അനാദി കാലം മുതൽ നൂറ്റാണ്ടുകളിലൂടെ ദൈവത്തിൻ്റെ ഹൃദയം മനുഷ്യന് വെളിപ്പെട്ടതിൻ്റെ ചരിത്രരേഖയാണ് വിശുദ്ധ ഗ്രന്ഥമായ ബൈബിൾ. 1600 വർഷങ്ങളുടെ നീണ്ട കാലയളവിൽ, വിവിധ കാലഘട്ടങ്ങളിലുള്ള 40 പേരുടെ മേൽ പരിശുദ്ധാന്മനിയോഗം വന്നപ്പോൾ കാലാരംഭം മുതലുള്ള രക്ഷാ സന്ദേശം അതിൻ്റെ പൂർണ്ണതയിൽ അടങ്ങിയിരിക്കുന്ന വിശുദ്ധ വേദഗ്രന്ഥമായി രൂപപ്പെട്ടുവെന്നും, ഈ തിരുവെഴുത്തുകളുടെ ആഴങ്ങളിലേക്ക് പരിശുദ്ധാന്മാവ് വീണ്ടും അനേകരെ നയിച്ചപ
്പോൾ അനേകം വെളിപ്പാടുകളും മർമ്മങ്ങളും കൃതികളായി ആവിഷ്കരിക്കപ്പെട്ടുവെന്നതും ഇന്നും അത്ഭുതം കൂറുമാറാക്കുന്ന ഒരു വസ്തുതയാണ്. ഇനിയും ഖനനം ചെയ്തു തീർന്നിട്ടില്ലാത്ത അക്ഷയ നിക്ഷേപമായ ജീവൻ്റെ വെളിപ്പാടുകൾ കവിഞ്ഞൊഴുകുന്ന തിരുവചനനദി അനുദിനവും അനേകരിലേക്ക് എത്തിക്കുക എന്ന ദർശനവും, പരിശുദ്ധാന്മാവിന് വിധേയരായി ഈ കാലഘട്ടത്തിൽ സ്വർഗ്ഗത്തിലെ പിതാവിൻ്റെ ഹൃദയം വെളിപ്പെടുത്തുക എന്ന ആത്യന്തിക ലക്ഷ്യവുമായി ആരംഭിച്ച ഈ ദൈവീക ഉദ്ദേശ്യത്തിലേക്ക് താങ്കൾക്ക് ഹൃദയപൂർവ്വം സുസ്വാഗതം.
ഈ ദർശനത്തിൻ്റെ സഹയാത്രികരായ ഏവരെയും സർവ്വശക്തൻ അനേകർക്ക് അനുഗ്രഹമാക്കട്ടെ.