ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾക്കെതിരെ നടപടിയെടുക്കാൻ ജില്ല കലക്ടറുടെ നിർദ്ദേശം.
ചാത്തമംഗലം പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾക്കെതിരെ നടപടിയെടുക്കാൻ ജില്ല കലക്ടറുടെ നിർദ്ദേശം.കൊടുവള്ളി നഗരസഭക്കാണ് കലക്ടർ നിർദേശം നൽകിയത്. അതിനിടെ പുഴയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പരിശോധന തുടങ്ങി
മുക്കം ചിക്കിങ് ഔട്ട് ലെറ്റിൽ കുട്ടികള്ൽക്കായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു
ശിശു ദിനത്തോടനുബന്ധിച്ചു മുക്കം ചിക്കിങ് ഔട്ട് ലെറ്റിൽ കുട്ടികള്ൽക്കായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു.നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .മത്സരത്തിലെ വിജയികൾക്ക് ഇല്യാസ് ,ഉനൈസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു
മുക്കം മേഖലാ ബാങ്ക് മണാശേരിയിൽ ആരംഭിച്ച BEST N FRESH സൂപ്പർമാർക്കറ്റിന്റെയും ജനസേവന
മുക്കം മേഖലാ ബാങ്ക് മണാശേരിയിൽ ആരംഭിച്ച BEST N FRESH സൂപ്പർമാർക്കറ്റിന്റെയും ജനസേവന കേന്ദ്രത്തിന്റെയും ഉദ്ഘാടനം മണാശേരിയിൽ നടന്നു. .
എം.സി.എച്ച് യൂണിറ്റ് ചെറൂപ്പയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രമേഹ ദിനം ആചരിച്ചു.
മാവൂർ ഗ്രാമ പഞ്ചായത്തിന്റെയും എം.സി.എച്ച് യൂണിറ്റ് ചെറൂപ്പയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രമേഹ ദിനം ആചരിച്ചു.
.
മണാശ്ശേരി- പുൽപറമ്പ്- ചുള്ളിക്കാ പറമ്പ് റോഡ് പ്രവൃത്തി പുരോഗമിക്കുന്നു
മണാശ്ശേരി- പുൽപറമ്പ്- ചുള്ളിക്കാ പറമ്പ് റോഡ് പ്രവൃത്തി പുരോഗമിക്കുന്നു. കിഫ് ബി ഫണ്ടിൽ നിന്നും അനുവദിച്ച 36 കോടി രൂപയുപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്. തെയ്യത്തുംകടവ് മുതൽ - കൊടിയത്തൂർ വരെ ചുരുക്കം ചിലർ സ്ഥലം വിട്ടുനൽകാൻ തയ്യാറാവാത്തത് പ്രതിസന്ധിയാവുന്നുണ്ട്
മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരുവമ്പാടിയിൽ തുടക്കമായി.
മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരുവമ്പാടിയിൽ തുടക്കമായി. തിങ്കളാഴ്ച സ്റ്റേജിതര മത്സരങ്ങളാണ് നടക്കുന്നത്. മേളയുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കും
കൃഷി അറിവുകൾ തേടി വിദ്യാർത്ഥികൾ പാടശേഖരത്തിലെത്തി
കൃഷി അറിവുകൾ തേടി വിദ്യാർത്ഥികൾ പാടശേഖരത്തിലെത്തി. കോഴിക്കോട് മലബാർ കൃസ്ത്യൻ കോളേജ് വിദ്യാർത്ഥികളാണ് പാടശേഖരത്തിലെത്തി കർഷകരുമായി സംവദിച്ചത്.
ബിരിയാണി ചലഞ്ചിൽ രണ്ടാം ദിവസം വിതരണം ചെയ്തത് 30,000 ബിരിയാണി പൊതികൾ
മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയറിൻ്റെ ഗ്രെയ്സ് പാർക്ക് നിർമ്മാണത്തിൻ്റെ ധനശേഖരണാർത്ഥം സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ രണ്ടാം ദിവസം വിതരണം ചെയ്തത് 30,000 ബിരിയാണി പൊതികൾ. മലയോര മേഖലയിലെ 8 പഞ്ചായത്തുകളിലാണ് ബിരിയാണികൾ വിതരണം ചെയ്തത്
ആദ്യം അമ്പരപ്പ്, പിന്നീട് ആശ്വാസം. മുക്കം നഗരത്തെ അര മണിക്കൂർ നേരം മുൾമുനയിൽ നിർത്തി
ആദ്യം അമ്പരപ്പ്, പിന്നീട് ആശ്വാസം. മുക്കം നഗരത്തെ അര മണിക്കൂർ നേരം മുൾമുനയിൽ നിർത്തി മുക്കം ഫയർഫോഴ്സിൻ്റെ മോക്ഡ്രിൽ. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്
ആദിവാസി കോളനിയിലെ ദുരിത ജീവിതമവസാനിപ്പിക്കാൻ നടപടി വേണമെന്ന് വെൽഫെയർ പാർട്ടി
കോടഞ്ചേരി വട്ടച്ചിറ ആദിവാസി കോളനിയിലെ ദുരിത ജീവിതമവസാനിപ്പിക്കാൻ നടപടി വേണമെന്ന് വെൽഫെയർ പാർട്ടി. അധികൃതർ ഇനിയും നിസംഗത തുടർന്നാൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും വെൽഫെയർ പാർട്ടി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി
മാതൃക ഭക്ഷ്യ സുരക്ഷാ പഞ്ചായത്തായി മാറ്റുന്നതിന് തെരഞ്ഞെടുത്ത കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി .