുമാണ് പഠിപ്പിക്കുന്നത്.

കഴിഞ്ഞ നവംബർ 14-ന് തുടങ്ങിയ പദ്ധതിയിലൂടെ ഇതിനകം ആയിരത്തിലധികം കുട്ടികൾ പരിശീലിച്ചു. ജില്ലയിലാകെ 101 പരിശീലകരും അതത് അഗ്നിരക്ഷാസേനാ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

ജില്ലയിൽ 2023ൽ മുങ്ങിമരിച്ചത് 127 പേർ. പോലീസിൽ നിന്നുള്ള കണക്കുകൾ പ്രകാരമാണിത്. 2021 ജനുവരി മുതൽ 2023 ഡിസംബർ വരെ 375 പേരും മുങ്ങിമരിച്ചു.

ഇതിൽ കൂടുതൽപ്പേരും കുട്ടികളാണ്. തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, പൊന്നാനി പ്രദേശങ്ങളിലാണ് കൂടുതൽ മുങ്ങിമരണം ഉണ്ടായത്.

വെള്ളത്തിൽ അപകടത്തിൽപ്പെടുന്നവരെ കണ്ടാൽ മറ്റൊന്നും നോക്കാതെ രക്ഷിക്കാൻ ശ്രമിക്കുന്നവരാണ് പലരും. മതിയായ സുരക്ഷയില്ലാത്ത രക്ഷാപ്രവർത്തനവും അപകടമുണ്ടാക്കും.

നീന്താനറിയില്ലെങ്കിൽ വെള്ളത്തിൽ വീണയാളെ കയറിപ്പിടിക്കാതിരിക്കുക, ശാരീരിക-മാനസിക ശക്തിയുണ്ടെങ്കിൽ മാത്രം രക്ഷപ്പെടുത്താൻ ശ്രമിക്കുക, അടിയന്തരഘട്ടത്തിൽ വസ്ത്രങ്ങളോ കയറുകളോ എറിഞ്ഞുകൊടുക്കുക, രക്ഷാപ്രവർത്തനം നടത്തുന്നവർ ലൈഫ് ജാക്കറ്റ് ഉപയോഗിക്കുക തുടങ്ങിയവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ..............................................
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
----------------------------------------------
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

New from the blog:
21/04/2024

New from the blog:

Perinthalmanna RadioDate: 21-04-2024ആനമങ്ങാട് : ആനമങ്ങാട് മുഴന്നമണ്ണയിൽ വരൾച്ചയിൽ വാഴക്കൃഷി നശിച്ചു. മുഴന്നമണ്ണ ചങ്ങരത്ത് ഗോപാലകൃഷ്....

ആനമങ്ങാട് മുഴന്നമണ്ണയിൽ വരൾച്ചയിൽ വാഴക്കൃഷി നശിച്ചുPerinthalmanna RadioDate: 21-04-2024ആനമങ്ങാട് : ആനമങ്ങാട് മുഴന്നമണ്ണയ...
21/04/2024

ആനമങ്ങാട് മുഴന്നമണ്ണയിൽ വരൾച്ചയിൽ വാഴക്കൃഷി നശിച്ചു

Perinthalmanna Radio
Date: 21-04-2024

ആനമങ്ങാട് : ആനമങ്ങാട് മുഴന്നമണ്ണയിൽ വരൾച്ചയിൽ വാഴക്കൃഷി നശിച്ചു. മുഴന്നമണ്ണ ചങ്ങരത്ത് ഗോപാലകൃഷ്ണന്റെ അറുന്നൂറോളം വാഴകളാണ് വെള്ളംകിട്ടാതെ നശിച്ചത്. വിളവെടുക്കാനായവയാണ് ഉണങ്ങി ഒടിഞ്ഞുവീണത്. നനയ്ക്കാനായി വെള്ളമെടുത്തിരുന്ന രണ്ടു കുളങ്ങളും വേനൽ കനത്തതോടെ വറ്റിയതാണു കാരണം. പാട്ടത്തിനെടുത്ത സ്ഥലത്ത് ഒക്ടോബറിൽ നട്ട വാഴകളാണു നശിച്ചത്. ഡിസംബറിൽ നട്ട് പകുതി വളർച്ചയെത്തിയ വാഴകളുമുണ്ട്.
വേനൽമഴ വൈകിയാൽ ഇവയും നശിക്കുമെന്ന ആശങ്കയിലാണ്. കൃഷിനാശം വലിയ സാമ്പത്തികനഷ്ടം വരുത്തിയതായി ഗോപാലകൃഷ്ണൻ പറഞ്ഞു. സമീപത്തെ കമുക്‌ കൃഷിയും ഭീഷണിയിലാണ്. പന്നികൾ, കുരങ്ങൻമാർ, മയിലുകൾ എന്നിവ കൃഷി നശിപ്പിക്കുന്നതും വ്യാപകമാണിവിടെ.
...............................................
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
----------------------------------------------
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

