Vellanadan Diaries വെള്ളനാടൻഡയറീസ്

Vellanadan Diaries വെള്ളനാടൻഡയറീസ് വെള്ളനാടിനെ സംബന്ധിക്കുന്ന വാർത്തകൾ

ഏവർക്കും ജനുവരി 6 ന് വൈകുന്നേരം ഗവ: ഹൈസ്കൂളിലേക്ക് സ്വാഗതം
09/12/2023

ഏവർക്കും ജനുവരി 6 ന് വൈകുന്നേരം ഗവ: ഹൈസ്കൂളിലേക്ക് സ്വാഗതം

07/12/2023

പ്രിയപ്പെട്ട സുഹൃത്തുക്കളെ
ഇന്ന് വൈകുനേരം (06/12/2023) വെള്ളനാട് പരിസരത്ത് വച്ച് എന്റെ *EDUCATION CERTIFICATE, ADHAR, BANK PASSBOOK* എന്നിവ അടങ്ങിയ ഒരു ഫയൽ നഷ്ടമായി കണ്ടു കിട്ടുന്നവർ ദയവായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപെടുക
7907978977,8943854260
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

ആദരാഞ്ജലികൾ
07/12/2023

ആദരാഞ്ജലികൾ

06/12/2023

🌱 🌱 🌱 *അറിയിപ്പ്*🌱 🌱 🌱

വെള്ളനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കൃഷിയിടാധിഷ്ഠിത ഫാം പ്ലാൻ വികസന പദ്ധതിയിൽ അംഗമാകുവാൻ അപേക്ഷ ക്ഷണിയ്ക്കുന്നു.*

കൃഷി വകുപ്പ് ഏതെങ്കിലും നിശ്ചിത വിള കൃഷി ചെയ്യുന്ന എല്ലാ കർഷകർക്കും ധനസഹായം നൽകുന്ന വിള അധിഷ്ഠിത കൃഷി പ്രോത്സാഹന രീതിയ്ക്കു ബദലായി കൃഷിയിടങ്ങൾ കർഷക കൂട്ടായ്മയിലൂടെ വികസിപ്പിച്ച് കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുന്ന കൃഷിയിട അധിഷ്ഠിത കൃഷി പ്രോത്സാഹന രീതിയിലേയ്ക്ക് മാറുന്ന പദ്ധതിയാണ് ഫാം പ്ലാൻ വികസന പദ്ധതി.

രണ്ടാം വർഷ കൃഷിയിടാധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായി ( 2023-24 ൽ ) 10 കൃഷിയിടങ്ങൾ തെരഞ്ഞെടുക്കുന്നു .
അവിടെ ഉത്പാദന വർദ്ധനവിനും വരുമാന വർദ്ധനവിനും ഉള്ള വിവിധ നിർദ്ദേശങ്ങൾ ഫാം പ്ലാൻ രൂപത്തിൽ നൽകുന്നു

തുടർന്ന് ഒന്നോ രണ്ടോ ബ്ലോക്കുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കർഷകരും ഉൾപ്പെടുന്ന ഒരു FP0 രൂപീകരിക്കുകയും അതിലെ അംഗങ്ങളുടെ കൃഷിയിലെ വിത്തു മുതൽ വിപണി വരെ യുള്ള മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുകയും ചെയ്യുന്നു .

ഉത്പാദന ഉപാധി വിതരണം , ഉൽപ്പന്ന സംഭരണം , മൂല്യ വർദ്ധന , സംസ്കരണം , വിപണനം
തുടങ്ങിയ മുഴുവൻ കാർഷിക പ്രവർത്തനങ്ങളും FPO ഏകോപിപ്പിക്കേണ്ടതും വ്യക്തിഗത കാർഷിക പ്രശ്നങ്ങൾക്ക് FP0 പരിഹാരം കണ്ടെത്തേണ്ടതും നടപ്പിലാക്കേണ്ടതുമാണ് .

