JMK

JMK Personal Blog
(1)

" SHOT !! My goodness, Sanju Samson makes batting look so easy. "ജോൺസന്റെ പന്ത്‌ ഓഫ്‌ സ്റ്റം പിനു പുറത്ത്‌ പിച്ച്‌ ചെയ്ത...
10/04/2024

" SHOT !! My goodness, Sanju Samson makes batting look so easy. "

ജോൺസന്റെ പന്ത്‌ ഓഫ്‌ സ്റ്റം പിനു പുറത്ത്‌ പിച്ച്‌ ചെയ്തത്‌ മനോഹരമായൊരു ഷോട്ടിലൂടെ ബൗണ്ടറിക്കപ്പുറത്തെത്തിച്ചപ്പൊഴുള്ള കമന്റേറ്ററുടെ പ്രതികരണമായിരുന്നു അത്‌.

നേരിട്ട ആദ്യ ബോൾ തുടങ്ങി പെർഫെക്റ്റ്‌ ടച്ചിൽ.

മോഹിത്‌ ശർമ്മയോടുള്ള ഒരു അറ്റമ്പ്റ്റഡ്‌ സ്കൂപ്പ്‌ ഷോട്ട്‌ മാത്രമാണു കയ്യിൽ നിൽക്കാതിരുന്നത്‌

ഒരിക്കൽ പോലും സ്ട്രൈക്ക്‌ റേറ്റ്‌ താഴ്‌ന്ന് പോവാതെയും അനാവശ്യമായ റിസ്കുകൾ എടുക്കാതെയുമുള്ള ഗെയിം പ്ലേ.

സ്പേസ്‌ ഇല്ലാത്തിടത്ത്‌ അതുണ്ടാക്കി ഓഫ്‌ സൈഡിലേക്ക്‌ പറത്തിവിട്ട മനോഹരമായ ബൗണ്ടറികൾ.

പരഗ്‌ ഒരു വശത്ത്‌ തകർത്തു വാരുന്നുവെന്ന് തോന്നിക്കുമ്പൊ അപ്പുറത്ത്‌ നിശബ്ദമായി സ്കോർ കയറ്റിയ സെൻസിബിലിറ്റി.

കൃത്യസമയത്തുള്ള ആക്സിലറേഷൻ.

സ്ട്രൈക്ക്‌ റേറ്റ്‌ 170+

ഇടയ്ക്കൊരു സ്റ്റാറ്റ്‌ കണ്ടിരുന്നു.

അവസാന ഓവറിൽ മാത്രം ഐ.പി.എല്ലിൽ സഞ്ജു സാംസൺ 101 റണ്ണടിച്ചിട്ടുണ്ടെന്ന് , 200+ സ്ട്രൈക്ക്‌ റേറ്റിൽ.

He does make batting look easy.
Third half century
Second consecutive century partnership

Sanju

നജീബിന്റെ മുഖത്തേക്ക് നോക്കിയാൽ വെയിൽ വീണു പൊള്ളിയ ഒരു മരുഭൂമി തിളച്ചു തൂവുന്നത് കാണാം. മണൽകാറ്റിൽ പാറിപ്പറന്നുപോയ ഒരുകാ...
29/03/2024

നജീബിന്റെ മുഖത്തേക്ക് നോക്കിയാൽ വെയിൽ വീണു പൊള്ളിയ ഒരു മരുഭൂമി തിളച്ചു തൂവുന്നത് കാണാം. മണൽകാറ്റിൽ പാറിപ്പറന്നുപോയ ഒരുകാലം അവിടെ കൂനകൂടി കിടക്കുന്നു. കണ്ണുകൾ ജലംവറ്റി ആഴത്തിൽ വരണ്ടു കിടക്കുന്നു. എത്ര സന്തോഷം പറയുന്നുണ്ടെങ്കിലും മുഖത്തെ കരച്ചിൽ മായുന്നില്ല. എത്ര ഉള്ളുതുറക്കുന്നുണ്ടെങ്കിലും എല്ലാം തൊണ്ട കടന്നു വരുന്നില്ല. ഏതു വലിയ ആൾക്കൂട്ടത്തിലും ഏകാന്തത അയാളെ വിട്ടൊഴിയുന്നില്ല.

ഇപ്പോഴും ഒരു മണൽക്കാലത്തിന്റെ വടുക്കൾ പേറുന്ന നജീബ്. അദ്ദേഹം എങ്ങനെയാവും എസി തണുപ്പിൽ തന്റെ ചുട്ടുപൊള്ളുന്ന ഓർമകളുമായി ആദ്യത്തെ ഷോയ്ക്ക് ഇരുന്നിട്ടുണ്ടാവുക എന്നോർക്കുന്നു. ആരും ഇല്ലാതെ ജിവിച്ചു തീർത്ത ഒരു കാലത്തെ ലോകം ഏറ്റെടുക്കുകയും എഴുന്നേറ്റു നിന്നു കൈയടിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാവും ആ കണ്ണുകളിൽ കാലം വന്നു നിറഞ്ഞിട്ടുണ്ടാവുക.