New from the blog:
21/04/2024

New from the blog:

Perinthalmanna RadioDate: 21-04-2024മലപ്പുറം: ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്....

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങിPerinthalmanna RadioDate: 21-04-2024മലപ്പു...
21/04/2024

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി

Perinthalmanna Radio
Date: 21-04-2024

മലപ്പുറം: ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പിന് തുടക്കമായി. മലപ്പുറത്തും നിലമ്പൂരിലും പ്രത്യേകം സജ്ജീകരിച്ച പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററുകളിലെത്തിയാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഇന്നും നാളെയും കൂടി (ഏപ്രില്‍ 21, 22) വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചുവരെ വോട്ടിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
മലപ്പുറം, പൊന്നാനി (തൃത്താല നിയോജക മണ്ഡലം ഒഴികെ) ലോക്‍സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്കൂളിലും വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നിലമ്പൂര്‍ (നോര്‍ത്ത്) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റ് കോണ്‍ഫ്രന്‍സ് ഹാളിലുമാണ് പോസ്റ്റല്‍ വോട്ടിങ് പുരോഗമിക്കുന്നത്. ആദ്യ ദിനമായ ഇന്നലെ (ഏപ്രില്‍ 20) 122 പേരാണ് ഈ രണ്ട് കേന്ദ്രങ്ങളിലുമായി വോട്ട് രേഖപ്പെടുത്തിയത്. മലപ്പുറം ലോക്‍സഭാ മണ്ഡ‍ലം– 53, പൊന്നാനി- 7, വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ പെടുന്ന ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജകമണ്ഡലങ്ങളിലായി 62 എന്നിങ്ങനെയാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം. പൊന്നാനി ലോക്‍സഭാ മണ്ഡലത്തില്‍ 173, മലപ്പുറം- 468, വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ പെടുന്ന ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജകമണ്ഡലങ്ങളിലായി 438 എന്നിങ്ങനെ ജില്ലയില്‍ ആകെ 1079 പേരാണ് എ.വി.ഇ.എസ് വിഭാഗത്തില്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കിയിട്ടുള്ളത്.
പൊലീസ്, ഫയര്‍ ആന്റ് റസ്ക്യു, ജയില്‍ വകുപ്പ്, എക്സൈസ് വകുപ്പ്, മില്‍മ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റല്‍ വകുപ്പ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവശ്യ സര്‍വ്വീസ് (എ.വി.ഇ.എസ്) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ..............................................
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
----------------------------------------------
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

New from the blog:
20/04/2024

New from the blog:

Perinthalmanna RadioDate: 20-04-2024 പെരിന്തൽമണ്ണ: കുരുന്നുകള്‍ക്ക് ആവേശമായി വര്‍ണാഭമായ ചടങ്ങുകളോടെ മദ്രസകളിൽ പ്രവേശനോത്സവം നടത്തി...

