Grama Vision

Grama Vision വാര്‍ത്തകളും അറിയിപ്പുകളും

കോങ്ങാട് പാറശ്ശേരിയിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.പാലക്കാട്-ചെര്‍പ്പുളശ്ശേരി റൂട്ടില...
15/11/2024

കോങ്ങാട് പാറശ്ശേരിയിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.പാലക്കാട്-ചെര്‍പ്പുളശ്ശേരി റൂട്ടിലോടുന്ന ജയ് ഹിന്ദ് ബസ്സാണ് അപകടത്തില്‍ പെട്ടത്.



ഒറ്റപ്പാലം ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ HS,HSS കിരീടം ചൂടിയ തൃക്കടീരി പി.ടി.എം. സ്ക്കൂള്‍.
15/11/2024

ഒറ്റപ്പാലം ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ HS,HSS കിരീടം ചൂടിയ തൃക്കടീരി പി.ടി.എം. സ്ക്കൂള്‍.

ഷൊര്‍ണൂര്‍  സബ് -ജില്ലാ കലോത്സവംദേശഭക്തി ഗാനം -1st എ ഗ്രേഡ്.ജി എച്ച് എസ് എസ് മാരായമംഗലം -ജില്ല കലോത്സവത്തിലേക്ക്..
15/11/2024

ഷൊര്‍ണൂര്‍ സബ് -ജില്ലാ കലോത്സവം
ദേശഭക്തി ഗാനം -1st എ ഗ്രേഡ്.

ജി എച്ച് എസ് എസ് മാരായമംഗലം -ജില്ല കലോത്സവത്തിലേക്ക്..


സ്കൂളിന് പ്രവേശന കവാടം നിർമിച്ചു നൽകി വിരമിക്കുന്ന അധ്യാപകർതൃക്കടീരി :പടിയിറങ്ങുമ്പോഴും തങ്ങളുടെ വിദ്യാലയത്തിന് മനോഹരമായ...
07/11/2024

സ്കൂളിന് പ്രവേശന കവാടം നിർമിച്ചു നൽകി വിരമിക്കുന്ന അധ്യാപകർ

തൃക്കടീരി :പടിയിറങ്ങുമ്പോഴും തങ്ങളുടെ വിദ്യാലയത്തിന് മനോഹരമായ പ്രവേശന കവാടം നിർമിച്ചു നൽകി മാതൃകയായി രണ്ട് അധ്യാപകർ.
തൃക്കടീരി പി ടി എം ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വർഷങ്ങൾ നീണ്ട സേവനത്തിന് ശേഷം ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന സോഷ്യൽ സയൻസ് അധ്യാപകൻ കാസിം കുന്നത്തും ബയോളജി അധ്യാപിക കെ .ഗീതയും ചേർന്നാണ് പ്രവേശന കവാടം സ്കൂളിന് സമ്മാനിച്ചത്.
സ്കൂളിൽ നടന്ന ചടങ്ങ് മാനേജർ പി. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡന്റ്‌ സി. എ ബക്കർ, പ്രിൻസിപ്പൽ വി. മുഹമ്മദ്‌ അഷറഫ്‌, പ്രധാനാധ്യാപിക എം. വി. സുധ, പി ടി എ വൈസ് പ്രസിഡന്റ്‌ ഹംസ കിളായിൽ, കെ. കെ. നാരായണൻ കുട്ടി, എം. സതീദേവി,ഒ. കുഞ്ഞു മുഹമ്മദ്‌, ടി. അഫ്സർ ബാബു എന്നിവർ സംസാരിച്ചു.

കാക്കാതോടിന് കുറകെ സ്ഥിരം തടയണആവശ്യം ശക്തമാവുന്നു.ചെര്‍പ്പുളശേരി നഗരസഭയിലെ മണ്ടക്കരി ഭാഗത്ത് കാക്കാതോടിന് കുറുകെ സ്ഥിരം ...
30/10/2024

കാക്കാതോടിന് കുറകെ സ്ഥിരം തടയണ
ആവശ്യം ശക്തമാവുന്നു.