ലോകത്തിലെ ഏറ്റവും വലിയ ഏകാകിയായ ഒരു മനുഷ്യനു നേർക്ക് സ്നേഹം കൊണ്ടു തുടുത്ത വിരലുകൾ നീട്ടി ലോകം അയാളെ തൊടുന്ന നിമിഷം.🥹❤️

27/03/2024

ശബരിമലയിൽ ഹരിവരാസനം സമയത്ത് പതിനെട്ടാംപടിക്ക് താഴെ ഒരു കൊച്ചു മാളികപ്പുറത്തിന്റെ ഡാൻസ് ✨🤍

അയ്യൻ്റെ തിരുനടയിൽ..സ്വാമി ശരണം..🙏❤️

27/03/2024

ആടുജീവിതം നാളെയിറങ്ങാൻ ഒരുങ്ങുമ്പോൾ ഞാനോർത്തത് പ്രിത്വിയുടെ വളർച്ചയാണ്! ഇന്നത്തെ കുട്ടികൾ കണ്ടുപഠിക്കേണ്ട ചിലതുണ്ട് ഈ മനുഷ്യനിൽ..

1. The Vision& Will: ഏത് നെപ്പൊട്ടിസത്തിന്റെ പ്രിവിലേജ് ഉണ്ടെന്ന് പറഞ്ഞാലും, ഭാവിയിൽ തനിക്ക് എന്താകണം എന്ന ഇത്രമാത്രം കൃത്യമായ വീക്ഷണവും അതിനു വേണ്ടി അത്രയധികം അധ്വാനിക്കാനുള്ള മനസും വ്യക്തതയുണ്ടാവണം മനസിൽ. അല്ലെങ്കിൽ ഒരു പാരമ്പര്യവും പണത്തിന്റെ പിൻബലവും നമ്മുടെ ഉയർച്ചയെ സഹായിക്കില്ല!!

2. Self Marketing: സ്വയം മാർക്കറ്റ് ചെയ്യാൻ അറിയണം. എവിടെ എങ്ങനെ സംസാരിക്കണം, എവിടെ സ്വയം പ്രൊജക്റ്റ്‌ ചെയ്യണം, എവിടെ വിനയം കാണിക്കണം, തുടങ്ങി അനാവശ്യവിധേയത്വം സംസാരത്തിലും ശരീരഭാഷയിലും ഒഴിവാക്കാൻ എങ്ങനെ ശ്രദ്ധിക്കണം എന്നതിൽ വരെ ഇദ്ദേഹം ഒരു സ്കൂൾ ആണ്!

3. Updation: ലോകമോടുമ്പോൾ അതിനൊപ്പമല്ല, അതിനും മുന്നിലേക്ക് ഓടിക്കയറാനുള്ള ഒരു 'തീ' ഉള്ളിൽ വേണം. കണ്ണ് തുറന്നു പിടിക്കണം..ആധുനികസാങ്കേതികതയെ പഠിക്കാനും അതു ഉപയോഗിച്ച് ഉയർച്ചയുടെ പടികൾ ചവിട്ടിക്കയറാനും കഴിയണം.

4. Talk less & precise : സാമൂഹ്യവിഷയങ്ങളിൽ മാധ്യമങ്ങൾക്ക് മുന്നിൽ ഉറച്ചഅഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും എന്നാൽ തൊഴിൽമേഖലയിലെ അതിഗുരുതരമായ വിവാദങ്ങളിൽ (Gossips ൽ )കഴിവതും അഭിപ്രായം പറയാതെ ഒഴിഞ്ഞു നിൽക്കുക എന്നതും സ്വന്തം ഇടം ഒരുക്കുന്ന ഒരുവന്റെ മിടുക്ക് തന്നെയാണ്.. സംസാരം വേണ്ടിടത്ത് മാത്രം!!

മലയാളസിനിമയിലെ യുവനിരയിൽ ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ളത് ഈ മനുഷ്യനോടാണ്.. അഹങ്കാരി മുതൽ പ്രിവിലേജ്ഡ് വരെയുള്ള വാക്കുകളിൽ കുരുക്കിയിടാൻ ശ്രമിച്ചിട്ടും അതൊന്നും യാതൊരു തരത്തിലും തന്റെ ഉയർച്ചയെ ബാധിക്കില്ലെന്നുറപ്പിച്ചു പിടിച്ചു കയറിയ മിടുക്കൻ🥰..സിനിമയിൽ വന്നധികമാവുന്നതിനു മുമ്പുള്ള ഇന്റർവ്യൂ ആണ്.. ഈ പറഞ്ഞതെല്ലാം ഇപ്പോൾ 'അയാളാണ്❤️'

ഡയറക്ടർ ബ്ലസി, ശ്രീ ബെന്യാമിൻ, പ്രത്വിരാജ്, അമല പോൾ തുടങ്ങി ആടുജീവിതത്തിന്റെ മുഴുവൻ ടീമിനും ആശംസകൾ 💞 - Deepa Seira

മോളിവുഡ് ഒരു പുതു യുഗാരംഭത്തിന് കൂടി സാക്ഷിയാകാൻ പോകുന്നു. ലോക ചലച്ചിത്ര മേഖലയിൽ  നമ്മുടെതായ ഒരു ഇരിപ്പിടം വൈകിയെങ്കിലും...
19/01/2024

മോളിവുഡ് ഒരു പുതു യുഗാരംഭത്തിന് കൂടി സാക്ഷിയാകാൻ പോകുന്നു. ലോക ചലച്ചിത്ര മേഖലയിൽ നമ്മുടെതായ ഒരു ഇരിപ്പിടം വൈകിയെങ്കിലും നമ്മൾ നേടിയെടുത്തിരിക്കും..🔥

ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്നൊരു ചൊല്ലുണ്ട്, സത്യത്തിൽ നമ്മുക്കൊന്നിലും പിഴച്ചില്ല..💖 പാറാട്ടങ്ങനെ പാറട്ടെ.... 🇮🇳NB: A I ...
23/08/2023

ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്നൊരു ചൊല്ലുണ്ട്, സത്യത്തിൽ നമ്മുക്കൊന്നിലും പിഴച്ചില്ല..💖 പാറാട്ടങ്ങനെ പാറട്ടെ.... 🇮🇳

NB: A I ഉണ്ടാക്കിയ സാങ്കല്പിക ചിത്രം.

