Neyyattinkara Online

Neyyattinkara Online പുതിയ കാലം പുതിയ യുവത്വം പുതിയ കാഴ്ച?
(2)

ശ്രദ്ധിക്കുക!!
22/11/2024

ശ്രദ്ധിക്കുക!!

ഒടുവിൽ കാരോട് കഴക്കൂട്ടം ബൈപ്പാസിനു ശാപമോക്ഷം 🥰ഇതുവരെ CF ന് വരുന്ന വണ്ടികളും ഡ്രൈവർ ട്രെയിനിങ് വണ്ടികളും മാത്രം പ്രയാണം ...
16/11/2024

ഒടുവിൽ കാരോട് കഴക്കൂട്ടം ബൈപ്പാസിനു ശാപമോക്ഷം 🥰

ഇതുവരെ CF ന് വരുന്ന വണ്ടികളും ഡ്രൈവർ ട്രെയിനിങ് വണ്ടികളും മാത്രം പ്രയാണം നടത്തിയിരുന്ന കാരോട് കഴക്കൂട്ടം ബൈപ്പാസിലൂടെ ഇതാ പുത്തൻ ചെയിൻ സർവീസ് വൃശ്ചികം ഒന്ന് മുതൽ ആരംഭിക്കുന്നു ❤️

കളിയിക്കാവിള വെഞ്ഞാറമൂട് സിറ്റി ഫാസ്റ്റ് 🥰

വണ്ടിയുടെ ഫെയർ സ്റ്റേജുകൾ 👇
1 KALIYIKKAVILA
2 PARASSALA
3 CHENGAVILA
4 POTTAYIKADA
5 KEEZHAMAKAM
6 MANNAKKAL
7 MOOLAVILA
8 VENGAPOTTA
9 PAYARUMOODU
10 MUKKOLA
11 KOVALAM JN
12 PACHALOOR SCHL
13 THIRUVALLAM
14 KUMARICHANTHA
15 PARUTHIKKUZHI
16 ENCHAKKAL
17 CHAKKA
18 WORLD MARKET
19 KUZHIVILA
20 S N NAGAR
21 KAZHAKKOOTAM
22 SAINIK SCHOOL
23 CHANTHA VILA
24 KATTAYIKONAM
25 POTHENKOD
26 KOLIYAKKODU
27 VELAVOOR
28 വെഞ്ഞാറമൂട്

വെഞ്ഞാറമൂട് നിന്ന് കളിയിക്കാവിള വണ്ടിയുടെ സമയം 8.35am 9.20am 9.50am 10.50am 2.20pm 2.50pm 3.20pm 4.30pm 🥰

കളിയിക്കാവിള നിന്ന് വെഞ്ഞാറമൂട് വണ്ടിയുടെ സമയം 5.50am 6.35am 7.05am 8.05am 11.30am 12.05pm 12.35pm 1.45pm ❤️



© Sreenath K

കളിയിക്കാവിള കാരോട് കഴക്കൂട്ടം വെഞ്ഞാറമ്മൂട് ബസ് സർവീസിന്(ബൈപാസ് വഴി) നവംബർ 16 ശനിയാഴ്ച തുടക്കമാകും. സമയം കളിയിക്കാവിളയി...
12/11/2024

കളിയിക്കാവിള കാരോട് കഴക്കൂട്ടം വെഞ്ഞാറമ്മൂട് ബസ് സർവീസിന്(ബൈപാസ് വഴി) നവംബർ 16 ശനിയാഴ്ച തുടക്കമാകും. സമയം കളിയിക്കാവിളയിൽ നിന്ന് രാവിലെ 5.40, 6.35, 7.05, 8.05, 11.30, 12.05, 12.35, 13.45 എന്നിങ്ങനെയാണ് സമയക്രമം

കഴക്കൂട്ടം കാരോട് NH 66ൽ നിർമാണം പുരോഗമിക്കുന്ന പുതിയ മേൽപാലം 🥰🥰🥰പഴയകട നിന്ന് തിരുപുറം കുളത്തൂർ വഴി പോകുന്ന റോഡിൽ ആണ് ഈ ...
12/11/2024

കഴക്കൂട്ടം കാരോട് NH 66ൽ നിർമാണം പുരോഗമിക്കുന്ന പുതിയ മേൽപാലം 🥰🥰🥰

പഴയകട നിന്ന് തിരുപുറം കുളത്തൂർ വഴി പോകുന്ന റോഡിൽ ആണ് ഈ പുതിയ പാലം വരുന്നത്. നാട്ടുകാരുടെ ഏറെ നാളത്തെ സമരങ്ങൾക്ക് ഒടുവിൽ ആണ് ഇവിടെ പുതിയ പാലം ഉയരുന്നത് ❤️❤️❤️

©SREENATH

പരശുവയ്ക്കൽ,ഏയ്തുകൊണ്ടാൻകാണി, കണ്ണൻകുഴി എന്നിവിടങ്ങളിൽ റെയിൽവേ ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കുന്നതിന് അനുമതിയായി.
07/11/2024

പരശുവയ്ക്കൽ,ഏയ്തുകൊണ്ടാൻകാണി, കണ്ണൻകുഴി എന്നിവിടങ്ങളിൽ റെയിൽവേ ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കുന്നതിന് അനുമതിയായി.

പൊഴിയൂർ ❤️❤️© Respected Person
03/11/2024

പൊഴിയൂർ ❤️❤️

© Respected Person

ഏതൊരു വികസനത്തിന്റെയും അടിസ്ഥാനം റോഡ് വികസനം തന്നെ ആണ് റോഡ് എത്രത്തോളം നന്നാകുന്നു എന്നതനുസരിച്ചാണ് ആ പ്രദേശവും ഡെവലപ്പ്...
31/10/2024

ഏതൊരു വികസനത്തിന്റെയും അടിസ്ഥാനം റോഡ് വികസനം തന്നെ ആണ് റോഡ് എത്രത്തോളം നന്നാകുന്നു എന്നതനുസരിച്ചാണ് ആ പ്രദേശവും ഡെവലപ്പ് ആകുന്നത്.

ഇതിനു ഏറ്റവും വലിയ ഉദാഹരണം ആണ് നമ്മുടെ ബാലരാമപുരം. കൊടിനട വരെ പുതിയ ഇൻവെസ്റ്റർസ്, ബ്രാൻഡ്‌സ്, വന്നപ്പോൾ ഇപ്പുറം ട്രാഫിക് ബ്ലോക്ക്‌ , കുണ്ടും കുഴിയും,ഓടിട്ട കെട്ടിടങ്ങൾ, പൊടി പിടിച്ച കെട്ടിടങ്ങൾ,ഇതൊക്കെയെ കാണാൻ പറ്റു.

കൊടിനടയ്ക്ക് ഇപ്പുറം കളിയിക്കാവിള വരെ ആ മാറ്റം വേണ്ടേ.നാട്ടുകാർ മുഴുവൻ പിന്തുണ നൽകിയിട്ടും നെയ്യാറ്റിൻകരയിലോട്ട് റോഡ് വികസനം വരാത്തത് എന്ത് കൊണ്ടാകും.. ജനപ്രതിനിധികളുടെ കഴിവില്ലായ്മ അല്ലാതെ എന്തേലും കാരണം ഉണ്ടാകുമോ അതിന്.

K Ansalan MLA C K Hareendran P A Muhammad Riyas

ജില്ലാ സ്കൂൾ കായിക മേളയിൽ കപ്പ് നേടി നെയ്യാറ്റിൻകര ഉപജില്ലാ നെയ്യാറ്റിൻകരയിൽ ഒരു മികച്ച സ്റ്റേഡിയം ഇന്നും സ്വപ്നമായി തുട...
28/10/2024

ജില്ലാ സ്കൂൾ കായിക മേളയിൽ കപ്പ് നേടി നെയ്യാറ്റിൻകര ഉപജില്ലാ

നെയ്യാറ്റിൻകരയിൽ ഒരു മികച്ച സ്റ്റേഡിയം ഇന്നും സ്വപ്നമായി തുടരുന്നു..

