Neyyattinkara News Online

Neyyattinkara News Online നെയ്യാറ്റിന്‍കരയുടെ വാര്‍ത്തകളും വ?
(16)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ കിഴക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലോട്ടുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. മാർത്താണ്ഡവർമ്മ പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും

കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. നെയ്യാർ നദിയുടെ തിരത്താണ് നെയ്യാറ്റിൻകര. സ്വദേശാഭിമാനിയുടെ ജന്മദേശം ആയ നെയ്യാറ്റിന്‍കരയുടെ വാര്‍ത്തകളും വിശേഷങ്ങളും നേര്‍കാഴ്ചകളുമായി നെയ്യാറ്റിന്‍കര ന്യൂസ്‌ ഓണ്‍ലൈന്‍.

02/11/2024
ആർ പരമേശ്വരൻപിള്ള ഗ്രന്ഥശാല ആൻഡ് പഠന കേന്ദ്രം & വിജയലക്ഷ്മി ടീച്ചർ ഫൗണ്ടേഷൻ വഞ്ചിയൂർ തിരുവനന്തപുരം.ആർ പരമേശ്വരൻപിള്ള ഗ്ര...
15/05/2024

ആർ പരമേശ്വരൻപിള്ള ഗ്രന്ഥശാല ആൻഡ് പഠന കേന്ദ്രം & വിജയലക്ഷ്മി ടീച്ചർ ഫൗണ്ടേഷൻ വഞ്ചിയൂർ തിരുവനന്തപുരം.

ആർ പരമേശ്വരൻപിള്ള ഗ്രന്ഥശാല ആൻഡ് പഠന കേന്ദ്രത്തിൻറെയും വിജയലക്ഷ്മി ടീച്ചർ ഫൗണ്ടേഷൻറെയും
സംയുക്താഭിമുഖ്യത്തിൽ സാംസ്കാരിക സദസ്സും നിയമ ബോധവൽക്കരണ സെമിനാറും അനുമോദന സമ്മേളനവും.

2024 മെയ് 17 ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ.

ബഹു. വ്യവസായവും നിയമവും വകുപ്പ് മന്ത്രി ശ്രീ. പി.രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സർവ്വശ്രീ. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഷംനാദ്.എസ് (സീനിയർ സിവിൽ ജഡ്ജ് & സെക്രട്ടറി, ലീഗൽ സർവ്വീസ് അതോറിറ്റി തിരുവനന്തപുരം), കാട്ടാക്കട മുരുകൻ (ഡയറക്ടർ, മലയാളം മിഷൻ) എന്നിവർ പങ്കെടുക്കും.

നമ്മുടെ സ്വന്തം മലയാളം എന്ന പരിപാടി മുരുകൻ കാട്ടാക്കട നയിക്കും

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ അനുമോദിക്കും.

30/03/2024

നമുക്ക് സീൻ മാറ്റാം.

സ. ഇന്നസെൻ്റ് ചാലക്കുടി എം പി ആയിരുന്ന കാലഘട്ടത്തിലാണ് ആദ്യമായി ഇവിടെ ഒരു പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടത്. ഓരോ ഘട്ടത്തിലും ഏതൊക്കെ പദ്ധതികൾ നടപ്പിലാക്കിയെന്നും ഏതൊക്കെ പദ്ധതികൾക്ക് അനുമതി ലഭിച്ചുവെന്നും തെരഞ്ഞെടുത്ത ജനങ്ങൾക്ക് മുന്നിൽ പ്രോഗ്രസ് റിപ്പോർട്ടായി അദ്ദേഹം സമർപ്പിച്ചു. 2000 കോടി മുതൽമുടക്കിലുള്ള പദ്ധതികൾ ഈ കാലയളവിൽ മണ്ഡലത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. റോഡുകളുടെയും പാലങ്ങളുടെയും കാര്യമെടുത്ത് പരിശോധിച്ചാൽ 123 കോടി രൂപയുടെ റോഡ് വികസനം സാധ്യമാക്കിയതിനൊപ്പം 23 പാലങ്ങൾ നിർമ്മിക്കുകയും 390 കോടി രൂപയുടെ അങ്കമാലി ബൈപ്പാസിന് അനുമതി നേടിക്കൊടുക്കുകയും ചെയ്തു. സീ പോർട്ട്-എയർപോർട്ട് റോഡിനായി പാർലമെൻ്റ് അംഗമെന്ന നിലയിൽ സ. ഇന്നസെൻ്റ് നിരവധി ഇടപെടലുകൾ നടത്തിയപ്പോൾ ശേഷമെത്തിയ ബെന്നി ബെഹന്നാൻ മൗനം പാലിച്ചു. അതിൻ്റെ തുടർന്നുള്ള എല്ലാ ചർച്ചകളും നടത്തി ഇടതുപക്ഷ സർക്കാർ ഇപ്പോൾ ആ പദ്ധതിയും യാഥാർത്ഥ്യമാക്കുകയാണ്.

ചീനിക്കുഴി-കിളികുളം-മംഗലത്തുനട-കടയിരുപ്പ്-പുളിഞ്ചോട്-കാണിനാട്-കരിമുകൾ വരെയുള്ള 17 കിലോമീറ്റർ റോഡ്, കോലഞ്ചേരി-രാമമംഗലം-പാറേക്കാട്ടിക്കവല-കറുകപ്പിള്ളി-തോന്നിക്ക ജംഗ്ഷൻ-പുളിഞ്ചോട്ടിൽ ജംഗ്ഷൻ വരെയുള്ള 20 കിലോമീറ്റർ റോഡ്, വെള്ളാംകല്ലൂർ-ചാലക്കുടി വരെയുള്ള 15 കിലോമീറ്റർ റോഡ്, അഷ്ടമിച്ചിറ-പാളയംകടവ്-വൈന്തല-അന്നമനട വരെയുള്ള 10 കിലോമീറ്റർ റോഡ്, കാടുകുറ്റി-കാതികുടം-കൊരട്ടി-ചിറങ്ങര,എൻ.എച്ച് ലിങ്ക് ചെയ്യുന്ന 15 കിലോമീറ്റർ റോഡ്, ആറാട്ടുകടവ്-വെള്ളാംകല്ലൂർ വരെയുള്ള 15 കിലോമീറ്റർ റോഡ്, നടവരമ്പ്-വിളയനാട്-മങ്കിടിക്കപ്പേള-കരിങ്ങാച്ചിറ-മാള വരെയുള്ള 11 കിലോമീറ്റർ റോഡ്, അങ്കമാലി-മഞ്ഞപ്ര-മലയാറ്റൂർ വരെയുള്ള 14 കിലോമീറ്റർ റോഡ് എല്ലാം യാഥാർത്ഥ്യമായത് ഇന്നസെൻ്റ് ചാലക്കുടിയിൽ നിന്നുള്ള പാർലമെൻ്റ് അംഗമായ കാലത്താണ്. ഇത്രയും പദ്ധതികൾക്ക് മാത്രമായി 123 കോടി രൂപയാണ് അനുവദിക്കപ്പെട്ടത്.

റോഡുകൾക്ക് പുറമെ പാലങ്ങളുടെ കാര്യത്തിലും റെയിൽവേ വികസന കാര്യത്തിലും ഇന്നസെൻ്റ് ചരിത്രമെഴുതി. കാലടിപ്പാലവും ശബരി പദ്ധതിയുമെല്ലാം ഇന്നസെൻ്റ് പാർലമെൻ്റ് അംഗമായിരുന്നപ്പോൾ മുന്നോട്ടുവന്ന കാര്യങ്ങളാണ്. ആലുവ റെയിൽവേ സ്റ്റേഷൻ നവീകരണം സാധ്യമാക്കി. കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുതിയ കെട്ടിടവും സാധ്യമായി. ഗ്രാമീണ റോഡുവികസന പദ്ധതിയിൽ പാലങ്ങളുടെ നിർമ്മാണം ഉൾപ്പെടാതിരുന്ന കാലത്ത് തിരുവാണിയൂരിലെ അടിയാക്കൽ റോഡിന് കുറുകെ ഗ്രാമീണ റോഡുവികസന പദ്ധതിയിലൂടെ പാലം കൊണ്ടുവന്ന് ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് സ. ഇന്നസെൻ്റ്. ഇതിന് പുറമെ 23 ഗ്രാമീണ റോഡുകൾ ചാലക്കുടി മണ്ഡലത്തിലേക്ക് ഇന്നസെൻ്റ് കൊണ്ടുവന്നു.