സാങ്കേതികമായി ഫാം പ്ലാൻ തയ്യാറാക്കി നൽകൽ , ട്രെയിനിംഗ് എന്നിവയാണ് കൃഷി വകുപ്പ് നൽകുന്ന സഹായം . FP0 ക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് ബാങ്ക് ലോൺ ലഭ്യമാക്കലും , അംഗങ്ങൾക്ക് KCC ലഭ്യമാക്കലും കൃഷിഭവൻ നിർവ്വഹിക്കുന്നതാണ് .

ഭാവിയിൽ ഈ പദ്ധതിയിൽ സബ്സിഡി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ ആയത് FPO മുഖേനയായിരിക്കും ലഭ്യമാക്കുക .

ലഭിച്ച അപേക്ഷകളിൽ എറ്റവും കൂടുതൽ മാർക്ക് നേടിയ 10 അപേക്ഷകൾ കാട്ടാക്കട ADA ഓഫീസിൽ വെച്ച് കാർഷിക സർവ്വകലാശാലാ പ്രൊഫസർ അടങ്ങിയ BLAKC അംഗീകരിക്കേണ്ടതും
തുടർന്ന് BLAKC ടീം തെരഞ്ഞെടുത്ത 10 കൃഷിയിടങ്ങൾ സന്ദർശിക്കുകയും ഫാം പ്ലാൻ തയ്യാറാക്കുകയും കർഷകന് കൈമാറുകയും ചെയ്യുന്നു.

കർഷകൻ ഫാം പ്ലാനിൽ നിർദ്ദേശിക്കുന്ന കാർഷിക പ്രവർത്തനങ്ങൾ പൂർണ്ണമായും തന്റെ കൃഷിയിടത്തിൽ സ്വന്തം ചെലവിൽ നടപ്പിലാക്കേണ്ടതും കൃത്യമായ ഫീൽഡ് ഡയറി എഴുതി സൂക്ഷിക്കേണ്ടതും FPO മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടതും FPO തീരുമാനങ്ങൾ പ്രാർത്തികമാക്കേണ്ടതുമാണ്.

Appendix III ഫോമിൽ അപേക്ഷ സമർപ്പിക്കുക. അപേക്ഷയോടൊപ്പം തനതു വർഷത്തെ നികുതി (2023-24) അടച്ച രശീതി, ആധാർകാർഡ് കോപ്പി എന്നിവ സമർപ്പിക്കേണ്ടതാണ്.*

കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

കൃഷിഭവൻ വെള്ളനാട്

ശാസ്ത്ര പ്രതിഭകൾ വെള്ളനാടിന്റെ മണ്ണിലേക്ക്.ശാസ്ത്രം അനുഭവങ്ങളുടെ കലവറയാകണം.കുട്ടികൾ നേരിട്ടുള്ള അനുഭവങ്ങളിലൂടെ കടന്നു പോ...
05/12/2023

ശാസ്ത്ര പ്രതിഭകൾ വെള്ളനാടിന്റെ മണ്ണിലേക്ക്.