കുരുന്നുകൾക്ക്   ആവേശം പകര്‍ന്ന് മദ്രസകളിൽ പ്രവേശനോത്സവംPerinthalmanna RadioDate: 20-04-2024പെരിന്തൽമണ്ണ:  കുരുന്നുകള്‍ക...
20/04/2024

കുരുന്നുകൾക്ക് ആവേശം പകര്‍ന്ന് മദ്രസകളിൽ പ്രവേശനോത്സവം

Perinthalmanna Radio
Date: 20-04-2024

പെരിന്തൽമണ്ണ: കുരുന്നുകള്‍ക്ക് ആവേശമായി വര്‍ണാഭമായ ചടങ്ങുകളോടെ മദ്രസകളിൽ പ്രവേശനോത്സവം നടത്തി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ കീഴിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള 10771 മദ്റസകളിലാണ് ഇന്ന് മദ്രസ പ്രവേശനോത്സവം നടത്തിയത് വളരെ വിപുലമായരീതിയിലാണ് സംസ്ഥാനത്തെ വിവിധ മഹല്ലുകളിൽ മദ്രസകളിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്. വിവിധ മഹല്ലുകളിൽ ഖതീബുമാരുടെ നേതൃത്വത്തിൽ പ്രാർത്ഥനാനിര്ഭരമായ ചടങ്ങുകളോടെ തുടക്കമായ മദ്രസ പ്രവേശനോത്സവത്തിൽ നാട്ടുകാരും രക്ഷിതാക്കളും പങ്കെടുത്തു ഒന്നാം ക്ലാസ് മുതൽ പ്ലസ്‌ടു വരെ യുള്ള ക്ളാസുകളിൽ പന്ത്രണ്ട് ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് മതപരമായ അറിവ് നേടുന്നതിനായി ഈ തവണ മദ്രസകളിലെത്തുന്നത് വർണ്ണ ബലൂണുകളും പ്ലെ കാർഡുകളും ചൂടിയെത്തിയ കുരുന്നുകളെ മധുരം നൽകിയാണ് ഉസ്താദുമാർ മദ്രസകളിലേക്ക് സ്വീകരിച്ചത്. ..............................................
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
----------------------------------------------
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

New from the blog:
20/04/2024

New from the blog:

Perinthalmanna RadioDate: 20-04-2024ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായി. ഏപ്രിൽ 3ന് ആരംഭിച്ച മൂ.....

എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായിPerinthalmanna RadioDate: 20-04-2024ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി ...
20/04/2024

എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായി

Perinthalmanna Radio
Date: 20-04-2024

ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായി. ഏപ്രിൽ 3ന് ആരംഭിച്ച മൂല്യ നിർണ്ണയം ഇന്ന് പൂർത്തിയായി. ഈ വർഷം റെക്കോർഡ് വേഗത്തിലാണ് മൂല്യനിർണ്ണയം പൂർത്തിയാക്കിയത്. എസ്എസ്എൽസി മൂല്യനിർണയത്തിനായി ആകെ 70 ക്യാമ്പുകളാണ് പ്രവർത്തിച്ചത്. 14,000 ത്തോളം അധ്യാപകരാണ് മൂല്യനിർണ്ണത്തിൽ പങ്കെടുത്തത്. മൂല്യനിർണയം പൂർത്തിയായ സാഹചര്യത്തിൽ തുടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മെയ് ആദ്യവാരത്തിൽ എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.
...............................................
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
----------------------------------------------
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

New from the blog:
20/04/2024

New from the blog:

Perinthalmanna RadioDate: 20-04-2024 ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ....

തിരഞ്ഞെടുപ്പ്; ജില്ലയിൽ ഇതുവരെ പിടിച്ചെടുത്തത് 16.86 കോടി രൂപയുടെ  വസ്തുക്കൾPerinthalmanna RadioDate: 20-04-2024ലോക്‍സഭാ...
20/04/2024