ജനങ്ങൾക്ക് വേണ്ടത് വികസനമാണെങ്കിൽ ഈ നാട്ടിൽ വികസനം കൊണ്ടുവരികയും തെരഞ്ഞെടുത്ത ജനങ്ങൾക്ക് മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്ന പക്ഷം ഇടതുപക്ഷമാണ്. ഇപ്പോഴുള്ള സീൻ നമുക്ക് മാറ്റാം. വികസനത്തിനായി ഒന്നിച്ചുനിൽക്കാം.

23/11/2023

തുടർച്ചയായ രണ്ട് ഇടത് സർക്കാരുകൾ കേരളത്തിൽ സൃഷ്ടിച്ചെടുത്ത അവകാശ ബോധത്തിന്റെ പ്രതീകമായാണ് മറിയക്കുട്ടി ചേട്ടത്തിയെ നാം കാണേണ്ടത്. ക്ഷേമ പെൻഷനും ലൈഫ് പദ്ധതിയിലെ വീടും നിലവാരമുള്ള സർക്കാർ സ്കൂളുകളും സൗജന്യ ചികിത്സയും വിലവർദ്ധനവില്ലാതെ ലഭിക്കുന്ന അവശ്യസാധനങ്ങളും തങ്ങളുടെ അവകാശമാണ് എന്നു മനസ്സിലാക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരിക്കുന്നു.

600 രൂപ ക്ഷേമ പെൻഷൻ 18 മാസം മുടക്കിയപ്പോൾ അതൊരു പ്രശ്നമാകാതിരുന്നത് ഇത് തങ്ങളുടെ അവകാശമാണ് എന്ന ബോധ്യം ജനങ്ങളിൽ ഇല്ലാതിരുന്നതുകൊണ്ടാണ്. സർക്കാർ തങ്ങളുടെതാണ് എന്ന തോന്നൽ ജനങ്ങളിൽ എത്തുമ്പോഴാണ് ആ സർക്കാർ ജനങ്ങളുടെ സർക്കാരായി മാറുന്നത്. അതുകൊണ്ടാണ് രണ്ടുമാസമോ മൂന്നുമാസമോ ക്ഷേമപെൻഷൻ വൈകിയാൽ പോലും ആളുകൾ പ്രശ്നമുണ്ടാക്കുന്നത്. നാലുലക്ഷം അടച്ചുറപ്പുള്ള വീടുകൾ വച്ചുനൽകിയവരെങ്കിലും നാട്ടിലെ ഏതെങ്കിലും ഒരു വീടിന്റെ രണ്ടാം ഗഡു സഹായം ഒരുമാസം വൈകിയാൽ അത് വാർത്തയാകുന്നത്. പാവങ്ങളുടെ കൂരയെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലാത്ത സർക്കാരുകളുടെ കാലത്ത് ഇതൊന്നും ഒരു പ്രശ്നമേ ആകുന്നില്ല.

ഏഴരവർഷമായി 13 നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കാതിരുന്നപ്പോൾ അതു വാർത്തയാകുന്നില്ലെങ്കിലും വിലകൾ പരിഷ്കരിക്കേണ്ട സമയമാകുന്നു എന്നു പറഞ്ഞപ്പോൾ അതിന് വാർത്താമൂല്യം ഉണ്ടാകുന്നു. ഓരോ മാസവും സാധനങ്ങൾക്ക് വില കൂടിക്കൊണ്ടിരുന്ന കാലത്ത് അന്നത്തെ സർക്കാരിന് നേരിടേണ്ടി വന്നതിനേക്കാൾ ചോദ്യങ്ങൾ ഇപ്പോഴത്തെ സർക്കാറിന് നേരിടേണ്ടി വരുന്നു.

സ്കൂളുകൾ അടച്ചുപൂട്ടിയിരുന്ന ഒരു കാലത്തിൽ നിന്നും വ്യത്യസ്തമായി ലക്ഷക്കണക്കിന് കുട്ടികളെ സർക്കാർ സ്കൂളിലേക്ക് എത്തിച്ചതും, 42 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്നുലക്ഷം രൂപ വീതം സൗജന്യ ചികിത്സ നൽകുന്നതും ഈ സർക്കാരാണ്.
കണ്ണെത്താവുന്ന എല്ലാ മേഖലകളിലും സാധാരണക്കാരായ മനുഷ്യരെ ചേർത്തുപിടിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

കേന്ദ്ര ഗവൺമെന്റും നീതി ആയോഗും വിവിധ ഏജൻസികളും മാധ്യമ സ്ഥാപനങ്ങളും പുറത്തുവിടുന്ന റിപ്പോർട്ടുകളും കണക്കുകളും നോക്കൂ, ജീവിതനിലവാരത്തിലും ക്ഷേമപ്രവർത്തനങ്ങളിലും രാജ്യത്തെ സംസ്ഥാനങ്ങളിൽ കേരളമാണ് ബഹുദൂരം മുന്നിൽ.

രാഷ്ട്രീയ യജമാനന്മാർ വിലക്കെടുത്തിട്ടുള്ള ഒരു കൂട്ടം മാധ്യമങ്ങളെ വെറുതെ വിട്ടേക്കൂ,
അവകാശബോധമുള്ള പൗരന്മാരെ കണ്ടും കേട്ടും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയും ഈ സർക്കാർ ഏറ്റെടുത്തിരിക്കുന്ന അസാധാരണമായ ദൗത്യത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാൻ കഴിയും.
Nripan Das

17/11/2023

നമ്മൾ അറിഞ്ഞിരിക്കേണ്ടത്‌...!

1- ഏഴര വർഷത്തോളം ആകുന്ന പിണറായി സർക്കാരിന്റെ കാലത്ത്‌ ക്ഷേമ പെൻഷൻ മുടങ്ങിയത്‌ ആകെ മൂന്ന് മാസം ആണ്‌...!

2- ആയിരത്തി അറുനൂറു രൂപ ക്ഷേമ പെൻഷൻ നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളം ആണ്‌...!

3- അറുപത്തി അഞ്ച്‌ ലക്ഷത്തോളം, രാജ്യത്ത്‌ ഏറ്റവും കൂടുതൽ പേർക്ക്‌ ക്ഷേമ പെൻഷൻ നൽകുന്ന സംസ്ഥാനം കേരളം ആണ്‌..!

4- 2016 പിണറായി സർക്കാർ അധികാരം ഏൽക്കുമ്പോൾ , നിലവിലുണ്ടായിരുന്ന പെൻഷൻ തുക വെറും അറുനൂറു രൂപ ആയിരുന്നു...!

5- 2016 ൽ മെയ്‌ മാസത്തിൽ അധികാരം ഏറ്റ ഒന്നാം പിണറായി സർക്കാർ, ആ ജൂലൈയിൽ തോമസ്‌ ഐസക്‌ അവതരിപ്പിച്ച ആദ്യ ബഡ്ജറ്റിൽ ആണ്‌ പെൻഷൻ തുക 600 ൽ നിന്നും ഒറ്റയടിയ്ക്ക്‌ ആയിരം ആയി വർദ്ധിപ്പിക്കുന്നത്‌. ഇന്ന് പടിപടിയായി ഉയർന്ന് പെൻഷൻ തുക 1600 ആണ്‌...!

6- 2016 ൽ പിണറായി സർക്കാർ അധികാരം ഏൽക്കുമ്പോൾ നിലവിൽ ഉണ്ടായിരുന്ന പെൻഷൻ കുടിശിഖ 18 മാസം ആയിരുന്നു...!

7-ഒന്നാം പിണറായി സർക്കാർ അധികാരം ഏറ്റ ശേഷം വന്ന ആദ്യം ഓണത്തിന്‌ കേരളത്തിൽ സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക്‌ ലഭിച്ചത്‌ പതിനാലായിരം രൂപ മുതൽ മുകളിലോട്ട്‌ ആയിരുന്നു, അതിന്‌ കാരണം കുടിശിഖ തുക പതിനെട്ട്‌ മാസത്തേത്‌ 600 വെച്ചും, പിണറായി സർക്കാർ വർദ്ധിപ്പിച്ച ആയിരം വെച്ച്‌ മൂന്ന് മാസത്തേതും അടക്കം ഒരുമിച്ച്‌ വിതരണം ചെയ്തത്‌ കൊണ്ടായിരുന്നു.