ശാസ്ത്രം അനുഭവങ്ങളുടെ കലവറയാകണം.
കുട്ടികൾ നേരിട്ടുള്ള അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ശരിയായ പഠനം നടക്കുക. അത്തരത്തിൽ നേരിട്ടുള്ള പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിന് ഉതകുന്ന തരത്തിൽ വെള്ളനാട് സ്കൂളിലെ ശാസ്ത്ര ലാബ് ആധുനിക രീതിയിൽ നവീകരിച്ച് കുട്ടികൾക്ക് സമർപ്പിക്കുകയാണ്.
നാളത്തെ ശാസ്ത്ര പ്രതിഭകൾ നമ്മുടെ മണ്ണിൽ നിന്നും വളരട്ടെ.നവീകരിച്ച
H S വിഭാഗം ശാസ്ത്ര ലാബും U. P വിഭാഗം ശാസ്ത്ര പാർക്കും കുട്ടികൾക്കായി തുറന്ന് നൽകുന്നത് വലിയമല LPSC യിലെ ഗ്രൂപ്പ്‌ ഡയറക്ടറും ചന്ദ്രയാൻ മൂന്നിനെ ചന്ദ്രനിലേക്ക് എത്തിച്ച LVM 3 റോക്കറ്റിന്റെ ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ച ഗ്രൂപ്പ്‌ മേധാവിയുമായ ബഹു : എൻ.ജയൻ ആണ്.
പ്രസ്തുത ചടങ്ങിൽ നമ്മുടെ സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർഥിയും വലിയമല IIST യിലെ ശാസ്ത്രജ്ഞനുമായ DR.V.S സൂരജ്
(Associate Professor,Dept.of AeroSpace Engineering,IIST/ ISRO Valiamala
Department of Space) മുഖ്യാതിഥി ആയി എത്തിച്ചേരുന്നു
രണ്ട് പേരുടെയും സാന്നിധ്യം വിദ്യാർഥികൾക്ക് വലിയ പ്രചോദനം ആയി മാറും.
എല്ലാവരെയും അന്നേ ദിവസം നമ്മുടെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

വെള്ളനാടിന്റെ പൊന്നോമനകൾക്ക് വീണ്ടും മെഡൽ നേട്ടംവെള്ളനാട് : 9th National Air Gun Championship ൽ മെഡലുകൾ നേടി നമ്മുടെ നാട...
03/12/2023

വെള്ളനാടിന്റെ പൊന്നോമനകൾക്ക് വീണ്ടും മെഡൽ നേട്ടം

വെള്ളനാട് : 9th National Air Gun Championship ൽ മെഡലുകൾ നേടി നമ്മുടെ നാട്ടിന്റെ അഭിമാനമായി മാറിയ Anulal നും Santhoshനും Team വെള്ളനാടൻ ഡയറീസിന്റെ അഭിനന്ദനങ്ങൾ

29/11/2023

9th Air Gun Championship ൽ മെഡൽ നേട്ടവുമായി വെള്ളനാട് നിന്നുളള താരങ്ങളും

*തിരുവനന്തപുരത്ത് സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു*തിരുവനന്തപുരത്ത് സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു. ...
14/11/2023

*തിരുവനന്തപുരത്ത് സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു*

തിരുവനന്തപുരത്ത് സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു. ആര്യനാട് സ്വദേശിനി അഭിരാമിയാണ് മരിച്ചത്. കള്ളിക്കാട് ദേവന്‍കോട് മലയോര ഹൈവേയിലാണ് അപകടം.
കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍.പുഴനാട് ലയോള സ്കൂൾ അധ്യാപികയാണ്.സ്കൂട്ടറിൽ പിന്നിൽ ഇരിക്കുകയായിരുന്ന മകൾ അർപ്പിതയ്ക്കും അപകടത്തിൽ പരിക്കേറ്റു. അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

12/11/2023
*കൂൺ കൃഷി പരിശീലനം* വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന  കേന്ദ്രത്തിൽ വച്ച് കൂൺ *കൃഷി പരിശീലനം 2023  നവംബർ 16 ന്*  സംഘടിപ്...
09/11/2023

*കൂൺ കൃഷി പരിശീലനം*

വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിൽ വച്ച് കൂൺ *കൃഷി പരിശീലനം 2023 നവംബർ 16 ന്* സംഘടിപ്പിക്കുന്നു.

താല്പര്യമുള്ളവർ *9446911451* എന്ന നമ്പറിൽ *2023 നവംബർ 14* ന് വൈകുന്നേരം 4 മണിക്ക് മുൻപ് വാട്സ്ആപ്പ് മുഖേനയോ ഫോണിൽ കൂടെയോ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.