വിജയീ ഭവ! 🎯
14/07/2023

വിജയീ ഭവ! 🎯

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തി കാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം ബി.ജെ.പി ക്കുണ്ടായിരുന്നില്ല. പ...
13/05/2023

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തി കാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം ബി.ജെ.പി ക്കുണ്ടായിരുന്നില്ല. പതിവ് ജാതീയ കാർഡുകൾ ഇറക്കി കളിക്കാൻ കഴിയാതെ വന്നപ്പോൾ ഭജ്റംഗി മുദ്രാവാക്യവും പിന്നെ സാക്ഷാൽ മോദിയും നേരിട്ടിറങ്ങി 'ഒരു കൈ' നോക്കി..!

പക്ഷേ കർണാടക ജനത ഒന്നു മുൻപെ തിരുമാനിച്ചുറപ്പിച്ചിരുന്നു. അണിയറയിൽ DK യുടെ നേതൃത്വത്തിൽ എല്ലാം അച്ചടക്കത്തോടെ പ്രവർത്തന സജ്ജമായിരുന്നു. കേവലമൊരു തിരിച്ചു വരവ് എന്ന് പ്രതീക്ഷിച്ചിരുന്നവരുടെ ്് മുൻപിലേക്ക് അജയ്യനായി അയാൾ ഇന്ന് കർണാടകത്തെ 'കോൺഗ്രസ്സിന്റെ കൈ'കളിലേക്ക് തിരിച്ചെത്തിക്കുന്നു..

ദക്ഷിണേന്ത്യ തനതു രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നത് ഒരു സൂചനയാണ്. 2024 ഏകപക്ഷീയമായ ഒരു വിധിയെഴുത്താവില്ല എന്നതിന്റെ വ്യക്തമായ സൂചന.

സൂപ്പർ താരങ്ങളേക്കാൾ പ്രേക്ഷക മനസ്സുകളിൽ വളർന്ന എത്രയെത്ര അഭിനേതാക്കളാൽ സമൃദ്ധമാണ് മലയാള സിനിമ !!സത്യൻ അന്തിക്കാടിന്റെ സ...
26/04/2023

സൂപ്പർ താരങ്ങളേക്കാൾ പ്രേക്ഷക മനസ്സുകളിൽ വളർന്ന എത്രയെത്ര അഭിനേതാക്കളാൽ സമൃദ്ധമാണ് മലയാള സിനിമ !!

സത്യൻ അന്തിക്കാടിന്റെ സിനിമാ വണ്ടിയിലെ സ്ഥിരം ചിരിക്കൂട്ടുകാർ ഓരോരുത്തരായി യാത്രയവസാനിപ്പിച്ച് ഇറങ്ങിപ്പോകുന്നു..

ഒടുവിൽ ഉണ്ണികൃഷ്ണൻ , കെ.പി.എ.സി.ലളിത, ഫിലോമിന , ഇന്നസന്റ്. ഇപ്പോൾ ഇതാ മാമുക്കോയയും .

വിട പ്രിയപ്പെട്ട മാമുക്കോയക്ക് .

"എന്നാ ഞാനൊരു സത്യം പറയട്ടേ. എനിക്കതോർമയില്യാ "എന്നാ ഞങ്ങൾക്ക് ഓർമയുണ്ട്.എന്നും ഓർമയുണ്ടാവും. അങ്ങ് തന്ന കഥാപാത്രങ്ങളും ...
27/03/2023

"എന്നാ ഞാനൊരു സത്യം പറയട്ടേ. എനിക്കതോർമയില്യാ "

എന്നാ ഞങ്ങൾക്ക് ഓർമയുണ്ട്.
എന്നും ഓർമയുണ്ടാവും.

അങ്ങ് തന്ന കഥാപാത്രങ്ങളും ആ ചിരികളും.
ആദരാഞ്ജലികൾ 😢🌹.

Happy
26/01/2023

Happy

ബ്രസീലിനും അർജന്റീനയ്ക്കും കേരളത്തിൽ ആ ടീമിനെ സ്നേഹിച്ച് കൂടെക്കൂടിയ അനേകം പേരുണ്ട് കാലങ്ങളായി. പക്ഷെ, പോർച്ചുഗൽ എന്ന ടീ...
11/12/2022

ബ്രസീലിനും അർജന്റീനയ്ക്കും കേരളത്തിൽ ആ ടീമിനെ സ്നേഹിച്ച് കൂടെക്കൂടിയ അനേകം പേരുണ്ട് കാലങ്ങളായി. പക്ഷെ, പോർച്ചുഗൽ എന്ന ടീമിന് കേരളത്തിൽ ഇത്രയധികം ആരാധകർ ഉണ്ടായത് എങ്ങനെയാണ്?
കരിമ്പുലിയായിരുന്ന യൂസേബിയോയുടെയോ കരുത്തനായ ഫിഗോയുടെയോ കളിയഴകു കൊണ്ടല്ല പോർച്ചുഗലിനു നാടൊട്ടുക്കും വലിയ ജനക്കൂട്ടം ഉരുത്തിരിഞ്ഞത്..
അത്‌ ഈ മനുഷ്യൻ ഉണ്ടാക്കിയെടുത്തതാണ്.. രാജാവിന്റെ സിംഹാസനാരോഹണം നടക്കുന്നത് രാജ്യത്തിന്റെ ഹൃദയമധ്യത്തിലാണ്, ശക്തമായ കോട്ടയ്ക്കുള്ളിലാണ്.
എന്നാൽ റൊണാൾഡോയ്ക്ക് രാജാവാകാൻ ആദ്യം രാജ്യം പണിയണമായിരുന്നു. അത്‌ അയാൾ നിർവഹിച്ചു. ശക്തമായ സൈന്യം സൃഷ്ടിച്ചു. കോട്ട പണിതു. ആരോഹണം പൂർത്തിയായി.