നാലുമുക്ക് കവലയായ പെരുമ്പഴുതൂർ കവലവികസനത്തിനുള്ള മാസ്റ്റർ പ്ലാനായി. കവലയോടുചേർന്നുള്ള ചന്തയെ ചണ്ഡീഗഢ് മാതൃകയിൽ വികസിപ്പി...
24/10/2024

നാലുമുക്ക് കവലയായ പെരുമ്പഴുതൂർ കവലവികസനത്തിനുള്ള മാസ്റ്റർ പ്ലാനായി. കവലയോടുചേർന്നുള്ള ചന്തയെ ചണ്ഡീഗഢ് മാതൃകയിൽ വികസിപ്പിക്കാനും പദ്ധതി തയ്യാറാക്കി.രണ്ടരക്കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക്‌ കേരള ബാങ്ക് വായ്പ നൽകും.

പെരുമ്പഴുതൂർ കവലയിൽ ഏറ്റെടുത്ത സ്ഥലത്തായി ഓപ്പൺ സാംസ്കാരികകേന്ദ്രവും പാർക്കും ഒരുക്കും.റസ്സൽപുരത്തുനിന്ന്‌ അരുവിപ്പുറത്തേക്കു പോകാനായി ഏറ്റെടുത്ത സ്ഥലത്ത് പുതിയ പാത നിർമിക്കും.ഈ പാതയുടെ വശത്തായിട്ടാണ് ഓപ്പൺ സാംസ്കാരികകേന്ദ്രം നിർമിക്കുന്നത്.നടുവിലായുള്ള ഓപ്പൺ സാംസ്കാരികകേന്ദ്രത്തിന്റെ ഇരുവശത്തായും പടികൾ നിർമിച്ച് ഇരിപ്പിടമൊരുക്കും.പാർക്കിന്റെ അറ്റത്തായി പ്രതിമ സ്ഥാപിക്കാനും സൗകര്യമൊരുക്കും.
കവലയോടുചേർന്നുള്ള ചന്തയെ ചണ്ഡീഗഢ് മാതൃകയിൽ വികസിപ്പിക്കാനാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. മത്സ്യ, പച്ചക്കറി വ്യാപാരത്തിനായി പ്രത്യേകം കടകൾ നിർമിക്കും. ഇതിനുപുറമേ നിർമിക്കുന്ന കടകൾ കവലവികസനത്തിനായി പൊളിച്ചുനീക്കിയവർക്ക് നൽകും. ചന്തയ്ക്ക് മേൽക്കൂരയും നിർമിക്കും.

കവലയുടെയും ചന്തയുടെയും വികസനത്തിനായി മാസ്റ്റർ പ്ലാൻ പ്രകാരം വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കും. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ രണ്ടരക്കോടി രൂപയുടെ പദ്ധതി അടങ്കലാണ് പ്രതീക്ഷിക്കുന്നത്. ഈ തുക പൂർണമായും കേരള ബാങ്കിൽനിന്നു വായ്പ എടുക്കാനാണ് നീക്കം.

പൂവാറിൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ ആദ്യത്തെ DOME സിനിമ തിയേറ്റർ
13/10/2024

പൂവാറിൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ ആദ്യത്തെ DOME സിനിമ തിയേറ്റർ

കേരളത്തിൽ 30000KM റോഡിൽ 15000KM BMBC നിലവാരത്തിൽ നവീകരിച്ചു എന്ന് മന്ത്രി പക്ഷേ കൊടിനട കളിയിക്കാവിള റോഡിന്റെ വികസനം മാത്...
11/10/2024

കേരളത്തിൽ 30000KM റോഡിൽ 15000KM BMBC നിലവാരത്തിൽ നവീകരിച്ചു എന്ന് മന്ത്രി പക്ഷേ കൊടിനട കളിയിക്കാവിള റോഡിന്റെ വികസനം മാത്രം നടക്കുന്നില്ല.പണം ഇല്ലാത്തത് അല്ല പ്രശ്നം ചെയ്യിക്കാൻ കഴിവുള്ള ആത്മാർത്ഥ ഉള്ള ജനപ്രതിനിധികൾ ഇല്ലാതെ പോയി.