സഹപാഠിക്ക് ഒരു സ്നേഹത്തണൽ "ഇടം കൂട്ടായ്മയുടെയും സഹായഹസ്തം.********************    വെള്ളനാട് VHSS ൽ പഠിക്കുന്ന വീടില്ലാത്...
09/11/2023

സഹപാഠിക്ക് ഒരു സ്നേഹത്തണൽ "
ഇടം കൂട്ടായ്മയുടെയും സഹായഹസ്തം.
********************
വെള്ളനാട് VHSS ൽ പഠിക്കുന്ന വീടില്ലാത്ത ഒരു കുട്ടിക്ക് വേണ്ടി സഹപാഠികളും അധ്യാപകരും രക്ഷകർത്താക്കളും പൊതുസമൂഹവും ചേർന്ന് നിർമ്മിച്ചു നൽകുന്ന വീടിന്റെ നിർമ്മാണത്തിനു വേണ്ടി ഇടം കൂട്ടായ്മയുടെ കൈത്താങ്ങ്.
Bഈ ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇടം കൂട്ടായ്മ സമാഹരിച്ച 15,000 രൂപ 08.11.23 തീയതി PTA വൈസ് പ്രസിഡന്റ് ശ്രീ.എൻ സതീശന്റെ സാന്നിധ്യത്തിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. രാജശ്രീ ടീച്ചറെ ഏൽപ്പിച്ചു. കൂട്ടായ്മയിൽ നിന്ന് സുനിൽകുമാർ, രഞ്ജിത്ത് എം.ആർ, കൃഷ്ണകുമാർ, കിഷോർ, ഷാജി, രഞ്ജിത്ത് ഐ.എസ്, സൗമ്യ, ദീപ, പ്രീത എന്നിവർ പങ്കെടുത്തു. സംഭാവന നൽകിയ എല്ലാ കൂട്ടുകാർക്കും ടീം ഇടം കൂട്ടായ്മ നന്ദി രേഖപ്പെടുത്തി.
. കൂടാതെ ഈ മഹത് സംരംഭത്തിന് രക്ഷകർത്താക്കൾ എന്ന നിലയിൽ നേരിട്ട് സ്കൂളിന് ക്യാഷ് നൽകിയും ജോലി ചെയ്തുകൊടുത്തും സാധന സാമഗ്രികൾ വാങ്ങി കൊടുത്തും, സ്ഥാപനങ്ങളുടെ പേരിൽ സംഭാവന നൽകിയും സഹായിച്ച നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഇടം കൂട്ടായ്മയുടെ അഡ്മിൻ പാനൽ നന്ദി രേഖപ്പെടുത്തി.

നെടുമങ്ങാട് ഉപജില്ല കലോത്സവത്തിൽഒപ്പന HSS. വിഭാഗം 1st പ്രൈസ് അരുവിക്കര GHSS
09/11/2023

നെടുമങ്ങാട് ഉപജില്ല കലോത്സവത്തിൽഒപ്പന HSS. വിഭാഗം 1st പ്രൈസ് അരുവിക്കര GHSS

09/11/2023

വിശേഷാൽ പൊതുയോഗം

വെള്ളനാട് മാർക്കറ്റ് ജംഗ്ഷനു സമീപം പാലാഴി ഡ്രൈക്ലീനേഴ്സ് ഉടമ സജികുമാറിന്റെ മാതാവ് (വെളിയന്നൂർ തുരുത്തും വിളാകത്ത് വീട്ടി...
09/11/2023

വെള്ളനാട് മാർക്കറ്റ് ജംഗ്ഷനു സമീപം പാലാഴി ഡ്രൈക്ലീനേഴ്സ് ഉടമ സജികുമാറിന്റെ മാതാവ് (വെളിയന്നൂർ തുരുത്തും വിളാകത്ത് വീട്ടിൽ ലീല 79 വയസ്സ്) അന്തരിച്ചു. സംസ്ക്കാരം 11 മണിക്ക് വെളിയന്നൂരിലുള്ള വീട്ടുവളപ്പിൽ . ആദരാഞ്ജലികൾ

08/11/2023

🌱 🌱 🌱 *അറിയിപ്പ്*🌱 🌱 🌱

വെള്ളനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കൃഷിയിടാധിഷ്ഠിത ഫാം പ്ലാൻ വികസന പദ്ധതിയിൽ അംഗമാകുവാൻ അപേക്ഷ ക്ഷണിയ്ക്കുന്നു.*

കൃഷി വകുപ്പ് ഏതെങ്കിലും നിശ്ചിത വിള കൃഷി ചെയ്യുന്ന എല്ലാ കർഷകർക്കും ധനസഹായം നൽകുന്ന വിള അധിഷ്ഠിത കൃഷി പ്രോത്സാഹന രീതിയ്ക്കു ബദലായി കൃഷിയിടങ്ങൾ കർഷക കൂട്ടായ്മയിലൂടെ വികസിപ്പിച്ച് കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുന്ന കൃഷിയിട അധിഷ്ഠിത കൃഷി പ്രോത്സാഹന രീതിയിലേയ്ക്ക് മാറുന്ന പദ്ധതിയാണ് ഫാം പ്ലാൻ വികസന പദ്ധതി.

രണ്ടാം വർഷ കൃഷിയിടാധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായി ( 2023-24 ൽ ) 10 കൃഷിയിടങ്ങൾ തെരഞ്ഞെടുക്കുന്നു .
അവിടെ ഉത്പാദന വർദ്ധനവിനും വരുമാന വർദ്ധനവിനും ഉള്ള വിവിധ നിർദ്ദേശങ്ങൾ ഫാം പ്ലാൻ രൂപത്തിൽ നൽകുന്നു

തുടർന്ന് ഒന്നോ രണ്ടോ ബ്ലോക്കുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കർഷകരും ഉൾപ്പെടുന്ന ഒരു FP0 രൂപീകരിക്കുകയും അതിലെ അംഗങ്ങളുടെ കൃഷിയിലെ വിത്തു മുതൽ വിപണി വരെ യുള്ള മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുകയും ചെയ്യുന്നു .

ഉത്പാദന ഉപാധി വിതരണം , ഉൽപ്പന്ന സംഭരണം , മൂല്യ വർദ്ധന , സംസ്കരണം , വിപണനം
തുടങ്ങിയ മുഴുവൻ കാർഷിക പ്രവർത്തനങ്ങളും FPO ഏകോപിപ്പിക്കേണ്ടതും വ്യക്തിഗത കാർഷിക പ്രശ്നങ്ങൾക്ക് FP0 പരിഹാരം കണ്ടെത്തേണ്ടതും നടപ്പിലാക്കേണ്ടതുമാണ് .

സാങ്കേതികമായി ഫാം പ്ലാൻ തയ്യാറാക്കി നൽകൽ , ട്രെയിനിംഗ് എന്നിവയാണ് കൃഷി വകുപ്പ് നൽകുന്ന സഹായം . FP0 ക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് ബാങ്ക് ലോൺ ലഭ്യമാക്കലും , അംഗങ്ങൾക്ക് KCC ലഭ്യമാക്കലും കൃഷിഭവൻ നിർവ്വഹിക്കുന്നതാണ് .

ഭാവിയിൽ ഈ പദ്ധതിയിൽ സബ്സിഡി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ ആയത് FPO മുഖേനയായിരിക്കും ലഭ്യമാക്കുക .

ലഭിച്ച അപേക്ഷകളിൽ എറ്റവും കൂടുതൽ മാർക്ക് നേടിയ 10 അപേക്ഷകൾ കാട്ടാക്കട ADA ഓഫീസിൽ വെച്ച് കാർഷിക സർവ്വകലാശാലാ പ്രൊഫസർ അടങ്ങിയ BLAKC അംഗീകരിക്കേണ്ടതും
തുടർന്ന് BLAKC ടീം തെരഞ്ഞെടുത്ത 10 കൃഷിയിടങ്ങൾ സന്ദർശിക്കുകയും ഫാം പ്ലാൻ തയ്യാറാക്കുകയും കർഷകന് കൈമാറുകയും ചെയ്യുന്നു.