പോളണ്ടിനെതിരെ പെനാൽറ്റിയെടുക്കാൻ സഹതാരത്തിന് ആവേശം കൊടുത്ത് 'come and show your personality' എന്ന് ആത്മവിശ്വാസത്തോടെ കരുത്തുനൽകിയ ക്യാപ്റ്റൻ!

അവസാനം ഗ്രീസ്മാന്റെ ഫ്രാൻസിനെതിരെ യൂറോയുടെ ഫൈനൽ എത്ര സമ്മോഹനമായിരുന്നു..
ഫ്രാൻസ് കളിച്ചത് പരിക്കുപറ്റി കുമ്മായവരയ്ക്ക് പുറത്തുനിന്ന് ടീമിനെ അത്ഭുതപരമായി ആവേശം കൊള്ളിച്ച് ആത്മവിശ്വാസം നൽകിയ റൊണാൾഡോയ്‌ക്കെതിരെയായിരുന്നില്ലേ....
അവസാനം അയാൾ കപ്പുയർത്തി.

അങ്ങനെ എത്രയെത്ര നിമിഷങ്ങൾ....
ശെരിയാണ് അയാൾക്ക് തോൽക്കാൻ മനസ്സില്ല..
കാരണം മരിയയുടെ മകൻ ഇന്ന് കാണുന്ന നിലയിലെത്തിയത് ഒരു പോരാട്ടമായിരുന്നു....
തളരാത്ത മനുഷ്യർ ഉണ്ടാകുന്നത് അങ്ങനെയാണ്...
പ്രിയ റോണോ....
ഈ കണ്ണീരിന്റെ ഇപ്പുറം ഇടനെഞ്ചു പൊട്ടിപ്പിടഞ്ഞു പോകുന്നുണ്ട്...
കരഞ്ഞു കരഞ്ഞ് ഈ രാത്രി എങ്ങനെ അവസാനിപ്പിക്കുമെന്ന് അറിയില്ല...
എങ്കിലും...
എങ്കിലും,,,
ഈ ഭൂമിയിൽ ഒരു മനുഷ്യനായി ജനിച്ചതിന്....
അഗാഥമായ ആത്മവിശ്വാസം കൊണ്ട് ആവേശം കൊള്ളിപ്പിച്ചതിന്....
തോൽവികളിൽ തളരാതിരിക്കാൻ പഠിപ്പിച്ചതിന്.....
നന്ദി....
💔

ഇനിയും പതിനായിരം പ്രാവശ്യം പറയും  അസ്തമയത്തിനു ശേഷം ഉദയമില്ലെങ്കിൽ പിന്നെ അതൊരു സൂര്യനല്ലാതിരിക്കണം..  കുരിശേറ്റത്തിനു ശ...
27/11/2022

ഇനിയും പതിനായിരം പ്രാവശ്യം പറയും അസ്തമയത്തിനു ശേഷം ഉദയമില്ലെങ്കിൽ പിന്നെ അതൊരു സൂര്യനല്ലാതിരിക്കണം.. കുരിശേറ്റത്തിനു ശേഷം ഉയർത്തെഴുന്നേൽപ്പില്ലെങ്കിൽ പിന്നെ അയാളൊരു മിശിഹാ അല്ലാതിരിക്കണം.. അതിനാൽ കണ്ണുകൾ കൂർപ്പിച്ച് തന്നെ വെച്ചേക്കുക..ഇനിയും ദൃഷ്ടാന്തങ്ങൾ ഉണ്ടാവും.പിറകെ അത്ഭുതങ്ങളും.. കാരണം അയാൾ ജീവനോടെയുണ്ട്.

''ഒന്ന് ചോയ്ച്ചോട്ടെ?''''ചോയ്ച്ചോളൂ.''''റേഡിയോ നന്നാക്കുന്ന പീടിക രണ്ടുമൂന്നെണ്ണം ണ്ടാര്ന്നല്ലോ ഈട.''''തോട്ടപ്രത്ത് തന്ന...
28/10/2022

''ഒന്ന് ചോയ്ച്ചോട്ടെ?''

''ചോയ്ച്ചോളൂ.''

''റേഡിയോ നന്നാക്കുന്ന പീടിക രണ്ടുമൂന്നെണ്ണം ണ്ടാര്ന്നല്ലോ ഈട.''

''തോട്ടപ്രത്ത് തന്നെ ണ്ടാര്ന്നു ഒന്ന്. ഇപ്പോ ഇല്ല.''

''എന്താ പറ്റ്യേ?''

''പൂട്ടി. റേഡിയോ റിപ്പയറ് ചെയ്യുന്ന ഒരു മനുഷ്യനും ഇപ്പോ ടൗണിലില്ല. റേഡിയോയും കൊണ്ട് ആരും ഇങ്ങോട്ട് വരാറും ഇല്ല.''