തിരഞ്ഞെടുപ്പ്; ജില്ലയിൽ ഇതുവരെ പിടിച്ചെടുത്തത് 16.86 കോടി രൂപയുടെ വസ്തുക്കൾ

Perinthalmanna Radio
Date: 20-04-2024

ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെയും പൊലീസ്, എക്സൈസ്, ഡി.ആര്‍.ഐ തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ മലപ്പുറം ജില്ലയില്‍ നിന്നും ഇതു വരെ പിടിച്ചെടുത്തത് 16.86 കോടി രൂപയുടെ വസ്തുക്കള്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കണക്കാണിത്.
മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിൽ നടത്തിയ പരിശോധനകളിൽ 1. 53 കോടി രൂപ പണമായും 11.55 ലക്ഷം രൂപ വില വരുന്ന 1214.65 ലിറ്റർ മദ്യവും, 3.80 കോടി രൂപ വിലവരുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള 22.47 കിലോഗ്രാം മയക്കുമരുന്നും 69. 93 ലക്ഷം രൂപ വില വരുന്ന മറ്റു വസ്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം 10.71 കോടി രൂപയുടെ 14.68 കിലോ സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിലും കൊണ്ടോട്ടി, മലപ്പുറം മണ്ഡലങ്ങളിലുമുള്ള ഡി. ആർ. ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) സ്ക്വാഡുകള്‍ അടക്കമുള്ളവയുടെ പരിശോധനകളിലാണ് സ്വർണം പിടിച്ചെടുത്തത്. കൊണ്ടോട്ടി മണ്ഡലത്തിൽ നിന്നും 5.15 കോടി രൂപ വില വരുന്ന 6.5 കിലോ സ്വർണവും മലപ്പുറം മണ്ഡലത്തിൽ നിന്നും 5.55 കോടി രൂപ വില വരുന്ന 8.17 കിലോ സ്വർണവും പിടികൂടിയിട്ടുണ്ട്.
പെരിന്തൽമണ്ണ, തിരൂരങ്ങാടി, കോട്ടയ്ക്കൽ മണ്ഡലങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തിട്ടുള്ളത്. പെരിന്തൽമണ്ണയിൽ നിന്നും 50.24 ലക്ഷം രൂപയും, തിരൂരങ്ങാടിയിൽ നിന്ന് 45.42 ലക്ഷവും കോട്ടയ്ക്കലിൽ നിന്ന് 38.88 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
നിലമ്പൂർ, പെരിന്തൽമണ്ണ ,വണ്ടൂർ മണ്ഡലങ്ങളിൽ നിന്നും യഥാക്രമം 386 , 335, 106 ലിറ്റർ മദ്യവും പിടിച്ചെടുത്തവയിൽ പെടുന്നു. പൊന്നാനി, മഞ്ചേരി, തവനൂർ മണ്ഡലങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടികൂടിയത്.
പിസ്റ്റള്‍, ഇന്നോവ കാര്‍, നാലു ഡ്രോണ്‍ ക്യാമറകള്‍ എന്നിവയും പിടിച്ചെടുത്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.
ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവുകളുടെ നിരീക്ഷണം, വോട്ടര്‍മാരെ പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിവ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് അറിയുകയും തടയുകയും ചെയ്യുക എന്നീ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി ജില്ലയില്‍ ഓരോ നിയമസഭാ മണ്ഡലത്തിലും ആറു വീതം സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം, മൂന്ന് വീതം ഫ്‌ളെയിങ് സ്‌ക്വാഡ്, രണ്ടു വീതം വീഡിയോ സര്‍വെയലന്‍സ് ടീം, ഓരോ വീഡിയോ വ്യൂയിങ് ടീം, എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്.
ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം ഇന്നലെ (ഏപ്രില്‍ 19) ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ ഏറനാട്, പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍ നിന്നും നാലു ലിറ്റര്‍ വിദേശ മദ്യം വീതവും മഞ്ചേരിയില്‍ നിന്നും 3.5 ലിറ്റര്‍ വിദേശ മദ്യവും പിടികൂടിയിട്ടുണ്ട് .
...............................................
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
----------------------------------------------
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

New from the blog:
20/04/2024

New from the blog:

Perinthalmanna RadioDate: 20-04-2024മോട്ടോർ വാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ. സർക്കാ‍‍ർ...

എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസ് അയക്കുന്നത് കെൽട്രോൺ നിർത്തിPerinthalmanna RadioDate: 20-04-2024മോട്ടോർ വാഹന നിയമലംഘനത്ത...
20/04/2024

എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസ് അയക്കുന്നത് കെൽട്രോൺ നിർത്തി

Perinthalmanna Radio
Date: 20-04-2024

മോട്ടോർ വാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ. സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് കെൽട്രോണ്‍ നിർത്തിയത്. തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിൽ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.