600*18=10800
1000*3= 3000
ആകെ 13,800.00

8- സാമൂഹ്യക്ഷേമ പെൻഷനുകളിലെ തുച്ഛമായ കേന്ദ്രവിഹിതം കേന്ദ്രസർക്കാരിൽ നിന്നും ,ക്യത്യമായും, ലഭിക്കാനുള്ള കുടിശിഖയും ലഭിക്കുന്നില്ല എങ്കിലും, അതും ചേർത്താണ്‌ ഇന്നും കേരള സർക്കാർ പെൻഷൻ നൽകുന്നത്‌...!

9- ഒരു മാസം ക്ഷേമ പെൻഷൻ നൽകാൻ മാത്രം സർക്കാരിന്‌ 900 കോടിയ്ക്ക്‌ മുകളിൽ ചിലവാകുന്നുണ്ട്‌...!!

10- പതിനെട്ട്‌ മാസം കുടിശിഖ വന്നപ്പോൾ ഇല്ലാതിരൂന്ന ചട്ടി ഇന്ന് വാങ്ങാനായത്‌, അൽപ്പം വൈകിയാലും 1600 കിട്ടും എന്നുറപ്പുള്ളത്‌ കൊണ്ടാണ്‌...!

ഇതിൽ നിന്നും എന്ത്‌ മനസ്സിലായി....?

ഉമ്മൻ ചാണ്ടിയുടെ കാലത്ത്‌ എല്ലാം കറക്ടായി കിട്ടിയിരുന്നു.സി പി എമ്മിനേയും പിണറായി വിജയനേയും കണ്ണെടുത്താൽ എനിക്ക് കണ്ടൂടാ ... ഞാനെല്ലാം ടിവിയിൽ ചർച്ച കണ്ടു മനസ്സിലാക്കുന്നുണ്ട് .....!!

ഓക്കെ....താങ്ക്സ്‌...!!

Sudheer Ibrahim

13/11/2023

ഒരു സംസ്ഥാനം വ്യവസായ പാർക്ക് തുടങ്ങാൻ സംരംഭകർക്ക് പണം അങ്ങോട്ട് കൊടുക്കുന്നു ,അതും 3 കോടിയോളം രൂപ , അതിന് പുറമെ സർക്കാരിൻ്റെ കീഴിലുള്ള വ്യവസായ പാർക്കുകൾക്കുള്ള എല്ലാ സംവിധാനവും പാർക്ക് തുടങ്ങുന്ന സംരംഭകർക്ക് കിട്ടുന്നു, ഇങ്ങനെയൊരു ആശയം നിങ്ങൾ ഏതെങ്കിലും മാധ്യമങ്ങളിൽ കണ്ടിട്ടുണ്ടോ ?

ഉണ്ടാവാൻ സാധ്യതയില്ല, ഇന്നലെ വരെ പൊതുജനങ്ങളുടെ മുന്നിൽ ഇതൊരു ആശയമായിരുന്നേൽ ഇന്ന് ഈ പദ്ധതി യാഥാർത്ഥ്യമാണ്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് വ്യവസായ വകുപ്പ് മന്ത്രി സ. പി രാജീവ് പാലക്കാട് ഇന്ന് ഉദ്ഘാടനം ചെയ്യ്തു. ഇത് കേരളത്തിൽ ഒരു ചരിത്രമാണ് , വലിയ മാറ്റത്തിൻ്റെ തുടക്കമാണ്.

വ്യവസായവുമായി ബന്ധപ്പെട്ട് ചെറിയ ഒരു പ്രശ്നം ഉണ്ടായപ്പോൾ കേരളത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്നെന്ന് അവകാശപ്പെടുന്ന വാർത്താ ചാനൽ രണ്ട് ദിവസമാണ് അന്തിച്ചർച്ച നടത്തിയത്. 40 ഓളം വീഡിയോയാണ് യൂട്യൂബ് ചാനലിൽ രണ്ട് ദിവസം കൊണ്ട് അപ്ലോഡ് ചെയ്യ്തത്.

അതേ ചാനൽ കേരളത്തിൻ്റെ വ്യവസായ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുന്ന പദ്ധതിയിലൂടെ ആരംഭിച്ച ആദ്യത്തെ സംരംഭത്തെകുറിച്ച് ചെയ്യ്ത വീഡിയോയുടെ എണ്ണം വട്ട പൂജ്യം. ഇതാണ് നമ്മുടെ മാധ്യമങ്ങൾ , മുതലാളിയുടെ താൽപര്യത്തിന് വേണ്ടി മാത്രം കേരളത്തെ ഇകഴ്ത്തികാട്ടുവാൻ വാർത്തകൾ സൃഷ്ട്ടിക്കുകയാണ്.

12/11/2023

അൽപ്പം നീണ്ട പോസ്റ്റ്‌ ആണ്‌. സത്യം അറിയാൻ ആഗ്രഹിക്കുന്നവർക്കായി മാത്രം...

പ്രൊപ്പഗൻഡ മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ഒരു ദിവസമാണ്‌ കടന്ന് പോയത്‌...!

ഇന്നലെ ആത്മഹത്യ ചെയ്ത പ്രസാദ്‌ പ്രൊപ്പഗൻഡയുടെ ഇരയാണ്‌. മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചേർന്ന് കുത്തിവെയ്ക്കുന്ന കടുത്ത സി പി എം - സർക്കാർ വിരുദ്ധതയുടെ ഇര‌. അയാൾ വിശ്വസിക്കുന്നതും മാധ്യമങ്ങൾ ഇന്നലെ രാവിലെ മുതലും രാത്രി അന്തിച്ചർച്ചയിൽ വരേയും പറഞ്ഞ്‌ വെച്ചതും ഒരേ കാര്യമാണ്‌. നെല്ലിന്‌ സർക്കാർ വായ്പ എടുത്ത്‌ നൽകുന്നതിലൂടെ ( പി ആർ എസ്‌ ) ഉണ്ടായ സിബിൽ സ്കോറിലെ ഇടിവാണ്‌ അയാളുടെ മരണത്തിന്‌ കാരണം. ...!

മാധ്യമ പ്രൊപ്പഗൻഡ വിജയം കൈവരിച്ച ഈ ദിവസം കടന്ന് പോകുമ്പോൾ കേരളത്തിലെ ബഹുഭൂരിപക്ഷവും കരുതുന്നത്‌ പ്രസാദിന്റെ ആത്‌മഹത്യയ്ക്ക്‌ കാരണം പിണറായി വിജയനും കേരള സർക്കാരും ആണ്‌ എന്നാണ്‌...!

1- എന്താണ്‌ സിബിൽ സ്കോർ..?

2007ൽ ആരംഭിച്ച്‌ 2010 മുതൽ ഒരു ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി എന്ന നിലയിൽ ബാങ്കുകളെ സഹായിക്കുന്ന ഒരു സംവിധാനം ആണ്‌ സിബിൽ സ്കോർ. ഒരാൾ വായ്പയ്ക്ക്‌ അർഹനാണോ എന്ന് തീരുമാനിക്കുന്നത്‌ സിബിൽ സ്കോറിന്റെ അടിസ്ഥാനത്തിലാണ്‌. 300 മുതൽ 900 വരെയാണ് സ്കോർ കണക്കാക്കുന്നത്‌.
720-ഉം അതിനുമുകളിലും നല്ല സ്കോറായി കണക്കാക്കുമ്പോൾ, 640-ഉം അതിൽ താഴെയും മോശമായതായി കണക്കാക്കുന്നു.

2- എന്താണ്‌ പി ആർ എസ്‌ അഥവാ പാഡി റസീപ്റ്റ്‌ ഷീറ്റ്‌..?

നെല്ല് നൽകുന്ന കർഷകർക്ക്‌ വേഗത്തിൽ തുക ലഭിക്കാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഒരു സംവിധാനം ആണ്‌ പി ആർ എസ്‌. അതിൻ പ്രകാരം കർഷകർക്ക്‌ സംഭരണവില സർക്കാർ ജാമ്യത്തിന്മേൽ ബാങ്കുകൾ വായ്പയായി നൽകും.ഈ തുകയ്ക്ക്‌ ഒരു വർഷമാണ്‌ ബാങ്കുകളും സർക്കാരും തമ്മിലുള്ള കാലാവധി.കർഷകന്‌ അവന്റെ അധ്വാനത്തിന്റെ ഫലം വേഗത്തിൽ ലഭിക്കുക എന്ന സദുദ്ദേശത്തോടെ നടപ്പിലാക്കിയ ഒരു സംവിധാനം ആണിത്‌.