K Ansalan MLA C K Hareendran M.Vincent

അതിയന്നൂര്‍- കോട്ടുകാല്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവര്‍ത്തനം ഉ...
06/10/2024

അതിയന്നൂര്‍- കോട്ടുകാല്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള
സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു

അതിയന്നൂര്‍- കോട്ടുകാല്‍ ഗ്രാമപഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവര്‍ത്തനോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് തന്നെ അനുമതി ലഭിച്ച കുടിവെള്ള പദ്ധതിക്ക് കിഫ് ബിയുടെ സഹായത്തോടെ 26 കോടി രൂപ ഫണ്ടും അനുവദിച്ചു. യശ്ശശരീരനായ ഡെന്നിസണ്‍ നാടാര്‍ അതിയന്നൂര്‍ പഞ്ചായത്തിന് സൗജന്യമായി നല്‍കിയ 65 സെന്‍റ് സ്ഥലത്താണ് നിര്‍ദ്ദിഷ്ട പദ്ധതി നടപ്പിലായത്. നെയ്യാറില്‍ നിന്നും വെള്ളം കൊണ്ടുവരുന്നതിന് നഗരസഭ പ്രദേശത്ത് പിരായുംമൂട്ടില്‍ കിണറും പമ്പ് ഹൗസും സ്ഥാപിച്ചു . 150 എച്ച് പി പമ്പ് ഉപയോഗിച്ച് ജലം പോങ്ങിലില്‍ എത്തിച്ചതിനുശേഷം പദ്ധതി പ്രകാരം നിര്‍മിച്ചിട്ടുള്ള അത്യാധുനികമായ 15 എംഎല്‍ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയും 10 ലക്ഷം ലിറ്ററിന്‍റെ ഉപരിതല ജലസംഭരണിയും നെല്ലിമൂട് തൊങ്ങല്‍ ഗവ. എല്‍പി സ്കൂളില്‍ നിര്‍മാണത്തിലുള്ള 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും ഉപയോഗിച്ചാണ് ജലവിതരണം സാധ്യമാക്കുന്നത്. ഈ പദ്ധതി പൂര്‍ണ്ണ തോതില്‍ എത്തുമ്പോള്‍ അതിയന്നൂര്‍ പഞ്ചായത്തിന്‍റെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകും

നവരാത്രി ഘോഷയാത്ര വിഗ്രഹങ്ങൾ നെയ്യാറ്റിൻകര ഉണ്ണിക്കണ്ണന്റെ നടയിൽ..© Jairam Sreenivasan
03/10/2024

നവരാത്രി ഘോഷയാത്ര വിഗ്രഹങ്ങൾ നെയ്യാറ്റിൻകര ഉണ്ണിക്കണ്ണന്റെ നടയിൽ..

© Jairam Sreenivasan

നവരാത്രി വിഗ്രഹ ഘോഷയാത്ര ഇന്ന് വൈകുന്നേരം നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിൽ എത്തി ചേരുന്നു.
02/10/2024

നവരാത്രി വിഗ്രഹ ഘോഷയാത്ര ഇന്ന് വൈകുന്നേരം നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിൽ എത്തി ചേരുന്നു.

ഇവിടെ കാണിച്ചിരിക്കുന്നത് രണ്ട് ചിത്രങ്ങൾ ആണ് ആദ്യത്തേതെ നിർമ്മാണം പുരോഗമിക്കുന്ന അമ്പൂരി കുമ്പിച്ചാൽകടവ് പാലം. കേന്ദ്ര ...
01/10/2024

ഇവിടെ കാണിച്ചിരിക്കുന്നത് രണ്ട് ചിത്രങ്ങൾ ആണ് ആദ്യത്തേതെ നിർമ്മാണം പുരോഗമിക്കുന്ന അമ്പൂരി കുമ്പിച്ചാൽകടവ് പാലം. കേന്ദ്ര സർക്കാരിന്റെ വകുപ്പികളുടെ ഉൾപ്പെടെ അനുമതി വാങ്ങി മാത്രം നിർമ്മിക്കാൻ കഴിയുന്ന പദ്ധതി പാറശ്ശാല MLA CK ഹരീന്ദ്രന്റെ ആത്മാർഥമായുള്ള പ്രയത്നത്തിൽ നടപ്പിലായി.നിർമ്മാണം പുരോഗമിക്കുന്നു..

രണ്ടാമത്തെ ചിത്രം നെയ്യാറ്റിൻകര ടൗണിന്റെ വളർച്ചയ്ക്ക് ഉതകുന്ന കന്നിപ്പുറം പാലം.. കല്ലിടൽ കഴിഞ്ഞിട്ട് 7 വർഷം..കൂടുതൽ പറയണ്ടല്ലോ..