''ഞാൻ വന്നത് അതിനാര്ന്നു.''
കണ്ണൻ തന്റെ കൈയിലെ സഞ്ചിയിൽനിന്ന് ഒരു പഴയ റേഡിയോ പുറത്തെടുത്തു. മർഫിയുടെ ട്രാൻസിസ്റ്റർ. ചുണ്ടത്ത് വിരൽ ചേർത്ത് ഒരു ബാലന്റെ തുടുത്ത മുഖം എംബ്ളമായി മുന്നിലൊരു കോണിൽ. അതിന്റെ നിറം മങ്ങിയിരുന്നു.

''ഇനിയെന്താ ചെയ്യ്വാ?''

''കാലം ഒരുപാട് മാറിയില്ലേ മൂപ്പരേ.''

''ശര്യാ.''
കണ്ണൻ റേഡിയോ തിരികെ സഞ്ചിയിൽ വെച്ചു.

''വീട്ടില് ടി.വി.യില്ലേ?''

''ഇല്ല. ആകേള്ളത് കാരിച്ചിയാണ്. വീട്ട്കാരത്തി. പാവം. കണ്ണുകാണൂല ഓൾക്ക്‌. കാത് കേക്കും.''

തോട്ടിന്നക്കര കണ്ണൻ ഇറങ്ങി നടന്നു. അങ്ങുദൂരെ വീട്ടിൽ, കഴ്ചശക്തി പാടെ നഷ്ട്ടപ്പെട്ട ഒരു വൃദ്ധ തിരിച്ചെത്താനിരിക്കുന്ന അയാളുടെ കാലൊച്ച കേൾക്കാനായി കതും കൂർപ്പിച്ചിരുന്നു.

📒ചില ചിഹ്നങ്ങൾ [വളരെ പഴയവ.]
✒️cv balakrishnan

വാറു പൊട്ടിയ ചെരുപ്പെന്റെ മുറിയിൽ ഉപേക്ഷിച്ചു നീ പോയപ്പോൾ മുള്ളുകൊണ്ട് മുറിഞ്ഞത് എന്റെ പാദമായിരുന്നു..!കവി അയ്യപ്പൻ ഓർമദ...
21/10/2022

വാറു പൊട്ടിയ ചെരുപ്പെന്റെ മുറിയിൽ ഉപേക്ഷിച്ചു നീ പോയപ്പോൾ മുള്ളുകൊണ്ട് മുറിഞ്ഞത് എന്റെ പാദമായിരുന്നു..!
കവി അയ്യപ്പൻ ഓർമദിനം.

തനിയേ നടന്നു നീ പോവുക, തളർന്നാലു മരുതേ പരാശ്രയവുമിളവും അനുഗാമിയില്ലാത്ത പഥിക, തുടർന്നാലു മിടറാതെ നിൻ ധീര ഗാനം..ഗാന്ധി ജയ...
02/10/2022

തനിയേ നടന്നു നീ പോവുക,
തളർന്നാലു മരുതേ പരാശ്രയവുമിളവും അനുഗാമിയില്ലാത്ത പഥിക,
തുടർന്നാലു മിടറാതെ നിൻ ധീര ഗാനം..

ഗാന്ധി ജയന്തി ആശംസകൾ..💖

08/09/2022

എല്ലാ സൗഹൃദങ്ങൾക്കും ഹൃദ്യമായ
ഓണാശംസകൾ..🌸💖

അഭിമാന തീരം..🇮🇳
02/09/2022

അഭിമാന തീരം..🇮🇳

02/09/2022

Chief of the Air Staff and all air warriors of the Indian Air Force congratulate Indian Navy on the commissioning of INS Vikrant.

'BRAVO ZULU' to the Indian Navy!

'शं नो वरुणः'

മനുഷ്യനിൽ അടിസ്ഥാനപരമായി അന്തർലീനമായിക്കിടക്കുന്ന ഒരു വിശേഷമാണ് മത്സരബുദ്ധി. പരിണാമപരമായ ഒരുപാട് കാര്യങ്ങൾ അതിന് പിന്നിൽ...
24/08/2022