3- പി ആർ എസ്‌ വായ്പ കർഷകന്‌ ബാദ്ധ്യത ആണോ..?

ഒരിക്കലും അല്ല, കാരണം വായ്പയ്ക്ക്‌ ജാമ്യം സർക്കാരാണ്‌.സർക്കാർ ബാങ്കുകളുടെ കൺസോർഷ്യവുമായി നടത്തിയ ചർച്ചയുടെ ഫലമായി ഏർപ്പെടുത്തിയ ഒരു സംവിധാനം ആണിത്‌. അതിന്റെ ജാമ്യവും സർക്കാരാണ്‌.ബാങ്കുകൾ കർഷകന്‌ നൽകുന്ന തുക സർക്കാർ പലിശ അടക്കം ഒരു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കും എന്നാണ്‌ കരാർ.

4- എന്തിനാണ്‌ പി ആർ എസ്‌, സർക്കാർ കർഷകരിൽ നിന്നും വാങ്ങുന്ന നെല്ലിന്‌ അപ്പോൾ തന്നെ പൈസ കൊടുത്തു കൂടെ...?

നെല്ല് സംഭരിക്കുന്നത്‌ എഫ്‌ സി ഐ എന്ന കേന്ദ്രസർക്കാർ സ്ഥാപനം ആണ്‌. അവരുടെ ഏജൻസി ആണ്‌ സപ്ലൈകോ. നെല്ല് സംഭരിച്ചാൽ ഉടൻ എഫ്‌ സി ഐ തുക നൽകില്ല. സർക്കാർ നെല്ല് കുത്തി അരിയാക്കി വിതരണം ചെയ്യുമ്പോഴാണ്‌ ആ തുക ലഭിക്കുന്നത്‌. ആറു മാസം എങ്കിലും എടുക്കും അതിന്‌. ആ കാലതാമസം ഒഴിവാക്കാനാണ്‌ സർക്കാർ പി ആർ എസ്‌ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്‌.

5- കേന്ദ്രസർക്കാർ സംഭരിക്കുന്നതിന്‌ പൈസ തരുന്നില്ലേ...? എത്രയാണ്‌ വില..?

മിനിമം ആറു മാസം എങ്കിലും കഴിഞ്ഞാണ്‌ കേന്ദ്രം ഈ തുക തരുന്നത്‌. നിലവിൽ കുടിശിഖയും ഉണ്ട്‌. നെല്ലിന്‌ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന താങ്ങുവില 20 രൂപ 40 പൈസ ആണ്‌. എന്നാൽ കേരളം അത്‌ അപര്യാപ്തം ആണെന്ന് കണ്ട്‌ 7 രൂപ 92 പൈസ കൂടി ഇട്ട്‌ 28 രൂപ 32 പൈസ ആക്കി നൽകുന്നു. കൂടാതെ നെല്ല് അരിയാക്കുന്നതിന്‌ ചിലവാകുന്ന തുകയും സർക്കാർ വഹിക്കുന്നു.

6-സർക്കാർ ബാങ്കുകൾക്ക്‌ പി ആർ എസ്‌ കുടിശിഖ നൽകാനുണ്ടോ..? അത്‌ കർഷകന്‌ മറ്റ്‌ വായ്പ ലഭിക്കാത്ത രീതിയിൽ സിബിൽ സ്കോറിനെ ബാധിക്കുന്നുണ്ടോ..?

2021-22 വർഷത്തെ വായ്പ ബാങ്കുകൾക്ക്‌ സർക്കാർ തിരിച്ചടച്ച്‌ കഴിഞ്ഞു. 22-23 വായ്പയും സർക്കാർ അടച്ച്‌ കൊണ്ടിരിക്കുന്നു. ഈ വായ്പകളുടെ എല്ലാം ജാമ്യം സർക്കാർ ആയത്‌ കൊണ്ട്‌ തന്നെ അത്‌ കർഷകനെയോ സിബിൽ സ്കോറിനേയോ ബാധിക്കുന്നില്ല. അതിന്‌ ആത്മഹത്യ ചെയ്ത പ്രസാദ്‌ തന്നെ ഉദാഹരണം. കാരണം 2000 ത്തിൽ തന്റെ സ്വകാര്യ ലോൺ ഒറ്റത്തവണ തിരിച്ചടവിലൂടെ ക്ലോസ്‌ ചെയ്യുകയും അത്‌ വഴി സിബിൽ സ്കോർ താഴുകയും ചെയ്തിട്ടും പി ആർ എസ്‌ സംവിധാനം വഴി സംഭരണ തുക പി ആർ എസ്‌ വായ്പയായി ‌ പ്രസാദിന്‌ ലഭിച്ചിട്ടുണ്ട്‌‌. മറ്റ്‌ വായ്പകൾ കിട്ടാനായിരുന്നു തടസ്സം. പി ആർ എസ്സ്‌ വഴി സിബിൽ സ്കോർ കുറയുമായിരുന്നെങ്കിൽ ആ വായ്പയും ‌ കിട്ടില്ലല്ലോ...!

7- പ്രസാദിന്റെ സിബിൽ സ്കോർ താഴ്ന്നത്‌ എങ്ങനെ ആണ്‌..?

2011 ൽ പ്രസാദ്‌ SBI യിൽ നിന്നും ഒരു വായ്പ എടുത്തിരുന്നു അത്‌ കുടിശിഖ ആയി പെരുകി റിക്കവറി സ്റ്റേജിൽ എത്തി. തുടർന്ന് ഒറ്റ തവണ തീർപ്പാക്കലിലൂടെ ആ വായ്പ 2020 ൽ തിരിച്ചടച്ചു. ഇതാണ്‌ സിബിൽ സ്കോർ താഴാനും മറ്റ്‌ വായ്പകൾ ലഭിക്കാനും തടസ്സമായത്‌.

സംഭരിക്കുന്ന നെല്ലിന്‌ കേന്ദ്രസർക്കാർ താങ്ങുവില മാത്രം നൽകാതെ എട്ട്‌ രൂപയോളം സംസ്ഥാന സർക്കാർ അധികം നൽകുന്നു. ഇൻഡ്യയിൽ നെല്ലിന്‌ ഏറ്റവും ഉയർന്ന താങ്ങ്‌ വില നൽകുന്ന സംസ്ഥാനം കേരളം ആണ്‌.

ഇനി സർക്കാരിനേയും പി ആർ എസ്‌ സംവിധാനത്തേയും കുറ്റപ്പെടുത്തുന്നവർ ഉത്തരം പറയേണ്ട ചില ചോദ്യങ്ങൾ ...

1- പ്രസാദിന്‌ നെല്ലിന്‌ വില ലഭിക്കാനുണ്ടോ....?

2-പി ആർ എസ്‌ വായ്പയുടെ ഭാഗമായി പ്രസാദിന്റെ സിബിൽ സ്കോർ താണിട്ടുണ്ടോ..?

3- കേന്ദ്രം തരുന്നത്‌ വരെ കാത്തിരുന്ന് കർഷകന്‌ തുക നൽകിയാൽ മതിയോ...?

4- നെല്ല് സംഭരിക്കുന്നത്‌ കേന്ദ്രസർക്കാർ ആണ്‌. അവർ നെല്ല് വാങ്ങുമ്പോൾ തന്നെ തുക നൽകണം എന്ന് ആവശ്യപ്പെടുമോ..?

5-സർക്കാർ കാലാവധിക്കുള്ളിൽ അടച്ചില്ലെങ്കിൽ, അത് സിബിൽ സ്കോറിനെ ബാധിക്കും, അതിനുശേഷം ലോൺ കിട്ടാൻ ബുദ്ധിമുട്ടാണ് എങ്കിൽ അത്‌ തെളിയിക്കാമോ..?

6- 2014 മുതൽ ,കേരള സർക്കാർ കൊടുക്കുന്ന ഒരു രീതിയാണ് പി ആർ എസ്‌, നാളിതുവരെ എപ്പോഴേങ്കിലും സർക്കാർ ഇത് കൊടുക്കാതെ ഇരുന്നിട്ടുണ്ടോ ?

( ഇന്നല പി ആർ എസ്സ്‌ എതിരെ ചാനലിൽ ആഞ്ഞടിച്ച കോൺഗ്രസ്സുകാർ അറിയാൻ, ഇതും ചാണ്ടി സാറിട്ട കല്ലാണ്‌ 2014 ൽ )

കേരള സർക്കാരിനെ പഴി പറയുന്ന ആർക്കും ഉത്തരം നൽകാം...!!

എത്ര ക്യത്യമായി ആണ്‌ കേന്ദ്ര സർക്കാരിന്‌ ലഭിക്കേണ്ട പഴി കേരളത്തിലെ മാധ്യമങ്ങൾ , കേരള സർക്കാരിന്റെ നെഞ്ചത്ത്‌ വെച്ചത്‌. കേരളത്തിന്റെ ചാർജ്ജുള്ള ബി ജെ പി നേതാവ്‌ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുതൽ വി ഡി സതീശൻ വരെ ഒരു ചങ്ങലയിലെ കണ്ണികളായി അണി ചേർന്നു. ഒരു പ്രോപ്പഗൻഡ ഭംഗിയായി എക്സിക്യുട്ടിവ്‌ ചെയ്തതിന്റെ ഏറ്റവും മികച്ച ഉദാഹരണം ആയിരുന്നു ഇന്നലത്തെ ദിവസം.ഇനിയുള്ള ദിവസങ്ങളും....!!

Sudheer Ibrahim ✍️

കുടുംബശ്രീയുടെ അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിനായ "തിരികെ സ്‌കൂളിൽ' പദ്ധതിക്കെതിരെ കോൺ​ഗ്രസ് ഔദ്യോ​ഗിക ഫേസ്‌ബുക്ക് പേജിൽ ...
21/10/2023

കുടുംബശ്രീയുടെ അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിനായ "തിരികെ സ്‌കൂളിൽ' പദ്ധതിക്കെതിരെ കോൺ​ഗ്രസ് ഔദ്യോ​ഗിക ഫേസ്‌ബുക്ക് പേജിൽ നൽകിയ വീഡിയോയിലെ വിവരങ്ങളാകെ തെറ്റാണെന്ന് ഫാക്‌ട് ചെക്കേഴ്‌സ്. ഫേസ്‌ബുക്കിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കാതെയിരിക്കാനായി ഫേസ്‌ബുക്ക് മാതൃകമ്പനി ഉപയോ​ഗപ്പെടുത്തുന്ന സാങ്കേതികതയായ ഇൻഡിപെൻഡന്റ് ഫാക്‌ട് ചെക്കേഴ്‌സ് ആണ് ഈ വീഡിയോയിലെയും പൊള്ളത്തരം തുറന്നുകാട്ടിയത്. പദ്ധതിയെ തകർക്കാൻ മനപ്പൂർവം കെട്ടിച്ചമച്ചതാണ് ഈ വീഡിയോയിലെ വിവരങ്ങൾ എന്നു ഇതോടെ വ്യക്തമായി.

കുടുംബശ്രീയുടെ തിരികെ സ്‌കൂളിൽ ക്യാമ്പയിൽ പ്രചരണങ്ങളുടെ വസ്‌തുതയറിയാം എന്ന വീഡിയോയാണ് കള്ളമാണെന്ന് ഇപ്പോൾ തെളിഞ്ഞത്. "സിപിഎമ്മിന്റെ ഈ കുതന്ത്രം തിരിച്ചറിയുക, അറിയാത്തവരെ അറിയിക്കുക' എന്ന ക്യാപ്‌ഷനോടെയായിരുന്നു കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക ഫേസ്‌ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചിരുന്നത്. തിരികെ സ്‌കൂളിൽ ക്യാമ്പയിന് പിന്നിൽ സിപിഐ എമ്മിന്റെ ​ഗൂഢലക്ഷ്യങ്ങളാണ് എന്ന തരത്തിലായിരുന്നു വീഡിയോ. ചില മാധ്യമങ്ങളും വീഡിയോയിലെ കാര്യങ്ങൾ വസ്‌തുതകളാണെന്ന തരത്തിൽ വാർത്തകളും ചമച്ചിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ തെറ്റായ വിവരങ്ങളാണ് പങ്കുവച്ചത് എന്ന് കണ്ടെത്തിയത്.
Deshabhimani - ദേശാഭിമാനി

കൂടെയുള്ളത് പാർട്ടിയാണ് 💪💪💪അരുൺ ദാസ് എഴുതുന്നു...റിപ്പോർട്ടർ ചാനൽ വരവ് അറിയിക്കാൻ ഒരുക്കിയത് ആർദ്രം പദ്ധതിയ്ക്ക് എതിരായ ...
29/09/2023

കൂടെയുള്ളത് പാർട്ടിയാണ് 💪💪💪

അരുൺ ദാസ് എഴുതുന്നു...

റിപ്പോർട്ടർ ചാനൽ വരവ് അറിയിക്കാൻ ഒരുക്കിയത് ആർദ്രം പദ്ധതിയ്ക്ക് എതിരായ വ്യാജ വാർത്ത നൽകിക്കൊണ്ടാണ്..

മുട്ടിൽ മരം മുറി എന്ന നല്ല വാർത്ത ഉണ്ടായിരുന്നിട്ടും..

അതിൽ തോറ്റമ്പിയപ്പോൾ നിപയിൽ പാളി, അവിടെ പാളി, ഇവിടെ പാളി എന്നൊക്കെയുള്ള കെട്ടുകഥകൾ ഇറക്കി അതും പൊളിഞ്ഞു .

അപ്പോഴും മുട്ടിൽ മരം മുറി നല്ലൊരു വാർത്തയായി മുന്നിലുണ്ട് കേട്ടോ.

എന്നിട്ടോ.?

PS ന്റെ പേരിൽ കൈക്കൂലി കഥയുമായി ഇറങ്ങി..

ഇപ്പൊ അതും ഏതാണ്ട് തേഞ്ഞ അവസ്ഥയിൽ ആയി.. മരം മുറി സഹോദരരുടെ ടാർഗറ്റ് ഏതെങ്കിലുമൊരു മന്ത്രിയും അതിനായി അവർ തിരഞ്ഞെടുത്തത് ഏറ്റവും നീചനായ മാപ്ര പ്രസാദിനെയും..

പറയാനുള്ളത് നികേഷിനോടാണ്, കുറേനാൾ ഒപ്പം ജോലി ചെയ്തതല്ലേ വീണ. ഇമ്മാതിരി പിറപ്പ്കേട് കാണിക്കുന്നവർക്ക് ഒപ്പം ഇരിക്കുമ്പോൾ അല്പം പോലും ഉളുപ്പ് തോന്നുന്നില്ലേ..??

ദേ ഇന്നും മരം മുറി വാർത്ത ലൈവ് ആയി തന്നെ ഉണ്ട്, മരം മുറി ബ്രദർസ് 7 കോടി രൂപ നഷ്ടപരിഹാരമായി സർക്കാരിലേക്ക് അടയ്ക്കണമെന്ന് ഉത്തരവുമുണ്ട്.

എല്ലാ മുള്ള് മുരുക്ക് ഷാജികളോടുമായി പറയുന്നു, നിങ്ങളെല്ലാം കൂടെ കൂട്ടിയാൽ കൂടുമെന്ന് തോന്നുന്നില്ല, കൂടെയുള്ളത് പാർട്ടിയാണ്..