ജയിപ്പിച്ചു വിട്ട ജനങ്ങളോട് ആത്മാർത്ഥ ഉള്ള ജനപ്രതിനിധികൾ ലഭിക്കുന്നത് ഒരു ഭാഗ്യം ആണ്.

Trivandrum Shipyard, Poovarതീരദേശം ഉള്ള സംസ്ഥാനങ്ങളിൽ വമ്പൻ ഷിപ്പ്യാർഡ് സ്ഥാപിക്കാൻ കേന്ദ്രം സംസ്ഥങ്ങൾക്ക് കത്ത് അയച്ചപ്...
26/09/2024

Trivandrum Shipyard, Poovar

തീരദേശം ഉള്ള സംസ്ഥാനങ്ങളിൽ വമ്പൻ ഷിപ്പ്യാർഡ് സ്ഥാപിക്കാൻ കേന്ദ്രം സംസ്ഥങ്ങൾക്ക് കത്ത് അയച്ചപ്പോൾ അതിനോട് മുഖം തിരിച്ച് കേരളം. ചൈന, കൊറിയ പോലെ ഉള്ള രാജ്യങ്ങളിൽ വമ്പൻ കപ്പലുകൾ ഉണ്ടാക്കുന്ന പോലുള്ള ഷിപ്യാർഡ് രാജ്യത്ത് ഇല്ല. അങ്ങനെ ഇന്ത്യയിൽ തന്നെ ഒരു സ്വാഭാവിക പ്രദേശം ഉണ്ടെങ്കിൽ നമ്മുടെ തിരുവനന്തപുരത്തെ പൂവാർ ആണ്. വിഴിഞ്ഞം പോലെ തന്നെ പല പഠനങ്ങളിൽ ഏറ്റവും അനുകൂലമായി കാണിച്ച പൂവാർ, ഇന്നും വേണ്ട പരിഗണന ലഭിക്കാതെ കിടക്കുന്നു. പൂവാറിൻ്റെ പ്രത്യേകതകൾ നോക്കാം ;

• ട്രിവാൻഡ്രം പോർട്ടിൻറെ സാമീപ്യം, കപ്പൽ ചാലിന് അടുത്ത്, ഷിപ്പ് റിപ്പയറിംഗിനും അനുയോജ്യം
• 20 മീറ്ററിൽ അധികം സ്വാഭാവിക ആഴം, ULCSs നിർമിക്കാൻ അനുയോജ്യം
• ഷിപ്പിങ് റൂട്ട്, ട്രിവാൻഡ്രം പോർട്ട്, എയർപോർട്ട്, NH 66, ORR, Railway എന്നിവയുടെ സാമീപ്യം
• 200 എക്കറിലധികം സര്ക്കാര് വക സ്ഥല ലഭ്യത

പതിറ്റാണ്ടുകളായി വിഴിഞ്ഞം തുറമുഖം ഫയലിൽ ഉറങ്ങിയത് പോലെ തന്നെ കേരളത്തിന് അനന്ത സാധ്യതകൾ നൽകുന്ന പൂവാർ ഇന്നും ഫയലിൽ ഉറങ്ങുകയാണ്. രാജ്യത്തെ തന്നെ മാരിടൈം ഹബ്ബ് ആയി തിരുവനന്തപുരത്തെ മാറ്റാൻ പൂവാർ കപ്പൽശാലയ്ക്ക് സാധിക്കും. മറ്റുള്ള സംസ്ഥാനങ്ങൾ ഈ അവസരം ഉപയോഗിക്കും മുമ്പ്, പല പഠനങ്ങളിലും ഒരു കപ്പൽശാല സ്ഥാപിക്കാൻ രാജ്യത്ത് തന്നെ ഏറ്റവും അനുയോജ്യമായി കണ്ടെത്തിയ പൂവാർ സംസ്ഥാനം വേണ്ടവിധം ഉപയോഗിക്കണം.

Chief Minister's Office, Kerala Shashi Tharoor P Rajeev

25/09/2024

നെയ്യാറ്റിൻകര നഗര ഹൃദയം ❤️❤️

©manumithradevan

Address

Neyyattinkara
695121

Alerts

Be the first to know and let us send you an email when Neyyattinkara Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other Media/News Companies in Neyyattinkara

Show All