ചെര്‍പ്പുളശേരി നഗരസഭയിലെ മണ്ടക്കരി ഭാഗത്ത് കാക്കാതോടിന് കുറുകെ സ്ഥിരം തടയണ വേണമെന്ന ആവശ്യം ശക്തമാവുന്നു. നഗരസഭയിലെ 9,10,12,13 വാർഡുകളിലെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനും കാർഷികാവശ്യത്തിനും മറ്റും ആശ്രയിക്കുന്നത് ഈ തോടിനെയാണ്. വേനൽക്കാലമായാൽ വെള്ളമില്ലാത്തത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.കര്‍ഷകര്‍ ഏറെ പ്രയാസം അനുഭവിക്കാറുണ്ട്.
കാലങ്ങളായി താത്കാലിക തടയണയ നിര്‍മിച്ചാണ് പ്രശ്നം പരിഹരിക്കാറുളളത്.വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എന്‍ എസ്എസ് പ്രദേശ വാസികളുടെ സഹകരണത്തോടെ ഇത് നിര്‍മിക്കാറുളളത്. ഈ പ്രദേശത്തെ വാഴ,ചേന,നെല്ല് കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്രധമാണ് ഈ തോട്. നിരവധി വര്‍ഷത്തെ ഈ പ്രദേശത്തുകാരുടെ ആവശ്യമാണ് വീണ്ടും ഉയര്‍ന്ന് വരുന്നത്‌.താത്ക്കാലിക തടയണയുടെ താഴെയാണ് മാണ്ടക്കരി പാലം 2020.ഉദ്ഘാടനം ചെയിത്.ഈ പാലത്തിന് അടുത്തോ,അല്ലെങ്കില്‍ താത്ക്കാലിക തടയണ സ്ഥതിചെയ്യുന്ന സ്ഥലത്തോആണ് തടയണ വരേണ്ടതെന്നാണ് ജനങ്ങളുടെ ആവശ്യം. കാക്കാത്തോട് കരുമാനംകുറുശി തെരുവ് ഭാഗത്ത് പുഴയിലാണ് വന്ന് ചേരുന്നത്. .9,10,12,13 വാർഡുകളിലെ ജനങ്ങളുടെ പ്രയാസം പരിഹരിക്കാന്‍ നഗരസഭ ഈ വേനല്‍ക്കാലത്ത് തടയണ നിര്‍മിക്കാന്‍ തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.


#മാണ്ടക്കരി
#കാക്കാത്തോട്

ചെര്‍പ്പുളശേരിനഗരസഭ ഭരണസമിതിക്കെതിരെ ബി ജെ പി പ്രതിഷേധം  വികസനപദ്ധതികളോ ദൈനംദിന പ്രവർത്തനങ്ങളോ കൃത്യമായി നടത്താൻ കഴിയാതെ...
26/10/2024