കർഷകൻ ഫാം പ്ലാനിൽ നിർദ്ദേശിക്കുന്ന കാർഷിക പ്രവർത്തനങ്ങൾ പൂർണ്ണമായും തന്റെ കൃഷിയിടത്തിൽ സ്വന്തം ചെലവിൽ നടപ്പിലാക്കേണ്ടതും കൃത്യമായ ഫീൽഡ് ഡയറി എഴുതി സൂക്ഷിക്കേണ്ടതും FPO മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടതും FPO തീരുമാനങ്ങൾ പ്രാർത്തികമാക്കേണ്ടതുമാണ്.

*അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 15.11.2023 Appendix III ഫോമിൽ അപേക്ഷ സമർപ്പിക്കുക. അപേക്ഷയോടൊപ്പം തനതു വർഷത്തെ നികുതി (2023-24) അടച്ച രശീതി, ആധാർകാർഡ് കോപ്പി എന്നിവ സമർപ്പിക്കേണ്ടതാണ്.*

കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

കൃഷിഭവൻ വെള്ളനാട്

നെടുമങ്ങാട് ഉപജില്ലാ കലോൽത്സവത്തിന് ഇന്ന്  വെള്ളനാട്  തിരിതെളിയും.വെള്ളനാട്: നെടുമങ്ങാട് ഉപജില്ലാ കലോത്സവത്തിന് ഇന്ന് ഉച...
07/11/2023

നെടുമങ്ങാട് ഉപജില്ലാ കലോൽത്സവത്തിന് ഇന്ന് വെള്ളനാട് തിരിതെളിയും.

വെള്ളനാട്: നെടുമങ്ങാട് ഉപജില്ലാ കലോത്സവത്തിന് ഇന്ന് ഉച്ചക്ക് 2.30 ന് കുളക്കോട് നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം കുറിക്കും. വൈകുന്നേരു 3.30 ന് ബഹു: ജി സ്റ്റീഫൻ MLA ഉദ്ഘാടനം ചെയ്യുന്ന കലോത്സവം നവം: 10 ന് ബഹു : മന്ത്രി ആന്റണിരാജു ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തോടെയാണ് അവസാനിക്കുന്നത്. വെള്ളനാട് ജി. കാർത്തികേയൻ മെമ്മോറിയൽ ഹൈസ്സ്കൂളിൽ വിപുലമായ സജീകരണങ്ങൾ ആണ് ഇതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് PTA പ്രസിഡന്റ് ജി ചന്ദ്രശേഖരൻ അറിയിച്ചു. ഇനി 4 നാൾ കലയുടെ മാമാങ്കം. ഏവർക്കും സ്വാഗതം

ആദരാഞ്ജലികൾ: വെള്ളനാട് കട്ടയ്ക്കാലിൽ ശശി സാർ (ശശിധരൻനായർ. സി), റിട്ട. അദ്ധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ  ഇന്നലെ വൈകുന്നേ...
07/11/2023

ആദരാഞ്ജലികൾ: വെള്ളനാട് കട്ടയ്ക്കാലിൽ ശശി സാർ (ശശിധരൻനായർ. സി), റിട്ട. അദ്ധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ ഇന്നലെ വൈകുന്നേരം നിര്യാതനായി. സംസ്കാരം രാവിലെ 11 മണിക്ക്.

നവംബർ 5 ന് നെടുമങ്ങാട് അമൃത കൈരളി വിദ്യാഭാവൻ സ്കൂളിൽ വച്ചാണ്  തൊഴിൽ മേള നടക്കുന്നത്. എട്ടാം ക്ലാസ്സ് യോഗ്യതയുള്ളവർ മുതൽ ...
04/11/2023

നവംബർ 5 ന് നെടുമങ്ങാട് അമൃത കൈരളി വിദ്യാഭാവൻ സ്കൂളിൽ വച്ചാണ് തൊഴിൽ മേള നടക്കുന്നത്. എട്ടാം ക്ലാസ്സ് യോഗ്യതയുള്ളവർ മുതൽ ഇന്റർവ്യൂവിന് പങ്കെടുക്കാം. പങ്കെടുക്കാൻ വരുന്നവർ 3 കോപ്പി പാസ്പോർട്ട്‌ സൈസ് ഫോട്ടോ, സർട്ടിഫിക്കറ്റുകളുടെയും ബയോ ഡാറ്റയുടെയും 3 കോപ്പികൾ വീതം കൊണ്ട് വരണം. ഒരാൾക്ക് 3 വ്യത്യസ്ത ഇന്റർവ്യുവിൽ പങ്കെടുക്കാം.