നിയമലംഘനം കുറയ്ക്കുക, നിയമലംഘകരിൽ നിന്നും പണം ഈടാക്കി ക്യാമറ വച്ച കരാറുകാരന് കൊടുക്കുക. ഇതായിരുന്നു എഐ ക്യാമറകൾ സ്ഥാപിച്ചതിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. അഴിമതി ആരോപണത്തിൽ കുരുങ്ങിയ ക്യാമറ പദ്ധതി 10 മാസം പിന്നിടുമ്പോഴും പ്രതിസന്ധിയിൽ തന്നെയാണ്. ജൂണ്‍ അ‍ഞ്ചിന് പിഴയീടാക്കാൻ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നു. ഇപ്പോഴത് നാലര - അഞ്ചു ലക്ഷംവരെയായി. പ്രതി വർഷം 25 ലക്ഷം നോട്ടീയക്കുമെന്നായിരുന്നു കെൽട്രോണിറ്റെ കരാർ.

ഏപ്രിൽ ആയപ്പോഴേക്കും 25 ലക്ഷം കഴിഞ്ഞു. ഇനി നോട്ടീയക്കണമെങ്കിൽ നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. സർക്കാർ ഇതേവരെ മറുപടി നൽകിയില്ല. പേപ്പർ വാങ്ങാൻ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച് നോട്ടീസയപ്പ് കെൽട്രോണ്‍ നിർത്തി. ഇപ്പോള്‍ നിയമലംഘനം കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ മൊബൈലേക്ക് ഇ-ചെല്ലാൻ മാത്രം അയക്കും. പക്ഷെ മോസേജ് മാത്രം വന്നാൽ ആരും പിഴ അടക്കില്ല.

പിഴ അടയക്കാത്തവർക്കതിരെ കർശമായ നടപടികള്‍ തുടർന്നുണ്ടാകുമെന്ന മോട്ടോർ വാഹനവകുപ്പിന്‍റെ പ്രഖ്യാപനവും ഒന്നുമായില്ല. 339 കോടിയുടെ നിയമലംഘനങ്ങളാണ് ഇതേവരെ കണ്ടെത്തിയത്. എന്നാൽ നോട്ടീയച്ചിട്ടും നിയമലംഘകർ അടച്ചത് 62. 5 കോടി മാത്രമാണ്. ഏതാനും ആഴ്ചകളായി ഇ-ചെല്ലാൻ മാത്രം അയച്ചു തുടങ്ങിയതോടെ പിഴയിനത്തിലെ വരവും കുറഞ്ഞ‌ു. ഇനി നാളെ പണം നൽകാൻ സർക്കാർ തയ്യാറായാലും ഇതുവരെയുള്ള പിഴയുടെ നോട്ടീസ് തയ്യാറാക്കി അയക്കൽ വലിയ തലവേദനയാകും.
...............................................
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
----------------------------------------------
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

New from the blog:
20/04/2024

New from the blog:

Perinthalmanna RadioDate: 20-04-2024ഭുവനേശ്വർ: ഐഎസ്എൽ പ്ലേഓഫിൽ വീണുടഞ്ഞ് ബ്ലാസ്റ്റേഴ്‌സ് സ്വപ്‌നങ്ങൾ. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത....

ഐഎസ്എൽ പ്ലേഓഫിൽ ഒഡീഷയോട് തോറ്റ് ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്Perinthalmanna RadioDate: 20-04-2024ഭുവനേശ്വർ: ഐഎസ്എ...
20/04/2024

ഐഎസ്എൽ പ്ലേഓഫിൽ ഒഡീഷയോട് തോറ്റ് ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്

Perinthalmanna Radio
Date: 20-04-2024

ഭുവനേശ്വർ: ഐഎസ്എൽ പ്ലേഓഫിൽ വീണുടഞ്ഞ് ബ്ലാസ്റ്റേഴ്‌സ് സ്വപ്‌നങ്ങൾ. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഒഡീഷ എഫ്.സിയോടാണ് കീഴടങ്ങിയത്. ഒരുഗോളിന് മുന്നിൽ നിന്ന ശേഷമായിരുന്നു തോൽവി. ഒഡീഷക്കായി ഡീഗോ മൗറീഷ്യോ(87), ഇസാക് വൻലാറുഫെലെയും ലക്ഷ്യംകണ്ടു. ഫെഡോർ സെർണിചാണ്(67) ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോൾനേടിയത്. സെമിയിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സാണ് എതിരാളികൾ. കഴിഞ്ഞ പത്തുവർഷമായി കൊതിക്കുന്ന കിരീടമാണ് ഇത്തവണയും അവസാന നിമിഷം ഇല്ലാതായത്. ആദ്യാവസാനം മികച്ച കളി പുറത്തെടുത്തെങ്കിലും നിർഭാഗ്യം ബ്ലാസ്റ്റേഴ്‌സിനെ പിന്തുടരുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച മുന്നേറ്റത്തിലൂടെയാണ് പ്ലേഓഫ് മത്സരം ആരംഭിച്ചത്. നാലാം മിനിറ്റിൽ ഫെഡോർ സെർണിചിന്റെ മികച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയത്. മറുഭാഗത്ത് റോയ് കൃഷ്ണയെ കേന്ദ്രീകരിച്ചായിരുന്നു ഒഡീഷയുടെ മുന്നേറ്റങ്ങൾ. എന്നാൽ ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരേയൊരു ഷോട്ട് മാത്രമാണെത്തിയത്. ബ്ലാസ്‌റ്റേഴ്‌സായിരുന്നു ഷോട്ടുതിർത്തത്. മുന്നേറ്റത്തിൽ കാര്യമായ നീക്കങ്ങൾ നടത്തിയില്ലെങ്കിലും പ്രതിരോധത്തിൽ മികച്ച പ്രകടനമാണ് മഞ്ഞപ്പട പുറത്തെടുത്തത്. ആദ്യ പകുതിയിൽ നിർത്തിയിടത്തുനിന്ന് രണ്ടാം പകുതി തുടങ്ങിയ മഞ്ഞപ്പട അതിവേഗനീക്കങ്ങളിലൂടെ എതിർബോക്‌സിനെ വിറപ്പിച്ചു.

67ാം മിനിറ്റിൽ മികച്ച ടീം ഗെയിമിലൂടെ സന്ദർശകർ ഗോൾനേടി. മുഹമ്മദ് ഐമൻ നൽകിയ ത്രൂബോൾ സ്വീകരിച്ച് മുന്നേറിയ ഫെഡോർ സെർണിച് ഗോൾകീപ്പറിനെ കാഴ്ചക്കാരനാക്കി പന്തുവലയിലാക്കി. ലിത്വാനിയൻ താരത്തിന്റെ മൂന്നാം ഐഎസ്എൽ ഗോൾ. ഗോൾ നേടിയിട്ടും അക്രമണം തുടർന്ന ബ്ലാസ്‌റ്റേഴ്‌സ് കളിയുടെ നിയന്ത്രണം കൈവിട്ടില്ല. എന്നാൽ കളി അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ബാക്കിനിൽക്കെ പ്രതിരോധ പിഴവിൽ ഒഡീഷ വലകുലുക്കി. റോയ് കൃഷ്ണ-ഡീഗോ മൗറീഷ്യോ സഖ്യം സമനില ഗോൾനേടി. ഹാഫിൽ നിന്ന് ബോക്‌സിലേക്ക് നൽകിയ ലോങ്‌ബോൾ സ്വീകരിച്ച് റോയ് കൃഷ്ണ ബ്ലാസ്‌റ്റേഴ്‌സ് ഡിഫൻഡേഴ്‌സിനിടയിലൂടെ നൽകിയ ക്രോസ് ഡീഗോ മൗറീഷ്യ(87) വലയിലേക്ക് തട്ടിയിട്ടു. ഉജ്ജ്വല ഫോമിലായിരുന്ന ഗോൾകീപ്പർ ലാറ ശർമക്ക് പരിക്കേറ്റതും രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയായി.