ചെര്‍പ്പുളശേരിനഗരസഭ ഭരണസമിതിക്കെതിരെ ബി ജെ പി പ്രതിഷേധം

വികസനപദ്ധതികളോ ദൈനംദിന പ്രവർത്തനങ്ങളോ കൃത്യമായി നടത്താൻ കഴിയാതെ ഭരണസംവിധാനം പൂർണമായും മരവിച്ച് നിശ്ചലമാണ്
ചെർപ്പുളശ്ശേരി നഗരസഭയിലെന്ന് ബി ജെ പി ചെര്‍പ്പുളശേരി മണ്ഡലം കമ്മിറ്റി.
ഫ്രണ്ട്ഓഫീസ് സംവിധാനം നിർത്തലാക്കി, അപേക്ഷയോ പരാതിയോ നൽകാൻ വരുന്ന സാധാരണക്കാരിൽ നിന്നും വലിയ തുക ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് നഗരസഭാധികൃതരെന്നും ആരോപിച്ചു.
കെട്ടിടനിർമ്മാണ പെർമിറ്റിനും നമ്പറിംഗിനും മാസങ്ങളായി നഗരസഭയിൽ കയറിയിറങ്ങുന്ന ഗതികേടിലാണ് ജനങ്ങള്‍.
നഗര നവീകരണത്തിലെ അപാകതയും, അനധികൃത കൈയ്യേറ്റവും,ടൗണിലെ ഗതാഗതക്കുരുക്കും പരിഹരിക്കാന്‍ നഗരസഭ അധികൃതര്‍ക്ക് സാധിക്കുനില്ല.
തെരുവുനായ ശല്യം നിയന്ത്രിക്കാൻ ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴും പരിഹാരം കാണാന്‍ കഴിയാത്ത് നഗരസഭയുടെ കെടുകാര്യസ്ഥതകൊണ്ടാണെന്നും
2023-24 വാർഷിക പദ്ധതി പോലും സമയ ബന്ധിതമായി പൂർത്തിയാക്കാതെ കോടികൾ നഷ്ടപ്പെടുത്തിയ നഗരസഭാധികാരികൾ മറുപടി പറയണമെന്നും ബി ജെ പി ആവശ്യപെട്ടു.
നഗരസഭാധികൃതരുടെ ധിക്കാരവും ധാർഷ്ട്യവും
ഭീഷണിയും
കാരണം ചാർജെടുത്ത് മാസങ്ങൾക്കകം ജോലിമാറ്റം വാങ്ങി പോവുകയാണ് പല ഉദ്യോഗസ്ഥരും ഇത് കാരണം ഫയലുകള്‍ നീങ്ങാത്ത അവസ്ഥയാണ് നഗരസഭയിലുളളത്.
ചെർപ്പുളശ്ശേരി ഗവ. ആശുപതിയിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ നഗരസഭ ഭരണ സമിതി പരാജയപ്പെട്ടിരിക്കുകയാണെന്നും ബി ജെ പി നേതൃത്വം കുറ്റപെടുത്തി.ബി ജെ പി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പ്രതിഷേധ ധർണ്ണ ബി ജെ പി ജില്ല സെൽ കോഡിനേറ്റർ എം.പി. സതീഷ്കുമാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു..മണ്ഡലം പ്രസിഡന്റ് പി.ജയൻ മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ കെ ഹരിദാസ്, എൻ.കവിത, കെ.സൗമ്യ,സ്മിത വി എസ്, എ .എച്ച് ഷീബ എന്നിവർ സംസാരിച്ചു. കാറൽമണ്ണ ഏരിയ പ്രസിഡന്റ് ഇല്ലിക്കൽ ചന്ദ്രൻ നന്ദി പറഞ്ഞു

ശാസ്ത്രമേളയിൽ മുപ്പത്തൊമ്പതാം തവണയും ഒന്നാം സ്ഥാനവും, മറ്റിനങ്ങളിൽ മികച്ച വിജയവും നേടി ഇ എൻ യു പി സ്കൂൾ.
25/10/2024

ശാസ്ത്രമേളയിൽ മുപ്പത്തൊമ്പതാം തവണയും ഒന്നാം സ്ഥാനവും, മറ്റിനങ്ങളിൽ മികച്ച വിജയവും നേടി ഇ എൻ യു പി സ്കൂൾ.

ചെർപ്പുളശ്ശേരി ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ മാങ്ങോട് സ്കൂൾ... #മാങ്ങോട്
25/10/2024

ചെർപ്പുളശ്ശേരി ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ മാങ്ങോട് സ്കൂൾ...

#മാങ്ങോട്

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എ മലയാളം പരീക്ഷയിൽ ഈ വർഷത്തെ ഒന്നാം റാങ്കും മൂന്നാം റാങ്കും നെല്ലായയില്‍.ഒന്നാം റാങ്ക് മാ...
25/10/2024

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി
എം എ മലയാളം പരീക്ഷയിൽ
ഈ വർഷത്തെ ഒന്നാം റാങ്കും
മൂന്നാം റാങ്കും നെല്ലായയില്‍.

ഒന്നാം റാങ്ക് മാരായമംഗലം തച്ചങ്ങാട് അമ്പിളി പി
മൂന്നാം റാങ്ക് പുലാക്കാട്
അൻസില.