ആദരാഞ്ജലികൾ :വെള്ളനാട് വാതിൽ വിളാകത്തു വീട്ടിൽ നാരായണപിള്ള റിട്ടേയിഡ് പോസ്റ്റ് മാസ്റ്റർ (90) നിര്യാതനായി . 28.10.23 ശനി ...
28/10/2023

ആദരാഞ്ജലികൾ :വെള്ളനാട് വാതിൽ വിളാകത്തു വീട്ടിൽ നാരായണപിള്ള റിട്ടേയിഡ് പോസ്റ്റ് മാസ്റ്റർ (90) നിര്യാതനായി . 28.10.23 ശനി 11 മണിക്ക് സ്വവസതിയിൽ ശവസംസ്ക്കാരം നടക്കും, ഭാര്യ പരേതയായ പൊന്നമ്മ റിട്ടേയിഡ് ആയൂർവേദ കോളെജ്

വെള്ളനാട് അനൂപ് അവന്യുവിൽ വീട് വാടകയ്ക്ക് . താൽപ്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക
26/10/2023

വെള്ളനാട് അനൂപ് അവന്യുവിൽ വീട് വാടകയ്ക്ക് . താൽപ്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക

ക്ലാസുകൾ നാളെ രാവിലെ 8 മണി മുതൽ ആരംഭിക്കുന്നു.
23/10/2023

ക്ലാസുകൾ നാളെ രാവിലെ 8 മണി മുതൽ ആരംഭിക്കുന്നു.

23/10/2023
ഈ വിജയദശമി ദിനത്തിൽ ക്ലാസിക്കൽ ഡാൻസ് ആരംഭിക്കുന്നു പ്രശസ്ത നൃത്ത അധ്യാപകൻ കരകുളം ബിജു മോനും ഷെഹനാസ് ടീച്ചറും ക്ലാസുകൾ കൈ...
22/10/2023

ഈ വിജയദശമി ദിനത്തിൽ ക്ലാസിക്കൽ ഡാൻസ് ആരംഭിക്കുന്നു പ്രശസ്ത നൃത്ത അധ്യാപകൻ കരകുളം ബിജു മോനും ഷെഹനാസ് ടീച്ചറും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു . സിനിമാറ്റിക് ഡാൻസിന് സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനായ അധ്യാപകൻ തൂത്തു .ക്ലാസ് കൈകാര്യം ചെയ്യുന്നു അഡ്മിഷന്ബന്ധപ്പെടുക

20/10/2023

വെള്ളനാട് മണിക്കുറുമ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

വെള്ളനാട് : മണിക്കുറുമ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പരുത്തിപ്പള്ളി റെയ്ഞ്ചിലെ റാപ്പിഡ് റെസ്പോൺസ് ടീം അംഗമായ റോഷ്നിയാണ് ഇന്നലെ രാത്രി 10 മണിയോടെ പെരുമ്പാമ്പിനെ പിടികൂടിയത്. മഴ കനത്തതോടെ പേപ്പാറ ഡാം തുറക്കുന്നതാണ് കരമനയാറിന്റെ സമീപ പ്രദേശങ്ങളിലേക്ക് ഇത്തരം പാമ്പുകൾ എത്തുന്നതെന്ന് സംശയിക്കുന്നു.