Dr. Ratheesh Kumar Vറിപ്പോർട്ടർ ചാനൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന നിയമനക്കോഴ വാർത്ത കണ്ടു ചിരിയാണ് വന്നത്, NHM എന്താ NAM എന...
27/09/2023

Dr. Ratheesh Kumar V

റിപ്പോർട്ടർ ചാനൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന നിയമനക്കോഴ വാർത്ത കണ്ടു ചിരിയാണ് വന്നത്, NHM എന്താ NAM എന്താ എന്നറിയാതെ ഒരു മെയിലിന്റെ സ്ക്രീൻ ഷോട്ട് ഒക്കെ വെച്ച് ചർച്ച നടത്തുന്ന മാപ്രാ പൊട്ടന്മാരുടെ അവസ്ഥ കണ്ട്. National Ayush Mission ന്റെ പേരിൽ വന്ന മെയിലിൽ National health mision ന്റെ ലോഗോ കണ്ടാൽ തന്നെ അത് ഫെയ്ക്ക് ആണെന്ന് മനസിലാക്കാൻ ഇത്തിരി വിവരവും വിദ്യാഭ്യാസവും വേണം. അതില്ലാത്തവൻ ആണല്ലോ പൊതുവെ മാപ്ര ആകുന്നത്, 😂

ഒരു വ്യാജ മെയിൽ വന്നതുകണ്ടു അത് താൻ അപേക്ഷിച്ച പരീക്ഷ ആണോ എന്ന് പോലും നോക്കാതെ ഇജ്ജാതി വിവാദം ഒക്കെ ഉണ്ടാക്കാൻ അറിയാതെ എങ്കിലും കൂട്ടുനിന്ന, എന്റെ ട്രെയിനിയായി മൂന്നാല് മാസം ക്ലിനിക്കിൽ ഇരുന്നിരുന്ന ആ ഡോക്ടറോട് സഹതാപം മാത്രമേ ഉള്ളൂ. MD കഴിഞ്ഞവർക്ക് മാത്രം അപേക്ഷിക്കാവുന്ന പരീക്ഷക്ക് BHMS മാത്രം ഉള്ള തനിക്ക് നിയമനം വരുമെന്ന് മെയിൽ വന്നാൽ ആദ്യം ഇത്തിരി വിവരമുള്ളവരോട് ചോദിക്കാതെ ഭാര്യാപിതാവിനെ അറിയിച്ചു എന്ന അബദ്ധം മാത്രമേ അവർ ചെയ്തുള്ളൂ.

പക്ഷെ ആ പരീക്ഷക്ക് അപേക്ഷിച്ച മലപ്പുറത്തെ പത്ത് മുന്നൂറ്‌ ഡോക്ടർമാരുടെ ആരുടേയും അടുത്ത് പോകാതെ ആ പറയുന്ന പത്തനംതിട്ടക്കാരൻ ഈ ഹരിദാസ് അണ്ണനെ മാത്രം തേടി വന്നു എന്നൊക്കെ പറയുമ്പോ എവിടെയോ എന്തോ ഒരു പ്രശ്നം ഉള്ള പോലെ

നാഷണൽ ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇ മെയിൽ ഐഡി ഉണ്ടാക്കി, ആ ഡോക്ടർ എഴുതാത്ത പരീക്ഷക്ക് അപ്പോയ്ന്റ്മെന്റ് വരാൻ പോകുന്നു എന്ന് വ്യാജ ഇമെയിൽ അയച്ചു സർക്കാരിനെതിരെ വ്യാജവാർത്ത സൃഷ്ടിക്കാൻ നോക്കിയത് മാപ്രകൾ ആണോ ആ വാർത്തയിൽ കാണുന്ന ഹരിദാസ് എന്ന വ്യക്തി (ഡോക്ടറുടെ ഭാര്യാപിതാവ്) തന്നെ ആണോ അതോ സരിന്റെയും വാഴക്കൂട്ടത്തിന്റെയും കോട്ടയം കുഞ്ഞച്ചന്മാർ ആണോ എന്ന് പോലീസ് കണ്ടുപിടിക്കട്ടെ. കാശ് കൊടുത്താൽ മരുമോൾക്ക് ജോലി കിട്ടുമോ എന്ന മണ്ടത്തരം മനസ്സിൽ വെച്ച് എവിടെയൊക്കെയോ അന്വേഷിച്ചപ്പോൾ ആരോ അങ്ങേരെ പറ്റിച്ച് കാശ് പിടുങ്ങി തേച്ചുവിട്ടു എന്നാണ് എന്റെ ഒരു ഇത് 😄

എന്നാലും എന്റെ റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർമാരെ, കോട്ടിട്ട പൊട്ടന്മാരെ...
നീയൊക്കെ ചോറ് തന്നെയാണോ തിന്നുന്നത്? 😂

12/09/2023

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഈ സാഹചര്യത്തില്‍ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്.

· വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരില്‍ എത്തുക.
· വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും.
· നിപ വായുവിലൂടെ സാമാന്യം ദൂരത്ത് നില്‍ക്കുന്നവരിലേക്ക് പകരില്ല, ലക്ഷണമുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഉള്ളവരിലേക്ക് മാത്രമേ (വലിയ കണികകളിലൂടെ) പകരുകയുള്ളു.
· രോഗിയുമായി അടുത്ത് സമ്പര്‍ക്കത്തില്‍ വരേണ്ടി വന്നാലും എന്‍ 95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ ഒഴിവാക്കാം.
· നിപ ബാധ കണ്ടെത്തുന്ന ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
· എല്ലാ ആരോഗ്യപ്രവര്‍ത്തകരും രോഗികളെ കാണുന്ന സമയങ്ങളില്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
· രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് അയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരും, അത്തരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരും ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന മാര്‍ഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.
· അവസാന രോഗിയെ കണ്ടെത്തി ഏതാണ്ട് ഒരു മാസക്കാലത്തേക്ക് പുതിയ രോഗികള്‍ ഇല്ലാതെയാകുന്നു എങ്കില്‍ മാത്രമേ നിപ നിയന്ത്രണ വിധേയമായി എന്ന് കരുതാന്‍ കഴിയുകയുള്ളു. അതുകൊണ്ട് തന്നെ നീണ്ടുനില്‍ക്കുന്ന ജാഗ്രത ആവശ്യമാണ്.
· അതേസമയം കോവിഡ്, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഒരു വലിയ സമൂഹത്തിലേക്ക് വായുവിലൂടെ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ സാമാന്യ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ നമുക്ക് ഈ പ്രശ്‌നത്തെ വേഗം മറികടക്കാം

നിപ വൈറസ്

ആര്‍.എന്‍.എ. വൈറസുകളില്‍ ഒന്നായ പാരാമിക്സോ വൈറിഡേ കുടുംബത്തിലെ ഹെനിപാ വൈറസുകളില്‍ ഒന്നായിട്ടാണ് നിപ വൈറസിനെ വര്‍ഗീകരിച്ചിരിക്കുന്നത്. ഇത് പ്രാഥമികയും വവ്വാലുകളിലാണ് കാണപ്പെടുന്നത്. ഐസിഎംആര്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പന്നികള്‍ പോലെയുള്ള മറ്റ് മൃഗങ്ങളും രോഗാണുവാഹകരാകാം എങ്കിലും ഇന്ത്യയില്‍ നിന്നും അതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. മനുഷ്യനിലേക്ക് വൈറസ് എത്തിക്കഴിഞ്ഞാല്‍ മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും ആരോഗ്യ പ്രവര്‍ത്തകരിലേക്കും മറ്റു രോഗികളിലേക്കുമൊക്കെ രോഗം പകരാം എന്നതിനാല്‍ ആശുപത്രികളിലെ രോഗാണുബാധനിയന്ത്രണം അത്യധികം പ്രാധാന്യമര്‍ഹിക്കുന്നു.

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാനെടുക്കുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

രോഗ സ്ഥിരീകരണം

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

രോഗചികിത്സ

രോഗം വളരെ നേരത്തെ കണ്ടെത്താന്‍ കഴിയുന്ന രോഗികളില്‍ അതില്‍ത്തന്നെ അണുബാധയും രോഗലക്ഷണങ്ങളും രൂക്ഷമല്ലാത്തവരില്‍ ആന്റിവൈറല്‍ മരുന്നുകളും മറ്റും ഫലം കണ്ടേക്കാം എങ്കിലും, നിപ വൈറസിന്റെ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഉപവിഭാഗത്തില്‍ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ആളുകള്‍ രോഗികളാകുന്നത് തടയുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധം.

രോഗി/രോഗികളുമായി ഇതിനകം തന്നെ സമ്പര്‍ക്കത്തില്‍ വന്നവരോ വന്നിരിക്കാന്‍ സാധ്യതയുള്ളവരോ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന മാര്‍ഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.

പൊതുജനങ്ങള്‍ ഈ സമയത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

· മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍

· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· സംശയിക്കപ്പെടുന്ന രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായി കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകേണ്ടതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ പൊതുവില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍

· കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.
· വവ്വാലുകള്‍ വളര്‍ത്തുക, അവയുടെ മാംസം ഭക്ഷിക്കുക, അവയുടെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യരുത്.
· വവ്വാല്‍ കടിച്ചതായി സംശയിക്കുന്ന പഴങ്ങള്‍, അവയുടെ വിസര്‍ജ്ജ്യമോ ശരീരസ്രവങ്ങളോ പുരണ്ട പ്രതലങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകള്‍ ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.