പരിക്കേറ്റ് മാസങ്ങളായി കളിക്കളത്തിന് പുറത്തായിരുന്ന ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ 80ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങി. 88ാം മിനിറ്റിൽ മാർക്കോ ലെസ് കോവിച് ഗോൾ ലൈൻ സേവിലൂടെ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷപ്പെടുത്തി. മുഴുവൻ സമയവും ഇരുടീമുകളും (1-1) സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. അധിക സമയത്തും ബ്ലാസ്‌റ്റേഴ്‌സായിരുന്നു ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. എന്നാൽ 98ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ആതിഥേയർ വിജയഗോൾ നേടി. 98ാം മിനിറ്റിൽ അഹമ്മദ് ജാഹു ബോക്‌സിലേക്ക് ഉയർത്തി നൽകിയ ലോങ്‌ബോൾ കൃത്യമായി പിടിച്ച് റോയ് കൃഷ്ണ നൽകിയ ക്രോസ് ഇസാക് ഇസാക് വൽനർട്‌ഫെലെ വലയിലാക്കി. 103ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ ക്രോസിൽ മലയാളിതാരം രാഹുൽ കെപിയുടെ ഹെഡ്ഡർ ഗോൾശ്രമം ഒഡീഷ ഗോൾകീപ്പർ അത്ഭുതകരമായി തട്ടിയകറ്റി. അവസാന മിനിറ്റുകളിൽ തുടരെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം നടത്തിയെങ്കിലും ഒഡീഷ ഗോൾകീപ്പർ അമരിന്ദർ സിങ് വില്ലനായി അവതരിച്ചു.
...............................................
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
----------------------------------------------
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

New from the blog:
19/04/2024

New from the blog:

Perinthalmanna RadioDate: 19-04-2024 മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി....

തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി Perinthalmanna RadioDate: 19-04-2024മലപ്പുറം: ല...
19/04/2024

തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി

Perinthalmanna Radio
Date: 19-04-2024

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് മലപ്പുറം ജില്ലയില്‍ തുടങ്ങി. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്നതാണ് ഇ.വി.എം കമ്മീഷനിങ് പ്രക്രിയ. പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വയനാട് മണ്ഡലത്തില്‍ പെട്ട വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളാണ് ജില്ലയില്‍ സജ്ജീകരിക്കുന്നത്. ഓരോ നിയമസഭാ മണ്ഡലങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളില്‍ വെച്ച് അസിസ്റ്റന്റ്‍ റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കമ്മീഷനിങ് നടക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് കമ്മീഷനിങ്. കമ്മീഷനിങ്ങിനോടടൊപ്പം മോക്‌പോളിങും നടത്തുന്നുണ്ട്. ജില്ലയിലെ വിവിധ കമ്മീഷനിങ് കേന്ദ്രങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആര്‍ വിനോദ്, പൊന്നാനി വരണാധികാരിയായ എ.ഡി.എം കെ. മണികണ്ഠന്‍ എന്നിവര്‍ സന്ദർശിച്ചു.
തിരഞ്ഞെടുപ്പു വേളയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറുണ്ടായാല്‍ പരിഹരിക്കുന്നതിനായി പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി ഭാരത് ഇലക്ടോണിക്സ് ലിമിറ്റഡില്‍ (ബെല്‍) നിന്നുള്ള 28 എഞ്ചിനീയര്‍മാര്‍ ജില്ലയിലെത്തിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലേക്കും രണ്ട് വീതം എഞ്ചിനീയര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരും കമ്മീഷനിങ് പ്രക്രിയയില്‍ പങ്കെടുക്കുന്നുണ്ട്. ‌കമ്മീഷനിങ് പ്രക്രിയ മുഴുവനായും വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. കമ്മീഷനിങ് നാളെ (ഏപ്രില്‍ 20) പൂര്‍ത്തിയാവും.
...............................................
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
----------------------------------------------
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
---------------------------------------------
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Address

Perinthalmanna
Perintalmanna

Telephone

+919961860893

Website

Alerts

Be the first to know and let us send you an email when പെരിന്തൽമണ്ണ റേഡിയോ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to പെരിന്തൽമണ്ണ റേഡിയോ:

Videos

Share

Nearby media companies