അഭിനന്ദനങ്ങള്

ഒറ്റപ്പാലം ഉപജില്ല ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ തൃക്കടീരി പി. ടി. എം ഹയർ സെക്കന്ററി സ്കൂൾ ടീ...
25/10/2024

ഒറ്റപ്പാലം ഉപജില്ല ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ തൃക്കടീരി പി. ടി. എം ഹയർ സെക്കന്ററി സ്കൂൾ ടീം.

സി പി ഐ (എം) തൃക്കടീരി ലോക്കല്‍ സമ്മേളനം വിഭാഗീയത കാരണം നിര്‍ത്തിവെച്ചതായി സൂചന ?ഇന്ന് നടത്താനിരുന്ന പൊതു സമ്മേളനം റദ്ദ്...
24/10/2024

സി പി ഐ (എം) തൃക്കടീരി ലോക്കല്‍ സമ്മേളനം വിഭാഗീയത കാരണം നിര്‍ത്തിവെച്ചതായി സൂചന ?
ഇന്ന് നടത്താനിരുന്ന പൊതു സമ്മേളനം റദ്ദ് ചെയിതു.

13 ബ്രാഞ്ചുകള്‍ ഉള്‍പെടുന്നതാണ് തൃക്കടീരി ലോക്കല്‍ കമ്മിറ്റി.നേരത്തെയുളള തൃക്കടീരി ലോക്കല്‍ കമ്മിറ്റി വിഭജിച്ച് മാങ്ങോട് ലോക്കല്‍ കമ്മിറ്റി രൂപികരിച്ചിരുന്നു.

24 ബ്രാഞ്ചുകള്‍ ആയപ്പോഴാണ് തൃക്കടീരി വിഭജിച്ച് മാങ്ങോട് ലോക്കല്‍ കമ്മിറ്റി രൂപികരിച്ചത്.28 ബ്രാഞ്ചുളള കാറല്‍മണ്ണ ലോക്കല്‍ കമ്മിറ്റി വിഭജിക്കാതെ തൃക്കടീരി വിഭജിച്ചത് വിവാദമായിരുന്നു.

കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മത്സരത്തിന് തയ്യാറായതാണ് സമ്മേളനം നിര്‍ത്തിവെക്കാന്‍ കാരണം.13 അംഗ ലോക്കല്‍ കമ്മിറ്റിയിലേക്ക് ഔദ്യോഗിക വിഭാഗം അവതരിപ്പിച്ച പാനലില്‍ 10 പേരും മൂന്ന് ബ്രാഞ്ചില്‍ ഉളളവരായതാണ് വിവാദത്തിന് കാരണം.സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് മാനദണ്ഡം അവഗണിച്ചാണ് പാനല്‍ അവതരിപ്പിച്ചതെന്നും ആരോപണമുണ്ട്.കരിമ്പുഴ,തിരുവാഴിയോട്,മണ്ണംപറ്റ തുടങ്ങിയ ലോക്കല്‍ കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു.എന്നാല്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനമുണ്ട് എന്ന് അറിയിച്ചാണ് തിരഞ്ഞെടുപ്പ് അനുവദിക്കാതിരുന്നത്.
ഇനി ഏരിയ സമ്മേളനത്തിലേക്ക് തൃക്കടീരിയില്‍ നിന്നും സമ്മേളന പ്രതിനിധികളുണ്ടാവുമോ എന്ന കാര്യവും സംശയമാണ്.സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സലീഖ,ഏരിയ സെക്രട്ടറി കെ നന്ദകുമാര്‍,കെ ബി സുഭാഷ്,എം എം വിനോദ് കുമാര്‍,കെ കുട്ടികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ആസ്വാദകരെ ചിന്തിപ്പിക്കുകയും ചിരിപ്പി ക്കുകയും ചെയ്ത ഏഷ്യാനെറ്റിലെ ആക്ഷേപഹാസ്യ പരിപാടിയായ 'മുൻഷി'യിലെ മുൻഷിയായി വേഷമിട്ട...
24/10/2024

ആസ്വാദകരെ ചിന്തിപ്പിക്കുകയും ചിരിപ്പി ക്കുകയും ചെയ്ത ഏഷ്യാനെറ്റിലെ ആക്ഷേപഹാസ്യ പരിപാടിയായ 'മുൻഷി'യിലെ മുൻഷിയായി വേഷമിട്ട കഥകളി ആചാര്യൻ കാറൽമണ്ണ നരിപ്പറ്റ മനയിൽ സദനം നാരായണൻ നമ്പൂതിരി ഇനി ഓർമ. കേരളത്തിലെ രാഷ്ട്രീയ സാമൂ ഹ്യ മണ്ഡലത്തിലെ സമകാലിക സംഭവങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെ വിമർശിക്കുന്ന ഏഷ്യാനെറ്റിലെ മുൻഷി പ്ര ക്ഷേപണ പരമ്പരയിലെ 'മുൻഷി' യായി വേഷമിട്ടിരുന്നത് ഇദ്ദേഹമാണ്.

സമകാലിക സംഭവങ്ങളെ വിമർശിക്കുമ്പോൾ കുറിക്ക് കൊള്ളുന്ന പഴഞ്ചൊല്ലുകളി ലൂടെയും ആപ്‌തവാക്യങ്ങളിലൂടെയും മുൻഷി ടി.വി പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു. എന്നാലും ചുരുക്കം ചില പ്രേക്ഷകർക്ക് മാത്രമേ മുൻഷി കഥകളിൽ വേഷം കെട്ടി ആടുന്ന നരിപ്പറ്റ മനയിൽ നാരായണൻ നമ്പൂതിരി ആണെന്ന് അറിഞ്ഞിരുന്നുള്ളൂ.

1947ൽ ചെർപ്പുളശ്ശേരി കാറൽമണ്ണയിലെ നരിപ്പറ്റ മനയിൽ ജനിച്ച അദ്ദേഹം ഹൈ സ്കൂൾ പഠനത്തിന് ശേഷമാണ് കഥകളി അഭ്യസിക്കാൻ തുടങ്ങിയത്. കഥകളി പ്രാഥമിക പഠനവും അരങ്ങേറ്റവും ഇല്ലത്ത് തന്നെയായിരുന്നു. ഗോവിന്ദൻ ഭട്ടതിരി, ചെത്തല്ലൂർ കുട്ടപ്പണിയ്ക്കർ എന്നിവരാണ് ആദ്യ കാല ഗുരുക്കന്മാർ. വിദ്യാർഥി യായിരിക്കെ കേന്ദ്ര സർക്കാർ സ്കോളർഷിപ്പും ജൂനിയർ ഫെലോഷിപ്പും സംസ്ഥാന സർക്കാരിൻറെ സ്വർണമെഡ
ലും കലാമണ്ഡലം ഫെല്ലോഷിപ്പും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

വീരശൃംഖല, സുവർണഹാരം, സുവർണാങ്കുലിയവും സുവർണ മുദ്രയും, കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്, കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അംഗീകാരം, എറണാകുളം ക്ലബിന്റെ കളഹംസ പുരസ്കാരം, കീഴ്‌പടം സ്മാരക പുരസ്കാരം, പട്ടിയ്ക്കാന്തൊടി ആചാര്യ പുരസ്കാരം, എം.സി സ്മാരക ദേവീപ്രസാദം പുരസ്കാരം, സി. സി.ആർ ടി സീനിയർ ഫെല്ലോ ഷിപ്പ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. യൂറോപ്പ്, മധ്യേഷ്യൻ രാജ്യങ്ങൾ, സൗ ത്ത് കൊറിയ, സിംഗപ്പൂർ തുട ങ്ങിയ രാജ്യങ്ങളിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. മൃതദേഹം കാറല്‍മണ്ണ തറവാട്ട് മനയിൽ സംസ്കരിച്ചു.

കാറല്‍മണ്ണ

24/10/2024


കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു. ഇന്ന് പുലർച്ചെ  പെരി...
23/10/2024

കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ പ്രധാനപ്പെട്ട വേഷങ്ങളിൽ കേരളത്തിലെ അറിയപ്പെടുന്ന നടനാണ്. കലാമണ്ഡലം ഫെല്ലോഷിപ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകീട്ട് 4ന് കാറൽമണ്ണ നരിപറ്റ മന വളപ്പിൽ.