INDIAN MEDIATION CONGRESSDATE: 08.09.2023, FRIDAYTIME: 9:30 AM to 5:30 PMVENUE: HOTEL FORTE MANOR, East Fort Thiruvanant...
05/09/2023

INDIAN MEDIATION CONGRESS

DATE: 08.09.2023, FRIDAY

TIME: 9:30 AM to 5:30 PM

VENUE: HOTEL FORTE MANOR, East Fort Thiruvananthapuram

Registration Fee Details
Rs. 1000/-

Please pay fee online / in Indian Mediation Congress Organizing Committe Office, Malloor Road, Vanchiyoor Thiruvananthapuram
upload the receipt in this form.

To pay Online, you may use Google pay / UPI Payment - 9895730883 (Please mention your Name in Remarks) or Account Transfer Name: RENADIVE K P
A/c No. 21610100057554 IFSC Code FDRL0002161. (Federal Bank)

Registration Form
Please Click the link below
https://docs.google.com/forms/d/e/1FAIpQLSfLYP-u-8kU5-MjX3_Cf50_gszzbEoDkIZF1QUxsj-9B25kEw/viewform?vc=0&c=0&w=1&flr=0

For more information
Please contact :
Adv. K P Renadive (9447100155)
Adv. Rahul Krishnan (7736073770)

25/08/2023

സ. എം.ബി രാജേഷ്

കേരളത്തിലെ മാധ്യമങ്ങളുടെ ക്ഷുദ്രമായ ഇടത് വിരോധത്തെക്കുറിച്ച് എങ്ങനെ വീണ്ടും വീണ്ടും പറയാതിരിക്കും? ഇടതു വിരോധത്തിന്റെ നഗ്നതാ പ്രദർശനവും വലതുപക്ഷ പരിലാളനയുടെ മതിമറന്ന പ്രകടനവും അവർ അത്രമേൽ കൂസലില്ലാതെ ദൈനംദിനം നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. പഠിക്കുമ്പോൾ ലക്ഷക്കണക്കിന് എസ്എഫ്ഐ അംഗങ്ങളിൽ ഉൾപ്പെട്ട ഒരു സ്ത്രീ പിന്നീട് ഇൻറർവ്യൂവിന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരിൽ എത്ര ദിവസത്തെ പ്രൈം ടൈം ചർച്ചയും ബ്രേക്കിംഗ് ന്യൂസും ഒന്നാം പേജ് ലീഡും പല പോസിലുള്ള പടങ്ങളും കാർട്ടൂണുകളുമെല്ലാമായിട്ടായിരുന്നല്ലോ നിലവിട്ട് അഴിഞ്ഞാടിയത് (ഇടതു വിരോധവും ഒപ്പം ഒരു സ്ത്രീയെ ഇരയായി കിട്ടിയപ്പോൾ പ്രകടമായ മനോവൈകൃതവും കൂടി അതിലുണ്ടായിരുന്നു).

ഇപ്പോഴിതാ ഒരു യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി തൻറെ പെൺ സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടിയിരിക്കുന്നു. മാത്രമല്ല, താൻ കൊന്നു കുഴിച്ചുമൂടിയ സ്ത്രീയെ തെരയാൻ ഫേസ്ബുക്കിലും നാട്ടുകാർക്കും ഒപ്പം ഇറങ്ങുന്നു. പോലീസിൻറെ അനാസ്ഥക്കെതിരെ പോലീസ് സ്റ്റേഷൻ മാർച്ചിന്റെ സംഘാടകനാകുന്നു. ഒടുവിൽ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്. പോലീസ് സ്റ്റേഷൻ മാർച്ചിന്റെ തലേന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി കൊലക്കേസ് പ്രതിയാകുന്നു. എവിടെ പ്രൈം ടൈം ചർച്ചാ പരമ്പരകൾ ? എവിടെ ബ്രേക്കിംഗ് ന്യൂസ്? എവിടെ ഒന്നാം പേജ് ലീഡ്?, എവിടെ അവസരവാദികളായ കുഞ്ചുക്കുറുപ്പുമാരും കാകദൃഷ്ടിക്കാരും? അട്ടപ്പാടി കോളേജിലേക്കും കോടതികളിലേക്കും ചെന്ന കാമറാപ്പട ഇപ്പോൾ കൊലയാളിയായ യൂത്ത് കോൺഗ്രസ് നേതാവിനെ തിരക്കി ചെല്ലാത്തതെന്തുകൊണ്ട്? ആദ്യത്തെ കേസിലെ പെൺകുട്ടിയുടെ ജന്മാന്തര എസ്എഫ്ഐ ബന്ധം ആഘോഷമാക്കിയവർ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ മേൽവിലാസം ഇല്ലാത്ത വെറും യുവാവാക്കുന്നു. എന്തൊരു ഉളുപ്പില്ലാത്ത കരുതലാണ് യൂത്ത് കോൺഗ്രസിനോട് ? പഴയ എസ്എഫ്ഐക്കാരിയുടെ സർട്ടിഫിക്കറ്റിന് അങ്ങ് ഡൽഹിയിൽ ഇരിക്കുന്ന സീതാറാം യെച്ചൂരിയോടും പ്രകാശ് കാരാട്ടിനോടും വരെ മൈക്ക് നീട്ടി മറുപടി ആവശ്യപ്പെട്ട താന്തോന്നിത്തവും യൂത്ത് കോൺഗ്രസ് ആവുമ്പോൾ ഉള്ള മര്യാദയും മിതത്വവും തമ്മിൽ താരതമ്യപ്പെടുത്തി നോക്കൂ.

ഒരു സ്ത്രീയെ കൊന്നു കുഴിച്ചുമൂടിയ നേതാവിനെക്കുറിച്ച് പ്രതിപക്ഷ നേതാവിനോടോ കെപിസിസി അധ്യക്ഷനോടോ സ്ഥിര- അസ്ഥിര ക്ഷണിതാക്കളോടോ പോകട്ടെ, യൂത്ത് കോൺഗ്രസ് പ്രസിഡന്റിനോടെങ്കിലും മൈക്ക് നീട്ടി ചോദിച്ചോ? എസ്എഫ്ഐക്കാരിയുടെ തെറ്റിന് മാത്രമല്ല, സിപിഐഎം നേതാവിന്റെ പഴയ ഡ്രൈവറുടെ കുറ്റത്തിന് വരെ പാർട്ടി സമാധാനം പറയണം. എന്നാൽ യൂത്ത് കോൺഗ്രസ് ആണെങ്കിൽ കൊന്നു കുഴിച്ചുമൂടിയതിന്റെ പാപഭാരം കൂടി മണ്ണിട്ടു മൂടിക്കൊടുക്കും ബഹുമാന്യ മാധ്യമ പ്രവർത്തകർ. കൊന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ പേര് ഈ മാധ്യമങ്ങൾ കൊന്നാലും പറയില്ല എന്നതാണ് സ്ഥിതി.

സതിയമ്മയ്ക്ക് സിപിഐ എമ്മുമായി ഗോളാന്തര ബന്ധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ലിജിമോളുടെ പേരിൽ പാർട്ടി പിൻബലത്തിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്ത അഴിമതിക്ക് പൊളിറ്റ് ബ്യൂറോ വരെ മറുപടി പറയേണ്ടിവരും. സതിയമ്മ സിപിഐഎം അല്ലെങ്കിലോ, അന്യായമായി പിരിച്ചുവിടപ്പെട്ട നിസ്സഹായയായ ഇരയും പുതുപ്പള്ളി നാടകത്തിലെ നായികയും ആകും. ഉന്നതരായ ഇടത് നേതാക്കളുടെ മക്കളും കുടുംബാംഗങ്ങളും മുതൽ സാധാരണ പ്രവർത്തകരായ ഓമനക്കുട്ടന്മാർ വരെ മാധ്യമങ്ങളാൽ നിർദയം അപമാനിക്കപ്പെടും. രോഗക്കിടക്കയിൽ കിടക്കുന്ന ഇടതു നേതാക്കളെ പോലും ഇല്ലാക്കഥകൾ ഉണ്ടാക്കി കണ്ണിൽ ചോരയില്ലാതെ കടന്നാക്രമിക്കും. വലതുപക്ഷത്ത് ആണെങ്കിൽ ഏത് അധാർമികതയും കുറ്റകൃത്യവും വെള്ളയടിച്ചു മിനുക്കി കൊടുക്കും. ഈ പതിവ് മാധ്യമ ദുർനടപ്പിന്റെ പര്യായപദമാണിന്ന് നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്നത് . ഈ മാധ്യമ നിഷ്പക്ഷതയുടെ അശ്ലീലം കണ്ടു ചൊടിക്കാത്തവരായി ആരെങ്കിലും ഈ നാട്ടിലുണ്ടോ ? ലജ്ജയില്ലാത്ത ഈ ഇരട്ടത്താപ്പിന് എന്തെങ്കിലും വിശദീകരണമുണ്ടോ മാധ്യമങ്ങൾക്ക്?