മനുഷ്യനിൽ അടിസ്ഥാനപരമായി അന്തർലീനമായിക്കിടക്കുന്ന ഒരു വിശേഷമാണ് മത്സരബുദ്ധി. പരിണാമപരമായ ഒരുപാട് കാര്യങ്ങൾ അതിന് പിന്നിൽ ഉണ്ട് . ഇണയെ നേടാൻ, ഭക്ഷണം നേടാൻ , അനുയോജ്യമായ വാസസ്ഥലം നേടാൻ എല്ലാം മനുഷ്യൻ മാത്സര്യത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. ഇത് കേവലം മനുഷ്യസഹജമായ വികാരമല്ല മറിച്ച് ജന്തു സഹജമാണ്. എല്ലാ ജന്തുക്കളും മത്സരിച്ചു കൊണ്ടാണ് ജീവസന്ധാരണം നടത്തുന്നത്. എന്നാൽ പ്രകൃതിപരമായ ഈ മാത്സര്യ ഭാവത്തെ തിരിച്ചറിയാൻ സാധിക്കുന്നു എന്നതാണ് മനുഷ്യൻ എന്ന നിലയിൽ നാം കൈവരിച്ച ഏറ്റവും വലിയ നേട്ടം. മദ-മാത്സര്യങ്ങൾ ത്യജിക്കുന്നത് മനുഷ്യൻ എന്ന നിലയിൽ ഒരു വ്യക്തിക്ക് കൈവരിക്കാവുന്ന ഏറ്റവും ഉയർന്ന നിലയാണ് എന്നുപോലും ആധ്യാത്മിക ശാസ്ത്രങ്ങൾ പറയുന്നു. കാര്യം അങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ ഉള്ളിലെ മത്സരഭാവം ഒടുങ്ങുന്നില്ല. എന്നാൽ ഈ മത്സരബുദ്ധി വളരെ സർഗാത്മകമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരിടത്താണ് മനുഷ്യൻ കായിക-കായികേതര മത്സരങ്ങളെ സ്ഥാപിക്കുന്നത്. അവിടെയുള്ള ജയവും പരാജയവും സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണമെന്ന് നാം നിരന്തരമായി ഓർമ്മിപ്പിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. എന്നാൽ ദൗഭാഗ്യവശാൽ ജന്തു സഹജമായ മാത്സര്യഭാവം അവിടെയും ഉണർന്നുകൊണ്ടേയിരിക്കുന്നു. പ്രജ്ഞാനന്ദ കൈവരിച്ച നേട്ടം അത്ഭുതാവഹമാണ്, അഭിനന്ദനീയമാണ്. വളരെ മികച്ച പോരാളിയോട് പൊരുതിയാണ് അവൻ ആ നേട്ടം കൈവരിച്ചത്. അതിൽ നമുക്ക് അഭിമാനമുണ്ട്. പക്ഷേ അതിൽ കവിഞ്ഞ് കാൾസണെ ഇകഴുത്തുക, കൊഞ്ഞനം കുത്തി കാണിക്കുക, വിദേശി ആയതുകൊണ്ട് പരിഹസിക്കുക ഇതെല്ലാം ജന്തുലീനമായ മാത്സര്യബുദ്ധികൊണ്ട് ഉണ്ടാവുന്നതാണ്. നാളെ പ്രജ്ഞാനന്ദ തോറ്റാൽ അത് നമ്മുടെ അഭിമാനത്തിന് ക്ഷതം ഉണ്ടാക്കുന്ന ഒരു കാര്യമായി നാം കണക്കു കൂട്ടുകയും ഇന്ന് പുകഴ്ത്തിയ അവനെ നിർദാക്ഷിണ്യം താഴെയിട്ട് ചവിട്ടുകയും ചെയ്യും. നാം അതിന് എത്രയോ വട്ടം സാക്ഷികൾ ആയിട്ടില്ലേ? അത് അങ്കപ്പോരിന് കോഴികളെ കൊത്താൻ വിടുന്നയാളുടെ മനോഭാവമാണ്. അതുകൊണ്ട് നമ്മുടെ വ്യക്തിഗതമായ മാനാഭിമാനങ്ങളിൽ നിന്ന് ആ യുവാവിനെ മാറ്റിനിർത്തിക്കൊണ്ട് വളരെ മികച്ച ഒരു ചെസ്സ് കളിക്കാരനായി കാണേണ്ടതുണ്ട്. തീർച്ചയായും അവൻ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് കൊണ്ട് നമുക്ക് അവന്റെ കളിയിൽ അഭിമാനവും ഉണ്ട് . മാഗ്നസ് കാൾസൺ വളരെ ശക്തമായി തിരിച്ചു വരട്ടെ. തീ പാറുന്ന മത്സരത്തിന് നമുക്ക് സാക്ഷിയാവാം.-ആർ രാമാനന്ദ്.

15/08/2022

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ.. 🧡🤍💚

ഒരിക്കൽ സത്യൻ അന്തിക്കാട് പറഞ്ഞതോർക്കുന്നു-"മോഹൻലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി. അതുപോലെ ശ്രീനിയുടെ ആരാധകനാണ് ലാൽ....
07/08/2022

ഒരിക്കൽ സത്യൻ അന്തിക്കാട് പറഞ്ഞതോർക്കുന്നു-

"മോഹൻലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി. അതുപോലെ ശ്രീനിയുടെ ആരാധകനാണ് ലാൽ. അവർക്കു പരസ്പരം തല്ലാനും ചീത്തപറയാനും ഒക്കെ അധികാരമുണ്ട്."

അതുപോലെ ചേർത്തുപിടിച്ചുമ്മ വെയ്ക്കാനും.

നിങ്ങൾക്കു വേണമെങ്കിൽ ഇവരെ ദാസനെന്നും വിജയനെന്നും വിളിക്കാം, സേതുവെന്നും മാധവനെന്നും വിളിക്കാം, ഗോപാലകൃഷ്ണനെന്നും രാജേന്ദ്രനെന്നും വിളിക്കാം. വേണമെങ്കിൽ മോഹൻലാലെന്നും ശ്രീനിവാസനെന്നും വിളിക്കാം.

രണ്ട് അപാര കലാകാരന്മാരെ വർഷങ്ങൾക്കു ശേഷം ഒന്നിച്ചിങ്ങനെ സ്‌ക്രീനിൽ കാണുമ്പോൾ, ഒരാൾ മറ്റൊരാളെ ചേർത്തുപിടിച്ചുമ്മ വെയ്ക്കുന്നതു കാണുമ്പോൾ, വയ്യായ്കകൾക്കിടയിലൊരു പുഞ്ചിരി ശ്രീനി തന്റെ ലാലിനായി മാറ്റിവെയ്ക്കുമ്പോൾ ഏറെ ഇഷ്ടപ്പെടുന്നൊരു കാഴ്ചയാവുകയാണിത്.