മുസ്ലിം ലീഗ് പ്രതിഷേധ കൂട്ടായ്മരാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നെല്ലായ പഞ്ചായത്...
19/10/2024

മുസ്ലിം ലീഗ് പ്രതിഷേധ കൂട്ടായ്മ

രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നെല്ലായ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയിതു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് ഹംസത്ത് മാടാല അധ്യക്ഷത വഹിച്ചു.വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ഉബൈദ് അന്‍വരി,അബ്ദുല്‍ അലി മദനി,അബ്ദു റഷീദ് സഖാഫി,ബുഷൈറുദ്ധീന്‍ ശര്‍ക്കിഎന്നിവര്‍ പ്രസംഗിച്ചു.എം വീരാന്‍ ഹാജി,കെ പി മുഹമ്മദ്,ജാഫര്‍ മോളൂര്‍,മാടാല മുഹമ്മദലി,മേലാടയില്‍ വാപ്പുട്ടി എന്നിവര്‍ സംബന്ധിച്ചു.




കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഷെർ ണ്ണൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഏകദിന ഉപവാസംഗാന്ധി ദർശൻ വേദി ജില്ലാ ചെ...
19/10/2024

കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഷെർ ണ്ണൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഏകദിന ഉപവാസംഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ പി.പി വിജയകുമാർ ഉൽഘാടനം ചെയ്ത യേഗത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഒ മരയ്ക്കാർ അദ്ധ്യക്ഷനായി അഷറഫ് ഞാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി യുഡിഎഫ് നിയോജക മണ്ഡലം പ്രസിഡണ്ട് ടി ഹരിശങ്കർ ഉപവാസത്തിൽ ഗാന്ധി ദർശൻ വേദി ജില്ലാ സിക്രട്ടറി എം ഗോവിന്ദൻകുട്ടി, നിയോജകമണ്ഡലം ചെയർമാൻ ഹംസ മേലടയിൽ, സി.ജി.കെ ഉണ്ണി, സാമൂഹ്യ പ്രവർത്തകൻഎം.എ റസാക്ക് നെല്ലായ , കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഖാദർ വാക്കയിൽ, രാധകൃഷ്ണൻ സുരഭി,അച്ചു തൻ മാസ്റ്റർ നെല്ലായ , മുരളി മാസ്റ്റർ അനങ്ങനടി, ഇന്ദു കെ നാരയണൻ , ശാന്ത എം പി, ഉമ്മർ നെല്ലായ , നവാസ് കെ , റഫിക്ക് കാറൽമണ്ണ, ഐ എൻ ടി യു സി നേതാക്കളും സന്നിധരായ യോഗത്തിൽ മുഹമ്മദലി കുറ്റി കോട് സ്വാഗതവും, സിറാജുദ്ധിൻ ചെർപ്പുളശ്ശേരിനന്ദിയും പറഞ്ഞു.

ചെർപ്പുളശേരിഉപജില്ലാ  കായികമേളസമാപിച്ചു. അടയ്ക്കാപുത്തൂർ ശബരി പി. ടി. ബി.സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ നാല് ദിവസങ...
19/10/2024

ചെർപ്പുളശേരി
ഉപജില്ലാ കായികമേള
സമാപിച്ചു.