ഇന്നലത്തെ മാതൃഭൂമി പത്രത്തിൽ വന്ന കാർട്ടൂണാണിത്. മുഖ്യമന്ത്രിയും കുടുംബവും കഴിഞ്ഞ ദിവസം ജയിലർ സിനിമ കണ്ടത് വിമർശിച്ചാണ് ...
15/08/2023

ഇന്നലത്തെ മാതൃഭൂമി പത്രത്തിൽ വന്ന കാർട്ടൂണാണിത്.

മുഖ്യമന്ത്രിയും കുടുംബവും കഴിഞ്ഞ ദിവസം ജയിലർ സിനിമ കണ്ടത് വിമർശിച്ചാണ് മാതൃഭൂമി ഒന്നാം പേജിൽ ഈ കാർട്ടൂൺ കൊടുത്തത്.

ഈ കാർട്ടൂണിൽ ഒരു പത്ര വാർത്ത കൂടെ കൊടുത്തിട്ടുണ്ട്:

മുഖ്യമന്ത്രി വാ തുറന്നിട്ട് ഒരു മാസം !!!

എന്താണ് ഇതിൻ്റെ സത്യാവസ്ഥ ? ? ?

ഈ മാസം 7 ആം തീയ്യതിയാണ് നിയമസഭ തുടങ്ങുന്നത്, ആദ്യ ദിവസം കഴിഞ്ഞ സഭാ കാലയളവിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് സഭ പിരിഞ്ഞു.

8 ആം തീയതി മുഖ്യമന്ത്രി ചോദ്യോത്തരവേളയിൽ പ്രതിപക്ഷത്തിൻ്റെ ചോദ്യത്തിന് മറുപടി പറഞ്ഞിട്ടുണ്ട്.

എന്നാൽ ആ ദിവസത്തെ അടിയന്തര പ്രമേയത്തിലെ വാക്കൗട്ട് പ്രസംഗത്തിൽ പച്ചകള്ളം പറഞ്ഞ പ്രതിപക്ഷനേതാവിനോട് മറുപടി പറയാൻ എഴുന്നേറ്റ ധനകാര്യ വകുപ്പ് മന്ത്രി , ഗതാഗത വകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി , നിയമ വകുപ്പ് മന്ത്രി എന്നിവർക്ക് വഴങ്ങാതെ റേഡിയോ പ്രഭാഷണം നടത്തിയത് മുഖ്യമന്ത്രി അല്ല , പ്രതിപക്ഷ നേതാവാണ്.

അതിന് ശേഷം വന്ന സബ്മിഷനുകളിലും മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയിട്ടുണ്ട്.

9 ആം തീയ്യതിയും ആദ്യത്തെ ചോദ്യം മുഖ്യമന്ത്രിക്ക് ആയിരുന്നു. ഭരണപക്ഷ എംഎൽഎ മാരുടെ ചോദ്യം ആയിരുന്നിട്ട് പോലും പ്രതിപക്ഷത്തുനിന്നുള്ള MLA മാർ ഉപചോദ്യങ്ങൾ ചോദിക്കുകയും മറുപടി പറയുകയും ചെയ്യ്തിട്ടുണ്ട്.

അന്നത്തെ അടിയന്തര പ്രമേയം ആഭ്യന്തര വകുപ്പിന് എതിരെയായിരുന്നു , എന്നാൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രിക്ക് മുന്നേ പ്രമേയത്തിൽ പറഞ്ഞിരിക്കുന്ന തോമസ് കെ തോമസ് എംഎൽഎ സംസാരിച്ചതോടുകൂടി പ്രതിപക്ഷത്തിന് ഇത് എങ്ങനേലും തീർന്നു കിട്ടിയാൽ മതിയായിരുന്നു എന്ന അവസ്ഥയിൽ ആയി.

കൃത്യമായി ഗൃഹപാഠം ചെയ്യാതെ സഭയിൽ വരുന്നതിന് മുഖ്യമന്ത്രിയും ഇടതുപക്ഷവും എന്ത് ചെയ്യാനാണ്.

9 ന് ആണ് കോൺഗ്രസിൻ്റ അനൗദ്യോഗിക മുഖപത്രമായ മനോരമ മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ ഒന്നാം പേജിൽ വാർത്ത നൽകുന്നത് , എല്ലാവരും കരുതിയത് അടുത്ത ദിവസം അടിയന്തര പ്രമേയം അത് തന്നെയാവും എന്നാണ്.

എന്നാൽ 10 ആം തീയ്യതി ആഭ്യന്തര വകുപ്പ് CBI ക്ക് വിട്ട കേസിനെ കുറിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നു.

പ്രമേയം അവതരിപ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുന്നേ നടപടി എടുത്തത് കൊണ്ട് തന്നെ എങ്ങനേലും പ്രമേയം അവതരിപ്പിച്ച് ഓടാൻ ആണ് പ്രതിപക്ഷം ശ്രമിച്ചത്. വീണ്ടും ഗൃഹപാഠം ചെയ്യാത്തതിൻ്റെ പോരാഴ്മ.

ആ ദിവസമാണ് കേരളത്തിലെ ഭൂമി പ്രശ്നത്തിന് പരിഹാരമാകുന്ന ബിൽ സഭയിൽ വരുന്നത്. ബിൽ അവതരിപ്പിക്കുമ്പോൾ സഭയിൽ ഉള്ളത് UDF ൻ്റെ 4 MLA മാർ മാത്രം. ഇതാണ് ഇവരുടെ സഭാ ഇടപെടൽ.

പ്രതിപക്ഷത്തിന് മുഖ്യമന്ത്രി സംസാരിക്കണം എന്ന് ആഗ്രഹമുള്ള കാര്യങ്ങൾ സഭയിൽ ചോദ്യങ്ങൾ , ശ്രദ്ധക്ഷണിക്കൽ , അടിയന്തര പ്രമേയം , സബ്മിഷൻ എന്നീ രീതിയിൽ കൊണ്ട് വരാലോ ? പ്രതിപക്ഷം അങ്ങനെ കൊണ്ടുവന്ന വിഷയത്തിൽ എല്ലാം മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്.

പിന്നെ എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഒരു മാസമായി വാ തുറന്നില്ല എന്ന് പറയുന്നത് ?

ജനങ്ങളുടെ പ്രതിനിധികൾ ആയ MLA മാരുടെ ഏതെങ്കിലും ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാത്തതായി ഉണ്ടോ ? പ്രതിപക്ഷ നേതാവിനെ പോലെ നിയമസഭയിൽ റേഡിയോ പ്പോലെ പ്രവർത്തിച്ചിട്ടുണ്ടോ ? ഇല്ലല്ലോ !!!

പിന്നെ എന്താണ് മാതൃഭൂമിയുടെ പ്രശ്നം , മുഖ്യമന്ത്രി സിനിമ കണ്ടത് ആണോ ? ഇനി സിനിമ കാണാൻ മാതൃഭൂമിയുടെ അനുമതി വാങ്ങാത്തത് ആണോ ?

നാണം ഇല്ലേ നിങ്ങൾക്കൊന്നും ഒരു മനുഷ്യന്നെ വർഷങ്ങളായി വളഞ്ഞിട്ട് ആക്രമിച്ചിട്ടും , ജനങ്ങൾ വൻ ഭൂരിപക്ഷത്തിൽ വീണ്ടും ഭരണം കൊടുത്തപ്പോൾ പോലും നിങ്ങളുടെ കടി തീരുന്നില്ലേൽ വല്ല മുരിക്കിലും കയറണം , അല്ലാതെ ഇമ്മാതിരി പ്യതുശൂന്യ പണി അല്ല കാണിക്കേണ്ടത്.
Aswathi Asok

Address

Neyyattinkara
695121

Alerts

Be the first to know and let us send you an email when Neyyattinkara News Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other Media/News Companies in Neyyattinkara

Show All