"ആലപ്പുഴ കലക്ടർ വി.ആർ.കൃഷ്ണ തേജ.""വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഏഴാം ക്ലാസ് വരെ ഒരു ശരാശരി...
07/08/2022

"ആലപ്പുഴ കലക്ടർ വി.ആർ.കൃഷ്ണ തേജ."
"വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാർഥിയായിരുന്നു ഞാൻ. എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അതോടെ പഠനം നിർത്തി ഏതെങ്കിലും കടയിൽ ജോലിക്ക് പോകണമെന്നും അത് കുടുംബത്തിന് സഹായകമാകുമെന്നും ബന്ധുക്കൾ പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാനുള്ള പണവുമുണ്ടായിരുന്നില്ല.

വിദ്യാഭ്യാസം തുടരണമെന്നും അതിന് വേണ്ടി എത്ര പണം വേണമെങ്കിലും സഹായിക്കാമെന്നും ഒരു അയൽക്കാരൻ പറഞ്ഞു. പക്ഷേ, ഒരാളിൽ നിന്ന് സഹായം സ്വീകരിക്കാൻ എന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. തുടർന്ന് അമ്മ പറഞ്ഞതനുസരിച്ച് സ്കൂൾ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോകാൻ തുടങ്ങി. എല്ലാ മാസവും അവിടെനിന്ന് കിട്ടുന്ന ശമ്പളത്തിലാണ് എട്ടും ഒൻപതും പത്തും ക്ലാസുകൾ പഠിച്ചത്.

വിദ്യാഭ്യാസം എത്ര പ്രധാനമാണെന്ന് അപ്പോൾ ഞാൻ മനസിലാക്കി. അന്നു മുതൽ നന്നായി പഠിക്കാൻ ആരംഭിച്ചു. പത്താം ക്ലാസിലും ഇന്റർമീഡിയറ്റിനും ടോപ്പറായി. എഞ്ചിനീയറിങ് സ്വർണ മെഡൽ ജേതാവായി. എഞ്ചിനീയറിങ് പഠനശേഷം എനിക്ക് ഐ.ബി.എമ്മിൽ ജോലി ലഭിച്ചു. ഡൽഹിയിൽ ജോലിചെയ്യുന്ന സമയത്ത് ഒപ്പം താമസിക്കുന്നയാൾക്കാണ് ഐ.എ.എസ്. എടുക്കണമെന്ന് താല്പര്യമുണ്ടായിരുന്നത്. എനിക്ക് ഐ.എ.എസ്. എന്താണെന്നൊന്നും അറിയില്ലായിരുന്നു. താമസിക്കുന്ന സ്ഥലത്തുനിന്ന് ഐ.എ.എസ്. പരിശീലന സ്ഥാപനത്തിലേക്ക് 30 കിലോമീറ്റർ ദൂരമുണ്ട്. അദ്ദേഹത്തിന് എല്ലാ ദിവസവും പോയിവരാൻ ഒരു കൂട്ട് വേണം. തുടർന്ന് ഐ.എ.എസ്. പരിശീലനത്തിന് എന്നെ നിർബന്ധിച്ച് ചേർത്തു.

പഠിക്കാൻ ആരംഭിച്ചപ്പോൾ എനിക്ക് മനസിലായി ഐ.എ.എസ്. എന്നത് കേവലം ജോലിയല്ല, ഒരു സേവനമാണെന്ന്. ആദ്യത്തെ അവസരത്തിൽ ഞാൻ തോറ്റു. അതോടെ ജോലി ചെയ്തുകൊണ്ട് പഠിക്കാൻ സാധിക്കില്ലെന്ന് മനസിലായി. ആദ്യത്തെ തോൽവിയോടെ ജോലി ഉപേക്ഷിച്ച് പഠിക്കാൻ ആരംഭിച്ചു. 15 മണിക്കൂറോളം കഷ്ടപ്പെട്ട് പഠിച്ചു. പക്ഷേ, രണ്ടാമതും മൂന്നാമതും പരീക്ഷയിൽ പരാജയപ്പെട്ടു. പത്താംക്ലാസിലും ഇന്റർമീഡിയറ്റിലും എഞ്ചിനീയറിങ്ങിലും ഞാനായിരുന്നു സംസ്ഥാനത്ത് ഒന്നാമത്. പക്ഷേ, മൂന്ന് പ്രാവശ്യവും ഐ.എ.എസിൽ പരാജയപ്പെട്ടു.

മൂന്ന് പരാജയങ്ങൾക്ക് ശേഷം എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്റെ ആത്മവിശ്വാസം പൂജ്യമായി. എന്തുകൊണ്ട് ഐ.എ.എസ്. കിട്ടുന്നില്ല എന്ന് ആലോചിച്ചു. ഏകദേശം 30 ദിവസത്തോളം ആചോചിച്ചിട്ടും എന്തുകൊണ്ടാണ് തോറ്റു പോയതെന്നതിന് ഉത്തരം ലഭിച്ചില്ല. എന്തുകൊണ്ട് എനിക്ക് ഐ.എ.എസ്. കിട്ടുന്നില്ലെന്ന് സുഹൃത്തുക്കളോടും ചോദിച്ചു. നിങ്ങൾക്ക് കഴിവുണ്ട്, ബുദ്ധിയുണ്ട് എന്നിട്ടും എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് ഞങ്ങൾക്കും അറിയില്ലെന്നാണ് സുഹൃത്തുക്കൾ മറുപടി പറഞ്ഞത്.