അടയ്ക്കാപുത്തൂർ ശബരി പി. ടി. ബി.സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ നാല് ദിവസങ്ങളായി നടന്നു വന്നിരുന്ന ചെർപ്പുളശേരി ഉപജില്ലാ കായിക മേള സമാപിച്ചു. സമാപന സമ്മേളനംചെർപ്പുളശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ രാജൻ ഉദ്ഘാടനം ചെയ്തു
പി.ടി.എ പ്രസി .കെ. ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടി. ഹരിദാസ് ,എഛ്. എം. ഫോറം കൺവീനർ ടി. പി. രാഘവൻ മാസ്റ്റർ,
പി.ടി.എ വൈസ് പ്രസിഡണ്ട് സി രാമചന്ദ്രൻ, എം.പി. അനിൽകുമാർ ,എം പ്രശാന്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ എം.ബി രാജീവ് കുമാർ സ്വാഗതവും ഡോ. കെ അജിത് നന്ദിയും പറഞ്ഞു
ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തോളം കായിക താരങ്ങൾ പങ്കെടുത്ത കായികമേളയിൽ ഓവർആൾ ചാമ്പ്യൻസ് സ്ക്കൂൾ ട്രോഫി കെ.എച്ച് എസ് എസ് തോട്ടര കരസ്ഥമാക്കി
രണ്ടാം സ്ഥാനം എ.കെ.എൻ. എൻ എം.എ.എം എച്ച് എസ് എസ് കാട്ടുകുളം, യു.പി. വിഭാഗത്തിൽ അഗ്രഗേറ്റ് ഫസ്റ്റ് എ.യു പി എസ് അഴിയന്നൂർ രണ്ടാം സ്ഥാനം എച്ച് എസ് എസ് ശ്രീകൃഷ്ണപുരം ,എൽ പി. വിഭാഗത്തിൽ അഗ്രഗേറ്റ് എ എൽ പി എസ് മാങ്ങോട് രണ്ടാം സ്ഥാനം എ യു പി എസ് ശ്രീകൃഷ്ണപുരം എന്നിവർ കരസ്ഥമാക്കി

ചെര്‍പ്പര്‍പ്പുളശേരി:  കെ .ടി.എൻ ഫാർമസി കോളേജിൽ ബിരുദദാന ചടങ്ങ്  നടത്തി. ചെര്‍പ്പുളശേരി : കെ .ടി.എൻ കോളേജ് ഓഫ് ഫാർമസിയിൽ...
18/10/2024

ചെര്‍പ്പര്‍പ്പുളശേരി: കെ .ടി.എൻ ഫാർമസി കോളേജിൽ ബിരുദദാന ചടങ്ങ് നടത്തി.

ചെര്‍പ്പുളശേരി : കെ .ടി.എൻ കോളേജ് ഓഫ് ഫാർമസിയിൽ ബിരുദദാന ചടങ്ങ് നടത്തി. കേരള ആരോഗ്യ സർവകലാശാലാ ഫാർമസ്യൂട്ടിക്കൽ സയൻസ് ഡീൻ പ്രൊഫസർ ഡോ. ആർ. എസ് . രാജശ്രീ ബിരുദദാന ചടങ്ങ് ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.എസ്.ജി അരുൾകുമരൻ സ്വാഗത പ്രസംഗം നടത്തി. കെ .ടി.എൻ ഫാർമസി കോളേജ് മാനേജിങ് ട്രെസ്റ്റീ .പി.പി.പ്രേംകൃഷ്ണൻ,
.കുഞ്ഞിലക്ഷ്മിഅമ്മ,ഡോ.സന്ധ്യ പ്രേം എന്നിവർ സന്നിഹിതരായ ചടങ്ങിൽ ബി.ഫാം,ഫാം.ഡി വിദ്യാർത്ഥികൾക്ക് ബിരുദദാന സർട്ടിഫിക്കറ്റ് നൽകി, ഫാർമസ്യൂട്ടിക്ക്‌സ് വിഭാഗം മേധാവി പ്രൊഫസർ.രാംകുമാർ.ആർ. പി ഫാർമസിസ്റ്റുകളുടെ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലി കൊടുത്തു.
കോളേജ് ട്രെസ്റ്റീ കുഞ്ഞിലക്ഷ്മി അമ്മ ബി.ഫാം,ഫാം.ഡി കോഴ്സുകളിൽ ഒന്നാം റാങ്കുകൾ കരസ്ഥമാക്കിയ ഫാത്തിമ ഷഹന. സി. പി,ജുബൈറിയ ബഷീർ എന്നിവരെ സ്വർണമെഡൽ നൽകി ആദരിച്ചു.ഓർഗനൈസിംഗ് സെക്രട്ടറി അദ്ധ്യാപകരായ അനുരാധ.വി.പി, വിദ്യ. വി ,എന്നിവർ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.

Address

Ottappalam
CHERPULASSERY

Website

Alerts

Be the first to know and let us send you an email when Grama Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other Ottappalam media companies

Show All