20/10/2023

മെഗാ ക്വിസ് മത്സരം 2023

ഗുൽമോഹർ മെമ്മറീസ് ഓഫ് 97ചാരിറ്റബിൾ അസോസിയേഷന്റെ ത്രൈമാസ പഠന കളരിയായ മാനവത്തിന്റെ രണ്ടാം അദ്ധ്യായം 2023 ഒക്ടോബർ 22 ഞായറാഴ...
20/10/2023

ഗുൽമോഹർ മെമ്മറീസ് ഓഫ് 97
ചാരിറ്റബിൾ അസോസിയേഷന്റെ
ത്രൈമാസ പഠന കളരിയായ മാനവത്തിന്റെ രണ്ടാം അദ്ധ്യായം 2023 ഒക്ടോബർ 22 ഞായറാഴ്ച രാവിലെ 10 മണി മുതൽ വെള്ളനാട് എൻ എസ് എസ് ഹാളിൽ വച്ചു നടത്തുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ട് ചില തിരിച്ചറിവുകൾ എന്ന വിഷയത്തിൽ അധികരിച്ച് കുട്ടികളിലെ അമിത മൊബൈൽ ഫോൺ ഉപയോഗം, ലഹരിക്കെതിരെ ബോധ വൽക്കരണം, ആരോഗ്യകരമായ കുടുംബാന്തരീക്ഷം എന്നിവയെ കുറിച്ചു
ഡോ.സനോജ് ജേക്കബ്
(Consultant psychiatrist , Kerala Institute of Medical Science ) സംസാരിക്കുന്നു.
തുടർന്ന് 11.30 മുതൽ
മാതാ പിതാക്കളെയും
കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള
മാനവം പഠനകളരി.

ഏവരെയും സ്വാഗതം ചെയ്യുന്നു.

പേരുകൾ രജിസ്റ്റർ ചെയ്യാൻ വിളിക്കുക .

ഫോൺ..
+91 81570 75750
+91 94474 92484
+91 96568 68764

20/10/2023

*കാർഷിക സെമിനാർ*

ഐ. സി. എ. ആർ കൃഷിവിജ്ഞാനകേന്ദ്രം മിത്ര നികേതനും, മാരിക്കോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി കേര കർഷകർക്ക് വേണ്ടി കാർഷിക സെമിനാർ സംഘടിപ്പിക്കുന്നു

*സ്ഥലം ഐസിഎ ആര്‍ കൃഷി വിജ്ഞാനകേന്ദ്രം മിത്ര നികേതൻ വെള്ളനാട്*

*തീയതി 26 10 2023*

*സമയം: രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ*

പങ്കെടുക്കുന്നവർക്ക് തെങ്ങിൻ തൈയും ജൈവ നിയന്ത്രണ ഉപാധികളും തെങ്ങിന്റെ പരിപാലന രീതികളുടെ കൈ പുസ്തകവും വിതരണം ചെയ്യുന്നതാണ്

പങ്കെടുക്കാൻ താല്പര്യമുള്ളവർ 24 10 2023 വൈകുന്നേരം 4 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്ട്രേഷൻ വാട്സ്ആപ്പ് മുഖേനയോ ഫോണിൽ കൂടെ യോ താഴെപ്പറയുന്ന നമ്പറിൽ ചെയ്യാവുന്നതാണ്
*Mob: 82811 14479*

അരുവിക്കര ഡാമിനു സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
18/10/2023

അരുവിക്കര ഡാമിനു സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

തപാൽ മേള
16/10/2023

തപാൽ മേള

03/10/2023

വെള്ളനാട് ടെക്സ്റ്റയിൽസിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്.

വെള്ളനാട്: വെള്ളനാട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റയിൽസിലേക്ക് ഒരു സെയിൽസ് ഗേളിനെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
Mob -8606604243

Address

Nedumangad
695543

Telephone

+919020488007

Website

Alerts

Be the first to know and let us send you an email when Vellanadan Diaries വെള്ളനാടൻഡയറീസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vellanadan Diaries വെള്ളനാടൻഡയറീസ്:

Videos

Share

Other News & Media Websites in Nedumangad

Show All