പരിശീലനം ഉപേക്ഷിച്ച് ഐടി കമ്പനിയിൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനേക്കുറിച്ചും ഞാൻ ആലോചിച്ചു. ഐടി കമ്പനിയിൽ ഇന്റർവ്യൂവിന് പോയ എനിക്ക് ജോലി ലഭിച്ചു. ആതോടെ ഐ.എ.എസ്. പരിശീലനം ഉപേക്ഷിച്ച് ഐടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച കാര്യം എല്ലാ സുഹൃത്തുക്കളേയും വിളിച്ച് അറിയിച്ചു. ഇക്കാര്യം കൂട്ടുകാരിൽ നിന്ന് എന്റെ ചില ശത്രുക്കൾ അറിഞ്ഞു. പിറ്റേദിവസം മൂന്ന് ശത്രുക്കൾ എന്റെ മുറിയിലെത്തി എന്നെ കണ്ടു. എന്നോട് അഞ്ച് മിനിറ്റ് സംസാരിക്കണമെന്ന് അവർ പറഞ്ഞു. കൃഷ്ണ നീ ശരിയായ തീരുമാനമാണ് എടുത്തത്, നിനക്ക് ഐ.എ.എസ്. ലഭിക്കില്ല. ഐടി കമ്പനിയിൽ ജോലിക്ക് ചേർന്നത് ശരിയായ തീരുമാനമാണെന്ന് അവർ പറഞ്ഞു.

എന്തുകൊണ്ട് എനിക്ക് ഐ.എ.എസ്. കിട്ടുന്നില്ല എന്ന് അവരോട് തിരിച്ച് ചോദിച്ചു. അവർ ഉടൻ തന്നെ മൂന്ന് കാരണങ്ങൾ പറഞ്ഞു. ഐ.എ.എസ്. ലഭിക്കാൻ എഴുത്ത് പരീക്ഷയിൽ 2000 മാർക്ക് എങ്കിലും കിട്ടണം പക്ഷേ, നിന്റെ കയ്യക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാൽ നല്ല മാർക്ക് കിട്ടില്ല. പാരഗ്രാഫ് ആയി കഥ പോലെ ഉത്തരം എഴുതണം. അത് എങ്ങനെ എഴുതണം എന്ന് നിനക്ക് അറിയില്ല. നീ സ്ട്രെയിറ്റ് ഫോർവേഡായാണ് ഉത്തരം എഴുതിയത്. പകരം, വളരെ ഡിപ്ലോമാറ്റിക്കായും കൺവിൻസിങ്ങായും ഉത്തരം എഴുതണം.

അവർ ഈ മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചുപോയി. അപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി. നിങ്ങൾക്ക് നിങ്ങളുടെ നല്ല വശങ്ങളെക്കുറിച്ച് അറിയണമെങ്കിൽ സുഹൃത്തുക്കളോട് ചോദിക്കണം. ചീത്ത വശങ്ങളേക്കുറിച്ച് അറിയണമെങ്കിൽ ശത്രുക്കളോട് ചോദിക്കുക. തുടർന്ന് കൈയക്ഷരം നന്നാക്കാൻ ഞാൻ പരിശ്രമം ആരംഭിച്ചു. നന്നായി എഴുതാനും ഉത്തരങ്ങൾ മനോഹരമാക്കാനും പഠിച്ചു. ഒടുവിൽ എന്റെ മൂന്ന് പോരായ്മകൾ പരിഹരിച്ച് പരീക്ഷ എഴുതി. പ്രിലിമിനറി പാസായി, മെയിൻ പാസായി, ഇന്റർവ്യൂ പാസായി. 66-ാം റാങ്ക് കരസ്ഥമാക്കി ഐഎഎസ് നേടി. ''

✍️ആലപ്പുഴ കലക്ടർ വി.ആർ. കൃഷ്ണ തേജ.

05/08/2022

പാലക്കാടിന്റെ സ്വന്തം ശ്രീശങ്കർ..😍

കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ജംപിൽ
ശ്രീശങ്കറിന് വെള്ളി.
8.08 മീറ്റര്‍ ചാടിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ലോങ്ജംപില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളികൂടിയാണ് കേരളത്തിന്റെ അഭിമാനതാരമായ ശ്രീശങ്കർ!
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ശ്രീ!

സെല്ലിൽ നിന്ന് ഇറങ്ങാൻ നേരം പരീതിക്ക എൻ്റെ കരം ഗ്രഹിച്ചിട്ടു പറഞ്ഞു ."ഞങ്ങളുടെ സമുദായത്തിലുള്ള ചിലർക്ക് ഇപ്പോൾ തീവ്രവാദം...
27/07/2022

സെല്ലിൽ നിന്ന് ഇറങ്ങാൻ നേരം പരീതിക്ക എൻ്റെ കരം ഗ്രഹിച്ചിട്ടു പറഞ്ഞു .
"ഞങ്ങളുടെ സമുദായത്തിലുള്ള ചിലർക്ക് ഇപ്പോൾ തീവ്രവാദം കൂടി വരികയാ....
സാറു സൂക്ഷിക്കണം" ജയിലിലെത്തിയ ദിവസം തനിക്കു വേണ്ടി കിടക്കപ്പായ പകുത്തു നൽകിയ ആളാണ്.
ഇക്കയുടെ കണ്ണുകളിൽ വാത്സല്യം നിറയുന്നതു ഞാൻ കണ്ടു.-
പ്രൊഫ: ടി.ജെ. ജോസഫ് (അറ്റുപോകാത്ത ഓർമകൾ)🖤

12/06/2022

'ജനത്തെ' ഭയക്കണം,ജനാധിപത്യമാണ്.

Address

Chorottur
Ottapalam
679521

Telephone

+919605283648

Website

Alerts

Be the first to know and let us send you an email when JMK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to JMK:

Videos

Share


Other Media/News Companies in Ottapalam

Show All